ഫുജൈറ:യു എ ഇയില്‍ സൗദി എണ്ണക്കപ്പലുകള്‍ക്ക് നേരെ ആക്രമണം. യു.എ.ഇ.യുടെ കിഴക്കന്‍തീരമായ ഫുജൈറ തുറമുഖത്ത് ഞായറാഴ്ച രാവിലെയാണ് ആക്രമണം ഉണ്ടായത്. നാല് കപ്പലുകള്‍ക്കുനേരെയാണ് ആക്രമണമുണ്ടായത്. ഇതില്‍ രണ്ടുകപ്പലുകള്‍ തങ്ങളുടേതാണെന്ന് സൗദി അറേബ്യ തിങ്കളാഴ്ച സ്ഥിരീകരിച്ചു.ആക്രമണത്തില്‍ ടാങ്കറുകള്‍ക്ക് കനത്ത നാശനഷ്ടമുണ്ടായതായി സൗദി ഊര്‍ജമന്ത്രി ഖാലിദ് അല്‍ ഫാലിഹ് പറഞ്ഞു. എന്നാല്‍ ആളപായമോ ഇന്ധനചോര്‍ച്ചയോ ഉണ്ടായിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി. ആക്രമിക്കപ്പെട്ടവയില്‍ ഒരു ടാങ്കര്‍ റാസ് താനുറ തുറമുഖത്തുനിന്ന് എണ്ണനിറച്ച് യു.എസിലേക്ക് പോകേണ്ടിയിരുന്നതാണ്.ഇക്കാര്യത്തില്‍ അന്വേഷണം നടത്തിവരികയാണെന്നും അധികൃതര്‍ വ്യക്തമാക്കി.എന്നാല്‍ കൂടുതല്‍ വിവരങ്ങള്‍ വെളിപ്പെടുത്താനോ ആക്രമണത്തിന് പിന്നിലുള്ളതാരെന്നോ വ്യക്തമാക്കാന്‍ യു.എ.ഇ-സൗദി സര്‍ക്കാരുകള്‍ തയ്യാറായില്ല. അന്താരാഷ്ട്ര ഉപരോധം നേരിടുന്ന ഇറാനോ അവരുമായി ബന്ധമുള്ളവരോ മേഖലയിലൂടെ ചരക്കുനീക്കം അട്ടിമറിക്കാന്‍ ശ്രമംനടത്തുമെന്ന് സഖ്യരാഷ്ട്രങ്ങള്‍ക്ക് യു.എസ്. നേരത്തേ മുന്നറിയിപ്പ് നല്‍കിയിരുന്നു. ഇറാന്റെ ഭീഷണി മറികടക്കാന്‍ യു.എസ് ഗള്‍ഫ് തീരത്ത് വിമാനവാഹിനിക്കപ്പലുകളും ബി-52 ബോംബര്‍ വിമാനങ്ങളും വിന്യസിക്കുകയും ചെയ്തിരുന്നു.ജീവനക്കാരുടെ ജീവന്‍ അപകടത്തിലാക്കാനുള്ള ഇത്തരം പ്രവർത്തനങ്ങളെ ഗുരുതരമായി കാണുന്നുവെന്നും സമുദ്രഗതാഗത സുരക്ഷയെ ഇല്ലാതാക്കാന്‍ ശ്രമിക്കുന്ന ഇത്തരം ശ്രമങ്ങളെ തടയേണ്ടതിന്റെ ചുമതല അന്താരാഷ്ട്ര സമൂഹം ഏറ്റെടുക്കണമെന്നും യു.എ.ഇ. പറഞ്ഞു.
