ന്യൂഡൽഹി:പാകിസ്താന്റെ എഫ്16 ഇന്ത്യ വെടിവെച്ചിട്ടിട്ടില്ല എന്ന അമേരിക്കൻ മാധ്യമത്തിന്റെ റിപ്പോർട്ട് തള്ളി ഇന്ത്യൻ വ്യോമസേന.കമാന്‍ഡര്‍ അഭിനന്ദന്‍ വര്‍ദ്ധമാന്‍ പാക്കിസ്ഥാന്റെ എഫ് 16 വെടിവെച്ചിട്ടതിന് തങ്ങളുടെ പക്കൽ കൃത്യമായ തെളിവുകളുണ്ടെന്നും ഇന്ത്യന്‍ വ്യോമസേന വ്യക്തമാക്കി.പാകിസ്ഥാന്റെ കൈവശമുള്ള എഫ്-16 വിമാനങ്ങളെല്ലാം അവരുടെ കൈവശം തന്നെയുണ്ടെന്ന് രണ്ട് യു.എസ് പ്രതിരോധ ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് അമേരിക്കന്‍ മാദ്ധ്യമം റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഇക്കാര്യത്തില്‍ പാകിസ്ഥാനും ഇന്ത്യയോട് വിശദീകരണം തേടിയിരുന്നു. ഇതിന് പിന്നാലെയാണ് വിഷയത്തില്‍ വ്യക്തതവരുത്തി ഇന്ത്യന്‍ വ്യോമസേന രംഗത്തെത്തിയത്.പാക്ക് അധിനിവേശ കശ്മീരിലെ നൗഷേര മേഖലയിലാണ് എഫ് 16 വിമാനം വെടിവച്ച് വീഴ്‌ത്തിയതെന്ന് ഓപറേഷന്‍സ് അസിസ്റ്റന്റ് ചീഫ് എയര്‍ വൈസ് മാര്‍ഷല്‍ ആര്‍.ജി.കെ. കപൂര്‍ വ്യക്തമാക്കി. വ്യോമാക്രമണം നടന്ന ദിവസം പാകിസ്ഥാന്റെ എഫ്16 വിമാനം തിരിച്ചെത്തിയില്ലെന്ന് പാക്ക് വ്യോമസേനയുടെ റേഡിയോ വിനിമയത്തിലും വ്യക‌്‌തമായിരുന്നു. വിമാനത്തില്‍ നിന്നുള്ള ഇജക്‌ഷന്‍ സംബന്ധിച്ച ഇലക്‌ട്രോണിക് സിഗ്നേച്ചറുകളിലും പാക്കിസ്ഥാന്റെ എഫ്-16 ആണെന്ന സൂചനയുണ്ടായിരുന്നതായും അദ്ദേഹം വ്യക്തമാക്കി.പാകിസ്ഥാന്‍ എഫ്-16 ഉപയോഗിച്ചത് റഡാര്‍ സിഗ്നേച്ചറും മിസൈലിന്റെ അവശിഷ്‌ടങ്ങളും കാണിച്ച് ഇക്കാര്യത്തില്‍ ഇന്ത്യ അന്നേ സ്ഥിരീകരണം നടത്തിയിരുന്നു.
