പാലക്കാട്:ഷൊർണൂർ എംഎൽഎ പികെ ശശിയ്ക്കെതിരെ പീഡന പരാതി നൽകിയ വനിതാ നേതാവ് രാജി വച്ചു.പാലക്കാട് ജില്ലാ കമ്മിറ്റി അംഗത്വം മണ്ണാര്‍ക്കാട് ബ്ളോക്ക് സെക്രട്ടേറിയേറ്റ് അംഗം ഉള്‍പ്പെടെയുള്ള സ്ഥാനങ്ങളാണ് രാജിവെച്ചത്.ശശിക്കെതിരെ പരാതി നല്‍കിയതിന്‍റെ പേരില്‍ നേതാക്കാള്‍ ഒറ്റപ്പെടുത്തുകയും മാനസികമായി പീഡിപ്പിക്കുകയും ചെയ്യുന്നുവെന്ന് യുവതി പറഞ്ഞു.തന്റെ ഒപ്പം നിന്ന നേതാക്കളെ തരം താഴ്ത്തി, മാത്രമല്ല തന്നെ സമൂഹ മാദ്ധ്യമങ്ങളിലടക്കം അവഹേളിച്ച നേതാവിനെ ജില്ലാ വൈസ് പ്രസിഡന്റാക്കുകയും ചെയ്തതായി വനിതാ നേതാവ് ആരോപിക്കുന്നു.വനിതാ നേതാവിനെ പരാതിയിൽ പി കെ ശശിയെ സസ്പെന്റ് ചെയ്ത പാർട്ടിയുടെ അച്ചടക്ക നടപടി കഴിഞ്ഞ മാസം പൂർത്തിയായിരുന്നു. നവംബർ 26നാണ് ഷൊർണൂർ എംഎൽഎയും ജില്ലാ സെക്രെട്ടറിയേറ്റ് അംഗവുമായ പി കെ ശശിയെ സിപിഎം സസ്പെൻഡ് ചെയ്തത്. ആറ് മാസത്തേക്ക് പാർട്ടിയുടെ പ്രാഥമിക അംഗത്വത്തിൽ നിന്നായിരുന്നു ശശിയെ സസ്പെൻഡ് ചെയ്തത്.
ഡോക്റ്റർമാരുടെ സമരം;മമതയുമായി ചർച്ച മാദ്ധ്യമങ്ങളുടെ സാന്നിദ്ധ്യത്തിൽ മാത്രമെന്ന് ഡോക്റ്റർമാർ
കൊല്‍ക്കത്ത: ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജിയുമായി അടച്ചിട്ട മുറിയില്‍ ചര്‍ച്ചക്കില്ലെന്നും മാദ്ധ്യമങ്ങളുടെ സാന്നിദ്ധ്യത്തിൽ ചര്‍ച്ചയ്ക്ക് തയ്യാറാണെന്നും സമരം ചെയ്യുന്ന റസിഡന്‍റ് ഡോക്ടര്‍മാര്‍ വ്യക്തമാക്കി.ബംഗാളില്‍ ചേര്‍ന്ന റസിഡന്‍റ് ഡോക്ടേഴ്സ് അസോസിയേഷന്‍ ജനറല്‍ ബോഡിയുടേതാണ് തീരുമാനം. ബംഗാള്‍ സെക്രട്ടറിയേറ്റിലേക്ക് ചര്‍ച്ചക്കുള്ള മമതയുടെ ക്ഷണം ഇക്കാരണത്താല്‍ തന്നെ നേരത്തെ ഡോക്ടര്‍മാര്‍ നിരസിച്ചിരുന്നു.ചര്‍ച്ചയുടെ സ്ഥലവും സമയവും മമതക്ക് തീരുമാനിക്കാം. എന്നാല്‍, മാദ്ധ്യമങ്ങളുടെ സാന്നിധ്യത്തിലാവണം ചര്‍ച്ച എന്നാണ് ഡോക്ടര്‍മാരുടെ നിബന്ധന.മറ്റ് സംസ്ഥാനങ്ങളിലെ സംഘടന പ്രതിനിധികളും ചര്‍ച്ചയില്‍ പങ്കെടുക്കും തുടങ്ങിയവയാണ് മറ്റ് ഉപാധികള്‍.സമരം നീളുന്നത് രോഗികളെ വലക്കുകയാണ്. ചികിത്സകിട്ടാതെ ബംഗാളിലെ 24 പര്‍ഗാനാസില്‍ നവജാത ശിശു കഴിഞ്ഞ ദിവസം മരിച്ചു. രാജ്യത്തെ മുന്നൂറ് ഡോക്ടര്‍മാര്‍ ഇതിനോടകം രാജി വച്ചുകഴിഞ്ഞു. പ്രശ്നം കൂടുതല്‍ വഷളാവാതിരിക്കാന്‍ ഇടപെടണമെന്നാവശ്യപ്പെട്ട് ഹൗസ് സര്‍ജ്ജന്മാരുടെ സംഘടന പ്രധാനമന്ത്രിക്ക് കത്ത് നല്‍കി. പ്രശ്ന പരിഹാരം തേടി മമത ബാനര്‍ജിക്കും ഹൗസ് സര്‍ജന്‍സ് അസോസിയേഷന്‍ കത്ത് നല്‍കിയിട്ടുണ്ട്.
