തിരുവനന്തപുരം:മദ്യപിച്ച് വാഹനമോടിച്ച് മാധ്യമപ്രവർത്തകനെ കൊലപ്പെടുത്തിയ കേസില്‍ ശ്രീറാം വെങ്കിട്ടരാമന് ജാമ്യം നല്‍കിയതിനെതിരേ സര്‍ക്കാര്‍ സമര്‍പ്പിച്ച ഹര്‍ജി ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും. ശ്രീറാം ഓടിച്ച വാഹനമിടിച്ച് തിരുവനന്തപുരത്ത് വച്ച് മാധ്യമപ്രവര്‍ത്തകനായ കെ.എം ബഷീര്‍ മരിച്ച സംഭവത്തിലാണ് ഐ.എ.എസ് ഉദ്യോഗസ്ഥനെതിരേ സര്‍ക്കാര്‍ തന്നെ ഹൈക്കോടതിയെ സമീപിച്ചിരിക്കുന്നത്.ശ്രീറാമിന്റെ ജാമ്യം റദ്ദാക്കണമെന്നും അന്വേഷണം തുടരുന്നെന്നുമാണ് പ്രോസിക്യൂഷന്‍ നിലപാട്. എന്നാല്‍ കേസിന്റെ തെളിവുശേഖരണത്തിലടക്കം സര്‍ക്കാരിനുണ്ടായ പിഴവ് കഴിഞ്ഞ ദിവസം കോടതി ചൂണ്ടിക്കാട്ടിയിരുന്നു. ഹര്‍ജിയില്‍ ഇന്നുതന്നെ ഉത്തരവിന് സാധ്യതയുണ്ട്.അതേസമയം ശ്രീറാം വെങ്കിട്ടരാമന്‍ ഓടിച്ച വാഹനത്തിന്റെ ക്രാഷ് ഡാറ്റ റെക്കോഡര്‍ പരിശോധിക്കും. കാര്‍നിര്‍മാതാക്കളായ വോക്‌സ്‌വാഗന്‍ അധികൃതരോട് പരിശോധനയ്‌ക്ക് തലസ്ഥാനത്ത് എത്താന്‍ പ്രത്യേക അന്വേഷക സംഘം ആവശ്യപ്പെട്ടു. അപകടസമയത്ത് വാഹനത്തിന്റെ വേഗത ഉള്‍പ്പെടെയുള്ള വിവരങ്ങള്‍ ക്രാഡ് ഡാറ്റ റെക്കോഡര്‍ പരിശോധിക്കുന്നതിലൂടെ വ്യക്തമാകും. ശ്രീറാമിന്റെ ഒപ്പമുണ്ടായിരുന്ന സുഹൃത്ത് വഫ ഫിറോസിന്റേതാണ് ആഡംബര കാര്‍.ചികിത്സയിലായിരുന്ന ശ്രീറാം തിങ്കളാഴ്‌ച മെഡിക്കല്‍ കോളേജാശുപത്രി വിട്ടു. മെഡിക്കല്‍ സംഘം നടത്തിയ പരിശോധനയില്‍ ആരോഗ്യനില തൃപ്തികരമായതിനെ തുടര്‍ന്നാണിത്. നാലാഴ്ചത്തെ വിശ്രമം ഡോക്ടര്‍മാര്‍ നിര്‍ദേശിച്ചിട്ടുണ്ട്. നാലുദിവസം മുൻപ് തീവ്രപരിചരണ വിഭാഗത്തില്‍നിന്ന് മെഡിക്കല്‍ ബോര്‍ഡിന്റെ പരിശോധനയില്‍ ആരോഗ്യനില മെച്ചപ്പെട്ടതിനാല്‍ സ്റ്റെപ്പ് ഡൗണ്‍ വാര്‍ഡിലേക്കും തുടര്‍ന്ന് പേ വാര്‍ഡിലേക്കും മാറ്റിയിരുന്നു.
