ജില്ലയിലെ ഹോട്ടലുകളിൽ ഹരിതപെരുമാറ്റചട്ടം നടപ്പിലാക്കാൻ തീരുമാനം

keralanews decision to implement green protocol in hotels in the district

കണ്ണൂർ:ജില്ലയിലെ ഹോട്ടലുകളിൽ ഹരിതപെരുമാറ്റചട്ടം നടപ്പിലാക്കാൻ തീരുമാനം.ഇതിന്റെ ഭാഗമായി ഡിസ്പോസിബിൾ പ്ലേറ്റുകളും ഗ്ലാസുകളും ജ്യൂസ് നൽകുന്ന പാത്രങ്ങളും സ്ട്രോയും പൂർണ്ണമായും ഒഴിവാക്കും.ഹോട്ടൽ ആൻഡ് റെസ്റ്റോറന്റ് അസോസിയേഷൻ,വ്യാപാരി വ്യവസായി ഏകോപന സമിതി തുടങ്ങിയ സംഘടനാ പ്രതിനിധികളുമായി കലക്റ്റർ മിര മുഹമ്മദലി നടത്തിയ ചർച്ചയിലാണ് തീരുമാനം.ഡിസ്പോസിബിൾ വസ്തുക്കൾ ഒഴിവാക്കുന്നത് പ്രോത്സാഹിപ്പിക്കുന്നതിനായി ഭക്ഷണം പത്രങ്ങളിൽ പാർസൽ വാങ്ങുന്നവർക്ക് വിലയിൽ 10 ശതമാനം കിഴിവ് നൽകുന്ന കാര്യവും പരിഗണിക്കും.വൃത്തിഹീനമായ നിലയിൽ പാതയോരങ്ങളിൽ പ്രവർത്തിക്കുന്ന തട്ടുകടകൾ പരിശോധിച്ച് നടപടി സ്വീകരിക്കുന്നതിന് ബന്ധപ്പെട്ട വകുപ്പുകൾക്ക് കലക്റ്റർ നിർദേശം നൽകി.

കാസർകോഡ് ഇരട്ടക്കൊലപാതകം ക്രൈംബ്രാഞ്ച് അന്വേഷിക്കും

keralanews crime branch will investigate kasarkode double murder case

കാസർകോഡ്:പെരിയ ഇരട്ടക്കൊലപാതക കേസ് അന്വേഷണം ക്രൈംബ്രാഞ്ചിന്.എറണാകുളം ക്രൈംബ്രാഞ്ച് എസ്.പി മുഹമ്മദ് റഫീക്കിനാണ് അന്വേഷണ ചുമതല.മലപ്പുറം ക്രൈംബ്രാഞ്ച് ഡിവൈഎസ്പി പ്രദീപ്,കാസർകോഡ് ക്രൈംബ്രാഞ്ച് സിഐ അബ്ദുൽ സലിം എന്നിവരും അന്വേഷണ സംഘത്തിലുണ്ട്. കേസിന്റെ അന്വേഷണം സിബിഐക്ക് വിടണമെന്ന ആവശ്യം ശക്തമായതിനെ തുടർന്നാണ് സർക്കാർ തീരുമാനം.സംസ്ഥാന പോലീസ് മേധാവി വ്യാഴാഴ്ച രാത്രിയോടെയാണ് അന്വേഷണം ക്രൈം ബ്രാഞ്ചിന് കൈമാറിക്കൊണ്ടുള്ള ഉത്തരവിറക്കിയത്.

​സ്റ്റീൽ പാത്രമെന്ന് കരുതി വഴിയിൽ കിടന്ന ബോംബിൽ കാലുകൊണ്ട് തട്ടി;ബോംബ് പൊട്ടി സഹോദരിമാർക്ക് പരിക്ക്

