ന്യൂഡൽഹി:പച്ച നിറവും ചന്ദ്രക്കലയും നക്ഷത്രവും അടങ്ങുന്ന പതാകകള്‍ ഇന്ത്യയിൽ നിരോധിക്കണമെന്ന് ആവശ്യപ്പെട്ട് സമർപ്പിച്ച ഹര്‍ജിയില്‍ രണ്ടാഴ്ചയ്ക്കകം മറുപടി നല്‍കാന്‍ സുപ്രീംകോടതി കേന്ദ്ര സര്‍ക്കാറിനോട് നിര്‍ദേശിച്ചു.യുപിയിലെ ഷിയ സെൻട്രൽ വഖഫ് ബോർഡ് ചെയർമാൻ സയീദ് വാസീം റിസ്‌വിയാണ് ഹര്‍ജി സമര്‍പ്പിച്ചിരിക്കുന്നത്. ചീഫ് ജസ്റ്റിസ് രഞ്ജൻ ഗൊഗോയ് അധ്യക്ഷനായ ബെഞ്ചാണ് ഹർജി പരിഗണിച്ചത്. സാമുദായിക സ്പര്‍ദ്ധ വളര്‍ത്താന്‍ ഇത്തരം പതാകകള്‍ കാരണമാകുന്നുവെന്നാണ് റിസ്വിയുടെ പ്രധാന വാദം.ഇത്തരം പതാകകൾ ഉയർത്തുന്നത് ഇസ്ലാം വരുദ്ധമാണെന്നും റിസ്‌വി വാദിക്കുന്നു. 1906 സ്ഥാപിതമായ മുസ്ലിം ലീഗിന്‍റെ പതാകയാണ് പച്ചനിറവും ചന്ദ്രക്കലയും നക്ഷത്രവുമടങ്ങുന്നത്. ഇത് ഇന്ത്യന്‍ മുസ്ലിങ്ങള്‍ ഉപയോഗിക്കുന്നുണ്ട്. എന്നാല്‍ ഇസ്ലാമുമായോ സാമുദായിക ആചാരങ്ങളുമായോ പതാകയ്ക്ക് യാതൊരു ബന്ധവുമില്ലെന്നും റിസ്‌വി ഹർജിയിൽ പരാമർശിക്കുന്നു.
ഷാംപൂവും പെയിന്റും ഉപയോഗിച്ച് കൃത്രിമ പാൽ;ഉല്പാദന കേന്ദ്രങ്ങളിൽ നടത്തിയ റെയ്‌ഡിൽ 57 പേർ അറസ്റ്റിൽ
ഭോപ്പാൽ:ഷാംപുവും പെയിന്റും ഉപയോഗിച്ച് കൃത്രിമ പാൽ നിർമിക്കുന്നതായി കണ്ടെത്തൽ. മധ്യപ്രദേശിലാണ് സംഭവം.വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിൽ മൂന്ന് ഉത്പാദന കേന്ദ്രങ്ങളില്‍ നടത്തിയ റെയ്‌ഡിൽ 57 പേരെ പോലീസ് അറസ്റ്റ് ചെയ്തു.മധ്യപ്രദേശ്, ഉത്തര്‍ പ്രദേശ്, രാജസ്ഥാന്‍, ഡല്‍ഹി, ഹരിയാന, മഹാരാഷ്ട്ര എന്നീ സംസ്ഥാനങ്ങളിലായിരുന്നു പാല്‍ വിതരണം ചെയ്‌തിരുന്നത്. 10,000 ലിറ്റര്‍ കൃത്രിമ പാലും 500 കിലോ കൃത്രിമവെണ്ണയും 200 കിലോ കൃത്രിമ പനീറും റെയ്ഡില്‍ കണ്ടെടുത്തിട്ടുണ്ട്.ഷാംപുവിന്റെയും ശുദ്ധീകരിച്ച എണ്ണയുടെയും ഗ്ലൂക്കോസ് പൊടിയുടെയും വലിയ ശേഖരവും ഇവിടെ നിന്ന് പിടികൂടിയതായി റെയ്ഡിന് നേതൃത്വം നല്‍കിയ എസ്.പി രാജേഷ് ബഡോറിയ വ്യക്തമാക്കി. 