കൊച്ചിയില്‍ 12 കിലോ കഞ്ചാവുമായി കാസര്‍കോട് സ്വദേശികള്‍ പിടിയില്‍
കൊച്ചി:കൊച്ചിയില്‍ 12 കിലോ കഞ്ചാവുമായി കാസര്‍കോട് സ്വദേശികള്‍ പിടിയില്‍. കാസര്‍കോട് സ്വദേശികളായ മുഹമ്മദ് ഷിഹാബുദ്ദീന്‍, അബ്ദുള്‍ സാബിദ് എന്നിവരാണ് ‘ഓപ്പറേഷൻ കിംഗ് കോബ്ര’യുടെ ഭാഗമായി നടത്തിയ പരിശോധനയില്‍ പിടിയിലായത്. എറണാകുളം സൗത്ത് റെയില്‍വേ സ്‌റ്റേഷന്റെ പരിസരത്ത് നിന്നാണ് ഇവർ പോലീസ് പിടിയിലായത്.വിശാഖപട്ടണത്ത് നിന്നും ട്രെയിന്‍ മാര്‍ഗം വില്‍പ്പനക്കായി എത്തിച്ച ലഹരി വസ്തുവാണ് പിടിച്ചെടുത്തത്. 500 രൂപ വിലയുള്ള ചെറു പാക്കറ്റുകളിലാക്കിയാണ് ഇവര്‍ ഇവിടെ വില്‍പ്പന നടത്തുന്നത്. വിദ്യാര്‍ത്ഥികള്‍ അടക്കുമുള്ളവരെ കേന്ദ്രീകരിച്ചായിരുന്നു ഇവരുടെ കഞ്ചാവ് വില്‍പനയെന്ന് പോലീസ് സൂചിപ്പിച്ചു.
യോഗി ആദിത്യനാഥിന് തെരഞ്ഞെടുപ്പ് കമ്മീഷന്റെ താക്കീത്
ന്യൂഡൽഹി:യു.പി മുഖ്യമന്ത്രി യോഗി ആദിത്യനാഥിന് തെരഞ്ഞെടുപ്പ് കമ്മീഷന്റെ താക്കീത്.ഇന്ത്യൻ സൈന്യത്തെ മോദിയുടെ സേന എന്ന് അഭിസംബോധന ചെയ്തതിനാണ് യു.പി മുഖ്യമന്ത്രിയും ബി.ജെ.പി നേതാവുമായ യോഗി ആദിത്യനാഥിനെ തെരഞ്ഞെടുപ്പ് കമ്മീഷൻ താക്കീത് ചെയ്തത്.കഴിഞ്ഞ ആഴ്ച നടത്തിയ പ്രസംഗത്തിനിടെയാണ് യോഗി ആദിത്യനാഥ് ഇന്ത്യന്‍ സൈന്യത്തെ ‘മോദി സേന’ എന്ന് വിശേഷിപ്പിച്ചത്. ഇതിനെതിരെ കോണ്‍ഗ്രസ് ഉള്‍പ്പടെയുള്ള പാര്‍ട്ടികള്‍ തെരഞ്ഞെടുപ്പ് കമ്മീഷനെ സമീപിക്കുകയും കമ്മീഷന്‍ യോഗിയോട് വിശദീകരണം തേടുകയും ചെയ്തു. ഇതിന്റെ അടിസ്ഥാനത്തിലാണ് കമ്മീഷന്റെ നടപടി.മുതിര്‍ന്ന നേതാവെന്ന നിലയില്‍ ഔചിത്യം പാലിക്കണമെന്നും ഇത്തരം പ്രസ്ഥാവനകൾ ഇനി ആവർത്തിക്കരുതെന്നും യോഗിക്കയച്ച കത്തിൽ കമ്മീഷൻ ആവശ്യപ്പെട്ടു.അതിനിടെ, കോൺഗ്രസിന്റെ ന്യായ് പദ്ധതിയെ വിമർശിച്ച നീതി ആയോഗ് വൈസ് ചെയർമാന്‍ രാജീവ് കുമാറിനേയും കമ്മീഷൻ ശാസിച്ചു. ഔദ്യോഗിക പദവിയിലിരിക്കുന്നവര്‍ പ്രസ്താവനയിലും പ്രവര്‍ത്തനങ്ങളിലും ജാഗ്രത പാലിക്കണമെന്ന് പറഞ്ഞ കമ്മീഷന്‍ , നീതി ആയോഗ് വൈസ് ചെയർമാൻ പെരുമാറ്റച്ചട്ടം ലംഘിച്ചുവെന്ന് കുറ്റപ്പെടുത്തി.നീതി ആയോഗ് വൈസ് ചെയർമാൻ എന്ന നിലയിലല്ല സാമ്പത്തിക ശാസ്ത്രജ്ഞൻ എന്ന രീതിയിലാണ് താൻ ന്യായ് പദ്ധതിയെ വിമര്‍ശിച്ചതെന്ന് രാജീവ് കുമാര്‍ വിശദീകരിച്ചെങ്കിലും മറുപടി തൃപ്തികരമല്ലെന്ന് കമ്മീഷൻ വ്യക്തമാക്കി.
