കണ്ണൂരിൽ വസ്ത്രവ്യാപാര സ്ഥാപനത്തിൽ വൻ തീപിടുത്തം;90 ലക്ഷം രൂപയുടെ നഷ്ട്ടം

keralanews fire broke out textile showroom in kannur

കണ്ണൂർ:കണ്ണൂരിൽ വസ്ത്രവ്യാപാര സ്ഥാപനത്തിൽ വൻ തീപിടുത്തം.എസ്.എൻ പാർക്ക് റോഡിലെ ഇന്ത്യൻ വീവേഴ്‌സ് ഷോറൂമിലാണ്(പഴയ എസ്.ആർ ടെക്സ്) തീപിടുത്തമുണ്ടായത്. തിങ്കളാഴ്ച പുലർച്ചെ രണ്ടരമണിയോടെയാണ് സംഭവം.തുണിത്തരങ്ങളും ഫർണീച്ചറുകളുമെല്ലാം കത്തി നശിച്ചു.തീപടരുന്നതുകണ്ട സമീപവാസിയാണ് അഗ്നിശമനസേനയെ വിവരമറിയിച്ചത്. കണ്ണൂർ,തളിപ്പറമ്പ്,മട്ടന്നൂർ,തലശ്ശേരി, പയ്യന്നൂർ എന്നിവിടങ്ങളിൽ  അഗ്നിശമനസേന എത്തിയാണ് തീ കെടുത്തിയത്.ഇൻവെർട്ടറിൽ നിന്നും തീപടർന്നതാവാം അപകടകാരണമെന്നാണ് പ്രാഥമിക നിഗമനം.സതീശൻ എന്നയാളുടെ ഉടമസ്ഥതയിലുള്ളതാണ് സ്ഥാപനം.

ലോകകപ്പ് സന്നാഹ മത്സരം;ഇന്ത്യ ഇന്ന് ബംഗ്ലാദേശിനെ നേരിടും

keralanews world cup warm up match india contest against bengladesh today

ഇംഗ്ലണ്ട്:ലോകകപ്പിന് മുന്നോടിയായുള്ള അവസാന സന്നാഹ മത്സരത്തില്‍ ഇന്ത്യ ഇന്ന് ബംഗ്ലാദേശിനെ നേരിടും.ആദ്യ മത്സരത്തില്‍ ന്യൂസിലന്‍റിനോട് തോറ്റ ഇന്ത്യ ജയത്തോടെ ലോകകപ്പിന് ഒരുങ്ങാമെന്ന പ്രതീക്ഷയിലാണ്. വൈകീട്ട് മൂന്ന് മണിക്ക് കാര്‍ഡിഫിലാണ് മത്സരം. ന്യൂസിലൻഡിനോട് തോറ്റ ആദ്യ സന്നാഹ മത്സരത്തിൽ കോഹ്‌ലിയും രോഹിതും ധവാനുമൊക്കെ അടങ്ങുന്ന പേരുകേട്ട ഇന്ത്യൻ ബാറ്റിങ് നിര നേടിയത് 179 റണ്‍സ്. രവീന്ദ്ര ജഡേജ നേടിയ അര്‍ധ സെഞ്ച്വറിയാണ് വന്‍ നാണക്കേടില്‍ നിന്ന് ടീമിനെ രക്ഷിച്ചത്. ബംഗ്ലാദേശിനെതിരെയുള്ള മത്സരത്തില്‍ താളം കണ്ടെത്താനാകും എന്ന പ്രതീക്ഷയിലാണ് ഇന്ത്യ.