30 ശതമാനം യഥാര്‍ഥ പാലും ബാക്കി മറ്റ് രാസ വസ്തുക്കളും ചേര്‍ത്താണ് പാല്‍ നിര്‍മ്മാണം നടത്തിയത്. പാലിനോടൊപ്പം ഷാംപു, വെള്ള പെയ്ന്റ്, ഗ്ലൂക്കോസ് പൗഡര്‍ എന്നിവ യോജിപ്പിച്ചാണ് കൃത്രിമ പാല്‍ ഉത്പാദിപ്പിച്ചിരുന്നത്. ഇതേ ചേരുവ ഉപയോഗിച്ചാണ് വെണ്ണയും പനീറും ഉത്പാദിപ്പിക്കുന്നത്.ഉത്തരേന്ത്യയിലെ പ്രധാന മാര്‍ക്കറ്റുകളിലെല്ലാം എത്തുന്ന ബ്രാന്‍ഡഡ് ഉത്പന്നങ്ങളാണ് ഇവയെല്ലാം.ഇത്തരത്തില്‍ ഒരു ലിറ്റര്‍ പാല്‍ ഉത്പാദിപ്പിക്കാന്‍ 5 രൂപ മാത്രമാണ് ചിലവ് വരുന്നത്. ഈ പാല്‍ മാര്‍ക്കറ്റില്‍ ലിറ്ററിന് 45 മുതല്‍ 50 രൂപ നിരക്കിലാണ് വിറ്റിരുന്നത്. ചീസിന് കിലോയ്ക്ക് 100 മുതല്‍ 150 രൂപ നിരക്കിലും ആണ് മാര്‍ക്കറ്റില്‍ വില്‍ക്കുന്നത്.ഏകദേശം രണ്ട് ലക്ഷം ലിറ്റര്‍ പാലാണ് ഈ ഉത്പാദന കേന്ദ്രത്തില്‍ നിന്ന് ദിവസേന നിര്‍മിച്ചിരുന്നത്. റെയ്ഡിനെ തുടര്‍ന്ന് ഫാക്ടറികള്‍ പോലീസ് അടച്ചുപൂട്ടി.
ഡല്‍ഹി മുന്‍ മുഖ്യമന്ത്രിയും മുന്‍ കേരള ഗവര്‍ണറുമായ ഷീലാ ദീക്ഷിത് അന്തരിച്ചു
ന്യൂഡൽഹി:ഡല്‍ഹി മുന്‍ മുഖ്യമന്ത്രിയും മുന്‍ കേരള ഗവര്‍ണറുമായ ഷീലാ ദീക്ഷിത്(81) അന്തരിച്ചു.ഹൃദയ സംബന്ധമായ അസുഖത്തെ തുടർന്ന് ഡല്‍ഹിയിലെ സ്വകാര്യ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം.ഡല്‍ഹി മുഖ്യമന്ത്രിയായി ഏറ്റവും കൂടുതല്‍ കാലം സേവനമനുഷ്ഠിച്ച വ്യക്തിയായിരുന്നു ഷീലാ ദീക്ഷിത്. 15 വര്‍ഷം തുടര്‍ച്ചയായി ഡല്‍ഹി മുഖ്യമന്ത്രിയായിരുന്നു. കൂടാതെ അഞ്ചുമാസം കേരളാ ഗവര്‍ണറായും പ്രവര്‍ത്തിച്ചിട്ടുണ്ട്.2014ല്‍ നരേന്ദ്രമോഡി സര്‍ക്കാര്‍ അധികാരത്തിലെത്തിയതോടെ ഗവര്‍ണര്‍ സ്ഥാനം രാജിവച്ചു. കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ മത്സരിച്ചുവെങ്കിലും പരാജയപ്പെടുകയായിരുന്നു. നിലവില്‍ ഡല്‍ഹി പിസിസി അധ്യക്ഷയായിരുന്നു.1998 മുതല്‍ 2013 വരെയുള്ള കാലത്താണ് ഷീല ഡല്‍ഹി മുഖ്യമന്ത്രിയായിരുന്നത്. അവസാന കാലം വരെ രാഷ്ട്രീയത്തില്‍ സജീവമായിരുന്നു.
