വിശദീകരണം തൃപ്തികരമല്ല;മാധ്യമപ്രവർത്തകൻ കാറിടിച്ച് കൊല്ലപ്പെട്ട സംഭവത്തിൽ ശ്രീറാം വെങ്കിട്ടരാമന്റെ സസ്‌പെൻഷൻ 60 ദിവസത്തേക്ക് കൂടി നീട്ടി

keralanews the explanation is not satisfactory the suspension period of sriram venkitaraman extended to 60days

തിരുവനന്തപുരം: മാധ്യമ പ്രവര്‍ത്തകന്‍ കെഎം ബഷീറിന്റെ മരണത്തിനിടയാക്കിയ അപകടം നടക്കുമ്പോൾ താന്‍ മദ്യപിച്ചിരുന്നില്ലെന്ന് ആവര്‍ത്തിച്ച്‌ ശ്രീറാം വെങ്കിട്ടരാമന്‍ ഐഎഎസ്. ചീഫ് സെക്രട്ടറിയ്ക്ക് സമര്‍പ്പിച്ച വിശദീകരണത്തിലാണ് ശ്രീറാം ഇക്കാര്യം പറഞ്ഞത്.എന്നാല്‍ വിശദീകണം തള്ളിയ ചീഫ് സെക്രട്ടറി അധ്യക്ഷനായ സമിതി ശ്രീറാമിന്റെ സസ്പെന്‍ഷന്‍ കാലാവധി നീട്ടി. 60 ദിവസത്തേയ്ക്ക് കൂടിയാണ് സസ്പെന്‍ഷന്‍ നീട്ടിയത്.ഓഗസ്റ്റ് മൂന്നാം തീയതി പുലര്‍ച്ചെയാണ് ശ്രീറാം വെങ്കിട്ടരാമന്‍ അമിത വേഗതയില്‍ ഓടിച്ച കാര്‍ ഇടിച്ച്‌ മാധ്യമപ്രവര്‍ത്തകനായ കെഎം ബഷീര്‍ കൊല്ലപ്പെടുന്നത്.സര്‍വ്വീസ് ചട്ടങ്ങളുടെ ലംഘനം ചൂണ്ടിക്കാട്ടി കേസില്‍ പ്രതിയായ ശ്രീറാമിനെ അടുത്ത ദിവസം തന്നെ സര്‍ക്കാര്‍ സസ്പെന്‍ഡ് ചെയ്തിരുന്നു. ശ്രീറാമിന് കാരണം കാണിക്കല്‍ നോട്ടീസും നല്‍കിയിരുന്നു. തനിക്കെതിരെ ഉയര്‍ന്ന എല്ലാ ആരോപണങ്ങളും വിശദീകരണത്തില്‍ ശ്രീറാം നിഷേധിക്കുകയാണ്. മദ്യപിക്കാത്ത ആളാണ് താനെന്നും അപകട സമയത്ത് താന്‍ മദ്യപിച്ചിരുന്നില്ലെന്നും കൂടെയുണ്ടായിരുന്ന സുഹൃത്ത് വഫാ ഫിറോസാണ് വാഹനം ഓടിച്ചിരുന്നതെന്നുമാണ് ഏഴ് പേജുള്ള വിശദീകരണ കുറിപ്പില്‍ ശ്രീറാം ആവര്‍ത്തിക്കുന്നത്. മദ്യപിച്ച്‌ വാഹനം ഓടിച്ചിട്ടില്ലെന്നും വ്യാജരേഖകള്‍ ഉണ്ടാക്കാന്‍ ശ്രമിച്ചിട്ടില്ലെന്നും ശ്രീറാം പറയുന്നു. വിശദീകരണം തള്ളുകയാണെങ്കില്‍ തന്നില്‍ നിന്നും നേരിട്ട് വിശദീകരണം കേള്‍ക്കാനുള്ള അവസരം തരണമെന്നും ശ്രീറാം അഭ്യര്‍ത്ഥിച്ചിട്ടുണ്ട്. പോലീസ് അന്വേഷണം നീളുന്ന സാഹചര്യത്തിലാണ് ശ്രീറാമിന്റെ സസ്പെന്‍ഷന്‍ കാലാവധി നീട്ടിയത്. ബോധപൂര്‍വ്വമല്ലാത്ത നരഹത്യയ്ക്കാണ് ശ്രീറാമിനെതിരെ കേസെടുത്തിരിക്കുന്നത്.

