ന്യൂഡൽഹി:ലോക് സഭാ തിരഞ്ഞെടുപ്പില്‍ രാഹുല്‍ ഗാന്ധി വയനാട്ടില്‍ യുഡിഎഫ് സ്ഥാനാര്‍ഥിയാകും.രണ്ടാഴ്ചത്തെ അനിശ്ചിതത്വത്തിന് ഒടുവിലാണ് ഇത് സംബന്ധിച്ച തീരുമാനമായത്.എകെ ആന്റണിയാണ് ഇക്കാര്യം വാര്‍ത്താ സമ്മേളനത്തില്‍ പ്രഖ്യാപിച്ചത്.ദക്ഷിണേന്ത്യയിലെ മുഴുവന്‍ പ്രവര്‍ത്തകരുടെയും വികാരം കണക്കിലെടുത്താണ് ഇത്തരമൊരു തീരുമാനം. കര്‍ണാടക, തമിഴ്നാട്, കേരളം തുടങ്ങിയ മൂന്ന് സംസ്ഥാനങ്ങളും രാഹുലിന് വേണ്ടി ആവശ്യം ഉന്നയിച്ചിരുന്നു. മൂന്ന് സംസ്ഥാനങ്ങളുടെയും സംഗമസ്ഥലം എന്ന നിലയിലാണ് വയനാട്ടില്‍ നിന്ന് തന്നെ മത്സരിക്കാമെന്ന് കോണ്‍ഗ്രസ് ഹൈക്കമാന്‍ഡ് തീരുമാനിച്ചത്.
തിരുവനന്തപുരം വിമാനത്താവളത്തിൽ ഡ്രോൺ കണ്ടെത്തി;ഒരാൾ കസ്റ്റഡിയിൽ
തിരുവനന്തപുരം:തിരുവനന്തപുരം വിമാനത്താവളത്തിൽ ഡ്രോൺ കണ്ടെത്തി.കാര്‍ഗോ കോംപ്ലക്സിന്റെ പുറകില്‍ നിന്നാണ് ഡ്രോണ്‍ കണ്ടെത്തിയത്. സംഭവത്തില്‍ ശ്രീകാര്യം സ്വദേശി നൗഷാദിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. ഡ്രോണിന്റെ റിമോര്‍ട്ട് ഇയാളില്‍ നിന്ന് പിടിച്ചെടുത്തു.അതീവ സുരക്ഷാ മേഖലയില്‍ അനുമതിയില്ലാതെ ഡ്രോണ്‍ പറത്തിയതിന് പോലീസ് ഇയാൾക്കെതിരെ കേസെടുത്തു.നൗഷാദിനെ കൂടുതല്‍ ചോദ്യം ചെയ്യേണ്ടതുണ്ടെന്ന് ശംഖുമുഖം എസ്പി ഇളങ്കോ അറിയിച്ചു.ഇന്നലെ അര്‍ദ്ധരാത്രിയോടെയായിരുന്നു സംഭവം. ചൈനീസ് നിര്‍മിത ഡ്രോണാണ് കണ്ടെത്തിയത്. മുന്‍ സംഭവങ്ങളുമായി ഇതിനു ബന്ധമുണ്ടോ എന്ന് അന്വേഷിക്കുമെന്നും പൊലീസ് പറഞ്ഞു.