ലോക്സഭാ തിരഞ്ഞെടുപ്പിലെ പരാജയം; രാജിവെയ്ക്കാനൊരുങ്ങി രാഹുൽഗാന്ധി; അനുനയിപ്പിക്കാൻ മുതിർന്ന നേതാക്കളുടെ ശ്രമം

keralanews defeat in loksabha election rahul gandhi ready to resign

ന്യൂഡൽഹി:ലോക്സഭാ തെരഞ്ഞെടുപ്പിൽ കോണ്‍ഗ്രസിന്റെ കനത്ത പരാജയത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്ത് രാജിവെയ്ക്കാനൊരുങ്ങി രാഹുൽ ഗാന്ധി.അധ്യക്ഷ പദം ഒഴിയാനുള്ള രാഹുല്‍ ഗാന്ധിയുടെ തീരുമാനത്തോടെ കോണ്‍ഗ്രസ് കടുത്ത പ്രതിസന്ധിയിലായിരിക്കുകയാണ്.തീരുമാനത്തില്‍ നിന്ന് രാഹുലിനെ പിന്തിരിപ്പിക്കാനുള്ള മുതിര്‍ന്ന നേതാക്കളുടെ ശ്രമങ്ങള്‍ ഫലം കണ്ടില്ല.ഗാന്ധി കുടുംബത്തിന് പുറത്ത് നിന്നൊരാള്‍ നേതൃപദവി ഏറ്റെടുക്കണമെന്നാണ് രാഹുലിന്റെ നിലപാട്.രാജി പ്രവര്‍ത്തക സമിതി ഐക്യകണ്ഠേന തള്ളിയെങ്കിലും തീരുമാനത്തില്‍ ഉറച്ചുനില്‍ക്കുകയാണ് അദ്ദേഹം.താന്‍ മാത്രമല്ല, സോണിയയോ, പ്രിയങ്കയോ അധ്യക്ഷപദവി ഏറ്റെടുക്കില്ലെന്നും ഗാന്ധി കുടുംബത്തിന് പുറത്തുനിന്നൊരാള്‍ പാര്‍ട്ടി അധ്യക്ഷനാകണമെന്നുമാണ് രാഹുലിന്റെ പക്ഷം.രാജി സന്നദ്ധത അറിയിച്ചെങ്കിലും പുതിയൊരാളെ കണ്ടെത്താന്‍ പാര്‍ട്ടിക്ക് രാഹുല്‍ സമയം നല്‍കിയിട്ടുണ്ട്. ലോക്സഭ തെരഞ്ഞെടുപ്പില്‍ അത്യധ്വാനം ചെയ്തെങ്കിലും മറ്റ് കോണ്‍ഗ്രസ് നേതാക്കളില്‍ നിന്ന് പിന്തുണ ലഭിക്കാത്തതാണ് രാഹുലിനെ ചൊടിപ്പിച്ചത്. പുതുതായി തെരഞ്ഞെടുക്കപ്പെട്ട എം.പിമാരുമായുള്ള കൂടിക്കാഴ്ചയും മറ്റ് യോഗങ്ങളുമെല്ലാം റദ്ദാക്കാനും രാഹുല്‍ നിര്‍ദേശം നല്‍കി. ഇതോടെ കടുത്ത പ്രതിസന്ധിയിലായിരിക്കുകയാണ് കോണ്‍ഗ്രസ് പാര്‍ട്ടി.

മകളുടെ വിവാഹത്തലേന്ന് വേദിയിൽ പാട്ടുപാടവേ അച്ഛൻ കുഴഞ്ഞുവീണു മരിച്ചു;ഒന്നുമറിയാതെ മകൾക്ക് താലികെട്ട്