മുഖ്യമന്ത്രി പിണറായി വിജയൻ ഇന്ന് ദുരിതബാധിത പ്രദേശങ്ങളിൽ സന്ദർശനം നടത്തും
കോഴിക്കോട്:വയനാട്ടിലെയും മലപ്പുറത്തെയും ദുരന്തബാധിത പ്രദേശങ്ങളിൽ മുഖ്യമന്ത്രി പിണറായി വിജയൻ ഇന്ന് സന്ദർശനം നടത്തും.റവന്യൂമന്ത്രി ഇ.ചന്ദ്രശേഖരൻ,റവന്യു സെക്രട്ടറി വി.വേണു, ഡി.ജി.പി ലോക് നാഥ് ബെഹ്റ, ആഭ്യന്തര സെക്രട്ടറി ബിശ്വനാഥ് സിൻഹ എന്നിവരാണ് മുഖ്യമന്ത്രിക്ക് ഒപ്പം ഉള്ളത്.ഇന്ന് രാവിലെ വിമാന മാർഗം കരിപ്പൂരിലെത്തുന്ന മുഖ്യമന്ത്രി പിണറായി വിജയൻ അവിടെ നിന്നും ഹെലികോപ്റ്ററിൽ വയനാട്ടിലെത്തും. സുൽത്താൻ ബത്തേരിയിലെ ദുരിതാശ്വാസ ക്യാമ്പാണ് അദ്ദേഹം ആദ്യം സന്ദർശിക്കുക.പിന്നീട് റോഡ് മാർഗം ഉരുൾപൊട്ടൽ നാശം വിതച്ച മേപ്പാടിയിലും മുഖ്യമന്ത്രി സന്ദർശനം നടത്തും.ജില്ലയിലെ നാശനഷ്ടങ്ങൾ അവലോകനം ചെയ്യുന്നതിനായി ജനപ്രതിനിധികളുടെ യോഗവും മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ ചേരുന്നുണ്ട്.ഉച്ച തിരിഞ്ഞ് ഹെലികോപ്റ്ററിൽ മലപ്പുറത്തേക്ക് പോകുന്ന മുഖ്യമന്ത്രി നിലമ്പൂരിലെ ഭൂദാനത്ത് ദുരിതാശ്വാസ ക്യാമ്പിലുളളവരെ സന്ദർശിക്കും. ജനപ്രതിനിധികളുമായുളള കൂടിക്കാഴ്ചയും ഇവിടെ നടക്കും. മഴക്കെടുതി നേരിട്ട മേഖലകളിലെ ദുരിതാശ്വാസ പ്രവർത്തനങ്ങൾ വിലയിരുത്തുന്നതിനായി ജില്ലാ കലക്ടർമാരുമായി മുഖ്യമന്ത്രി ഇന്നലെ വീഡിയോ കോൺഫറൻസിംഗ് നടത്തി. ദുരിതാശ്വാസ ക്യാമ്പിലുളളവർക്ക് പ്രത്യേക ശ്രദ്ധ നൽകണമെന്ന് മുഖ്യമന്ത്രി കലക്ടർമാർക്ക് നിർദേശം നൽകിയിട്ടുണ്ട്.
ഗായകന്‍ ബിജു നാരായണന്റെ ഭാര്യ ശ്രീലത നാരായണന്‍ അന്തരിച്ചു
കൊച്ചി: പ്രശസ്ത സിനിമാ പിന്നണി ഗായകന്‍ ബിജു നാരായണന്റെ ഭാര്യ ശ്രീലത നാരായണന്‍ (44) അന്തരിച്ചു. ക്യാന്‍സര്‍ ബാധിതയായി ചികിത്സയിലായിരുന്നു. ശ്രീനിലയത്തില്‍ ശ്രീനാരായണന്‍ നായരുടേയും ശീമതി ശ്രീദേവിയുടെ മകളാണ് ശ്രീലത. പത്ത് വര്‍ഷത്തെ പ്രണയത്തിനുശേഷമായിരുന്നു 1998 ജനുവരി 23 ന് ബിജു നാരായണനും ശ്രീലതയും വിവാഹിതരായത്.ഇരുവരും എറണാകുളം മഹാരാജാസ് കോളേജില്‍ ഒന്നിച്ച് പഠിച്ചവരായിരുന്നു. രണ്ട് ആണ്‍മക്കളുണ്ട്, സിദ്ധാര്‍ത്ഥ്, സൂര്യനാരായണന്‍. സംസ്‌കാരം ഇന്ന് രാത്രി 7.30ന് കളമശ്ശേരിയില്‍ നടക്കും.
