കണ്ണൂർ:എടയന്നൂരിൽ യൂത്ത് കോൺഗ്രസ്സ് പ്രവർത്തകൻ ശുഹൈബിനെ വെട്ടിക്കൊലപ്പെടുത്തിയ കേസിൽ നാല് പ്രതികൾക്ക് ഹൈക്കോടതി ജാമ്യം അനുവദിച്ചു.ഒന്നാം പ്രതി ആകാശ് എന്ന ആകാശ് തില്ലങ്കേരി, രണ്ടാം പ്രതി രഞ്ജി രാജ്, മൂന്നാം പ്രതി കെ ജിതിന്‍, നാലാം പ്രതി ദീപ് ചന്ദ് എന്നിവര്‍ക്കാണ് ജാമ്യം.ഒരു ലക്ഷം രൂപയുടെ ബോണ്ട്,മട്ടന്നൂര്‍ പോലിസ് സ്റ്റേഷന്‍ പരിധിയില്‍ കടക്കരുത് തുടങ്ങിയ വ്യവസ്ഥകളിലാണ് ജാമ്യം അനുവദിച്ചിരിക്കുന്നത്.2018 ഫെബ്രുവരി 12നാണ് രാഷ്ട്രീയ സംഘര്‍ഷങ്ങളുടെ തുടര്‍ച്ചയായുണ്ടായ ആക്രമണത്തിലാണ് ഷുഹൈബ് കൊല്ലപ്പെട്ടത്.
പാനൂർ കടവത്തൂരിൽ സിപിഎം-ലീഗ് സംഘർഷം; സ്ഥലത്തെത്തിയ പോലീസ് സംഘത്തിന് നേരെ ബോംബേറ്
തലശ്ശേരി:പാനൂർ കടവത്തൂരിൽ സിപിഎം-ലീഗ് സംഘർഷം.സ്ഥലത്തെത്തിയ പോലീസ് സംഘത്തിന് നേരെ ബോംബേറ്.ബോംബെറിൽ പോലീസുകാർക്ക് പരിക്ക് പറ്റി.പോളിംഗ് അവസാനിച്ചതിനുശേഷം കടവത്തൂർ ഇരഞ്ഞിയിൽ കീഴിൽ ലീഗ് പ്രവർത്തകരും സിപിഎം പ്രവർത്തകരും തമ്മിൽ വാക്കേറ്റം നടന്നിരുന്നു. തുടർന്ന് ഇരഞ്ഞിൻ കീഴിലെ സിപിഎം ഓഫീസ് ലീഗുകാർ ആക്രമിച്ചു. പ്രകോപിതരായ സിപിഎം പ്രവർത്തകർ പ്രദേശത്ത് തമ്പടിച്ച് വെല്ലുവിളി സൃഷ്ടിച്ചു. ഇതോടെ സംഘർഷം മൂർച്ഛിച്ചു. ഈ സമയത്ത് ഇവിടെയെത്തിയ കൊളവല്ലൂർ പോലീസിന് നേരെ ഒരു സംഘം ബോംബെറിഞ്ഞു.പ്രിൻസിപ്പൽ എസ്.ഐ എം.കെ.അനിൽകുമാറിനാണ് പരിക്ക് പറ്റിയത്.എസ്.ഐയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മലബാർ സ്പെഷൽ പോലീസിലെ ചന്ദ്രദാസിനും പരിക്കേറ്റിട്ടുണ്ട്.
