കോഴിക്കോട് ഇതരസംസ്ഥാനക്കാരായ അമ്മയെയും കുഞ്ഞിനേയും പൊള്ളലേറ്റ് മരിച്ച നിലയിൽ കണ്ടെത്തി

keralanews mother and child found dead in kozhikkode

കോഴിക്കോട്:കോഴിക്കോട് ഇതരസംസ്ഥാനക്കാരായ അമ്മയെയും കുഞ്ഞിനേയും പൊള്ളലേറ്റ് മരിച്ച നിലയിൽ കണ്ടെത്തി.ഒഡീഷ സ്വദേശിയായ അനില്‍ ബിക്കാരി ദാസിന്റെ ഭാര്യ രൂപാലിയയെയും മൂന്ന് വയസുകാരിയായ മകള്‍ ആരാധ്യയെയുമാണ് ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. മാങ്കാവിനടുത്തുള്ള തൃശാലക്കുളത്താണ് അമ്മയുടെയും കുട്ടിയുടെയും മൃതദേഹങ്ങള്‍ കണ്ടെത്തിയത്. സംഭവത്തില്‍ കസബ പോലീസ് അന്വേഷണം ആരംഭിച്ചു.

കൊച്ചിയില്‍ ഷൂട്ടിങ് സെറ്റില്‍ യുവനടന്‍ കഞ്ചാവുമായി പിടിയില്‍

keralanews young actor arrested with ganja in kochi

കൊച്ചി:കൊച്ചിയില്‍ ഷൂട്ടിങ് സെറ്റില്‍ യുവനടന്‍ കഞ്ചാവുമായി പിടിയില്‍.കോഴിക്കോട് സ്വദേശിയും മീലാന്‍റെ പൂവന്‍കോഴി’ എന്ന സിനിമയിലെ നായകനുമായ മിഥുന്‍ നളിനി( 25 ) ആണ് പിടിയിലായത്.മിഥുന്‍ നളിനിക്കൊപ്പം ബെംഗളുരു സ്വദേശിയും സിനിമയുടെ ക്യാമറാമാനായ വിശാല്‍ ശര്‍മ്മയും അറസ്റ്റ് ചെയ്തു.നടനും ക്യാമറാമാനും കൂടി ഫോര്‍ട്ട് നഗറില്‍ സ്വകാര്യ ഹോംസ്റ്റേയില്‍ താമസിക്കുകയായിരുന്നു.മയക്കുമരുന്ന് സിനിമാ ഷൂട്ടിങ് സെറ്റുകളില്‍ എത്തിക്കുന്ന സംഘങ്ങളെക്കുറിച്ച്‌കിട്ടിയ വിവരത്തിന്റെ അടിസ്ഥാനത്തില്‍ നടത്തിയ പരിശോധനയിലാണ് കഞ്ചാവ് ഇവരില്‍ നിന്ന് കണ്ടെടുക്കുന്നത്. ഇരുവരും പതിവായി മയക്കുമരുന്ന് ഉപയോഗിക്കുന്നവരാണെന്ന് എക്‌സൈസ് ഉദ്യോഗസ്ഥര്‍ അറിയിച്ചു. എക്‌സൈസ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ ടിഎസ് ശശികുമാറിന്റെ നേതൃത്വത്തിലുള്ള സംഘമാണ് ഇവരെ പിടികൂടിയത്.