keralanews father died while singing song in the party of his daughters marriage

കൊല്ലം:മകളുടെ വിവാഹത്തലേന്ന് വേദിയിൽ പാട്ടുപാടവേ അച്ഛൻ കുഴഞ്ഞുവീണു മരിച്ചു.വിവാഹാഘോഷ ചടങ്ങുകളുടെ ഭാഗമായി നടന്ന ഗാനമേളയിൽ പാട്ടുപാടിക്കൊണ്ടിരിക്കവെയാണ് അച്ഛൻ കുഴഞ്ഞു വീണത്.ഉടൻതന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.ഹൃദയാഘാതമായിരുന്നു മരണ കാരണം.കരമന പോലീസ് സ്റ്റേഷനിലെ അഡീഷണൽ സബ് ഇൻസ്പെക്റ്റർ വിഷ്ണുപ്രസാദ്(55) ആണ് മരിച്ചത്.വിഷ്ണുപ്രസാദിന്റെ മകൾ അർച്ചയുടെ വിവാഹമായിരുന്നു ഇന്നലെ.അമരം എന്ന ചിത്രത്തിലെ ‘രാക്കിളി പൊന്മകളെ നിൻ പൂവിളി യാത്രാമൊഴിയാണോ’ എന്ന പാട്ട് ആലപിച്ചുകൊണ്ടിരിക്കെ വിഷ്ണുപ്രസാദ് വേദിയിൽ കുഴഞ്ഞു വീഴുകയായിരുന്നു.ഇതോടെ വിവാഹമേളം ഉയരേണ്ട വീട് ശോകമൂകമായെങ്കിലും ആർച്ചയെയും അമ്മയെയും ആരും മരണ വിവരം അറിയിച്ചില്ല.നെഞ്ചുവേദനയെ തുടർന്ന് അച്ഛൻ ആശുപത്രിയിലാണ് എന്നാണ് ആർച്ചയോട് പറഞ്ഞിരുന്നത്.അടുത്ത ബന്ധുക്കളെയും വരന്റെ ബന്ധുക്കളിൽ ചിലരെ മാത്രവുമാണ് വിവരമറിയിച്ചത്.വിവാഹം മാറ്റിവെയ്ക്കുന്നതിലെ ബുദ്ധിമുട്ട് മൂലം മരണവിവരം അറിയിക്കേണ്ടെന്ന് ബന്ധുക്കൾ തീരുമാനിക്കുകയായിരുന്നു.തുടർന്ന് നിശ്ചയിച്ചുറപ്പിച്ചത് പോലെ പരിമണം ദുർഗ്ഗാദേവി ക്ഷേത്ര ഓഡിറ്റോറിയത്തിൽ വെച്ച് കടയ്ക്കൽ സ്വദേശി വിഷ്ണുപ്രസാദ് അർച്ചയുടെ കഴുത്തിൽ മിന്നുകെട്ടി.കതിർമണ്ഡപത്തിൽ നിന്നും ഇറങ്ങുമ്പോഴും ആഴ്ച്ച അച്ഛനെപ്പറ്റി തിരക്കി.ആശുപത്രിയിൽ സുഖംപ്രാപിച്ചു വരുന്നതായി ബന്ധുക്കൾ പറഞ്ഞ വാക്ക് വിശ്വസിച്ചാണ് ആഴ്ച്ച ഭർതൃഗൃഹത്തിലേക്ക് യാത്രയായത്.കുടുംബാംഗങ്ങളെ ഇന്ന് രാവിലെ മരണവിവരം അറിയിക്കും.ജില്ലാ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം ഇന്ന് രാവിലെ കൊല്ലം എ.ആർ ക്യാമ്പിൽ പൊതുദർശനത്തിനു വെച്ച ശേഷം വൈകുന്നേരം നാലുമണിക്ക് വീട്ടുവളപ്പിൽ സംസ്‌കരിക്കും.

കൊച്ചി നഗരത്തിൽ വൻ തീപിടുത്തം;നാലുകടകൾ കത്തിനശിച്ചു

keralanews huge fire broke out in kochi four shops burned

കൊച്ചി:കൊച്ചി നഗരത്തിൽ വൻ തീപിടുത്തം.ബ്രോഡ്‌വേയിലുള്ള ഭദ്രാ ടെക്‌സ്‌റ്റൈൽസ് എന്ന വസ്ത്രവ്യാപാര സ്ഥാപനത്തിലാണ് തീപിടുത്തമുണ്ടായത്. കെട്ടിടത്തിലെ നാലുകടകൾ പൂർണ്ണമായും കത്തിനശിച്ചു.12 അഗ്നിശമന യൂണിറ്റുകൾ സ്ഥലത്തെത്തി തീയണയ്ക്കാനുള്ള ശ്രമങ്ങൾ തുടരുകയാണ്.ഷോര്‍ട്ട് സെര്‍ക്യൂട്ടാണ് തീ പിടിക്കാനുള്ള കാരണമെന്നാണ് പ്രാധമികമായ നിഗമനം.തീപിടുത്തത്തിന് പിന്നാലെ നഗരത്തിൽ വൻ ഗതാഗതക്കുരുക്കാണ് അനുഭവപ്പെടുന്നത്.പ്രദേശത്തുനിന്നും ആളുകളെ ഒഴിപ്പിച്ചിരുന്നു.തീപടർന്ന കെട്ടിടത്തിൽ നിന്നും വൻ തോതിൽ പുക ഉയരുന്നത് രക്ഷാപ്രവർത്തനത്തെ സാരമായി ബാധിച്ചിട്ടുണ്ട്.

