തിരുവനന്തപുരം:സംസ്ഥാനത്ത് സിമന്റ് വില കൂടി.ഇതിനെതിരെ സര്‍ക്കാര്‍ നടപടിയെടുത്തില്ലെങ്കില്‍ സ്റ്റോക്കെടുക്കാതെ നിര്‍മാണമേഖല സ്തംഭിപ്പിക്കുമെന്ന് വിവിധ സംഘടനകൾ മുന്നറിയിപ്പ് നൽകി.ബഡ്ജറ്റില്‍ സിമന്റിന് സംസ്ഥാന സര്‍ക്കാര്‍ ജിഎസ്ടിക്ക് പുറമെ പ്രളയസെസും ഏര്‍പ്പെടുത്തിയതിന്റെ പിന്നാലെ സിമന്റ് കമ്പനികൾ ബാഗ് ഒന്നിന് 50 രൂപയോളം വര്‍ദ്ധിപ്പിച്ചു.സിമന്റ് കമ്പനികൾ നിരന്തരം വില വര്‍ദ്ധിപ്പിക്കുമ്ബോള്‍ നടപടിയെടുക്കാതെ സര്‍ക്കാര്‍ കൂട്ടുനില്‍ക്കുകയാണെന്നാണ് സംഘടനകള്‍ ആരോപിക്കുന്നത്. നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ കൂടുതലായി നടക്കുന്ന ഈ കാലയളവില്‍ കമ്പനികൾ വിലവര്‍ദ്ധിപ്പിക്കുന്നത് പതിവാണ്. സര്‍ക്കാര്‍ ഇതിനെതിരെ നടപടിയെടുക്കാന്‍ തയ്യാറായില്ലെങ്കില്‍ ഒരു മാസത്തിനകം നിര്‍മാണ മേഖല സ്തംഭിപ്പിച്ചുകൊണ്ടുള്ള പ്രതിഷേധ പരിപാടിയിലേക്ക് പോകേണ്ടിവരുമെന്നാണ് സംഘടനകളുടെ മുന്നറിയിപ്പ്.
110 കിലോ കഞ്ചാവുമായി കാസർകോട്ട് യുവാവ് പിടിയിൽ
കാസർകോഡ്:110 കിലോ കഞ്ചാവുമായി കാസർകോട്ട് യുവാവ് പിടിയിൽ.കുന്നുംകൈ സ്വദേശി നൗഫലിനെ (35)യാണ് വെസ്റ്റ് എളേരി പൂങ്ങോടു വെച്ച് പോലീസ് പിടികൂടിയത്. ഞായറാഴ്ച വൈകിട്ട് 6.30 മണിയോടെയാണ് സംഭവം. നൗഫലിനൊപ്പമുണ്ടായിരുന്ന മറ്റൊരാള്‍ പോലീസിനെ കണ്ട് ഓടിരക്ഷപ്പെട്ടു.ജില്ലാ പോലീസ് ചീഫിന് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ ചിറ്റാരിക്കാല്‍ പോലീസ് നടത്തിയ പരിശോധനയിലാണ് ഇന്നോവ കാറില്‍ കടത്താന്‍ ശ്രമിച്ച 110 കിലോ കഞ്ചാവുമായി യുവാവിനെ പിടികൂടിയത്.കാറിന്റെ പിറകിലെ ഡിക്കിയില്‍ ഓരോ കിലോയുടെ പായ്‌ക്കറ്റുകളിലാക്കി സൂക്ഷിച്ച നിലയിലായിരുന്നു കഞ്ചാവ്.കര്‍ണാടകയില്‍ നിന്നാണ് കഞ്ചാവ് കടത്തി കൊണ്ടുവന്നതെന്നാണ് വിവരം.അറസ്റ്റിലായ നൗഫലിനെ പോലീസ് വിശദമായി ചോദ്യം ചെയ്ത് വരികയാണ്.