കൊല്ലത്ത് നിന്നും ബിന്‍ലാദന്റെ ചിത്രം പതിച്ച കാര്‍ കസ്റ്റഡിയിലെടുത്തു

keralanews police take the car which paste the picture of binladan under custody in kollam

കൊല്ലം: ആഗോള ഭീകരനും അല്‍ക്വയ്ദ തലവനുമായിരുന്ന ബിന്‍ലാദന്റെ ചിത്രവും പേരും പതിച്ച പശ്ചിമബംഗാള്‍ രജിസ്‌ട്രേഷനിലുള്ള കാര്‍ പോലീസ് കസ്റ്റഡിയിലെടുത്തു.WB 6 8451 എന്ന നമ്പറിലുള്ള ഹോണ്ട കാറാണ് കസ്റ്റഡിയിലെടുത്തത്.കാറിന്റെ ഉടമസ്ഥനായ പള്ളിമുക്ക് സ്വദേശി മുഹമ്മദ് ഹനീഫ് (22), വാഹനം ഓടിച്ചിരുന്ന താന്നി സ്വദേശി ഹരീഷ് (25) എന്നിവരെയും പോലീസ് കസ്റ്റഡിയിലെടുത്തു.സ്റ്റേഷനിലെത്തിച്ച്‌ നടത്തിയ ചോദ്യം ചെയ്യലില്‍ ഒരു തമാശയ്ക്കാണ് ബിന്‍ ലാദന്റെ ചിത്രം പതിക്കുകയും പേരെഴുതുകയും ചെയ്തതെതെന്നാണ് മുഹമ്മദ് ഹനീഫ് പറയുന്നതെങ്കിലും പൊലീസ് കൂടുതല്‍ ചോദ്യം ചെയ്തുവരികയാണ്. ആഗോള ഭീകരന്റെ ചിത്രവും പേരും പതിച്ച കാര്‍ ആഴ്ചകളായി നിരത്തിലൂടെ ഓടിയിട്ടും ചിത്രം സമൂഹമാദ്ധ്യമങ്ങളില്‍ പ്രചരിച്ചിട്ടും പൊലീസും കേന്ദ്ര രഹസ്യാന്വേഷണ വിഭാഗവും ഗൗരവമായെടുത്തിരുന്നില്ല എന്നും ആരോപണമുണ്ട്. ബിന്‍ലാദന്റെ ചിത്രം പതിച്ച കാര്‍ തട്ടാമല, കൂട്ടിക്കട, മയ്യനാട് ഭാഗങ്ങളിലൂടെ കഴിഞ്ഞ ഏതാനും ദിവസങ്ങളായി പോകുന്നത് ശ്രദ്ധയില്‍പ്പെട്ട നാട്ടുകാരില്‍ ചിലരാണ് കാറിന്റെ ചിത്രം സഹിതം സമൂഹമാദ്ധ്യമങ്ങളില്‍ പ്രചരിപ്പിച്ചത്.കാറിന്റെ ചിത്രം സഹിതം ഡി.ജി.പി അടക്കമുള്ള ഉന്നത പൊലീസുദ്യോഗസ്ഥര്‍ക്ക് പരാതി ലഭിച്ചതിനെ തുടര്‍ന്ന് ഇന്നലെ കൊല്ലത്തെ വിവിധ പൊലീസ് സ്റ്റേഷനുകളിലേക്ക് അടിയന്തര സന്ദേശം എത്തുകയായിരുന്നു.ഇന്നലെ ഹരീഷിന്റെ സുഹൃത്തിന്റെ വിവാഹം നടന്ന ഓഡിറ്റോറിയത്തില്‍ വരനെത്തിയത് അലങ്കരിച്ച ഈ കാറിലായിരുന്നു. ഇവിടെയുണ്ടായിരുന്ന ചിലര്‍ സിറ്റി പൊലീസ് കമ്മിഷണറെ വിവരമറിയിച്ചു. തുടര്‍ന്ന് വധൂവരന്മാരുമായി പോയ കാര്‍ അയത്തിലില്‍ വെച്ച് ഇരവിപുരം പൊലീസ് പിടികൂടുകയായിരുന്നു. നവദമ്പതികളെ മറ്റൊരു കാറില്‍ കയറ്റിവിട്ടു.ബീച്ച്‌ റോഡിലെ ഒരു കടയില്‍ നിന്നാണ് കാറില്‍ സ്റ്റിക്കറൊട്ടിച്ചത്. കാറിന്റെ ഡിക്കിയില്‍ ഇടതുഭാഗത്തായി ബിന്‍ലാദന്റെ കറുത്ത കാരിക്കേച്ചര്‍ ചിത്രം പതിക്കുകയും പിന്‍ഭാഗത്തെ ഗ്ലാസില്‍ വലതുവശത്ത് ബിന്‍ലാദന്‍ എന്ന് ഇംഗ്ലീഷില്‍ പേരെഴുതുകയും ചെയ്തു. പശ്ചിമബംഗാള്‍ സ്വദേശിയായ പ്രവീണ്‍ അഗര്‍വാളിന്റെ പേരിലാണ് കാറിന്റെ രജിസ്‌ട്രേഷന്‍ ഇപ്പോഴും. ഒരുവര്‍ഷം മുൻപാണ് ബാംഗ്ലൂര്‍ സ്വദേശി ഇത് വാങ്ങിയത്. ഇതുവരെ കാറിന്റെ രജിസ്‌ട്രേഷന്‍ മാറ്റാന്‍ അപേക്ഷനല്‍കിയിട്ടില്ല.ഇതെങ്ങനെ കൊല്ലം സ്വദേശിയുടെ കയ്യില്‍ വന്നെന്നാണ് പോലീസ് അന്വേഷിക്കുന്നത്. അന്യസംസ്ഥാനത്തുനിന്ന് വാങ്ങുന്ന വാഹനം രജിസ്‌ട്രേഷന്‍ മാറ്റാതെ 6 മാസം വരെ മാത്രമേ ഓടിയ്ക്കാവൂ എന്നാണ് നിയമം. ഹനീഫിന്റെ മൊബൈല്‍ ഫോണ്‍ സൈബര്‍ സെല്ലിന് കൈമാറിയിട്ടുണ്ട്. കേന്ദ്ര ഇന്റലിജന്‍സും അന്വേഷണം ആരംഭിച്ചു.

