പത്തനംതിട്ട:കുംഭമാസ പൂജകൾക്കായി ശബരിമല നട നാളെ തുറക്കും.സ്ത്രീകൾ ദർശനത്തിനെത്തുമെന്ന ഇന്റലിജൻസ് റിപ്പോർട്ടിനെ തുടർന്ന് സംഘർഷ സാധ്യത കണക്കിലെടുത്ത് പോലീസ് സുരക്ഷ ശക്തമാക്കി.കുംഭമാസ പൂജയ്ക്ക് ദര്‍ശനത്തിന് ഇതിനോടകം യുവതികളും ട്രാന്‍സ്ജെന്‍ഡേഴ്സും അടക്കം 37 പേര്‍ പോലീസിനെ സമീപിച്ചിട്ടുണ്ട്. പോലീസ് പറയുന്ന സമയക്രമം അനുസരിച്ച് ദര്‍ശനം നടത്താമെന്നും സംരക്ഷണം നല്‍കണമെന്നുമാണ് ആവശ്യം.വിവിധ സാമൂഹിക മാധ്യമ കൂട്ടായ്മകളും യുവതികളെ ശബരിമലയിലേക്ക് എത്തിക്കുമെന്ന് രഹസ്യാന്വേഷണ വിഭാഗം റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. എഡിജിപി അനില്‍ കാന്തിനാണ് സുരക്ഷാ ക്രമീകരണങ്ങളുടെ ചുമതല.
ശബരിമലയിൽ അഞ്ചു യുവതികൾ ദർശനം നടത്തി;തെളിവുകൾ പുറത്തുവിടുമെന്ന് ബിന്ദുവും കനകദുർഗയും
മലപ്പുറം:സുപ്രീം കോടതിയുടെ വിധിയുടെ പശ്ചാത്തലത്തില്‍ ശബരിമലയില്‍ അഞ്ച് യുവതികള്‍ ദര്‍ശനം നടത്തിയിട്ടുണ്ടെന്ന് കനകദുര്‍ഗയും ബിന്ദുവും. മറ്റ് മൂന്ന് പേര്‍ തങ്ങളുടെ പരിചയക്കാരാണെന്നും ഇതിന്റെ ദൃശ്യങ്ങളടക്കമുള്ള തെളിവുകള്‍ പുറത്ത് വിടുമെന്നും ഇരുവരും മലപ്പുറത്ത് വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.ശബരിമല ദര്‍ശനം നടത്തിയതിന്റെ പേരില്‍ കനകദുര്‍ഗയെ ഒറ്റപ്പെടുത്താനുള്ള നീക്കം കുടുംബപ്രശ്നമാക്കി മാറ്റാന്‍ ശ്രമം നടക്കുന്നതായി ബിന്ദുവും കനകദുര്‍ഗയും ആരോപിച്ചു. ബിജെപിയും മറ്റുചില സംഘടനകളും സഹോദരനെ മറയാക്കി നടന്നതെല്ലാം കുടുംബപ്രശ്നം മാത്രമാണെന്ന് വരുത്തി തീര്‍ക്കാന്‍ ശ്രമിക്കുകയാണെന്ന് ഇരുവരും പത്രസമ്മേളനത്തില്‍ ആരോപിച്ചു.
