നരേന്ദ്രമോദിയെ എന്‍ഡിഎയുടെ പാര്‍ലമെന്‍ററി പാര്‍ട്ടി നേതാവായി തെരഞ്ഞെടുത്തു

keralanews narendra modi elected as nda parliamentary party leader

ന്യൂഡൽഹി:നരേന്ദ്രമോദിയെ എന്‍ഡിഎയുടെ പാര്‍ലമെന്‍ററി പാര്‍ട്ടി നേതാവായി തെരഞ്ഞെടുത്തു.വൈകീട്ട് പാര്‍ലമെന്‍റിന്‍റെ സെന്‍ട്രല്‍ ഹാളില്‍ ചേര്‍‍ന്ന എന്‍ഡിഎ എം.പിമാരുടെ യോഗമാണ് നരേന്ദ്രമോദിയെ നേതാവായി തിരഞ്ഞെടുത്തത്.ബിജെപി അധ്യക്ഷൻ അമിത് ഷായാണ് മോദിയുടെ പേര് നിർദേശിച്ചത്.നിതിൻ ഗഡ്‌കരി,രാജ്‌നാഥ് സിങ് എന്നിവർ ഇതിനെ പിന്താങ്ങി. രാഷ്ട്രപതിയോട് സര്‍ക്കാര്‍ രൂപീകരിക്കാനുള്ള അവകാശം ഉന്നയിക്കാനുള്ള അനുമതിയും നരേന്ദ്രമോദിക്ക് യോഗം നല്‍കി. അല്പസമയത്തിനകം തന്നെ രാഷ്ട്രപതിയെകണ്ട് രണ്ടാം എന്‍ഡിഎ സര്‍ക്കാര്‍ രൂപീകരിക്കാനുള്ള അവകാശം നരേന്ദ്രമോദി ഉന്നയിക്കും.അതിനിടെ പുതുതായി തെരഞ്ഞെടുക്കപ്പെട്ട എം.പിമാരുടെ പട്ടിക തെരഞ്ഞെടുപ്പ് കമ്മീഷന്‍ രാഷ്ട്രപതിക്ക് കൈമാറി. സര്‍ക്കാര്‍ ഉണ്ടാക്കാനുള്ള അവകാശം ഉന്നയിച്ച് കഴിഞ്ഞാല്‍ രാഷ്ട്രപതി സര്‍ക്കാര്‍ രൂപീകരണത്തിനായി എന്‍ഡിഎയെ ക്ഷണിക്കും.മുതിർന്ന നേതാക്കളായ എൽ.കെ അദ്വാനി,മുരളീ മനോഹർ ജോഷി,മറ്റ് ഘടകകക്ഷി നേതാക്കൾ തുടങ്ങിയവർ യോഗത്തിൽ പങ്കെടുത്തു.