ഇരിട്ടിയിൽ നൂറു രൂപയുടെ കള്ളനോട്ട് കണ്ടെത്തി

keralanews 100rupees fake note found in iritty

കണ്ണൂര്‍: കണ്ണൂര്‍ ഇരിട്ടിയില്‍ പുതിയ നൂറുരൂപയുടെ കള്ളനോട്ട് കണ്ടെത്തി.ഇരിട്ടി ടൗണില്‍ വഴിയോരത്ത് കച്ചവടംനടത്തുന്ന ബാബു എന്നയാള്‍ക്കാണ് കള്ളനോട്ട് ലഭിച്ചത്.നിറത്തിലും വലുപ്പത്തിലും വ്യത്യാസമൊന്നും ഇല്ലാതിരുന്നതു കൊണ്ടുതന്നെ കള്ളനോട്ടാണെന്ന് ആദ്യം തിരിച്ചറിയാനായില്ല.എന്നാല്‍ കള്ളനോട്ടാണെന്ന് മനസ്സിലായതോടെ ഇരിട്ടി പൊലീസിനെ വിവരമറിയിച്ച്‌ നോട്ട് കൈമാറി.മലയോരമേഖലയില്‍ നൂറിന്റെയും അഞ്ഞൂറിന്റെയും കള്ളനോട്ടിറങ്ങിയിട്ടുണ്ടെന്ന സൂചന നേരത്തെ ലഭിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ഇപ്പോള്‍ കള്ളനോട്ട് കണ്ടെത്തിയിരിക്കുന്നത്.എന്നാല്‍ നോട്ട് ആരാണ് നല്‍കിയതെന്ന് തിരിച്ചറിയാനായിട്ടില്ല.

