കേന്ദ്ര ബജറ്റ് 2019;അഞ്ചുലക്ഷം രൂപ വരെ ആദായനികുതിയില്ല

keralanews central budjet 2019 no income tax upto rs five lakhs

ന്യൂഡൽഹി:ആദായ നികുതിയിൽ വൻ ഇളവ് നൽകി കേന്ദ്ര സർക്കാരിന്റെ ഇടക്കാല ബജറ്റ്.ആദായ നികുതി പരിധി അഞ്ച് ലക്ഷം രൂപയാക്കി. അഞ്ച് ലക്ഷം രൂപ വരെ വരുമാനമുള്ളവര്‍ക്ക് ആദായ നികുതിയില്‍ സമ്പൂർണ്ണ ഇളവ് ഏര്‍പ്പെടുത്തിയാണ് പിയൂഷ് ഖോയല്‍ ഈ പ്രഖ്യാനപനം നടത്തിയത്.നേരത്തെ ഇത് 2.5 ലക്ഷ്യമായിരുന്നു.അതേസമയം ഈ വര്‍ഷം നിലവിലെ പരിധി തുടരും. നിലവില്‍ നികുതി അടയ്ക്കുന്ന മൂന്ന് കോടി ജനങ്ങള്‍ക്കാണ് ഇതിന്റെ ആനുകൂല്യം ലഭിക്കുക. കൂടാതെ, നികുതി നല്‍കുന്നവര്‍ക്ക് ഒരുപാട് ആനുകൂല്യമാണ് ബജറ്റ് പ്രഖ്യാപനത്തിലുള്ളത്.ആദായ നികുതി നിയമം 80സി പ്രകാരം ലഭ്യമാകുന്ന ഇളവുകളുടെ പരിധി 1.5 ലക്ഷത്തില്‍ തന്നെ നിലനില്‍ത്തി. സ്റ്റാന്‍ഡേര്‍ഡ് ഡിഡക്ഷന്‍ 40,000 ല്‍ നിന്ന് 50,000 കൂടി ഉയര്‍ത്തിയിട്ടുണ്ട്. അതായത് 7 ലക്ഷം വരെ ആദായനികുതിയില്‍ നിന്നും ഇളവു ലഭിക്കും. ബജറ്റിലെ ഈ പ്രഖ്യാപനം വലിയ കരഘോഷത്തോടെയാണ് ലോക്‌സഭാഗങ്ങള്‍ സ്വീകരിച്ചത്.