തിരുവനന്തപുരം വിമാനത്താവളത്തില്‍ കഴിഞ്ഞ ദിവസം നടന്ന സ്വര്‍ണക്കടത്തില്‍ ഇടനിലക്കാരായത് അഭിഭാഷകരുള്‍പ്പെട്ട കൊള്ള സംഘം
തിരുവനന്തപുരം:തിരുവനന്തപുരം വിമാനത്താവളത്തില്‍ കഴിഞ്ഞ ദിവസം നടന്ന സ്വര്‍ണക്കടത്തില്‍ ഇടനിലക്കാരായത് അഭിഭാഷകരുള്‍പ്പെട്ട കൊള്ള സംഘമെന്ന് ഡി.ആര്‍.ഐ അന്വേഷണ സംഘത്തിന്റെ കണ്ടെത്തൽ.വിമാനത്താവളം വഴി എട്ടര കോടി സ്വര്‍ണം കടത്താന്‍ ശ്രമിച്ച് പിടിയിലായ സുനിലിനെ ദൗത്യം ഏല്‍പ്പിച്ചത് രണ്ട് അഭിഭാഷകരാണ്. സുനില്‍ പിടിയിലായത് അറിഞ്ഞതോടെ അഭിഭാഷകര്‍ രക്ഷപ്പെടുകയായിരുന്നു. കണ്ടക്ടറായ സുനില്‍ ഇതിനുമുമ്ബും സ്വര്‍ണക്കടത്ത് നടത്തിയിട്ടുണ്ട്. ഈ സംഘം തലസ്ഥാനത്ത് സജീവമാണെന്നും ഗുണ്ടകളും അഭിഭാഷകരും ഉള്‍പ്പെട്ടതാണ് കൊള്ള സംഘമെന്നും ഡി.ആര്‍.ഐ വ്യക്തമാക്കി. സംഭവത്തില്‍ അഭിഭാഷകര്‍ക്കായുള്ള അന്വേഷണം ഊര്‍ജിതമാക്കി.
കഴിഞ്ഞ ദിവസമാണ് ഒമാനില്‍ നിന്ന് 25 കിലോ സ്വര്‍ണവുമായെത്തിയ രണ്ടു പേരെ ഡയറക്ടറേറ്റ് ഓഫ് റവന്യൂ ഇന്റലിജൻസ് പിടികൂടിയത്.എട്ടുവടി രൂപ വിലമതിക്കുന്ന സ്വർണ്ണമാണ് വിമാനത്താവളം വഴി കടത്താൻ ശ്രമിച്ചത്.ഇന്നലെ രാവിലെ 7.45നെത്തിയ ഒമാന്‍ എയര്‍വേയ്‌സിലാണ് ഇരുവരുമെത്തിയത്. രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ കസ്റ്റംസ് ഹാളില്‍വച്ച് ഇവരെ ഡി.ആര്‍.ഐ ഉദ്യോഗസ്ഥര്‍ കസ്റ്റഡിയിലെടുത്തു. ഒരു കിലോ തൂക്കമുള്ള സ്വര്‍ണ ബാറുകള്‍ കറുത്ത കടലാസില്‍ പൊതിഞ്ഞ് ഹാന്‍ഡ് ബാഗില്‍ ഒളിപ്പിച്ച നിലയിലായിരുന്നു.രണ്ട് ദിവസം മുമ്ബാണ് സുനില്‍കുമാറും സെറീനയും ദുബായിലേക്ക് പോയത്. അവിടെ നിന്നാണ് സ്വര്‍ണം ലഭിച്ചത്. തുടര്‍ന്ന് ഒമാനിലേക്ക് പോയ ശേഷമാണ് ഇവര്‍ തിരുവനന്തപുരത്തെത്തിയത്.
