കൊച്ചി:സുരേഷ് കല്ലട ബസ്സിൽ യാത്രക്കാർക്ക് മർദനമേറ്റ സംഭവത്തിൽ രണ്ടുപേർ കൂടി അറസ്റ്റിൽ.ഇതോടെ കേസില്‍ അറസ്റ്റിലാകുന്നവരുടെ എണ്ണം ഏഴായി.വിഷ്ണു, ഗിരിലാല്‍ എന്നീ ബസ് ജീവനക്കാരെയാണ് മരട് പൊലീസ് ഇന്ന് അറസ്റ്റ് ചെയ്തത്.ജയേഷ്, രാജേഷ്, ജിതിന്‍, അന്‍വറുദ്ദീന്‍, കുമാര്‍ എന്നിവരാണ് നേരത്തെ അറസ്റ്റിലായവര്‍. പ്രതികളുടെ ക്രിമിനല്‍ പശ്ചാത്തലത്തെകുറിച്ച് പൊലീസ് അന്വേഷിച്ചു വരികയാണ്. ബസ്സിനകത്ത് നടന്ന അക്രമ സംഭവത്തിന്റെ പശ്ചാത്തലത്തില്‍ ബസിന്റെ പെര്‍മിറ്റ് ഇന്നലെ തന്നെ റദ്ദാക്കിയിരുന്നു. ഞായറാഴ്ച ബെംഗളൂരുവിലേക്കുള്ള യാത്രക്കിടെയാണ് കേസിനാസ്പദമായ സംഭവം.ബസ് കേടായതിനെ തുടര്‍ന്ന് ബദല്‍ സംവിധാനം ആവശ്യപ്പെട്ട് തര്‍ക്കിച്ച യാത്രക്കാരെ വൈറ്റിലയില്‍ വെച്ച് ബസ് ജീവനക്കാര്‍ മര്‍ദിക്കുകയായിരുന്നു.തിരുവനന്തപുരം സ്വദേശി അജയഘോഷ്, പാലക്കാട് സ്വദേശി മുഹമ്മദ് അഷ്കര്‍, സുല്‍ത്താന്‍ ബത്തേരി സ്വദേശി സച്ചിന്‍ എന്നിവര്‍ക്കാണു മര്‍ദനമേറ്റത്. മൂന്നു പേരടങ്ങുന്ന സംഘം ബസിലേക്കു കയറി ഇവരെ മര്‍ദിക്കുകയായിരുന്നു. സംഘം ചേര്‍ന്ന് മര്‍ദിച്ചതുള്‍പ്പെടെയുള്ള വകുപ്പുകള്‍ ചേര്‍ത്താണ് പ്രതികള്‍ക്കെതിരേ കേസ് രജിസ്റ്റര്‍ ചെയ്തിട്ടുള്ളതെന്നു അന്വേഷണത്തിന് നേതൃത്വം നല്‍കുന്ന തൃക്കാക്കര എസിപി സ്റ്റുവര്‍ട്ട് കീലര്‍ പറഞ്ഞു.
ഗുജറാത്ത് കലാപം;ബില്‍ക്കീസ് ബാനുവിന് 50 ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കണമെന്ന് സുപ്രീം കോടതി
ന്യൂഡൽഹി:ഗുജറാത്ത് കലാപത്തിലെ ഇരയായ ബില്‍ക്കീസ് ബാനുവിന് 50 ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കണമെന്ന് സുപ്രീം കോടതി.ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയി അധ്യക്ഷനായ ബഞ്ചിന്റേതാണ് വിധി. ബില്‍ക്കീസ് ബാനുവിന് സര്‍ക്കാര്‍ ജോലി നല്‍കണണമെന്നും അവര്‍ക്കിഷ്ടമുള്ള സ്ഥലത്ത് താമസ സൌകര്യം ഒരുക്കിക്കൊടുക്കണമെന്നും ഗുജറാത്ത് സര്‍ക്കാറിനോട് കോടതി നിര്‍ദേശിച്ചു.2002ലെ ഗുജറാത്ത് കലാപത്തിനിടെ കൂട്ടബലാത്സഗത്തിന് ഇരയായ ബില്‍കിസ് ബാനുവിന്‍റെ മൂന്ന് വയസുള്ള മകളടക്കം എട്ട് കുടുംബാംഗങ്ങള്‍ അന്ന് കൊല്ലപ്പെട്ടിരുന്നു.മകളെ തറയിലെറിഞ്ഞ് കൊന്ന ശേഷമാണ് കലാപകാരികള്‍ അഞ്ച് മാസം ഗര്‍ഭിണിയായിരുന്ന ബില്‍കിസ് ബാനുവിനെ പീഡിപ്പിച്ചത്. 21 ആം വയസിലാണ് ബില്‍കിസ് ക്രൂരമായി പീഡിപ്പിക്കപ്പെട്ടത്. കേസില്‍ 11 പ്രതികളാണ് ഉണ്ടായിരുന്നത്.