പാക്കിസ്ഥാന്റെ എഫ് 16 വിമാനം വെടിവെച്ചിട്ടെന്ന ഇന്ത്യൻ വാദം തള്ളി അമേരിക്ക
വാഷിംഗ്ടൺ:പാക്കിസ്ഥാന്റെ എഫ് 16 വിമാനം വെടിവെച്ചിട്ടെന്ന ഇന്ത്യൻ വാദം തള്ളി അമേരിക്കൻ മാഗസിനിൽ റിപ്പോർട്ട്.അമേരിക്കന്‍ മാധ്യമമായ ‘ഫോറിന്‍ പോളിസി’യാണ് അമേരിക്കന്‍ സൈനിക വൃത്തങ്ങളെ ഉദ്ധരിച്ച് വാര്‍ത്ത പുറത്തുവിട്ടത്.പാകിസ്താന് നല്‍കിയ എഫ് 16 വിമാനങ്ങളില്‍ നിന്ന് ഒന്നും കാണാതായിട്ടില്ലെന്നും അമേരിക്കന്‍ സൈനികവൃത്തങ്ങള്‍ പറഞ്ഞതായാണ് റിപ്പോർട്ടിലുള്ളത്.ബാലാകോട്ട് ആക്രമണത്തിന് തിരിച്ചടി നല്‍കാന്‍ ഇന്ത്യന്‍ അതിര്‍ത്തിയില്‍ എത്തിയ പാക് വിമാനങ്ങളെ ഇന്ത്യന്‍ വിമാനങ്ങള്‍ തുരത്തുകയായിരുന്നു. ഇതിനിടെയാണ് ഇന്ത്യന്‍ സൈനികനായ അഭിനന്ദന്‍ വര്‍ധമാന്‍ പാക്കിസ്താന്‍ പിടിയിലാകുന്നത്. ഇതിന് തൊട്ടുമുന്‍പ് പാക്കിസ്താന്‍റെ എഫ് 16 വിമാനം തകര്‍ത്തതായി അഭിനന്ദന്‍ വര്‍ധമാന്‍ ഡി ബ്രീഫിംഗ് സമയത്തടക്കം വെളിപ്പെടുത്തിയിരുന്നു.ഈ വാദമാണ് ഇപ്പോൾ അമേരിക്ക തള്ളിയിരിക്കുന്നത്.പാക്കിസ്ഥാന് അമേരിക്ക എഫ്-16 നല്‍കിയത് നിരവധി ഉപാധികളോടെ ആയിരുന്നു. മറ്റുരാജ്യങ്ങളേ ആക്രമിക്കാന്‍ ഉപയോഗിക്കരുതെന്നും ഭീകരതയെ നേരിടാന്‍ മാത്രമേ ഉപയോഗിക്കാവൂ എന്നും ആയിരുന്നു അമേരിക്കന്‍ നിഷ്‌കര്‍ഷ. എന്നാല്‍ ഇന്ത്യയെ ആക്രമിക്കാന്‍ ഉപയോഗിച്ചു എന്ന വാദം ഇന്ത്യ ഉയര്‍ത്തിയതോടെ പാക്കിസ്ഥാന്‍ പ്രതിരോധത്തിലാവുകയായിരുന്നു.ഇന്ത്യ വെടിവച്ചിട്ടത് എഫ്-16 തന്നെയെന്ന് ഉറപ്പിച്ചിരുന്നെങ്കില്‍ ഇത് പാക്കിസ്ഥാന് വലിയ തിരിച്ചടി ആകുമായിരുന്നു. എന്നാല്‍ ഇന്ത്യ വീഴ്‌ത്തിയത് ഈ വിമാനം അല്ലെന്നാണ് ഇപ്പോള്‍ അമേരിക്ക സ്ഥിരീകരിച്ചതായി മാഗസിന്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.ആക്രമണത്തിന് ഉപയോഗിച്ചത് എഫ് 16 വിമാനമല്ലെന്ന് പാക്കിസ്ഥാന്‍ നേരെത്തെയും അവകാശപ്പെട്ടിരുന്നു. ഇന്ത്യന്‍ വിദേശ മന്ത്രാലയം വിഷയത്തില്‍ ഇതുവരെ പ്രതികരിച്ചിട്ടില്ല.
