ന്യൂഡൽഹി:ബീഹാറിൽ ട്രെയിൻ പാളം തെറ്റി ഏഴ് മരണം.ബീഹാറിൽ വൈശാലി ജില്ലയിലാണ് സീമാഞ്ചല്‍ എക്സ്പ്രസ്സ് ട്രെയിൻ പാളം തെറ്റിയത്.അപകടത്തില്‍ 24 പേര്‍ക്ക് പരിക്കേറ്റതായാണ് വിവരം.പാളം തെറ്റിയ ഒന്‍പതു കോച്ചുകളില്‍ മൂന്നെണ്ണം പൂര്‍ണമായും തകര്‍ന്നു. അതിനാല്‍ തന്നെ മരണ സംഖ്യ ഇനിയും ഉയരാന്‍ സാധ്യതയുണ്ടെന്ന് അധികൃതര്‍ പറഞ്ഞു.ബീഹാറിലെ ജോഗ്ബാനിയില്‍ നിന്നും ഡല്‍ഹിയിലെ ആനന്ദ് വിഹാറിലേക്ക് പോവുകയായിരുന്ന സൂപ്പര്‍ഫാസ്റ്റ് ട്രെയിനാണ് പാളം തെറ്റിയത്.അപകടം നടക്കുന്ന സമയത്ത് ട്രെയിൻ അമിത വേഗതയിലായിരുന്നെന്നും ആരോപണമുണ്ട്.ഒരു ജനറല്‍ കംപാര്‍ട്ട്മെന്‍റ്, മൂന്ന് സ്ലീപ്പര്‍ കോച്ചുകള്‍, ഒരു എ.സി കോച്ച് തുടങ്ങി ഒൻപത് കോച്ചുകളാണ് പാളം തെറ്റിയത്. ദുരന്ത നിവാരണ സേനയും ഡോക്ടര്‍മാരും അടങ്ങുന്ന സംഘത്തിന്‍റെ നേതൃത്വത്തിലാണ് രക്ഷാപ്രവര്‍ത്തനം. മരിച്ചവരുടെ കുടുംബത്തിന് അഞ്ച് ലക്ഷം രൂപയും ഗുരുതരമായി പരിക്കേറ്റവര്‍ക്ക് ഒരു ലക്ഷം രൂപയും റെയില്‍വേ നഷ്ടപരിഹാരം പ്രഖ്യാപിച്ചു.
നെടുമങ്ങാട് പൊലീസ് സ്റ്റേഷന്‍ ആക്രമണ കേസിലെ മുഖ്യപ്രതി ആര്‍എസ്‌എസ് ജില്ലാ പ്രചാരക് അറസ്റ്റില്‍
തിരുവനന്തപുരം:നെടുമങ്ങാട് പൊലീസ് സ്റ്റേഷന്‍ ആക്രമണ കേസിലെ മുഖ്യപ്രതി ആര്‍എസ്‌എസ് ജില്ലാ പ്രചാരക് പ്രവീൺ അറസ്റ്റില്‍.തമ്ബാനൂര്‍ റെയില്‍വെ സ്റ്റേഷനില്‍ നിന്നാണ് ഇയാളെ പൊലീസ് പിടികൂടിയത്.പൊലീസ് സ്റ്റേഷന്‍ ആക്രമണ കേസില്‍ ഒളിവില്‍ കഴിഞ്ഞിരുന്ന പ്രവീണിനെതിരെ പൊലീസ് ലുക്ക് ഔട്ട് നോട്ടീസ് ഇറക്കിയിരുന്നു.ശബരിമല വിഷയവുമായി ബന്ധപ്പെട്ട ഹർത്താലിനിടെയാണ് പ്രവീൺ നെടുമങ്ങാട് പോലീസ് സ്റ്റേറ്റേഷന് നേരെ ബോംബെറിഞ്ഞത്.പല ഇടങ്ങളിലായി ഒളിവില്‍ കഴിഞ്ഞ ശേഷമാണ് പ്രവീണ്‍ പൊലീസ് പിടിയിലാകുന്നത്. പാര്‍ട്ടി ഓഫീസുകളിലും പ്രവീണുമായി ബന്ധപ്പെട്ടവരുടെ വീടുകളിലും പൊലീസ് റെയ്ഡ് നടത്തിയിരുന്നു.അതിനിടെ ഇയാള്‍ ഞായറാഴ്ച തിരുവനന്തപുരത്ത് തിരിച്ചെത്തുമെന്ന് പോലീസിന് രഹസ്യ വിവരം ലഭിച്ചിരുന്നു. നെടുമങ്ങാട് ഡിവൈ.എസ്.പി അശോകന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് ഇയാളെ തിരുവനന്തപുരം റെയില്‍വെ സ്റ്റേഷനില്‍ നിന്നും കസ്റ്റഡിയിലെടുത്തത്.