ലോക്സഭാ തിരഞ്ഞെടുപ്പ്;കേരളത്തിൽ റെക്കോർഡ് പോളിങ്;ഏറ്റവും കൂടുതൽ കണ്ണൂർ ജില്ലയിൽ
തിരുവനന്തപുരം:ലോക്സഭ തെരഞ്ഞെടുപ്പില്‍ കേരളത്തില്‍ റെക്കോർഡ് പോളിങ്.77.68 ആണ് സംസ്ഥാനത്തെ പോളിങ് ശതമാനം. 74.02 ശതമാനമായിരുന്നു കഴിഞ്ഞ വര്‍ഷത്തെ പോളിംഗ്. കണ്ണൂരിലാണ് ഏറ്റവും കൂടുതൽ പോളിങ് രേഖപ്പെടുത്തിയത്-83.05%.തിരുവനന്തപുരത്താണ് കുറവ് – 73.45 %.വോട്ടിങ് പൂര്‍ത്തിയാകാന്‍ വൈകിയതിനാല്‍ അന്തിമ കണക്കുകള്‍ വരുംദിവസങ്ങളിലേ കൃത്യമായി അറിയാനാകൂ.രാവിലെ ഏഴുമണിമുതല്‍ പോളിങ് ബൂത്തുകളില്‍ തുടങ്ങിയ തിരക്ക് പലേടത്തും രാത്രി വൈകിയും അനുഭവപ്പെട്ടു. തിരുവനന്തപുരത്ത് 2014ലെ 68.69ല്‍നിന്ന് ഇത്തവണ 73.45 ശതമാനമായി. പത്തനംതിട്ടയില്‍ 66.02ല്‍നിന്ന് 74.04 ആയും തൃശ്ശൂരില്‍ 72.17ല്‍നിന്ന് 77.49 ആയും ഉയര്‍ന്നു. കോണ്‍ഗ്രസ് ദേശീയ അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി മത്സരിച്ച വയനാട്ടില്‍ 73.29ല്‍ നിന്ന് 80.01 ശതമാനമായി. വയനാടിന്റെ ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന പോളിങ്ങാണിത്.കഴിഞ്ഞതവണ 70 ശതമാനം കടന്നത് 17 മണ്ഡലങ്ങളിലായിരുന്നു. ഇത്തവണ എല്ലാ മണ്ഡലങ്ങളും 70 ശതമാനം കടന്നു. കണ്ണൂരിലും വയനാട്ടിലും മാത്രമാണ് 80 കടന്നത്.അടിയന്തരാവസ്ഥയ്ക്കുശേഷം 1977ലും 1989ലും പോളിങ് 79 ശതമാനം കടന്നിരുന്നു. ഈ വര്‍ഷങ്ങളിലാണ് സംസ്ഥാന ചരിത്രത്തില്‍ മികച്ച പോളിങ് നടന്നത്.ഉയര്‍ന്ന പോളിങ് ശതമാനം കേരളത്തില്‍ ബി.ജെ.പി.ക്ക് അക്കൗണ്ട് തുറക്കാന്‍ ഇടയാക്കുമെന്ന് എന്‍.ഡി.എ. അവകാശപ്പെടുന്നു. ഇടതുതരംഗമാണ് മാത്സര്യബുദ്ധിയോടെ ജനങ്ങള്‍ വോട്ടുചെയ്തതിന് പിന്നിലെന്ന് എല്‍.ഡി.എഫും രാഹുല്‍ തരംഗമാണ് കേരളത്തില്‍ അലയടിച്ചതെന്ന് യു.ഡി.എഫും അവകാശപ്പെടുന്നു.മേയ് 23നാണ് വോട്ടെണ്ണല്‍. ഓരോ നിയമസഭാ മണ്ഡലത്തിലെയും അഞ്ച് ബൂത്തുകളിലെ വിവി പാറ്റ് സ്ലിപ്പുകള്‍കൂടി എണ്ണേണ്ടതിനാല്‍ ഇത്തവണ ഔദ്യോഗിക ഫലപ്രഖ്യാപനം രണ്ടുമണിക്കൂറോളം വൈകും.
ലോക്സഭാ തിരഞ്ഞെടുപ്പ്:പ്രധാനമന്ത്രി നരേന്ദ്ര മോദി വെള്ളിയാഴ്ച വാരാണസിയില്‍ പത്രിക സമര്‍പ്പിക്കും
ഡല്‍ഹി: ലോക്സഭ തെരഞ്ഞെടുപ്പിനായി പ്രധാനമന്ത്രി നരേന്ദ്ര മോദി വെള്ളിയാഴ്ച പത്രിക സമര്‍പ്പിക്കും. വാരാണസിയിലെ സിറ്റിംഗ് എംപിയായ മോദി ഇത്തവണയും വാരാണസിയില്‍നിന്നു തന്നെയാണ് ജനവിധി തേടുന്നത്.പത്രിക സമര്‍പ്പണത്തിന് മോദിയെ ബിജെപിയിലെ മുതിര്‍ന്ന നേതാക്കളും നിതിഷ് കുമാര്‍, പ്രകാശ് സിംഗ് ബാദൽ, രാം വിലാസ് പസ്‌വാന്‍, ഉദ്ധവ് താക്കറെ തുടങ്ങിയവരും അനുഗമിക്കും.വെള്ളിയാഴ്ച രാവിലെ 11.30ഓടെ മോദി പത്രിക സമര്‍പ്പിക്കുമെന്നും വ്യാഴാഴ്ച മോദി വാരാണസിയില്‍ റോഡ്ഷോ നടത്തുമെന്നും ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷാ പറഞ്ഞു.