കൊച്ചിയില്‍ പ്ലസ് വണ്‍ വിദ്യാര്‍ഥിനിയെ യുവാവ് തീകൊളുത്തി കൊന്നു;പൊള്ളലേറ്റ യുവാവും മരിച്ചു

keralanews plus one student dies as youth set her on fire in kochi kakkanad

കൊച്ചി:കൊച്ചി കാക്കനാട് പ്ലസ് വണ്‍ വിദ്യാര്‍ഥിനിയെ  യുവാവ് തീകൊളുത്തി കൊന്നു. അത്താണി സലഫി ജുമാ മസ്ജിദ്‌നു സമീപം പദ്മാലയത്തില്‍ ഷാലന്റെ മകള്‍ ദേവിക(പാറു,17 വയസ്സ്) ആണ് മരിച്ചത്.പൊള്ളലേറ്റ യുവാവും മരിച്ചു.പറവൂര്‍ സ്വദേശി മിഥുനാണ് മരിച്ചത്. ഇന്നലെ അര്‍ധരാത്രിയോടെയാണ് സംഭവം.സുഹൃത്തിന്റെ ബൈക്കില്‍ ഷാലന്റെ വീട്ടിലെത്തിയ മിഥുന്‍ വാതിലില്‍ മുട്ടി വീട്ടുകാരെ ഉണര്‍ത്തിയ ശേഷം ഷാലനോട് മകളെ കാണണമെന്ന് ആവശ്യപ്പെടുകയായിരുന്നു. ഇതിനിടെ ഉറക്കമുണര്‍ന്നെത്തിയ ദേവികയുടെ മേല്‍ പെട്രോള്‍ ഒഴിച്ച്‌ കത്തിക്കുകയായിരുന്നു. ഒപ്പം മിഥുന്റെ ദേഹത്തേക്കും തീ പടര്‍ന്നു. ദേഹത്ത് പെട്രോള്‍ ഒഴിച്ചുകൊണ്ടായിരുന്നു മുഥുന്‍ വീട്ടില്‍ എത്തിയത്. പെണ്‍കുട്ടിയെ രക്ഷിക്കാന്‍ ശ്രമിച്ച പിതാവിനും പൊള്ളലേറ്റു. നാട്ടുകാര്‍ വിവരമറിയിച്ചതിനെത്തുടര്‍ന്ന് പൊലിസ് എത്തി ഇവരെ ആശുപത്രിയില്‍ എത്തിച്ചു.എന്നാൽ ദേവിക സംഭവസ്ഥലത്തുവെച്ചു തന്നെ മരണപ്പെട്ടിരുന്നു. ആശുപത്രിയില്‍വച്ചാണ് മിഥുൻ മരിച്ചത്.മിഥുന്‍ പെണ്‍കുട്ടിയുടെ അകന്ന ബന്ധുകൂടിയാണ്. ഇരുവരുടേയും മൃതദേഹങ്ങള്‍ കളമശ്ശേരി പൊലിസ് സ്റ്റേഷനില്‍ സൂക്ഷിച്ചിരിക്കുകയാണ്. മിഥുന്‍ പെണ്‍കുട്ടിയോട് പല തവണ പ്രണയാഭ്യര്‍ത്ഥന നടത്തിയിരുന്നുവെന്നാണ് നാട്ടുകാര്‍ പറയുന്നത്. എന്നാല്‍ പെണ്‍കുട്ടി ഇത് നിഷേധിക്കുകയായിരുന്നു.

കൂടത്തായി കൊലപാതക പരമ്പര;ജോളി ജോസഫിന് വേണ്ടി അഭിഭാഷകന്‍ ബി എ ആളൂര്‍ നാളെ കോടതിയില്‍ ഹാജരാകും