പശ്ചിമബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി സത്യാഗ്രഹത്തില്‍
കൊൽക്കത്ത:പശ്ചിമബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി സത്യാഗ്രഹത്തില്‍. ഫെഡറല്‍ സംവിധാനത്തെ സംരക്ഷിക്കാനായി സത്യാഗ്രഹ സമരം നടത്താന്‍ പോകുകയാണെന്നു പ്രഖ്യാപിച്ച മമത കോല്‍ക്കത്തയില്‍ സത്യാഗ്രഹ സമരം ആരംഭിച്ചു.മമതയ്ക്കൊപ്പം മന്ത്രിമാരും സത്യാഗ്രഹ സമരം നടത്തുന്നുണ്ട്. ശാരദ ചിട്ടിതട്ടിപ്പ് കേസുമായി ബന്ധപ്പെട്ട് കൊല്‍ക്കത്ത പൊലീസ് കമ്മിഷണര്‍ രാജീവ് കുമാറിനെ ചോദ്യം ചെയ്യാനെത്തിയ സി.ബി.ഐ സംഘത്തെ പൊലീസ് തടഞ്ഞതിന് പിന്നാലെയാണ് കേന്ദ്രസര്‍ക്കാരിനെതിരേ മമതാ ബാനര്‍ജി രംഗത്തെത്തിയത്. കമ്മിഷണറെ ചോദ്യം ചെയ്യാനുള്ള സി.ബി.ഐ നീക്കം രാഷ്ട്രീയ പ്രേരിതമാണെന്ന് മമത ആരോപിച്ചു.ഭരണഘടനാ സ്ഥാപനങ്ങളെ അട്ടിമറിക്കാനാണ് പ്രധാനമന്ത്രി നരേന്ദ്രമോദി ശ്രമിക്കുന്നതെന്ന് മമത കുറ്റപ്പെടുത്തി. ബി.ജെ.പി ബംഗാലിനെ തകര്‍ക്കാന്‍ ശ്രമിക്കുന്നു. ലോക‌്സഭാ തിരഞ്ഞെടുപ്പ് ലക്ഷ്യം വച്ചാണ് ബി.ജെ.പിയുടെ നീക്കമെന്നും മമത ആരോപിച്ചു. കമ്മിഷണര്‍ ഓഫീസിന് മുന്നില്‍ വച്ചു തന്നെ അഞ്ചോളം സി.ബി.ഐ ഉദ്യോഗസ്ഥരെ തടഞ്ഞ കൊല്‍ക്കത്ത പൊലീസ് ഇവരെ സമീപത്തുള്ള പൊലീസ് സ്റ്റേഷനിലേക്ക് മാറ്റി.ഇതിന് പിന്നാലെ പത്തോളം സി.ബി.ഐ ഉദ്യോഗസ്ഥര്‍ കൂടി കമ്മിഷണര്‍ ഓഫീസിലേക്ക് എത്തിയെങ്കിലും ഇവരേയും പൊലീസ് തടയുകയും സ്റ്റേഷനിലേക്ക് മാറ്റുകയും ചെയ്തു.കസ്റ്റഡിയിലെടുത്ത സി.ബി.ഐ ഉദ്യോഗസ്ഥരെ അറസ്റ്റ് ചെയ്തതായും ഇവര്‍ക്കെതിരെ എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്തതായും ആദ്യം വിവരം വന്നെങ്കിലും കേസൊന്നും എടുത്തിട്ടില്ലെന്നും ആരേയും അറസ്റ്റ് ചെയ്തിട്ടില്ലെന്നും മമതാ ബാനര്‍ജി പിന്നീട് അറിയിച്ചു.