ബിജെപിയില്‍ ചേരാന്‍ 30 കോടി രൂപ വാഗ്‍ദാനം ലഭിച്ചതായി ജെഡിഎസ് എംഎല്‍എ
ബെംഗളൂരു:ബിജെപിയില്‍ ചേരാന്‍ 30 കോടി രൂപയുടെ വാഗ്‍ദാനം ലഭിച്ചെന്ന് ജെഡിഎസ് എംഎല്‍എ ശ്രീനിവാസ ഗൗഡ.ബിജെപി എംഎല്‍എ അശ്വത് നാരായണന്‍റെ നേതൃത്വത്തില്‍ വാഗ്‍ദാനവുമായി എത്തിയെന്നാണ് ശ്രീനിവാസ ഗൗഡയുടെ ആരോപണം.പണം വേണ്ടെന്ന് പറഞ്ഞിട്ടും 5 കോടി രൂപ വീട്ടില്‍ വെച്ചിട്ട് പോയെന്നും ശ്രീനിവാസ് ഗൗഡ നിയമസഭയെ അറിയിച്ചു.വിശ്വാസ വോട്ടെടുപ്പിന് മുൻപേയുള്ള ചര്‍ച്ചയിലാണ് ശ്രീനിവാസ് ഗൗഡ ഇക്കാര്യം അറിയിച്ചത്.കോഴ ആരോപണവുമായി മന്ത്രിയും രംഗത്തെത്തി. മാധ്യമ പ്രവര്‍ത്തകന്‍ തനിക്ക് കോഴ വാഗ്ദാനം ചെയ്തതായി മന്ത്രി ജി.ടി ദേവഗൗഡയാണ് സഭയില്‍ അറിയിച്ചത്.അതേസമയം ഉച്ചയ്ക്ക് 1.30ന് മുന്‍പ് വിശ്വാസ വോട്ട് നടത്തണമെന്ന ഗവര്‍ണറുടെ നിര്‍ദേശം കോണ്‍ഗ്രസ്സ് തള്ളി. ഗവര്‍ണറുടെ നിര്‍ദേശം അംഗീകരിക്കാനാകില്ലെന്നും വിശ്വാസ വോട്ടെടുപ്പിന്റെ നടപടികള്‍ പൂര്‍ത്തിയാകാതെ വോട്ടെടുപ്പ് നടത്താനാകില്ലെന്നും കോണ്‍ഗ്രസ്സ് അറിയിച്ചു. വിശ്വസ പ്രമേയ നടപടികളില്‍ ഇടപെടാന്‍ ഗവര്‍ണര്‍ക്ക് അധികാരമില്ലെന്നും കോണ്‍ഗ്രസ്സ് ചൂണ്ടിക്കാട്ടി.
കസ്റ്റഡി കാലാവധി അവസാനിച്ചു; ശിവരഞ്ജിത്തിനെയും നസീമിനെയും തിരികെ ജയിലിലെത്തിച്ചു
തിരുവനന്തപുരം : യൂണിവേഴ്സിറ്റി സംഘര്‍ഷത്തിലെ മുഖ്യ പ്രതികളുടെ കസ്റ്റഡി കാലാവധി കഴിഞ്ഞതോടെ ഇവരെ തിരികെ ജയിലിലെത്തിച്ചു. ഈ മാസം 29 വരെയാണ് ശിവരഞ്ജിത്തിനെയും നസീമിനെയും റിമാന്‍ഡ് ചെയ്തത്. ഇന്നലെ ഇവരെ യൂണിവേഴ്സിറ്റി കോളേജിലെത്തിച്ച് തെളിവെടുപ്പ് നടത്തി.അഖിലിനെ കുത്താൻ ഉപയോഗിഹ കത്തിയും ക്യാമ്പസ്സിൽ നിന്നും കണ്ടെത്തി.ഒന്നാം പ്രതി ശിവരഞ്ജിത്ത് സംഘര്‍ഷത്തിന് ഒരാഴ്ച മുമ്ബ് ഓണ്‍ലൈന്‍ മുഖേനയാണ് കത്തി വാങ്ങിയത്. പിടിയിലായ 6 പേരുള്‍പ്പെടെ 16 പേര്‍ക്കെതിരെയാണ് അന്വേഷണം. ബാക്കിയുള്ളവരെ കൂടി ഉടന്‍ പിടികൂടാനുള്ള ശ്രമത്തിലാണ് കന്റോണ്‍മെന്റ് പൊലീസ്.