തൊടുപുഴയിൽ മർദനമേറ്റ കുട്ടിയുടെ ആരോഗ്യനില ഗുരുതരമായി തുടരുന്നു;കുട്ടിയുടെ അച്ഛന്റെ മരണത്തിലും ദുരൂഹതയുണ്ടെന്ന് കാട്ടി ബന്ധുക്കൾ മുഖ്യമന്ത്രിക്ക് പരാതി നൽകി
കൊച്ചി:തൊടുപുഴയിൽ അമ്മയുടെ സുഹൃത്തിന്റെ മർദനമേറ്റ് ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ട ഏഴുവയസ്സുകാരന്റെ നില ഗുരുതരമായി തുടരുന്നു.തലച്ചോറിലേക്കുള്ള രക്തയോട്ടം 90% നിലച്ച കുട്ടി വെന്റിലേറ്റര്‍ സഹായത്തോടെയാണ് ജീവന് നിലനിര്‍ത്തുന്നത്. സര്‍ക്കാര്‍ നിര്‍ദ്ദേശപ്രകാരം കഴിഞ്ഞ ദിവസം കോട്ടയം മെഡിക്കല്‍ കോളേജില്‍ നിന്നുള്ള മൂന്നംഗ ഡോക്ടര്‍മാരടങ്ങിയ വിദഗ്ധ സംഘം കോലഞ്ചേരി മെഡിക്കല്‍ കോളജ് ആശുപത്രിയിലെത്തി കുട്ടിയെ പരിശോധിച്ചിരുന്നു. മരുന്നുകളോട് കുട്ടിയുടെ ശരീരം പ്രതികരിക്കുന്നില്ലെങ്കിലും നിലവിലുള്ള ചികിത്സാ തുടരാനാണ് മെഡിക്കല്‍ സംഘം നല്കിയ നിര്‍ദ്ദേശം.
അതേസമയം മർദനമേറ്റ കുട്ടിയുടെ പിതാവിന്റെ മരണത്തിൽ ദുരൂഹതയുണ്ടെന്ന് കാണിച്ച് ബന്ധുക്കൾ മുഖ്യമന്ത്രിക്ക് പരാതിനൽകി.കഴിഞ്ഞ മേയിലാണ് കുട്ടിയുടെ അച്ഛൻ ബിജു മരിച്ചത്. ഹൃദയാഘാതമാണെന്ന നിഗമനത്തില്‍ മൃതദേഹം ദഹിപ്പിച്ചു. ബിജുവിന്റെ മൂത്തമകനെ ക്രൂരമായി മര്‍ദിച്ച അരുണ്‍ ആനന്ദിന് ബിജുവിന്റെ മരണത്തില്‍ പങ്കുള്ളതായി സംശയിക്കുന്നതായി ബിജുവിന്റെ അച്ഛന് ബാബു പറഞ്ഞു.പത്തു വര്‍ഷം മുന്‍പാണ് ബിജു വിവാഹിതനായത്. സി-ഡിറ്റിലെ ജീവനക്കാരനായിരുന്നപ്പോഴായിരുന്നു വിവാഹം. വിവാഹത്തിന് അരുണ്‍ പങ്കെടുത്തിരുന്നില്ല. പിന്നീട് പണം കടം കൊടുത്തതുമായി ബന്ധപ്പെട്ട് ഇരുവരും തമ്മില്‍ വാക്കേറ്റം ഉണ്ടായിരുന്നു. ഇതിനു ശേഷം അരുണ്‍ കല്ലാട്ടുമുക്കിലെ വീട്ടില്‍ വന്നത് ബിജു മരിച്ചതിന് ശേഷമാണ്. എന്നാല്‍ പിന്നീടുള്ള ഇയാളുടെ വരവ് ബന്ധുക്കളില്‍ സംശയം ഉയര്‍ത്തിയിരുന്നു.ഇതിനു ശേഷമാണ് ഇയാൾ കുട്ടിയുടെ അമ്മയുമായി സൗഹൃദം സ്ഥാപിക്കുന്നത്.