കേരളം റെക്കോർഡ് പോളിങിലേക്ക്;ആദ്യ ആറുമണിക്കൂറിനുള്ളിൽ രേഖപ്പെടുത്തിയത് 40 ശതമാനം വോട്ട്
തിരുവനന്തപുരം:ലോക്സഭാ തിരഞ്ഞെടുപ്പിൽ കേരളം റെക്കോർഡ് പോളിങിലേക്ക്.ആദ്യ ആറുമണിക്കൂറിനുള്ളിൽ 40 ശതമാനം വോട്ട് രേഖപ്പെടുത്തി.ഇടുക്കി, കണ്ണൂര്‍ കാസര്‍കോട്, കൊല്ലം ജില്ലകളാണ് മുന്നില്‍.കണ്ണൂരില്‍ 39.51 ശതമാനം, ഇടുക്കിയില്‍ 35.93 ശതമാനം,കൊല്ലത്ത് 35.89 ശതമാനം എന്നിങ്ങനെയാണ് പോളിങ്.കേരളത്തില്‍ 24,970 പോളിങ് ബൂത്തുകളാണ് ആകെ ഉള്ളത്. ഇതില്‍ 3621 ബൂത്തുകളാണ് പ്രശ്നമുള്ളതായി കണക്കാക്കുന്നത്. മാവോയിസ്റ്റ് ഭീഷണി നിലനില്‍ക്കുന്ന 245 ബൂത്തുകളുണ്ട്. മാവോയിസ്റ്റ് ഭീഷണിയുള്ളതിനാല്‍ വയനാട്ടില്‍ കനത്ത സുരക്ഷയാണ് ഒരുക്കിയിരിക്കുന്നത്. നിലവില്‍ ആകെയുള്ള 20 ലോക്സഭാ മണ്ഡലങ്ങളില്‍ 12 സീറ്റ് യുഡിഎഫിനും എട്ട് സീറ്റ് എല്‍ഡിഎഫിനുമാണുള്ളത്. സീറ്റൊന്നും ഇല്ലാത്ത ബിജെപി ഇത്തവണ അക്കൗണ്ട് തുറക്കുമോ എന്നതാണ് സംസ്ഥാനത്ത് ഏവരും ഉറ്റുനോക്കുന്നത്.അതേസമയം സംസ്ഥാനത്ത് വോട്ടിങ് യന്ത്രങ്ങളെക്കുറിച്ച് വ്യാപകപരാതി ഉയര്‍ന്നു. തിരുവനന്തപുരം ചൊവ്വരയില്‍ കൈപ്പത്തിയില്‍ വോട്ട് ചെയ്യുമ്ബോള്‍ താമരചിഹ്നം തെളിയുന്നുവെന്നതും ചേര്‍ത്തലയില്‍ മോക്ക് പോളില്‍ ചെയ്ത വോട്ടെല്ലാം താമരയില്‍ പതിഞ്ഞതും വന്‍ പ്രതിഷേധത്തിന് വഴിവച്ചിരുന്നു. ചൊവ്വരയിലെ പരാതി അടിസ്ഥാനരഹിതമാണെന്നും ബാലറ്റ് യൂണിറ്റ് ജാം ആയതാണെന്നും തിരഞ്ഞെടുപ്പ് കമ്മിഷന്‍ വിശദീകരിച്ചു.എന്നാല്‍ വോട്ടിങ് യന്ത്രത്തകരാറു കൊണ്ടോ മറ്റ് സാങ്കേതിക കാരണങ്ങള്‍ കാരണമോ പോളിങ് വൈകിയ സ്ഥലങ്ങളില്‍ ഒരു മണിക്കൂര്‍ അധികം സമയം അനുവദിക്കണമെന്ന് യുഡിഎഫ്. പ്രതിപക്ഷ നേതാവ് തിരഞ്ഞെടുപ്പ് കമ്മിഷനോട് ആവശ്യപ്പെട്ടു.