തൃശൂർ മുണ്ടൂരിൽ രണ്ട് യുവാക്കളെ വെട്ടിക്കൊലപ്പെടുത്തി
തൃശൂർ:തൃശൂര്‍ മുണ്ടൂരില്‍ രണ്ട് യുവാക്കളെ വെട്ടി കൊലപ്പെടുത്തി.മുണ്ടൂർ സ്വദേശികളായ ശ്യാം, ക്രിസ്റ്റോ എന്നിവരാണ് കൊല്ലപ്പെട്ടത്.ഇരുവരും സഞ്ചരിച്ചിരുന്ന ബൈക്ക് ടിപ്പര്‍ ഇടിച്ച് വീഴ്ത്തിയതിന് ശേഷമായിരുന്നു ആക്രമണം.ഇടിയുടെ ആഘാതത്തില്‍ ബൈക്കില്‍ നിന്ന് തെറിച്ച് വീണ ശ്യാമിനെയും ക്രിസ്റ്റിയെയും ഒരു സംഘം വെട്ടുകയായിരുന്നു. കൊല്ലപ്പെട്ടവരുടെ മൃതദേഹം തൃശൂര്‍ മെഡിക്കല്‍ കോളേജ് മോര്‍ച്ചറിയിലേക്ക് മാറ്റി. സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു. സംഭവത്തിന് പിന്നില്‍ ഗുണ്ടാസംഘങ്ങള്‍ തമ്മിലുള്ള പ്രശ്‌നമെന്ന് സംശയിക്കുന്നതായി പൊലീസ് പറഞ്ഞു.
സംസ്ഥാനത്ത് വോട്ടിങ് സമയം അവസാനിച്ചു; പലയിടത്തും നീണ്ട ക്യൂ തുടരുന്നു;ആറുമണി വരെ ക്യൂവിൽ നിന്നവർക്ക് ടോക്കൺ നൽകി
തിരുവനന്തപുരം:സംസ്ഥാനത്ത് വോട്ട് രേഖപെടുത്തുന്നതിനുള്ള സമയം അവസാനിച്ചു. സമയം അവസാനിച്ചെങ്കിലും ഇപ്പോഴും ബൂത്തുകളുടെ മുന്‍പില്‍ നീണ്ടനിരയാണ് ഉള്ളത്.സമയം നീട്ടി നല്‍കില്ലെങ്കിലും നിലവില്‍ വോട്ട് ചെയ്യുന്നതിനായി ക്യു നില്‍ക്കുന്ന ആളുകള്‍ക്ക് വോട്ട് ചെയ്യുന്നതിന് സൗകര്യം ഒരുക്കുമെന്ന് തെരഞ്ഞെടുപ്പ് കമീഷന്‍ അറിയിച്ചു.ഇതിനായി ആറുമണി വരെ ക്യൂവിൽ നിന്നവർക്ക് ടോക്കൺ നൽകി.ലോക്സഭാ തെരഞ്ഞെടുപ്പിന്റെ വോട്ടെടുപ്പ് സമയം പൂര്‍ത്തിയായപ്പോള്‍ കേരളം റെക്കോര്‍ഡ് പോളിങ്ങിലേക്ക് കടന്നു. 2014ല്‍ 73.89% ശതമാനം ആയിരുന്നു പോളിങ് ഇക്കുറി 74.ശതമാനം കടന്നു.നിയമസഭ തെരഞ്ഞെടുപ്പിന്റെ പോളിംഗ് ശതമാനത്തിനെയും തകര്‍ക്കും എന്നാണ് പ്രാഥമിക നിഗമനം. കൃത്യമായ പോളിംഗ് വിവരങ്ങള്‍ ലഭ്യമാകാന്‍ ഇനിയും സമയം എടുക്കും.പല മണ്ഡലങ്ങളിലും റെക്കോര്‍ഡ് പോളിംഗ് ആണ് നടക്കുന്നത്.കഴിഞ്ഞ തവണത്തെ വോട്ടിംഗ് ശതമാനത്തെ പല മണ്ഡലങ്ങളും മറികടന്നു കഴിഞ്ഞു.തിരുവനന്തപുരം, ആറ്റിങ്ങല്‍, വയനാട്, കണ്ണൂര്‍ എന്നിവയാണ് ഇതില്‍ മുന്നിലുള്ളത്. വോട്ടിംഗ് രാത്രി വൈകിയും നടക്കുമെന്ന് എന്നാണ് ലഭിക്കുന്ന വിവരങ്ങള്‍.