പ്രളയം;മരണസംഖ്യ 92 ആയി;ഇനിയും കണ്ടെത്തേണ്ടത് 52 പേരെ കൂടി
തിരുവനന്തപുരം:സംസ്ഥാനത്തുണ്ടായ പ്രളയ ദുരന്തത്തിൽ ഇതുവരെ മരിച്ചവരുടെ എണ്ണം 92 ആയി.കാണാതായ 52 പേരെ കൂടി ഇനിയും കണ്ടെത്തേണ്ടതുണ്ട്.ഉരുൾപൊട്ടൽ വന്‍ നാശംവിതച്ച മലപ്പുറത്തെ കവളപ്പാറയിലും വയനാട്ടിലെ പുത്തുമലയിലും തിങ്കളാഴ്ചയും തിരച്ചില്‍ തുടര്‍ന്നു. കവളപ്പാറയില്‍നിന്ന് തിങ്കളാഴ്ച ആറു മൃതദേഹങ്ങള്‍കൂടി കണ്ടെടുത്തു.കവളപ്പാറ കോളനിയിലെ സുബ്രഹ്മണ്യന്റെ ഭാര്യ പ്ലാന്തോടന്‍ സുധ(33), പള്ളത്ത് ശങ്കരന്‍(70), പള്ളത്ത് ശിവന്റെ ഭാര്യ രാജി(35), കൊല്ലം സ്വദേശി അലക്സ് മാനുവല്‍(55), തിരിച്ചറിയാത്ത രണ്ടു പുരുഷന്മാര്‍ എന്നിവരുടെ മൃതദേഹമാണ് തിങ്കളാഴ്ച കിട്ടിയത്.പുത്തുമലയില്‍നിന്ന് കൂടുതലാരെയും കണ്ടെത്താനായില്ല.മണ്ണിനടിയില്‍ ഇനിയും 44 പേര്‍ കുടുങ്ങിക്കിടക്കുന്നുവെന്നാണ് അധികൃതര്‍ പറയുന്നത്.മലപ്പുറം കോട്ടക്കുന്നിലെ മണ്ണിടിച്ചിലില്‍ കാണാതായ സരോജിനി(50)യുടെ മൃതദേഹവും തിങ്കളാഴ്ച രാവിലെ കണ്ടെടുത്തു.ബുധനാഴ്ച രാവിലെവരെ വീണ്ടും ശക്തമായ മഴയ്ക്കു സാധ്യതയെന്നു കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നല്‍കിയതോടെ സംസ്ഥാനത്ത് ജാഗ്രത തുടരുന്നു. ഉരുള്‍പൊട്ടലിനും മണ്ണിടിച്ചിലിനും സാധ്യതയുള്ളതിനാല്‍ ദുരന്തമേഖലകളില്‍നിന്ന്, പ്രത്യേകിച്ച് മലയോരത്തുനിന്ന് ദുരിതാശ്വാസ ക്യാമ്ബുകളിലേക്കു മാറിയവര്‍ രണ്ടുദിവസത്തേക്കുകൂടി തിരിച്ചുപോകരുതെന്ന് സര്‍ക്കാര്‍ നിര്‍ദേശം നൽകിയിട്ടുണ്ട്.ഉരുള്‍പൊട്ടല്‍ സാധ്യതയുള്ള പ്രദേശങ്ങളില്‍നിന്ന് ആളുകളെ ഒഴിപ്പിക്കാനും നിര്‍ദേശിച്ചിട്ടുണ്ട്.15 മുതല്‍ മഴ കുറയുമെന്നാണ് ഇപ്പോഴത്തെ പ്രവചനം.ബംഗാള്‍ ഉള്‍ക്കടലില്‍ പശ്ചിമബംഗാള്‍ തീരത്തിനടുത്ത് ന്യൂനമര്‍ദം രൂപ്പപെട്ടതാണ് വീണ്ടും മഴയ്ക്കു കാരണം. ചൊവ്വാഴ്ചയോടെ ന്യൂനമര്‍ദം കൂടുതല്‍ ശക്തിപ്പെടും. ആലപ്പുഴ, എറണാകുളം, ഇടുക്കി, മലപ്പുറം, വയനാട്, കണ്ണൂര്‍ ജില്ലകളില്‍ ചൊവ്വാഴ്ച ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. കാറ്റ് ശക്തമാകാന്‍ സാധ്യതയുള്ളതിനാൽ മത്സ്യത്തൊഴിലാളികള്‍ കടലില്‍പ്പോകരുതെന്നും മുന്നറിയിപ്പുണ്ട്.
