തിരുവനന്തപുരം: അരുവികുഴില്‍ ബിജെപി പ്രവര്‍ത്തകരുടെ വീടിനുനേരെ ആക്രമണം. ബിജെപി മേഖല പ്രസിഡന്‍റ് ദീപു, ഷിജു എന്നിവരുടെ വീടിനുനേരെയാണ് ആക്രമണം ഉണ്ടായത്.ആക്രമണത്തിൽ ഇരുവീടുകളുടേയും ജനല്‍ ചില്ലുകള്‍ തകർന്നു.ശബരിമല യുവതി പ്രവേശവുമായി ബന്ധപ്പെട്ട് പ്രദേശത്ത് സംഘര്‍ഷാവസ്ഥ നിലനിന്നിരുന്നു. ഡിവൈഎസ്പിയുടെ നേതൃത്വത്തില്‍ പ്രശ്നപരിഹാരത്തിനായി സര്‍വകക്ഷി യോഗം ചേര്‍ന്നതിനു പിന്നാലെയാണ് ആക്രമണം ഉണ്ടായത്.
അധോലോക കുറ്റവാളി രവി പൂജാരി പി.സി ജോർജിനെ വിളിച്ചതായി തെളിവ്;നിർണായക വിവരങ്ങൾ പുറത്തുവിട്ട് അന്വേഷണ ഏജൻസികൾ
കൊച്ചി: അധോലോക കുറ്റവാളി രവി പൂജാരി പി.സി ജോര്‍ജ് എം.എല്‍.എയെ വിളിച്ചതിന്റെ തെളിവ് അന്വേഷണ ഏജന്‍സികള്‍ക്ക് ലഭിച്ചു.ആഫ്രിക്കയില്‍ നിന്ന് നെറ്റ് കോള്‍ വഴി രവി പൂജാരി തനിക്കെതിരെ വധഭീഷണി നടത്തിയിരുന്നതായി പി.സി ജോര്‍ജ് കഴിഞ്ഞ ദിവസം വെളിപ്പടുത്തിയിരുന്നു.രവി പൂജാരിയാണ് തന്നെ ഭീഷണിപ്പെടുത്തിയതെന്ന് കാട്ടി പൊലീസില്‍ പരാതി നല്‍കിയതായും അദ്ദേഹം അറിയിച്ചിരുന്നു. ഇക്കാര്യമാണ് ഇപ്പോള്‍ അന്വേഷണ സംഘം സ്ഥിരീകരിച്ചിരിക്കുന്നത്.രണ്ടാഴ്ച മുമ്ബ് ആഫ്രിക്കയില്‍നിന്ന് എനിക്ക് ഒരു നെറ്റ് കോള്‍ വന്നു. ആദ്യം അയാള്‍ നിങ്ങള്‍ക്കയച്ച സന്ദേശം വായിച്ചില്ലേ എന്നു ചോദിച്ചു. സമയം കിട്ടിയില്ലെന്ന് പറഞ്ഞപ്പോള്‍ താന്‍ രവി പൂജാരിയാണെന്ന് അയാള്‍ വെളിപ്പെടുത്തി. പിന്നീട് എന്നെയും രണ്ടു മക്കളില്‍ ഒരാളെയും തട്ടിക്കളയുമെന്ന് ഭീഷണിപ്പെടുത്തി. നീ പോടാ റാസ്കല്‍, നിന്റെ വിരട്ടല്‍ എന്റെ അടുത്ത് നടക്കില്ലെടാ ഇഡിയറ്റ് എന്ന് അറിയാവുന്ന ഇംഗ്ലീഷില്‍ താനും മറുപടി പറഞ്ഞതായി പി.സി ജോര്‍ജ് പറഞ്ഞു. സംഭവത്തിന് ശേഷം മുഖ്യമന്ത്രിക്കും, പൊലീസ് മേധാവിക്കും പി.സി ജോര്‍ജ് പരാതി നല്‍കിയിരുന്നു. ഇതില്‍ അന്വേഷണം നടന്നുവരുന്നതിനാല്‍ പോലീസ് നിർദേശമനുസരിച്ച് സംഭവം പുറത്ത് പറഞ്ഞില്ലെന്നും പി.സി ജോര്‍ജ് പറയുന്നു.