വോട്ടിങ് യന്ത്രം തകരാറിലായതിനെ തുടർന്ന് വോട്ടെടുപ്പ് രാത്രി 11 മണി വരെ നീട്ടി
കോഴിക്കോട്:വോട്ടിംഗ് യന്ത്രം തകരാറിലായതിനെ തുടർന്ന് വോട്ടെടുപ്പ് നടപടികള്‍ പലതവണ തടസപ്പെട്ട കോഴിക്കോട് മണ്ഡലത്തിലെ കൊയിലാണ്ടിക്ക് സമീപം പുളിയഞ്ചേരി യു.പി സ്‌കൂളിലെ 79 ആം നമ്പർ ബൂത്തിലെ പോളിംഗ് രാത്രി 11 മണി വരെ നീട്ടി.വരണാധികാരിയായ ജില്ലാ കളക്ടര്‍ സാംബശിവ റാവു ആണ് ഇത് സംബന്ധിച്ച നിർദേശം നല്‍കിയത്.രാവിലെ വോട്ടിംഗ് തുടങ്ങുന്നതിന് മുൻപുള്ള മോക്ക് പോളിനിടെ തന്നെ ഇവിടെ വോട്ടിംഗ് യന്ത്രം തകരാറിലാണെന്ന് കണ്ടെത്തിയിരുന്നു. തുടര്‍ന്ന് മറ്റൊരു യന്ത്രം കൊണ്ടുവന്നാണ് ഇവിടെ ഏഴ് മണിക്ക് വോട്ടിംഗ് ആരംഭിച്ചത്.എന്നാല്‍ വോട്ടിങ് തുടങ്ങി ഒരു മണിക്കൂര്‍ കഴിഞ്ഞപ്പോള്‍ വീണ്ടും വോട്ടിംഗ് യന്ത്രം കേടായി. മറ്റൊരു യന്ത്രം കൊണ്ടുവന്നെങ്കിലും വോട്ടിംഗ് പുനരാരംഭിക്കാന്‍ കഴിഞ്ഞത് ഉച്ചയ്ക്ക് ഒരു മണിയോടെയാണ്. തുടര്‍ന്നാണ് മുഖ്യതിരഞ്ഞെടുപ്പ് ഓഫീസറുമായി സംസാരിച്ച ശേഷം പോളിംഗ് രാത്രിയിലേക്ക് നീട്ടാന്‍ ജില്ലാ കളക്ടര്‍ ഉത്തരവിട്ടത്.
ശ്രീലങ്കയിലെ സ്ഫോടന പരമ്പര;ഉത്തരവാദിത്വം ഐഎസ് ഏറ്റെടുത്തു
കൊളംബോ : ശ്രീ ലങ്കയിലെ സ്ഫോടന പരമ്ബരയുടെ ഉത്തരവാദിത്തം ഭീകര സംഘടനായ ഐഎസ്(ഇസ്ലാമിക് സ്റ്റേറ്റ് ) ഏറ്റെടുത്തു. അമാഖ് ന്യൂസ് ഏജന്‍സിയാണ് ഈ വിവരം പുറത്തു വിട്ടത്.കൊളംബോയില്‍ നടന്ന സ്ഫോടന പരമ്പരകളുടെ ഉത്തരവാദിത്തം ഇതുവരെ ആരും ഏറ്റെടുത്തിരുന്നില്ല. നാഷണല്‍ തൗഹീദ് ജമാഅത്താണ് സ്ഫോടനത്തിന് പിന്നില്‍ എന്നായിരുന്നു സംശയം.എന്നാല്‍ സ്ഫോടനത്തിന്റെ ഉത്തരവാദിത്തം ഐസിസ് തന്നെ ഏറ്റെടുക്കുകയായിരുന്നു. ന്യൂസിലാന്‍ഡിലെ ക്രൈസ്റ്റ് ചര്‍ച്ചില്‍ നടന്ന ആക്രമണത്തിന്റെ തിരിച്ചടിയാണെന്ന് പ്രാഥമിക അന്വേഷണത്തില്‍ കണ്ടെത്തിയതായി ശ്രീലങ്കന്‍ സര്‍ക്കാര്‍ നേരത്തേ വ്യക്തമാക്കിയിരുന്നു. കഴിഞ്ഞ മാസം ന്യൂസിലന്റിലെ ക്രൈസ്റ്റ് ചര്‍ച്ചില്‍ രണ്ട് മുസ്ലീം പള്ളികളിലുണ്ടായ ആക്രമണങ്ങളില്‍ 50 പേരാണ് കൊല്ലപ്പെട്ടത്. ഈ ആക്രമണത്തിനുള്ള തിരിച്ചടിയാണ് ഞായറാഴ്ച രാജ്യത്ത് ഉണ്ടായതെന്ന് ഉപപ്രതിരോധ മന്ത്രി റുവാന്‍ വിജെവര്‍ദനെ വ്യക്തമാക്കി.പ്രാദേശിക സമയം 8.45ഓടെയായിരുന്നു ആദ്യത്തെ സ്ഫോടനങ്ങള്‍ ഉണ്ടായത്. ഈസ്റ്രര്‍ പ്രാര്‍ത്ഥനകള്‍ ആരംഭിച്ചപ്പോഴായിരുന്നു സ്ഫോടനം നടന്നത്. മൂന്ന് ക്രിസ്ത്യന്‍ പള്ളികളിലടകകം എട്ടിടങ്ങളിലായിരുന്നു സ്ഫോടന പരമ്ബരകള്‍ അരങ്ങേറിയത്. ആക്രമണത്തില്‍ ഇതുവെര 310പേര്‍ കൊല്ലപ്പെടുകയും 500ല്‍ അധികം പേര്‍ക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു.
