രാജ്യം വിട്ട വജ്ര വ്യാപാരി നീരവ് മോദിയുടെ ആഢംബര ബംഗ്ലാവ് പൊളിച്ചു;തകർത്തത് സ്ഫോടക വസ്തുക്കള്‍ ഉപയോഗിച്ച്‌

keralanews nirav modis bungalow demolished by explosives

മുംബൈ: വായ്പാ തട്ടിപ്പ് നടത്തി രാജ്യം വിട്ട വജ്ര വ്യാപാരി നീരവ് മോദിയുടെ ആഢംബര ബംഗ്ലാവ് മഹാരാഷ്ട്ര സര്‍ക്കാര്‍ സ്ഫോടക വസ്തുക്കള്‍ ഉപയോഗിച്ച്‌ തകര്‍ത്തു.ഒന്നരയേക്കറില്‍ കോടികള്‍ ചെലവഴിച്ച്‌ നീരവ് മോദി കെട്ടി ഉയര്‍ത്തിയ ഒഴിവുകാല വസതിയാണ് ഇതോടെ തകർന്നത്.കയ്യേറ്റങ്ങളും നി‍ര്‍മ്മാണ ചട്ടലംഘനവും കണ്ടെത്തിയതോടെയാണ് ബംഗ്ലാവ് പൊളിച്ചുമാറ്റുന്നതിന് ബോംബൈ ഹൈക്കോടതി ഉത്തരവിട്ടത്. 33,000 ചതുരശ്ര അടിയില്‍ കെട്ടി ഉയര്‍ത്തിയിരിക്കുന്ന ‘രൂപാന’ എന്ന ബംഗ്ലാവ് അലിബാഗ് കടല്‍ത്തീരത്തിന് അഭിമുഖമായാണ് സ്ഥിതിചെയ്യുന്നത്. 25 കോടി രൂപ ചെലവിട്ടാണ്  നീരവ് മോദി ബംഗ്ലാവ് കെട്ടിപ്പടുത്തതെന്നാണ് വിവരം. ഒട്ടേറെ മുറികള്‍, അത്യാഡംബര പ്രൈവറ്റ് ബാറുകള്‍ എന്നിവയടങ്ങിയതാണ് ഈ കെട്ടിടം. മുപ്പത് കിലോ സ്ഫോടക വസ്തുക്കള്‍ വിവിധ ഇടങ്ങളില്‍ നിറച്ചാണ് കെട്ടിടം പൊളിച്ചത്. തീരത്തെ സ്ഥലം എന്‍ഫോഴ്സമെന്‍റ് ഡയറക്ടറേറ്റ് ഏറ്റെടുത്തു കഴിഞ്ഞു. അകത്തെ മൂല്യമേറിയ വസ്തുക്കളും ലേലത്തില്‍ വയ്ക്കും.പഞ്ചാബ് നാഷണല്‍ ബാങ്കില്‍ നിന്ന് 13,000കോടില്‍ പരം രൂപ വായ്പയെടുത്ത് രാജ്യംവിട്ട മോദി ബംഗ്ലാവ് നഷ്ടപ്പെടാതിരിക്കാന്‍ വലിയ ശ്രമങ്ങള്‍ നടത്തിയിരുന്നു. അവസാനം വരെയും ബംഗ്ലാവ് കൈവിട്ടു പോകാതിരിക്കാന്‍ നീരവ് പോരാട്ടം നടത്തിയെങ്കിലും പരാജയപ്പെട്ടുകയായിരുന്നു.