എൻഡോസൾഫാൻ ദുരിതബാധിതർ സെക്രെട്ടെറിയേറ്റിന് മുൻപിൽ നടത്തിവന്നിരുന്ന പട്ടിണി സമരം ഒത്തുതീർന്നു
തിരുവനന്തപുരം:എൻഡോസൾഫാൻ ദുരിതബാധിതർ സെക്രെട്ടെറിയേറ്റിന് മുൻപിൽ നടത്തിവന്നിരുന്ന പട്ടിണി സമരം ഒത്തുതീർന്നു.സമരസമിതി പ്രവർത്തകരുമായി മുഖ്യമന്ത്രിയുടെ ഓഫീസ് നടത്തിയ ചർച്ചയെ തുടർന്നാണ് സമരം ഒത്തുതീർന്നത്.അമ്മമാരും കുഞ്ഞുങ്ങളും അഞ്ചുദിവസമായി തുടർന്നുവന്നിരുന്ന സമരമാണ് മുഖ്യമന്ത്രി പിണറായി വിജയൻറെ സാന്നിധ്യത്തിൽ നടന്ന ചർച്ചയിലൂടെ അവസാനിച്ചത്.മുഖ്യമന്ത്രി ഉറപ്പിന്റെ അടിസ്ഥാനത്തിൽ സമരം പിൻവലിക്കുകയാണെന്ന് സമരസമിതി കൺവീനർ അമ്പലത്തറ കുഞ്ഞികൃഷ്ണൻ അറിയിച്ചു.സമരപന്തലിൽ സാമൂഹിക പ്രവർത്തക ദയാബായി നടത്തിവന്ന നിരാഹാര സമരവും ഇതോടെ അവസാനിപ്പിച്ചു. സമരം പൂർണ്ണവിജയമാണെന്ന് സമരസമിതി മാധ്യമങ്ങളെ അറിയിച്ചു.കൂടുതൽ ദുരിതബാധിതരെ പട്ടികയിൽ ഉൾപ്പെടുത്താൻ ചർച്ചയിൽ ധാരണയായി.ദുരിതബാധിതരുടെ പുനരധിവാസവും കടം എഴുതിത്തള്ളലുമടക്കം നിരവധി ആവശ്യങ്ങൾ ഉന്നയിച്ചായിരുന്നു സമരം.പ്ലാന്റേഷൻ പരിധിയിലെ 11 പഞ്ചായത്തുകളിലുള്ളവരെ മാത്രമേ ദുരിതബാധിതരുടെ പട്ടികയിൽ ഉൾപ്പെടുത്തുകയുള്ളൂ എന്ന തീരുമാനം മാറ്റണമെന്നുള്ളതായിരുന്നു ഇവരുടെ പ്രധാന ആവശ്യം.ഇതനുസരിച്ച് മറ്റ് 27 പഞ്ചായത്തുകളിലെയും മൂന്നു മുനിസിപ്പാലിറ്റികളിലെയും അർഹരായവരെ പട്ടികയിൽ ഉൾപ്പെടുത്താമെന്ന് സർക്കാർ സമ്മതിച്ചു.
പിരിച്ചുവിടപ്പെട്ട കെഎസ്ആർടിസി എം പാനൽ ജീവനക്കാർ നൽകിയ ഹർജി ഹൈക്കോടതി തള്ളി; നിയമനം പിഎസ്‌സി വഴി മാത്രമെന്നും കോടതി
കൊച്ചി:പിരിച്ചുവിടപ്പെട്ട കെഎസ്ആർടിസി എം പാനൽ ജീവനക്കാർ നൽകിയ ഹർജി ഹൈക്കോടതി തള്ളി.നിയമനം പിഎസ്‌സി വഴി മാത്രം നടപ്പാക്കണമെന്നും കോടതി വ്യക്തമാക്കി.എംപാനലുകാര്‍ക്ക് അവകാശം നേടിയെടുക്കുന്നതിന് നിയമാനുസൃതം നടപടി സ്വീകരിക്കാം. അവര്‍ക്ക് ലേബര്‍ കോടതിയെയൊ ഇന്‍ഡസ്ട്രിയല്‍ ട്രിബ്യൂണലിനെയോ സമീപിക്കാം. ഒഴിവുള്ള തസ്തികകളില്‍ എം പാനലുകാരെ നിയമിക്കണമെന്ന ആവശ്യമുന്നയിച്ചായിരുന്നു എം പാനല്‍ ജീവനക്കാര്‍ ഹൈക്കോടതിയില്‍ ഹര്‍ജി സമര്‍പ്പിച്ചത്.