നാഗമ്പടം റെയിൽവേ മേൽപ്പാലം പൊളിക്കാന്‍ ആരംഭിച്ചു

keralanews nagambadam railway overbridge starts break

കോട്ടയം:നാഗമ്പടം റെയിൽവേ മേൽപ്പാലം പൊളിക്കാന്‍ ആരംഭിച്ചു.സ്ഫോടനത്തിലൂടെ തകര്‍ക്കാന്‍ സാധിക്കാതെ വന്നതോടെയാണ് പാലം മുറിച്ച് മാറ്റാന്‍ തീരുമാനിച്ചത്. പാലം പൊളിക്കുന്നതിന്റെ ഭാഗമായി കോട്ടയം വഴിയുള്ള റെയില്‍ ഗതാഗതത്തിന് നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുണ്ട്.ഇന്നലെ അര്‍ദ്ധരാത്രി മുതലാണ് പാലം പൊളിക്കുന്ന ജോലികള്‍ ആരംഭിച്ചത്.പാലത്തിന്റെ ഇരവശത്തുമുളള കമാനങ്ങളാണ് ആദ്യം മുറിച്ച് മാറ്റുന്നത്. തുടര്‍ന്ന് പാലം ആറ് ഭാഗങ്ങളായി മുറിച്ച് ക്രെയിന്‍ ഉപയോഗിച്ച് ഉയര്‍ത്തി മാറ്റും. സുരക്ഷിത സ്ഥാനത്ത് എത്തിച്ച ശേഷമാണ് ഇവ പൊളിക്കുന്നത്. ഇന്നലെ തന്നെ കൊച്ചിയില്‍ നിന്നും മൂന്ന് വലിയ ക്രയിനുകള്‍ കോട്ടയത്ത് എത്തിച്ചിരുന്നു. മൂന്ന് ദിവസം കൊണ്ട് ജോലികള്‍ പൂര്‍ത്തിയാക്കാനാണ് ഉദ്ദേശിക്കുന്നത്.ഇന്നലെ രാത്രി മുതല്‍ കോട്ടയം വഴിയുളള ട്രെയിന്‍ ഗതാഗതത്തിന് നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുണ്ട്. പാസഞ്ചര്‍ ട്രെയിനുകള്‍ പൂര്‍ണ്ണമായും റദ്ദാക്കി. എക്സ്പ്രസ് ട്രെയിനുകളും മറ്റും ആലപ്പുഴ വഴി തിരിച്ച് വിട്ടിട്ടുണ്ട്. സമീപത്തെ പാലത്തിലൂടെയുള്ള വാഹന ഗതാഗതത്തിന് നിയന്ത്രണം ഉണ്ടാകില്ല. ഏതാനും ദിവസങ്ങള്‍ക്ക് മുൻപ് സ്ഫോടനത്തിലൂടെ പാലം തകര്‍ക്കാന്‍ ശ്രമം നടന്നിരുന്നു. എന്നാല്‍ രണ്ട് തവണ സ്ഫോടനം നടത്തിയെങ്കിലും പാലം തകര്‍ന്നില്ല. ഇതേ തുടര്‍ന്നാണ് കരാര്‍ എടുത്ത കമ്പനിയോട് തന്നെ പാലം പൊളിച്ച് നീക്കാന്‍ റെയില്‍ നിര്‍ദ്ദേശിച്ചത്.

സംസ്ഥാനത്ത് അഴിച്ചുപണിക്കൊരുങ്ങി ബിജെപി;അധ്യക്ഷ സ്ഥാനത്തുനിന്നും ശ്രീധരൻ പിള്ളയെ മാറ്റിയേക്കും

keralanews reconstruction in bjp after defeat in loksabha elecrion sreedharan pillai removed from president position

തിരുവനന്തപുരം:ലോക്സഭാ തിരഞ്ഞെടുപ്പിലെ തോൽവിക്ക് ശേഷം സംസ്ഥാനത്ത് അഴിച്ചുപണിക്കൊരുങ്ങി ബിജെപി.സംസ്ഥാന അധ്യക്ഷന്‍ പി.എസ് ശ്രീധരന്‍പിള്ളയെ മാറ്റും. കെ സുരേന്ദ്രനെയാണ് അധ്യക്ഷ സ്ഥാനത്ത് പരിഗണിക്കുന്നത്. കുമ്മനം രാജശേഖരന്‍ കേന്ദ്രമന്ത്രിസഭയില്‍ എത്തിയേക്കും.ജൂണില്‍ നടക്കുന്ന ആർ.എസ്.എസ് ബൈഠക്കിൽ നിർദേശങ്ങൾ സമർപ്പിക്കും. സംസ്ഥാന ഭാരവാഹികളിൽ പുതുമുഖങ്ങളുണ്ടാകും. ജില്ലാ പ്രസിഡന്‍റുമാരായും പുതുമുഖങ്ങളുണ്ടാകും. നിയമസഭാ ഉപതെരഞ്ഞെടുപ്പുകളിൽ ആർ.എസ്.എസ് സ്ഥാനാർഥികളെ നിശ്ചയിക്കും.