വിശാഖപട്ടണത്ത് വന്‍ കഞ്ചാവ് വേട്ട;ഒന്നരക്കോടി രൂപ വിലമതിക്കുന്ന 2500 കിലോ കഞ്ചാവ് പിടികൂടി
ആന്ധ്രാപ്രദേശ്:വിശാഖപട്ടണത്ത് വന്‍ കഞ്ചാവ് വേട്ട.ഒന്നരക്കോടി രൂപ വിലമതിക്കുന്ന 2500 കിലോ കഞ്ചാവാണ് പോലീസ് പിടികൂടിയത്.ഇതുമായി ബന്ധപ്പെട്ട് രണ്ടു പേരെ അറസ്റ്റ് ചെയ്യുകയും ചെയ്തു.സംഭവവുമായി ബന്ധപ്പെട്ട് പോലീസ് കൂടുതല്‍ അന്വേഷണം നടത്തുകയാണ്.ഗരിഗാബന്ദാ ചെക്ക്പോസ്റ്റില്‍ കഴിഞ്ഞ മാസം 580 കിലോ കഞ്ചാവ് പിടിച്ചെടുത്തിരുന്നു.
ഇടവമാസ പൂജകള്‍ക്കായി ശബരിമല നട ഇന്ന് തുറക്കും;പോലീസ് സുരക്ഷ ശക്തമാക്കി
പത്തനംതിട്ട:ഇടവമാസ പൂജകള്‍ക്കായി ശബരിമല നട ഇന്ന് തുറക്കും.സ്ത്രീ പ്രവേശനവുമായി ബന്ധപ്പെട്ട് പോലീസ് സുരക്ഷാ ശക്തമാക്കിയിട്ടുണ്ട്.മണ്ഡല മകര വിളക്ക് കാലങ്ങളില്‍ സ്ത്രീ പ്രവേശനത്തെച്ചൊല്ലി സംഘര്‍ഷാവസ്ഥ ഉണ്ടായെങ്കിലും പിന്നീട് വിഷുവിന് ഉള്‍പ്പെടെ നട തുറന്നപ്പോള്‍ കാര്യമായ പ്രശ്‌നങ്ങള്‍ ഉണ്ടായിരുന്നില്ല. എന്നാല്‍ ലോക്‌സഭാ തെരഞ്ഞെടുപ്പ് അവസാനിച്ച പാശ്ചാത്തലത്തില്‍ സുരക്ഷ ശക്തമാക്കാനാണ് പൊലീസിന്റെ തീരുമാനം.വീണ്ടും സ്ത്രീകളെത്തിയാല്‍ കര്‍മ്മസമിതി ഉള്‍പ്പെടെയുള്ള സംഘടനകള്‍ പ്രതിഷേധവുമായി രംഗത്തെത്തുമെന്നും റിപ്പോര്‍ട്ടുണ്ടായിരുന്നു.ചില ആക്ടിവിസ്റ്റ് സംഘടനകളും സ്ത്രീകള ശബരിമലയില്‍ എത്തിക്കുമെന്ന് സമൂഹമാധ്യമാധ്യമങ്ങളിലൂടെ വ്യക്തമാക്കിയിരുന്നു. ഈ സാഹചര്യത്തിലാണ് കര്‍ശന സുരക്ഷയൊരുക്കാന്‍ പൊലീസ് തീരുമാനിച്ചിരിക്കുന്നത്.