ചരിത്രം ആവർത്തിച്ചു;ഏഴാംവട്ടവും പാക്കിസ്ഥാനെതിരെ ഇന്ത്യയ്ക്ക് കൂറ്റൻ വിജയം
മാഞ്ചസ്റ്റർ:ചരിത്രം ആവർത്തിച്ചു.ഏഴാംവട്ടവും പാക്കിസ്ഥാനെതിരെ ഇന്ത്യയ്ക്ക് കൂറ്റൻ വിജയം.89 റണ്‍സിനായിരുന്നു കോലിപ്പടയുടെ വിജയം. ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിന് ഇറങ്ങിയ ഇന്ത്യ രോഹിത് ശര്‍മ (140)യുടെ സെഞ്ചുറി കരുത്തില്‍ നിശ്ചിത ഓവറില്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ 336 റണ്‍സാണ് നേടി.രോഹിത്തിന്റെ സെഞ്ചുറിക്ക് പിന്നാലെ വിരാട് കോലി (77), കെ.എല്‍. രാഹുല്‍ (57) എന്നിവരുടെ അര്‍ധ സെഞ്ചുറിയുമാണ് ഇന്ത്യക്ക് മികച്ച സ്‌കോര്‍ സമ്മാനിച്ചത്.78 പന്തില്‍ രണ്ട് സിക്സും മൂന്ന് ഫോറും അടങ്ങുന്നതായിരുന്നു രാഹുലിന്റെ ഇന്നിങ്സ്.ഈ ലോകകപ്പില്‍ രോഹിത്തിന്റെ രണ്ടാം സെഞ്ചുറിയാണിത്. നേരത്തെ ദക്ഷിണാഫ്രിക്കയ്‌ക്കെതിരെയും രോഹിത് സെഞ്ചുറി നേടിയിരുന്നു.മറുപടി ബാറ്റിംഗ് ആരംഭിച്ച പാക്കിസ്ഥാന്‍ 35 ഓവറില്‍ ആറിന് 166ല്‍ നില്‍ക്കെ രസംകൊല്ലിയായി മഴയെത്തുകയായിരുന്നു. ഡക്‌വര്‍ത്ത് ലൂയിസ് നിയമപ്രകാരം പിന്നീട് വിജയലക്ഷ്യം 40 ഓവറില്‍ 302 റണ്‍സാക്കി കുറച്ചു. എന്നാല്‍ പാക്കിസ്ഥാന് ആറ് വിക്കറ്റിന് 212 റണ്‍സ് മാത്രമാണ് നേടാന്‍ സാധിച്ചത്. രണ്ട് വിക്കറ്റ് വീതം വീഴ്ത്തിയ വിജയ് ശങ്കര്‍, കുല്‍ദീപ് യാദവ്, ഹാര്‍ദിക് പാണ്ഡ്യ എന്നിവരാണ് പാക്കിസ്ഥാനെ തകര്‍ത്തത്. 62 റണ്‍സെടുത്ത ഫഖര്‍ സമനാണ് പാക്കിസ്ഥാന്റെ ടോപ് സ്‌കോറര്‍. ഇമാം ഉള്‍ ഹഖ് (7), ബാബര്‍ അസം (48), മുഹമ്മദ് ഹഫീസ് (9), സര്‍ഫ്രാസ് അഹമ്മദ് (12), ഷൊയ്ബ് മാലിക് (0) എന്നിവരാണ് പുറത്തായ മറ്റു പാക് താരങ്ങള്‍.
