ന്യൂഡല്‍ഹി: നടി അക്രമിക്കപ്പെട്ട കേസിലെ മുഖ്യതെളിവായ മെമ്മറികാര്‍ഡിന്‍റെ പകര്‍പ്പ് ആവശ്യപ്പെട്ട് കേസിലെ മുഖ്യ കുറ്റാരോപിതനായ ദിലീപ് സമര്‍പ്പിച്ചിരിക്കുന്ന ഹര്‍ജി സുപ്രീംകോടതി ഇന്ന് പരിഗണിക്കും.കൂടാതെ, ഹര്‍ജിയില്‍ കക്ഷിചേരാന്‍ ഇരയായ നടി നല്‍കിയ അപേക്ഷയും സുപ്രീംകോടതി ഇന്ന് പരിഗണിക്കും. ഇന്നലെയാണ് നടന്‍ ദിലീപിന്‍റെ ഹര്‍ജിയില്‍ കക്ഷി ചേരണമെന്നും ആക്രമണത്തിന്‍റെ ദൃശ്യങ്ങള്‍ ദിലീപിന് കൈമാറരുതെന്നും ആവശ്യപ്പെട്ട് ആക്രമണത്തിന് ഇരയായ നടി അപേക്ഷ സമര്‍പ്പിച്ചത്.ആക്രമണത്തിന്‍റെ ദൃശ്യങ്ങള്‍ ദിലീപിന് കൈമാറരുതെന്നാണ് നടിയുടെ പ്രധാന ആവശ്യം.ഇത് തന്‍റെ സ്വകാര്യതയെ ബാധിക്കുന്ന കാര്യമാണെന്നും ദൃശ്യങ്ങള്‍ ദുരുപയോഗം ചെയ്തേക്കാമെന്നും സുപ്രീംകോടതിയില്‍ നല്‍കിയ അപേക്ഷയില്‍ നടി ചൂണ്ടിക്കാണിക്കുന്നു.കക്ഷി ചേരണമെന്ന് ആവശ്യപ്പെട്ട് സമര്‍പ്പിച്ച അപേക്ഷയ്ക്കൊപ്പം ചില സുപ്രധാന രേഖകളും നിര്‍ണായക തെളിവുകളും നടി സുപ്രീംകോടതിയില്‍ നല്‍കിയിട്ടുണ്ട്. മുദ്രവെച്ച കവറിലാണ് ഈ രേഖകള്‍ സുപ്രീംകോടതി രജിസ്ട്രിക്ക് കൈമാറിയത്. ജസ്റ്റിസ് എ.എന്‍ ഖാന്‍വില്‍ക്കര്‍, അജയ് രസ്തോഗി എന്നിവരടങ്ങിയ ബെഞ്ചാണ് ഹര്‍ജികളില്‍ വാദം കേള്‍ക്കുക.