എൻഡോസൾഫാൻ ദുരിതബാധിതരുമായി ചർച്ചയ്ക്ക് തയ്യാറെന്ന് മുഖ്യമന്ത്രിയുടെ ഓഫീസ്
തിരുവനന്തപുരം:വിവിധ ആവശ്യങ്ങളുന്നയിച്ച് സെക്രെട്ടറിയേറ്റിന് മുൻപിൽ സമരം നടത്തുന്ന എൻഡോസൾഫാൻ ദുരിതബാധിതരുമായി ചർച്ചയ്ക്ക് തയ്യാറെന്ന് മുഖ്യമന്ത്രിയുടെ ഓഫീസ് അറിയിച്ചു.വിഷയത്തില്‍ ഇടപെട്ട മുഖ്യമന്ത്രി പിണറായി വിജയന്‍ സമരക്കാരുമായി താന്‍ നേരിട്ട് ചര്‍ച്ച നടത്താമെന്നും അറിയിച്ചിട്ടുണ്ട്.ചര്‍ച്ചയ്‌ക്ക് സന്നദ്ധമാണെന്ന് സര്‍ക്കാര്‍ അറിയിച്ചിട്ടുണ്ടെങ്കിലും വ്യക്തമായ ഉറപ്പില്ലാതെ പിന്നോട്ടില്ലെന്നാണ് സമരക്കാരുടെ നിലപാട്. എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതരായ അമ്മമാര്‍ ദയാബായിയുടെ നേതൃത്വത്തില്‍ സെക്രട്ടേറിയറ്റിന് മുന്നില്‍ അഞ്ച് ദിവസമായി സമരത്തിലാണ്.അതിനിടെ കുട്ടികളെ പ്രദര്‍ശിപ്പിച്ചുള്ള സമരം അംഗീകരിക്കില്ലെന്ന് ആരോഗ്യ മന്ത്രി പറഞ്ഞെങ്കിലും സമരത്തില്‍ നിന്ന് പിന്നോട്ടില്ലെന്നാണ് ദുരിതബാധിതരുടെ അമ്മമാരുടെ നിലപാട്. കഴിഞ്ഞ ബുധനാഴ്ചയാണ് എന്‍ഡോസള്‍ഫാന്‍ പീഡിത ജനകീയ മുന്നണി സെക്രട്ടേറിയറ്റിന് മുന്നില്‍ സമരം തുടങ്ങിയത്. ദുരിതബാധിതരുടെ സാധ്യതാ പട്ടികയില്‍ 1905 പേര്‍ ഉള്‍പ്പെട്ടിരുന്നെങ്കിലും അന്തിമ പട്ടിക വന്നപ്പോള്‍ എണ്ണം 364 ആയി. ദുരിതബാധിതരെ മുഴുവന്‍ പട്ടികയില്‍പ്പെടുത്തുന്നത് വരെ സമരം തുടരാനാണ് സമരസമിതിയുടെ തീരുമാനം.പെന്‍ഷന്‍ തുക 5000 രൂപയായി ഉയര്‍ത്തുക, കടം എഴുതിത്തള്ളുക, സുപ്രീം കോടതി ആനുകൂല്യം എല്ലാവര്‍ക്കും ലഭ്യമാക്കുക, ചികിത്സാ ആനൂകൂല്യം നല്‍കുക തുടങ്ങിയ ആവശ്യങ്ങളും ഇവര്‍ ഉന്നയിക്കുന്നുണ്ട്.