keralanews koodathayi murder case advocate aloor will appear for jolly joseph

കോഴിക്കോട്: കൂടത്തായി കൂട്ടക്കൊലക്കേസില്‍ അറസ്റ്റിലായ ജോളി ജോസഫിന് വേണ്ടി അഭിഭാഷകന്‍ ബി എ ആളൂര്‍ നാളെ കോടതിയില്‍ ഹാജരാകും. ഇതിന്റെ ഭാഗമായി ആളൂര്‍ കേസിന്റെ വക്കാലത്തില്‍ ഒപ്പിട്ടു.ജോളിക്കു വേണ്ടി ഹാജരാകണമെന്ന് ആവശ്യപ്പെട്ട് ജോളിയുടെ ഏറ്റവും അടുത്ത ബന്ധുക്കള്‍ തന്നെ സമീപിച്ചിരുന്നതായി ആളൂര്‍ വ്യക്തമാക്കിയിരുന്നു. ഇന്നലെയും ജോളിയുടെ അടുത്ത ബന്ധുക്കള്‍ തന്നോട് സംസാരിച്ചിരുന്നു. ഇപ്പോള്‍ അന്വേഷണം പ്രാഥമിക ഘട്ടത്തിലാണ്.മാത്രമല്ല അന്വേഷണം ഗൗരവമായാണ് മുന്നോട്ട് പോകുന്നത്. അതുകൊണ്ട് തന്നെ അന്വേഷണത്തിന്റെ പുരോഗതി അറിഞ്ഞതിന് ശേഷം മാത്രം മുന്നോട്ട് പോയാല്‍ മതിയെന്നാണ് ജോളിയുടെ അടുത്ത ബന്ധുക്കള്‍ തന്നോട് പറഞ്ഞതെന്നും ആളൂര്‍ വ്യക്തമാക്കിയിട്ടുണ്ട്. പ്രാഥമിക അന്വേഷണം കഴിഞ്ഞതിന് ശേഷം മാത്രം ജാമ്യപേക്ഷ നല്‍കിയാല്‍ മതി എന്നാണ് ബന്ധുക്കള്‍ പറഞ്ഞിരിക്കുന്നത്. ഈ കേസില്‍ ബന്ധുക്കള്‍ സമീപിച്ചാല്‍ തീര്‍ച്ചയായും മുന്നോട്ട് പോകും. പ്രാഥമിക അന്വേഷണം കഴിയാന്‍ 15 ദിവസമെങ്കിലും കഴിയണം ഇതുകഴിയാതെ ഈ കേസില്‍ ഒന്നും പറയാന്‍ സാധിക്കില്ലെന്നും ആളൂര്‍ വ്യക്തമാക്കി.

കൂടത്തായി ദുരൂഹ മരണ പരമ്പര;റോയി മരിക്കുമ്പോള്‍ ശരീരത്തില്‍ ധരിച്ചിരുന്ന തകിട് നൽകിയ മന്ത്രവാദിയെ തേടി അന്വേഷണ സംഘം

keralanews koodathayi murder case investigators searching for the person who give elas to roy