കൈപ്പത്തിക്ക് വോട്ട് ചെയ്യുമ്പോൾ തെളിയുന്നത് താമര; കോവളത്ത് വോട്ടിങ് യന്ത്രത്തില്‍ ഗുരുതര പിഴവെന്ന് റിപ്പോർട്ട്
തിരുവനന്തപുരം: ലോക്‌സഭാ തെരഞ്ഞെടുപ്പിനുള്ള വോട്ടെടുപ്പ് പുരോഗമിക്കുന്നതിനിടെ വോട്ടിങ് യന്ത്രത്തില്‍ ഗുരുതര പിഴവ് കണ്ടെത്തി. കോണ്‍ഗ്രസിന്റെ കൈപ്പത്തി ചിഹ്നത്തില്‍ വോട്ട് രേഖപ്പെടുത്തുമ്ബോള്‍ ലൈറ്റ് തെളിയുന്നത് ബിജെപിയുടെ താമര ചിഹ്നത്തിൽ. കോവളത്തെ ചൊവ്വരയിലെ 151 ആം നമ്പർ പോളിങ് ബൂത്തിലാണ് സംഭവം.76 വോട്ടുകള്‍ രേഖപ്പെടുത്തിയതിനു പിന്നാലെയാണ് പിഴവ് കണ്ടെത്തിയത്.വോട്ട് രേഖപ്പെടുത്താനെത്തിയ കോണ്‍ഗ്രസ് പ്രവര്‍ത്തകനാണ് പിഴവ് കണ്ടെത്തിയത്. തുടര്‍ന്ന് യുഡിഎഫ് പ്രവര്‍ത്തകര്‍ എത്തി പ്രതിഷേധിച്ചതോടെ വോട്ടിങ് നിര്‍ത്തിവെച്ചു. ഇതുവരെ രേഖപ്പെടുത്തിയ വോട്ടുകളുടെ വിവിപാറ്റ് എണ്ണണമെന്ന് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ആവശ്യപ്പെട്ടു.
കണ്ണൂരിൽ വോട്ടുചെയ്യാനെത്തിയ സ്ത്രീ കുഴഞ്ഞുവീണു മരിച്ചു
കണ്ണൂര്‍: കണ്ണൂരില്‍ വോട്ട് ചെയ്യാനെത്തിയ സ്ത്രീ കുഴഞ്ഞു വീണ് മരിച്ചു. കണ്ണൂര്‍ ചൊക്ലിയിലാണ് സംഭവം. രാമവിലാസം യു.പി സ്‌കൂളില്‍ വോട്ട് ചെയ്യാനെത്തിയ മാറോളി വിജയ (62) ആണ് മരിച്ചത്.അതേസമയം കാസര്‍കോട് പോളിംഗ് ഉദ്യോഗസ്ഥ കുഴഞ്ഞു വീണു. ജില്ലയിലെ രാവണീശ്വരം ബൂത്തിലാണ് സംഭവം. പോളിംഗ് ജോലികള്‍ക്കിടെ ഇവര്‍ ബൂത്തിനുള്ളില്‍ കുഴഞ്ഞു വീവുകയായിരുന്നു. ഇവരെ ആശുപത്രിയിലേയ്ക്ക് മാറ്റി.