കേന്ദ്ര ബജറ്റ് 2019;കർഷകർക്കായി നിരവധി പദ്ധതികൾ

keralanews central budjet 2019 several projects announced for farmers

ന്യൂഡൽഹി:ധനമന്ത്രി അരുണ്‍ ജെയ്റ്റ്‌ലിയുടെ അഭാവത്തില്‍ കേന്ദ്രമന്ത്രി പിയൂഷ് ഗോയല്‍ അവതരിപ്പിക്കുന്ന കേന്ദ്ര ബജറ്റിൽ കർഷകർക്കായി നിരവധി പദ്ധതികൾ.പ്രധാനമന്ത്രി കിസാന്‍ സമ്മാന്‍ നിധിക്ക് 75,000 കോടി അനുവദിച്ചു.22 വിളകള്‍ക്ക് ഉല്‍പ്പാദന ചെലവിന്റെ ഒന്നര ഇരട്ടി മിനിമം താങ്ങുവില എര്‍പ്പെടുത്തി.രണ്ട് ഹെക്ടര്‍ വരെയുള്ള കര്‍ഷകര്‍ക്ക് വര്‍ഷം ആറായിരം രൂപ വരെ ബാങ്ക് അക്കൗണ്ടിലേക്ക് നേരിട്ട് നല്‍കും.മൂന്ന് ഇന്‍സ്റ്റാള്‍മെന്റായിട്ടായിരിക്കും പണം നല്‍കുന്നത്. ഇതിന്റെ ചിലവ് പൂര്‍ണ്ണമായും കേന്ദ്രം വഹിക്കും. ചെറുകിട കര്‍ഷകര്‍ക്കായി പ്രധാനമന്ത്രി കിസാന്‍ നിധി പദ്ധതി നടപ്പാക്കും.തൊഴിലുറപ്പ് പദ്ധതിക്ക് 60,000 കോടി രൂപ കേന്ദ്രം അനുവദിച്ചു.ഇവകൂടാതെ പ്രകൃതി ദുരന്തങ്ങളില്‍ വിള നശിച്ച കര്‍ഷകര്‍ക്ക് വായ്പകളിന്മേല്‍ രണ്ട് ശതമാനം പലിശ ഇളവ് നല്‍കും. മാത്രമല്ല ഗോ പരിപാലനത്തിനുള്ള വിഹിതം 750 കോടിയായി ഉയര്‍ത്തിയിട്ടുണ്ട്. ഗോ പരിപാലനത്തിനുള്ള വിഹിതം 750 കോടിയായായും ഉയര്‍ത്തി.ജനപ്രിയ പദ്ധതികളും ബജറ്റില്‍ ഇടംപിടിച്ചു.ഈ വര്‍ഷം മാര്‍ച്ചോടെ രാജ്യത്തെ എല്ലാ വീടുകളും വൈദ്യുതീകരിക്കും.ഫിഷറീസ്, പശുവളര്‍ത്തല്‍ വായ്പകള്‍ക്ക് രണ്ടു ശതമാനം പലിശ ഇളവ് നല്‍കുമെന്നും കൃത്യസമയത്ത് വായ്പ തിരിച്ചടക്കുന്നവര്‍ക്ക് മൂന്ന് ശതമാനം പലിശ ഇളവ് നല്‍കുമെന്നും ബജറ്റില്‍ മന്ത്രി പറഞ്ഞു.

കേന്ദ്രസർക്കാരിന്റെ ഇടക്കാല ബജറ്റ് അവതരണം ആരംഭിച്ചു;എന്‍ഡിഎ സര്‍ക്കാരിന്‍റെ ഭരണത്തിൽ രാജ്യം സു​സ്ഥി​ര വി​ക​സ​ന പാ​ത​യി​ലെ​ന്ന് പീ​യു​ഷ് ഗോ​യ​ല്‍

keralanews union budjet presentation started

ന്യൂഡൽഹി:തിരെഞ്ഞെടുപിന് മുന്നോടിയായി കേന്ദ്ര സര്‍ക്കാരിന്റെ ഇടക്കാല ബഡ്ജറ്റ് അവതരണം ആരംഭിച്ചു.സഹധനമന്ത്രി പിയൂഷ് ഗോയലാണ് ബജറ്റ് അവതരിപ്പിക്കുന്നത്. പുതിയ ഇന്ത്യ എന്ന പ്രഖ്യാപനവുമായണ് അദ്ദേഹം തന്റെ ബജറ്റ് അവതരണം തുടങ്ങിയത്.രാജ്യം സുസ്ഥിര വികസന പാതയിലാണ് എന്‍ഡിഎ സര്‍ക്കാരിന്‍റെ ഭരണത്തിന് കീഴില്‍ മുന്നോട്ട് പോകുന്നത് എന്ന് ധനസഹമന്ത്രി പീയുഷ് ഗോയല്‍. ആറാമത്തെ വലിയ സാമ്ബത്തിക ശക്തിയായി രാജ്യം വളര്‍ന്നെന്നും അദ്ദേഹം വ്യക്തമാക്കി.022 ഓടെ നവഭാരതം സൃഷ്ടിക്കപ്പെടും.ഇന്ത്യ പ്രധാന സാമ്ബത്തിക ശക്തിയായി കഴിഞ്ഞ അഞ്ച് വര്‍ഷം കൊണ്ട് ശക്തിയായി വളര്‍ന്നു എന്നും ഒപ്പം ജി.ഡി.പി ഏതൊരു വികസിത രാജ്യത്തേക്കാളും മേലെയാണ് നില്കുന്നത് എന്നും ധന മന്ത്രി വ്യക്തമാക്കി .ആറു ശതമാനത്തില്‍ നിന്ന് ധനകമ്മി മൂന്നു ശതമാനമായി. 4.6 ശതമാനത്തില്‍ പണപ്പെരുപ്പം പിടിച്ച്‌ നിര്‍ത്താന്‍ കഴിഞ്ഞുവെന്നും മന്ത്രി പറഞ്ഞു.