കുമ്മനം രാജശേഖരന്‍ ഗവര്‍ണര്‍ സ്ഥാനം രാജിവച്ചു; തിരുവനന്തപുരത്ത് മത്സരിച്ചേക്കുമെന്ന് സൂചന

keralanews kummanam rajasekharan resigned governor position and may compete in thiruvananthapuram

തിരുവനന്തപുരം: കുമ്മനം രാജശേഖരന്‍ മിസോറം ഗവര്‍ണര്‍ സ്ഥാനം രാജിവച്ചു. രാജി രാഷ്ട്രപതി രാംനാഥ് കോവിന്ദ് അംഗീകരിച്ചെന്നാണ് ഡല്‍ഹിയില്‍ നിന്നും ലഭിക്കുന്ന റിപ്പോര്‍ട്ടുകള്‍.ലോക്‌സഭ തിരഞ്ഞെടുപ്പില്‍ തിരുവനന്തപുരം മണ്ഡലത്തില്‍ കുമ്മനം സ്ഥാനാർത്ഥിയാകുമെന്ന് സൂചനയുണ്ട്. ഇക്കാര്യത്തില്‍ തീരുമാനം ഉടന്‍ ഉണ്ടാകുമെന്നാണ് ബി.ജെ.പി വൃത്തങ്ങള്‍ നല്‍കുന്ന വിവരം.ശബരിമല വിഷയത്തെ തുടര്‍ന്ന് ബി.ജെ.പി ഏറ്റവും കൂടുതല്‍ വിജയസാദ്ധ്യത കല്‍പ്പിക്കുന്ന മണ്ഡലമാണ് തിരുവനന്തപുരം. അവിടെ ശക്തമായ സ്ഥാനാര്‍ത്ഥി വെണമെന്ന് സംസ്ഥാന നേതൃത്വത്തില്‍ നിന്നും ആവശ്യമുയര്‍ന്നിരുന്നു. സുരേഷ് ഗോപി, കെ.സുരന്ദ്രന്‍ എന്നിവരുടെ പേര് ഉയര്‍ന്നുവന്നെങ്കിലും കുമ്മനം സ്ഥാനാര്‍ത്ഥിയാകണമെന്നായിരുന്നു ആര്‍.എസ്.എസിന്റെ ആവശ്യം. ഇതിന്റെ പശ്ചാത്തലത്തില്‍ കുമ്മനത്തിന്റെ രാജിക്കായി ആര്‍.എസ്.എസ് ദേശീയ നേതൃത്വത്തില്‍ സമ്മര്‍ദ്ദം ചെലുത്തിയിരുന്നു.