ബ്രിട്ടീഷ് പ്രധാനമന്ത്രി തെരേസ മേ രാജി പ്രഖ്യാപിച്ചു

keralanews british prime minister theresa may announced resignation

ലണ്ടൻ:ബ്രിട്ടീഷ് പ്രധാനമന്ത്രി തെരേസ മേ രാജി പ്രഖ്യാപിച്ചു.ബ്രെക്‌സിറ്റ് കരാറുമായി ബന്ധപ്പെട്ട് എം.പിമാരുടെ പിന്തുണ നേടാന്‍ കഴിയാത്തതിനെ തുടര്‍ന്നാണ് രാജി. ജൂണ്‍ 7 ന് രാജി സമര്‍പ്പിക്കുമെന്നും മെയ് കൂട്ടിച്ചേര്‍ത്തു.ബ്രെക്‌സിറ്റ് നടപ്പിലാക്കാന്‍ കഴിയാത്തത് ഇപ്പോഴും ഭാവിയിലും തന്നെ വേദനിപ്പിക്കുമെന്ന് തെരേസ മെയ് പുറത്തിറക്കിയ വാര്‍ത്താ കുറിപ്പില്‍ വ്യക്തമാക്കി.പുതിയ പ്രധാനമന്ത്രിക്ക് രാജ്യതാൽപര്യത്തിന് അനുശ്രുതമായി ബ്രക്സിറ്റ് നടപ്പിലാക്കാൻ സാധിക്കട്ടെയെന്നും രാജി പ്രഖ്യാപിച്ചുകൊണ്ട് തെരേസ മേയ് പറഞ്ഞു.പുതിയ പ്രധാനമന്ത്രിയെ തിരഞ്ഞെടുക്കാൻ ചിലപ്പോൾ ആഴ്ചകൾ എടുത്തേക്കും.അതുവരെ മേ കാവൽ പ്രധാനമന്ത്രിയാകാനും സാധ്യതയുണ്ട്.യുകെ യുടെ രണ്ടാമത്തെ വനിതാ നേതാവാകാൻ കഴിഞ്ഞതിൽ അഭിമാനമുണ്ടെന്നും രാജ്യത്തെ സേവിക്കാൻ കിട്ടിയ അവസരം വലിയ അംഗീകാരമായി കാണുന്നുവെന്നും രാജി പ്രഖ്യാപിച്ചുകൊണ്ടുള്ള പ്രസംഗത്തിൽ വികാരാധീനയായി മേ പറഞ്ഞു.

തീവ്രവാദികൾ കടൽമാർഗം നുഴഞ്ഞുകയറാൻ സാധ്യതയുണ്ടെന്ന ഇന്റലിജൻസ് റിപ്പോർട്ടിനെ തുടർന്ന് തൃശ്ശൂരിൽ അതീവ ജാഗ്രതാ നിർദേശം നൽകി

keralanews alert in thrissur following the intelligence report that terrorists likely to enter through sea

തൃശൂർ:ശ്രീലങ്കയിൽ നിന്നുള്ള തീവ്രവാദികൾ കടൽമാർഗം നുഴഞ്ഞുകയറാൻ സാധ്യതയുണ്ടെന്ന ഇന്റലിജൻസ് റിപ്പോർട്ടിനെ തുടർന്ന് തൃശ്ശൂരിലെ തീരപ്രദേശത്ത് അതീവ ജാഗ്രതാ നിർദേശം നൽകി.വെള്ളനിറത്തിലുള്ള ബോട്ടിൽ പതിനഞ്ചോളം വര്മ്മ ഐസിസ് തീവ്രവാദികൾ ലക്ഷദ്വീപിലേക്കും മിനിക്കോയിയിലേക്കും പുറപ്പെട്ടിട്ടുണ്ടെന്നും ഇവർ കേരളാ തീരത്തേക്ക് കടക്കാൻ സാധ്യതയുണ്ടെന്നുമായിരുന്നു ഇന്റലിജൻസ് റിപ്പോർട്ട്.റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ പോലീസ് കരയിലും കടലിലുമുള്ള പരിശോധന ശക്തമാക്കിയിട്ടുണ്ട്. മത്സ്യതൊഴിലാളികൾക്കും ജാഗ്രതാ നിർദേശം നൽകിയിട്ടുണ്ട്.