നടി ഭാനുപ്രിയയുടെ വീട്ടില്‍ ചൈൽഡ്‌ലൈൻ നടത്തിയ റെയ്‌ഡിൽ മൂന്നു പെൺകുട്ടികളെ കൂടി കണ്ടെത്തി
ചെന്നൈ:നടി ഭാനുപ്രിയയുടെ വീട്ടില്‍ ചൈൽഡ്‌ലൈൻ നടത്തിയ റെയ്‌ഡിൽ പ്രായപൂർത്തിയാകാത്ത മൂന്നു പെൺകുട്ടികളെ കൂടി കണ്ടെത്തി. ആന്ധ്രാപ്രദേശിലെ സമാൽകോട്ടിലുള്ള ഒരു പെൺകുട്ടിയുടെ ‘അമ്മ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിലാണ്ചെന്നൈ ടി നഗറിലുള്ള ഭാനുപ്രിയയുടെ വസതിയിൽ നിന്നും പെൺകുട്ടികളെ കണ്ടെത്തിയത്.ആന്ധ്രാപ്രദേശിലെ ഈസ്റ്റ് ഗോദാവരി ജില്ലയിൽ നിന്നുള്ള പ്രഭാവതി എന്ന സ്ത്രീയാണ് തന്റെ പതിനാലു വയസ്സുള്ള മകളെ വീട്ടുജോലിക്കായി ഭാനുപ്രിയ ചെന്നൈയിലേക്ക് കൊണ്ടുപോയെന്നും മകളെ പീഡിപ്പിക്കുന്നുവെന്നും കാണിച്ച് സമാൽകോട്ട് പോലീസ് സ്റ്റേഷനിൽ പരാതി കൊടുത്തത്.മകളെ കാണാന്‍ അനുവദിച്ചിരുന്നില്ലെന്നും പരാതിയില്‍ പറയുന്നു.പതിനായിരം രൂപ ശമ്ബളം നല്‍കാമെന്ന് പറഞ്ഞാണ് മകളെ നടി കൊണ്ടുപോയതെന്നും എന്നാല്‍ കുറച്ചു മാസങ്ങളായി ശമ്പളം നല്‍കാതെ പീഡിപ്പിക്കുകയാണെന്നും പെണ്‍കുട്ടിയുടെ അമ്മ വെളിപ്പെടുത്തുന്നു.എന്നാല്‍ പെണ്‍കുട്ടികളുടെ മാതാപിതാക്കള്‍ കുട്ടികള്‍ക്ക് 15 വയസ്സ് കഴിഞ്ഞെന്നാണ് തന്നോട് പറഞ്ഞതെന്നും അവരെ ഉപദ്രവിച്ചിട്ടില്ലെന്നും ഭാനുപ്രിയ പറയുന്നു.പെണ്‍കുട്ടിയ്ക്കും അമ്മയ്ക്കുമെതിരെ മോഷണം ആരോപിച്ച് ഭാനുപ്രിയയും പരാതി നല്‍കിയിട്ടുണ്ട്. തന്റെ വീട്ടില്‍ നിന്ന് വസ്തുക്കളും സ്വര്‍ണ്ണവുമുള്‍പ്പെടെയുള്ള സാധനങ്ങള്‍ മോഷ്ടിച്ച് അമ്മയ്ക്ക് നല്‍കിയെന്നാണ് നടിയുടെ ആരോപണം.നടിക്കെതിരെയും സഹോദരനെതിരെയും പൊലീസ് കേസെടുത്തിട്ടുണ്ട്.മുൻപ് പതിനാല് വയസ്സുള്ള പെണ്‍കുട്ടിയെ വീട്ടുജോലിക്ക് നിര്‍ത്തി ക്രൂരമായി പീഡിപ്പിച്ചതിന് താരത്തിനെതിരെ കേസെടുത്തിരുന്നു.