keralanews sisters injured in bomb accident in nadapuram

കോഴിക്കോട്:നാദാപുരത്ത് മദ്രസവിട്ട് വരികയായിരുന്ന സഹോദരിമാർ വഴിയിൽ കിടന്ന ബോംബ് സ്റ്റീൽപാത്രമെന്ന് കരുതി കാലുകൊണ്ട് തട്ടി.ബോംബ് പൊട്ടിയതിനെ തുടർന്ന് ഇരുവർക്കും പരിക്കേറ്റു.കുറിച്ചിക്കണ്ടിയില്‍ ഒപി മുജീബിന്റെ മക്കളായ ഫാത്തിമ (9), നാദിയ (7) എന്നിവര്‍ക്കാണു രാവിലെ ഒമ്പതുമണിയോടെ പരുക്കേറ്റത്.ഫാത്തിമയുടെ ദേഹത്തു ബോംബിന്റെ അവശിഷ്ടം തുളച്ചുകയറിയതിനാല്‍ ശസ്ത്രക്രിയയ്ക്കായി കോഴിക്കോട്ട് സ്വകാര്യ ആശുപത്രിയിലേക്കു മാറ്റി. നാദിയയ്ക്കു പൊള്ളലേറ്റു.വഴിയില്‍ കണ്ട വസ്തു കാലുകൊണ്ടു തട്ടിയപ്പോള്‍ മതിലില്‍ പതിച്ച്‌ ഉഗ്രശബ്ദത്തോടെ പൊട്ടിത്തെറിക്കുകയായിരുന്നു. സ്‌ഫോടനമുണ്ടായ ഉടന്‍ കുട്ടികള്‍ പിന്തിരിഞ്ഞോടിയെങ്കിലും തളര്‍ന്നു റോഡില്‍ വീണു. സ്റ്റീല്‍ ബോംബാണു പൊട്ടിയതെന്നു പോലീസ് പറഞ്ഞു.

കാസർകോഡ് പെരിയയിൽ കൊല്ലപ്പെട്ട യൂത്ത് കോൺഗ്രസ് പ്രവർത്തകരുടെ വീടുകൾ മുഖ്യമന്ത്രി സന്ദർശിക്കില്ല

keralanews cm will not visit the houses of youth congress workers killed in kasarkode periya

കാസർകോഡ്: പെരിയയിൽ കൊല്ലപ്പെട്ട യൂത്ത് കോൺഗ്രസ് പ്രവർത്തകരുടെ വീടുകൾ മുഖ്യമന്ത്രി സന്ദർശിക്കില്ല.മുഖ്യമന്ത്രിയുടെ സന്ദര്‍ശനത്തിന് ഡിസിസി സഹകരിക്കാത്തതിനാല്‍ സന്ദര്‍ശനം ഉണ്ടാവില്ലെന്ന് സി.പി.എം പ്രാദേശിക നേതാക്കള്‍ അറിയിച്ചു.ഔദ്യോഗിക പരിപാടികളുമായി കാസര്‍ഗോഡ് എത്തുന്ന മുഖ്യമന്ത്രി കൊല്ലപ്പെട്ട കൃപേഷിന്റെയും ശരത് ലാലിന്റെയും വീടുകള്‍ സന്ദര്‍ശിക്കാന്‍ താല്പര്യം പ്രകടിപ്പിച്ചിരുന്നു.ഇതേ തുടര്‍ന്ന് സി.പി.എം ജില്ലാ നേതൃത്വം കാസര്‍ഗോഡ് ഡി.സി.സിയുമായി ബന്ധപ്പെട്ടിരുന്നു.വിദ്യാനഗറില്‍ പാര്‍ട്ടി ജില്ലാ കമ്മിറ്റി ഓഫിസിന്റെ ശിലാസ്ഥാപനത്തിനുശേഷം ഇരുവരുടെയും വീടുകള്‍ സന്ദര്‍ശിക്കാനായിരുന്നു തീരുമാനം.അതേസമയം മുഖ്യമന്ത്രി എത്തിയാല്‍ പ്രതിഷേധമുണ്ടാകുമെന്ന് കരുതുന്നില്ലെന്നും മുഖ്യമന്ത്രി വീട് സന്ദര്‍ശിക്കണമെന്നും കൊല്ലപ്പെട്ട കൃപേഷിന്റെ പിതാവ് കൃഷ്ണന്‍ പറഞ്ഞു.മുഖ്യമന്ത്രി വീട് സന്ദര്‍ശിക്കാനെത്തിയാല്‍ സി.ബി.ഐ അന്വേഷണം ആവശ്യപ്പെടുമെന്നും അദ്ദേഹം പറഞ്ഞു.

​നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ നിന്നും ഒരു കോടി രൂപയുടെ സ്വര്‍ണം പിടികൂടി

keralanews gold worth one crore seized from nedumbasseri airport

കൊച്ചി:നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ നിന്നും ഒരു കോടി രൂപയുടെ സ്വര്‍ണം പിടികൂടി.എയര്‍ കസ്റ്റംസ് ഇന്‍റലിജന്‍സ് ഇന്ന് പുലര്‍ച്ചേ മൂന്ന് കേസുകളിൽ നിന്നാണ്  ഒരു കോടിയോളം രൂപ വില വരുന്ന സ്വര്‍ണം പിടികൂടിയത്.രണ്ടരക്കിലോ സ്വര്‍ണ്ണം ഇന്‍റര്‍നാഷണല്‍ അറൈവല്‍ ലേഡീസ് ടോയ്‌ലറ്റില്‍ ഉപേക്ഷിക്കപ്പെട്ട നിലയിലാണ് കണ്ടെത്തിയത്. ഇത്തിഹാദ് വിമാനത്തില്‍ അബുദാബിയില്‍ നിന്ന് വന്ന പാലക്കാട് സ്വദേശിയില്‍ നിന്ന് ഒരു കിലോ സ്വര്‍ണ്ണം പാസ്ത മേക്കറില്‍ ഒളിപ്പിച്ച നിലയിലും കണ്ടെടുത്തു. കാല്‍ കിലോ സ്വര്‍ണ്ണം തൊടുപുഴ സ്വദേശിയില്‍നിന്നും പിടിച്ചു.

​മുഖ്യമന്ത്രി പി​ണ​റാ​യി വി​ജ​യ​ന്‍റെ പ​രി​പാ​ടി അ​ല​ങ്കോ​ല​പ്പെ​ടു​ത്തു​മെ​ന്ന് വാ​ട്സ്‌ആ​പ് സന്ദേശം അയച്ച യു​വാ​വ് അ​റ​സ്റ്റി​ല്‍

keralanews youth arrested who send whatsapp message that make the program worse that cm will participate

കാസർകോഡ്:മുഖ്യമന്ത്രി പിണറായി വിജയന്‍റെ കാഞ്ഞങ്ങാട്ടെ പരിപാടി അലങ്കോലപ്പെടുത്തുമെന്ന് വാട്സ്‌ആപ് സന്ദേശം അയച്ച യുവാവ് അറസ്റ്റില്‍.പടന്നക്കാട് സ്വദേശിയായ യുവാവിനെ വ്യാഴാഴ്ച രാത്രിയാണ് പോലീസ് പിടികൂടിയത്.അലാമിപ്പള്ളി പുതിയ ബസ് സ്റ്റാന്‍ഡില്‍ മുഖ്യമന്ത്രി നടത്തുന്ന പരിപാടി അലങ്കോലപ്പെടുത്തുമെന്ന് ഇയാൾ വാട്സ്‌ആപ് സന്ദേശമിടുകയായിരുന്നു.ഇന്ന് രാവിലെ പത്തിന് കാസര്‍കോട്ട് സിപിഎമ്മിന്‍റെ പുതിയ ജില്ലാ ഓഫീസിന് തറക്കല്ലിടലും 11-ന് കാഞ്ഞങ്ങാട്ട് സര്‍ക്കാരിന്‍റെ ആയിരം ദിനാഘോഷം ഉദ്ഘാടനവുമാണ് പരിപാടി.കല്ല്യോട്ട് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ കൊലപാതകത്തെത്തുടര്‍ന്ന് അന്തരീഷം കലുഷിതമായിരിക്കെയാണ് മുഖ്യമന്ത്രി ഇന്ന് കാസര്‍ഗോഡ് എത്തുന്നത്.