സോഫ്റ്റ്‌വെയർ തകരാർ;സംസ്ഥാനത്ത് ആധാർ സേവനങ്ങൾ തടസ്സപ്പെട്ടു
തിരുവനന്തപുരം:സോഫ്റ്റ്‌വെയർ തകരാറിനെ തുടർന്ന് സംസ്ഥാനത്ത് ആധാർ സേവനങ്ങൾ തടസ്സപ്പെട്ടു.ആധാര്‍ സേവന കേന്ദ്രങ്ങളില്‍ ഉപയോഗിക്കുന്ന സോഫ്ട് വെയറായ എന്‍ റോള്‍മെന്റ് ക്ലയന്റ് മള്‍ട്ടി പ്ലാറ്റ്‌ഫോമിലെ തകരാറിനെ തുടര്‍ന്നാണ് സേവനങ്ങള്‍ തകരാറിലായത്. പുതിയതായി ആധാര്‍ എടുക്കല്‍, ആധാറിലെ തെറ്റുകള്‍ തിരുത്തല്‍, ബയോമെട്രിക് അപ്‌ഡേറ്റ് തുടങ്ങിയ സേവനങ്ങളൊന്നും ചെയ്യാന്‍ സാധിക്കുന്നില്ലെന്നാണ് റിപ്പോര്‍ട്ട്. സംസ്ഥാനത്തെ 80 ശതമാനം കേന്ദ്രങ്ങളിലും ഈ തകരാറുണ്ട്.കഴിഞ്ഞ മാസം 24 ന് സോഫ്ട് വെയര്‍ അപ്‌ഡേറ്റ് ചെയ്തത് മുതലാണ് തകരാറ് ആരംഭിച്ചത്.തകരാർ പരിഹരിക്കാനുള്ള ശ്രമങ്ങള്‍ തുടരുകയാണെന്നാണ് അധികൃതരുടെ വിശദീകരണം.
വിദ്യാര്‍ത്ഥികള്‍ക്ക് വേണ്ടി അധ്യാപകന്‍ പരീക്ഷയെഴുതിയ സംഭവത്തില്‍ ഇന്ന് അറസ്റ്റ് ഉണ്ടായേക്കും
കോഴിക്കോട്:നീലേശ്വരം ഗവണ്‍മെന്റ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ വിദ്യാര്‍ത്ഥികള്‍ക്ക് വേണ്ടി അധ്യാപകന്‍ പരീക്ഷയെഴുതിയ സംഭവത്തില്‍ ഇന്ന് അറസ്റ്റ് ഉണ്ടായേക്കും.നീലേശ്വരം സ്‌കൂള്‍ പ്രിന്‍സിപ്പല്‍ കെ റസിയ, അധ്യാപകരായ നിഷാദ് വി മുഹമ്മദ്, പികെ ഫൈസല്‍ എന്നിവർക്കെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരമാണ് കേസെടുത്തിരിക്കുന്നത്.ആള്‍മാറാട്ടം, വ്യാജരേഖ ചമയ്ക്കല്‍ തുടങ്ങി നാല് വകുപ്പുകളാണ് മുക്കം പൊലീസ് ഇവര്‍ക്കെതിരെ ചുമത്തിയിരിക്കുന്നത്.നിഷാദ് വി മുഹമ്മദ് എന്ന അധ്യാപകന്‍ രണ്ട് വിദ്യാര്‍ത്ഥികളുടെ ഇംഗ്ലീഷ് പരീക്ഷ പൂര്‍ണമായും എഴുതുകയും 32 വിദ്യാര്‍ത്ഥികളുടെ ഐടി പരീക്ഷ തിരുത്തി എഴുതുകയും ചെയ്തതായി ഹയര്‍ സെക്കന്‍ഡറി ഡിപ്പാര്‍ട്ട്‌മെന്റ് കണ്ടെത്തിയിരുന്നു. ഇത് വിവാദമായതിന് പിന്നാലെയാണ് നിയമ നടപടിയുണ്ടായിരിക്കുന്നത്. സംഭവത്തിലെ ഗൂഢാലോചന പുറത്തുകൊണ്ടുവരണമെന്ന പരാതി ഹയര്‍സെക്കന്‍ഡറി ഡയറക്ടര്‍ ഡിജിപിക്ക് കൈമാറിയതിന് പിന്നാലെയാണ് കേസെടുത്തെടുത്തത്. താന്‍ പഠനവൈകല്യമുള്ള വിദ്യാര്‍ത്ഥികളെ സഹായിക്കുകയാണ് ചെയ്തത് എന്നായിരുന്നു അധ്യാപകന്റെ വാദം. എന്നാല്‍ ഇത് സ്‌കൂളിലെ ഭിന്നശേഷി കുട്ടികളെ പഠിപ്പിക്കുന്ന അധ്യാപിക തന്നെ തള്ളിക്കളഞ്ഞിരുന്നു.