കണ്ണൂർ വാരത്ത് ഓട്ടോയും ബൈക്കും കൂട്ടിയിടിച്ച് മൂന്നുപേർ മരിച്ചു
കണ്ണൂർ:വാരം ചതുരക്കിണറിന് സമീപം ഓട്ടോ ടാക്‌സിയും ബൈക്കും കൂട്ടിയിടിച്ച് മൂന്നുപേർ മരിച്ചു.ഞായറാഴ്ച രാത്രി പതിനൊന്നരയോടെയാണ് അപകടം.ബൈക്ക് യാത്രക്കാരായ ആകാശ് അശോകൻ(19),അർജുൻ ശ്രീനിവാസൻ(19),ഓട്ടോ യാത്രക്കാരനായ പ്രകാശ്(55)എന്നിവരാണ് മരിച്ചത്.രണ്ടുപേർ സംഭവസ്ഥലത്തുവെച്ചും ഒരാൾ ആശുപത്രിയിലേക്ക് കൊണ്ടുപോകും വഴിയുമാണ് മരിച്ചത്.ഓട്ടോ ഡ്രൈവർ ഇരിട്ടി സ്വദേശി ജോളിയെ ഗുരുതരമായ പരിക്കുകളോടെ പരിയാരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.വട്ടപ്പൊയിൽ സ്വദേശികളായ അശോകൻ-സജിന ദമ്പതികളുടെ മകനാണ് മരിച്ച ആകാശ്.വട്ടപ്പൊയിലിലെ ശ്രീനിവാസന്റെയും ജ്യോതിയുടെയും മകനാണ് അർജുൻ.പ്രകാശൻ പായം കേളൻപീടിക സ്വദേശിയാണ്.ഇരിട്ടിയിൽ നിന്നും കണ്ണൂരിലേക്ക് പോവുകയായിരുന്ന ഓട്ടോടാക്‌സിയും കണ്ണൂരിൽ നിന്നും വരികയായിരുന്ന റോയൽ എൻഫീൽഡ് ബൈക്കുമാണ് കൂട്ടിയിടിച്ചത്. അപകടത്തിൽ പരിക്കേറ്റ സോനു ബാലകൃഷ്ണൻ(19),മനോജ്,സത്യൻ,വിജേഷ് എന്നിവരെ പരിക്കുകളോടെ എ കെ ജി ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
നവദമ്പതികളെ സോഷ്യൽ സോഷ്യൽമീഡിയ വഴി അപമാനിച്ച കേസ്;വാട്‌സ്‌ആപ്പ് ഗ്രൂപ്പ് അഡ്മിന്‍മാര്‍ അറസ്റ്റില്‍
കണ്ണൂർ:നവദമ്പതികളെ സോഷ്യൽ സോഷ്യൽമീഡിയ വഴി അപമാനിച്ച കേസിൽ വാട്‌സ്‌ആപ്പ് ഗ്രൂപ്പ് അഡ്മിന്‍മാര്‍ അറസ്റ്റില്‍.വിവിധ വാട്‌സ്‌ആപ്പ് ഗ്രൂപ്പ് അഡ്മിന്‍മാരായ അഞ്ചുപേരെയാണ് ശ്രീകണ്ഠാപുരം പൊലീസ് അറസ്റ്റ് ചെയ്തത്. കണ്ണൂര്‍ ചെറുപുഴ സ്വദേശികളായ അനൂപ് ജോസഫിന്റേയും ജൂബി ജോസഫിന്റേയും വിവാഹചിത്രമാണ് ഗ്രൂപ്പുകളില്‍ പ്രചരിച്ചത്. വധുവിന് വരനേക്കാള്‍ പ്രായക്കൂടുതലാണെന്നും സ്ത്രീധനം മോഹിച്ചാണ് വരന്‍ വിവാഹം കഴിച്ചത്, എന്നൊക്കെയായിരുന്നു ഇവരുടെ പ്രചരണം.വിവാഹപരസ്യത്തിലെ വിലാസവും വിവാഹ ഫോട്ടോയും ചേര്‍ത്ത് തങ്ങള്‍ക്കെതിരെ വ്യാപകപ്രചാരണമാണ് ഇവര്‍ നടത്തിയതെന്നും ജൂബി നല്‍കിയ പരാതിയില്‍ പറയുന്നു. നിരവധി വാട്‌സ്‌ആപ്പ് ഗ്രൂപ്പുകളിലേക്ക് ഇരുവരുടെ ചിത്രവും മറ്റ് വിവരങ്ങളും ഷെയര്‍ ചെയ്യപ്പെട്ടിട്ടുണ്ട്.സംഭവത്തില്‍ ഉള്‍പ്പെട്ട കൂടുതല്‍ പേരെ കണ്ടെത്താനുള്ള അന്വേഷണം തുടരുകയാണെന്നും പൊലീസ് അറിയിച്ചു.