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ ഒളിവിൽ പോയ ഇമാം പിടിയിൽ

keralanews imam who was hiding in the case of raping a minor girl was arrested

തിരുവനന്തപുരം:പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ ഒളിവിൽ പോയ തൊളിക്കോട് ജമാ അത്ത് മുന്‍ ഇമാം ഷെഫീക്ക് അല്‍ ഖാസിമി പിടിയിലായി.തമിഴ്‌നാട്ടിലെ മധുരയിൽ നിന്നുമാണ് പോലീസ് ഇയാളെ പിടികൂടിയത്.ഇവിടെ ലോഡ്ജിൽ ഒളിവിൽ കഴിയുകയായിരുന്നു ഇയാൾ.ഒളിവിൽ കഴിയാൻ സഹായിച്ച ഫാസിലിനെയും പോലീസ് പിടികൂടിയിട്ടുണ്ട്.ക്രൈം ബ്രാഞ്ച് ഡിവൈഎസ്പി ഡി.അശോകൻ,ഷാഡോ പോലീസ് എസ്‌ഐ പി.ഷിബു എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് ഇമാമിനെ പിടികൂടിയത്.ഇമാമിനെ കണ്ടെത്താനുള്ള നടപടികളുടെ ഭാഗമായി ഇയാളുടെ സഹോദരനടക്കം മൂന്നുപേരുടെ മൊബൈൽ നമ്പറുകൾ പോലീസ് നിരീക്ഷിച്ചു വരികയായിരുന്നു.ഈ നമ്പറുകൾ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് ഇയാൾ പിടിയിലാകുന്നത്. രാത്രിയോടെ തിരുവനന്തപുരം റൂറൽ എസ്പി ഓഫീസിലെത്തിച്ച ഇമാമിനെ ഉന്നത ഉദ്യോഗസ്ഥരുടെ നേതൃത്വത്തിൽ ചോദ്യം ചെയ്തുവരികയാണ്.ഫെബ്രുവരി രണ്ടിനാണ് കേസിനാസ്പദമായ സംഭവം.പേപ്പാറയ്ക്കടുത്തുള്ള വനത്തിൽ വെച്ച് ഇമാം പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ചു എന്നതാണ് കേസ്. ഇയാൾക്കെതിരെ വിതുര പോലീസ് പോക്സോ പ്രകാരം കേസെടുത്തിരുന്നു.തുടർന്ന് ഇയാൾ ഒളിവിൽ പോയി.ഇയാൾക്കെതിരെ പോലീസ് ലുക്ക് ഔട്ട് നോട്ടീസും പുറപ്പെടുവിച്ചിരുന്നു. കുടുംബവുമായുള്ള പരിചയത്തിന്റെ പേരിലാണ് പെണ്‍കുട്ടി തന്റെ വാഹനത്തില്‍ കയറാന്‍ തയാറായത്.പീഡനവിവരം പുറത്തുപറയരുതെന്ന് പെണ്‍കുട്ടിയോട് ആവശ്യപ്പെട്ടിരുന്നുവെന്നും ഖാസിമി പറഞ്ഞു.എന്നാല്‍ പീഡനശ്രമത്തിനിടെ പെണ്‍കുട്ടിയുടെ നിലവിളി കേട്ട് ഓടിയെത്തിയ തൊഴിലുറപ്പ് സ്ത്രീകള്‍ വാഹനത്തിനുള്ളില്‍ കുട്ടിയെ കണ്ടതോടെ വാക്കുതര്‍ക്കത്തില്‍ ഏര്‍പ്പെട്ടുവെന്നും ഇയാള്‍ പോലീസിന് മൊഴി നല്‍കി. തൊഴിലാളികളുടെ ചോദ്യത്തിന് പരസ്പര വിരുദ്ധമായാണ് ഇയാൾ മൊഴി നൽകിയത്.തുടർന്ന് നാട്ടുകാരെ വിളിച്ചുകൂട്ടി നടത്തിയ ചോദ്യം ചെയ്യലിലാണ്‌ പീഡനവിവരം പുറത്തായത്.

വൈത്തിരിയിൽ പോലീസുമായുള്ള ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ട മാവോയിസ്റ്റ് ജലീലിന്റെ മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കും

keralanews the dead body of maoist killed in vythiri will handed over to relatives

കോഴിക്കോട്:വയനാട് വൈത്തിരിയിൽ പോലീസുമായുള്ള ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ട മാവോയിസ്റ്റ് ജലീലിന്റെ മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കും. പോലീസിന്റെ പ്രത്യേക കാവലില്‍ പാണ്ടിക്കാട്ടെ വീട്ടിലേക്ക് കൊണ്ടുപോകും. മൃതദേഹം വിട്ടുകിട്ടണമെന്ന് ബന്ധുക്കള്‍ ആവശ്യപ്പെട്ടിരുന്നു. ഏകപക്ഷീയമായ കൊലപാതകമാണ് നടന്നിരിക്കുന്നതെന്നും പോലീസിനെതിരെ കൊലക്കുറ്റം ചുമത്തി എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്തതിന് ശേഷം അന്വേഷണം നടത്തണമെന്ന് ജലീലിന്റെ സഹോദരന്‍ സി.പി റഷീദ് ആവശ്യപ്പെട്ടു.ബുധനാഴ്ച രാത്രി ഏഴരയോടെയാണ് വൈത്തിരിയിലെ ഉപവന്‍ റിസോര്‍ട്ടില്‍ സായുധരായ ജലീ.ലും കൂട്ടാളിയും എത്തിയത്.വനത്തോട് ചേര്‍ന്ന റിസോര്‍ട്ടിലെത്തിയ ഇരുവരും പണവും 10 പേര്‍ക്കുള്ള ഭക്ഷണവും ആവശ്യപ്പെട്ടു.റിസോര്‍ട്ട് ജീവനക്കാര്‍ വിവരം അറിയിച്ചതിനെ തുടര്‍ന്ന് എത്തിയ പോലീസ് തെരച്ചില്‍ നടത്തുന്നതിനിടെയാണ് വെടിവെപ്പുണ്ടായത്. ആത്മരക്ഷാര്‍ഥമാണ് വെടിവെച്ചതെന്ന് ഐ.ജി ബല്‍റാം കുമാര്‍ ഉപാധ്യായ നല്‍കിയ വിശദീകരണം.