ഇത്തവണ ആകെ 175 കുട്ടികള്‍ പരീക്ഷയെഴുതിയതില്‍ 173 പേരും സ്‌കൂളില്‍ നിന്ന് വിജയിച്ചിരുന്നു. 22 പേര്‍ക്ക് മുഴുവന്‍ വിഷയങ്ങള്‍ക്കും എ പ്ലസും ലഭിച്ചു. സയന്‍സില്‍ നിന്ന് 17 പേരും കൊമേഴ്സില്‍ നിന്ന് അഞ്ച് പേരും. കൂടാതെ 12 കുട്ടികള്‍ക്ക് അഞ്ച് വിഷയങ്ങള്‍ക്കും എപ്ലസും ലഭിച്ചു. 2014- 15 വര്‍ഷത്തില്‍ രണ്ട് കുട്ടികള്‍ മാത്രം മുഴുവന്‍ വിഷയങ്ങള്‍ക്കും എപ്ലസ് നേടിയിടത്ത് നിന്നാണ് നാല് വര്‍ഷം കൊണ്ട് വലിയ നേട്ടത്തിലേക്ക് സ്‌കൂള്‍ എത്തിയത്. സ്‌കൂളിനെ അന്താരാഷ്ട നിലവാരത്തിലേക്ക് ഉയര്‍ത്തുന്നതിനുള്ള നടപടികള്‍ സര്‍ക്കാര്‍ മുന്നോട്ട് കൊണ്ടുപോവുന്നതിനിടെയാണ് ഗുരുതരമായ ക്രമക്കേട് കണ്ടെത്തിയിരിക്കുന്നത്.
കോഴിക്കോട് കൊടുവള്ളിയില്‍ സ്‌ഫോടകവസ്തു പൊട്ടിത്തെറിച്ച് രണ്ടുകുട്ടികൾക്ക് പരിക്ക്
കോഴിക്കോട്:കോഴിക്കോട് കൊടുവള്ളിയില്‍ സ്‌ഫോടകവസ്തു പൊട്ടിത്തെറിച്ച് രണ്ടു കുട്ടികൾക്ക് പരിക്ക്.ചുണ്ടപ്പുറം കേളോത്ത് പുറായില്‍ അദീപ് റഹ്മാന്‍ (10), കല്ലാരന്‍കെട്ടില്‍ ജിതേവ് (8) എന്നിവര്‍ക്കാണ് പരിക്കേറ്റത്.കുട്ടികളുടെ കൈയ്ക്കും മുഖത്തും പൊള്ളലേറ്റു. പരിക്കേറ്റ ഇവരെ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.പാറ പൊട്ടിക്കാന്‍ ഉപയോഗിക്കുന്ന സ്‌ഫോടക വസ്തുവാണ് പൊട്ടിത്തെറിച്ചത്.അയല്‍വാസിയായ സദാശിവന്‍ എന്നയാളുടെ പറമ്പിൽ നിന്നാണ് കുട്ടികള്‍ക്ക് സ്‌ഫോടക വസ്തുക്കള്‍ കിട്ടിയത്.