എൻഡോസൾഫാൻ ദുരിതബാധിതർ മുഖ്യമന്ത്രിയുടെ വസതിയിലേക്ക് സങ്കടയാത്ര നടത്തുന്നു
തിരുവനന്തപുരം:സെക്രട്ടേറിയറ്റിന് മുന്നില്‍ സമരം നടത്തുന്ന എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതര്‍ മുഖ്യമന്ത്രിയുടെ വസതിയിലേക്ക് സങ്കടയാത്ര നടത്തുന്നു.മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയായ ക്ലിഫ് ഹൗസിലേക്കാണ് സങ്കടയാത്ര നടത്തുന്നത്. സര്‍ക്കാറുമായി നടത്തിയ ചര്‍ച്ച പരാജയപ്പെട്ട സാഹചര്യത്തിൽ പ്രക്ഷോഭം ശക്തമാക്കാന്‍ സമരസമിതി തീരുമാനിച്ചിരുന്നു.ഇതിന്റെ ഭാഗമായാണ് സങ്കടയാത്ര സംഘടിപ്പിച്ചിരിക്കുന്നത്. ആവശ്യങ്ങള്‍ അംഗീകരിക്കും സമരം തുടരുമെന്നും സമരസമിതി അറിയിച്ചു.എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതരായ കുട്ടികളുമായി അമ്മമാര്‍ നടത്തുന്ന സമരം അഞ്ചാം ദിവസത്തിലേക്ക് കടക്കുകയാണ്.കുട്ടികളെ പ്രദര്‍ശിപ്പിച്ചുള്ള സമരം അംഗീകരിക്കില്ലെന്ന് ആരോഗ്യ മന്ത്രി പറഞ്ഞെങ്കിലും സമരത്തില്‍ നിന്ന് പിന്നോട്ടില്ലെന്നാണ് ദുരിതബാധിതരുടെ അമ്മമാരുടെ നിലപാട്. അര്‍ഹരായ 3,547 പേരെയും എന്‍ഡോസള്‍ഫാന്‍ ഇരകളുടെ പട്ടികയില്‍ ഉള്‍പ്പെടുത്തണമെന്നാണ് സമരക്കാരുടെ ആവശ്യം. സാമൂഹ്യ പ്രവര്‍ത്തക ദയാബായ് സമരസമിതിക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് നിരാഹാരത്തിലാണ്.
നഗരത്തിലെ ചായക്കടകളിലും, തട്ടുകടകളിലും ആരോഗ്യവിഭാഗം നടത്തിയ പരിശോധനയിൽ മായം കലർന്ന തേയില പിടികൂടി
കണ്ണൂർ:നഗരത്തിലെ ചായക്കടകളിലും, തട്ടുകടകളിലും ആരോഗ്യവിഭാഗം നടത്തിയ പരിശോധനയിൽ മായം കലർന്ന തേയില പിടികൂടി.