മരടിലെ ഫ്‌ളാറ്റുകളുടെ നിയമലംഘനം നിര്‍മ്മാതാക്കളുടെ അറിവോടെ; കൂടുതല്‍ തെളിവുകള്‍ പുറത്ത്
കൊച്ചി: മരടിലെ ഫ്‌ലാറ്റുകളുടെ നിര്‍മ്മാണം നിയമവിരുദ്ധമായാണ് നടത്തിയതെന്നതിന് കൂടുതല്‍ തെളിവുകള്‍ പുറത്ത്. നിര്‍മ്മാണം നിയമ വിരുദ്ധമാണെന്നും കോടതി ഉത്തരവുണ്ടാവുകയാണെങ്കില്‍ ഒഴിയണമെന്നുമുള്ള കാര്യങ്ങള്‍ കൈവശ രേഖയില്‍ വ്യക്തമാണ്. രണ്ട് ഫ്‌ലാറ്റുകള്‍ക്ക് നല്‍കിയിരുന്നത് നിയമവിരുദ്ധ നിര്‍മ്മാണത്തിനുള്ള യുഎ നമ്പർ കൈവശ രേഖയായിരുന്നു എന്നുള്ളതിന്റെ തെളിവുകളാണിപ്പോള്‍ പുറത്ത് വന്നിരിക്കുന്നത്. ജെയിനും ആല്‍ഫാ വെഞ്ചേഴ്‌സിനുമാണ് യുഎ നമ്പർ നല്‍കിയിരുന്നത്. മറ്റ് രണ്ട് കെട്ടിടങ്ങള്‍ക്കും അനുമതി നല്‍യത് ഉപാധികളോടെയായിരുന്നു.നിര്‍മ്മാതാക്കള്‍ രേഖകള്‍ കൈപ്പറ്റിയത് ഈ മുന്നറിയിപ്പുകള്‍ അറിഞ്ഞു തന്നെയായിരുന്നു എന്നത് ഈ തെളിവുകള്‍ പുറത്തുവന്നതോടെ വ്യക്തമായിരിക്കുകയാണ്. അതേസമയം ഇതേക്കുറിച്ച് തങ്ങള്‍ക്കറിവുണ്ടായിരുന്നില്ലെന്നും അതുകൊണ്ടുതന്നെ ഈ കൊടും ചതിക്കെതിരേ ഏതറ്റംവരേയും പോകുമെന്നുമാണ് ഉടമകള്‍ പറയുന്നത്.എന്തു വന്നാലും ഫ്‌ളാറ്റുകളില്‍ നിന്ന് ഒഴിയില്ലെന്നും ഇവര്‍ വ്യക്തമാക്കുന്നു.
പ്രശസ്ത നടന്‍ സത്താര്‍ അന്തരിച്ചു
മരടിലെ ഫ്ലാറ്റ് പൊളിക്കൽ;മുഖ്യമന്ത്രി വിളിച്ച സര്‍വ്വകക്ഷിയോഗം ഇന്ന്
കൊച്ചി:മരട് ഫ്ലാറ്റ് വിഷയത്തില്‍ മുഖ്യമന്ത്രി വിളിച്ച സര്‍വ്വകക്ഷിയോഗം ഇന്ന്. വൈകിട്ട് മൂന്ന് മണിക്കാണ് യോഗം നടക്കുക.ഫ്ലാറ്റ് ഒഴിപ്പിക്കുന്ന നടപടികളുമായി നഗരസഭ മുന്നോട്ട് പോകുന്നതിനിടിയില്‍ സര്‍വ്വകക്ഷിയോഗത്തിന്റെ തീരുമാനം നിര്‍ണ്ണായകമാണ്. തീരദേശപരിപാലന നിയമം ലംഘിച്ച് നിർമ്മിച്ച മരട് നഗരസഭ പരിധിയില്‍ സ്ഥിതി ചെയ്യുന്ന ഫ്ലാറ്റുകള്‍ പൊളിച്ചു നീക്കാനുള്ള സുപ്രിം കോടതിയുടെ അന്ത്യശാസനം നടപ്പാക്കാന്‍ ഇനി ദിവസങ്ങള്‍ മാത്രമാണ് ബാക്കി നില്‍ക്കെയാണ് ഇന്ന് സര്‍വ്വകക്ഷിയോഗം നടക്കുന്നത്. പ്രശ്നം എങ്ങിനെ തീര്‍ക്കുമെന്ന അനിശ്ചിതത്വത്തിനിടെയാണ് സര്‍വ്വകക്ഷിയോഗം ചേരുന്നത്.മൂന്നംഗ സമിതി സോണ്‍ നിശ്ചയിച്ചതിലെ വീഴ്ച സുപ്രിം കോടതിയെ ബോധ്യപ്പെടുത്തുക, ഫ്ലാറ്റുടമകളുടെ ഭാഗം കേള്‍ക്കുക, പൊളിച്ചേ തീരൂ എങ്കില്‍ പുനരധിവാസം ഉറപ്പാക്കി തുല്യമായ നഷ്ടപരിഹാരം നല്‍കുക തുടങ്ങിയ നിര്‍ദ്ദേശങ്ങളാണ് വിഷയത്തിൽ പ്രതിപക്ഷം മുന്നോട്ട് വയ്ക്കുന്നത്.നിയമപരമായി സര്‍ക്കാരിന് എന്തെങ്കിലും ചെയ്യാന്‍ കഴിയുമോ എന്ന കാര്യവും ഇന്നത്തെ യോഗത്തില്‍ ചര്‍ച്ചയ്ക്ക് വരും.എല്ലാ രാഷ്ട്രീയ പാര്‍ട്ടികളും പിന്തുണ അറിയിച്ച പശ്ചാത്തലത്തില്‍ ഫ്ലാറ്റ് ഉടമകള്‍ക്ക് പ്രതീക്ഷ നല്‍കുന്ന എതെങ്കിലും തീരുമാനം സര്‍വ്വകക്ഷി യോഗത്തില്‍ ഉണ്ടാകാന്‍ സാധ്യതയുണ്ട്.