കെ.എസ്.ആർ.ടി.സി എംഡി സ്ഥാനത്ത് നിന്നും ടോമിൻ തച്ചങ്കരി പടിയിറങ്ങി

keralanews tomin j thachankari removed from ksrtc md post

തിരുവനന്തപുരം:കെ.എസ്.ആർ.ടി.സി എംഡി  സ്ഥാനത്ത് നിന്നും ടോമിൻ തച്ചങ്കരി പടിയിറങ്ങി.മന്ത്രിസഭാ യോഗത്തിലാണ് തച്ചങ്കരിയെ തൽസ്ഥാനത്തു നിന്നും നീക്കാൻ തീരുമാനമായത്.കെഎസ്ആർടിസിയുടെ പുതിയ ചെയർമാൻ ആൻറ് മാനേജിങ് ഡയറക്റ്ററായി കൊച്ചി സിറ്റി പോലീസ് കമ്മീഷണർ എം.പി ദിനേശിനെ നിയമിച്ചു.പോലീസിൽ ഡിഐജി റാങ്കിലുള്ള ഉദ്യോഗസ്ഥനാണ് അദ്ദേഹം.കെഎസ്ആർടിസിയിൽ തൊഴിലാളി യൂണിയനുകളുമായി സഹകരിച്ചു പോകുന്ന ഉദ്യോഗസ്ഥൻ ഉന്നതതലത്തിൽ വേണമെന്നും എം.പി ദിനേശ് അത്തരത്തിലുള്ളയാളാണെന്ന് തെളിയിച്ചിട്ടുണ്ടെന്നും ഇതുമായി ബന്ധപ്പെട്ട വിഷയം ചർച്ച ചെയ്യവേ മുഖ്യമന്ത്രി മന്ത്രിസഭാ യോഗത്തിൽ പറഞ്ഞു.ഡിജിപി പദവിയിലുള്ള ടോമിൻ തച്ചങ്കരി നിലവിൽ പോലീസിന്റെ സ്റ്റേറ്റ് ക്രൈം റെക്കോർഡ്‌സ് ബ്യുറോയുടെ തലവനാണ്.കെഎസ്ആർടിസി എംഡിയുടെ അധിക ചുമതലയാണ് അദ്ദേഹം വഹിച്ചിരുന്നത്.കെഎസ്ആർടിസിയെ ലാഭത്തിലേക്ക് നയിക്കാൻ ടോമിൻ തച്ചങ്കരി നടത്തിയ ശ്രമങ്ങളെ തൊഴിലാളി യൂണിയനുകൾ ഒന്നടംഗം എതിർത്തിരുന്നു.വേണ്ടത്ര ജീവനക്കാരില്ലാത്ത പശ്ചാത്തലത്തില്‍ അശാസ്ത്രീയമായ ഡ്യൂട്ടി പരിഷ്കരണം നടപ്പാക്കിയതിന്‍റെ പേരില്‍ ഹൈക്കോടതിയില്‍ നിന്നും തൊഴിലാളി യൂണിയനുകളുടെ ഭാഗത്തു നിന്നും തച്ചങ്കരിയ്ക്ക് വിമര്‍ശനം നേരിടേണ്ടി വന്നു.