ഉപയോഗിച്ച ശേഷം കളയുന്ന ചായപ്പിണ്ടിയില്‍ കളര്‍ ചേര്‍ത്ത് വീണ്ടും തേയിലയാക്കി ഉപയോഗിക്കുകയാണ് ചെയ്യുന്നത്. ചായയ്ക്ക് നിറവും കടുപ്പവും വര്‍ധിപ്പിക്കുന്നതിനാണ് ഇത്തരത്തിലുള്ള തേയില ഉപയോഗിക്കുന്നത്. ഇത് കൂടാതെ ഇത്തരം തേയില ഉപയോഗിച്ച് കൂടുതല്‍ ഗ്ലാസ് ചായ ഉണ്ടാക്കാന്‍ കഴിയുമെന്നതും, കുറഞ്ഞ വിലയ്ക്ക് ലഭിക്കുമെന്നതും ഹോട്ടലുടമകളെ ഇതിലേക്ക് ആകര്‍ഷിക്കുന്നു. ഹോട്ടലുകളില്‍ ഉപയോഗിച്ച ശേഷം കളയുന്ന ചായപ്പിണ്ടിയില്‍ കളര്‍ ചേര്‍ത്താണ് വീണ്ടും പാക്ക് ചെയ്ത് തേയിലയാക്കി വില്‍പ്പന നടത്തുന്നത്.ഇത്തരം തേയിലയുടെ ഉപയോഗം ക്യാൻസറിനും കാരണമാകുന്നു.നഗരത്തിലെ ചായക്കടകളിലും, തട്ടുകടകളിലും കഴിഞ്ഞ ദിവസം ആരോഗ്യ വിഭാഗം നടത്തിയ പരിശോധനയിൽ സംശയം തോന്നി പിടികൂടിയ തേയില ഭക്ഷ്യസുരക്ഷാ വകുപ്പിന്റെ കോഴിക്കോട്ടെ റീജനല്‍ അനലറ്റിക്കല്‍ ഫുഡ് ലബോറട്ടറിയില്‍ പരിശോധിച്ചപ്പോള്‍ കൃത്രിമ വര്‍ണ വസ്തുക്കളായ കാര്‍മിയോസിന്‍, സണ്‍സെറ്റ് യെല്ലോ, ടാര്‍ടാറിസിന്‍ എന്നിവ ചേര്‍ത്തിട്ടുള്ളതായി കണ്ടെത്തി. ശരീരത്തിന് ദോഷകരമായ ഇവയെല്ലാം നിരോധിത രാസവസ്തുക്കളാണ്.വിവിധ ഇടങ്ങളില്‍ നിന്നും ശേഖരിക്കുന്ന ചായപ്പിണ്ടി കേരളത്തിന് പുറത്തുള്ള രഹസ്യകേന്ദ്രങ്ങളില്‍ വന്ന് മായം കലര്‍ത്തിയ ശേഷം വില്‍പ്പനയ്ക്ക് എത്തിക്കുകയാണ്.
യുഎസില്‍ അതിശൈത്യം;മരണസംഘ്യ ഉയരുന്നു
വാഷിങ്ടണ്‍: യു.എസില്‍ അതിശൈത്യം തുടര്‍ന്നു.ഇതുവരെയുള്ള റിപ്പോര്‍ട്ട് പ്രകാരം 21 പേരാണ് അതിശൈത്യം മൂലം മരിച്ചത്.ആര്‍ട്ടിക് മേഖലയില്‍നിന്നുള്ള ധ്രുവക്കാറ്റിനെത്തുടര്‍ന്ന് ചരിത്രത്തിലെ ഏറ്റവുംകുറഞ്ഞ താപനിലയാണ് രാജ്യത്ത് അനുഭവപ്പെടുന്നത്. മിനസോട്ടയിലെ കോട്ടണില്‍ കഴിഞ്ഞദിവസം മൈനസ് 48 ഡിഗ്രി രേഖപ്പെടുത്തി. രാജ്യത്തെ മുപ്പതുസ്ഥലങ്ങളില്‍ കുറഞ്ഞ താപനിലയിലെ റെക്കോഡ് കഴിഞ്ഞദിവസം മറികടന്നു.അതേസമയം തണുപ്പേറിയതോടെ ഗതാഗതസംവിധാനങ്ങളും ഓഫീസുകളുടെ പ്രവര്‍ത്തനവും സ്തംഭിച്ചിരിക്കുകയാണ്. ശാരീരിക അവശതകളെ തുടര്‍ന്ന് നിരവധിപ്പേര്‍ ഇതിനൊടകം തന്നെ ആശുപത്രികളില്‍ ചികിത്സതേടിയെത്തി.
