മലപ്പുറം:ശബരിമല ദർശനം നടത്തിയ കനകദുർഗയ്‌ക്കെതിരെ വിവാഹമോചന നടപടികളുമായി ഭർത്താവ് കൃഷ്ണനുണ്ണി രംഗത്ത്.ശബരിമല ദർശനം നടത്തിയതിന് പിന്നാലെ വീട്ടിൽ തിരിച്ചെത്തിയ കനകദുർഗയെ ഭർത്താവ് വീട്ടിൽ കയറാൻ അനുവദിച്ചിരുന്നില്ല. ഇതിനെതിരെ നിയമപോരാട്ടത്തിനൊടുവിൽ കനകദുർഗ വീട്ടിൽ തിരിച്ചെത്തി.പിന്നാലെ ഭർത്താവും മക്കളും വീടുവിട്ടിറങ്ങുകയും ചെയ്തു.ഇതിനു പിന്നാലെയാണ് വിവാഹമോചന നടപടികളുമായി കൃഷ്ണനുണ്ണി രംഗത്തെത്തിയിരിക്കുന്നത്.കനകദുര്‍ഗ വീട്ടില്‍ ഇപ്പോള്‍ തനിച്ചാണു താമസം. ഭര്‍ത്താവിനും മക്കള്‍ക്കുമൊപ്പം കഴിയാന്‍ അവസരമാവശ്യപ്പെട്ട് വീണ്ടും കോടതിയെ സമീപിക്കാനുള്ള തയാറെടുപ്പിലാണ് അവര്‍. ഭര്‍ത്താവിനു തന്നെ വേണ്ടെന്നാണെങ്കില്‍ മക്കളെ ഒപ്പം കിട്ടാനായി കോടതിയെ സമീപിക്കുമെന്നും അവര്‍ വ്യക്തമാക്കി.മക്കള്‍ക്കു വേണ്ടി മലപ്പുറം ജില്ലാ ശിശുക്ഷേമ സമിതിക്കു പരാതി നല്‍കിയിട്ടുണ്ട്. സമിതിയുടെ തീരുമാനം അനുകൂലമല്ലെങ്കില്‍ കോടതിയെ സമീപിക്കുമെന്നാണ് കനകദുര്‍ഗ പറയുന്നത്.
കോപ്പിയടി തടഞ്ഞ അധ്യാപകന്റെ കൈ വിദ്യാർത്ഥി തല്ലിയൊടിച്ചു
കാസർകോഡ്:പരീക്ഷയ്ക്കിടെ കോപ്പിയടി തടഞ്ഞ അധ്യാപകന്റെ കൈ വിദ്യാർത്ഥി തല്ലിയൊടിച്ചു.ചെമ്മനാട് ജമാഅത്ത് ഹയര്‍ സെക്കന്‍ഡറി ഫിസിക്‌സ് അധ്യാപകന്‍ ചെറുവത്തൂര്‍ തിമിരിയിലെ ഡോ. വി ബോബി ജോസിനെയാണ് രണ്ടാം വർഷ ഹയർസെക്കണ്ടറി വിദ്യാർത്ഥി ആക്രമിച്ചത്.വിദ്യാർത്ഥിക്കെതിരെ പോലീസ് വധശ്രമത്തിന് കേസെടുത്തിട്ടുണ്ട്. പോലീസില്‍ പരാതി നല്‍കുന്നതിനെതിരെ അധ്യാപകനെ ഭീഷണിപ്പെടുത്തിയതിനു വിദ്യാര്‍ത്ഥിയുടെ പിതാവും കസ്റ്റഡിയിലാണ്. ഇന്നലെ നാലോടെയാണ് സംഭവം.അധ്യാപകനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.ഹയര്‍ സെക്കണ്ടറി ഹ്യൂമാനിറ്റീസ് പരീക്ഷയ്ക്കിടെ കോപ്പിയടി ചോദ്യം ചെയ്തതിനെ തുടര്‍ന്നു വിദ്യാര്‍ത്ഥി ഹാളില്‍ വച്ച് മുഖത്തടിക്കുകയും നിലത്ത് വീണപ്പോള്‍ ദേഹത്ത് ചവിട്ടുകയും അടിക്കുകയുമായിരുന്നുവെന്ന് അധ്യാപകന്‍ പറയുന്നു.