മോട്ടോർ വാഹന നിയമ ഭേദഗതി;ഇന്ധന വിൽപ്പനയിൽ 15% ന്റെ ഇടിവ്
ഒഡിഷ:പുതിയ മോട്ടോർ വാഹന നിയമ ഭേദഗതി വന്നതോടെ ഒഡിഷയിൽ ഇന്ധനവിൽപ്പനയിൽ പതിനഞ്ചു ശതമാനത്തോളം ഇടിവ് വന്നതായി റിപ്പോർട്ട്.ഓഗസ്റ്റ് 31 വരെയുള്ള വിൽപ്പനയുമായി താരതമ്യം ചെയ്യുമ്പോൾ അതിനു ശേഷം സെപ്റ്റംബർ ഒന്നുവരെ ഇന്ധന വിൽപ്പനയിൽ പതിനഞ്ചു ശതമാനത്തിന്റെ കുറവാണു രേഖപ്പെടുത്തിയിരിക്കുന്നത്. പുതുക്കിയ ട്രാഫിക് നിയമങ്ങൾ അനുസരിച്ച് നിയമലംഘനത്തിന് ഉയർന്ന ഈടാക്കുമെന്ന ഭയത്താൽ നിരത്തിലിറങ്ങുന്ന വാഹനങ്ങളുടെ എണ്ണത്തിൽ കുറവ് ഉണ്ടായതാണ് വിൽപ്പന കുറവിന് കാരണമായി ചൂണ്ടിക്കാണിക്കപ്പെടുന്നത്.ഒഡിഷയിലെ ഉത്ക്കൽ പെട്രോളിയം ഡീലേഴ്‌സ് അസോസിയേഷൻ നടത്തിയ പഠനത്തിലാണ് ഇക്കാര്യം വ്യക്തമായത്.