അയോധ്യതർക്കം;മധ്യസ്ഥ ചർച്ചയിലൂടെ പരിഹരിക്കാൻ സുപ്രീം കോടതി നിർദേശം

keralanews supreme court order mediation talk to solve ayodhya dispute

ന്യൂഡല്‍ഹി: അയോദ്ധ്യ തര്‍ക്കം മധ്യസ്ഥ ചര്‍ച്ചയിലൂടെ പരിഹരിക്കാന്‍ സുപ്രീംകോടതി നിർദേശം.ഇതിനായി മൂന്ന് പേരടങ്ങുന്ന സമിതിയെ സുപ്രീംകോടതി ഭരണഘടനാ ബെഞ്ച് നിയോഗിച്ചു.സുപ്രീംകോടതി റിട്ട. ജഡ്ജി ഖലീഫുല്ലയാണ് സമിതി ചെയര്‍മാന്‍. ശ്രീ ശ്രീ രവിശങ്കര്‍, മുതിര്‍ന്ന അഭിഭാഷകന്‍ ശ്രീംറാം പാഞ്ചു എന്നിവരാണ് സമിതിയിലെ മറ്റംഗങ്ങൾ.സമിതിയ്ക്ക് ആവശ്യമെന്നു തോന്നുന്ന പക്ഷം കൂടുതല്‍ പേരെ സമിതിയില്‍ ഉള്‍പ്പെടുത്താമെന്നും സുപ്രീംകോടതി നിര്‍ദ്ദേശിച്ചു.മധ്യസ്ഥ ചര്‍ച്ചക്ക് ഒരു തടസ്സവുമില്ലെന്ന് കോടതി വ്യക്തമാക്കി. ചര്‍ച്ച രഹസ്യമായിരിക്കണം. മധ്യസ്ഥ ചര്‍ച്ചകള്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യരുതെന്ന് കോടതി ഉത്തരവിട്ടു.അതേസമയം എല്ലാ ചര്‍ച്ചകളും റെക്കോര്‍ഡ് ചെയ്തിരിക്കണമെന്നും കോടതി നിര്‍ദ്ദേശിച്ചു.ഫൈസാബാദിലാണ് ചര്‍ച്ച നടക്കുക. ഫൈസാബാദില്‍ സമിതിക്ക് വേണ്ട എല്ലാ സൗകര്യങ്ങളും ഉത്തര്‍പ്രദേശ് സര്‍ക്കാര്‍ ചെയ്‌ത് നല്‍കണം.ഒരാഴ്‌ചയ്‌ക്കുള്ളില്‍ മദ്ധ്യസ്ഥ ചര്‍ച്ചകള്‍ തുടങ്ങണമെന്നും എട്ട് ആഴ്ചക്കുള്ളില്‍ മധ്യസ്ഥ ചര്‍ച്ചകള്‍ പൂര്‍ത്തിയാക്കണമെന്നും കോടതി നിര്‍ദേശിച്ചു.നാലാഴ്ചയ്‌ക്കുള്ളില്‍ മദ്ധ്യസ്ഥ സംഘം ആദ്യ റിപ്പോര്‍ട്ട് കോടതിയില്‍ നല്‍കണം.അയോധ്യയിലെ ഭൂമി തര്‍ക്കവിഷയം മധ്യസ്ഥചര്‍ച്ചയ്ക്ക് വിടുന്നതിനുള്ള വാദം സുപ്രീം കോടതി ബുധനാഴ്ച പൂര്‍ത്തിയായിരുന്നു. മധ്യസ്ഥതയെ ചില ഹിന്ദുസംഘടനകള്‍ എതിര്‍ത്തപ്പോള്‍ മുസ്ലിംസംഘടനകള്‍ യോജിക്കുകയാണ് ഉണ്ടായത്.ഈ വിഷയത്തില്‍, മധ്യസ്ഥതയിലൂടെ പ്രശ്ന പരിഹാരത്തിന് ഒരു ശതമാനമെങ്കിലും സാധ്യതയുണ്ടെങ്കില്‍ അതു പരിഗണിക്കുക എന്ന നിലപാടാണ് സുപ്രീംകോടതി സ്വീകരിച്ചത്. ഇതാണ് സമിതിയുടെ രൂപീകരണത്തിന് വഴിയൊരുക്കിയത്.