മുഖ്യമന്ത്രി ഇന്ന് കാസർകോട്ട്;കൊല്ലപ്പെട്ടവരുടെ വീടുകൾ സന്ദർശിച്ചേക്കും

keralanews cm in kasarkode today and may visit the houses of congress workers killed in periya

കാസർകോഡ്:ഔദ്യോഗിക പരിപാടികൾക്കായി മുഖ്യമന്ത്രി ഇന്ന് കാസർകോട്ട് എത്തും. ഇതോടൊപ്പം പെരിയയില്‍ കൊല്ലപ്പെട്ട യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ വീട്ടില്‍ ഇന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ സന്ദര്‍ശനം നടത്തിയേക്കുമെന്ന് സൂചനയുണ്ട്. കൃപേഷിന്‍റേയും ശരത് ലാലിന്‍റേയും വീടുകള്‍ സന്ദര്‍ശിക്കാന്‍ മുഖ്യമന്ത്രി താത്പര്യം പ്രകടിപ്പിച്ചതിനെ തുടര്‍ന്ന് സിപിഎം ജില്ലാ നേതൃത്വം കാസര്‍കോട് ഡിസിസിയുമായി ബന്ധപ്പെട്ടു എന്നാണ് ലഭിക്കുന്ന വിവരം.മുഖ്യമന്ത്രി വീട്ടിലെത്തുന്നതിനെ കുറിച്ച്‌ കൊല്ലപ്പെട്ടവരുടെ കുടുംബാംഗങ്ങളുടെ അഭിപ്രായം എന്താണെന്നും, മുഖ്യമന്ത്രി വന്നാല്‍ ക്രമസമാധാന പ്രശ്നങ്ങളുണ്ടാവുമോ എന്നും സിപിഎം ജില്ലാ നേതൃത്വം കോണ്‍ഗ്രസ് നേതാക്കളോട് ആരാഞ്ഞു. കാസര്‍ഗോഡ് ജില്ലാ കമ്മിറ്റി ഓഫീസ് ശിലാസ്ഥാപനം, കാസര്‍ഗോഡ് അലാം ബസ് സ്റ്റാന്‍ഡിന്‍റെ ഉദ്ഘാടനം എന്നീ പൊതുപരിപാടികള‍ില്‍ പങ്കെടുക്കാനായാണ് മുഖ്യമന്ത്രി ഇന്ന് ജില്ലയില്‍ എത്തുന്നത്. അതേസമയം മുഖ്യമന്ത്രി വീട് സന്ദര്‍ശിക്കണമെന്നാണ് കൊല്ലപ്പെട്ടവരുടെ കുടുംബാംഗങ്ങളുടെ അഭിപ്രായം. മുഖ്യമന്ത്രി വന്നാല്‍ സിബിഐ അന്വേഷണം ആവശ്യപ്പെടുമെന്ന് കൊല്ലപ്പെട്ട കൃപേഷിന്‍റെ പിതാവ് കൃഷ്ണന്‍ മാധ്യമങ്ങളോട് പറഞ്ഞു.

പുല്‍വാമ മാതൃകയില്‍ ജമ്മു കാശ്മീരില്‍ വീണ്ടും ആക്രമണത്തിന് പദ്ധതിയെന്ന് ഇന്റലിജൻസ് റിപ്പോർട്ട്

keralanews intelligence report that there is chance for pulwama model attack in jammu and kashmir

ശ്രീനഗര്‍:പുല്‍വാമയില്‍ ഭീകരാക്രമണത്തില്‍ 40 ജവാന്മാര്‍ കൊല്ലപ്പെട്ട സംഭവത്തിന് പിന്നാലെ സമാനമായ മാതൃകയില്‍ ജമ്മു കശ്മീരില്‍ വീണ്ടും ഭീകരാക്രമണത്തിന് പദ്ധതിയെന്ന് ഇന്റലിജെന്‍സ് റിപ്പോര്‍ട്ട്. തീവ്രവാദ സംഘടനയായ ജെയ്‌ഷെ മുഹമ്മദാണ് അക്രമണത്തിന് പദ്ധതിയൊരുക്കുന്നതെന്നും വരുന്ന രണ്ട് ദിവസത്തിനകം നടപ്പാക്കിയേക്കുമെന്നുമാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്. തന്‍സീം എന്ന തീവ്രവവാദസംഘടനയില്‍ നിന്നും ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിലാണ് ഇന്റലിജെന്‍സ് വിഭാഗം മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്.പച്ച നിറത്തിലുള്ള സ്‌കോര്‍പ്പിയോ കാറില്‍ ജമ്മുവിലെ ചൗകിബാല്‍, തങ്ദാര്‍ എന്നിവിടങ്ങളില്‍ ഐ ഇ ഡി ആക്രമണം നടത്താന്‍ തന്‍സീം ഗ്രൂപ്പില്‍ പെട്ടവര്‍ പദ്ധതിയിടുന്നതായും രഹസ്യാന്വേഷണ വിഭാഗം മുന്നറിയിപ്പ് നല്‍കുന്നു.