വിഴിഞ്ഞത്തുനിന്നും കാണാതായ മത്സ്യത്തൊഴിലാളികള്‍ക്കുവേണ്ടി തെരച്ചില്‍ തുടരുന്നു
തിരുവനന്തപുരം:വിഴിഞ്ഞത്തുനിന്നും കാണാതായ മത്സ്യത്തൊഴിലാളികള്‍ക്കുവേണ്ടി തെരച്ചില്‍ തുടരുന്നു.ബുധനാഴ്ച കടലിലേക്ക് പോയ മത്സ്യത്തൊഴിലാളികളാണ് ഇതുവരെയും തിരിച്ചെത്താത്തത്. പുല്ലുവിള സ്വദേശികളായ യേശുദാസന്‍, ആന്‍റണി, പുതിയതുറ സ്വദേശികളായ ബെന്നി, ലൂയിസ് എന്നിവരെയാണ് കാണാതായത്.അതേസമയം തെരച്ചില്‍ നടപടികള്‍ കാര്യക്ഷമമല്ലെന്നാരോപിച്ച് മത്സ്യത്തൊഴിലാളികളുടെ പ്രതിഷേധവും തുടരുകയാണ്.തീരദേശസേനയുടെ തെരച്ചില്‍ സംഘത്തില്‍ മത്സ്യത്തൊഴിലാളികളെക്കൂടി ഉള്‍പ്പെടുത്തണമെന്നാവശ്യപ്പെട്ടാണ് തൊഴിലാളികള്‍ പ്രതിഷേധിക്കുന്നത്. നിലവിൽ രണ്ട് കപ്പലുകൾ തെരച്ചിൽ നടത്തുന്നുണ്ടെന്നാണ് കോസ്റ്റ് ഗാര്‍ഡ് അറിയിച്ചിരിക്കുന്നത്. ഹെലികോപ്റ്റർ ഉടൻ തെരച്ചിൽ തുടങ്ങുമെന്നും അറിയിച്ചിട്ടുണ്ട്.
പമ്പാ നദിയിൽ ജലനിരപ്പ് ഉയരുന്നു;തീർത്ഥാടകർക്ക് ജാഗ്രത നിർദ്ദേശം നൽകി
പത്തനംതിട്ട:മഴ ശക്തമായതോടെ പമ്പാനദിയിൽ ജലനിരപ്പ് ഉയരുന്നു.കഴിഞ്ഞ പ്രളയത്തിൽ അടിഞ്ഞ മണലാണ് പമ്പയിലെ ജലനിരപ്പ് ഉയരാനുള്ള കാരണം. അപകട സാധ്യത കണക്കിലെടുത്ത് ശബരിമല തീർത്ഥാടനത്തിനായി പമ്പയിൽ എത്തുന്നവർക്ക് പൊലീസ് കർശന ജാഗ്രത നിർദ്ദേശമാണ് നൽകിയിരിക്കുന്നത്.രണ്ട് ദിവസമായി പെയ്യുന്ന കനത്ത മഴയിൽ പമ്പയിലെ ജലനിരപ്പ് ഉയരുന്നതിനാൽ ശബരിമലയിലേക്ക് എത്തുന്ന തീർത്ഥാടകരെ നദിയിലേക്ക് ഇറക്കുന്നില്ല. ജലനിരപ്പ് ഇനിയും ഉയർന്നാൽ നടപ്പന്തലിലേക്ക് ഉൾപ്പടെ വെള്ളം കയറും. നീരൊഴുക്കിനെ തുടർന്ന് മണിയാര്‍ ബാരേജിലെ സ്പില്‍വേ ഷട്ടറുകൾ തുറക്കേണ്ടതിനാൽ പമ്പ, കക്കാട് നദികളിലെ ജലനിരപ്പ് ഇനിയും ഉയരാന്‍ സാധ്യതയുണ്ട്. അപകട സാധ്യത കണക്കിലെടുത്ത് നദിയുടെ തീരത്ത് കൂടുതൽ പോലീസിനെ വിന്യസിച്ചിട്ടുണ്ട്.