സൂറത്തിൽ വിദ്യാർത്ഥികൾക്കായുള്ള പരിശീലനകേന്ദ്രം പ്രവർത്തിക്കുന്ന കെട്ടിടത്തിൽ തീപിടുത്തം;15 മരണം

keralanews fire broke out in a tuition center in surat and 15 died

ഗാന്ധിനഗർ:ഗുജറാത്തിൽ സൂറത്തിൽ സാരസ്ഥാന മേഖലയിലുള്ള ഒരു ബഹുനില കെട്ടിടത്തിലെ രണ്ടാം നിലയിൽ വിദ്യാർത്ഥികൾക്കായുള്ള പരിശീലന കേന്ദ്രം പ്രവർത്തിക്കുന്ന കെട്ടിടത്തിൽ വൻ തീപിടുത്തം.തീപിടുത്തത്തിൽ 15 പേർ  മരിച്ചു.അഗ്‌നിശമന സേനയുടെ 18യൂണിറ്റുകൾ സ്ഥലത്തെത്തി തീ അണയ്ക്കാനുള്ള ശ്രമങ്ങൾ തുടരുകയാണ്.15പേരുടെ മരണം സ്ഥിരീകരിച്ചതായും,മരണസംഖ്യ ഇനിയും ഉയരുമെന്നും സൂറത് പോലീസ് കമ്മീഷണർ സതീഷ് കുമാർ മിശ്ര പറഞ്ഞു. കെട്ടിടത്തില്‍ എത്ര പേര്‍ ഉണ്ടായിരുന്നുവെന്ന് വ്യക്തമല്ല. അതേസമയം മരിച്ച കുട്ടികളുടെ കുടുംബത്തിന് 4ലക്ഷം രൂപയുടെ ധനസഹായം പ്രഖ്യാപിക്കുന്നതായും സംഭവത്തിൽ അന്വേഷണത്തിന് ഉത്തരവിട്ടതായും ഗുജറാത്ത് മുഖ്യമന്ത്രി വിജയ് രൂപാണി അറിയിച്ചു.

നരേന്ദ്രമോദിയുടെ നേതൃത്വത്തിലുള്ള എൻഡിഎ സർക്കാർ വ്യാഴാഴ്ച സത്യപ്രതിജ്ഞ ചെയ്യും

keralanews narendra modi led nda government will take oath on thursday

ന്യൂഡൽഹി:നരേന്ദ്രമോദിയുടെ നേതൃത്വത്തിലുള്ള എൻഡിഎ സർക്കാർ വ്യാഴാഴ്ച സത്യപ്രതിജ്ഞ ചെയ്ത് അധികാരത്തിലേറും.മോദിക്കൊപ്പം മുതിർന്ന നേതാക്കളും അന്ന് തന്നെ സത്യപ്രതിജ്ഞ ചെയ്യും.ബിജെപി ദേശീയ അധ്യക്ഷൻ അമിത്ഷായും ഇത്തവണ മന്ത്രിസഭയിൽ ഉണ്ടാകുമെന്നാണ് സൂചന.അമിത് ഷാ ഇത്തവണ ധനമന്ത്രിയാകുമെന്നാണ് സൂചന. ആരോഗ്യസ്ഥിതി മോശമായതിനെ തുടർന്ന് വിശ്രമത്തിൽ കഴിയുന്ന ധനമന്ത്രി അരുൺ ജെയ്റ്റ്ലിക്ക് ഇത്തവണ മന്ത്രിസ്ഥാനം നൽകിയേക്കില്ല എന്നാണ് പാർട്ടിവൃത്തങ്ങൾ നൽകുന്ന സൂചന.ധനവകുപ്പിന് പുറമെ പാർട്ടിയുടെ അധ്യക്ഷസ്ഥാനത്ത് തുടരുവാനുള്ള താൽപ്പര്യവും അമിത് ഷാ പ്രകടിപ്പിച്ചിട്ടുണ്ടെന്നാണ് സൂചന.കേന്ദ്രമന്ത്രിസഭയിൽ രണ്ടാമനായി രാജ്‌നാഥ് സിങ് തന്നെ തുടരുമെന്നാണ് നേതാക്കൾ വ്യക്തമാക്കുന്നത്.ആഭ്യന്തര വകുപ്പ് തന്നെയാകും നൽകുക എന്നാണ് സൂചന.സുഷമ സ്വരാജ്,നിതിൻ ഗഡ്‌കരി തുടങ്ങിയ മുതിർന്ന നേതാക്കളുടെ വകുപ്പുകളിലും മാറ്റമുണ്ടാകില്ല.