കോഴിക്കോട്:കൂടത്തായി ദുരൂഹ മരണ പരമ്പരയിൽ റോയി മരിക്കുമ്പോള്‍ ശരീരത്തില്‍ ധരിച്ചിരുന്ന തകിട് നൽകിയ മന്ത്രവാദിയെ തേടി അന്വേഷണ സംഘം.അതേസമയം വാര്‍ത്ത പുറത്ത് വന്നതോടെ റോയിക്ക് ഏലസ് നൽകിയെന്ന് കരുതുന്ന കട്ടപ്പനയിലെ മന്ത്രവാദി മുങ്ങി.ഇയാളുടെ ജീവിതരീതി തികച്ചും ദുരൂഹമാണെന്നാണ് നാട്ടുകാര്‍തന്നെ പറയുന്നത്. ഏലസ്സും മന്ത്രവാദവും തകിട് കെട്ടലുമായി ബന്ധപ്പെട്ട് നിരവധി പരാതികളാണ് ഇയാള്‍ക്കെതിരെയുള്ളത്. റോയ് തോമസുമായും ജോളിയുമായും ഇയാള്‍ക്ക് നല്ല ബന്ധമുണ്ടായിരുന്നുവെന്നാണ് സൂചന. ജോളി കട്ടപ്പന സ്വദേശിയാണ്. മാത്രമല്ല പോന്നമറ്റം വീടിന് ദോഷമുണ്ടെന്നും അതാണ് തുടര്‍ച്ചയായി മരണങ്ങള്‍ ഉണ്ടാകുന്നതെന്ന് ജോത്സ്യന്‍ പറഞ്ഞതായും ജോളി അയല്‍ക്കാരോട് നേരത്തെ പറഞ്ഞിരുന്നു.റോയി മരിക്കുമ്പോള്‍ കയ്യില്‍ തകിടും പാന്റിന്റെ പോക്കറ്റില്‍ ഒരു പൊതിയില്‍ എന്തോ പൊടിയും ഉണ്ടായിരുന്നു. തകിട് നല്‍കിയ മന്ത്രവാദിയുടെ വിലാസവും പോക്കറ്റിലുണ്ടായിരുന്നു. അന്ന് ഇതെല്ലാം കോടഞ്ചേരി പൊലീസിന്റെ പക്കലെത്തിയതാണ്. കേസ് ആത്മഹത്യയാണെന്ന നിഗമനത്തില്‍ അവസാനിപ്പിച്ചപ്പോള്‍ ജോളി നല്‍കിയ അപേക്ഷയെ തുടര്‍ന്ന് വിട്ടുനല്‍കി. ഈ പൊടി സിലിക്ക് നല്‍കിയ വെള്ളത്തില്‍ കലര്‍ത്തിയെന്നാണ് ജോളി അന്വേഷണ സംഘത്തോട് പറഞ്ഞത്.മൊഴി അന്വേഷണ സംഘം വിശ്വാസത്തിലെടുത്തില്ലെങ്കിലും മന്ത്രവാദിയെ ചോദ്യം ചെയ്യാന്‍ തീരുമാനിച്ചു കഴിഞ്ഞു. ഹാജരാകാന്‍ നിര്‍ദേശം നല്‍കിയെങ്കിലും ഇതുവരെ മന്ത്രവാദി അന്വേഷണ സംഘത്തിന് മുന്നില്‍ എത്തിയിട്ടില്ല.അതേസമയം റോയിയുടെ ശരീരത്തിലുണ്ടായിരുന്ന തകിട് കണ്ടെത്താന്‍ അന്വേഷണ സംഘം ശ്രമം ആരംഭിച്ചു. തകിടിലൂടെ വിഷം അകത്ത് ചെല്ലുമോയെന്നും പരിശോധിക്കും.

മലപ്പുറത്ത് തെരുവുനായയുടെ ആക്രമണത്തിൽ അഞ്ചുവയസ്സുകാരന് ഗുരുതരപരിക്ക്

keralanews five year old boy injured in street dog attack

മലപ്പുറം: വണ്ടൂരില്‍ അഞ്ചുവയസുകാരന് തെരുവുനായയുടെ കടിയേറ്റ് ഗുരുതര പരിക്ക്. കുട്ടിയെ മഞ്ചേരി മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ബുധനാഴ്ച ഉച്ചക്കാണ് സംഭവം.വണ്ടൂര്‍ ടൗണ്‍ പരിസരത്തെ സ്കൂളിലെ യു.കെ.ജി വിദ്യാര്‍ഥിക്കാണ് കടിയേറ്റത്. സ്കൂള്‍ ഗ്രൗണ്ടിന് സമീപത്തുവെച്ച്‌ തെരുവുനായ ആക്രമിക്കുകയായിരുന്നു. അധ്യാപകര്‍ ചേര്‍ന്ന് കുട്ടിയെ രക്ഷിക്കാന്‍ ശ്രമിച്ചെങ്കിലും ഏറെ നേരം നായ ആക്രമണം തുടര്‍ന്നു.തലയിലും മുഖത്തുമാണ് ഗുരുതര പരിക്കേറ്റത്. ശരീരമാസകലം പരിക്കുകളുണ്ട്. നായയെ പിന്നീട് നാട്ടുകാര്‍ പിടികൂടി.