മുന്‍ മന്ത്രി വി.വിശ്വനാഥ മേനോന്‍ നിര്യാതനായി

keralanews former minister viswanatha menon passed away
കൊച്ചി:മുന്‍ മന്ത്രി വി.വിശ്വനാഥ മേനോന്‍ (92) നിര്യാതനായി.കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു അദ്ദേഹം.വാര്‍ധക്യ സഹജമായ അസുഖത്തെത്തുടര്‍ന്നായിരുന്നു മരണം.മൃതദേഹം ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. 1987 ലെ ഇ.കെ നായനാര്‍ മന്ത്രിസഭയിലെ ധനകാര്യ മന്ത്രിയായിരുന്നു അദ്ദേഹം. രണ്ടുതവണ പാര്‍ലമെന്റ് അംഗവുമായിരുന്നു. സിപിഎം സിപിഐയുടെ പ്രതിനിധിയായി മത്സരിച്ചിട്ടുണ്ട്. 2006 പിസി ജോര്‍ജിനെതിരെ മത്സരിച്ചുവെങ്കിലും തോല്‍ക്കുകയാണ് ഉണ്ടായത്.1963 ല്‍ നെയ്യാറ്റിന്‍കര നഗരസഭ കൗണ്‍സിലറായി തെരഞ്ഞെടുക്കപ്പെട്ട അദ്ദേഹം നഗരസഭ ചെയര്‍മാനായും സേവനമനുഷ്ഠിച്ചിട്ടുണ്ട്.

ഫോനി ചുഴലിക്കാറ്റ് ഒഡിഷ തീരം തൊട്ടു

keralanews foni cyclone reaches odisha coast

ഒഡിഷ:ഫോനി ചുഴലിക്കാറ്റ് ഒഡിഷ തീരം തൊട്ടു.ഒ‌ഡീഷ പുരി തീരത്താണ് ഫോനി തീരം തൊട്ടതായി കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചത്. 200കി.മീ വേഗത്തിലാണ് കാറ്റ് വീശുന്നത്.  മുന്നറിയിപ്പിനെ തുടര്‍ന്ന് ഒഡീഷയിലെ 14 ജില്ലകളില്‍ നിന്ന് 12ലക്ഷം ആളുകളെ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റി പാര്‍പ്പിച്ചു.സംസ്ഥാനത്ത് 13ജില്ലകളില്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്. 900 ദുരിതാശ്വാസ ക്യാമ്പുകൾ സംസ്ഥാനത്ത് ആരംഭിച്ചിട്ടുണ്ട്. ഭുവനേശ്വറില്‍ നിന്നുള്ള വിമാന സര്‍വീസുകള്‍ വ്യാഴാഴ്ച അര്‍ധരാത്രി മുതല്‍ നിര്‍ത്തിവെച്ചിരിക്കുകയാണ്. ബംഗാളിലെ കൊല്‍ക്കത്തയില്‍ നിന്നുള്ള വിമാന സര്‍വീസുകളും നിര്‍ത്തിവച്ചു.മത്സ്യത്തൊഴിലാളികള്‍ കടലില്‍ പോകരുതെന്ന് മുന്നറിയിപ്പ് നല്‍കി. വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി പ്രഖ്യാപിച്ചിട്ടുണ്ട്.അടിയന്തിര സാഹചര്യങ്ങള്‍ നേരിടാന്‍ കര,വ്യോമ, നാവിക, സേനകള്‍ക്ക് പുറമെ തീരസംരക്ഷണ സേന, ദേശീയ ദുരന്ത നിവാരണ സേന, ഒഡീഷ ദ്രുത കര്‍മ സേന, അഗ്നിശമന സേന തുടങ്ങിയവ സജ്ജമായിട്ടുണ്ട്. നാവിക സേനയുടെ നേതൃത്വത്തില്‍ ചെന്നൈയിലും വിശാഖ പട്ടണത്തും 2 കപ്പലുകള്‍ സജ്ജമാക്കി നിര്‍ത്തിയിട്ടുണ്ട്. ദുരന്ത പ്രദേശത്ത് ഹെലികോപ്റ്ററില്‍ വിതരണം ചെയ്യാന്‍ ഒരുലക്ഷത്തിലേറെ ഭക്ഷ പായ്ക്കറ്റുകള്‍ തയാറാക്കി വെച്ചിട്ടുണ്ട്.കൊല്‍ക്കത്ത-ചെന്നൈ തീരദേശ പാതയിലെ 223 ട്രെയിനുകള്‍ റദ്ദാക്കിയിട്ടുണ്ട്. ചില ട്രെയിനുകള്‍ വഴിതിരിച്ചു വിട്ടു. പാട്ന- എറണാകുളം എക്സ്പ്രസ്സും, കൊച്ചുവേളി-ഗുഹാവത്തി എക്സ്പ്രസ്സും, തിരുവനന്തപരം- സില്‍ച്ചാല്‍ എക്സ്പ്രസ്സും റദ്ദാക്കിയിട്ടുണ്ട്. ബംഗാള്‍ ഉള്‍ക്കടലിലെ എണ്ണ ഖനന റിഗുകളില്‍ നിന്ന് ഒഎന്‍ജിസി 500ലേറെ ജീവനക്കാരെ മാറ്റി.ഒഡീഷയ്ക്ക് പുറമെ ബംഗാള്‍, ആന്ധ്ര എന്നീ സംസ്ഥാനങ്ങളിലും കനത്ത ജാഗ്രത നിര്‍ദേശം നല്‍കിയിട്ടുണ്ട്.കരതൊട്ടതിന് ശേഷം ഒഡിഷ തീരത്ത് നിന്ന് ബംഗാളിലേക്കും അവിടെനിന്ന് ബംഗ്ലാദേശിലേക്കും ഫോനി നീങ്ങുമെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ പ്രവചനം. 90മുതല്‍ 100 കിലോമീറ്റര്‍ വേഗതയിലായിരിക്കും ബംഗാളില്‍ കൊടുങ്കാറ്റ് വീശുകയെന്നും അധികൃതര്‍ വ്യക്തമാക്കി.