മാവോയിസ്റ്റ് ജലീലിന് വെടിയേറ്റത് മൂന്ന് തവണയെന്ന് ഇൻക്വസ്റ്റ് റിപ്പോർട്ട്;തലയ്ക്ക് പിന്നിലേറ്റ വെടിയുണ്ട നെറ്റി തുളച്ച് മുന്നിലെത്തി

keralanews inquiry report that the maoist jaleel was shot three times

വയനാട്: വൈത്തിരിയിലെ സ്വകാര്യ റിസോര്‍ട്ടില്‍ പൊലീസിന്റെ വെടിവെയ്പില്‍ മരിച്ച മാവോയിസ്റ്റ് കബനി നാടുകാണി ദളത്തിലെ സജീവ പ്രവര്‍ത്തകനായ സിപി ജലീലിന്റെ ശരീരത്തില്‍ മൂന്ന് വെടിയുണ്ടകള്‍ ഏറ്റതായി ഇന്‍ക്വസ്റ്റ് റിപ്പോര്‍ട്ട്. ഇതില്‍ തലയ്‌ക്കേറ്റ വെടിയാണ് ഏറ്റവും ഗുരുതരം. തലയ്ക്ക് പിറകിലേറ്റ വെടി നെറ്റി തുളച്ചു മുന്നിലെത്തിയതായും ഇന്‍ക്വസ്റ്റ് റിപ്പോര്‍ട്ടില്‍ പറയുന്നു.സംഭവസ്ഥലത്ത് നിന്നും ടര്‍പഞ്ചര്‍ എന്ന തോക്ക് കണ്ടെത്തിയിട്ടുണ്ടെന്നും ഒരേസമയം ഒരൊറ്റ ഉണ്ട മാത്രം ഉപയോഗിക്കാന്‍ സാധിക്കുന്ന ഈ തോക്കുപയോഗിച്ച്‌ ആനയെ വരെ കൊല്ലാന്‍ സാധിക്കുമെന്നും റിപ്പോര്‍ട്ടിലുണ്ട്. ഈ തോക്കില്‍ ഉപയോഗിക്കുന്ന എട്ട് തിരകളും സംഭവ സ്ഥലത്ത് നിന്ന് കണ്ടെത്തി.കൂടാതെ ഡിണറ്റേര്‍ അടക്കമുള്ള സ്‌ഫോടകവസ്തുകളും മാവോയിസ്റ്റ് സംഘത്തിന്റെ കൈയിലുണ്ടായിരുന്നുവെന്ന് റിപ്പോര്‍ട്ടിലുണ്ട്. സ്‌ഫോടകവസ്തുകളുടെ സാന്നിധ്യം കണ്ടെത്തിയതാണ് ജലീലിന്റെ ഇന്‍ക്വസ്റ്റ് നടപടികള്‍ വൈകാൻ കാരണമെന്ന് പൊലീസ് ഉദ്യോഗസ്ഥര്‍ പറയുന്നു. ഇയാളുടെ ശരീരത്തില്‍ സ്‌ഫോടക വസ്തുകള്‍ ഘടിപ്പിച്ചിരുന്നോ എന്ന സംശയത്തെ തുടര്‍ന്ന് മുഴുവന്‍ പൊലീസ് ഉദ്യോഗസ്ഥരേയും റിസോര്‍ട്ട് ജീവനക്കാരേയും മാറ്റിയ ശേഷം വളരെ കരുതലോടെയാണ് നടപടികള്‍ പൂര്‍ത്തിയാക്കിയത്.