പുതുക്കിയ മോട്ടോർ വെഹിക്കിൾ ആക്ട് നടപ്പിലാക്കുന്നതിന് മുൻപ് ഒഡിഷയിലെ പെട്രോൾ വിൽപ്പന പ്രതിദിനം ശരാശരി 27.20 ലക്ഷം ലിറ്റർ ആയിരുന്നു. എന്നാൽ ആക്ട് നിലവിൽ വന്നതോടെ സെപ്റ്റംബർ ഒന്നുമുതൽ ഇത് 4.08 ലക്ഷം കുറഞ്ഞ് 23.12 ലക്ഷം ലിറ്റർ വരെയായി.അതുപോലെ പ്രതിദിനം 83 ലക്ഷം ലിറ്റർ വിൽപ്പന നടത്തിയിരുന്ന ഡീസൽ 12.45 ലക്ഷം ലിറ്റർ കുറഞ്ഞ് 70.55 ലക്ഷം ലിറ്റർ ആയി.വിൽപ്പന കുറഞ്ഞതോടെ മൂല്യവർദ്ധിത നികുതി ഇനത്തിൽ ഒഡിഷയ്ക്ക് പ്രതിദിനം പെട്രോളിൻമേൽ 58 ലക്ഷത്തിന്റെയും ഡീസൽ ഇനത്തിൽ 1.78 കോടി രൂപയുടെ നഷ്ട്ടവുമാണ് ഉണ്ടായിരിക്കുന്നത്.പെട്രോളിയം ഉൽപ്പന്നങ്ങൾക്ക് ഒഡിഷ 26% മൂല്യവർധിത നികുതിയാണ് ഈടാക്കുന്നത്.അതായത് ഒരു ലിറ്റർ പെട്രോളിന് 14.19 രൂപയും ഒരുലിറ്റർ ഡീസലിന് 14.29 രൂപയും.എക്‌സൈസ് തീരുവയിനത്തിൽ കേന്ദ്രം ഒരു ലിറ്റർ പെട്രോളിന് 19.98 രൂപയും ഡീസലിന് 15.83 രൂപയുമാണ് ഈടാക്കുന്നത്.
ഡ്രൈവിംഗ് ലൈസൻസ്,ഇൻഷുറൻസ് പേപ്പറുകൾ,പൊലൂഷൻ സർട്ടിഫിക്കറ്റ് എന്നിവയില്ലാതെയാണ് മിക്ക വാഹനങ്ങളും സർവീസ് നടത്തുന്നത്.റീജിയണൽ ട്രാൻസ്‌പോർട് ഓഫീസ്,പൊലൂഷൻ അണ്ടർ ചെക്ക്(PUC) എന്നിവിടങ്ങളിലെ ആളുകളുടെ എണ്ണം നോക്കിയാൽത്തന്നെ ഒരാൾക്ക് നിരത്തിലിറങ്ങുന്ന വാഹനങ്ങളുടെ എണ്ണത്തിൽ കുറവുണ്ടായിരിക്കുന്നതായി മനസ്സിലാക്കാൻ സാധിക്കും.എന്നാൽ വാഹനങ്ങളുടെ രേഖകൾ ശരിയാക്കി എടുക്കുന്നതുവരെയുള്ള ഒരു താൽക്കാലിക പ്രതിഭാസം മാത്രമാണിതെന്ന് വാണിജ്യ ഗതാഗത മന്ത്രി പത്മനാഭ ബെഹ്‌റ പറഞ്ഞു.നിയമലംഘകർക്കെതിരെ നടപടിയെടുക്കുന്നതിന് തിടുക്കം കൂട്ടരുതെന്ന് മുഖ്യമന്ത്രി നവീൻ പട്നായിക്കും എൻഫോഴ്‌സ്‌മെന്റ് ഏജൻസികളോട് ആവശ്യപ്പെട്ടിട്ടുണ്ട്.ഇത് ആളുകൾ പരിഭ്രാന്തരാകുന്നത് തടയുന്നതിന് സഹായിക്കുമെന്നും അദ്ദേഹം പറഞ്ഞു.
പുതുക്കിയ മോട്ടോർ വാഹന ഭേദഗതി പ്രകാരം കനത്ത പിഴ ഈടാക്കുന്നതിനായി ഒഡിഷയിലെ 1.5 ലക്ഷം ട്രക്ക് ഡ്രൈവർമാരിൽ 30 ശതമാനം പേരും ഇപ്പോൾ വാഹനം സർവീസ് നടത്തുന്നില്ല. കൃത്യമായ രേഖകളില്ലാതെ ഓടുന്ന എല്ലാ ട്രക്കുകളും ഇപ്പോൾ നിറത്തിൽ നിന്നും മാറിനിൽക്കുകയാണെന്നും ഒഡിഷയിലെ ട്രക്ക് ഓണേഴ്‌സ് ഫെഡറേഷൻ ജനറൽ സെക്രെട്ടറി റാബി ശതപതി പറഞ്ഞു.