ഗായിക റിമി ടോമി വിവാഹമോചനത്തിന് ഹർജി നൽകി

keralanews singer rimi tomi submitted petition for divorce
കൊച്ചി:ഗായിക റിമി ടോമി വിവാഹമോചന ഹരജി നല്‍കി. എറണാകുളം കുടുംബകോടതിയിലാണ് കഴിഞ്ഞ മാസം വിവാഹമോചന ഹരജി നല്‍കിയത്.പരസ്പര സമ്മതത്തോടെയാണ് ഇരുവരും വേര്‍പിരിയാനായി തീരുമാനിച്ചത്. റിമിയോടും ഭര്‍ത്താവിനോടും വ്യാഴാഴ്ച കോടതിയില്‍ ഹാജരാവാനും നിര്‍ദേശിച്ചിരുന്നു. ഇത് പ്രകാരം ഇരുവരും കോടതിയിലേക്കെത്തിയിരുന്നു. 11 വര്‍ഷത്തെ ദൗമ്പത്യ ജീവിതമാണ് ഇരുവരും അവസാനിപ്പിക്കുന്നത്. ഇനി ഒരുമിച്ച് ജീവിക്കാനാവില്ലെന്നും പരസ്പരസമ്മതത്തോടെ ഇരുവരും വേര്‍പിരിയുകയാണന്നും ഇവരുടെ സുഹൃത്തുക്കള്‍ വ്യക്തമാക്കിയതായുള്ള റിപ്പോര്‍ട്ടുകളും പുറത്തുവന്നിരുന്നു.2008 ലായിരുന്നും റോയസ് കിഴക്കൂടനുമായുള്ള റിമിയുടെ വിവാഹം. മാധ്യമങ്ങളെപ്പോലും അറിയിക്കാതെ രഹസ്യമായാണ് ഇരുവരും വിവാഹമോചനത്തിനായി കോടതിയെ സമീപിച്ചത്. വേര്‍പിരിയുന്നതിന് പിന്നിലെ യഥാര്‍ത്ഥ കാരണത്തെക്കുറിച്ച് ഇരുവരും വ്യക്തമാക്കിയിട്ടില്ല.2002 -ല്‍ പുറത്തിറങ്ങിയ ദിലീപ് ചിത്രം മീശമാധവനിലെ ചിങ്ങമാസം വന്നുചേര്‍ന്നാല്‍ എന്ന പാട്ടു പാടിയാണ് റിമി പിന്നണിഗാനരംഗത്തേക്ക് ചുവടുവെച്ചത്.ഈ ഗാനം വലിയ ഹിറ്റായതോടെ റിമിയെത്തേടി അവസരങ്ങളെത്തി.പിന്നണി ഗായികയാവുന്നതിനു മുന്‍പു തന്നെ ചാനലുകളില്‍ അവതാരകയായിരുന്ന റിമി ആ രംഗത്തും തിളങ്ങി. എഴുപതോളം ചിത്രങ്ങളില്‍ പാടിയ റിമി ‘തിങ്കള്‍ മുതല്‍ വെള്ളി വരെ’ എന്ന ചിത്രത്തില്‍ ജയറാമിന്റെ നായികയായി വേഷമിട്ടു.