കോൺഗ്രസിന് ആശ്വാസം;ഹെരാൾഡ് ഹൗസ് ഒഴിയണമെന്ന ഡൽഹി ഹൈക്കോടതി ഉത്തരവ് സുപ്രീംകോടതി സ്റ്റേ ചെയ്തു
ന്യൂഡൽഹി:നാഷണൽ ഹെറാൾഡ് കേസിൽ കോൺഗ്രസിന് താത്കാലിക ആശ്വാസം. ഹെരാൾഡ് ഹൗസ് ഒഴിയണമെന്ന ഡൽഹി ഹൈക്കോടതി ഉത്തരവ് സുപ്രീംകോടതി സ്റ്റേ ചെയ്തു.ചീഫ് ജസ്റ്റിസ് രഞ്ജൻ ഗോഗോയി അധ്യക്ഷനായ ബഞ്ചാണ് കേസ് പരിഗണിച്ചത്. ലാന്‍ഡ് ഡെവലപ്മെന്‍റ് ഓഫീസിന് നോട്ടീസ് അയച്ചിട്ടുണ്ട്.ഹെരാൾഡ് ഹൗസ് ഒഴിപ്പിക്കൽ നടപടിയുമായി കേന്ദ്രസർക്കാരിന് മുന്നോട്ട് പോകാമെന്നായിരുന്നു ഫെബ്രുവരി 28ലെ ഹൈക്കോടതി ഉത്തരവ്. ഇതിനെതിരായി അസോസിയേറ്റ് ജേണൽ ലിമിറ്റഡ് സുപ്രീംകോടതിയെ സമീപിക്കുകയായിരുന്നു.നാഷണൽ ഹെറാൾഡ് പത്രം ഏറ്റെടുത്ത 2011-12 സാമ്പത്തിക വർഷത്തെ വരുമാനം സംബന്ധിച്ച് സോണിയ ഗാന്ധിയും രാഹുൽ ഗാന്ധിയും കൃത്യമായ കണക്കുകൾ പുറത്തുവിട്ടിട്ടില്ലെന്നാരോപിച്ച് സുബ്രമണ്യൻ സ്വാമിയാണ് കേസ് നൽകിയത്.