ആന്ധ്രപ്രദേശ് മുന്‍ സ്പീക്കര്‍ ശിവപ്രസാദ റാവുവിനെ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തി
അമരാവതി: ആന്ധ്രപ്രദേശ് മുന്‍ സ്പീക്കറും ടിഡിപി നേതാവുമായ കൊടേല ശിവപ്രസാദ റാവുവിനെ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തി.തിങ്കളാഴ്ച രാവിലെ സ്വവസതിയിലാണ് അദ്ദേഹത്തെ തൂങ്ങിയ നിലയില്‍ കണ്ടെത്തിയത്. തുടര്‍ന്ന് ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു. 72 കാരനായ ശിവപ്രസാദ് റാവു ജഗന്‍ മോഹന്‍ റെഡ്ഡി സര്‍ക്കാരിന്റെ പീഡനങ്ങളെ തുടര്‍ന്നാണ് ജീവനൊടുക്കിയതെന്ന് ബന്ധുക്കള്‍ ആരോപിച്ചു. ആറുതവണ എംഎല്‍എയായ ശിവപ്രസാദ റാവു 2014-2019 കാലത്തെ ആന്ധ്രനിയമസഭയില്‍ സ്പീക്കറായിരുന്നു.പ്രഭാത ഭക്ഷണത്തിനു ശേഷം മുറിയില്‍ കയറി വാതിലടച്ച റാവു പുറത്തു വരാത്തതിനെ തുടര്‍ന്ന് ബന്ധുക്കള്‍ വാതില്‍ പൊളിച്ച് അകത്തുകയറിയപ്പോഴാണ് ഇദ്ദേഹത്തെ തൂങ്ങിയ നിലയില്‍ കാണുന്നത്. ആശുപത്രിയിലെത്തിച്ചെങ്കിലും ഉച്ചയോടെ മരണം സംഭവിച്ചു.ജഗന്‍ മോഹന്‍ റെഡ്ഡി സര്‍ക്കാര്‍ ശിവപ്രസാദ് റാവുവിന്റെ കുടുംബാംഗങ്ങള്‍ക്കെതിരെ കേസുകള്‍ എടുത്തിരുന്നു. കേസിൽ കുടുംബാംഗങ്ങള്‍ക്ക് ജാമ്യം ലഭിച്ചിരുന്നുവെങ്കിലും അദ്ദേഹം വളരെ വിഷമത്തിലായിരുന്നുവെന്ന് ബന്ധുക്കള്‍ പറയുന്നു. സ്പീക്കറുടെ ഔദ്യോഗിക വസതിയില്‍ നിന്നും ലാപ്‌ടോപ്പുകളും ഫര്‍ണീച്ചറുകളും മോഷണം പോയതിന് ശിവപ്രസാദ് റാവുവിന്റെ മകനെതിരെ അടുത്തിടെ കേസെടുത്തിരുന്നു. അധികാരമൊഴിഞ്ഞപ്പോള്‍ നിയമസഭയിലെ ഫര്‍ണിച്ചര്‍ വീട്ടിലേക്ക് കൊണ്ടുപോയെന്നും കൊടേല ശിവപ്രസാദിനെതിരെ ആരോപണമുണ്ടായിരുന്നു.അദ്ദേഹത്തിന്റെ മരണത്തില്‍ രാഷ്ട്രീയ നേതാക്കള്‍ അനുശോചനം അറിയിച്ചു. തെലങ്കാന മുഖ്യമന്ത്രി കെ ചന്ദ്രശേഖര റാവു, ബിജെപി നേതാവ് കൃഷ്ണസാഗര്‍ റാവു എന്നിവര്‍ അനുശോചനം രേഖപ്പെടുത്തി. ആന്ധ്രപ്രദേശിലെ പ്രതികാര രാഷ്ട്രീയത്തിന്റെ ഇരയാണ് ശിവപ്രസാദെന്ന് നേതാക്കള്‍ ആരോപിച്ചു.