കാസർകോഡ് ബദിയടുക്കയിൽ ഓംനി വാൻ മറിഞ്ഞ് രണ്ടുപേർ മരിച്ചു;മൂന്നുപേർക്ക് ഗുരുതരമായി പരിക്കേറ്റു

keralanews two died and three seriously injured in kasarkode badiyadukka

കാസർകോഡ്:ബദിയടുക്കയിൽ ഓംനി വാൻ മറിഞ്ഞ് രണ്ടുപേർ മരിച്ചു.മൂന്നുപേർക്ക് ഗുരുതരമായി പരിക്കേറ്റു.മുഗു ഉറുമി സ്വദേശികളും ഇപ്പോള്‍ ബദിയടുക്ക പെര്‍ളയില്‍ താമസക്കാരുമായ മുഹമ്മദിന്റെ മകന്‍ അബ്ദുല്‍ ഷരീഫ് (38), മാതാവ് ബീഫാത്വിമ (56) എന്നിവരാണ് മരിച്ചത്.അബ്ദുല്‍ ഷരീഫ് മുംബൈയില്‍ ഹോട്ടല്‍ കാഷ്യറാണ്.തിരഞ്ഞെടുപ്പിന് മുൻപ് നാട്ടില്‍ വന്നതായിരുന്നു.വെള്ളിയാഴ്ച തിരിച്ച്‌ മുംബൈയിലേക്ക് മടങ്ങാനിരിക്കെയാണ് അപകടം.അപകടത്തില്‍ ഷരീഫിന്റെ ഭാര്യ ഖൈറുന്നിസ (28), മക്കളായ ഷംന (10), ഷഹര്‍ബാന്‍ (ആറ്) എന്നിവര്‍ക്കാണ് ഗുരുതരമായി പരിക്കേറ്റത്. ഇവര്‍ മംഗളൂരു യൂണിറ്റി ആശുപത്രിയില്‍ ചികിത്സയിലാണ്.വ്യാഴാഴ്ച ഉച്ചയ്ക്ക് 1.30 മണിയോടെയാണ് അപകടം നടന്നത്.പെര്‍ളയിലെ വീട്ടില്‍ നിന്നും മുഗു റോഡിലെ ഷെരീഫിന്റെ ഭാര്യാ സഹോദരന്‍ റഫീഖിന്റെ കുട്ടിയുടെ തൊട്ടില്‍കെട്ടല്‍ ചടങ്ങിന് കുടുംബസമേതം പോകുമ്പോഴാണ് വാന്‍ മുണ്ട്യത്തടുക്ക ഓണിബാഗിലുവില്‍ നിയന്ത്രണംവിട്ട് കുന്നിന്‍മുകളില്‍ നിന്നും വീട്ടുപറമ്ബിലേക്ക് മറിഞ്ഞത്.വാനിനുള്ളിൽ കുടുങ്ങിയവരെ ഓടിക്കൂടിയ നാട്ടുകാരും പോലീസും വിവരമറിഞ്ഞെത്തിയ ഫയര്‍ഫോഴ്‌സും ചേർന്ന് വാന്‍ വെട്ടിപ്പൊളിച്ചാണ് പുറത്തെടുത്തത്. അപ്പോഴേക്കും ഷരീഫും മാതാവ് ബീഫാത്വിമയും മരണപ്പെട്ടിരുന്നു. മരിച്ചവരുടെ മൃതദേഹങ്ങള്‍ കാസര്‍കോട് ജനറല്‍ ആശുപത്രിയില്‍ ഇന്‍ക്വസ്റ്റ് നടപടികള്‍ പൂര്‍ത്തിയാക്കി പോസ്റ്റുമോര്‍ട്ടത്തിനു ശേഷം ബന്ധുക്കള്‍ക്ക് വിട്ടുകൊടുക്കും.