കോല്‍ക്കത്ത കമ്മീഷണര്‍ ചോദ്യം ചെയ്യലിനായി ഇന്ന് സിബിഐക്കു മുന്നില്‍ ഹാജരാകും
കോല്‍ക്കത്ത:കോല്‍ക്കത്ത പോലീസ് കമ്മീഷണര്‍ രാജീവ് കുമാര്‍ ചോദ്യം ചെയ്യലിനായി ഇന്ന് സിബിഐക്കു മുന്നില്‍ ഹാജരാകും.മേഘാലയയിലെ ഷില്ലോംഗിലാണ് രാജീവ് കുമാര്‍ ചോദ്യം ചെയ്യലിനു ഹാജരാകുന്നത്.ശാരദാ ചിട്ടി തട്ടിപ്പുമായി ബന്ധപ്പെട്ട തെളിവുകള്‍ നശിപ്പിച്ച സംഭവുമായി കമ്മീഷണർക്ക് ബന്ധമുണ്ടെന്ന് ആരോപണമുയർന്നിരുന്നു.ഇതുമായി ബന്ധപ്പെട്ട അന്വേഷണവുമായി കോല്‍ക്കത്ത പോലീസ് കമ്മീഷണര്‍ സഹകരിക്കുന്നില്ലെന്നു ചൂണ്ടിക്കാട്ടി സി ബിഐ സമര്‍പ്പിച്ച ഹര്‍ജിയിലാണ് രാജീവ്കുമാറിനെ ചോദ്യംചെയ്യാന്‍ സുപ്രീം കോടതി ചൊവ്വാഴ്ച അനുമതി നല്കിയത്.അതേസമയം രാജീവ് കുമാറിനെ രണ്ടിടങ്ങളിലായി ചോദ്യം ചെയ്തേക്കുമെന്നാണ് സൂചന. ആദ്യം ഷില്ലോംഗിലെ സിബിഐ ഓഫീസിലെത്തിച്ച് ചോദ്യം ചെയ്തതതിനു ശേഷം രണ്ടാമത് അജ്ഞാത കേന്ദ്രത്തിലെത്തിക്കുമെന്നാണ് വിവരം.
ഇടഞ്ഞോടിയ ആനയുടെ ചവിട്ടേറ്റ് കണ്ണൂര്‍ സ്വദേശിക്ക് ദാരുണാന്ത്യം
തൃശൂർ:ഇടഞ്ഞോടിയ ആനയുടെ ചവിട്ടേറ്റ് കണ്ണൂര്‍ സ്വദേശിക്ക് ദാരുണാന്ത്യം.കണ്ണൂര്‍ സ്വദേശി ബാബുവാണ് കൊല്ലപ്പെട്ടത്. തൃശ്ശൂരിലെ തെച്ചിക്കോട്ട് കാവ് രാമചന്ദ്രന്‍ എന്ന ആനയാണ് ഇടഞ്ഞത്. സംഭവത്തില്‍ എട്ട് പേര്‍ക്ക് പരുക്കേറ്റിട്ടുമുണ്ട്. ഗുരുവായൂര്‍ കോട്ടപ്പടിയിലാണ് സംഭവം. സമീപത്തെ പറമ്പിൽ പടക്കം പൊട്ടിക്കുന്നത് കേട്ട് പരിഭ്രാന്തനായി ഓടുന്നതിനിടെ അടുത്ത് നില്‍ക്കുകയായിരുന്ന ബാബുവിന് ആനയുടെ ചവിട്ടേല്‍ക്കുകയായിരുന്നു.തന്റെ കുടുംബ സുഹൃത്തിന്റെ ഗൃഹപ്രവേശത്തിനായി എത്തിയതായിരുന്നു ബാബു.കോട്ടപടിയിലെ ക്ഷേത്ര ഉത്സവത്തിന്റെ എഴുന്നള്ളിപ്പിനായി എത്തിച്ചതായിരുന്നു ആനയെ. ഈ ആനയെ ഗൃഹപ്രവേശനത്തിനും കൊണ്ടു വന്നതിന് പിന്നാലെയാണ് അനിഷ്ട സംഭവങ്ങള്‍ അരങ്ങേറിയത്. ഗൃഹപ്രവേശം നടന്ന വീട്ടുകാര്‍ തന്നെയാണ് ആനയെ എഴുന്നള്ളിപ്പിന് കൊണ്ടു വന്നതും. ഇവരുടെ വീടിന്റെ മുറ്റത്ത് തന്നെ ആനയെ തളയ്ക്കാന്‍ ഇവര്‍ തീരുമാനിക്കുകയായിരുന്നു. എന്നാല്‍ ആനയെ തളച്ച് കുറച്ച് സമയത്തിന് ശേഷം സമീപത്തെ പറമ്ബില്‍ പടക്കം പൊട്ടിക്കുകയും ഇത് കേട്ട് ആന വിരണ്ടോടുകയുമായിരുന്നു.ആനയിടഞ്ഞത് കണ്ട് തിക്കും തിരക്കും ശക്തമാവുകയും എട്ട് പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തിരുന്നു.എന്നാൽ ആനയുടെ ചവിട്ടേറ്റ ബാബു സംഭവസ്ഥലത്ത് വെച്ചുതന്നെ മരിക്കുകയായിരുന്നുവെന്നാണ് റിപ്പോർട്ട്.