വോട്ടിംഗ് ക്രമക്കേട് ആരോപിക്കുന്നവര്‍ അതു തെളിയിച്ചില്ലെങ്കില്‍ സെക്ഷന്‍ 177 പ്രകാരം കേസ് എടുക്കുമെന്ന് മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസര്‍ ടിക്കാറാം മീണ
തിരുവനന്തപുരം:വോട്ടിംഗ് ക്രമക്കേട് ആരോപിക്കുന്നവര്‍ അതു തെളിയിച്ചില്ലെങ്കില്‍ ഇന്ത്യന്‍ ശിക്ഷാ നിയമം സെക്ഷന്‍ 177 പ്രകാരം കേസ് എടുക്കുമെന്ന് മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസര്‍ ടിക്കാറാം മീണ.ഇക്കാര്യം പ്രിസൈഡിങ് ഓഫീസര്‍ ക്രമക്കേട് ഉന്നയിക്കുന്ന ആളെ ബോധ്യപ്പെടുത്തണം.പരാതിയില്‍ ഉത്തമബോധ്യത്തോടെ ഉറച്ചു നില്‍ക്കുകയാണെങ്കില്‍ ഡിക്ലറേഷന്‍ ഫോമില്‍ പരാതി എഴുതി വാങ്ങണം.ആരോപണം തെറ്റാണെന്നു തെളിഞ്ഞാല്‍ ഉടന്‍ പോലീസില്‍ ഏല്‍പ്പിക്കാന്‍ നടപടി സ്വീകരിക്കണമെന്നും അദ്ദേഹം പറഞ്ഞു.
സംസ്ഥാനത്ത് പോളിങ്ങിനിടെ നാലുപേർ കുഴഞ്ഞുവീണ് മരിച്ചു
കണ്ണൂർ:സംസ്ഥാനത്ത് പോളിങ്ങിനിടെ നാലുപേർ കുഴഞ്ഞുവീണ് മരിച്ചു.കണ്ണൂർ ചൊക്ലി രാമവിലാസം ഹൈസ്കൂളിൽ വോട്ട് ചെയ്യാൻ വരിയിൽ നിന്ന മോടോളിൽ വിജയ(64) കുഴഞ്ഞുവീണ് മരിച്ചു.കൊല്ലം കിളിക്കൊല്ലുരിൽ വോട്ടർ പോളിങ്ങ് ബൂത്തിൽ കുഴഞ്ഞു വീണു മരിച്ചു. കിളികൊല്ലൂർ സ്വദേശി മണി (59)യാണ് മരിച്ചത്. പത്തനംതിട്ട വടശേരിക്കര പേഴുംപാറ പോളിംഗ് ബൂത്തിലും ഒരാൾ കുഴഞ്ഞ് വീണ് മരിച്ചു.പേഴുംപാറ സ്വദേശി ചാക്കോ മത്തായിയാണ് മരിച്ചത്. കാഞ്ഞൂര്‍ സ്വദേശി ത്രേസ്യാമ്മയാണ് മരിച്ച മറ്റൊരാള്‍. എറണാകുളം പാറപ്പുറം കുമാരനാശാൻ മെമ്മോറിയൽ യു.പി സ്കൂളിൽ വോട്ട് ചെയ്യാനെത്തിയതായിരുന്നു ത്രേസ്യാമ്മ.