അതേസമയം കെ.എസ്.ആര്‍.ടി.സിയെ താന്‍ കാമിനിയെ പോലെ സ്‌നേഹിച്ചിരുന്നുവെന്നും എം.ഡി സ്ഥാനം മത്സരിച്ച്‌ വാങ്ങിയതല്ലെന്നും കെ.എസ്.ആര്‍.ടി.സി ആസ്ഥാനത്ത് നടന്ന വിടവാങ്ങല്‍ പ്രസംഗത്തിനിടെ ടോമിന്‍ ജെ തച്ചങ്കരി പറഞ്ഞു.ഐ.പി.എസ് ഉദ്യോഗസ്ഥര്‍ക്ക് കെ.എസ്.ആര്‍.ടി.സി എം.ഡി എന്നത് വലിയ പോസ്റ്റല്ലെന്നും ജങ്ങളോടുള്ള ഉത്തരവാദിത്വം കൊണ്ടാണ് സ്ഥാനം ഏറ്റെടുത്തതെന്നും തച്ചങ്കരി വ്യക്തമാക്കി. തികഞ്ഞ ചാരിതാര്‍ത്ഥ്യത്തോടെയാണ് മടങ്ങുന്നതെന്നും ഒരു രാഷ്ട്രീയ പാര്‍ട്ടിയോടും പരിഭവമില്ലെന്നും തച്ചങ്കരി കൂട്ടിച്ചേര്‍ത്തു.സി.എം.ഡി ഓഫീസിലെ മുഴുവൻ ജീവനക്കാരും അണിനിരന്ന വിടവാങ്ങൽ ചടങ്ങിൽ വികാരാധീനനായിട്ടാണ് പടിയിറങ്ങുന്ന തച്ചങ്കരി സംസാരിച്ചത്.2025ലെ മാറുന്ന കെ.എസ്.ആർ.ടി.സിക്ക് വേണ്ടി ജീവനക്കാർ സജ്ജരാകണമെന്ന ഉപദേശവും നൽകിയാണ് തച്ചങ്കരി ആനവണ്ടിയോട് വിട പറഞ്ഞത്.

പാപ്പിനിശ്ശേരി വിഷചികിത്സാ സൊസൈറ്റി ഭരണസമിതി പ്രസിഡന്റായി എം.വി നികേഷ്‌കുമാറിനെ തിരഞ്ഞെടുത്തു

keralanews mv nikesh kumar is elected as president of pappinisseri vishachikilsa society

കണ്ണൂർ:പാപ്പിനിശ്ശേരി വിഷചികിത്സാ സൊസൈറ്റി ഭരണസമിതി പ്രസിഡന്റായി എം.വി നികേഷ്‌കുമാറിനെ തിരഞ്ഞെടുത്തു.സിപിഎം അരവിന്ദാക്ഷൻ വിഭാഗം പോളിറ്റ്ബ്യുറോ അംഗമായ ടി.സി.എച് വിജയൻ സ്ഥാനമൊഴിഞ്ഞതിനെ തുടർന്നാണ് നികേഷിനെ പ്രസിഡന്റായി തിരഞ്ഞെടുത്തത്.ഡയറക്ടര്‍ ബോര്‍ഡ് യോഗത്തില്‍ പാട്യം രാജന്‍ നികേഷിന്റെ പേര്‍ നിര്‍ദേശിക്കുകയും സ്ഥാനമൊഴിയുന്ന പ്രസിഡന്റ് ടി.സി.എച്ച്‌. വിജയനും പ്രൊഫ. ഇ. കുഞ്ഞിരാമനും പിന്താങ്ങുകയുമായിരുന്നു.പറശ്ശിനിക്കടവിലെ എം വിആര്‍. സ്മാരക ആയുര്‍വേദ മെഡിക്കല്‍ കോളേജ്, സ്നേക്ക് പാര്‍ക്ക് എന്നിവ നടത്തുന്നത് വിഷചികിത്സാ സൊസൈറ്റിയാണ്. സി.എംപി. അരവിന്ദാക്ഷന്‍ വിഭാഗം സിപിഎമ്മില്‍ ലയിക്കുന്നതിന് മുന്നോടിയായാണ് അപ്രതീക്ഷിതമായി നികേഷിനെ സൊസൈറ്റി പ്രസിഡന്റാക്കിയതെന്ന വാദം സജീവമാണ്.കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ അഴീക്കോട് മണ്ഡലത്തില്‍ സിപിഎം. സ്ഥാനാര്‍ത്ഥിയായി മത്സരിച്ച നികേഷാണ് അരവിന്ദാക്ഷന്‍ വിഭാഗത്തെ സിപിഎമ്മില്‍ ലയിപ്പിക്കുന്നതിന് മുന്‍കൈയെടുക്കുന്നത്. ഈ സാഹചര്യത്തിലാണ് പുതിയ നീക്കം ചര്‍ച്ചയാകുന്നത്.അതേസമയം വിഷചികിത്സാ സൊസൈറ്റി പ്രസിഡന്റായി നികേഷ്‌കുമാറിനെ തിരഞ്ഞെടുത്തതിന് ലയനവുമായോ സി.എംപി.യിലെ പ്രശ്നങ്ങളുമായോ ബന്ധമില്ലെന്നും സാധാരണ നടപടിയാണെന്നും സൊസൈറ്റിയുമായി ബന്ധപ്പെട്ടവര്‍ പറഞ്ഞു.