പ്ലാസ്റ്റിക് മാലിന്യം;കേരളമുൾപ്പെടെ 25 സംസ്ഥാനങ്ങൾക്ക് ഒരു കോടി രൂപ പിഴ ചുമത്തി

keralanews plastic waste rs one crore fine imposes on 25 states including kerala

ഡൽഹി: പ്ലാസ്റ്റിക് മാലിന്യം ഇല്ലാതാക്കാൻ സ്ഥിരം സംവിധാനത്തിന് രൂപം കൊടുക്കുന്ന കർമപദ്ധതി സമർപ്പിക്കാതിരുന്നതിന് കേരളമുൾപ്പെടെ 25 സംസ്ഥാനങ്ങൾക്ക് പിഴ ഏർപ്പെടുത്തി. ദേശീയ മലിനീകരണ നിയന്ത്രണ ബോർഡിനു പദ്ധതി സമർപ്പിക്കാനുള്ള അന്തിമതീയതി ഏപ്രിൽ 30 ആയിരുന്നു. ഒരുമാസം ഒരുകോടി രൂപയാണ് പിഴ.ആന്ധ്രപ്രദേശ്, സിക്കിം, ബംഗാൾ എന്നീ സംസ്ഥാനങ്ങളും കേന്ദ്രഭരണപ്രദേശമായ പുതുച്ചേരിയും നേരത്തേ പദ്ധതി സമർപ്പിച്ചിരുന്നു. ഇവ ഒഴികെയുള്ള സംസ്ഥാനങ്ങളും കേന്ദ്രഭരണപ്രദേശങ്ങളും ഏപ്രിൽ 30നകം പദ്ധതി സമർപ്പിച്ചില്ലെങ്കിൽ മേയ് 1 മുതൽ പിഴ നൽകേണ്ടി വരുമെന്നായിരുന്നു ദേശീയ ഹരിത ട്രൈബ്യൂണലിന്റെ മാർച്ച് 12ലെ വിധി.കർണാടക, തമിഴ്നാട്, മഹാരാഷ്ട്ര അടക്കം 22 സംസ്ഥാനങ്ങളിൽ പ്ലാസ്റ്റിക് ക്യാരിബാഗുകൾക്ക് സമ്പൂർണ വിലക്ക് ഏർപ്പെടുത്തിയിട്ടുണ്ടെങ്കിലും ക‍ൃത്യമായ മേൽനോട്ടമില്ലാത്തതിനാൽ അവയുടെ ഉപയോഗവും വിൽപനയും അനിയന്ത്രിതമായി തുടരുകയാണെന്നും ട്രൈബ്യൂണൽ വ്യക്തമാക്കി. ഈ പട്ടികയിൽ കേരളം പെടുന്നില്ല.

സ്ത്രീകളുടെ സീറ്റിനടുത്തു നിന്നും മാറി നില്‍ക്കാന്‍ ആവശ്യപ്പെട്ടു;കെഎസ്ആര്‍ടിസി കണ്ടക്ടറെ യാത്രക്കാരനും സുഹൃത്തുക്കളും ചേര്‍ന്ന് മര്‍ദ്ദിച്ചതായി പരാതി