കണ്ണൂരിൽ നിന്നും തിരുവനന്തപുരം,കൊച്ചി എന്നിവിടങ്ങളിലേക്ക് ഇൻഡിഗോ,ഗോ എയർ എന്നീ കമ്പനികൾ സർവീസ് ആരംഭിക്കുന്നു
കണ്ണൂർ:കണ്ണൂർ ഇന്റർനാഷണൽ വിമാനത്താവളത്തിൽ നിന്നും തിരുവനന്തപുരം,കൊച്ചി എന്നിവിടങ്ങളിലേക്ക് ഇൻഡിഗോ,ഗോ എയർ എന്നീ കമ്പനികൾ സർവീസ് ആരംഭിക്കുന്നു.മാര്‍ച്ച് ആദ്യവാരം ഗോ എയറും 31-ന് ഇന്‍ഡിഗോയും സര്‍വീസ് തുടങ്ങും.ഗോ എയര്‍ എല്ലാ ദിവസവും രാവിലെ കണ്ണൂര്‍-തിരുവനന്തപുരം-ദില്ലി റൂട്ടിലാണ് സര്‍വീസ് നടത്തുക. ഇതിനുപുറമേ കൊച്ചി-തിരുവനന്തപുരം-കണ്ണൂര്‍ റൂട്ടിലും സര്‍വീസ് നടത്തും. സമയക്രമം തീരുമാനിച്ചിട്ടില്ലെന്ന് അധികൃതര്‍ പറഞ്ഞു
ഇന്‍ഡിഗോ കൊച്ചി-കണ്ണൂര്‍ സർവീസുകൾ:രാവിലെ 7.50-ന് കണ്ണൂരില്‍നിന്ന് പുറപ്പെട്ട് 8.45-ന് കൊച്ചിയില്‍ എത്തിച്ചേരും.തുടർന്ന് 11.45-ന് കൊച്ചിയില്‍നിന്ന് പുറപ്പെട്ട് 12.45-ന് കണ്ണൂരില്‍ എത്തും.വീണ്ടും വൈകീട്ട് 5.15-ന് കണ്ണൂരില്‍ നിന്നും പുറപ്പെട്ട് 6.10-ന് കൊച്ചിയില്‍ എത്തും. കൊച്ചിയില്‍നിന്ന് രാത്രി 8.40-ന് പുറപ്പെട്ട് 9.40-ന് തിരികെ കണ്ണൂരിലെത്തും.1497 രൂപയാണ് കുറഞ്ഞ ടിക്കറ്റ് നിരക്ക്.
തിരുവനന്തപുരം-കണ്ണൂര്‍ സർവീസുകൾ:ഉച്ചയ്ക്ക് 1.05-ന് കണ്ണൂരില്‍നിന്ന് പുറപ്പെട്ട് 2.25-ന് തിരുവനന്തപുരത്തെത്തും.തിരികെ 2.45-ന് തിരുവനന്തപുരത്തുനിന്ന് പുറപ്പെട്ട് 4.10-ന് കണ്ണൂരിലെത്തും.2240 രൂപ മുതലാണ് ടിക്കറ്റ് നിരക്ക്.
കളിക്കുന്നതിനിടെ അബദ്ധത്തിൽ ബാറ്ററി വിഴുങ്ങിയ രണ്ടുവയസ്സുകാരി മരിച്ചു
നാദാപുരം:കളിക്കുന്നതിനിടെ അബദ്ധത്തിൽ ബാറ്ററി വിഴുങ്ങിയ രണ്ടുവയസ്സുകാരി മരിച്ചു.വളയം ചെറുമോത്ത് സ്വദേശി ഓണപ്പറമ്ബത് റഷീദിന്റെ മകള്‍ ഫാത്തിമ അമാനിയ(2) യാണ് മരിച്ചത്.രണ്ട് ദിവസം മുൻപാണ് അമാനിയ കളിക്കുന്നതിനിടെ ബാറ്ററി വിഴുങ്ങിയത്. എന്നാല്‍ ഇത് മാതാപിതാക്കള്‍ കണ്ടിരുന്നില്ല. തുടര്‍ന്ന് കുഞ്ഞ് രണ്ട് ദിവസമായി ഭക്ഷണം കഴിക്കാതെയായപ്പോള്‍ ഡോക്ടറെ കാണിക്കുകയായിരുന്നു. തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് കുട്ടിയുടെ അന്നനാളത്തില്‍ ബാറ്ററി കുടുങ്ങിക്കിടക്കുന്നത് മനസിലായത്. തുടര്‍ന്ന് അടിയന്തര ചികിത്സക്കായി കോഴിക്കോട് മെഡിക്കല്‍ കോളെജില്‍ പ്രവേശിപ്പിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.