നടി ആക്രമിക്കപ്പെട്ട സംഭവം; മെമ്മറി കാര്‍ഡിന്റെ പകര്‍പ്പ് ദിലീപിന് നൽകരുതെന്ന് കാണിച്ച് നടി സുപ്രീംകോടതിയില്‍ അപേക്ഷ നല്‍കി
ന്യൂഡല്‍ഹി: നടിയെ ആക്രമിച്ച കേസില്‍ പ്രതിസ്ഥാനത്തുള്ള ദിലീപിന് മെമ്മറി കാര്‍ഡിന്റെ പകര്‍പ്പ് നല്‍കരുതെന്ന് ആക്രമണത്തിന് ഇരയായ നടി. ഇത് സംബന്ധിച്ച് നടി സുപ്രീംകോടതിയില്‍ അപേക്ഷ നല്‍കി.നടിയെ ആക്രമിക്കുന്ന ദൃശ്യങ്ങളുടെ പകര്‍പ്പ് വേണമെന്നാവശ്യപ്പെട്ട് ദിലീപ് സുപ്രീംകോടതിയെ സമീപിച്ചിരുന്നു. കേസിലെ എല്ലാ രേഖകളും ലഭിക്കാന്‍ തനിക്ക് അവകാശമുണ്ടെന്നായിരുന്നു ദിലീപിന്റെ വാദം. ഇതിന് എതിരെയാണ് നടി സുപ്രീംകോടതിയെ സമീപിച്ചിരിക്കുന്നത്. മെമ്മറി കാര്‍ഡ് ദിലീപിന് നല്‍കുന്നത് തന്റെ സ്വകാര്യതക്ക് ഭീഷണിയുണ്ടാക്കുമെന്നാണ് നടി സുപ്രീം കോടതിയില്‍ നല്‍കിയ അപേക്ഷയില്‍ പറയുന്നത്.അപേക്ഷ സുപ്രീംകോടതി ചൊവ്വാഴ്ച പരിഗണിക്കും.ദിലീപ് ഫയല്‍ ചെയ്ത ഹര്‍ജിയില്‍ കക്ഷി ചേരണമെന്നും നടി ആവശ്യപ്പെട്ടിട്ടുണ്ട്.കക്ഷി ചേരണമെന്ന് ആവശ്യപ്പെട്ട് സമര്‍പ്പിച്ച അപേക്ഷയ്ക്കൊപ്പം ചില സുപ്രധാന രേഖകളും നിര്‍ണായക തെളിവുകളും നടി സുപ്രീംകോടതിയില്‍ നല്‍കിയിട്ടുണ്ട്. മുദ്രവെച്ച കവറിലാണ് ഈ രേഖകള്‍ സുപ്രീംകോടതി രജിസ്ട്രിക്ക് കൈമാറിയത്. ഈ രേഖകള്‍ ചൊവ്വാഴ്ച ജസ്റ്റിസുമാരായ എ.എന്‍.ഖാന്‍വില്‍ക്കര്‍, ദിനേശ് മഹേശ്വരി എന്നിവര്‍ക്ക് സമര്‍പ്പിക്കും.