keralanews ksrtc conductor was beaten by the passenger and his friends

തിരുവനന്തപുരം: സ്ത്രീകളുടെ സീറ്റിനടുത്തു നിന്നും മുന്നിലേക്ക് മാറി നില്‍ക്കാന്‍ ആവശ്യപ്പെട്ട കെഎസ്ആര്‍ടിസി കണ്ടക്ടറെ യാത്രക്കാരനും സുഹൃത്തുക്കളും ചേര്‍ന്ന് മര്‍ദ്ദിച്ചതായി പരാതി. പാറശാല ഡിപ്പോയിലെ കണ്ടക്ടര്‍ രതീഷ് കുമാറിനാണ് മര്‍ദ്ദനമേറ്റത്. ഇന്നലെ വൈകുന്നേരത്തോടെയാണ് സംഭവമുണ്ടായത്. പാറശാലയില്‍ നിന്നും തിരുവനന്തപുരത്തേക്ക് പോവുകയായിരുന്നു ബസ്.സ്ത്രീകളുടെ സീറ്റിനടുത്തു നിന്നും മാറിനിൽക്കാൻ കണ്ടക്റ്റർ ആവശ്യപ്പെട്ടതിനെ തുടർന്ന് ബാലരാമപുരത്തുവെച്ച് കണ്ടക്ടറും യാത്രക്കാരനുമായി വാക്കേറ്റമുണ്ടായിരുന്നു. ഇതേ തുടര്‍ന്ന് യാത്രക്കാരന്‍ തന്റെ സുഹൃത്തുക്കളെ ഫോണില്‍ വിളിച്ച് വരുത്തുകയായിരുന്നു. വെടിവച്ചാന്‍ കോവിലിനു സമീപത്തു നിന്നും ഒരു കൂട്ടം ആള്‍ക്കാര്‍ ബസില്‍ അതിക്രമിച്ചു കയറുകയും കണ്ടക്ടറെ ക്രൂരമായി മര്‍ദ്ദിക്കുകയും ചെയ്തു.കണ്ടക്ടര്‍ രതീഷ് കുമാര്‍ നെയ്യാറ്റിന്‍കര ജനറല്‍ ആശുപത്രിയില്‍ ചികിത്സയിലാണ്. സംഭവുമായി ബന്ധപ്പെട്ട് ഒരാളെ പോലീസ് അറസ്റ്റ് ചെയ്തു.