തിരുപ്പൂരില്‍ കെഎസ്ആര്‍ടിസി സ്കാനിയ ബസ് ഓവര്‍ ബ്രിഡ്ജില്‍ നിന്നും താഴേക്ക് മറിഞ്ഞ് 23 പേര്‍ക്ക് പരിക്ക്
ചെന്നൈ:തിരുപ്പൂരില്‍ കെഎസ്ആര്‍ടിസി സ്കാനിയ ബസ് ഓവര്‍ ബ്രിഡ്ജില്‍ നിന്നും താഴേക്ക് മറിഞ്ഞ് 23 പേര്‍ക്ക് പരിക്ക്.ഇവരിൽ ഒരാളുടെ പരിക്ക് ഗുരുതരമാണ്.പരിക്കേറ്റവരെല്ലാം മലയാളികളാണെന്നാണ് സൂചന.പത്തനംതിട്ട-ബാംഗ്ലൂർ ബസ്സാണ് അപകടത്തിൽപ്പെട്ടത്. അവിനാശി മംഗള മേല്‍പാതയില്‍ നിന്ന് ബസ് താഴേക്കു പതിക്കുകയായിരുന്നു. മുപ്പത് യാത്രക്കാരാണ് ബസ്സില്‍ ഉണ്ടായിരുന്നത്. പരിക്കേറ്റ മൂന്ന് പേരെ ദീപ ആശുപത്രിയിലാണ് പ്രവേശിപ്പിച്ചിരിക്കുന്നത്. ഇവരില്‍ സെബി വര്‍ഗീസ് എന്ന യുവതിയുടെ നില ഗുരുതരമാണ്. ഡ്രൈവര്‍ ഉറങ്ങിപ്പോയതാകാം അപകടത്തിനു കാരണമായതെന്നാണ് പ്രാഥമിക നിഗമനം. സംഭവത്തെ തുടര്‍ന്ന് കെ.എസ്.ആര്.ടി.സി ഉന്നത ഉദ്യോഗസ്ഥരോട് സംഭവസ്ഥലം സന്ദര്‍ശിക്കാന്‍ ഗതാഗത മന്ത്രി എ.കെ.ശശീന്ദ്രന് നിര്‍ദേശിച്ചു. പരുക്കേറ്റവരെ പ്രവേശിപ്പിച്ച ആശുപത്രികളിലും കെ.എസ്.ആര്.ടി.സി ഉദ്യോഗസ്ഥര്‍ സന്ദര്‍ശനം നടത്തും.
തൊടുപുഴയിൽ മർദനത്തിനിരയായ കുട്ടിയെ പ്രതി ലൈംഗികമായും പീഡിപ്പിച്ചിരുന്നതായി പോലീസ്
തൊടുപുഴ:ക്രൂരമര്‍ദ്ദനത്തിനിരയായ ഏഴുവയസുകാരനെ പ്രതി അരുണ്‍ ആനന്ദ് ലൈംഗികമായി പീഡിപ്പിച്ചിരുന്നതായി പോലീസ്. പ്രാഥമിക അന്വേഷണത്തില്‍ ഇക്കാര്യം വ്യക്തമായെന്ന് പോലീസ് വൃത്തങ്ങള്‍ അറിയിച്ചു. ഇതിന്റെ അടിസ്ഥാനത്തില്‍ പ്രതിക്കെതിരെ പോക്സോ കുറ്റം ചുമത്തുമെന്നും പോലീസ് വൃത്തങ്ങള്‍ അറിയിച്ചു.പ്രതി മയക്കുമരുന്നിന് അടിമയായിരുന്നുവെന്നും പോലീസ് സ്ഥിരീകരിച്ചു. ഏഴുവയസുകാരനു പുറമേ ഇളയകുട്ടിയേയും പ്രതി മര്‍ദിച്ചിരുന്നു. ഇതുമായി ബന്ധപ്പെട്ട് പ്രത്യേകം കേസെടുക്കുന്നത് പരിഗണനയിലാണെന്നും അന്വേഷണ ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി.തൊടുപുഴ ഡിവൈഎസ്പിയുടെ നേതൃത്വത്തിലുള്ള പ്രത്യേക സംഘമാണ് കേസ് അന്വേഷിക്കുന്നത്.ഇതിനിടെ കുട്ടികെ മൃഗീയമായി മര്‍ദ്ദിച്ച അരുണ്‍ ആനന്ദിനെ തൊടുപുഴയിലെ വീട്ടില്‍ എത്തിച്ച് തെളിവെടുത്തു.കുട്ടിയ മര്‍ദ്ദിച്ചതും ഭിത്തിയില്‍ ഇടിച്ചതും എങ്ങനെയെന്ന് പ്രതി പൊലീസിനോട് വിശദീകരിച്ചു. അരുണിനെ വീട്ടിലേക്ക് കൊണ്ടുവരുന്നതറിഞ്ഞ് വലിയ ജനക്കൂട്ടമാണ് ഇവിടേക്ക് എത്തിയത്. പ്രതിയെ പുറത്തേക്കിറക്കിയപ്പോള്‍ ജനക്കൂട്ടം ഇയാള്‍ക്കുനേരെ പാഞ്ഞടുത്തു. രോക്ഷാകുലരായ ജനക്കൂട്ടത്തിനിടയിലൂടെ ഏറെ പണിപ്പെട്ടാണ് പൊലീസ് ഇയാളെ തിരികെ കൊണ്ടുപോയത്.