സാംസങ് പുതിയ ഫോൾഡിങ് ഫോൺ അവതരിപ്പിച്ചു

keralanews samsung introduces new folding phone

മുംബൈ:സാംസങ് തങ്ങളുടെ പുതിയ മടക്കാവുന്ന സ്മാര്‍ട്ട് ഫോണ്‍ അവതരിപ്പിച്ചു. മടക്കി സ്മാര്‍ട്ഫോണായും ടാബ്‍ലറ്റായും ഇത് ഉപയോഗിക്കാന്‍ സാധിക്കും. തുറക്കുമ്ബോള്‍ 4.6 ഇഞ്ച് വലുപ്പമാണ് ഫോണിന്റെ ഡിസ്‌പ്ലേ. സാംസങ്ങിന്റെ പുതിയ ഇന്‍ഫിനിറ്റി ഫ്ലെക്സ് ഡിസ്‌പ്ലേയാണ് മടക്കാവുന്ന ഫോണിനായി നല്‍കിയിട്ടുള്ളത്.ആപ്പ് കന്‍ട്യൂനിറ്റി എന്ന സംവിധാനമാണ് ഫോണിനെ ഇത്തരത്തില്‍ സ്മാര്‍ട്ഫോണായും ടാബ്‍ലറ്റായും ഉപയോഗിക്കാന്‍ സഹായിക്കുന്നത്. ഉപയോഗിച്ചുകൊണ്ടിരിക്കുന്ന ഫോണ്‍ നിവര്‍ത്തുന്ന മുറയ്ക്ക് വലിയ സ്ക്രീനിലേയ്ക്ക് കണ്ടെന്റ് വളരെ എളുപ്പത്തില്‍ തന്നെ മാറും എന്നതാണ് പ്രത്യേകത. മടക്കിയാല്‍ ചെറിയ സ്ക്രീനിലേയ്ക്കും കണ്ടെന്റ് മാറും. എന്നാല്‍ വലിയ സ്ക്രീനില്‍ മടക്കിന്റെ അടയാളങ്ങള്‍ ഒന്നും തന്നെ ഉണ്ടാവുകയുമില്ല. മൊത്തം ആറു ക്യാമറകളാണ് ഈ ഫോണിനുള്ളത്. മൂന്നെണ്ണം പിന്നിലും ഒന്ന് നടുക്കും, രണ്ടെണ്ണം ഉള്ളിലും. ഫോണ്‍ എങ്ങനെ പിടിക്കുന്നോ അതിനനുസരിച്ച്‌ ഫോട്ടോ എടുക്കാമെന്ന് സാംസങ് പറയുന്നു.അതുപേലെ തന്നെ 4,380 എംഎഎച്ച്‌ ബാറ്ററിയാണ് ഫോണിനുള്ളത്. ഇത് മുറിച്ച്‌ രണ്ടു വശത്തുമായി പിടിപ്പിച്ചിരിക്കുകയാണ്. ഭാരം ക്രമീകരിക്കുന്നതിനു വേണ്ടിയാണ് ഇങ്ങനെ ചെയ്തിരിക്കുന്നതെന്ന് സാംസങ് പറഞ്ഞു. ഫാസ്റ്റ് ചാര്‍ജിങ്, വയര്‍ലെസ് ചാര്‍ജിങ് തുടങ്ങിയവയും ഉണ്ട്.ഒരേ സമയം സ്‌ക്രീന്‍ മൂന്നായി വിഭജിച്ച്‌ മൂന്ന് ആപ്പുകളെ ഒരേ സമയം പ്രവർത്തിപ്പിക്കാമെന്നതാണ് ഇതിന്റ സവിശേഷ.യുട്യൂബ് കാണുകയും വാട്സാപ്പില്‍ സന്ദേശം കുറിക്കുകയും ഇന്റര്‍നെറ്റ് ബ്രൗസു ചെയ്യുന്നതും ഒരേ സമയത്തു നടത്താമെന്ന് വേണമെങ്കില്‍ പറയാം.ഈ വര്‍ഷം ഏപ്രില്‍ അവസാനം മാത്രമായിരിക്കും ഗ്യാലക്സി ഫോള്‍ഡ് വിപണിയിലെത്തുക. ഏകദേശം 2,000 ഡോളറാണ് ഫോണിന്റെ വില.