പഴയങ്ങാടിയില്‍ പ്ലൈവുഡ് കമ്പനിയിൽ തീപിടുത്തം
കണ്ണൂര്‍: പഴയങ്ങാടിയില്‍ പ്ലൈവുഡ് കമ്പനിയിൽ തീപിടുത്തം.ബി വി റോഡിലെ മുഹമ്മദ് ആരിഫിന്റെ ഉടമസ്ഥതയിലുള്ള പഴയങ്ങാടി താവം എ.കെ ഫ്രെയിം പ്ലൈവുഡ് കമ്പനിയിൽ ഇന്ന് രാവിലെ എട്ടരയോടെ തീപ്പിടുത്തമുണ്ടായത്.ബോയ്‌ലര്‍ ഓയില്‍ പൈപ്പില്‍ നിന്നാണ് തീ പടര്‍ന്ന് പിടിച്ചത്. തീ പടരുന്നത് കണ്ട തൊഴിലാളികള്‍ ബഹളം വെച്ചതോടെ മറ്റു തൊഴിലാളികള്‍ കമ്പനിയുടെ അകത്ത് നിന്നും ഓടി രക്ഷപ്പെടുകയായിരിന്നു.ഓയില്‍ പൈപ്പ് പൊട്ടിയത്‍ വന്‍ ദുരന്തത്തിന് കാരണമാകുമായിരുന്നു. എന്നാല്‍, ഫയര്‍ഫോഴ്സ് കൃത്യ സമയത്ത് എത്തി തീ അണച്ചതിനാൽ വന്‍ ഒഴിവായത്.പയ്യന്നൂരില്‍ നിന്നെത്തിയ ഫയര്‍ഫോഴ്‌സും റെസ്‌ക്യു ആന്റ് സര്‍വീസ് സെന്ററും ഒന്നര മണിക്കൂറോളം പ്രയത്‌നിച്ചാണ് തീയണച്ചത്.
തൃശ്ശൂരിൽ ടാങ്കർ ലോറിയും കാറും കൂട്ടിയിടിച്ച് ഒരു കുടുംബത്തിലെ നാലുപേർ മരിച്ചു
തൃശൂർ:തൃശൂർ പെരിഞ്ഞനത്ത് ടാങ്കർ ലോറിയും കാറും കൂട്ടിയിടിച്ച് ഒരു കുടുംബത്തിലെ നാലുപേർ മരിച്ചു.ആലുവ പളളിക്കര സ്വദേശി രാമകൃഷ്ണന്‍( 68), ബന്ധു നിഷ( 33) , മൂന്നരവയസ്സുളള ദേവനന്ദ, രണ്ടുവയസ്സുകാരി നിവേദിക എന്നിവരാണ് മരിച്ചത്.കാര്‍ ഡ്രൈവര്‍ ഉറങ്ങിയതാകാം അപകടത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം.കൊടുത്താൽ വിവരങ്ങൾ ലഭ്യമായിട്ടില്ല.
തൃശൂർ പൂരം;ചെമ്പട മേളത്തിനിടെ പെരുവനം കുട്ടന്‍ മാരാര്‍ തലകറങ്ങി വീണു
തൃശൂര്‍:തൃശൂർ പൂരത്തിന്റെ ഭാഗമായി നടക്കുന്ന പാറമേക്കാവ് വിഭാഗത്തിന്‍റെ ചെമ്പട മേളത്തിനിടെ പെരുവനം കുട്ടന്‍ മാരാര്‍ തലകറങ്ങി വീണു.കടുത്ത ചൂടിനെ തുടര്‍ന്നുണ്ടായ അസ്വാസ്ഥ്യമാണ് അദ്ദേഹത്തെ ബാധിച്ചത്. കുട്ടന്‍ മാരാരെ ആശുപത്രിയിലേക്ക് മാറ്റി. ആശങ്കപ്പെടാനുള്ള സാഹചര്യമില്ലെന്നാണ് ആശുപത്രിയില്‍ നിന്ന് ലഭ്യമാകുന്ന വിവരം. തൃശ്ശൂരിലെ സ്വകാര്യ ആശുപത്രിയിലാണ് അദ്ദേഹത്തെ പ്രവേശിപ്പിച്ചിരിക്കുന്നത്.ഉച്ചയ്ക്ക് ശേഷം നടക്കുന്ന ഇലഞ്ഞിത്തറ മേളത്തില്‍ പങ്കെടുക്കാന്‍ അദ്ദേഹം എത്തുമെന്നാണ് സൂചന.