കര്‍ണാടകയില്‍ മുഖ്യമന്ത്രി സ്ഥാനം കോണ്‍ഗ്രസ് ഏറ്റെടുത്തേക്കും

keralanews congress will take over chief minister post in karnataka
ബെംഗളൂരു: ലോക്‌സഭാ തിരഞ്ഞെടുപ്പിലെ പരാജയത്തിന് പിന്നാലെ സംസ്ഥാന ഭരണം നിലനിര്‍ത്താനുള്ള തത്രപ്പാടില്‍ കോണ്‍ഗ്രസ്- ജെഡിഎസ് സഖ്യം. ജെഡിഎസില്‍നിന്നു കോണ്‍ഗ്രസ് മുഖ്യമന്ത്രി സ്ഥാനം ഏറ്റെടുക്കുമെന്നാണ് സൂചന. ഇതോടെ ഉപമുഖ്യമന്ത്രി സ്ഥാനം ജെഡിഎസിന് നല്‍കിയേക്കും.ജി. പരമേശ്വര കര്‍ണാടക മുഖ്യമന്ത്രിയായേക്കുമെന്നാണ് റിപ്പോര്‍ട്ട്. നേതൃയോഗത്തിനു ശേഷമായിരിക്കും ഇക്കാര്യത്തില്‍ അന്തിമ തീരുമാനം ഉണ്ടാവുക. നിലവിലെ മുഖ്യമന്ത്രി എച്.ഡി കുമാരസ്വാമി ഉപമുഖ്യമന്ത്രിയായേക്കും. സഖ്യത്തിനുള്ളിലെ ആഭ്യന്തര തര്‍ക്കങ്ങളും സ്വരചേര്‍ച്ചയില്ലായ്മയുമാണ് ബിജെപിക്ക് അവസരമൊരുക്കിയത്. ഇക്കാര്യങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ ജെഡിഎസും കോണ്‍ഗ്രസും പ്രത്യേകം യോഗം ചേരുന്നുമുണ്ട്. ഈ യോഗങ്ങളില്‍ ചില തീരുമാനങ്ങള്‍ ഉണ്ടാകുമെന്നാണ് കരുതുന്നത്. ദളിത് വോട്ടുകള്‍ ബിജെപിയിലേക്ക് ഒഴുകിയെന്നാണ് കോണ്‍ഗ്രസ് വിലയിരുത്തുന്നത്. ഇതിനെ മറികടക്കാന്‍ ദളിത് വിഭാഗത്തില്‍ നിന്നുള്ള ഒരാളെ മുഖ്യമന്ത്രിയാക്കാനാണ് കര്‍ണാടക പിസിസി ആലോചിക്കുന്നത്.അതേസമയം മറുവശത്ത് ബിജെപിയും തന്ത്രങ്ങള്‍ മെനഞ്ഞുതുടങ്ങിയിട്ടുണ്ട്. കേന്ദ്ര നേതൃത്വവുമായി കൂടിയാലോചിച്ചതിന് ശേഷം സംസ്ഥാനത്തെ സര്‍ക്കാരിനോടുള്ള നിലപാടെന്താണെന്ന് തീരുമാനിക്കാമെന്നാണ് ബിജെപി സംസ്ഥാന ഘടകത്തിന്റെ തീരുമാനം.

കർണാടകയിൽ വാഹനാപകടത്തിൽ നാല് കൂത്തുപറമ്പ് സ്വദേശികൾ മരിച്ചു;മരണപ്പെട്ടത് വിവാഹം കഴിഞ്ഞ് ഹണിമൂൺ ട്രിപ്പിന് പോയ ദമ്പതികൾ

keralanews four malayalees died in an accident in karnataka (2)