പൊന്നാനിക്ക് സമീപം ഉള്‍ക്കടലില്‍ ബോട്ടില്‍ കപ്പലിടിച്ച് മൂന്ന് മത്സ്യത്തൊഴിലാളികള്‍ക്ക് പരിക്കേറ്റു
മലപ്പുറം:പൊന്നാനിക്ക് സമീപം ഉള്‍ക്കടലില്‍ ബോട്ടില്‍ കപ്പലിടിച്ച് മൂന്ന് മത്സ്യത്തൊഴിലാളികള്‍ക്ക് പരിക്കേറ്റു.കൊച്ചി മുനമ്പത്ത് നിന്നും മത്സ്യബന്ധനത്തിന് പോയ സില്‍വിയ എന്ന ബോട്ടാണ് അപകടത്തില്‍പെട്ടത്. പരിക്കേറ്റവരില്‍ രണ്ടു പേര് തമിഴ്നാട് സ്വദേശികളും ഒരാള്‍ പശ്ചിമ ബംഗാള്‍ സ്വദേശിയുമാണ്. ഇവരെ അയ്യമ്പള്ളിയിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിച്ചു.ഇന്നലെ രാത്രിയായിരുന്നു അപകടം.അപകടമുണ്ടാക്കിയ കപ്പല്‍ നിര്‍ത്താതെ പോയി. 11 തൊഴിലാളികള്‍ കപ്പലില്‍ ഉണ്ടായിരുന്നു.
തൊടുപുഴയില്‍ മര്‍ദ്ദനത്തിനിരയായ കുട്ടിക്ക് മസ്തിഷ്കമരണം സ്ഥിതീകരിക്കാനായില്ല; വെന്റിലേറ്ററിൽ തുടരും
കൊച്ചി:തൊടുപുഴയില്‍ അമ്മയുടെ സുഹൃത്തിന്റെ ക്രൂരമര്‍ദ്ദനത്തിന് ഇരയായ ഏഴുവയസ്സുകാരന് മസ്തിഷ്കമരണം സ്ഥിതീകരിക്കാനായിട്ടില്ലെന്ന് ചികിത്സ തുടരുന്ന കോലഞ്ചേരി മെഡിക്കല്‍ കോളേജിലെ ഡോക്ടര്‍മാര്‍ അറിയിച്ചു.കോട്ടയം മെഡിക്കൽ കോളേജിൽ നിന്നെത്തിയ വിദഗ്ദ്ധസംഘം പരിശോധിച്ച ശേഷമാണ് ഇക്കാര്യം അറിയിച്ചത്. നേരത്തെ കുട്ടിയുടെ മസ്തിഷ്കമരണം സംഭവിച്ചതായും വെന്റിലേറ്റർ നീക്കം കുറിച്ച് ആലോചിക്കുമെന്നും ചികില്സിക്കുന്ന ഡോക്റ്റർമാർ അറിയിച്ചിരുന്നു.ഈ തീരുമാനമാണ് വിദഗ്ദ്ധ ഡോക്റ്റർമാരുടെ പരിശോധനയ്ക്ക് ശേഷം മാറ്റിയത്.അതേസമയം വെന്റിലേറ്ററിൽ കഴിയുന്ന കുട്ടിയുടെ നില ഗുരുതരമായി തുടരുകയാണ്.ചികിത്സയാരംഭിച്ച് 48 മണിക്കൂര്‍ കഴിഞ്ഞിട്ടും കുട്ടിയുടെ ആരോഗ്യനിലയില്‍ പുരോഗതിയുണ്ടായിട്ടില്ല. വെന്റിലേറ്ററിന്റെ സഹായത്തോടെയാണ് പള്‍സ് നിലനിര്‍ത്തുന്നത്.ആന്തരിക രക്തസ്രാവം നിയന്ത്രിക്കാന്‍ ഇനിയും സാധിച്ചിട്ടില്ലെന്നാണ് വിവരം.