കണ്ണൂര്‍ മയ്യില്‍ വി.വി പാറ്റ് മെഷീനുള്ളില്‍ പാമ്പ്;വോട്ടെടുപ്പ് തടസ്സപ്പെട്ടു
കണ്ണൂര്‍:കണ്ണൂര്‍ മയ്യില്‍ എല്‍ .പി സ്കൂളിളെ 145 നമ്ബര്‍ ബൂത്തിലെ വി.വി പാറ്റ് മെഷീനുള്ളില്‍ പാമ്പിനെ കണ്ടെത്തിയതിനെ തുടർന്ന് വോട്ടെടുപ്പ് തടസ്സപ്പെട്ടു.പാമ്പിനെ വി.വി പാറ്റ് മെഷീനില്‍ നിന്നും നീക്കുന്നതിനുന്ന പരിശ്രമത്തിലാണ് അധികൃതര്‍. മോക്ക് പോൾ സമയത്താണ് മെഷീനുള്ളിൽ പാമ്പിനെ കണ്ടത്.അതേസമയം പലയിടങ്ങളിലും വോട്ടിങ് മെഷീനിൽ വ്യാപകമായ തകരാർ റിപ്പോർട്ട് ചെയ്യപ്പെട്ടു.കാസര്‍ഗോഡ് 20 ബൂത്തുകളിലും ഇടുക്കിയില്‍ മൂന്നിടത്തും വടകരയില്‍ രണ്ടിടത്തുമായിട്ടാണ് വോട്ടിംഗ് യന്ത്രത്തിന് കേടുപാടുണ്ടായത്.കണ്ണൂര്‍ കാഞ്ഞിരക്കൊല്ലിയിലെ 149ആം ബൂത്തിലെ വോട്ടിംഗ് യന്ത്രത്തിലെ ബട്ടണ്‍ അമര്‍ത്താന്‍ കഴിയാത്ത സാഹചര്യമാണ് .കോഴിക്കോട് തിരുത്തിയാട് 152 ആം നമ്പറിലെ വിവിപാറ്റ് മെഷീന് തകരാര്‍ സംഭവിച്ച സാഹചര്യത്തില്‍ മോക് പോളിംഗ് ഏറെ വൈകിയാണ് നടന്നത്.ചേര്‍ത്തലയിലും വോട്ടിംഗ് യന്ത്രത്തില്‍ തകരാര്‍ രേഖപ്പെടുത്തി. തകരാര്‍ പരിശോധിക്കാനും വേണ്ടിവന്നാല്‍ മാറ്റി നല്‍കാനും കളക്ടര്‍മാര്‍ക്ക് നിര്‍ദേശം നല്‍കിയതായി മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ ടിക്കാറാം മീണ മാധ്യമങ്ങളോട് പറഞ്ഞു.
കേരളം വിധിയെഴുതുന്നു;ആദ്യമണിക്കൂറിൽ മികച്ച പോളിങ്
തിരുവനന്തപുരം: പതിനേഴാം ലോക്‌സഭയിലേക്കുള്ള തെരഞ്ഞെടുപ്പില്‍ കേരളം ഇന്ന് വിധിയെഴുതുന്നു. ആദ്യമണിക്കൂറുകളില്‍ മികച്ച പോളിങാണ് രേഖപ്പെടുത്തിയത്.ചിലയിടത്ത് വോട്ടിങ് യന്ത്രങ്ങളില്‍ തകരാര്‍ കണ്ടെത്തിയതിനെ തുടർന്ന് വോട്ടിങ് തടസ്സപ്പെട്ടു.രാവിലെ ഏഴിനു തന്നെ സംസ്ഥാനത്തെ എല്ലാ ബൂത്തുകളിലും പോളിങ് ആരംഭിച്ചിരുന്നു. മുഖ്യമന്ത്രി പിണറായി വിജയന്‍ ഉള്‍പ്പെടെയുള്ള നേതാക്കളും സ്ഥാനാര്‍ത്ഥികളും വോട്ട്ചെയ്തു. മൂന്നാംഘട്ട വോട്ടെടുപ്പാണ് ഇന്ന് നടക്കുന്നത്.20 ലോക്സഭ മണ്ഡലങ്ങളിലായി 227 സ്ഥാനാര്‍ഥികളാണ് ജനവിധി തേടുന്നത്.24,970 പോളിങ് സ്‌റ്റേഷനുകളാണ് സംസ്ഥാനത്തുള്ളത്.261,51,534 വോട്ടർമാരാണ് ഇത്തവണയുള്ളത്. ഇതിൽ 1,34,66,521 പേർ സ്ത്രീ വോട്ടർമാരും1,26,84,839 പുരുഷ വോട്ടർമാരുണ്ട്. 174 ട്രാൻസ്‌ജെൻഡർ വോട്ടർമാര്‍ ഇത്തവണ സമ്മതിദാനാവകാശം നിര്‍വ്വഹിക്കും. പ്രശ്നസാധ്യതയുള്ള 3621 പോളിങ് ബൂത്തുകളിൽ വെബ് കാസ്റ്റിംഗ് സംവിധാനം ഏർപ്പെടുത്തിയിട്ടുണ്ട്.