പ്രശസ്ത ഡബ്ബിങ് ആർട്ടിസ്റ്റ് ആനന്ദവല്ലി അന്തരിച്ചു
തിരുവനന്തപുരം:പ്രശസ്ത ഡബ്ബിങ് ആർട്ടിസ്റ്റ് ആനന്ദവല്ലി(67) അന്തരിച്ചു.തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം.മലയാളത്തിലെ മുന്‍നിര നായികമായര്‍ക്ക് വേണ്ടി ഡബ്ബ് ചെയ്തിട്ടുണ്ട്. നിരവധി പുരസ്‌കാരങ്ങളും അവരെ തേടിയെത്തി.കെ.പി.എ.സിയടക്കമുള്ള പ്രശസ്ത നാടക ഗ്രൂപ്പുകളിലെ അഭിനേത്രിയായിരുന്നു. ഏണിപ്പടികള്‍ എന്ന ചിത്രത്തിലൂടെ അഭിനയ രംഗത്ത് അരങ്ങേറ്റം കുറിച്ച ആനന്ദവല്ലി 1974-ല്‍ ദേവി കന്യകുമാരി എന്ന ചിത്രത്തില്‍ രാജശ്രീക്ക് ശബ്ദം നല്‍കിയാണ് ഡബ്ബിങ് മേഖലയിലേക്ക് കടക്കുന്നത്. 1992 ല്‍ ആധാരം എന്ന ചിത്രത്തില്‍ ഗീതയ്ക്ക് വേണ്ടി ശബ്ദം നല്‍കിയത് സംസ്ഥാന ചലച്ചിത്ര പുരസ്‌കാരം നേടിക്കൊടുത്തു.മഴത്തുള്ളി കിലുക്കം എന്ന സിനിമയില്‍ ശാരദയ്ക്ക് വേണ്ടിയാണ് അവസാനമായി സിനിമയില്‍ ഡബ്ബ് ചെയ്തത്. ടെലിവിഷന്‍ സീരയലുകള്‍ക്ക് വേണ്ടിയും ശബ്ദം നല്‍കിയിട്ടുണ്ട്. ഓള്‍ ഇന്ത്യ റേഡിയോവില്‍ അനൗണ്‍സറായും ജോലി ചെയ്തിട്ടുണ്ട്. മക്കള്‍:അന്തരിച്ച സംവിധായകനായ ദീപന്‍, അനുലക്ഷ്‌മി.
കൊച്ചിയിൽ നടി ആക്രമിക്കപ്പെട്ട കേസിൽ രഹസ്യവിചാരണയ്ക്ക് അനുമതി
കൊച്ചി: കൊച്ചിയില്‍ നടി ആക്രമിക്കപ്പെട്ട കേസില്‍ രഹസ്യ വിചാരണയ്ക്ക് എറണാകുളം സിബിഐ കോടതിയുടെ അനുമതി. ഈ കേസിന്റെ സ്വഭാവം പരിഗണിച്ചാണ് തീരുമാനമെന്നും കോടതി വ്യക്തമാക്കി. പ്രത്യേക സിബിഐ കോടതിയിലെ വനിതാ ജഡ്ജിയുടെ മുൻപാകെയാണ് വാദം.കേസിന്റെ രേഖകള്‍ കൈമാറുന്നതില്‍ തടസമില്ലെന്നു വ്യക്തമാക്കിയ കോടതി, അത് സ്വകാര്യതയെ ബാധിക്കുന്ന തെളിവുകളാകരുതെന്നും പറഞ്ഞു.പ്രാരംഭ വാദത്തിന്റെ അടിസ്ഥാനത്തിലാകും പ്രതികള്‍ക്കുമെതിരെ പൊലീസ് ചുമത്തിയിരിക്കുന്ന കുറ്റം നിലനില്‍ക്കുമോയെന്നു കോടതി തീരുമാനിക്കുക. കുറ്റം നിലനില്‍ക്കമെങ്കില്‍ മാത്രമേ വിചാരണ നടപടികളിലേയ്ക്ക് കടക്കൂ.കേസുമായി ബന്ധപ്പെട്ട് ചില രേഘകള്‍ ലഭിക്കണെമെന്നാവശ്യപ്പെട്ട് കോടതിയെ സമീപിച്ചിരുന്നു. അതില്‍ കോടതി പ്രോസിക്യൂഷന്‍റെ തീരുമാനം തേടിയിട്ടുണ്ട്.കേസിലെ പ്രതികള്‍ ആരും തന്നെ കോടതിയില്‍ ഹാജരായിരുന്നില്ല.