പ്രളയത്തിന്റെ മറവിൽ വ്യാജ വാർത്തകൾ : ജനങ്ങളിൽ ആശങ്കകൾ വർദ്ധിപ്പിക്കുന്നു
കോഴിക്കോട്: കഴിഞ്ഞ ദിവസങ്ങളിൽ കേരളത്തിൽ ഉണ്ടായ ഉരുൾപൊട്ടലിലും വെള്ള പൊക്കത്തിലും ദുരിതമനുഭവിക്കുന്നവർക്ക് കൂനിന്മേൽ കുരു പോലെ ദുരന്തത്തിന്റെ ആഴം വർധിപ്പിക്കാനും ജനങ്ങളിൽ പരിഭ്രാന്തി പടർത്താനും ബോധപൂർവ്വമായി വ്യാജവാർത്തകൾ സൃഷ്ടിച്ച് ഒരുകൂട്ടം സാമൂഹ്യവിരുദ്ധർ നവ മാധ്യമ ങ്ങളിൽ സജീവമാവുകയാണ്.
മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് സഹായം നൽകരുത് അതിൽ ലഭിക്കുന്ന പണം ദുർവിനിയോഗം ചെയ്യുമെന്ന രീതിയിൽ വ്യാജ വാർത്തകൾ ഇതിനകം സോഷ്യൽ മീഡിയയിൽ വളരെ പ്രചരിച്ചിട്ടുണ്ട്. പ്രളയദിനങ്ങളിൽ കെഎസ്ഇബി സംസ്ഥാനവ്യാപകമായി വൈദ്യുതി വിതരണം നിർത്തിവെക്കും, ആഗസ്റ്റ് 8 9 10 എന്നീ തീയതികളിൽ കേരളത്തിലെ പെട്രോൾപമ്പുകളിൽ ഇന്ധനം ലഭിക്കില്ല എന്നും തുടങ്ങി പലവിധത്തിലുള്ള വ്യാജവാർത്തകൾ ആണ് സോഷ്യൽ മീഡിയകൾ വഴി ഇത്തരം ആൾക്കാർ പ്രചരിപ്പിക്കുന്നത്. ഈ വ്യാജ വാർത്ത കാരണം കഴിഞ്ഞ വെള്ളി ശനി ദിവസങ്ങളിൽ കേരളത്തിലെ ഒട്ടുമിക്ക പെട്രോൾ പമ്പുകളിലും വൻ തിരക്കായിരുന്നു ഉണ്ടായിരുന്നത്.
കേന്ദ്രസേനയുടെ വാഹനങ്ങൾക്ക് ഇന്ധനം നൽകാൻ തയ്യാറാകാത്ത വയനാട് ജില്ലയിലെ മൂന്ന് പെട്രോൾ പമ്പുകൾ ദുരന്തനിവാരണ സേനയുടെ പ്രത്യേക അധികാരം ഉപയോഗിച്ച് പിടിച്ചെടുത്തു എന്നും ഇതിൽ നിന്നും അവർക്ക് ആവശ്യമായ വാഹനങ്ങളിൽ ഇന്ധനം നിറച്ച ശേഷമാണ് സേനവാഹനങ്ങൾ വിട്ടുപോയത് എന്ന തരത്തിലുള്ള വ്യാജവാർത്തകൾ പല മാധ്യമങ്ങളിലും പ്രചരിച്ച തുടങ്ങിയിരുന്നു.
ഫെയ്സ്ബുക്ക് പോസ്റ്റുകളിൽ ഇന്ത്യൻ മിലിറ്ററിയെ അപമാനിച്ചു കൊണ്ടുള്ള വ്യാജ വാർത്തയറിഞ്ഞ സിജു എ ഉണ്ണിത്താൻ എന്ന സൈനികന്റെ വെളിപ്പെടുത്തൽ വൈറൽ ആയതോടെ പല പ്രമുഖ മാധ്യമങ്ങളും ഈ വാർത്ത പിൻവലിച്ചു.ചില ഫേസ്ബുക് പേജുകളിൽ ക്ഷമാപണം പോസ്റ്റ് വ്യാജ വാർത്ത പിൻവലിചെങ്കിലും പട്ടാളനിയമങ്ങളെ പറ്റി അറിവില്ലാത്തവർ ഇപ്പോഴും ഈ വാർത്ത ഷെയർ ചെയ്തു സൈബർ, സിവിൽ നിയമത്തെ വെല്ലുവിളിക്കുകയാണ്.