ന്യൂന മര്‍ദ്ദത്തിന് സാധ്യത; മത്സ്യത്തൊഴിലാളികള്‍ക്ക് ജാഗ്രത നിർദേശം
ഇന്ത്യന്‍ മഹാസമുദ്രത്തിന്റെ ഭൂമധ്യരേഖാ പ്രദേശത്തും അതിനോട് ചേര്‍ന്നുള്ള തെക്കു പടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍ക്കടലിലും ശ്രീലങ്കയുടെ തെക്കുകിഴക്കുമായി ഏപ്രില്‍ 25 ഓടെ ന്യൂനമര്‍ദ്ദം രൂപംകൊള്ളുമെന്ന് കേന്ദ്ര കാലാവസ്ഥാനിരീക്ഷണ കേന്ദ്രം അറിയിച്ചു.ഇന്ത്യന്‍ മഹാസമുദ്രത്തിന്റെ ഭൂമധ്യരേഖാ പ്രദേശത്തും അതിനോട് ചേര്‍ന്നുള്ള തെക്കു പടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍ക്കടലിലും കാറ്റിന്റെ വേഗത മണിക്കൂറില്‍ 35 മുതല്‍ 45 കിലോമീറ്റര്‍ വരെയാവാനും 26ന് വേഗത മണിക്കൂറില്‍ 40 മുതല്‍ 55 കിലോമീറ്റര്‍ വരെയാവാനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാനിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നൽകി.ഈ സാഹചര്യത്തില്‍ 25, 26 തിയതികളില്‍ ഇന്ത്യന്‍ മഹാസമുദ്രത്തിന്റെ ഭൂമധ്യരേഖാ പ്രദേശത്തും അതിനോട് ചേര്‍ന്നുള്ള തെക്ക് പടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍ക്കടലിലും മത്സ്യത്തൊഴിലാളികള്‍ മത്സ്യബന്ധനത്തിന് പോകരുതെന്നും മുന്നറിയിപ്പിലുണ്ട്.
‘ഇല്ലത്ത് ഇത്തിരി ദാരിദ്യമാണെങ്കിലും സുരക്ഷ ഉറപ്പ്,എല്ലിന്റെയും പല്ലിന്റെയും എണ്ണം കുറയാതെ എത്തിക്കും’-കെഎസ്ആർടിസിയുടെ പോസ്റ്റ് വൈറൽ
തിരുവനന്തപുരം:കല്ലട ബസ്സില്‍ യാത്രക്കാരെ മര്‍ദ്ദിച്ചതുമായി ബന്ധപ്പെട്ട് കെഎസ്‌ആര്‍ടിസിയുടെ ഫേസ്ബുക്ക് പോസ്റ്റ് വൈറലാകുന്നു.പത്തനംതിട്ട കെഎസ്‌ആര്‍ടിസിയുടെ പോസ്റ്റാണ് വൈറലാവുന്നത്. സ്വകാര്യ ബസുകളിലെ യാത്രാ സൗകര്യത്തില്‍ ആകര്‍ഷിക്കപ്പെട്ട് കെഎസ്‌ആര്‍ടിസിയെ ഒഴിവാക്കുമ്ബോള്‍ സുരക്ഷിത യാത്ര കൂടിയാണ് യാത്രക്കാര്‍ ഒഴിവാക്കുന്നതെന്നാണ് പോസ്റ്റിലെ സൂചന.ഇച്ചിരി ദാരിദ്ര്യമുണ്ടെങ്കിലും സുരക്ഷിത യാത്ര തങ്ങള്‍ വാഗ്ദാനം തരുന്നെന്ന കുറിപ്പില്‍ കെ.എസ്.ആര്‍.ടി.സിയുടെ അന്തര്‍സംസ്ഥാന ബസ് ഷെഡ്യൂളും പങ്കുവെച്ചിട്ടുണ്ട്. എല്ലിന്റെയും പല്ലിന്റെയും എണ്ണം കുറയാതെ ലക്ഷ്യ സ്ഥാനത്തു എത്തിക്കും എന്ന് പറഞ്ഞാണ് കെ.എസ്.ആര്‍.ടി.