വിമാനയാത്രയ്ക്കിടെ കാണാതായ അര്‍ജന്റീനിയന്‍ ഫുട്‌ബോള്‍ താരം എമിലിയാനോ സലയുടെ മൃതദേഹം കണ്ടെത്തി
ലണ്ടൻ:വിമാനയാത്രയ്ക്കിടെ കാണാതായ അര്‍ജന്റീനിയന്‍ ഫുട്‌ബോള്‍ താരം എമിലിയാനോ സലയുടെ മൃതദേഹം കണ്ടെത്തി.വിമാനാവശിഷ്ടങ്ങള്‍ക്കിടയില്‍ നിന്നാണ് മൃതദേഹത്തിന്റെ ഭാഗങ്ങള്‍ കണ്ടെടുത്തത്.യുകെയുടെ എയര്‍ ആക്‌സിഡന്റ് ഇന്‍വെസ്റ്റിഗേഷന്‍ ബ്രാഞ്ചാണ് കടലില്‍ പരിശോധന നടത്തി വിമാനത്തിന്റെ അവശിഷ്ടങ്ങള്‍ കണ്ടെത്തിയത്. ജനുവരി 21 ആം തീയതി ഫ്രാന്‍സിലെ നാന്റെസില്‍ നിന്ന് കാര്‍ഡിഫിലേക്കുള്ള യാത്രാമധ്യേ അല്‍ഡേര്‍നി ദ്വീപുകള്‍ക്ക് സമീപമാണ് സല സഞ്ചരിച്ച ചെറുവിമാനം അപ്രത്യക്ഷമായത്.സലയുടെ ഒപ്പമുണ്ടായിരുന്ന പൈലറ്റ് മരിച്ചതായി കഴിഞ്ഞ ദിവസം സ്ഥിരീകരിച്ചിരുന്നു.ജനുവരി 21 തിങ്കളാഴ്ച വൈകുന്നേരം 7.15-ന് പുറപ്പെട്ട വിമാനം രാത്രി 8.30 വരെ റഡാറിന്റെ പരിധിയിലുണ്ടായിരുന്നു. ഒരു മണിക്കൂറിനുള്ളില്‍ വിമാനം അപ്രത്യക്ഷമാകുകായിരുന്നു. സിംഗിള്‍ ടര്‍ബൈന്‍ എഞ്ചിനുള്ള ‘പൈപ്പര്‍ പി.എ-46 മാലിബു’ ചെറുവിമാനമാണ് കാണാതായത്.
കെഎസ്‌ആര്‍ടിസി എം.ഡിയായി എം.പി ദിനേശ് ഇന്ന് ചുമതലയേല്‍ക്കും
തിരുവനന്തപുരം: കെഎസ്‌ആര്‍ടിസി പുതിയ എം.ഡിയായി എം.പി ദിനേശ് ഇന്ന് ചുമതലയേല്‍ക്കും.രാവിലെ പത്ത് മണിയോടെ ചീഫ് ഓഫീസിലെത്തിയാകും അദ്ദേഹം ചുമതലയേൽക്കുക.മുന്‍ എംഡി ടോമിന്‍ തച്ചങ്കരിക്ക് പകരക്കാരനായാണ് എംപി ദിനേശിനെ നിയമിച്ചത്.അതേ സമയം സര്‍വീസില്‍ നിന്ന് വിരമിക്കാന്‍ നാല് മാസം മാത്രം ബാക്കി നില്‍ക്കെ ദിനേശിന്റെ പുതിയ ദൗത്യത്തില്‍ വെല്ലുവിളികള്‍ ഏറെയാണ്. നിലവിലെ പ്രതിസന്ധികള്‍ മറികടക്കാന്‍ കെഎസ്‌ആര്‍ടിസിക്ക് ദീര്‍ഘകാല പദ്ധതികളാണ് ആവശ്യം. ഇത് നടപ്പാക്കാന്‍ പുതിയ എംഡിക്ക് സമയം കുറവാണെന്നതാണ് ഏറ്റവും വലിയ വെല്ലുവിളി.