എ എന്‍ ഷംസീർ എംഎൽഎയുടെ വീടിനുനേരെ ബോംബെറിഞ്ഞ സംഭവത്തിൽ ഒരാള്‍ പിടിയില്‍
കണ്ണൂർ:എ എന്‍ ഷംസീർ എംഎൽഎയുടെ വീടിനുനേരെ ബോംബെറിഞ്ഞ സംഭവത്തിൽ ഒരാള്‍ പിടിയില്‍.പുന്നോല്‍ മാക്കൂട്ടം സ്വദേശി ശ്രീനിലയത്തില്‍ ആര്‍ സതീഷ് ആണ് പിടിയിലായത്. ശബരിമലയില്‍ യുവതികള്‍ പ്രവേശിച്ചതിനു പിന്നാലെയുണ്ടായ ഹർത്താലുമായി ബന്ധപ്പെട്ട് തലശ്ശേരി മേഖലകളില്‍ നടന്ന സംഘര്‍ഷങ്ങള്‍ക്കിടയിലാണ് എംഎല്‍എയുടെ മാടപ്പീടികയിലെ വീടിന് നേരെ ബോംബേറ് നടന്നത്.പ്രദേശത്തെ മുപ്പതോളം ബൈക്കുകളും ആയിരക്കണക്കിന് ഫോണ്‍ കോളുകളും പരിശോധിച്ചാണ് അറസ്റ്റ്. തലശ്ശേരി സിഐ എം പി ആസാദ്,ന്യൂ മാഹി എസ് ഐ സുമേഷ്, എഎസ്പിയുടെ ക്രൈം സ്വകാഡ് എന്നിവരങ്ങുന്ന അന്വേഷണ സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.പ്രതി ആര്‍എസ്‌എസ് പ്രവര്‍ത്തകനാണെന്ന് പോലീസ് വ്യക്തമാക്കി. അതേസമയം ഇയാളുടെ കൂട്ടുപ്രതിയെ തിരിച്ചറിഞ്ഞിട്ടുണ്ടെന്നും ഉടന്‍ പിടിയിലാവുമെന്ന് സി ഐ ആസാദ് അറിയിച്ചു.
യുപിയിൽ വിഷമദ്യ ദുരന്തം;26 മരണം
ലക്‌നൗ:യുപിയിൽ വിഷമദ്യ ദുരന്തത്തിൽ 26 പേർ മരിച്ചു.ഹരിദ്വാര്‍ ജില്ലയിലെ ബാലുപൂര്‍ ഗ്രാമത്തില്‍ നിന്നും മദ്യപിച്ചവര്‍ക്കാണ് വിഷബാധയേറ്റത്. ഉത്തരാഖണ്ഡ് – ഉത്തര്‍പ്രദേശ് അതിര്‍ത്തി ഗ്രാമമായ ബാലുപൂരില്‍ ഇന്നലെ വൈകീട്ടാണ് വ്യാജമദ്യ ദുരന്തമുണ്ടായത്. ഹരിദ്വാര്‍ – ശഹറാന്‍പൂര്‍ ജില്ലകള്‍ക്ക് മധ്യേയാണ് ബാലുപൂര്‍ ഗ്രാമം. ഗ്രാമത്തില്‍ നടന്ന മരണാന്തര ചടങ്ങില്‍ പങ്കെടുത്ത് മടങ്ങവെയാണ് മദ്യപിച്ചത്. ചിലര്‍ ഉടന്‍ തന്നെയും ശേഷിക്കുന്നവര്‍ വീട്ടിലേക്കുള്ള വഴി മധ്യേയും കുഴഞ്ഞു വീണ് മരിക്കുകയായിരുന്നു.നിരവധി പേര്‍ ആശുപത്രികളില്‍ ചികിത്സയിലാണ്. ഇതില്‍ ചിലരുടെ നില ഗുരുതരമാണ്. മരിച്ചവരില്‍ നാല് ഗ്രാമത്തില്‍ നിന്നുള്ളവരുണ്ടെന്നും മരണ കാരണം പോസ്റ്റുമോര്‍ട്ടത്തിന് ശേഷമേ പറയാനാവൂ എന്നും പൊലീസ് പ്രതികരിച്ചു.സംഭവവുമായി ബന്ധപ്പെട്ട് 13 എക്സൈസ് ഉദ്യോഗസ്ഥരെ സസ്പെന്‍ഡ് ചെയ്തു.യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് അന്വേഷണത്തിന് ഉത്തരവിട്ടു. 50000 രൂപ ചികിത്സ സഹായം പ്രഖ്യാപിച്ചിട്ടുണ്ട്.