കുപ്പിവെള്ളം ഗുരുതര ആരോഗ്യപ്രശ്നങ്ങൾ ഉണ്ടാക്കുന്നതായി പഠന റിപ്പോർട്ട്
തിരുവനന്തപുരം:ശുദ്ധമെന്ന് കരുതി യാത്രയിലും മറ്റും ദാഹമകറ്റാന്‍ പണംകൊടുത്ത് നാം വാങ്ങി ഉപയോഗിക്കുന്ന കുപ്പിവെള്ളം ഗുരുതര ആരോഗ്യപ്രശ്നങ്ങളുണ്ടാക്കുന്നവയെന്ന് പഠനറിപ്പോര്‍ട്ട്. ഭക്ഷ്യസുരക്ഷാവകുപ്പിന്റെ പരിശോധനയില്‍ ചില കുപ്പിവെള്ളങ്ങളിൽ കോളിഫോം ബാക്ടീരിയ അടക്കം കണ്ടെത്തിയിരുന്നു.രാജ്യത്ത് വില്‍ക്കുന്ന പത്ത് കുപ്പിവെള്ളത്തില്‍ മൂന്നെണ്ണവും മലിനജലം അടങ്ങിയതാണെന്നാണ് കേന്ദ്രസര്‍ക്കാര്‍ വെളിപ്പെടുത്തിയിരിക്കുന്നത്. അമേരിക്ക ആസ്ഥാനമായുള്ള ജേണലിസം സ്ഥാപനമായ ഓര്‍ബ് മീഡിയ 11 കുടിവെള്ള ബ്രാന്‍ഡുകളിലെ 250 ബോട്ടിലുകളില്‍ നടത്തിയ പരീക്ഷണമാണ് ഞെട്ടിക്കുന്ന ഫലം പുറത്തുവിട്ടിരിക്കുന്നത്.ഇന്ത്യയടക്കമുള്ള ഒന്‍പതു രാജ്യങ്ങളില്‍ നിലവിലുള്ള കുപ്പിവെള്ളങ്ങളാണ് പഠനവിധേയമാക്കിയത്. പ്ലാസ്റ്റിക്കിന്റെ ചെറുതരികള്‍ നിറഞ്ഞതാണ് നമ്മുടെ കുപ്പിവെള്ളത്തിലെ 93 ശതമാനവുമെന്നാണ് പഠനത്തിലുള്ളത്. 250 കുപ്പികളില്‍ 93 ശതമാനത്തിലും പ്ലാസ്റ്റിക്കിന്റെ അംശം കണ്ടെത്തി. ഈ 93 ശതമാനം കുപ്പിവെള്ളത്തില്‍ ഓരോ ലിറ്ററിലും ശരാശരി ഒരു മുടിനാരിന്റെ വലുപ്പത്തിലുള്ള പ്ലാസ്റ്റിക്കുണ്ടെന്നാണ് കണ്ടെത്തിയിരിക്കുന്നത്. കുപ്പിയുടെ അടപ്പുകള്‍ നിര്‍മിക്കുന്ന പ്ലാസ്റ്റികിന്റെ അംശവും കുടിവെള്ളത്തില്‍ കണ്ടെത്തിയിട്ടുണ്ട്. അര്‍ബുദത്തിനും ബീജത്തിന്റെ അളവ് കുറയ്ക്കാനും കുട്ടികളില്‍ ഓട്ടിസത്തിനും കാരണമായേക്കാവുന്ന വിഷവസ്തുക്കളാണ് ഇവയില്‍ പലതും. കേരളത്തിലെ അറുന്നൂറിലേറെ കുപ്പിവെള്ള നിര്‍മാണ യൂണിറ്റുകളില്‍ 142 എണ്ണത്തിന് മാത്രമാണ് ഐഎസ്‌ഐയുടേയും ഭക്ഷ്യ സുരക്ഷാ വകുപ്പിന്റേയും അനുമതിയുള്ളത്.