ഫേസ്ബുക് പേജിൽ ലൈകും കമനട്സും ഷെയറും ലഭിക്കാൻ വേണ്ടി മാത്രമാണ് സാമൂഹ്യ വിരുദ്ധർ ഇത്തരം വ്യാജവാർത്തകൾ സൃഷ്ടിച്ച് സമൂഹത്തെ ആശങ്കയിലാക്കുന്നത്തത്.
കവളപ്പാറ ഉരുൾപൊട്ടൽ;ഇന്ന് ആറ് മൃതദേഹങ്ങൾ കൂടി കണ്ടെടുത്തു;മരണം 19 ആയി
വയനാട്:ജില്ലയിൽ ഉരുള്‍പൊട്ടലുണ്ടായ കവളപ്പാറയില്‍ നിന്ന് ആറ് മൃതദേഹങ്ങള്‍ കൂടി കണ്ടെത്തി.ഇതോടെ മരിച്ചവരുടെ എണ്ണം 19 ആയി. കവളപ്പാറയില്‍ നിന്ന് 63 പേരെയാണ് കാണാതായത്. നാല് പേര്‍ തിരിച്ചെത്തി. ഇതോടെ 59 പേര്‍ അപകടത്തില്‍പ്പെട്ടുവെന്നാണ് കണക്ക്. ഇനിയും കണ്ടെത്താനുള്ളവര്‍ക്കായി തിരച്ചില്‍ പുരോഗമിക്കുന്നു.മഴ കുറഞ്ഞതോടെ നാലാം ദിവസം തിരച്ചിലിന് വേഗതയേറിയിട്ടുണ്ട്. കുന്നിന്‍ മുകളില്‍ നിന്ന് കാണാതായ സുധയുടെ മൃതദേഹം മുന്നൂറ് മീറ്റര്‍ മാറി മണ്ണുമാറ്റി നടത്തിയ പരിശോധനയിലാണ് കണ്ടെത്തിയത്. മൂന്ന് മൃതദേഹങ്ങള്‍ പത്തടി ആഴത്തില്‍ മണ്ണ് മണ്ണിനടിയില്‍ കണ്ടെത്തി. തെരച്ചിലിന് ഉപകരണങ്ങളുടെ കുറവുണ്ടായെന്ന പരാതിയെ തുടര്‍ന്ന് ഇന്ന് കോണ്‍ക്രീറ്റ് കട്ടറും ജനറേറ്ററും എത്തിച്ചിട്ടുണ്ട്. ഒരേ സമയം പതിനഞ്ച് മണ്ണുമാന്തി യന്ത്രങ്ങള്‍ ഉപയോഗിച്ചാണ് തെരച്ചില്‍ നടത്തുന്നത്. ദുരന്തമേഖയലയില്‍ തെരച്ചില്‍ നടത്തുന്നതില്‍ വൈദഗ്ധ്യം നേടിയവരും തെരച്ചിലിന് പരിശീലനം ലഭിച്ച നായ്ക്കളും തെരച്ചിലില്‍ പങ്കെടുക്കുന്നുണ്ട്. ഉറ്റവരെ അന്വേഷിച്ച് നിരവധി ആളുകളാണ് കവളപ്പാറയിലേക്ക് എത്തുന്നത്. സൈന്യത്തിന്റെയും ഫയര്‍ ആന്‍ഡ് റെസ്‌ക്യു സംഘത്തിന്റെയും നേതൃത്വത്തിലാണ് തിരച്ചില്‍ നടത്തുന്നത്.കവളപ്പാറയില്‍ മൂന്നുഭാഗത്തുകൂടിയാണ് ഉരുള്‍പൊട്ടിയത്. ഈ ഭാഗങ്ങളിലെല്ലാം വീടുകളുണ്ടായിരുന്നു. ഉരുള്‍പൊട്ടലുണ്ടായ പുത്തുമലയിലും യന്ത്രങ്ങളെത്തിച്ച് തിരച്ചില്‍ തുടങ്ങി. നൂറേക്കറോളം മണ്ണിനടിയിലായ ഇവിടെ എട്ട് പേരോളം ഇനിയും മണ്ണിനടിയിലുണ്ടെന്നാണ് കരുതുന്നത്. പുത്തുമലയുടെ ഭൂപടം തയ്യാറാക്കിയാണ് സൈന്യം തിരച്ചില്‍ നടത്തുന്നത്.