കാടാച്ചിറയില്‍ വീട്ടമ്മയെ ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തിൽ പോലീസ് അന്വേഷണം ഊർജിതമാക്കി
കണ്ണൂർ:കാടാച്ചിറയില്‍ വീട്ടമ്മയെ ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തിൽ പോലീസ് അന്വേഷണം ഊർജിതമാക്കി.പാലയാട്ടെ നിഷ(36) യെയാണ് ബുധനാഴ്ച കാടാച്ചിറ പ്രാഥമികാരോഗ്യകേന്ദ്രത്തിന് സമീപത്തെ ക്വാര്‍ട്ടേഴ്‌സി മുറിക്കുളില്‍ മുറിക്കുള്ളില്‍ മരിച്ച നിലയില്‍ കത്തിയത്. കസേരയില്‍ ഇരിക്കുന്ന നിലയിലായിരുന്നു മൃതദേഹം.എന്നാല്‍ തൂങ്ങിയ കയറും മറ്റും കണ്ടെത്തിയത് മറ്റൊരു മുറിയിലാണ്. ഭര്‍ത്താവുമായി ബന്ധം വേര്‍പിരിഞ്ഞ നിഷ മക്കളുമായി വാടകയ്ക്ക് താമസിച്ചുവരികയായിരുന്നു.കുട്ടികള്‍ സ്‌കൂള്‍ വിട്ടെത്തിയപ്പോൾ.നിഷയെ കാണാഞ്ഞതിനെ തുടര്‍ന്ന് നാട്ടുകാര്‍ നടത്തിയ അന്വേഷണത്തിലാണ് മൃതദേഹം കണ്ടെത്തിയത്.സംഭവത്തിലെ ദുരൂഹത ഉണ്ടെന്ന ആരോപണത്തെ തുടർന്ന് പോലീസ് വിശദാന്വേഷണം നടത്തി.വ്യാഴാഴ്ച രാവിലെ ഡോഗ് സ്‌ക്വാഡ്, വിരലടയാളവിദഗ്ധര്‍, ഫൊറന്‍സിക് വിഭാഗം ഉദ്യോഗസ്ഥര്‍ എന്നിവര്‍ സ്ഥലത്തെത്തി. പോലീസ് നായ 200 മീറ്റര്‍ ഓടി കൂത്തുപറമ്പ് ഭാഗത്തെ ഒരു വീടിന് സമീപം നിന്നു. കണ്ണൂര്‍ ഡിവൈ.എസ്.പി. പി.പി.സദാനന്ദന്‍, സിറ്റി സി.ഐ. പ്രദീപന്‍ കണ്ണിപ്പൊയില്‍, എടക്കാട് എസ്.ഐ. മഹേഷ് കണ്ടമ്ബേത്ത് തുടങ്ങിയവര്‍ സ്ഥലത്തെത്തി.
നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ കണ്ണൂര്‍ സ്വദേശിയില്‍ നിന്നും രണ്ടര കിലോ സ്വര്‍ണ്ണം പിടികൂടി
കൊച്ചി:നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ കണ്ണൂര്‍ സ്വദേശിയില്‍ നിന്നും രണ്ടര കിലോ സ്വര്‍ണ്ണം പിടികൂടി.കണ്ണൂര്‍ സ്വദേശി ടി ഉനൈസില്‍ നിന്നാണ് ഇരുപത്തി മൂന്ന് സ്വര്‍ണ്ണ ബിസ്ക്കറ്റുകള്‍ പിടിച്ചെടുത്തത്.മൈക്രോ ഓവനില്‍ ഒളിപ്പിച്ച നിലയിലായിരുന്നു സ്വര്‍ണം കണ്ടെത്തിയത്. ദോഹയില്‍ നിന്നും വന്ന ഖത്തര്‍ എയർവേയ്‌സ് വിമാനത്തിലാണ് ഇയാള്‍ എത്തിയത്. രഹസ്യവിവരത്തെ തുടർന്ന് കസ്റ്റംസ് നടത്തിയ പരിശോധനയിലാണ് ഇയാളെ പിടികൂടിയത്.
അധോലോക കുറ്റവാളി രവി പൂജാരിയുടെ അറസ്റ്റ് സ്ഥിതീകരിച്ച് കര്‍ണാടക മുഖ്യമന്ത്രി എച്ച്.ഡി.കുമാരസ്വാമി
ബെംഗളൂരു:അധോലോക കുറ്റവാളി രവി പൂജാരിയുടെ അറസ്റ്റ് സ്ഥിതീകരിച്ച് കര്‍ണാടക മുഖ്യമന്ത്രി എച്ച്.ഡി.കുമാരസ്വാമി.കര്‍ണാടക സര്‍ക്കാരിന്റെ പരിശ്രമത്തെ തുടര്‍ന്നാണ് സെനഗളില്‍ നിന്ന് രവി പൂജാരിയെ പിടികൂടാന്‍ സാധിച്ചതെന്നും കുമാരസ്വാമി പറഞ്ഞു. ഇന്ത്യന്‍ ചാരസംഘടനയായ റോയും ഇന്റലിജന്‍സ് ബ്യൂറോയും ചേര്‍ന്ന് നടത്തിയ ഓപ്പറേഷനിലാണ് ഇയാള്‍ പിടിയിലായതെന്ന് മുഖ്യമന്ത്രിയുടെ ഓഫീസ് വ്യക്തമാക്കി. ഇയാളെ അഞ്ചു ദിവസത്തിനകം ഇന്ത്യയിലെത്തിക്കും.രവി പൂജാരിക്കെതിരെ ബെംഗളൂരു പോലീസ് റെഡ് കോർണർ നോട്ടീസ് പുറപ്പെടുവിച്ചിരുന്നു.ആഫ്രിക്കൻ രാജ്യമായ സെനഗളിൽ നിന്നാണ് രവി പൂജാരി പിടിയിലാകുന്നത്.സെനഗളില്‍ നിന്നുള്ള ഇന്റര്‍നെറ്റ് കോളുകള്‍ പിന്തുടര്‍ന്നായിരുന്നു അറസ്റ്റ്. രവി പൂജാരി ഭാര്യയ്ക്കും കുട്ടികള്‍ക്കുമൊപ്പം ആന്റണി ഫെര്‍ണാണ്ടസ് എന്ന പേരിലാണ് ഇവിടെ ഒളിവില്‍ കഴിഞ്ഞത്. ഇയാള്‍ക്കെതിരെ ഇന്ത്യയില്‍ നിരവധി കേസുകള്‍ നിലനില്‍ക്കുന്നതിനാലാണ് വിട്ടുനല്‍കുന്നത്.