സംസ്ഥാന ബജറ്റ്;മലബാർ ക്യാൻസർ സെന്ററിന് 46 കോടി രൂപ;ചാലക്കുന്ന്-തോട്ടട റെയിൽവെ മേൽപ്പാലത്തിന് അഞ്ചുകോടി

keralanews state budjet 46crore rupees for malabar cancer center and 5crore for chalakkunn thottada railway overbridge

കണ്ണൂർ:മലബാർ ക്യാൻസർ സെന്ററിന് ബജറ്റ് വിഹിതമായി 46 കോടി രൂപ അനുവദിച്ചു.പദ്ധതിയിനത്തിൽ 35 കോടിരൂപയും പദ്ധതിയേതരയിനത്തിൽ 11 കോടി രൂപയും ലഭിക്കും.38.5 കോടി രൂപ ചെലവുവരുന്ന പതിനൊന്ന് പദ്ധതികൾക്കാണ് സെന്റർ അധികൃതർ സർക്കാരിനെ സമീപിച്ചിരുന്നത്.ഇതിൽ 35 കോടിയുടെ പദ്ധതികൾക്കാണ് അനുമതി ലഭിച്ചത്. പദ്ധതിയേതരയിനത്തിലുള്ള തുക ശമ്പളം,മരുന്നുൾപ്പെടെയുള്ള ആവശ്യങ്ങൾ എന്നിവയ്ക്കുപയോഗിക്കും.കഴിഞ്ഞ വർഷം 50 കോടിയോളം രൂപയാണ് മലബാർ ക്യാൻസർ സെന്ററിനായി നീക്കിവെച്ചിരുന്നത്.

ചാലക്കുന്നിനെ തോട്ടടയുമായി ബന്ധിപ്പിക്കുന്ന റെയിൽവേ മിനി ഓവർബ്രിഡ്ജിന് ബജറ്റിൽ അഞ്ചുകോടി രൂപ അനുവദിച്ചു.നിരവധി വിദ്യാഭ്യാസ സ്ഥാപനങ്ങളും വ്യവസായ സ്ഥാപനങ്ങളും ഉള്ള തോട്ടടയിലേക്ക് റെയിൽപാത മുറിച്ചുകടന്നാണ്‌ ഇപ്പോൾ യാത്രക്കാർ പോകുന്നത്.ഇതോടൊപ്പം നടാൽ ബൈപാസിൽ താഴെചൊവ്വ മുതൽ കീഴ്ത്തള്ളി വരെ പഴയ റോഡ് വീതികൂട്ടാൻ 7 കോടി,കണ്ണൂർ സഹകരണ സ്പിന്നിങ് മിൽ വികസനത്തിനായി 7.5 കോടി,കണ്ണൂർ സ്പോർട്സ് ഡിവിഷണൽ സ്കൂളിന്റെ അടിസ്ഥാന സൗകര്യ വികസനത്തിനായി 10 കോടി,നടാൽ പാലം,കുറുവ പാലം,അയ്യാരത്ത് പാലം എന്നിവയ്ക്കായി 3 കോടി രൂപ വീതവും ബജറ്റിൽ നീക്കിവെച്ചിട്ടുണ്ട്.