കൂടത്തായി കൊലപാതക പരമ്പര സിനിമയാകുന്നു; അന്വേഷണ ഉദ്യോഗസ്ഥനായി മോഹൻലാൽ

keralanews koodathayi serial killing will became cinema mohanlal will be the main investigating officer

കോഴിക്കോട്:ദേശീയതലത്തില്‍ ശ്രദ്ധ നേടി മനുഷ്യ മനസാക്ഷിയെ ഞെട്ടിച്ച കൂടത്തായി കൊലപാതക പരമ്പര സിനിമയാകുന്നു.ചിത്രത്തില്‍ നായകനായി എത്തുന്നത് നടനവിസ്മയം മോഹന്‍ലാല്‍ ആണ് എന്ന് റിപ്പോര്‍ട്ടുകള്‍.മോഹന്‍ലാലിന് വേണ്ടി നേരത്തെ ഒരു കുറ്റാന്വേഷണ കഥ തയ്യാറാക്കിയിരുന്നു. സമകാലികമായി കൂടത്തായി കൊലപാതകം വാര്‍ത്തയായതോടെ അണിയറ പ്രവര്‍ത്തകര്‍ ആദ്യകഥ ഉപേക്ഷിക്കുകയും.കൂടത്തായി കൊലപാതക സംഭവം സിനിമയാക്കാന്‍ തീരുമാനിക്കുകയുമായിരുന്നു. കൂടത്തായി കൊലപാതക സംഭവം സിനിമയാക്കാന്‍ തീരുമാനിക്കുകയുമായിരുന്നു. നിര്‍മ്മാതാവ് ആന്റണി പെരുമ്ബാവൂര്‍ ആണ് വിവരം പുറത്തുവിട്ടത്. നേരത്തേ തയ്യാറാക്കിയ തിരക്കഥയുടെ ഭാഗങ്ങള്‍ ഉള്‍പ്പെടുത്തി കൊണ്ടാവും ഈ സിനിമ തയ്യാറാക്കുക. എന്നാല്‍ ചിത്രത്തിന്‍റെ സംവിധാനം, തിരക്കഥ അഭിനേതാക്കള്‍ തുടങ്ങിയ വിവരങ്ങളൊന്നും പുറത്തുവിട്ടിട്ടില്ല.അന്വേഷണ ഉദ്യോഗസ്ഥന്റെ വേഷത്തിലെത്തുന്ന മോഹന്‍ലാലിന്റെ കഥാപാത്രത്തെക്കാള്‍ പ്രാധാന്യമുള്ളത് കൂട്ടക്കൊലപാതകങ്ങള്‍ക്ക് നേതൃത്വം നല്‍കിയ ജോളി എന്ന കഥാപാത്രമാണ്. ആ വേഷം ചെയ്യാന്‍ ഏതു നടിയാണ് തയ്യാറാവുന്നത് എന്ന് പ്രേക്ഷകസമൂഹം ഉറ്റുനോക്കുകയാണ് ഇപ്പോള്‍. ഊഹാപോഹങ്ങള്‍ക്കും മുന്‍വിധികള്‍ക്കും അപ്പുറം ഔദ്യോഗികമായ പ്രഖ്യാപനത്തിന് വേണ്ടി കാത്തിരിക്കുകയാണ് മലയാളി പ്രേക്ഷകര്‍.

കൂടത്തായി കൊലപാതക പരമ്പര;ജോളി ഉള്‍പ്പെടെയുള്ള മൂന്ന് പ്രതികളെയും നാളെ കോടതിയില്‍ ഹാജരാക്കണം

keralanews koodathayi murder case three accused including jolly to be produced in the court tomorrow

കോഴിക്കോട്:കൂടത്തായി കൊലപാതകക്കേസ് പ്രതികളായ ജോളി ഉള്‍പ്പെടെയുള്ള മൂന്ന് പ്രതികളെയും നാളെ കോടതിയില്‍ ഹാജരാക്കണം. കസ്റ്റഡി അപേക്ഷ പരിഗണിക്കുന്നത് നാളത്തേക്ക് മാറ്റി.അതേസമയം കേസുമായി ബന്ധപ്പെട്ട അന്വേഷണം കൂടുതല്‍ പേരിലേക്ക് വ്യാപിപ്പിക്കാനാണ് തീരുമാനം. വ്യാജവില്‍പത്രം തയ്യാറാക്കാന്‍ ജോളിയെ സഹായിച്ചത് ഡെപ്യൂട്ടി തഹസീദാര്‍ ജയശ്രീയാണ്.അഭിഭാഷകന്‍ ജോര്‍ജ് കൂടത്തായിയും സംശയ നിഴലിലാണ്. ജോളിയുമായി ബന്ധമുണ്ടെന്ന് കരുതുന്ന ബി.എസ്.എന്‍.എല്‍ ജീവനക്കാരനെയും ചോദ്യം ചെയ്യും.