മിൽമ പാലിന് വർദ്ധിപ്പിച്ച വില പത്തൊൻപതാം തീയതി മുതൽ നിലവിൽ വരും
തിരുവനന്തപുരം:മിൽമ പാലിന് വർദ്ധിപ്പിച്ച വില ഈമാസം പത്തൊൻപതാം തീയതി മുതൽ നിലവിൽ വരും.ലിറ്ററിന് 4 രൂപയാണ് വർദ്ധിക്കുന്നത്. വർദ്ധിപ്പിച്ച തുകയിൽ 84 ശതമാനവും ക്ഷീര കർഷകർക്ക് നൽകുമെന്ന് മിൽമ അറിയിച്ചു.കാലിതീറ്റയുടെയും മറ്റ് ഉൽപാദനോപാധികളുടെയും വില ഗണ്യമായി വർദ്ധിച്ച സാഹചര്യത്തിലാണ് പാലിന്റെ വിലയും വർദ്ധിപ്പിക്കേണ്ടി വന്നതെന്നാണ് മിൽമയുടെ വിശദീകരണം. ലിറ്ററിന് 40 രൂപയുണ്ടായിരുന്ന പാലിന് 4 രൂപ വർദ്ധിപ്പിച്ച് 44 രൂപയാക്കി. മഞ്ഞ കളർ പാക്കറ്റ് പാലിന് ലിറ്ററിന് 5 രൂപയും വർദ്ധിപ്പിച്ചിട്ടുണ്ട്. മിൽമ ഭരണ സമിതി യോഗം ചേർന്നാണ് വില വർദ്ധന ഔദ്യോഗികമായി പ്രഖ്യാപിച്ചത്.വർദ്ധിപ്പിച്ച 4 രൂപയിൽ 3 രൂപ 35 പൈസ ക്ഷീര കർഷകർക്ക് നൽകും. 16 പൈസ ക്ഷീര സംഘങ്ങൾക്കും 32 പൈസ വിൽപ്പന നടത്തുന്ന ഏജൻറുമാർക്കും ലഭിക്കും. പുതുക്കിയ വിൽപ്പന വില രേഖപ്പെടുത്തിയ പാക്കറ്റുകൾ ലഭ്യമാകുന്നതു വരെ പഴയ വില രേഖപ്പെടുത്തിയ പാക്കറ്റുകളിൽ തന്നെ പാൽ വിതരണം ചെയ്യേണ്ടിവരുമെന്നും മിൽമ അറിയിച്ചു.
ആന്ധ്രാ പ്രദേശിലെ ഗോദാവരി നദിയിൽ ബോട്ട് മറിഞ്ഞ് 12 മരണം;മുപ്പതോളം പേരെ കാണാതായി
ആന്ധ്രാപ്രദേശ്:ആന്ധ്രാ പ്രദേശിലെ ഗോദാവരി നദിയിൽ ബോട്ട് മറിഞ്ഞ് 12 പേർ മരിച്ചു. മുപ്പതോളം പേരെ കാണാതായി.ജീവനക്കാര്‍ ഉൾപ്പെടെ 62 പേർ കയറിയ ടൂറിസ്റ്റ് ബോട്ട് മറിഞ്ഞാണ് ദുരന്തമുണ്ടായത്. ഞായറാഴ്ച്ച ഉച്ചക്ക് ശേഷമാണ് അപകടം നടന്നത്.ആന്ധ്രയിലെ രാജാമുൻട്രിക്ക് അടുത്തുള്ള പാപികൊണ്ഡലു എന്ന വിനോദ സഞ്ചാര കേന്ദ്രത്തിലേക്ക് പോവുകയായിരുന്ന ‘റോയൽ വിശിഷ്ട’ എന്ന ബോട്ടാണ് അപകടത്തിൽ പെട്ടത്. സമീപകാലത്തുണ്ടായ പ്രളയത്തെ തുടർന്ന് ജലനിരപ്പ് ഉയർന്ന നിലയിലായിരുന്നു ഗോദാവരി നദി.അപകടത്തിൽ പെട്ട 25 പേരെ രക്ഷപ്പെടുത്തിയതായി പൊലീസ് അറിയിച്ചു. കാണാതായവർക്കു വേണ്ടിയുള്ള തിരച്ചിൽ ഇന്നും തുടരും.നേവി, ദേശീയ ദുരന്ത നിവാരണ സേന, അഗ്നി ശമന സേന, പൊലിസ് എന്നിവരുടെ നേതൃത്വത്തിലാണ് തെരച്ചിൽ തുടരുക. ഇന്ന് ഉത്തരാഖണ്ഡിൽ നിന്ന് സ്കാനിങ് ഉപകരണങ്ങളും ഹെലികോപ്റ്ററും എത്തും. രണ്ട് നിലകളിലായുള്ള ബോട്ടിലെ മുകളിലത്തെ നിലയിലുള്ളവരാണ് രക്ഷപ്പെട്ടവരിൽ ഭൂരിഭാഗവും. മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് അടിയന്തര ധനസഹായമായി പത്ത് ലക്ഷം രൂപ പ്രഖ്യാപിച്ചു. ഗോദാവരി നദിയിലൂടെയുള്ള മുഴുവന്‍ ബോട്ട് സര്‍വീസുകളും നിര്‍ത്തി വെച്ചിരിക്കുകയാണ്. സംഭവത്തെ കുറിച്ച് അന്വേഷിയ്ക്കാൻ മുഖ്യമന്ത്രി ജഗൻ മോഹൻ റെഡ്ഡി നിര്‍ദ്ദേശിച്ചു.