സൗമ്യയെ കൊലപ്പെടുത്തിയത് പ്രണയനൈരാശ്യം മൂലമെന്ന് പ്രതി അജാസിന്റെ മൊഴി
മാവേലിക്കര:മാവേലിക്കരയിലെ പൊലീസുകാരി സൗമ്യയെ കൊലപ്പെടുത്തിയത് പ്രണയനൈരാശ്യം മൂലമെന്ന് പ്രതി അജാസിന്റെ മൊഴി.സൗമ്യയെ കൊലപ്പെടുത്തി ആത്മഹത്യ ചെയ്യുകയായിരുന്നു ലക്ഷ്യം.സൗമ്യയുടെ ശരീരത്തിലും തന്റെ ശരീരത്തിലും പെട്രോൾ ഒഴിച്ചു. കൃത്യത്തിൽ മറ്റാർക്കും പങ്കില്ലെന്നും അജാസ് മജിസ്ട്രേറ്റിന് മൊഴി നല്‍കി. ഇന്നലെ രാത്രിയാണ് മജിസ്ട്രേറ്റ് അജാസിന്‍റെ മൊഴി രേഖപ്പെടുത്തിയത്.ശരീരത്തിൽ നാൽപ്പത് ശതമാനത്തോളം പൊള്ളലേറ്റ അജാസ് ആലപ്പുഴ മെഡിക്കൽ കോളേജിൽ തീവ്ര പരിചരണ വിഭാഗത്തിൽ ചികിത്സയിലാണ്.വള്ളിക്കുന്ന് പൊലീസ് സ്റ്റേഷനിലെ സിവില്‍ പൊലീസ് ഓഫീസറായ സൗമ്യ പുഷ്പകരനെ സഹപ്രവർത്തകനായ അജാസ് പെട്രോളൊഴിച്ച് തീ കൊളുത്തി കൊല്ലുകയായിരുന്നു. ഡ്യൂട്ടി കഴിഞ്ഞ് വീട്ടില്‍ മടങ്ങിയെത്തി സൗമ്യയെ കാറില്‍ പിന്തുടര്‍ന്ന് വന്ന അജാസ് കാഞ്ഞിപ്പുഴയയില്‍ വച്ച് സ്കൂട്ടര്‍ ഇടിച്ച് വീഴ്ത്തി. അജാസിനെ കണ്ട് ഭയന്ന സൗമ്യ വീണിടത്ത് നിന്നും ഓടി രക്ഷപ്പെടാന്‍ ശ്രമിച്ചെങ്കിലും അടുത്തുള്ള വീടിന് മുന്നില്‍ വച്ച് അജാസ് ഇവരെ പിടികൂടുകയും കത്തിവച്ച് കുത്തിയ ശേഷം പെട്രോളൊഴിച്ച് കത്തിക്കുകയുമായിരുന്നു. ഗുരുതരമായി പൊള്ളലേറ്റ സൗമ്യ സംഭവസ്ഥലത്ത് വച്ചു തന്നെ മരിച്ചു.
കണ്ണൂർ കതിരൂരിൽ സിപിഎം-ബിജെപി സംഘർഷം;ബോംബേറ്;7 പേര്‍ക്ക് പരിക്കേറ്റു

ബംഗാളിലെ ഡോക്റ്റർമാരുടെ സമരത്തിന് ഐക്യ ദാര്‍ഢ്യം പ്രഖ്യാപിച്ച് ഇന്ന് രാജ്യവ്യാപകമായി ഡോക്റ്റർമാർ പണിമുടക്കുന്നു
കൊൽക്കത്ത:പശ്ചിമബംഗാളിലെ ഡോക്ടര്‍മാരുടെ സമരത്തിന് ഐക്യ ദാര്‍ഢ്യം പ്രഖ്യാപിച്ച് ഇന്ന് രാജ്യവ്യാപകമായി ഡോക്റ്റർമാർ പണിമുടക്കുന്നു. ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷനാണ് പണിമുടക്കിന് ആഹ്വാനം ചെയ്തത്.24 മണിക്കൂറാണ് പണിമുടക്ക്.ഇന്ന് രാവിലെ ആറുമണി മുതല്‍ ചൊവ്വാഴ‌്ച രാവിലെ ആറുമണി വരെ അടിയന്തര സേവനങ്ങള്‍ ഒഴികെ മുഴുവന്‍ വിഭാഗവും പണിമുടക്കിൽ പങ്കെടുക്കും.