ഇരിട്ടിയിൽ കോൺഗ്രസ് നേതാവിനെയും കുടുംബത്തെയും ഷോക്കടിപ്പിച്ച് അപായപ്പെടുത്താൻ ശ്രമം
കണ്ണൂർ:ഇരിട്ടിയിൽ കോൺഗ്രസ് നേതാവിനെയും കുടുംബത്തെയും ഷോക്കടിപ്പിച്ച് അപായപ്പെടുത്താൻ ശ്രമിച്ചതായി പരാതി. ഇരിട്ടി ടൗണ്‍ ബൂത്ത് കമ്മിറ്റി പ്രസിഡണ്ടും വ്യാപാരിയുമായ പുതിയപറമ്ബന്‍ അബ്ദുള്ളക്കുട്ടിയേയും കുടുംബത്തേയുമാണ് അപായപ്പെടുത്താന്‍ ശ്രമം നടന്നത്.വൈദ്യുതി ലൈനില്‍ നിന്നും വീടിന്റെ വരാന്തയിലെ ഗ്രില്‍സിലേക്ക് കേബിള്‍ വഴി വൈദ്യുതി കടത്തിവിടുകയായിരുന്നു. ബുധനാഴ്ച്ച പുലര്‍ച്ചെ അഞ്ചുമണിയോടെ പള്ളിയില്‍ നിസ്‌കാരത്തിന് പോകാനായി അബ്ദുള്ളക്കുട്ടി ഗ്രില്‍സ് തുറക്കാന്‍ ശ്രമിച്ചപ്പോള്‍ ഷോക്കടിച്ച് തെറിച്ച് വീണു. തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് ഗ്രില്‍സിനെ വയറ് കൊണ്ട് ബന്ധിപ്പിച്ചതായി കണ്ടെത്തിയത്. അബ്ദുള്ളക്കുട്ടിയും ഭാര്യയും രണ്ട് മക്കളുമാണ് വീട്ടില്‍ താമസം. സംഭവത്തില്‍ ഇരിട്ടി പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
ചൂടേറിയ വാദപ്രതിവാദങ്ങൾക്കൊടുവിൽ ശബരിമല കേസ് വിധിപറയാനായി മാറ്റി
ന്യൂഡൽഹി:മണിക്കൂറുകള്‍ നീണ്ട വാദ-പ്രതിവാദങ്ങള്‍ക്കൊടുവില്‍ ശബരിമല കേസ് സുപ്രീം കോടതി വിധി പറയാനായി മാറ്റി. വിധിയെ അനുകൂലിച്ചും എതിര്‍ത്തുമുളള വാദങ്ങള്‍ മൂന്നര മണിക്കൂറാണ് കോടതി കേട്ടത്. മുഴുവന്‍ ഹര്‍ജികളും കേള്‍ക്കാന്‍ തയ്യാറാകാത്ത കോടി അവശേഷിച്ച ഹര്‍ജികളില്‍ വാദം എഴുതി നല്‍കാന്‍ നിര്‍ദേശം നല്‍കി.രാവിലെ പത്ത് മണിയോടെയാണ് ശബരിമല കേസില്‍ സുപ്രീം കോടതി വാദം കേള്‍ക്കാന്‍ ആരംഭിച്ചത്. ഹര്‍ജിക്കാരുടെ അഭിഭാഷകരാണ് ആദ്യം വാദിച്ചത്. എന്‍എസ്‌എസിന് വേണ്ടി കെ പരാശരന്‍, ശബരിമല തന്ത്രിക്ക് വേണ്ടി വിവി ഗിരി, പ്രയാര്‍ ഗോപാലകൃഷ്ണന് വേണ്ടി മനു അഭിഷേഖ് സിംഗ്വി, ബ്രാഹ്മണ സഭയ്ക്ക് വേണ്ടി ശേഖര്‍ നാഫ്‌ഡെ, ബിജെപി നേതാവ് രാധാകൃഷ്ണ മേനോന് വേണ്ടി മോഹന്‍ പരാശരന്‍, ഉഷ നന്ദിനിക്ക് വേണ്ടി ഗോപാല്‍ ശങ്കര നാരായണന്‍, പന്തളം കൊട്ടാരത്തിന് വേണ്ടി സായ് ദീപക് അടക്കമുളളവര്‍ വാദിച്ചു.