കൊച്ചി ബ്യൂട്ടി പാർലർ വെടിവെയ്പ്പ്;പ്രതികൾക്ക് ഒത്താശ ചെയ്തത് പ്രമുഖ നിർമാതാവാണെന്ന് സൂചന

keralanews beauty parlour firing case hint that famous producer helped the accused

കൊച്ചി:കൊച്ചി ബ്യൂട്ടി പാർലർ വെടിവെയ്പ്പ്  കേസ് വഴിത്തിരിവിലേക്ക്.ആക്രണം നടത്താൻ പ്രതികൾക്ക് ഒത്താശ ചെയ്തത് പ്രമുഖ നിർമാതാവാണെന്ന് സൂചന.പ്രതികള്‍ക്ക് രക്ഷപ്പെടാന്‍ വാഹനസൗകര്യം ഒരുക്കിയതും ഇയാൾതന്നെയാണ് എന്നാണ് സൂചന.ബ്യൂട്ടി പാർലർ ഉടമ നടി ലീന മരിയ പോളിന്റെ ബ്യൂട്ടി സലൂണിന് സമീപത്തെ ഫ്ലാറ്റിലാണ് നിര്‍മ്മാതാവ് താമസിക്കുന്നത്. പ്രതികള്‍ വെടിവെച്ചതിന് ശേഷം ഈ ഫ്ലാറ്റിലേക്ക് കയറിപോകുന്നതിന്റെ ദൃശ്യങ്ങള്‍ പോലീസിന് ലഭിച്ചിട്ടുണ്ട്. ഈ ഫ്ലാറ്റിലിരുന്നാണ് ക്രിമിനല്‍ സംഘം നടിയെ ഭീഷണിപ്പെടുത്തി പണം തട്ടാനുള്ള പദ്ധതി ആസൂത്രണം ചെയ്തതെന്നാണ് പോലീസിന്റെ വിലയിരുത്തല്‍.ലീനയുടെ അഭിഭാഷകന്‍, ചാനല്‍ റിപ്പോര്‍ട്ടര്‍ എന്നിവരുടെ ഫോണ്‍ നമ്പറുകൾ രവി പൂജാരിക്ക് നല്‍കി ഫോണ്‍ വിളിപ്പിച്ചത് നിര്‍മ്മാതാവാണെന്ന് സൂചനയുണ്ട്. പെരുമ്പാവൂരിലെ ഗുണ്ടാംസംഘവുമായി നിര്‍മ്മാതാവിനുള്ള അടുത്തബന്ധത്തിന്റെ തെളിവുകള്‍ പോലീസിന് ലഭിച്ചിട്ടുണ്ട്.അന്വേഷണം പുരോഗമിക്കുകയാണ്.