മോട്ടോര്‍ വാഹന നിയമ ഭേദഗതി; ഉയര്‍ത്തിയ പിഴ കുറക്കാന്‍ ഇന്ന് ഉന്നതതല യോഗം
തിരുവനന്തപുരം:മോട്ടോര്‍ വാഹന നിയമ ഭേദഗതിയിലൂടെ ഉയര്‍ത്തിയ പിഴ കുറയ്ക്കുന്നതിനെക്കുറിച്ച് ആലോചിക്കാന്‍ ഇന്ന് ഗതാഗത മന്ത്രി എ.കെ ശശീന്ദ്രന്റെ നേതൃത്വത്തില്‍ ഉന്നതതല യോഗം ചേരും.കേന്ദ്ര നിയമത്തില്‍ ഇളവുവരുത്തി എങ്ങനെ പിഴ കുറയ്ക്കാമെന്ന കാര്യത്തില്‍ ഇതുവരെ വ്യക്തതയുണ്ടായിട്ടില്ല. ഗതാഗത മന്ത്രി നിര്‍ദേശിച്ചതനുസരിച്ച് മോട്ടോര്‍ വാഹന നിയമ ഭേദഗതി നടപ്പാക്കാത്ത സംസ്ഥാനങ്ങളെക്കുറിച്ചുള്ള റിപ്പോര്‍ട്ട് ഗതാഗത സെക്രട്ടറി ജ്യോതിലാല്‍ ഇന്ന് കൈമാറും. നിയമം സംസ്ഥാനത്ത് നടപ്പാക്കി ഓര്‍ഡിനന്‍സ് ഇറക്കിക്കഴിഞ്ഞ സാഹചര്യത്തില്‍ നടപ്പാക്കാത്ത സംസ്ഥാനങ്ങളുടെ പട്ടിക എന്തിനെന്ന ചോദ്യവും ഉയരുന്നുണ്ട്.അതിനിടെ, മോട്ടോര്‍വാഹന നിയമ ഭേദഗതി പുനഃപരിശോധിക്കുന്നതിന് പകരം കേന്ദ്രം പുതിയ ഓര്‍ഡിനന്‍സ് ഇറക്കുകയാണ് വേണ്ടതെന്ന ആവശ്യവുമായി മന്ത്രി എ.കെ ബാലന്‍ രംഗത്തെത്തി.ഇതിനായി എം.പിമാര്‍ മുന്‍കൈയെടുക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. മോട്ടോര്‍ വാഹന നിയമ ഭേദഗതി നടപ്പാക്കുന്നതില്‍ മുഖ്യമന്ത്രിമാരുടെ യോഗം വിളിക്കുമെന്ന് കേന്ദ്രമന്ത്രി നിതിന്‍ ഗഡ്കരി നേരത്തേ വ്യക്തമാക്കിയിരുന്നു.എന്നാല്‍, കേരളത്തിന് ഇതുവരെ അറിയിപ്പ് ലഭിച്ചിട്ടില്ല.