സംസ്ഥാനത്തെ പത്ത് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി
തിരുവനന്തപുരം:കനത്ത മഴയ്ക്ക് ശമനമുണ്ടെങ്കിലും പലയിടങ്ങളിലും വെള്ളക്കെട്ടുകൾ തുടരുന്നതിനാൽ സംസ്ഥാനത്തെ പത്ത് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി പ്രഖ്യാപിച്ചു.കാസര്‍കോട്,കണ്ണൂര്‍,കോഴിക്കോട്, വയനാട്, മലപ്പുറം,തൃശൂര്‍, എറണാകുളം, ആലപ്പുഴ, കോട്ടയം,പത്തനംതിട്ട എന്നീ ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കാണ് ജില്ലാ കളക്റ്റർമ്മാർ അവധി നൽകിയിരിക്കുന്നത്.കേന്ദ്രീയ വിദ്യാലയങ്ങള്‍ക്കും അങ്കണവാടികള്‍ക്കും മദ്രസകള്‍ക്കും അവധി ബാധകമായിരിക്കും. കാസര്‍കോട് ജില്ലയില്‍ ദുരിതാശ്വാസ ക്യാമ്ബ് പ്രവര്‍ത്തിക്കുന്ന സ്കൂളുകള്‍ക്കും നാളെ അവധിയാണ്.കോഴിക്കോട് ജില്ലയില്‍ പ്രഫഷണല്‍ കോളജുകള്‍ ഉള്‍പ്പെടെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും ചൊവ്വാഴ്ച അവധിയാണ്. കേന്ദ്രീയ വിദ്യാലയങ്ങള്‍ക്കും അങ്കണവാടികള്‍ക്കും മദ്രസകള്‍ക്കും അവധി ബാധകമായിരിക്കും.മഴ കുറവുണ്ടെങ്കിലും ജില്ലയില്‍ മിക്കയിടങ്ങളിലും വെള്ളക്കെട്ട് നിലനില്‍ക്കുന്നതും ചില വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ ക്യാമ്ബുകള്‍ പ്രവര്‍ത്തിക്കുന്നതും പരിഗണിച്ചാണ് അവധി. തുടര്‍ച്ചയായി മഴപെയ്ത സാഹചര്യത്തില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ കെട്ടിടത്തിന്റെ സുരക്ഷിതത്വം പരിശോധിക്കാനും ജില്ലകലക്ടര്‍ നിര്‍ദേശം നല്‍കി.കേരള സര്‍വകലാശാലയും എംജി സര്‍വകലാശാലയും ചൊവ്വാഴ്ച (13 ന്) നടത്താനിരുന്ന എല്ലാ പരീക്ഷകളും മാറ്റിവച്ചിട്ടുണ്ട്. നാളെയും മറ്റന്നാളും നടത്താനിരുന്ന പാരാ മെഡിക്കല്‍ ഡിപ്ലോമ പരീക്ഷകളും മാറ്റിവച്ചു. കാലിക്കറ്റ് സര്‍വകലാശാല ഓഗസ്റ്റ് 16 വരെ നടത്താനിരുന്ന എല്ലാ പരീക്ഷകളും വൈവകളും മാറ്റിവച്ചിട്ടുണ്ട്.ആരോഗ്യസര്‍വകലാശാല നാളെയും മറ്റന്നാളും (13,14) നടത്താനിരുന്ന എല്ലാ തീയറി പരീക്ഷകളും മാറ്റിവച്ചതായി അധികൃതര്‍ അറിയിച്ചു. പുതുക്കിയ തീയതികള്‍ പിന്നീട് അറിയിക്കും. മറ്റ് യൂണിവേഴ്സിറ്റി പരീക്ഷകള്‍ക്കും പൊതു പരീക്ഷകള്‍ക്കും മാറ്റമില്ല.