സര്‍ക്കാര്‍ ഏഴുവയസുകാരന്റെ ചികിത്സാച്ചെലവ് ഏറ്റെടുത്തിട്ടുണ്ട്.കുട്ടിയുടെ മാതാവിനൊപ്പം താമസിക്കുന്ന തിരുവനന്തപുരം നന്ദൻകോഡ് സ്വദേശി അരുൺ ആനന്ദാണ് കുട്ടിയെ മർദിച്ച് അവശനാക്കിയത്.സംഭവത്തെ തുടർന്ന് ഇയാളെ വധശ്രമത്തിന് പുറമെ പോക്സോ കേസും ചുമത്തി പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.വ്യാഴാഴ്ച പുലർച്ചെയാണ് അരുണ്‍ ആനന്ദ് കുട്ടിയെ ക്രൂരമായി മര്‍ദ്ദനത്തിനിരയാക്കിയത്.തലയോട്ടി പൊട്ടി തലച്ചോര്‍ പുറത്തുവന്ന നിലയിലായിരുന്നു കുട്ടിയെ തൊടുപുഴയിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.പിന്നീട് വിദഗ്ധചികിത്സയ്ക്കായി കോലഞ്ചേരിയിലേക്ക് എത്തിക്കുകയായിരുന്നു. കുട്ടി കട്ടിലിൽ നിന്നും നിലത്തുവീണാണ് അപകടം പറ്റിയതെന്നാണ് ഇവർ ഡോക്റ്റർമാരെ അറിയിച്ചത്. കുട്ടിയുടെ അവസ്ഥകണ്ട് സംശയം തോന്നിയ ഡോക്റ്റർമാർ ചികിത്സ നൽകിയ ശേഷം പോലീസിൽ വിവരമറിയിക്കുകയായിരുന്നു.പോലീസ് നടത്തിയ ചോദ്യം ചെയ്യലിലാണ് ക്രൂരമര്‍ദനത്തിന്റെ ചുരുളഴിഞ്ഞത്.
രാജ്യത്ത് ഡ്രോണുകളും പാരാ ഗ്ലൈഡറുകളും ഉപയോഗിച്ചുള്ള ഭീകരാക്രമണത്തിന് സാധ്യതയെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ മുന്നറിയിപ്പ്
ന്യൂഡൽഹി:രാജ്യത്ത് ഡ്രോണുകളും പാരാ ഗ്ലൈഡറുകളും ഉപയോഗിച്ചുള്ള ഭീകരാക്രമണത്തിന് സാധ്യതയെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ മുന്നറിയിപ്പ്.ഭീകരാക്രമണ സാധ്യത കണക്കിലെടുത്ത് ഉടന്‍ മുന്‍ കരുതല്‍ നടപടികളെടുക്കണമെന്നാവശ്യപ്പെട്ട് കേന്ദ്രം സംസ്ഥാനങ്ങള്‍ക്ക് കത്തയച്ചു. സുരക്ഷാ മേഖലകള്‍ക്കു മുകളിലൂടെ പറക്കുന്ന ഡ്രോണുകള്‍ വെടിവച്ചിടാനും കത്തില്‍ നിര്‍ദ്ദേശമുണ്ട്.