ഹര്‍ജിക്കാരുടെ വാദങ്ങള്‍ മുഴുവന്‍ കേള്‍ക്കാനാവില്ലെന്ന് ചീഫ് ജസ്റ്റിസ് വ്യക്തമാക്കിയതോടെ അഭിഭാഷകര്‍ ബഹളമുണ്ടാക്കി. എന്നാല്‍ മര്യാദയ്ക്ക് പെരുമാറുന്നില്ലെങ്കില്‍ കോടിയലക്ഷ്യം നേരിടേണ്ടി വരുമെന്ന് കോടതി മുന്നറിയിപ്പ് നല്‍കി. ബാക്കിയുളളവരുടെ വാദങ്ങള്‍ എഴുതി നല്‍കാനും ആവശ്യപ്പെട്ടു. തുടര്‍ന്ന് സര്‍ക്കാരിന് വേണ്ടി ജയ്ദീപ് ഗുപ്ത വാദിച്ചു. പുനപരിശോധനാ ഹര്‍ജികളെ എതിര്‍ത്താണ് സര്‍ക്കാര്‍ നിലപാടെടുത്തത്.ഉച്ചഭക്ഷണത്തിനായി കോടതി പിരിഞ്ഞ ശേഷം വാദം വീണ്ടും തുടര്‍ന്നു. ദേവസ്വം ബോര്‍ഡിന് വേണ്ടി രാകേഷ് ദ്വിവേദി വാദം ആരംഭിച്ചു. സര്‍ക്കാര്‍ നിലപാടിനോട് യോജിച്ച് കൊണ്ടുളള വാദങ്ങളാണ് ദേവസ്വം ബോര്‍ഡ് മുന്നോട്ട് വെച്ചത്. തുടര്‍ന്ന് ഹാപ്പി ടു ബ്ലീഡ്, ബിന്ദു, കനക ദുര്‍ഗ എന്നിവര്‍ക്ക് വേണ്ടി ഇന്ദിര ജയ്‌സിംഗ് ഹാജരായി. വിധി തുടരണമെന്ന് ഇന്ദിര ജയ്‌സിംഗ് ആവശ്യപ്പെട്ടു.മൂന്ന് മണിയോടെ വാദം പൂര്‍ത്തിയായി കോടതി കേസ് വിധി പറയുന്നതിനായി മാറ്റി.
എടിഎം തട്ടിപ്പ്;മാഹി സ്വദേശിയായ യുവാവിന്റെ 28000 രൂപ നഷ്ട്ടപ്പെട്ടതായി പരാതി
കണ്ണൂർ:എടിഎം തട്ടിപ്പിലൂടെ മാഹി സ്വദേശിയായ യുവാവിന്റെ 28000 രൂപ നഷ്ട്ടപ്പെട്ടതായി പരാതി.മാഹി സ്വദേശി അരുണിന്റെ എസ്ബിഐ പള്ളൂര്‍ ബ്രാഞ്ചിലെ അക്കൗണ്ടില്‍ നിന്നാണ് പണം നഷ്ടപ്പെട്ടിരിക്കുന്നത്. എടിഎം കാര്‍ഡ് അരുണിന്റെ കൈവശം തന്നെയാണുള്ളത്. എന്നാല്‍ കഴിഞ്ഞ ശനിയാഴിച്ച രാവിലെ മൂന്ന് തവണയായി തുടരെ പണം പിന്‍വലിച്ചതായുള്ള സന്ദേശം അരുണിന്റെ ഫോണില്‍ ലഭിക്കുകയായിരുന്നു.രണ്ടു തവണ പതിനായിരം രൂപയായും പിന്നീട് 8000 രൂപയായുമാണ് പണം നഷ്ടപ്പെട്ടിട്ടുള്ളത്. പള്ളൂര്‍ എസ്ബിഐ മാനേജര്‍, പൊലീസ് സൈബര്‍ സെല്‍ എന്നിവയില്‍ പരാതി നല്‍കിയിട്ടുണ്ട്.