ഉരുൾപൊട്ടൽ നാശം വിതച്ച വയനാട് ജില്ലയിലെ പുതുമലയിൽ സൈന്യം തിരച്ചിൽ തുടരുന്നു;ഒരു മൃതദേഹം കൂടി കണ്ടെത്തിയതോടെ മരണസംഖ്യ പത്തായി
വയനാട്:കനത്തമഴയില്‍ ഉരുള്‍പൊട്ടല്‍ ദുരന്തമുണ്ടായ പുത്തുമലയില്‍ രക്ഷാപ്രവർത്തനം പുരോഗമിക്കുന്നു.സൈന്യം അടക്കം കൂടുതല്‍ രക്ഷാപ്രവര്‍ത്തകര്‍ ഇന്ന് പുത്തുമലയിലെത്തിയിട്ടുണ്ട്. കഴിഞ്ഞ ദിവസങ്ങളെ അപേക്ഷിച്ച് മഴയുടെ അളവ് കുറഞ്ഞത് രക്ഷാപ്രവര്‍ത്തകര്‍ക്ക് സഹായകരമായി.രക്ഷാപ്രവര്‍ത്തകര്‍ ഒരാളുടെ മൃതദേഹം കൂടി കണ്ടെടുത്തു. ഒരു സ്ത്രീയുടെ മൃതദേഹമാണ് കിട്ടിയത്. അതോടെ ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം പത്തായി.ഒൻപത് പേരെയെങ്കിലും ഇനിയും കണ്ടെത്താനുണ്ടെന്നാണ് അധികൃതരുടെ കണക്ക്.മഴ മാറി നില്‍ക്കുകയാണെങ്കിലും മണ്ണും വെള്ളവും മരങ്ങളും പാറക്കല്ലുകളും എല്ലാം വന്നടിഞ്ഞ് ഒരു പ്രദേശമാകെ പ്രളയമെടുത്ത പുത്തുമലയില്‍ അത്രപെട്ടെന്ന് രക്ഷാപ്രവര്‍ത്തനം പൂര്‍ത്തിയാക്കാന്‍ പറ്റില്ലെന്നാണ് വിലയിരുത്തല്‍. മിക്കയിടത്തും കാലുവച്ചാല്‍ താഴ്ന്ന് പോകുന്നതരത്തില്‍ ചതുപ്പുകള്‍ രൂപപ്പെട്ടിട്ടുണ്ട്. പലയിടങ്ങളിലും രക്ഷാപ്രവര്‍ത്തകര്‍ക്ക് പോലും ചെന്നെത്താന്‍ കഴിയാത്ത അവസ്ഥയുമാണ്.
സന്ദര്‍ശനം മാറ്റി വെക്കണമെന്ന കളക്റ്ററുടെ അഭ്യർത്ഥന മറികടന്ന് രാഹുൽ ഗാന്ധി ഇന്ന് വയനാട് സന്ദർശിക്കും
കോഴിക്കോട്:കോൺഗ്രസ് നേതാവും വയനാട് എം പിയുമായ രാഹുൽ ഗാന്ധി ഇന്ന് വയനാട്ടിൽ സന്ദർശനം നടത്തും.ഇന്ന് ഉച്ചയോടെ കോഴിക്കോടെത്തുന്ന രാഹുല്‍ ഗാന്ധി ഞായര്‍, തിങ്കള്‍ ദിവസങ്ങളില്‍ വയനാട് മണ്ഡലത്തില്‍ പര്യടനം നടത്തും. ഉരുള്‍പൊട്ടല്‍ നാശം വിതച്ച നിലമ്പൂരും കവളപ്പാറയിലും നേരിട്ടെത്തി സ്ഥിതിഗതികള്‍ വിലയിരുത്തും.വയനാട്ടിലെ ദുരിത ബാധിത പ്രദേശങ്ങളും ദുരിതാശ്വാസ ക്യാമ്പുകളും രാഹുല്‍ ഗാന്ധി സന്ദര്‍ശിക്കും.മലപ്പുറം ജില്ലയിലെ ക്യാമ്പുകളിലും രാഹുല്‍ സന്ദര്‍ശനം നടത്തും. പ്രളയ ദുരിതമനുഭവിക്കുന്ന പ്രദേശങ്ങള്‍ സന്ദര്‍ശിക്കാന്‍ രാഹുല്‍ നേരത്തേ തീരുമാനിച്ചിരുന്നു.അനുമതിക്കായി കാക്കുകയാണെന്ന് അദ്ദേഹം അറിയിച്ചിരുന്നു.എന്നാല്‍ സുരക്ഷാകാരണങ്ങളാലും ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ തടസ്സപ്പെടുമെന്നതിനാലും രാഹുല്‍ ഗാന്ധി സന്ദര്‍ശനം മാറ്റിവെക്കണമെന്ന് കളക്ടര്‍ അഭ്യര്‍ഥിച്ചു.നേരത്തെ തന്റെ മണ്ഡലമായ വയനാട്ടില്‍ ഇത്രയധികം ദുരിതം വിതച്ചിട്ടും രാഹുല്‍ തിരിഞ്ഞുനോക്കിയില്ലെന്ന ആരോപണം ഉയര്‍ന്നിരുന്നു. അതിനിടെയാണ് രാഹുലിന്റെ സന്ദര്‍ശനം.