എമര്‍ജന്‍സി, കാഷ്വാലിറ്റി സേവനങ്ങള്‍ പതിവുപോലെ നടക്കും. ഡോക്ടര്‍മാരുടെയും മെഡിക്കല്‍മേഖലയിലെ മറ്റ‌് ജീവനക്കാരുടെയും സുരക്ഷ ഉറപ്പാക്കാന്‍ കേന്ദ്രതലത്തില്‍തന്നെ നിയമം രൂപീകരിക്കണമെന്നാണ‌് ഐഎംഎയുടെ ആവശ്യം.കേരളത്തില്‍ തിങ്കളാഴ‌്ച രാവിലെ ആറുമുതല്‍ ചൊവ്വാഴ‌്ച രാവിലെ ആറുവരെ ഡോക‌്ടര്‍മാര്‍ പണിമുടക്കും. കെജിഎംഒഎയുടെ നേതൃത്വത്തില്‍ സര്‍ക്കാര്‍ ഡോക്ടര്‍മാര്‍ രാവിലെ പത്തുവരെ ഒപി ബഹിഷ്കരിക്കും. കെജിഎസ്ഡിഎയുടെ നേതൃത്വത്തില്‍ സ്പെഷ്യാലിറ്റി ഡോക്ടര്‍മാര്‍ ഒപിയില്‍നിന്നു വിട്ടുനില്‍ക്കും. അത്യാഹിതവിഭാഗങ്ങളെ ബാധിക്കില്ലെങ്കിലും സ്വകാര്യ ആശുപത്രികളിലെ ഒപി വിഭാഗം നിശ്ചലമാകും.
ചെറുകുന്നിൽ ലോറി ബൈക്കുകളിലിടിച്ച് രണ്ട് യുവാക്കൾ മരിച്ചു
കണ്ണൂർ:ചെറുകുന്ന് മുട്ടിൽ റോഡിൽ ലോറി ബൈക്കുകളിലിടിച്ച് രണ്ട് യുവാക്കൾ മരിച്ചു. രണ്ടുപേർക്ക് പരിക്കേൽക്കുകയും ചെയ്തിട്ടുണ്ട്.പള്ളിക്കര സ്വദേശികളായ കെ.ടി മുഹ്‌സിൻ(18),കെ.വി ജാസിം(18)എന്നിവരാണ് മരിച്ചത്.ഞായറാഴ്ച വൈകുന്നേരം മൂന്നുമണിയോടെയാണ് അപകടം നടന്നത്.കണ്ണൂർ ഭാഗത്തേക്ക് പോവുകയായിരുന്ന ലോറി പഴയങ്ങാടി ഭാഗത്തേക്ക് വരികയായിരുന്ന ബൈക്കുകളിൽ ഇടിക്കുകയായിരുന്നു. ജാസിം,മുഹ്സിൻ എന്നിവർ ഏറെനേരം ലോറിക്കടിയിൽ കുടുങ്ങിക്കിടന്ന.എസ്കവേറ്റർ ഉപയോഗിച്ച് ലോറിയുടെ മുൻഭാഗം ഉയർത്തിയാണ് ഇരുവരെയും പുറത്തെടുത്തത്.ഉടൻതന്നെ ചെറുകുന്നില്ല സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.അപകടത്തിൽപ്പെട്ട രണ്ടാമത്തെ ബൈക്കിലെ യാത്രക്കാരായ റിസ്‌വാൻ,സഫ്‌വാൻ എന്നിവരെ പരിയാരം മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.പരിയാരം മെഡിക്കൽ കോളേജി മോർച്ചറിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹങ്ങൾ പോസ്റ്റ്മോർട്ടത്തിന് ശേഷം ഇന്ന് ബന്ധുക്കൾക്ക് വിട്ടുനൽകും.സെയ്തലവി-സാഹിദ ദമ്പതിലയുടെ മകനാണ് മരിച്ച ജാസിം.അബ്ദുല്ല-നസീമ ദമ്പതികളുടെ മകനാണ് മുഹ്സിൻ.