കേന്ദ്ര ബജറ്റ് ഇന്ന്

keralanews union budjet today

ന്യൂഡൽഹി:കേന്ദ്ര ബജറ്റ് ഇന്ന്.നരേന്ദ്രമോദി സർക്കാരിന്റെ അവസാന ബജറ്റ് രാവിലെ 11 മണിക്ക് കേന്ദ്രമന്ത്രി പീയുഷ് ഗോയൽ അവതരിപ്പിക്കും.കേന്ദ്രധനമന്ത്രി അരുണ്‍ ജയ്‌റ്റ്ലി യു.എസില്‍ ചികിത്സയിലായതിനാലാണ് റെയില്‍വെ മന്ത്രിയായ പിയൂഷ് ഗോയൽ ടക്കാല ബഡ്‌ജറ്റ് അവതരിപ്പിക്കുന്നത്.പൊതു തിരഞ്ഞെടുപ്പിന് മുന്‍പുള്ള ഇടക്കാല ബഡ്‌ജറ്റ് ആണെങ്കിലും നിയമസഭാ തിരഞ്ഞെടുപ്പ് തിരിച്ചടികളുടെ പശ്ചാത്തലത്തില്‍ ജനപ്രിയ പ്രഖ്യാപനങ്ങള്‍ക്ക് സാദ്ധ്യതയേറെയാണ്.കാലാവധി അവസാനിക്കുന്ന സര്‍ക്കാര്‍ ഇടക്കാല ബജറ്റ് അവതരിപ്പിക്കുകയെന്ന കീഴ്‌വഴക്കത്തിന് വിരുദ്ധമായി സമ്പൂര്‍ണ ബജറ്റ് അവതരിപ്പിച്ചേക്കുമെന്ന അഭ്യൂഹം ഉയര്‍ന്നിരുന്നെങ്കിലും ഇടക്കാല ബജറ്റ് തന്നെയാകുമുണ്ടാവുക എന്നാണ് ഏറ്റവും ഒടുവിലെ സൂചന.കര്‍ഷക രോഷം തണുപ്പിക്കാനുതകുന്ന പ്രഖ്യാപനങ്ങള്‍ക്കാകും ബജറ്റിൽ ഊന്നല്‍ നൽകുക എന്നാണ് സൂചന. ഒരു ലക്ഷം കോടിയെങ്കിലും കാര്‍ഷിക മേഖലക്ക് നീക്കിവച്ചേക്കും. വിള ഇന്‍ഷുറന്‍സ് പ്രീമിയവും തിരിച്ചടവ് മുടങ്ങാത്ത കാര്‍ഷിക വായ്പകളുടെ പലിശയും എഴുതിത്തള്ളാന്‍ നിര്‍ദ്ദേശമുണ്ട്. ഭവന മേഖലക്കും ഇളവുകളുണ്ടായേക്കും. തൊഴിലില്ലായ്മ രൂക്ഷമെന്ന സ്റ്റാറ്റിസ്റ്റിക്സ് റിപ്പോര്‍ട്ടിന്റെ പശ്ചാത്തലത്തില്‍ തൊഴിലവസരങ്ങള്‍ വര്‍ധിപ്പിക്കാനുള്ള നിര്‍ദേശങ്ങളും പ്രതീക്ഷിക്കാം. ആരോഗ്യ മേഖലയാണ് പ്രതീക്ഷയുള്ള മറ്റൊന്ന്. ആരോഗ്യ ഇന്‍ഷുറന്‍സിന് കൂടുതല്‍ നികുതിയിളവ് പ്രഖ്യാപിച്ചേക്കും.