ശബരിമല യുവതീ പ്രവേശന വിധി;പുനഃപരിശോധനാ ഹർജികൾ സുപ്രീം കോടതി പരിഗണിക്കുന്നു; വിധിയില്‍ പിഴവെന്ന് എന്‍എസ്‌എസ്
ന്യൂഡൽഹി:ശബരിമല യുവതീ പ്രവേശന വിധിക്കെതിരായുള്ള പുനഃപരിശോധനാ ഹർജികൾ സുപ്രീം കോടതി പരിഗണിക്കുന്നു.ചീഫ് ജസ്റ്റിസ് അധ്യക്ഷനായ അഞ്ചംഗ ഭരണഘടന ബഞ്ചാണ് വാദം കേൾക്കുന്നത്.സ്ത്രീ പ്രവേശനം അനുവദിച്ച സെപ്തംബര്‍ 28ലെ വിധി പുനഃപരിശോധിക്കണമെന്ന് ആവശ്യപ്പെട്ട് അയ്യപ്പ ഭക്തരും, വിവിധ സംഘടനകളും തന്ത്രിയും നല്‍കിയ 56 ഹരജികള്‍, പുറമെ വിധിയിലെ മൌലികാവാശ ലംഘനങ്ങള്‍ അടക്കമുള്ളവ ചൂണ്ടിക്കാട്ടുന്ന 4 റിട്ട് ഹര്‍ജികള്‍, കേരള ഹൈക്കോടതിയിലെ കേസുകള്‍ സുപ്രിം കോടതിയിലേക്ക് മാറ്റണമെന്ന് ആവശ്യപ്പെട്ട് സംസ്ഥാന സര്‍ക്കാര്‍ സമര്‍പ്പിച്ച 2 ഹരജികള്‍, ശബരിമല നിരീക്ഷണ സമിതിക്കെതിരെയുളളതടക്കം 2 പ്രത്യേകാനുമതി ഹരജികള്‍ , ദേവസ്വം ബോര്‍ഡിന്‍റെ ഒരു സാവകാശ ഹര്‍ജി. അങ്ങനെ ആകെ 65 ഹരജികളാണ് ഇന്ന് സുപ്രിം കോടതി പരിഗണിക്കുന്നത്.
എന്‍എസ്‌എസ് സമര്‍പ്പിച്ച ഹര്‍ജിയിലാണ് ആദ്യം വാദം കേള്‍ക്കുന്നത്.യുവതീ പ്രവേശന വിധിയില്‍ പിഴവുണ്ടെന്നാണ് എന്‍എസ്‌എസ് വാദമുയര്‍ത്തിയത്. പ്രധാന വിഷയങ്ങള്‍ കോടതിയ്ക്ക് മുമ്ബില്‍ എത്തിയില്ലെന്നാണ് എന്‍എസ്‌എസിന്റെ വാദം. എന്‍എസ്‌എസിന് വേണ്ടി അഡ്വ.കെ.പരാശരന്‍ ആണ് വാദിക്കുന്നത്. വിധിയിലെ പിഴവുകള്‍ എന്താണെന്ന് പുനഃപരിശോധനാ ഹര്‍ജിക്കാരോട് ചീഫ് ജസ്റ്റിസ് ചോദിച്ചു. പിഴവുകള്‍ ചൂണ്ടിക്കാട്ടാന്‍ സാധിക്കുമെന്ന് എന്‍എസ്‌എസ് അഭിഭാഷകന്‍ അറിയിച്ചു.