സി ഫേസ്ബുക്ക് കുറിപ്പ് അവസാനിപ്പിക്കുന്നത്.കഴിഞ്ഞ ദിവസം തിരുവനന്തപുരത്തു നിന്നും ബംഗളൂരുവിലേക്ക് പുറപ്പെട്ട കല്ലട ബസിലായിരുന്നു കേരളത്തെ നടുക്കിയ സംഭവം ഉണ്ടായത്. ബസ് കേടായി വഴിയില്‍ കിടന്നതിനെ ചോദ്യം ചെയ്ത യാത്രക്കാരെ അവര്‍ മര്‍ദ്ദിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്തിരുന്നു. സംഭവത്തില്‍ മൂന്ന് ജീവനക്കാരെ പൊലീസ് കസ്റ്റഡിയില്‍ എടുത്തിരുന്നു. ബസ്സിന്റെ പെര്‍മിറ്റ് റദ്ദാക്കുകയും ചെയ്തിരുന്നു.
പോസ്റ്റിന്റെ പൂർണ്ണരൂപം:
ഇല്ലത്തു ഇച്ചിരി ദാരിദ്രം ആണേലും………
We are ” concerned ” about your safety and comfort..only..
KSRTC ensures safe and secure travel.
KSRTC യുടെ ബാംഗ്ലൂർ Multi-Axle AC സർവീസുകളുടെ സമയവിവര പട്ടിക
ബാംഗ്ലൂരിലേക്ക്
സേലം വഴി
1) 03:45 PM തിരുവനന്തപുരം > കൊല്ലം > ആലപ്പുഴ > 08:15 PM എറണാകുളം > തൃശൂർ > 11:30 PM പാലക്കാട് > 07:25 AM ബാംഗ്ലൂർ
2) 01:45 PM തിരുവനന്തപുരം > കൊട്ടാരക്കര > 05:00 PM കോട്ടയം > തൃശൂർ > 09:15 PM പാലക്കാട് > 05:30 AM ബാംഗ്ലൂർ
3) 05:30 PM പത്തനംതിട്ട > 07:00 PM കോട്ടയം > തൃശൂർ > 11:05 PM പാലക്കാട് > 06:45 AM ബാംഗ്ലൂർ
4) 06:00 PM കോട്ടയം > തൃശൂർ > 11:00 PM പാലക്കാട് > 06:00 AM ബാംഗ്ലൂർ
5) 07:00 PM എറണാകുളം > തൃശൂർ > 10:00 PM പാലക്കാട് > 07:00 AM ബാംഗ്ലൂർ
മൈസൂർ വഴി
6) 02:00 PM തിരുവനന്തപുരം > കൊല്ലം > ആലപ്പുഴ > 07:25 PM എറണാകുളം > തൃശൂർ > 11:40 PM കോഴിക്കോട് > സുൽത്താൻ ബത്തേരി > 07:30 AM ബാംഗ്ലൂർ
7) 05:00 PM തിരുവനന്തപുരം > കൊല്ലം > ആലപ്പുഴ > 10:25 PM എറണാകുളം > തൃശൂർ > 02:30 AM കോഴിക്കോട് > സുൽത്താൻ ബത്തേരി > 10:15 AM ബാംഗ്ലൂർ
8) 07:30 PM തിരുവനന്തപുരം > കൊല്ലം > ആലപ്പുഴ > 12:10 AM എറണാകുളം > തൃശൂർ > 04:30 AM കോഴിക്കോട് > സുൽത്താൻ ബത്തേരി > 12:10 PM ബാംഗ്ലൂർ
9) 08:30 AM കോഴിക്കോട് > സുൽത്താൻ ബത്തേരി > 03:50 PM ബാംഗ്ലൂർ
ബാംഗ്ലൂരിൽ നിന്നും
സേലം വഴി
1) 05:00 PM ബാംഗ്ലൂർ > 12:45 AM പാലക്കാട് > തൃശൂർ > 03:50 AM എറണാകുളം > ആലപ്പുഴ > കൊല്ലം > 08:15 AM തിരുവനന്തപുരം