ഫോനി ചുഴലിക്കാറ്റ് ഒഡിഷ തീരത്തേക്ക്;അതീവ ജാഗ്രത നിർദേശം നൽകി;എട്ടുലക്ഷത്തോളം പേരെ മാറ്റിപ്പാർപ്പിച്ചു

keralanews foni cyclone to odisha coast high alert issued eight lakh people shifted

ഒഡിഷ:ബംഗാള്‍ ഉള്‍ക്കടലില്‍ രൂപം കൊണ്ട ഫോനി ചുഴലിക്കാറ്റ് നാളെ ഒഡിഷ തീരം തൊടുമെന്ന് കേന്ദ്രകാലാവസ്ഥാ നിരീക്ഷണകേന്ദ്രം മുന്നറിയിപ്പ് നൽകി.ചുഴലിക്കാറ്റ് ഒഡിഷ തീരത്തിന് 450 കിലോമീറ്റര്‍ അകലെ എത്തി.ഇതോടെ അതീവജാഗ്രാ നിര്‍ദേശമാണ് ഒഡിഷ, ആന്ധ്രപ്രദേശ് ഉള്‍പ്പെടെയുള്ള സംസ്ഥാനങ്ങളില്‍ നല്‍കിയിരിക്കുന്നത്.എട്ട് ലക്ഷത്തോളം ആള്‍ക്കാരെ മാറ്റിപ്പാര്‍പ്പിച്ചു.മണിക്കൂറില്‍ 200 കിലോമീറ്റര്‍ വരെ വേഗത്തില്‍ ആഞ്ഞടിച്ചേക്കാവുന്ന ചുഴലിക്കാറ്റ് ഒഢീഷയിലെ 11 ജില്ലകളില്‍ കനത്ത നാശം വിതച്ചേക്കുമെന്നും മുന്നറിയിപ്പില്‍ പറയുന്നു.81 ട്രെയിനുകള്‍ റദ്ദാക്കിയിട്ടുണ്ട്.സംസ്ഥാനത്തെ മുഴുവന്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും അവധിയും നല്‍കിയിട്ടുണ്ട്.നാവികസേന, ഇന്ത്യന്‍ വ്യോമ സേന, തീരസംരക്ഷണ സേന എന്നിവയെവല്ലാം ഏതു അടിയന്തരസാഹചര്യവും നേരിടാന്‍ സജ്ജരായിക്കഴിഞ്ഞു. വിശാഖപട്ടണത്തും, ചെന്നൈയിലുമായി ദുരന്തനിവാരണ സേനയുടെ 8 ടീമുകളെയും  നാവികസേനയുടെ ഓരോ കപ്പലുകളും, ഹെലികോപ്പ്റ്ററുകളും സജ്ജീകരിച്ചിട്ടുണ്ട്.വെള്ളിയാഴ്ച വരെ തെക്കുപിടഞ്ഞാറന്‍ ബംഗാള്‍ ഉള്‍ക്കടലിലും, ശ്രീലങ്കന്‍ തീരത്തും, തമിഴ്നാട്, പുതുച്ചേരി, ആന്ധ്ര, ഒഢീഷ തീരങ്ങളിലും മത്സ്യബന്ധനത്തിന് പോകരുതെന്നും കർശനനിര്‍ദേശം നല്‍കിയിട്ടുണ്ട്.സ്ഥിതിഗതികള്‍ വിലയിരുത്താന്‍ പ്രധാനമന്ത്രിയുടെ അധ്യക്ഷതയില്‍ ഉന്നതതലയോഗം ചേര്‍ന്നു. ആവശ്യമായ മുന്‍കരുതലുകല്‍ സ്വീകരിക്കാന്‍ എല്ലാ സംസ്ഥാനങ്ങള്‍ക്കും നിര്‍ദേശവും നല്‍കി.