ലോകകപ്പ് ക്രിക്കറ്റ്;ഇന്ത്യ-പാകിസ്ഥാൻ ആവേശപ്പോരാട്ടം ഇന്ന്
മാഞ്ചസ്റ്റര്‍:ലോകം കാത്തിരിക്കുന്ന ഇന്ത്യ-പാകിസ്ഥാൻ ആവേശപ്പോരാട്ടം ഇന്ന് നടക്കും.വൈകീട്ട് മൂന്നിന് മാഞ്ചസ്റ്ററിലെ ഓള്‍ഡ് ട്രാഫോഡിലാണ് മത്സരം. ലോകകപ്പില്‍ ഇത് ഏഴാം തവണയാണ് ഇരുടീമും നേര്‍ക്കുനേര്‍ വരുന്നത്.ദക്ഷിണാഫ്രിക്കയെയും ഓസ്ട്രേലിയയെയും തോല്‍പ്പിച്ചാണ് കോലിപ്പട മാഞ്ചസ്റ്ററിലേക്കെത്തുന്നത്. മൂന്ന് മത്സരങ്ങള്‍ കളിച്ച ഇന്ത്യയുടെ ന്യുസീലന്‍ഡിനെതിരായ പോര് മഴ കാരണം ഉപേക്ഷിച്ചിരുന്നു. അഞ്ച് പോയിന്‍റുള്ള ഇന്ത്യ നാലാമതും നാല് കളിയിൽ മൂന്ന് പോയിന്‍റുള്ള പാകിസ്ഥാന്‍ നിലവില്‍ ഒന്‍പതാം സ്ഥാനത്തുമാണ്.ലോകകപ്പുകളില്‍ നേര്‍ക്കുനേര്‍ വന്ന ആറ് മത്സരങ്ങളിലും ഇന്ത്യ പാക്കിസ്ഥാനെ തോൽപ്പിച്ചിരുന്നു.ഇത്തവണയും പാകിസ്താന് മത്സരം വിട്ടുകൊടുക്കാന്‍ വിരാട് കോഹ്‍ലിയും കൂട്ടരും തയ്യാറല്ല.രോഹിതും കോഹ്‍ലിയും ധോണിയുമെല്ലാം പാക് ബൌളര്‍മാരെ കുറിച്ച് വ്യക്തമായ ധാരണയുള്ളവരാണ്. ഭുവനേശ്വറും ബുംറയും പാക് നിരയെ തകര്‍ക്കാന്‍ പോന്നവര്‍ തന്നെ.മറുവശത്ത് ഒരു ചരിത്ര ജയം തേടിയാണ് സര്‍ഫ്രാസ് അഹമ്മദും സംഘവും ഇറങ്ങുന്നത്. ലോകകപ്പില്‍ ഇന്ത്യക്കെതിരായ ജയം ഒരു ലോകകപ്പ് നേട്ടത്തോളം വലുതാണ് അവര്‍ക്ക്.മഴ വില്ലനാകിങ്കില്‍ ഓള്‍ഡ് ട്രാഫോഡില്‍ തീപാറും മത്സരം കാണാം.
മാവേലിക്കരയിൽ പോലീസുകാരിയെ തീകൊളുത്തി കൊന്ന സംഭവം;പ്രതി അജാസിൽ നിന്നും ഭീഷണി ഉണ്ടായിരുന്നതായി സൗമ്യയുടെ മകൻ
മാവേലിക്കര:മാവേലിക്കരയിൽ പോലീസുകാരിയെ തീകൊളുത്തി കൊന്ന സംഭവത്തിൽ സൗമ്യയുടെ മകന്റെ മക്കോഴി പുറത്ത്.കൊല്ലപ്പെട്ട സൗമ്യയ്ക്ക് പ്രതി അജാസിൽ നിന്നും ഭീഷണി ഉണ്ടായിരുന്നതായി സൗമ്യയുടെ മകൻ പറഞ്ഞു.എന്തെങ്കിലും സംഭവിച്ചാൽ അതിന് ഉത്തരവാദി അജാസാണ്. ഇക്കാര്യം പൊലീസിനോട് പറയണമെന്ന് അമ്മ പറഞ്ഞേൽപ്പിച്ചിരുന്നു എന്നാണ് സൗമ്യയുടെ മകൻ പറയുന്നത്. അമ്മ വല്ലാതെ പേടിച്ചിരുന്നു. ചില സാമ്പത്തിക ഇടപാടുകൾ അജാസുമായി ഉണ്ടായിരുന്നു. കാശിന്‍റെ കാര്യമാണ് അമ്മയോട് അജാസ് ചോദിക്കുന്നത് എന്ന് തോന്നിയിട്ടുണ്ട്.