കെഎസ്ആർടിസി എംപാനൽ കണ്ടക്ടര്‍മാരുടെ സമരം ഒത്തുതീര്‍പ്പിലേക്ക്

keralanews the strike of ksrtc m panel conductors to compromise

തിരുവനന്തപുരം:കെ.എസ്.ആര്‍.ടി.സിയില്‍ നിന്ന് പിരിച്ചുവിട്ട എംപാനല്‍ ജീവനക്കാര്‍ സെക്രട്ടേറിയറ്റിന് മുന്നില്‍ നടത്തി വരുന്ന സമരം ഒത്തുതീര്‍പ്പിലേക്ക്. പിരിച്ചുവിട്ടവരെ തിരിച്ചെടുക്കുന്നതുമായി ബന്ധപ്പെട്ട് മന്ത്രിതല ചര്‍ച്ച ഉടന്‍ ഉണ്ടാകും. എല്‍.ഡി.എഫ് കണ്‍വീനറുമായി സമരക്കാര്‍ നടത്തിയ ചര്‍ച്ചയിലാണ് ഇക്കാര്യത്തില്‍ ധാരണയായത്.ഗതാഗത, നിയമ വകുപ്പുകളുമായി ചര്‍ച്ച ചെയ്ത് ജോലി നഷ്ടമായവര്‍ക്ക് തൊഴില്‍ ഉറപ്പാക്കുമെന്ന് എല്‍ഡിഎഫ് കണ്‍വീനര്‍ എ വിജയരാഘവന്‍ പറഞ്ഞു.പിരിച്ചുവിടപ്പെട്ടവരെ തിരിച്ചെടുക്കുന്നതിന് പ്രധാന തടസം നിയമപ്രശ്‌നമാണ്. അതിനാല്‍ നിയമവശം പരിശോധിക്കും. അതിന് എല്‍.ഡി.എഫ് പിന്തുണയുണ്ടാകുമെന്നും സമരക്കാര്‍ക്ക് ഉറപ്പ് ലഭിച്ചു.സമരം ഒത്തുതീര്‍പ്പിലേക്ക് നീങ്ങുന്ന സാഹചര്യത്തില്‍ മുഖ്യമന്ത്രിയുടെ വസതിയിലേക്ക് നിശ്ചയിച്ച മാര്‍ച്ച് ഉപേക്ഷിച്ചു. മന്ത്രിതല ചര്‍ച്ചയില്‍ അന്തിമ ധാരണയിലെത്തും വരെ താല്‍ക്കാലിക സമരപന്തലില്‍ സമരം തുടരാനാണ് എം പാനല്‍ കൂട്ടായ്മയുടെ തീരുമാനം.10 വര്‍ഷം പൂര്‍ത്തിയാക്കുകയും വര്‍ഷം 120 ഡ്യൂട്ടി ചെയ്യുകയും ചെയ്ത താത്കാലിക്കാരെ സ്ഥിരപ്പെടുത്തിയ ചരിത്രമുണ്ട്. ഇപ്പോള്‍ ജോലി നഷ്ടമായവരില്‍ 1261പേര്‍ ഇത്തരത്തിലുളളവരാണ്. ഇവര്‍ക്ക് സ്ഥിര നിയമനവും മറ്റുളളവര്‍ക്ക് താല്‍ക്കാലിക നിയമനവും നല്‍കണമെന്നാണ് കണ്ടക്ര്‍ടമാരുടെ ആവശ്യം.