പ്രായപൂര്‍ത്തിയാകാത്ത ആദിവാസി പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസിൽ ഒ.എം ജോര്‍ജിനായി ലുക്കൗട്ട‌് നോട്ടീസ‌്
വയനാട്:പ്രായപൂര്‍ത്തിയാകാത്ത ആദിവാസി പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസിൽ ഒ.എം ജോര്‍ജിനായി ലുക്കൗട്ട‌് നോട്ടീസ‌് പുറപ്പെടുവിച്ചു.വീട്ടില്‍ റെയ‌്ഡ‌് നടത്തി പ്രതിയുടെ പാസ‌്പോര്‍ട്ട‌് പിടിച്ചെടുത്തെങ്കിലും വ്യാജപാസ‌്പോര്‍ട്ടില്‍ രാജ്യം വിടാതിരിക്കാനാണ‌് പൊലീസ‌് ലുക്ഔട്ട് നോട്ടീസ‌് ഇറക്കിയത‌്. വിമാനത്താവളങ്ങളിലും തുറമുഖങ്ങളിലും പ്രതിയുടെ ഫോട്ടോപതിച്ച നോട്ടീസ‌് നല്‍കി.സൈബര്‍സെല്ലിന്റെ സഹായവും തേടിയിട്ടുണ്ട്. ജോര്‍ജിനെതിരെ പോക്‌സോ, ബലാത്സംഗം തുടങ്ങിയ കുറ്റങ്ങള്‍ക്ക് ജാമ്യമില്ലാ വകുപ്പുകള്‍ പ്രകാരമാണ് കേസെടുത്തത്.ഒളിവില്‍ പോയ പ്രതിയെ കണ്ടെത്താന്‍ ബന്ധുക്കളുടെ വീടുകളിലടക്കം റെയ്ഡ് നടത്തി. ജോര്‍ജ് ഉപയോഗിച്ച രണ്ട് മൊബൈല്‍ ഫോണും സ്വിച്ച് ഓഫാണ്. കര്‍ണാടക, തമിഴ്‌നാട് പൊലീസ് സ്‌റ്റേഷനുകളിലും വിവരം കൈമാറി.സംസ്ഥാന പട്ടികജാതി പട്ടിക ഗോത്രവര്‍ഗ കമീഷന്‍ ജോര്‍ജിനെതിരെ സ്വമേധയാ കേസെടുത്തിട്ടുണ്ട്.
മലപ്പുറത്ത് കാർ മതിലിലിടിച്ച് മറിഞ്ഞ് മൂന്നു യുവാക്കൾ മരിച്ചു
മലപ്പുറം: പൂക്കോട്ടൂര്‍ അറവങ്കരയില്‍ കാര്‍ മതിലിടിച്ച് മറിഞ്ഞ് മൂന്ന് യുവാക്കള്‍ മരിച്ചു. മോങ്ങം സ്വദേശി ബീരാന്‍ കുട്ടിയുടെ മകന്‍ ഉനൈസ്, കൊണ്ടോട്ടി സ്വദേശി അഹമദ് കുട്ടിയുടെ മകന്‍ സനൂപ്, മൊറയൂര്‍ സ്വദേശി അബ്ദുല്‍ റസാഖിന്റെ മകന്‍ ഷിഹാബുദ്ധീന്‍ എന്നിവരാണു മരിച്ചത്. പുലര്‍ച്ചെ 2.45നാണു അപകടമുണ്ടായത്.ഫയര്‍ഫോഴ്‌സും പൊലീസും നാട്ടുകാരും ചേര്‍ന്നാണു രക്ഷാപ്രവര്‍ത്തനം നടത്തിയത്. മൃതദേഹങ്ങള്‍ മഞ്ചേരി മെഡിക്കല്‍ കോളേജ് മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.വാഹനം അമിത വേഗതയിലായിരുന്നു എന്ന് നാട്ടുകാര്‍ പറയുന്നു.