ബെംഗളൂരു:കർണാടകയിലെ മധൂരിലുണ്ടായ വാഹനാപകടത്തിൽ നാല് മലയാളികൾ മരിച്ചു.കണ്ണൂർ കൂത്തുപറബ് സ്വദേശികളായ രണ്ടു ദമ്പതികളാണ് മരിച്ചത്.കൂത്തുപറമ്പ് പൂക്കോട് കുന്നപ്പടി ഈക്കിലിശ്ശേരി ജയ്‌ദീപ്,ഭാര്യ ജ്ഞാനതീർത്ഥ,ജയദീപിന്റെ സുഹൃത്തായ ഏഴാംമൈലിലെ വീഡിയോഗ്രാഫർ കിരൺ,ഭാര്യ ജിൻസി,എന്നിവരാണ് മരിച്ചത്.ഇവർ സഞ്ചരിച്ചിരുന്ന കാർ ലോറിക്ക് പിന്നിലിടിച്ചാണ് അപകടമുണ്ടായത്.വിവാഹം കഴിഞ്ഞ് ബംഗളൂരുവിലേക്ക് ഹണിമൂൺ ട്രിപ്പിന് പോയതായിരുന്നു ഇവർ.ഒരാഴ്ച മുൻപാണ് കിരണിന്റെയും ജിൻസിയുടെയും വിവാഹം കഴിഞ്ഞത്.ചൊവ്വാഴ്ച വൈകുന്നേരമാണ് ഇവർ ബെംഗളൂരുവിലേക്ക് യാത്രതിരിച്ചത്.തിരിച്ച് നാട്ടിലേക്ക് മടങ്ങവേ പുലർച്ചെ മധൂരിൽ വെച്ചാണ് അപകടം ഉണ്ടായത്.പെട്രോൾ പമ്പിന് സമീപം നിർത്തിയിട്ടിരുന്ന ലോറിക്ക് പിന്നിലേക്ക് കാർ ഇടിച്ചു കയറുകയായിരുന്നു.ജയദീപിന്റെ ഉടമസ്ഥതയിലുള്ളതാണ് അപകടത്തിൽപ്പെട്ട കാർ.കാർ ഓടിച്ചിരുന്ന ജയദീപടക്കം മൂന്നുപേർ സംഭവസ്ഥലത്തുവെച്ചു തന്നെ മരണപ്പെട്ടിരുന്നു. ഒരാൾ ആശുപത്രിയിലേക്കുള്ള വഴിമധ്യേയാണ് മരണപ്പെട്ടത്.ദമ്പതികളുടെ അപ്രതീക്ഷിത വിയോഗത്തിന്റെ ഞെട്ടലിലാണ് കൂത്തുപറമ്പ്.

വൈദ്യുത വാഹനങ്ങൾക്ക് ബാറ്ററി ലഭ്യമാക്കാനൊരുങ്ങി വോൾവോ

keralanews volvo ready to supply battery for electric vehicles

ന്യൂഡൽഹി:വൈദ്യുത വാഹനങ്ങൾക്ക് ബാറ്ററി ലഭ്യമാക്കാനൊരുങ്ങി വോൾവോ. വോവയുടെയും പോൾസ്റ്റാറിന്റെയും പുതുതലമുറ മോഡലുകൾക്ക് അടുത്ത പത്തു വർഷത്തേക്ക് ലിത്തിയം അയേൺ ബാറ്ററികൾ ലഭ്യമാക്കുന്നതിന് വോൾവോ ഗ്രൂപ് മുൻനിര ബാറ്ററി നിർമ്മാതാക്കളായ എൽ.ജി ചെം,സി.എ.ടി.എൽ എന്നിവരുമായി കരാറിൽ ഒപ്പിട്ടു.നിലവിലുള്ള സി എം എ മോഡുലാർ വാഹനങ്ങൾക്കും പുതുതായി വരാനിരിക്കുന്ന എസ്.പി.എ ടു വാഹനങ്ങൾക്കും ആഗോളതലത്തിൽ ബാറ്ററി മൊഡ്യൂളുകൾ ലഭ്യമാക്കുന്നതാണ് കരാറുകൾ.2025 ഓടെ ആഗോളതലത്തിലെ കാർ വിൽപ്പനയുടെ പകുതിയും പൂർണ്ണമായും വൈദ്യുതീകരിച്ച കാറുകളാകണം എന്ന ലക്ഷ്യത്തോടെയാണ് ഈ കരാർ എന്ന് വോൾവോ കാർസ് സി.ഇ.ഓ യും പ്രസിഡന്റുമായ ഹാക്കൻ സാമുവേൽസൺ പറഞ്ഞു.