വെള്ളത്തിലുള്ള പ്ലാസ്റ്റിക്കിന്റെ അംശം മൈക്രോസ്‌കോപ് ഉപയോഗിച്ച് നോക്കിയാല്‍ തിളക്കത്തോടെ വേര്‍തിരിച്ച് കാണാനാകും. 2016-17 കാലയളവില്‍ 743 വെള്ളക്കുപ്പികള്‍ സാംപിളുകളായെടുത്ത് കേന്ദ്രം പരിശോധിച്ചിരുന്നു. കേന്ദ്ര ഭക്ഷ്യ സുരക്ഷാ ഗുണനിലവാര അതോറിറ്റി (ഫസായ്) നടത്തിയ പരിശോധനയില്‍ 224 സാംപിളുകളും മലിനീകരിക്കപ്പെട്ടതാണെന്ന് കണ്ടെത്തി.ഗുണ നിലവാരമില്ലാത്ത കുപ്പിയില്‍ മലിനജലം വില്പന നടത്തി ഉപഭോക്താക്കളെ രോഗികളാക്കുന്ന കുടിവെള്ള കമ്ബിനികളേയും വിതരണക്കാരുടേയും പേരില്‍ നിയമ നടപടികള്‍ സ്വീകരിക്കണമെന്നാവശ്യം ശക്തമമാകുകയാണ്.
സ്കൂൾ ബാഗുകളുടെ ഭാരം കുറയ്ക്കാൻ നടപടി സ്വീകരിച്ചതായി സർക്കാർ
കൊച്ചി:സ്കൂൾ ബാഗുകളുടെ ഭാരം കുറയ്ക്കാൻ നടപടി സ്വീകരിച്ചതായി പൊതുവിദ്യാഭ്യാസ വകുപ്പ് അഡീഷണല്‍ ഡയറക്ടര്‍ ജെസി ജോസഫ് ഹൈക്കോടതിയെ അറിയിച്ചു.കുട്ടികളുടെ ആരോഗ്യത്തെ ബാധിക്കുന്നതിനാല്‍ സ്കൂള്‍ ബാഗിന്റെ അമിതഭാരം കുറയ‌്ക്കണമെന്നാവശ്യപ്പെട്ട് എറണാകുളം എളംകുളം സ്വദേശി ഡോ. ജോണി സിറിയക് നല്‍കിയ ഹര്‍ജിയിലാണ് പൊതുവിദ്യാഭ്യാസ വകുപ്പ് സത്യവാങ്മൂലം നല്‍കിയത്.സ്കൂള്‍ ബാഗിന്റെ ഭാരം കുറയ്ക്കാനുള്ള നിര്‍ദേശങ്ങളോടെ മനുഷ്യാവകാശ കമീഷന്‍ 2016 ആഗസ‌്ത‌് അഞ്ചിന് ഉത്തരവിറക്കിയിരുന്നെന്ന് സത്യവാങ്മൂലത്തില്‍ പറഞ്ഞു. രണ്ടു ഭാഗമാക്കിയ പുസ്തകങ്ങള്‍ കമീഷന്റെ ഉത്തരവിനെത്തുടര്‍ന്ന് 2017-18 മുതല്‍ മൂന്നു ഭാഗമാക്കാന്‍ തീരുമാനിച്ചു. ആദ്യ രണ്ടുഭാഗങ്ങള്‍ വേനലവധിക്കാലത്ത് മെയ് 15നകവും മൂന്നാംഭാഗം ക്രിസ്മമസ് അവധിക്കാലത്തും വിതരണം ചെയ്യും. ഓരോ ഭാഗവും 60 പേജുകളില്‍ കൂടരുതെന്ന് നിഷ്കര്‍ഷിച്ചിട്ടുണ്ട്.