പാലാരിവട്ടം പാലം അഴിമതി;ടി ഒ സൂരജ് അടക്കമുള്ള മൂന്നു പ്രതികളുടെ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി

keralanews palarivattom bridge scam case high court rejected the bail applications of three accused including t o sooraj

കൊച്ചി:പാലാരിവട്ടം മേല്‍പ്പാല നിര്‍മാണ അഴിമതിക്കേസില്‍ ടി ഒ സൂരജ് അടക്കമുള്ള മൂന്നു പ്രതികളുടെ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി.ഒന്നാം പ്രതി ആര്‍ഡിഎസ് പ്രൊജക്‌ട്‌സ് എംഡി സുമിത് ഗോയല്‍, രണ്ടാം പ്രതി റോഡ്‌സ് ആന്‍റഡ് ബ്രിഡ്ജസ് ഡെവലപ്‌മെന്‍റ്  കോർപറേഷൻ അഡീ. ജനറല്‍ മാനേജര്‍ എം ടി തങ്കച്ചന്‍ എന്നിവരുടെ ജാമ്യാപേക്ഷയാണ് ജസ്റ്റീസ് സുനില്‍ തോമസ് തളളിയത്.ജാമ്യാപേക്ഷ സമര്‍പ്പിച്ച നാലു പ്രതികളില്‍ ഒരാള്‍ക്ക് മാത്രമാണ് കോടതി ജാമ്യം അനുവദിച്ചത്.മൂന്നാം പ്രതി കിറ്റ്‌കോ മുനന്‍ ജോ. ജനറന്‍ മാനേജര്‍ ബെന്നി പോളിനാണ് ജാമ്യം ലഭിച്ചത്.കേസില്‍ പ്രതികളെല്ലാം ആഗസ്റ്റ് 30 മുതല്‍ ജയിലിലാണ്.ബെന്നി പോളിന് അഴിമതിയിലോ ഗൂഢാലോചനയിലോ കാര്യമായ പങ്കില്ലെന്ന് അന്വേഷണസംഘം കണ്ടെത്തിയിരുന്നു.മറ്റു പ്രതികള്‍ക്ക് ജാമ്യം അനുവദിച്ചാല്‍ കേസന്വേഷണത്തെ ബാധിക്കുമെന്നും വിജിലന്‍സ് ഹൈക്കോടതിയെ അറിയിച്ചു. ഇതംഗീകരിച്ചാണ് സൂരജ് അടക്കമുള്ള മൂന്ന് പ്രതികളുടെ ജാമ്യഹര്‍ജി കോടതി തള്ളിയത്.ഈ മാസം 17 വരെയാണ് പ്രതികളെ കോടതി റിമാന്‍ഡ് ചെയ്തിരിക്കുന്നത്.

കൂടത്തായി കൂട്ടക്കൊലക്കേസില്‍ അറസ്റ്റിലായ മുഖ്യപ്രതി ജോളിക്കെതിരെ കൂടുതല്‍ പരാതികള്‍;തഹസില്‍ദാര്‍ ജയശ്രീയുടെ മകളെയും ജോളി അപായപ്പെടുത്താന്‍ ശ്രമിച്ചു

keralanews more complaints against jolly who arrested in koodathayi murder case jolly tried to kill the daughter of thahasildar jayasree