വഴിപാട് സ്വർണ്ണത്തിലെ കുറവ്;ശബരിമലയിൽ ഇന്ന് ഓഡിറ്റ് നടത്തുന്നു

keralanews audit department will conduct inspection in sabarimala

പത്തനംതിട്ട:2017 മുതല്‍ ശബരിമലയിലേക്ക് ലഭിച്ച സ്വര്‍ണത്തിന്റെയും വെള്ളിയുടേയും കണക്ക് പരിശോധിക്കുന്നതിനായി ശബരിമലയിൽ ഇന്ന് ഓഡിറ്റ് വിഭാഗം പരിശോധന നടത്തും.ദേവസ്വം ഓഫീസിലാണ് ഓഡിറ്റിങ് നടക്കുന്നത്. ഇതിന്‍റെ ഭാഗമായി സ്ട്രോങ് റൂമിലെ മഹസര്‍ ദേവസ്വം ഓഫീസിലെത്തിച്ചു. രേഖകള്‍ കണ്ടെത്തിയില്ലെങ്കില്‍ ആറന്മുളയിലെ സ്ട്രോങ് റൂം തുറന്ന് പരിശോധിക്കും.ഇതിനായി ഹൈക്കോടതി പ്രത്യേക ഓഡിറ്റ് വിഭാഗത്തെ നിയോഗിച്ചിട്ടുണ്ട്.40 കിലോ സ്വർണ്ണം, നൂറിലേറെ കിലോ വെള്ളി എന്നിവ സ്ട്രോഗ് റൂമിലേക്ക് മാറ്റിയതിന്റെ വിവരങ്ങൾ ഇല്ലന്നൊണ് ഓഡിറ്റിംഗിൽ കണ്ടെത്തിയത് ഇവ സ്ട്രോംഗ് റൂമിൽ എത്തിയിട്ടുണ്ടോ എന്നാണ് പരിശോധിക്കുക. 2017 ന് ശേഷമുള്ള മൂന്ന് വർഷത്തെ വഴിപാടായി ലഭിച്ച സ്വർണ്ണവും വെള്ളിയുമാണ് സ്ട്രോംഗ് റൂമിലേക്ക് മാറ്റിയതിന് രേകകളില്ലാത്തത്. സാധാരണ ശബരിമലയിൽ കാണിയക്കായി സ്വർണ്ണം വെള്ളി എന്നിവ നൽകിയാൽ അത് സമർപ്പിക്കുന്ന ആൾക്ക് 3 A രസീത് ദേവസ്വം ബോർഡ് നൽകും അതിന് ശേഷം ഈ വിവരങ്ങൾ ശബരിമലയുടെ 4 A റജിസ്റ്ററിൽ രേഖപ്പെടുത്തും പിന്നീട് ഈ വസ്തുക്കൾ സ്ട്രോഗ് റൂമിലേക്ക് മാറ്റുമ്പോൾ റജിസ്റ്ററിന്റെ എട്ടാം നമ്പർ കോളത്തിൽ രേഖപ്പെടുത്തും എന്നാൽ 40 കിലോ സ്വർണ്ണത്തിന്റെയും നൂറ് കിലോയിലെറെ വെള്ളിയുടെയും വിവരങ്ങൾ ഇതിലില്ല. സാധാരണ സ്ട്രോഗ് റൂമിലേക്ക് ഇവ മാറ്റുമ്പോൾ അവിടുത്തെ മഹസറിലും ഈ വിവരങ്ങൾ രേഖപ്പെടുത്തും. ഇവ രേഖപ്പെടുത്തിയിട്ടുണ്ടോയെന്ന് അറിയാൻ ഇന്ന് ഉച്ചയ്ക്ക് 12 മണിക്കാണ് സ്ട്രോങ്ങ്‌ റൂമിലെ മഹസർ പരിശോധിക്കുക ഇതിൽ രേഖകൾ കണ്ടെത്തിയില്ലെങ്കിൽ സ്ട്രോഗ് റൂമിലെ സ്വർണ്ണത്തിന്റെയും വെള്ളിയുടെയും തൂക്കം പരിശോധിക്കും.

രാജ്യത്ത് 2025 മുതൽ ഇലക്ട്രിക്ക് ടു വീലേഴ്സ് മാത്രം

keralanews govt pushes for pollution free roads and only electric two wheelers to be sold from april 2015

ന്യൂഡൽഹി:മലിനീകരണ രഹിത റോഡുകൾക്കായി 2025 മുതൽ ഇലക്ട്രിക്ക് ടു വീലേഴ്സ് മാത്രം വിൽക്കാനൊരുങ്ങി സർക്കാർ.ഇതിനായി 2025 ഏപ്രിൽ 1 മുതൽ 150cc ക്ക് താഴെയുള്ള ഇരുചക്ര വാഹനങ്ങൾ നിരോധിക്കാനൊരുങ്ങുകയാണ് സർക്കാർ എന്നാണ് റിപ്പോർട്ടുകൾ.പരിസ്ഥിതി മലിനീകരണം കുറയ്ക്കുന്നതിനുള്ള നടപടികളുടെ ഭാഗമാണ് നിരോധനം. കൂടാതെ 2023 ഏപ്രിലോടെ പെട്രോൾ/ഡീസൽ ഓട്ടോറിക്ഷകൾ ഉൾപ്പെടെയുള്ള വാഹനങ്ങൾ നിരോധിക്കാനും നിർദേശമുണ്ടെന്നാണ്  റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ഈ വാഹനങ്ങൾക്ക് പകരം ഇലക്‌ട്രിക് ബൈക്കുകളും സ്കൂട്ടറുകളും ഓട്ടോകളും നിരത്തിലിറക്കാനാണ് സർക്കാർ ശ്രമിക്കുന്നത്.ഇതുമൂലം പരിസ്ഥിതി മലിനീകരണം ഒരു പരിധിവരെ കുറയ്ക്കാമെന്നാണ് കരുതുന്നത്.മലിനീകരണ നിയന്ത്രണത്തിനുള്ള ബിഎസ് 6 നിയമം നടപ്പിലാക്കുന്നതിന് പിന്നാലെയാണ് പുതിയ നീക്കം.ഭാരത് സ്റ്റേജ് 6 നിലവാരം പാലിക്കുന്നതിനായി കോടിക്കണക്കിനു രൂപയാണ് വിവിധ ഇരുചക്ര വാഹന നിർമാതാക്കൾ നിക്ഷേപിക്കുന്നത്.ഇക്കാരണത്താലാണ് നിരോധനം പെട്ടെന്ന് നടപ്പിലാക്കാതെ അഞ്ചുവർഷത്തെ സാവകാശം സർക്കാർ ഇവർക്ക് നൽകുന്നത്. ഇന്ത്യയിലെ ഇരുചക്ര വാഹന വിപണി അത്യന്തം ആശങ്കയോടെയാണ് ഈ പുതിയ നീക്കത്തെ കാണുന്നത്.രാജ്യത്തെ പ്രമുഖ ഇരുചക്ര ബ്രാൻഡുകളുടെ വിൽപ്പനയിൽ മുഖ്യപങ്കും വഹിക്കുന്നത് 150cc ഇൽ താഴെയുള്ള വാഹനങ്ങളാണ്.നീക്കം നടപ്പിലായാൽ രാജ്യത്തെ വാഹന ചരിത്രത്തിൽ നിർണായകമായ മാറ്റമാകും ഇത്.