പാഠപുസ്തകങ്ങൾ ഒന്നിലേറെ ഭാഗങ്ങളാക്കി മാറ്റിയതിന് പുറമെ ഭാരം കുറഞ്ഞ മെറ്റീരിയൽ കൊണ്ടു നിർമിച്ച ബാഗുകൾ ഉറപ്പാക്കാൻ പ്രധാനാധ്യാപകർക്ക് നിർദേശം നൽകിയിട്ടുണ്ട്. ബാഗുകളുടെ ഭാരം വർധിപ്പിക്കാൻ വാട്ടർ ബോട്ടിലുകൾ കാരണമാകാറുണ്ട്. ക്ലാസ് മുറികളിൽ കുടിവെള്ളം ലഭ്യമാക്കിയാൽ വാട്ടർ ബോട്ടിലുകൾ ഒഴിവാക്കാനാവും. വലിപ്പവും പേജും കുറഞ്ഞ നോട്ട് ബുക്കുകളാണ് ഉപയോഗിക്കുന്നതെന്ന് ഉറപ്പാക്കാൻ പ്രധാനാധ്യാപകർക്ക് നിർദേശം നൽകിയിട്ടുണ്ടന്നും സർക്കാർ കോടതിയെ അറിയിച്ചു.
ചാലക്കുടിയിലെ യു.ഡി.എഫ് സ്ഥാനാര്‍ഥി ബെന്നി ബെഹന്നാനെ ഹൃദയാഘാതത്തെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു
തൃശൂർ:ചാലക്കുടിയിലെ യു.ഡി.എഫ് സ്ഥാനാര്‍ഥി ബെന്നി ബെഹന്നാനെ ഹൃദയാഘാതത്തെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.ഇന്ന് പുലര്‍ച്ചയോടെയാണ് കടുത്ത നെഞ്ച് വേദന അനുഭവപ്പെട്ടതിനെ തുടർന്ന് ചാലക്കുടി മണ്ഡലം യുഡിഎഫ് സ്ഥാനാര്‍ഥിയും യുഡിഎഫ് കണ്‍വീനറുമായി ബെന്നി ബെഹന്നാനെ കാക്കനാടുള്ള സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.ഡോക്ടര്‍മാര്‍ നടത്തിയ പരിശോധനയില്‍ ഹൃദയധമനികളില്‍ തടസ്സമുള്ളതായി കണ്ടെത്തിയതിനെ തുടർന്ന് അടിയന്തിരമായി ഇദ്ദേഹത്തെ ആന്‍ജിയോ പ്ലാസ്റ്ററി സര്‍ജറിക്ക് വിധേയനാക്കി.നിലവില്‍ ബെന്നി ബെഹനാന്റെ ആരോഗ്യ നിലയില്‍ ആശങ്കപ്പെടേണ്ട യാതൊരു സാഹചര്യവുമില്ലെന്നും എന്നാല്‍ 48 മണിക്കൂര്‍ ഡോക്ടര്‍മാരുടെ നിരീക്ഷണത്തില്‍ തുടരണമെന്നും ആശുപത്രി അധികൃതര്‍ വ്യക്തമാക്കി. രണ്ടാഴ്ച്ചയോളം വിശ്രമം വേണ്ടിവരുമെന്നാണ് ഡോക്ടര്‍മാര്‍ അറിയിച്ചിരിക്കുന്നത്.ബെന്നി ബെഹന്നാന്ന് ഡോക്റ്റർമാർ വിശ്രമം വേണമെന്ന് നിർദേശിച്ചതിനാൽ തെരഞ്ഞെടുപ്പ് പ്രചരണം എത്തരത്തില്‍ വേണമെന്ന് ചര്‍ച്ചചെയ്ത് തീരുമാനിക്കുമെന്ന് യുഡിഎഫ് നേതാക്കള്‍ വ്യക്തമാക്കി.