ഡ്രോണുകള്‍ വഴിയുള്ള ആക്രമണത്തിലൂടെ നിയമസഭകള്‍, കോടതികള്‍, തന്ത്രപധാന കെട്ടികടങ്ങള്‍, പ്രമുഖരുടെ വീടുകള്‍ എന്നിവയാണ് ഭീകരര്‍ ലക്ഷ്യമിടുന്നതെന്നാണ് രഹസ്യവിവരം. ഇത് മുന്നില്‍ കണ്ടുള്ള തയ്യാറാടെപ്പുകള്‍ നടത്തണെമന്നാണ് കേന്ദ്രം സംസ്ഥാന സര്‍ക്കാരുകള്‍ക്ക് നല്‍കിയിരിക്കുന്ന നിര്‍ദ്ദേശം. പ്രധാന സ്ഥലങ്ങളെല്ലാം റെഡ് സോണായി പ്രഖ്യാപിക്കുകയും ഈ മേഖലകളിലൂടെ പറക്കുന്ന ഡ്രോണുകളെ വെടിവച്ചിടാന്‍ പരിശീലനം ലഭിച്ച സേനാംഗങ്ങളെ വിന്യസിക്കണമെന്നും കേന്ദ്രത്തിന്റെ നിര്‍ദ്ദേശത്തില്‍ പറയുന്നു.250 ഗ്രാമിനു മുകളിലുള്ള ഡ്രോണുകള്‍ക്ക് രജിസ്ട്രേഷന് നിര്‍ബന്ധമാക്കണം. സുരക്ഷ മേഖലകള്‍ അടയാളപ്പെടുത്തി പൊലീസ് ആക്ട് വഴി വിജ്ഞാപനം ചെയ്യണമെന്നും നിര്‍ദ്ദേശത്തില്‍ പറയുന്നു.കേന്ദ്രനിര്‍ദ്ദേശമനുസരിച്ച് കേരളത്തിലെ അതീവ സുരക്ഷാ മേഖലകള്‍ ഉള്‍പ്പെടുത്തി ഉടന്‍ റെഡ്സോണ്‍ പ്രഖ്യാപിക്കാനുള്ള നടപടികളിലാണ് കേരളാ പോലീസ്.
തൊടുപുഴയിൽ രണ്ടാനച്ഛന്റെ മർദ്ദനത്തിന് ഇരയായി ആശുപത്രിയിൽ കഴിയുന്ന ഏഴുവയസ്സുകാരന് മസ്തിഷ്ക്കമരണം സംഭവിച്ചതായി ഡോക്റ്റർമാർ
കൊച്ചി:തൊടുപുഴയിൽ രണ്ടാനച്ഛന്റെ ക്രൂര മർദ്ദനത്തിന് ഇരയായി ആശുപത്രിയിൽ കഴിയുന്ന ഏഴുവയസ്സുകാരന് മസ്തിഷ്ക്കമരണം സംഭവിച്ചതായി ഡോക്റ്റർമാർ.രാവിലെ നടത്തിയ സ്കാന്‍ റിപ്പോർട്ട് പരിശോധിച്ച ഡോക്റ്റർമാരാണ് ഇക്കാര്യം അറിയിച്ചത്. തലച്ചോറിന്റെ പ്രവര്‍ത്തനം 90 ശതമാനവും നിശ്ചലമായി.വെന്റിലേറ്ററിന്റെ സഹായത്തോടെയാണ് ജീവന് നിലനിര്‍ത്തുന്നത്. വെന്റിലേറ്റര്‍ മാറ്റിയാല്‍ മരണം സംഭവിക്കാമെന്ന അവസ്ഥയാണ്. നിലവിലെ സാഹചര്യത്തില്‍ പ്രതീക്ഷയ്ക്ക് വകയില്ലെന്നും ഡോക്ടര്‍ വ്യക്തമാക്കി. കഴിഞ്ഞ 24 മണിക്കൂറിനിടെ ആരോഗ്യ നിലയില്‍ ഒരു പുരോഗനവുമുണ്ടായില്ല. മരുന്നുകളോടു പ്രതികരിക്കുന്നില്ല. തലച്ചോറിലെ രക്തയോട്ടവും നിലച്ചിരിക്കുകയാണ്. വയറിനും, ഹൃദയത്തിനും ശരീരത്തിലെ ഇരുപതിടങ്ങളിലും പരിക്കുണ്ട്. ശരീരത്തിനുള്ളിലെ അസ്ഥികള്‍ക്ക് പൊട്ടലുള്ളതായി കാണുന്നില്ല. എന്നാല്‍ ശ്വാസ കോശത്തലും വയറിലും എയര്‍ ലീക്കുണ്ടായതായും ഇത് വീഴ്ചയിലോ കഠിനമായ മര്‍ദ്ദനത്തിന്റെ ഫലമോ ആകാമെന്നും കോലഞ്ചേരി മെഡിക്കല്‍ കോളേജിലെ ന്യൂറോ സര്‍ജറി തലവന്‍ ഡോ. ജി. ശ്രീകുമാര്‍ പറഞ്ഞു. വ്യാഴാഴ്ച പുലര്‍ച്ചെയാണ് തലയോട്ടി പൊട്ടിയ നിലയില്‍ കുട്ടിയെ തൊടുപുഴയിലെ സ്വകാര്യ ആശുപത്രിയില്‍ നിന്നും അമ്മയും കാമുകനായ അരുണ്‍ ആനന്ദും കോലഞ്ചേരി മെഡിക്കല്‍ കോളേജില്‍ എത്തിച്ചത്. ആശുപത്രിയിലെത്തി പതിനഞ്ച് മിനിറ്റിനകം തലയോട്ടി തുറന്ന് ശസ്ത്രക്രിയ നടത്തി. എന്നാൽ പരിക്കിനെ കുറിച്ച് സംശയം തോന്നിയ ആശുപത്രി പി.ആര്.ഒ പുത്തന്‍കുരിശ് എസ്.ഐയെ വിവരം അറിയിക്കുകയായിരുന്നു. പൊലീസെത്തി ചോദ്യം ചെയ്തതോടെയാണ് കുട്ടിക്കു നേരെയുണ്ടായ ക്രൂരമായ അക്രമത്തിന്റെ ചുരുളഴിഞ്ഞത്. തുടര്‍ന്ന് പുത്തന്‍കുരിശ് പൊലീസ് അരുണ്‍ ആനന്ദിനെ കസ്റ്റഡിയിലെടുത്ത് തൊടുപുഴ പൊലീസിനു കൈമാറി.അറസ്റ്റ് രേഖപ്പെടുത്തിയ ഇയാളെ ഇന്ന് മജിസ്ട്രേട്ടിന് മുന്നില്‍ ഹാജരാക്കും.
ബോളിവുഡ് നടി ഊര്‍മിള മുംബൈ നോര്‍ത്തില്‍ കോൺഗ്രസ് സ്ഥാനാർത്ഥിയാകും
കഴിഞ്ഞ ദിവസം കോണ്‍ഗ്രസില്‍ ചേര്‍ന്ന ബോളിവുഡ് നടി ഊര്‍മിള മതോണ്ട്കര്‍ ലോക്സഭാ തെരഞ്ഞെടുപ്പില്‍ മുംബൈ നോര്‍ത്തില്‍ നിന്നും ജനവിധി തേടും. ബുധനാഴ്ചയാണ് ഊര്‍മിള കോണ്‍ഗ്രസില്‍ ചേര്‍ന്നത്.മുംബൈ കോണ്‍ഗ്രസ് അധ്യക്ഷന്‍ മിലിന്ദ് ദിയോറക്ക് ഒപ്പം കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയെ കണ്ട ശേഷമായിരുന്നു ഊര്‍മിള അംഗത്വം സ്വീകരിച്ചത്. തുടര്‍ന്ന് എ.ഐ.സി.സി ആസ്ഥാനത്തെ പ്രസ് കോണ്‍ഫറന്‍സ് ഹാളില്‍ വച്ച് അവര്‍ മാധ്യമങ്ങളെ കണ്ട് ഔദ്യോഗികമായി പ്രഖ്യാപനം നടത്തി.ഏഴാം വയസില്‍ ബാല താരമായി മറാത്തി ചിത്രത്തിലൂടെയാണ് ഊര്‍മിള സിനിമാരംഗത്തെത്തിയത് തച്ചോളി വര്‍ഗീസ് ചേകവര്‍ എന്ന മോഹന്‍ലാല്‍ ചിത്രത്തിലും നായികയായിട്ടുണ്ട്.