കലാഭവൻ മണിയുടെ മരണം;സാബുമോനും ജാഫർ ഇടുക്കിയുമടക്കം ഏഴു സുഹൃത്തുക്കൾ നുണപരിശോധനയ്ക്ക് തയ്യാർ
കൊച്ചി:കലാഭവൻ മണിയുടെ മരണവുമായി ബന്ധപ്പെട്ട് സാബുമോനും ജാഫർ ഇടുക്കിയുമടക്കം ഏഴു സുഹൃത്തുക്കൾ നുണപരിശോധനയ്ക്ക് തയ്യാറെന്ന് അറിയിച്ചു.എറണാകുളം സിജെഎം കോടതിയില്‍ നേരിട്ട് ഹാജരായാണ് ഹാജരായാണ് ഇക്കാര്യം അറിയിച്ചത്.കലാഭവന്‍ മണി കുഴഞ്ഞു വീണു മരിച്ച ദിവസം ചാലക്കുടിയിലെ പാടിയില്‍ ഇവര്‍ ഉണ്ടായിരുന്നു. ഇവരുടെ നുണപരിശോധന നടത്തണമെന്ന് സിബിഐ ആവശ്യപ്പെട്ടിരുന്നു.മണിയുടെ ശരീരത്തില്‍ വിഷാംശം ഉള്ളതായി പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ കണ്ടെത്തിയിരുന്നു.ഇതേ തുടര്‍ന്നാണ് സുഹൃത്തുക്കളോട് നുണപരിശോധനയ്ക്ക് ഹാജരാകാന്‍ ആവശ്യപ്പെട്ടത്.
ദേവസ്വം ബോർഡിലെ ഭിന്നത മറനീക്കി പുറത്ത്; പ്രസിഡന്റിനെതിരെ ദേവസ്വം കമ്മീഷണർ
തിരുവനന്തപുരം: സുപ്രീംകോടതിയില്‍ യുവതീപ്രവേശത്തെ അനുകൂലിച്ച ബോര്‍ഡ് തീരുമാനത്തെച്ചൊല്ലിയുള്ള ദേവസ്വം പ്രസിഡന്റും കമ്മിഷണറും തമ്മിലുള്ള തര്‍ക്കം രൂക്ഷമാകുന്നു. പത്മകുമാറിന്റെ പരസ്യ നിലപാടുകള്‍ക്കെതിരെ എന്‍ വാസു സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനെ അതൃപ്തി അറിയിച്ചു.ശബരിമല യുവതീ പ്രവേശന വിധിയില്‍ പുനപരിശോധന ആവശ്യമില്ലെന്ന് സുപ്രീംകോടതിയില്‍ ദേവസ്വം ബോര്‍ഡെടുത്ത നിലപാടില്‍ ആരും തന്നോട് വിശദീകരണം ചോദിച്ചിട്ടില്ല, എന്നാല്‍ ബോര്‍ഡ് നിയോഗിച്ച ഉദ്യോഗസ്ഥനെന്ന നിലയില്‍ വിശദീകരണം നല്‍കേണ്ടത് ഉത്തരവാദിത്തമാണ്. സ്വാഭാവികമായും അത്തരം വിശദീകൃരണം നല്‍കുമെന്നും എന്‍ വാസു പറഞ്ഞു.ഇന്നലെ ഡല്‍ഹിയില്‍ നിന്ന് തിരിച്ചെത്തിയ ദേവസ്വം കമ്മിഷണര്‍ എന്‍.