സംസ്ഥാന പോലീസിൽ വൻ അഴിച്ചുപണി;അച്ചടക്കനടപടി നേരിട്ട 11 ഡിവൈഎസ്പിമാരെ സിഐമാരായി തരം താഴ്ത്തി
തിരുവനന്തപുരം:സംസ്ഥാന പോലീസിൽ വൻ അഴിച്ചുപണി.അച്ചടക്ക നടപടി നേരിട്ട 11 ഡിവൈഎസ്പിമാരെ സിഐമാരായി തരം താഴ്ത്തി.താല്‍ക്കാലികമായി ഡിവൈഎസ.പിമാരാക്കിയവരെയാണ് തരം താഴ്ത്തിയതെന്നാണ് ആഭ്യന്തര വകുപ്പ് നല്‍കുന്ന വിശദീകരണം. ആദ്യമായാണ് ഇത്രയും പേരെ തരം താഴ്ത്തുന്നത്. ഇതോടൊപ്പം 11 എഎസ്പിമാരെയും 53 ഡിവൈഎസ്പിമാരേയും സ്ഥലം മാറ്റിയിട്ടുമുണ്ട്.ലോക്‌സഭാ തിരഞ്ഞെടുപ്പ് അടുക്കുന്ന സാഹചര്യത്തില്‍ തിരഞ്ഞെടുപ്പുമായി നേരിട്ട് ബന്ധപ്പെടുന്ന ഉദ്യോഗസ്ഥരെ അടിയന്തരമായി സ്ഥലം മാറ്റണമെന്ന് തിരഞ്ഞെടുപ്പ് കമ്മീഷന്‍റെ നിര്‍ദേശമുണ്ടായിരുന്നു. ഇതിന്‍റെ അടിസ്ഥാനത്തിലാണ് സ്ഥലം മാറ്റം. നല്ല പ്രകടനം കാഴ്ചവെച്ച 26 സിഐമാര്‍ക്ക് ഡിവൈഎസ്പിയായി സ്ഥാനക്കയറ്റവും നല്‍കിയിട്ടുണ്ട്. വകുപ്പ്തല നടപടി നേരിട്ടവരും ആരോപണ വിധേയരുമായ നിരവധി ഉദ്യോഗസ്ഥര്‍ക്ക് ഇതുവരെ സ്ഥാനക്കയറ്റം ലഭിച്ചിരുന്നു. അച്ചടക്ക നടപടി സ്ഥാന കയറ്റത്തിന് തടസ്സമല്ലെന്ന കേരള പൊലീസ് ആക്ടിലെ വകുപ്പിന്റെ അടിസ്ഥാനത്തിലായിരുന്നു ഇത്. ഈ വകുപ്പ് സര്‍ക്കാര്‍ രണ്ടാഴ്‌ചയ്‌ക്ക് മുന്‍പ് റദ്ദാക്കിയതോടെയാണ് സ്ഥാനക്കയറ്റങ്ങള്‍ പുനഃപരിശോധിക്കാന്‍ തീരുമാനിച്ചത്.