രക്തസാക്ഷി ദിനത്തിൽ ഗാന്ധിവധം പുനരാവിഷ്‌ക്കരിച്ച ഹിന്ദു മഹാസഭ നേതാവ് അറസ്റ്റിൽ
യു.പി:രക്തസാക്ഷി ദിനത്തിൽ ഗാന്ധിവധം പുനരാവിഷ്‌ക്കരിച്ച ഹിന്ദു മഹാസഭ നേതാവ് അറസ്റ്റിൽ.ഹിന്ദുമഹാസഭാ ദേശീയ സെക്രട്ടറി പൂജ പാണ്ഡെയും ഭര്‍ത്താവ് അശോക് പാണ്ഡെയുമാണ് അറസ്റ്റിലായത്.മഹാത്മാഗാന്ധിയുടെ രക്തസാക്ഷിത്വദിനത്തില്‍ ഗാന്ധി ചിത്രത്തിലേക്ക് പൂജ പാണ്ഡെ വെടിയുതിര്‍ക്കുകയായിരുന്നു. വെടിയുതിര്‍ത്ത് കൃത്രിമ രക്തമൊഴുക്കിയാണ് ഗാന്ധി വധം പുനരാവിഷ്കരിച്ചത്.ഗാന്ധിയെ വധിച്ച നാഥുറാം വിനായക് ഗോഡ്‌സെയുടെ പ്രതിമയില്‍ പൂജ പാണ്ഡെ മാല അണിയിക്കുകയും ചെയ്തു. പിന്നാലെ പ്രവര്‍ത്തകര്‍ക്കൊപ്പം മധുരം പങ്കിട്ടാണ് ഗാന്ധിവധം ഇവര്‍ ആഘോഷമാക്കിയത്.സംഭവവുമായി ബന്ധപ്പെട്ട്12 പേര്‍ക്കെതിയെ ഉത്തര്‍ പ്രദേശ് പൊലീസ് കേസെടുത്തിരുന്നു. തുടര്‍ന്ന് മുഖ്യപ്രതിയായ ഇവര്‍ ഒളിവില്‍ പോകുകയായിരുന്നു. അതിനിടെ അലിഗഡിലെ താപാലില്‍നിന്നാണ് ഇവര്‍ അറസ്റ്റിലായത്.
കോടതി വിധിയുടെ ബലത്തിൽ കനകദുർഗ വീട്ടിലെത്തി;ഭർത്താവും മക്കളും വീടുമാറി
എറണാകുളം:ശബരിമല ദർശനം നടത്തിയതിനെ തുടർന്ന് വീട്ടിൽ നിന്നും പുറത്താക്കപ്പെട്ട കനകദുർഗ കോടതി വിധിയുടെ ബലത്തിൽ വീട്ടിൽ തിരിച്ചെത്തി.തന്റെ അനുവാദമില്ലാതെ മല ചവിട്ടിയ കനകദുര്‍ഗയെ വീട്ടില്‍ കയറ്റില്ലെന്ന് ഭര്‍ത്താവ് പറഞ്ഞിരുന്നു.പുലാമന്തോള്‍ ഗ്രാമന്യായാലയ കോടതിയുടെ വിധി പ്രകാരം പൊലീസാണ് കനകദുര്‍ഗയെ വീട്ടില്‍ പ്രവേശിപ്പിച്ചത്. അതേസമയം കനകദുര്‍ഗ വീട്ടിലെത്തും മുൻപേ തന്നെ ഭര്‍ത്താവ് മക്കളേയും മാതാവിനെയും കൂട്ടി വാടക വീട്ടിലേക്ക് പോയി. വീട് പൂട്ടിയാണ് ഭര്‍ത്താവ് കൃഷ്ണനുണ്ണിയും ഭര്‍തൃമാതാവ് സുമതിയമ്മയും മക്കളും വാടക വീട്ടിലേക്ക് മാറിയിരിക്കുന്നത്.നേരത്തെ കനകദുര്‍ഗ വീട്ടിലേക്ക് കയറുന്നത് ആരും തടയാന്‍ പാടില്ലെന്നും ഭര്‍ത്താവിന്റെ പേരിലുള്ള വീട് തല്‍ക്കാലം ആര്‍ക്കും വില്‍ക്കരുതെന്നും കര്‍ശന നിര്‍ദേശം കോടതി നല്‍കിയിരുന്നു