ജമ്മുവിലെ ബസ് സ്റ്റാന്‍ഡില്‍ ഗ്രനേഡ് ആക്രമണം; രണ്ടു മരണം

keralanews two died in grenade attack in jammu

ജമ്മു:ജമ്മുവിലെ ബസ് സ്റ്റാന്‍ഡില്‍ ഉണ്ടായ ഗ്രനേഡ് ആക്രമണത്തിൽ രണ്ടുപേർ മരിച്ചു.27 പേർക്ക് പരിക്കേറ്റു.ഉത്തരാഖണ്ഡ് ഹരിദ്വാർ സ്വദേശി മുഹമ്മദ് ഷരീഖ്(17),അനന്തനാഗ് സ്വദേശി മുഹമ്മദ് റിയാസ് എന്നിവരാണ് മരിച്ചത്.മുഹമ്മദ് ഷരീഖ് ഇന്നലെ സംഭവസ്ഥലത്ത് വെച്ചുതന്നെ മരണപ്പെട്ടിരുന്നു.ജമ്മുവിലെ സർക്കർ മെഡിക്കൽ കോളേജിൽ ചികിത്സയിലായിരുന്ന മുഹമ്മദ് റിയാസ് ഇന്ന് പുലർച്ചയോടെയാണ് മരണത്തിനു കീഴടങ്ങിയത്. ജമ്മു നഗരത്തിലെ ബസ്സ്റ്റാൻഡിൽ ഇന്നലെ ഉച്ചയോടെയാണ് ആക്രമണം ഉണ്ടായത്.ബസ്റ്റാന്റിൽ നിര്‍ത്തിയിട്ടിരുന്ന ഒരു ബസ്സിനടിയിലേക്കാണ് ഗ്രനേഡ് എറിഞ്ഞത്.ആക്രമണത്തില്‍ പിന്നില്‍ ഹിസ്‍ബുല്‍ മുജാഹിദീനെന്ന് പൊലീസ് വ്യക്തമാക്കി.ഗ്രനേഡ് എറിഞ്ഞ യാസീന്‍ ഭട്ടെന്നയാളെ പൊലീസ് അറസ്റ്റ് ചെയ്തു. ഹിസ്‍ബുല്‍ മുജാഹിദീന്‍ കമാന്‍ററുടെ നിര്‍ദേശപ്രകാരമാണ് ഭട്ട് ഗ്രനേഡ് എറിഞ്ഞതെന്ന് പൊലീസ് അറിയിച്ചു.മേഖലയില്‍ സുരക്ഷ ശക്തമാക്കി.ആളുകളുടെ ശ്രദ്ധ തിരിച്ചുവിട്ട് ആക്രമണം നടത്താനുള്ള ഭീകരരുടെ പദ്ധതിയാണിതെന്ന് സംശയിക്കുന്നതായി ജമ്മു ഐജി എം.കെ സിൻഹ പറഞ്ഞു.

വൈത്തിരിയിലെ ഏറ്റുമുട്ടൽ;ആദ്യം നിറയൊഴിച്ചത് പോലീസുകാരെന്ന് റിസോർട്ട് ജീവനക്കാരുടെ വെളിപ്പെടുത്തൽ

keralanews vythiri encounter resort employees reveals that police started the firing