നടിയെ ആക്രമിച്ച കേസിൽ മെമ്മറി കാർഡിന്റെ പകർപ്പ് ആവശ്യപ്പെട്ട് ദിലീപ് നൽകിയ ഹർജി സുപ്രീം കോടതി ഇന്ന് പരിഗണിക്കും

keralanews supreme court will consider the petition of dileep demanding memory card in actress attack case

ന്യൂഡൽഹി:നടിയെ ആക്രമിച്ച കേസിൽ മെമ്മറി കാർഡിന്റെ പകർപ്പ് ആവശ്യപ്പെട്ട് ദിലീപ് നൽകിയ ഹർജി സുപ്രീം കോടതി ഇന്ന് പരിഗണിക്കും.മെമ്മറി കാര്‍ഡ് രേഖയാണെന്നും പ്രതിയെന്ന നിലയില്‍ പകര്‍പ്പ് ലഭിക്കാന്‍ അര്‍ഹതയുണ്ടെന്നുമാണ് ദിലീപിന്‍റെ വാദം.ഹര്‍ജി വേനലവധിക്ക് ശേഷം പരിഗണിക്കാമെന്ന് ജസ്റ്റിസ് എ എം ഖാന്‍വില്‍ക്കര്‍ അധ്യക്ഷനായ ബെഞ്ച് പറഞ്ഞെങ്കിലും സംസ്ഥാന സര്‍ക്കാര്‍ എതിര്‍ക്കുകയായിരുന്നു. സുപ്രീംകോടതിയിലെ ഹര്‍ജിയില്‍ തീര്‍പ്പായാല്‍ മാത്രമേ ദിലീപിന് കുറ്റപത്രം കൈമാറാന്‍ കഴിയുകയുളളൂവെന്ന് സര്‍ക്കാര്‍ നിലപാടെടുക്കുകയായിരുന്നു.ദിലീപിന് വേണ്ടി മുന്‍ അറ്റോര്‍ണി ജനറല്‍ മുകുള്‍ റോത്തഗിയുടെ ജൂനിയര്‍ രഞ്ജീത റോത്തഗി ആണ് ഹര്‍ജി ഫയല്‍ ചെയ്തിരിക്കുന്നത്.ദിലീപിന്‍റെ ആവശ്യം നേരത്തെ വിചാരണ കോടതിയും ഹൈക്കോടതിയും തള്ളിയിരുന്നു. ഇരയുടെ സ്വകാര്യത ഹനിക്കുന്നതാണ് ദിലീപിന്‍റെ ആവശ്യമെന്ന് കാണിച്ചാണ് ഹര്‍ജി തള്ളിയത്.