വാസുവിനെ സിപിഎം. സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ എ.കെ.ജി സെന്ററിലേക്ക് വിളിച്ച് കാര്യങ്ങള്‍ അന്വേഷിച്ചിരുന്നു. സുപ്രീം കോടതിയില്‍ നടന്ന കാര്യങ്ങളെക്കുറിച്ചും ബോര്‍ഡിലെ ചില നടപടികളില്‍ തനിക്കുള്ള വിയോജിപ്പിനെക്കുറിച്ചുമെല്ലാം കോടിയേരിയെ കമ്മിഷണര്‍ അറിയിച്ചതായാണ് സൂചന.അതേസമയം, ശബരിമല വിഷയത്തില്‍ സുപ്രീം കോടതിയിലെടുത്ത നിലപാട് തന്നോട് ആലോചിക്കാതെയാണെന്ന് ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് എ.പത്മകുമാര്‍ കോടിയേരിയോട് പരാതിപ്പെട്ടതായി വിവരമുണ്ട്.ദേവസ്വം റിക്രൂട്ട്മെന്റ് ബോര്‍ഡ് ചെര്‍മാന്‍ രാജഗോപാലന്‍ നായരുടെ നേതൃത്വത്തില്‍ ദേവസ്വം കമ്മീഷണര്‍ എന്‍. വാസുവും അംഗങ്ങളായ ശങ്കര്‍ദാസും വിജയകുമാറും ചേര്‍ന്ന് തന്നെ ഒറ്റപ്പെടുത്തുന്നുവെന്നാണ് പത്മകുമാര്‍ സിപിഎം സംസ്ഥാന സെക്രട്ടറിയെ അറിയിച്ചിരിക്കുന്നത്.ഇത്തരത്തിലാണ് കാര്യങ്ങള്‍ മുന്നോട്ടു പോകുന്നതെങ്കില്‍ പ്രസിഡന്റ് സ്ഥാനത്ത് തുടരാന്‍ താല്‍പര്യമില്ലെന്ന് പത്മകുമാര്‍ വ്യക്തമാക്കിയതായാണ് സൂചന.എന്നാല്‍ ദേവസ്വം ബോര്‍ഡില്‍ പ്രശ്ങ്ങള്‍ ഇല്ലെന്നും പ്രസിഡന്റും കമ്മിഷണറും തമ്മില്‍ തര്‍ക്കങ്ങള്‍ ഇല്ലെന്നും മന്ത്രി കടകംപ്പള്ളി സുരേന്ദ്രന്‍ മാധ്യമങ്ങളോട് പ്രതികരിച്ചു. കോടതി ചര്‍ച്ച ചെയ്തത് റിവ്യുഹര്‍ജികള്‍ മാത്രമായിരുന്നെന്നും സാവകാശ ഹര്‍ജി ഈ സമയത്ത് പ്രസക്തമല്ലെന്നുമായിരുന്നു മന്ത്രിയുടെ പ്രതികരണം. സുപ്രീം കോടതി നിലപാട് നേരത്തെ തന്നെ ബോര്‍ഡ് അംഗീകരിച്ചതാണ്. വിധി എന്ത് തന്നെയായാലും അത് നടപ്പാക്കേണ്ട ബാധ്യത ദേവസ്വം ബോര്‍ഡിനുണ്ടെന്നും മന്ത്രി പറഞ്ഞു.