വിളിക്കരുതെന്ന് പറഞ്ഞ് അമ്മ അജാസിനോട് ദേഷ്യപ്പെടാറുണ്ടായിരുന്നു എന്നും സൗമ്യയുടെ മകൻ പറയുന്നു.എന്നാൽ കൊലപാതകത്തിലേക്ക് നയിച്ച കാരണത്തെ കുറിച്ച് അജാസിനെ കൂടുതൽ ചോദ്യം ചെയ്താലെ വ്യക്തത വരു എന്നാണ് പൊലീസ് പറയുന്നത്.ഒന്നിൽ കൂടുതൽ തവണ ഫോണിൽ തര്‍ക്കിക്കുന്നത് കേട്ടിട്ടുണ്ടെന്നും മകൻ പറയുന്നുണ്ട്.ശനിയാഴ്ച ഉച്ചതിരിഞ്ഞ് മൂന്നരയോടെയാണ് സിവിൽ പൊലീസുദ്യോഗസ്ഥയായ സൗമ്യയെ പൊലീസുദ്യോഗസ്ഥനായ അജാസ് വണ്ടിയിടിച്ച് വീഴ്ത്തി കത്തികൊണ്ട് കുത്തിയശേഷം പെട്രോളൊഴിച്ച് കൊലപ്പെടുത്തിയത്.ഇവര്‍ തമ്മിൽ സൗഹൃദമുണ്ടായിരുന്നു എന്ന് പൊലീസ് കണ്ടെത്തിയിരുന്നു.അതേസമയം കൊല്ലപ്പെട്ട സൗമ്യ പുഷ്പകരന്‍റെ പോസ്റ്റ് മോർട്ടം ഇന്ന് നടക്കും.ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രിയിലാകും പോസ്റ്റ്‍മോർട്ടം നടക്കുക.സൗമ്യയുടെ മൃതദേഹം ഇൻക്വസ്റ്റ് നടപടികൾക്ക് ശേഷം മോർച്ചറിയിലേക്ക് മാറ്റിയിരിക്കുകയാണ്.
കൊട്ടാരക്കരയിൽ കെഎസ്ആർടിസി ബസ്സും ലോറിയും കൂട്ടിയിടിച്ച് തീപിടിച്ച് 9 പേർക്ക് പരിക്ക്
കൊട്ടാരക്കര:കൊട്ടാരക്കരയ്ക്ക് സമീപം ആയൂരിൽ കെഎസ്ആർടിസി ബസ്സും ലോറിയും കൂട്ടിയിടിച്ച് തീപിടിച്ച് 9 പേർക്ക് പരിക്ക്.റെഡിമിക്‌സ് ടാങ്കര്‍ വാഹനവുമായി ബസ് കൂട്ടിയിടിച്ചതാണ് അപകട കാരണം.കിളിമാനൂര്‍ ഡിപ്പോയിലെ ഫാസ്റ്റ് പാസഞ്ചര്‍ ബസാണ് അപകടത്തില്‍പ്പെട്ടത്.സമീപത്തെ സ്വകാര്യ കണ്‍സ്ട്രക്ഷന്‍ കമ്പനിയില്‍ നിന്നും വന്ന റെഡിമിക്‌സ് ടാങ്കറും കൊട്ടാരക്കരയില്‍ നിന്നും തിരുവനന്തപുരത്തേക്ക് പോയ കെഎസ്ആര്‍ടിസി ബസ്സും തമ്മിലാണ് കൂട്ടിയിടിച്ചത്. ഈ പ്രദേശത്ത് നടന്നു വരുന്ന റോഡ് പണിക്കായി കോണ്‍ക്രീറ്റുമായി വരികയിരുന്നു റെഡിമിക്‌സ് വാഹനം.അപകടത്തില്‍ പരിക്കേറ്റ അഞ്ചുപേരെ വാളകത്തുള്ള മേഴ്‌സി ഹോസ്പിറ്റലിലും രണ്ടു പേരെ തിരുവനന്തപുരം മെഡിക്കല്‍ കോളേജിലും പ്രവേശിപ്പിച്ചു.2 പേരുടെ നില ഗുരുതരമാണ്.ഇന്നലെ ഉച്ചതിരിഞ്ഞ് 2.45 ഓടെയായിരുന്നു അപകടം.അപകടത്തില്‍ ഇരുവാഹനങ്ങളും പൂര്‍ണമായി കത്തി നശിച്ചു. ഫയര്‍ഫോഴ്‌സ് സ്ഥലത്തെത്തിയാണ് തീയണച്ചത്.