കൂടത്തായി കൂട്ടക്കൊലക്കേസില്‍ അറസ്റ്റിലായ മുഖ്യപ്രതി ജോളിക്കെതിരെ കൂടുതല്‍ പരാതികള്‍.തഹസില്‍ദാര്‍ ജയശ്രീയുടെ മകളെയും ജോളി അപായപ്പെടുത്താന്‍ ശ്രമിച്ചിരുന്നതായുള്ള പുതിയ വിവരം പോലീസിന് ലഭിച്ചു.ജയശ്രീ തന്നെയാണ് ഇതുസംബന്ധിച്ച്‌ അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് മൊഴി നല്‍കിയത്. മകളുടെ വായില്‍ നിന്ന് നുരയും പതയും വരുന്നുവെന്നു തന്നെ വിളിച്ചറിയിച്ചതു ജോളിയാണ്. രണ്ടു വട്ടം ഇങ്ങനെയുണ്ടായി. തക്കസമയത്ത് ആശുപത്രിയില്‍ എത്തിച്ച്‌ രക്ഷപ്പെടുത്തുകയായിരുന്നുവെന്നും ജയശ്രീ പോലീസിന് മൊഴി നല്‍കി.വ്യാജ രേഖകളുണ്ടാക്കി സ്വത്തുക്കള്‍ കൈക്കലാക്കാന്‍ ജോളിയെ സഹായിച്ചത് അന്നത്തെ ഡെപ്യൂട്ടി തഹസില്‍ദാറായ ജയശ്രീയാണെന്ന രീതിയില്‍ ആരോപണമുയര്‍ന്നിരുന്നു.ഇപ്പോള്‍ കോഴിക്കോട് ലാന്‍ഡ് അക്വിസിഷന്‍ തഹസില്‍ദാര്‍ ആയ ജയശ്രീ ഈ ആരോപണങ്ങള്‍ നിഷേധിച്ചിട്ടുണ്ട്.ജയശ്രീയുടെ മകളടക്കം അഞ്ചു പെണ്‍കുട്ടികളെ ജോളി കൊല്ലാന്‍ ശ്രമിച്ചെന്ന് പോലീസ് കഴിഞ്ഞദിവസം പറഞ്ഞിരുന്നു. ആദ്യഭര്‍ത്താവിന്റെ സഹോദരിയുടെ മകളും ഇതില്‍ ഉള്‍പ്പെട്ടിട്ടുണ്ട്.മൂന്നു പെണ്‍കുട്ടികള്‍ക്കു നേരെയുണ്ടായ നീക്കത്തെക്കുറിച്ച്‌ അന്വേഷണ ഘട്ടത്തില്‍ത്തന്നെ പോലീസ് അറിഞ്ഞിരുന്നു.വീട്ടുകാരുടെ വിശദമൊഴിയും രേഖപ്പെടുത്തി.ജോളി ഇവരുടെ വീട്ടിലുള്ള സമയത്തു ഭക്ഷണശേഷം കുട്ടികള്‍ വായിലൂടെ നുരയും പതയും വന്ന് അസ്വസ്ഥത പ്രകടിപ്പിക്കുകയായിരുന്നു. ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും കാരണം കണ്ടുപിടിക്കാനായില്ല.

മാ​ണി സി. കാ​പ്പ​ന്‍ എം​എ​ല്‍​എ ആ​യി സ​ത്യ​പ്ര​തി​ജ്ഞ ചെ​യ്തു

keralanews mani c kappan takes oath as m l a

തിരുവനന്തപുരം: ഉപതെരഞ്ഞെടുപ്പ് നടന്ന പാലായില്‍ നിന്നും വിജയിച്ച എന്‍സിപി നേതാവ് മാണി സി. കാപ്പന്‍ എംഎല്‍എ ആയി സത്യപ്രതിജ്ഞ ചെയ്തു. ബുധനാഴ്ച രാവിലെ 10.30ന് നിയമസഭാ ബാങ്കറ്റ് ഹാളില്‍ സ്പീക്കര്‍ പി. രാമകൃഷ്ണന്‍ സത്യവാചകം ചൊല്ലിക്കൊടുത്തു.മുഖ്യമന്ത്രി പിണറായി വിജയനും മന്ത്രിസഭാംഗങ്ങളും ചടങ്ങില്‍ പങ്കെടുത്തു.കെ.എം. മാണിയുടെ നിര്യാണത്തെ തുടര്‍ന്നാണ് പാലായില്‍ ഉപതെരഞ്ഞെടുപ്പ് നടന്നത്.കെ.എം മാണിയിലൂടെ പതിറ്റാണ്ടുകളായി കേരളാ കോണ്‍ഗ്രസ് കൈയടക്കിയിരുന്ന മണ്ഡലമാണ് എന്‍സിപി സ്ഥാനാര്‍ഥിയായ മാണി.സി.കാപ്പനിലൂടെ എല്‍ഡിഎഫ് നേടിയത്. യുഡിഎഫിന്‍റെ സ്വതന്ത്ര സ്ഥാനാര്‍ഥി ജോസ് ടോമിനെ 2943 വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ് കാപ്പന്‍ അട്ടിമറിച്ചത്.