2) 06:05 PM ബാംഗ്ലൂർ > 02:10 AM പാലക്കാട് > തൃശൂർ > 06:10 AM കോട്ടയം > കൊട്ടാരക്കര > 09:00 AM തിരുവനന്തപുരം
3) 07:30 PM ബാംഗ്ലൂർ > 03:00 AM പാലക്കാട് > തൃശൂർ > 06:55 AM കോട്ടയം > 08:40 AM പത്തനംതിട്ട
4) 09:15 AM ബാംഗ്ലൂർ > 04:00 AM പാലക്കാട് > തൃശൂർ > 07:20 AM കോട്ടയം
5) 08:00 PM ബാംഗ്ലൂർ > 03:00 AM പാലക്കാട് > തൃശൂർ > 05:50 AM എറണാകുളം
മൈസൂർ വഴി
6) 01:00 PM ബാംഗ്ലൂർ > സുൽത്താൻ ബത്തേരി > 08:25 PM കോഴിക്കോട് > തൃശൂർ > 01:20 AM എറണാകുളം > ആലപ്പുഴ > കൊല്ലം > 05:45 AM തിരുവനന്തപുരം
7) 02:15 PM ബാംഗ്ലൂർ > സുൽത്താൻ ബത്തേരി > 10:30 PM കോഴിക്കോട് > തൃശൂർ > 02:00 AM എറണാകുളം > ആലപ്പുഴ > കൊല്ലം > 06:00 AM തിരുവനന്തപുരം
8) 03:30 PM ബാംഗ്ലൂർ > സുൽത്താൻ ബത്തേരി > 10:55 PM കോഴിക്കോട് > തൃശൂർ > 03:20 AM എറണാകുളം > ആലപ്പുഴ > കൊല്ലം > 07:30 AM തിരുവനന്തപുരം
9) 10:30 PM ബാംഗ്ലൂർ > സുൽത്താൻ ബത്തേരി > 05:50 AM കോഴിക്കോട്
For Booking online.keralartc.com
Nb: എല്ലിന്റെയും പല്ലിന്റെയും എണ്ണം കുറയാതെ ലക്ഷ്യ സ്ഥാനത്തു എത്തിക്കും.
പത്രപ്പരസ്യങ്ങളില്‍ സുപ്രീംകോടതിയുടെ ഉത്തരവ് ലംഘിച്ച് സ്വന്തം ചിത്രം വെച്ചു;മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർ ടിക്കറാം മീണയ്ക്കെതിരെ പരാതി
തിരുവനന്തപുരം:പത്രപ്പരസ്യങ്ങളില്‍ സുപ്രീംകോടതിയുടെ ഉത്തരവ് ലംഘിച്ച് സ്വന്തം ചിത്രം വെച്ചതിനെതിരെ മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർ ടിക്കറാം മീണയ്ക്കെതിരെ പരാതി.ഹൈക്കോടതിയിലെ അഭിഭാഷകനായ കൃഷ്ണദാസാണ് ടിക്കാറാം മീണയ്ക്ക് എതിരെ പരാതി നല്‍കിയത്.സിവില്‍ സര്‍വീസ് ഉദ്യോഗസ്ഥരുടെ പെരുമാറ്റച്ചട്ടം സംബന്ധിച്ചുള്ള സുപ്രീംകോടതി ഉത്തരവ് മീണ ലംഘിച്ചെന്നാണ് പരാതിയിലുള്ളത്.തെരഞ്ഞെടുപ്പ് സംബന്ധമായ എല്ലാ പരാതികളും മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ക്കാണ് നല്‍കേണ്ടത് എന്നതിനാലാണ് മീണയ്ക്ക് തന്നെ പരാതി നല്‍കിയിരിക്കുന്നത്. ഏപ്രില്‍ 21-ന് മലയാളമടക്കമുള്ള എല്ലാ ഭാഷാ ദിനപത്രങ്ങളിലും നല്‍കിയ പരസ്യത്തില്‍ ടിക്കാറാം മീണയുടെ ചിത്രങ്ങളുണ്ടായിരുന്നു.