അധോലോക കുറ്റവാളി രവി പൂജാരി അറസ്റ്റിലായതായി സൂചന

keralanews hint that the underworld culprit ravi poojari was arrested

മുംബൈ:കുപ്രസിദ്ധ അധോലോക കുറ്റവാളി രവി പൂജാരി അറസ്റ്റിലായതായി സൂചന. രാജ്യത്തിന്റെ വിവിധഭാഗങ്ങളിലായി ഒട്ടേറെ കവര്‍ച്ച, കൊലപാതക കേസുകളില്‍ പ്രതിയാണ് പൂജാരി.ആഫ്രിക്കന്‍ രാജ്യമായ സെനഗലില്‍ വെച്ചാണ് ഇയാൾ അറസ്റ്റിലായതെന്നാണ് റിപ്പോർട്ട്.ആന്റണി ഫെര്‍ണാണ്ടസ് എന്ന പേരിലുള്ള വ്യാജ പാസ്‌പോര്‍ട്ട് ഉപയോഗിച്ചാണ് രവി പൂജാരി സെനഗലില്‍ കഴിഞ്ഞിരുന്നതെന്ന് സെനഗല്‍ പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.കൊച്ചിയില്‍ നടി ലീനാ മരിയാ പോളിന്റെ ബ്യൂട്ടി പാര്‍ലര്‍ വെടിവെപ്പിന് പിന്നില്‍ രവി പൂജാരിയാണെന്ന്‌ സംശയമുണ്ടായിരുന്നു.അതേസമയം പൂജാരിയുടെ  അറസ്റ്റ് ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല. അറസ്റ്റ് സ്ഥിരീകരിച്ചാല്‍ പുജാരിയെ വിട്ടുനല്‍കണമെന്നാവശ്യപ്പെട്ട് ഇന്ത്യ സെനഗല്‍ അധികൃതരെ സമീപിക്കും.

ജില്ലയിൽ വൃത്തിഹീനമായ സാഹചര്യത്തില്‍ പ്രവര്‍ത്തിക്കുന്ന തട്ടുകടകൾക്കെതിരെ കർശന നടപടിയെന്ന് ജില്ലാ കലക്റ്റർ

keralanews collector said strict action will take against thattukada running in untidy conditions

കണ്ണൂർ:ജില്ലയിൽ വൃത്തിഹീനമായ സാഹചര്യത്തില്‍ പ്രവര്‍ത്തിക്കുന്ന തട്ടുകടകൾക്കെതിരെ കർശന നടപടിയെന്ന് ജില്ലാ കലക്റ്റർ മിർ മുഹമ്മദലി മുന്നറിയിപ്പ് നൽകി.തട്ടുകടകളുടെ സുരക്ഷയെക്കുറിച്ച്‌ നിരവധി പരാതികള്‍ ലഭിച്ച സാഹചര്യത്തില്‍ തട്ടുകടകളില്‍ കര്‍ശന പരിശോധ നടത്താന്‍ ജില്ലാ കളക്ടര്‍ ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നൽകിയിട്ടുണ്ട്.മുഴുവന്‍ ആരാധനാലയങ്ങളും ഭക്ഷ്യ സുരക്ഷ നിയമത്തിന് കീഴില്‍ കൊണ്ടുവരുന്നതിന്റെ ഭാഗമായി സംഘടിപ്പിച്ച ബോഗ് (ബ്ലിസ്ഫുള്‍ ഹൈജീനിക് ഓഫറിംഗ് ടു ഗോഡ്) ബോധവല്‍ക്കരണ ക്ലാസ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ആരാധനാലയങ്ങളില്‍ ലഭിക്കുന്ന ഭക്ഷണത്തിന്റെ സുരക്ഷ ഉറപ്പുവരുത്തുക എന്ന ലക്ഷ്യത്തോടെയാണ് ബോഗ് പദ്ധതി നടപ്പാക്കുന്നത്.പദ്ധതിയുടെ പുരോഗതി വിലയിരുത്തുന്നതിന് ഫെബ്രുവരി അവസാന വാരം അവലോകന യോഗം ചേരാനും ബോഗ് പദ്ധതിയെക്കുറിച്ച്‌ ആരാധനാലയങ്ങള്‍ക്കാവശ്യമായ നിര്‍ദേശങ്ങള്‍ ലഭ്യമാക്കാനും കളക്ടര്‍ നിര്‍ദേശം നല്‍കി.ആരാധനാലയങ്ങളില്‍ ഭക്ഷണം കൈകാര്യം ചെയ്യുന്നവര്‍ക്ക് മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാക്കും. ഭക്ഷണ പദാര്‍ത്ഥങ്ങളില്‍ ചേര്‍ക്കുന്ന മായങ്ങള്‍ എങ്ങനെ കണ്ടെത്താം എന്നതിനെക്കുറിച്ച്‌ ഇവര്‍ ബോധവാന്മാരായിരിക്കണമെന്നും യോഗം വ്യക്തമാക്കി. ആരാധനാലയങ്ങളോട് ചേര്‍ന്നുള്ള ഓഡിറ്റോറിയങ്ങളും ഭക്ഷ്യസുരക്ഷയ്ക്ക് കീഴില്‍ കൊണ്ടുവരികയും ഇവിടങ്ങളിലേക്ക് വെള്ളമെടുക്കുന്ന കിണറുകള്‍ പരിശോധിക്കുകയും ചെയ്യണമെന്നും യോഗം ആവശ്യപ്പെട്ടു. മായം കണ്ടെത്തേണ്ട രീതികളെക്കുറിച്ചും ഭക്ഷ്യ വസ്തുക്കള്‍ ഉപയോഗിക്കുമ്ബോള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങളെക്കുറിച്ചും യോഗം വിശദീകരിച്ചു.