ആർഎസ്എസ് നേതാവ് വത്സൻ തില്ലങ്കേരിക്ക് വാഹനാപകടത്തിൽ പരിക്ക്
കണ്ണൂർ: കേരളത്തിലെ പ്രമുഖ ആര്‍എസ്‌എസ് നേതാവും പ്രാന്തീയ വിദ്യാര്‍ത്ഥി പ്രമുഖുമായ വത്സന്‍ തില്ലങ്കേരിക്ക് വാഹനാപകടത്തിൽ പരിക്കേറ്റു.ഇന്ന് പുലർച്ചെ അഞ്ചുമണിയോടെ തലശ്ശേരി ആറാം മൈലില്‍ വച്ചാണ് അപകടം ഉണ്ടായത്. അപകടത്തില്‍ വത്സന്‍ തില്ലങ്കേരിയുടെ ഗണ്‍മാന്‍ അരുണിനും പരുക്കേറ്റു. ഇരുവരെയും തലശ്ശേരി ഇന്ദിരാഗാന്ധി ഹോസ്പിറ്റലില്‍ പ്രവേശിപ്പിച്ചു.പരുക്ക് ഗുരുതരമല്ല.കൊല്ലത്തെ പരിപാടിയില്‍ പങ്കെടുക്കാനായി രാവിലെ വീട്ടില്‍ നിന്ന് ട്രെയിന്‍ കേറാന്‍ പോകുമ്പോഴാണ് അപകടമുണ്ടായത്.തില്ലങ്കേരി സഞ്ചരിച്ച വാഹനം ഹൈവേയില്‍ തലകീഴായി മാറിയുകയായിരുന്നു. പരിക്കേറ്റ് റോഡില്‍ കിടന്ന തില്ലങ്കേരിയെയും കൂട്ടരെയും ഹൈവേ പൊലീസ് പട്രോൾ സംഘമാണ് ആശുപത്രിയില്‍ എത്തിച്ചത്. പരിക്ക് സാരമുള്ളതല്ലെന്നാണ് ആശുപത്രി അധികൃതര്‍ നല്‍കുന്ന റിപ്പോര്‍ട്ട്.
പൂനെയില്‍ വാഹനാപകടം.9 വിദ്യാര്‍ഥികള്‍ മരിച്ചു
പൂനെ:പൂനെ-സോലാപൂര്‍ ദേശീയപാതയില്‍ പുലര്‍ച്ചെയുണ്ടായ വാഹനാപകടത്തില്‍ ഒൻപത് വിദ്യാര്‍ഥികള്‍ മരിച്ചു.പൂനെ നഗരത്തില്‍നിന്നു 20 കിലോമീറ്റര്‍ അകലെ കാഡംവാക് വാസ്തിക്കു സമീപം പുലര്‍ച്ചെ 1.30ഓടെയാണ് കാറും നാഷനല്‍ പെര്‍മിറ്റ് ലോറിയും കൂട്ടിയിടിച്ചത്. കാറിലുണ്ടായിരുന്ന ഒൻപതു പേരാണ് കൊല്ലപ്പെട്ടത്. ഇവരെല്ലാം 19നും 23നും ഇടയില്‍ പ്രായമുള്ളവരാണെന്നു ലോനി കാല്‍ഭര്‍ പോലീസ് പറഞ്ഞു. കാര്‍ യാത്രക്കാര്‍ റായ്ഗറില്‍ നിന്ന് യാവതിലേക്കു മടങ്ങുന്നതിനിടെയാണ് അപടകമുണ്ടായത്. മൃതദേഹങ്ങള്‍ പോസ്റ്റ്‌മോർട്ടത്തിനായി ആശുപത്രിയിലേക്ക് മാറ്റി.അന്വേഷണം തുടങ്ങിയെന്നും പോലിസ് പറഞ്ഞു. മരിച്ചവരുടെ വിശദാംശങ്ങള്‍ ലഭ്യമായിട്ടില്ല.
കനത്ത മഴ;കാസർകോഡ് ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഇന്ന് അവധി
കാസര്‍കോട്: കനത്ത മഴയെ തുടര്‍ന്ന് കാസര്‍കോട് ജില്ലയിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ജില്ലാ കലക്റ്റർ ഇന്ന് അവധി പ്രഖ്യാപിച്ചു.പ്രൊഫഷണല്‍ കോളജുകള്‍ ഉള്‍പ്പെടെയാണ് അവധി. കാസര്‍കോട് ജില്ലയില്‍ ഇന്ന് ‘റെഡ്’ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഇന്നലെ തുടങ്ങിയ മഴ ഇപ്പോഴും തുടരുന്ന സാഹചര്യത്തില്‍ മുന്‍ കരുതലായാണ് നടപടി.അതിതീവ്ര മഴയ്‌ക്ക് സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്.കനത്ത മഴയില്‍ കാസര്‍കോട് ജില്ലയുടെ താഴ്ന്ന പ്രദേശങ്ങള്‍ വെള്ളപ്പൊക്ക ഭീഷണിയിലാണ്.മലയോര മേഖലയില്‍ ചെറിയ തോതില്‍ മണ്ണിടിച്ചിലുമുണ്ട്.ജില്ലാ കളക്ടറേറ്റിലെ 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന കണ്‍ട്രോള്‍ റൂം തുറന്നിട്ടുമുണ്ട്. ഫോണ്‍: 04994 257 700, 94466 01700.