സൂറത്ത് തീപിടുത്തം;മരണസംഘ്യ 20 ആയി;ട്യൂഷൻ സെന്റർ ഉടമ അറസ്റ്റിൽ

Surat: Smoke billows from the Taxshila Complex after a fire engulfed the third and fourth floor of the coaching centre, in Surat, Friday, May 24, 2019. (PTI Photo) (PTI5_24_2019_000252B)

ഗുജറാത്ത്:സൂറത്ത് തക്ഷശില കോംപ്ലക്സിൽ ഉണ്ടായ തീപിടിത്തത്തിൽ മരണം 20 ആയി. സംഭവത്തിൽ ട്യൂഷൻ സെന്റര്‍ ഉടമ ഭാർഗവ ഭൂട്ടാനിയെ പൊലീസ് അറസ്റ്റ് ചെയ്തു. കെട്ടിട ഉടമ അടക്കം 3 പേർക്കെതിരെ എഫ്.ഐ.ആര്‍ രജിസ്റ്റർ ചെയ്തിട്ടുണ്ട്.കെട്ടിടത്തിൽ പ്രവർത്തിച്ചിരുന്ന ട്യൂഷൻ സെൻററിലെ വിദ്യാർഥികളാണ് അപകടത്തിൽ പെട്ടവരിൽ ഏറെയും. ഷോര്‍ട്ട് സര്‍ക്യൂട്ട് മൂലം രണ്ടാം നിലയില്‍ നിന്നും തീപടര്‍ന്നു പിടിക്കുകയായിരുന്നു എന്നാണ് പ്രാഥമിക നിഗമനം.കെട്ടിടത്തിൽ സുരക്ഷ സംവിധാനങ്ങൾ ഒരുക്കിയിരന്നില്ലെന്ന് പൊലീസ് കണ്ടെത്തി. തക്ഷശില കോംപ്ലക്സ് ഉടമകളായ ജിഗ്നേഷ്, ഹർഷാൽ ട്യൂഷൻ സെന്റർ ഉടമ ഭാർഗവ ഭൂട്ടാനി എന്നിവർക്കെതിരെ എഫ്.ഐ.ആർ രജിസ്റ്റർ ചെയ്തു.ഭാർഗവയുടെ അറസ്റ്റ് പൊലീസ് രേഖപ്പെടുത്തി. മരിച്ചവരുടെ കുടുംബത്തിന് സംസ്ഥാന സർക്കാർ 4 ലക്ഷം രൂപ സഹായധനം നല്‍കുമെന്ന് മുഖ്യമന്ത്രി വിജയ് രൂപാനി അറിയിച്ചു.