റഫാല്‍ ഇടപാട്: പ്രധാനമന്ത്രിയുടെ ഓഫീസിന്റെ ഇടപെടലിനെ പ്രതിരോധ മന്ത്രാലയം എതിര്‍ത്തിരുന്നതായി റിപ്പോര്‍ട്ട്
ന്യൂഡല്‍ഹി: റഫാല്‍ ഇടപാടില്‍ പ്രധാനമന്ത്രിയുടെ ഓഫീസിന്റെ ഇടപെടലിനെ പ്രതിരോധ മന്ത്രാലയം എതിര്‍ത്തിരുന്നതായി റിപ്പോര്‍ട്ട്. ഇതുമായി ബന്ധപ്പെട്ട പ്രതിരോധ സെക്രട്ടറിയുടെ കുറിപ്പ് ദ ഹിന്ദു ദിനപത്രം പുറത്തുവിട്ടു.പ്രതിരോധ മന്ത്രാലയത്തെ ഒഴിവാക്കി പ്രധാനമന്ത്രി സമാന്തര ചർച്ചകൾ നടത്തി. ഇത് ഇന്ത്യൻ താൽപര്യങ്ങൾക്ക് ദോഷകരമാകുമെന്നും മന്ത്രാലയത്തിന്റെ നീക്കങ്ങളെ ദുര്‍ബലമാക്കിയെന്നും കുറിപ്പിലുണ്ട്. കരാറിന് ബാങ്ക് ഗ്യാരന്റി വേണമെന്നും എസ്.കെ ശര്‍മ്മയുടെ കുറിപ്പിൽ നിഷ്കർഷിക്കുന്നു.2015 നവംബര്‍ 24ന് പ്രതിരോധ മന്ത്രാലയം അന്നത്തെ പ്രതിരോധ മന്ത്രിയായിരുന്ന മനോഹര്‍ പരീക്കര്‍ക്ക് നല്‍കിയ കത്തിലാണ് പ്രധാനമന്ത്രിയുടെ ഓഫീസിന്റെ ഇടപെടലിനെ വിമര്‍ശിക്കുന്നത്. 2018 ഒക്ടോബറില്‍ സുപ്രീംകോടതിയില്‍ കേന്ദ്രസര്‍ക്കാര്‍ നല്‍കിയ റിപ്പോര്‍ട്ടില്‍ ഏഴംഗ സംഘമാണ് റഫാല്‍ കരാറുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ നടത്തിയിരുന്നതെന്നാണ് അറിയിച്ചിരിക്കുന്നത്.ഈ റിപ്പോര്‍ട്ടില്‍ പ്രധാനമന്ത്രിയുടെ ഓഫീസിൽ കരാറില്‍ ഇടപ്പെട്ടതായി പരാമര്‍ശമില്ല.റഫാല്‍ കരാറുമായി ബന്ധപ്പെട്ട് നേരത്തെ തന്നെ പ്രതിപക്ഷം ആരോപണം ഉയര്‍ത്തിയിരുന്നു. ഇതിന് പിന്നാലെയാണ് കരാറുമായി ബന്ധപ്പെട്ട് കൂടുതല്‍ വിവരങ്ങള്‍ പുറത്ത് വരുന്നത്.
ശബരിമല പുനഃപരിശോധനാ ഹർജികളിൽ വീണ്ടും വാദം കേൾക്കില്ലെന്ന് സുപ്രീം കോടതി
ന്യൂഡൽഹി:ശബരിമല പുനഃപരിശോധനാ ഹർജികളിൽ വീണ്ടും വാദം കേൾക്കില്ലെന്ന് സുപ്രീം കോടതി.ഇനി വാദമുണ്ടെങ്കില്‍ എഴുതി നല്‍കണമെന്ന് കോടതി ആവര്‍ത്തിച്ചു.ദേശീയ അയ്യപ്പഭക്ത അസോസിയേഷന്റെ അഭിഭാഷകനായ മാത്യു നെടുമ്പാറയാണ് വീണ്ടും വാദത്തിന് അവസരം തേടിയത്.ഇന്നലത്തെ ഉത്തരവ് പിന്‍വലിച്ച് പുനപരിശോധന ഹര്‍ജിയില്‍ വീണ്ടും വാദം കേള്‍ക്കണം എന്ന മാത്യു നെടുമ്പാറയുടെ ആവശ്യം കോടതി തള്ളുകയായിരുന്നു. കഴിഞ്ഞ ദിവസം തനിക്ക് വാദത്തിന് അവസരം കിട്ടിയില്ല. മറ്റാരും പറയാത്ത ഭരണഘടനാ പ്രശ്നങ്ങള്‍ ചൂണ്ടിക്കാട്ടാനുണ്ടെന്ന് അഭിഭാഷകന്‍ ചൂണ്ടിക്കാട്ടി. എന്തുതന്നെ ആയാലും എഴുതി നല്‍കൂ കഴമ്പുണ്ടെങ്കില്‍ വാദത്തിന് അവസരം നല്‍കാം എന്ന് കോടതി മറുപടി നല്‍കി.56 പുനപരിശോധന ഹര്‍ജിക്കാരുണ്ടായിരുന്നെങ്കിലും തന്ത്രിയും എന്‍.എസ്.എസും പ്രയാര്‍ ഗോപാലകൃഷ്ണനും അടക്കം ഏതാനും കക്ഷികള്‍ക്കേ ഇന്നലെ വാദം പറയാനായുള്ളൂ.