വയനാട്:വൈത്തിരിയിൽ പോലീസും മാവോയിസ്റ്റുകളും തമ്മിലുണ്ടായ ഏറ്റുമുട്ടലിൽ പോലീസിനെ സംശയനിഴലിലാക്കി റിസോർട്ട് ജീവനക്കാരുടെ മൊഴി.ആദ്യം വെടിവച്ചത് മാവോയിസ്റ്റുകളാണെന്ന പൊലീസിന്‍റെ വാദം തള്ളി വൈത്തിരിയിലെ സ്വകാര്യ റിസോര്‍ട്ടിലെ ജീവനക്കാര്‍ രംഗത്തെത്തി. മാവോയിസ്റ്റുകള്‍ എത്തിയിട്ടുണ്ടെന്ന വിവരമറിഞ്ഞെത്തിയ പൊലീസ് ആദ്യം വെടിയുതിര്‍ക്കുകയായിരുന്നുവെന്ന് ഉപവന്‍ റിസോര്‍ട്ട് മാനേജര്‍ വ്യക്തമാക്കി.മാവോയിസ്റ്റുകള്‍ പ്രകോപനം സൃഷ്ടിച്ചില്ലെന്ന് റിസോര്‍ട്ട് ജീവനക്കാരന്‍ പറഞ്ഞു. വെടിവയ്പ് ആരംഭിച്ചത് മാവോയിസ്റ്റുകളെന്നാണ് പൊലീസിന്‍റെ വാദം. പൊലീസ് തിരിച്ച്‌ വെടിവയ്ക്കുകയായിരുന്നു എന്നാണ് കണ്ണൂര്‍ റേഞ്ച് ഐ ജി ബല്‍റാം കുമാര്‍ ഉപാധ്യായ മാധ്യമങ്ങളോട് പറഞ്ഞത്.ഈ വാദമാണ് ഇപ്പോള്‍ പൊളിയുന്നത്.ബുധനാഴ്ച രാത്രിയാണ് വയനാട് വൈത്തിരിയില്‍ പൊലീസും മാവോയിസ്റ്റുകളും തമ്മില്‍ ഏറ്റുമുട്ടല്‍ ആരംഭിച്ചത്. പുലര്‍ച്ചെ വരെ നീണ്ട ഏറ്റുമുട്ടലില്‍ മാവോയിസ്റ്റ് നേതാവ് സിപി ജലീൽ കൊല്ലപ്പെട്ടിരുന്നു. ദേശീയ പാതയ്ക്ക് സമീപമുള്ള സ്വകാര്യ റിസോര്‍ട്ടിലായിരുന്നു സംഭവം.റിസപ്ഷൻ കൗണ്ടറിലെത്തിയ മാവോയിസ്റ്റുകൾ പത്തുപേർക്കുള്ള ഭക്ഷണവും പണവും ആവശ്യപ്പെടുകയായിരുന്നു.ഇതിനിടെ റിസോർട്ട് ജീവനക്കാർ പോലീസിനെ വിവരമറിയിക്കുകയായിരുന്നു.വൈത്തിരി ഭാഗത്ത് നൈറ്റ് പട്രോളിംഗ് നടത്തുകയായിരുന്ന തണ്ടർബോൾട് കമന്റോകളും ആന്റി നക്സൽ സ്ക്വാർഡ് അംഗങ്ങളുമാണ് ഓപ്പറേഷൻ നടത്തിയത്.അതേസമയം മാവോയിസ്റ്റ് സിപി ജലീലിന്‍റെ പോസ്റ്റ് മോര്‍ട്ടം ഇന്ന് കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ നടക്കും. മൃതദേഹം വിട്ടു കിട്ടണമെന്ന സഹോദരന്‍ സിപി റഷീദിന്‍റെ ആവശ്യം പരിഗണിക്കുമെന്ന് പൊലീസ് പറഞ്ഞു. പത്ത് മണിയോടെ ഇത് സംബന്ധിച്ച്‌ തീരുമാനം ബന്ധുക്കളെ അറിയിക്കും.

ലോക്സഭാ തിരഞ്ഞെടുപ്പ്;ചാലക്കുടിയിൽ ഇന്നസെന്റ് തന്നെ മത്സരിക്കും

keralanews innocent will compete in chalakkudi in loksabha election

തൃശൂർ:ചാലക്കുടിയില്‍ സിറ്റിംഗ് എംപി ഇന്നസെന്‍റിന് വീണ്ടും അവസരം നല്‍കാന്‍ സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് തീരുമാനം. ചാലക്കുടി പാര്‍ലമെന്‍റ് മണ്ഡലം കമ്മിറ്റികള്‍ നല്‍കിയ റിപ്പോര്‍ട്ട് തള്ളിയാണ് ചാലക്കുടിയില്‍ ഇന്നസെന്‍റിന് രണ്ടാമൂഴം നല്‍കാന്‍ സംസ്ഥാന നേതൃത്വം തീരുമാനിച്ചത്.ഇന്നസെന്റിനു പുറമെ സാജു പോൾ,പി.രാജീവ് എന്നിവരെ കൂടി ചാലക്കുടിയിൽ പരിഗണിക്കണമെന്നായിരുന്നു മണ്ഡലം കമ്മിറ്റിയുടെ ശുപാർശ.എന്നാൽ സംസ്ഥാന സമിതി ഈ ശുപാർശ തള്ളി ഇന്നസെന്റിനു രണ്ടാമൂഴം നൽകുകയായിരുന്നു.