എന്‍ഡോസള്‍ഫാന്‍ ദുരിത ബാധിതരുടെ കുടുംബം സെക്രെട്ടറിയേറ്റിന് മുൻപിൽ നടത്തുന്ന പട്ടിണി സമരം മൂന്നാം ദിവസത്തിലേക്ക്;റെവന്യൂ മന്ത്രിയുമായി ചർച്ച ഇന്ന്

keralanews the hunger strike of the family of endosulfan victims entered into third day and revenew minister will hold a meeting with them today

തിരുവനന്തപുരം:എന്‍ഡോസള്‍ഫാന്‍ ദുരിത ബാധിതരുടെ കുടുംബം സെക്രെട്ടറിയേറ്റിന് മുൻപിൽ നടത്തുന്ന പട്ടിണി സമരം മൂന്നാം ദിവസത്തിലേക്ക് കടന്നു.എന്‍ഡോസള്‍ഫാന്‍ ബാധിതരായ എട്ടുകുട്ടികളും അവരുടെ രക്ഷിതാക്കളും അടക്കം മുപ്പതംഗ സംഘമാണ് തലസ്ഥാനത്ത് സമരം നടത്തുന്നത്. മുഴുവന്‍ ദുതിതബാധിതരേയും സര്‍ക്കാര്‍ ലിസ്റ്റില്‍ ഉള്‍പ്പെടുത്തുക,സുപ്രീം കോടതി വിധി പ്രകാരമുള്ള ധനസഹായം എല്ലാവര്‍ക്കും നല്‍കുക, കടങ്ങള്‍ എഴുതി തള്ളുക, പുനരധിവാസ ഗ്രാമം പദ്ധതി യാഥാര്‍ത്ഥ്യമാക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ചാണ് സമരം.അതേസമയം സമര സമിതിയുമായി റവന്യൂ മന്ത്രി ഇ ചന്ദ്രശേഖരനും ആരോഗ്യ മന്ത്രി കെ കെ ശൈലജയും ഇന്ന് രാവിലെ ചര്‍ച്ച നടത്തും.സര്‍ക്കാര്‍ കണക്കിലുള്ള 6212 ദുരിത ബാധിതര്‍ക്കും ധനസഹായമായി ഇതുവരെ 184 കോടി രൂപ ചെലവഴിച്ചെന്ന് വ്യക്തമാക്കി റവന്യൂ വകുപ്പ് വാര്‍ത്താക്കുറിപ്പ് ഇറക്കി. സുപ്രീംകോടതി വിധി പ്രകാരം ധനസഹായത്തിന്റെ മൂന്ന് ഗഡുക്കളും നല്‍കി. ഈ സാഹചര്യത്തില്‍ സമരത്തില്‍ നിന്ന് പിന്മാറണമെന്നാണ് സര്‍ക്കാര്‍ ആവശ്യപ്പെടുന്നത്.ഒരു വര്‍ഷംമുന്‍പ് ഇതുപോലെ കാസര്‍കോഡ് നിന്നെത്തിയ ദുരിതബാധിതര്‍ സെക്രട്ടേറിയറ്റിന് മുന്നില്‍ സമരം ചെയ്തിരുന്നു. അന്ന് നല്‍കിയ വാഗ്ദാനങ്ങള്‍ പൂര്‍ണമായി നടപ്പായില്ലെന്നാണ് സമര സമിതി ആരോപിക്കുന്നത്.