അനിശ്ചിതത്വങ്ങൾക്ക് ഒടുവിൽ സോണിയ ഗാന്ധി വീണ്ടും കോൺഗ്രസ് അധ്യക്ഷ
ന്യൂഡൽഹി:അനിശ്ചിതത്വങ്ങൾക്ക് ഒടുവിൽ കോൺഗ്രസ് പാർട്ടിയുടെ ഇടക്കാല അധ്യക്ഷയായി സോണിയാ ഗാന്ധിയെ തെരഞ്ഞെടുത്തു.രാഹുലിന്റെ രാജി കോൺഗ്രസ് പ്രവർത്തക സമിതി അംഗീകരിച്ചു.ലോക്സഭ തെരഞ്ഞെടുപ്പിലേറ്റ പരാജയത്തെ തുടർന്ന് ദുർബലമായ പാർട്ടിയെ നയിക്കാൻ പ്രവർത്തന പരിചയുമുള്ളയാൾ വരണമെന്ന അഭിപ്രായത്തെ തുടർന്നാണ് സോണിയാ ഗാന്ധിയെ ഇടക്കാല അധ്യക്ഷയായി തെരഞ്ഞെടുത്തത്.നേതൃത്വമില്ലാതെ ആടിയുലഞ്ഞ കോൺഗ്രസിന് നിയമസഭാ തെരഞ്ഞെടുപ്പുകൾ നേരിടാനുള്ള ബലം തല്‍ക്കാലം നല്കുന്നതാണ് ഈ തീരുമാനം.ജൂലൈ ആറിനാണ് രാഹുൽ ഗാന്ധി അദ്ധ്യക്ഷ പദം ഒഴിഞ്ഞെന്ന് പരസ്യമായി പ്രഖ്യാപിച്ചത്.
അധ്യക്ഷ പദവിയിലേക്ക് പാര്‍ട്ടിയില്‍ ഒന്നിലധികം പേരുകള്‍ സജീവ ചര്‍ച്ചയിലുണ്ടായിരുന്നു. നെഹ്‌റു കുടുംബത്തിനു പുറത്തുനിന്നുള്ളവരുടെ പേരുകളായിരുന്നു അധികവും.ഒടുവില്‍ പി. ചിദംബരമാണ് സോണിയയുടെ പേര് ശുപാര്‍ശ ചെയ്തത്. പ്രവര്‍ത്തകസമിതി യോഗത്തിലായിരുന്നു ഇത്.എന്നാല്‍ സോണിയ ഇതു നിഷേധിച്ചു.യോഗത്തിലുണ്ടായിരുന്ന ജനറല്‍ സെക്രട്ടറി പ്രിയങ്കാ ഗാന്ധിയും ചിദംബരത്തെ എതിര്‍ത്തു.പക്ഷേ സോണിയ തയ്യാറാണെങ്കില്‍ ആര്‍ക്കും എതിര്‍ത്തു പറയാനാവില്ലെന്നും പ്രിയങ്ക പറഞ്ഞു.ചിദംബരത്തെ എതിര്‍ത്തുകൊണ്ട് എ.കെ ആന്റണി യോഗത്തില്‍ എഴുന്നേറ്റുനിന്നു.എന്നാല്‍ ആന്റണിയോട് ഇരിക്കാന്‍ ജ്യോതിരാദിത്യ സിന്ധ്യ ആവശ്യപ്പെട്ടു.എന്തുകൊണ്ട് സോണിയ ആയിക്കൂടാ എന്ന് സിന്ധ്യ ചോദിച്ചു.സമിതിയുടെ തീരുമാനം അംഗീകരിക്കാന്‍ രാഹുല്‍ തയ്യാറായില്ലെങ്കില്‍ സ്ഥാനമേറ്റെടുക്കാന്‍ സോണിയ മുന്നോട്ടുവരണമെന്ന് സിന്ധ്യ പറഞ്ഞു.