പാലക്കുന്ന് ഫെസ്റ്റ് 2019;അഖിലേന്ത്യാ ശാസ്ത്ര- സാങ്കേതിക-വിദ്യാഭ്യാസ-കാർഷിക-ആരോഗ്യ-വിനോദ പ്രദർശനം
പാലക്കുന്ന്:പാലക്കുന്ന് ശ്രീ ഭഗവതി ക്ഷേത്ര വിദ്യാഭ്യാസ സമിതിയുടെ സുവർണ്ണ ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി വൈവിധ്യമാർന്ന കലാപരിപാടികൾ സംഘടിപ്പിക്കുന്നു. ആഘോഷ പരിപാടിയുടെ ഏറ്റവും പ്രധാന ഇനമായ അഖിലേന്ത്യാ അഖിലേന്ത്യാ ശാസ്ത്ര- സാങ്കേതിക-വിദ്യാഭ്യാസ-കാർഷിക-ആരോഗ്യ-വിനോദ പ്രദർശനം ‘പാലക്കുന്ന് ഫെസ്റ്റ് 2019’ ഫെബ്രുവരി 20 മുതൽ മാർച്ച് 10 വരെ സംഘടിപ്പിക്കുന്നു.25 ഇൽ പരം ഗവ.പവലിയനുകളും 50 ഇൽ പരം വിനോദ പവലിയനുകളും ഉൾപ്പെടെ നൂതനവും അത്യാധുനികവുമായ എക്സിബിഷനാണ് ഫെസ്റ്റിന്റെ ഭാഗമായി ഒരുക്കിയിരിക്കുന്നത്.
കേരളത്തിൽ ആദ്യമായി 6000 സ്‌ക്വയർ ഫീറ്റിൽ പൂർണ്ണമായും ശീതീകരിച്ച് ഐസ് ഉപയോഗിച്ചും ഡിജെ സിസ്റ്റത്താലും സജ്ജീകരിച്ച പ്രവേശന കവാടം ‘ഐസ് വേൾഡ്’ കാണികൾക്ക് ദൃശ്യവിസ്മയം സമ്മാനിക്കും.ഏറെ ആകർഷണീയമായ ഡിസ്‌നി ലാൻഡ്,അത്യാധുനിക അമ്യൂസ്മെന്റ് പാർക്ക്,ഫുഡ് കോർട്ട്,ഫ്ലവർ ഷോ തുടങ്ങിയവ അടങ്ങിയ വിനോദ പവലിയനുകൾ, ഐഎസ്ആർഒ, സയൻസ് ടെക്നോളജി മ്യുസിയം,മെഡിക്കൽ, എൻജിനീയറിങ്,ആയുർവേദ, ഫിഷറീസ് കോളേജ്,സിപിസിആർഐ, ബിഎസ്എൻഎൽ,ആര്ട്ട് ഗാലറി മ്യൂസിയം, കെഎസ്ഇബി,നേവൽ അക്കാദമി,അറ്റോമിക് എനർജി,റെയിൽവേ തുടങ്ങി ഇരുപത്തഞ്ചോളം ഗവണ്മെന്റ് പവലിയനുകൾ എന്നിവയും ഫെസ്റ്റിന്റെ പ്രത്യേകതകളാണ്.
ഇതോടൊപ്പം ഫെബ്രുവരി 20 മുതൽ മാർച്ച് 10 വരെ എല്ലാ ദിവസവും വിവിധ കലാപരിപാടികളും സംഘടിപ്പിക്കും.
ഫെബ്രുവരി 20 -ഗാനമേള മാർച്ച് 01-നാടൻ കലാമേള
21-നൃത്തനൃത്യങ്ങൾ 02-മെഗാഹിറ്റ് ഗാനമേള
22-ഗാനമേള 03-കോമഡി ഷോ
23-മെഗാ തിരുവാതിര മത്സരം 04-വനിതാ പൂരക്കളി
24-സിനിമാറ്റിക് ഡാൻസ് മത്സരം 07-ഡാൻസ് പ്രോഗ്രാം
25-പട്ടുറുമാൽ മാപ്പിളപ്പാട്ട് 08-ഇശൽരാവ്- സിൽസില
26-നാടൻപാട്ട് മത്സരം 09,10 -സംസ്ഥാന സീനിയർ പുരുഷ-
27-ഒപ്പന മത്സരം വനിതാ ബോക്സിങ് ചാംപ്യൻഷിപ്
28-മാജിക് ഷോ
പഴയ സ്കൂട്ടർ നൽകി പുത്തന്‍ ഇലക്‌ട്രിക്ക് ഹീറോ സ്‌കൂട്ടര്‍ സ്വന്തമാക്കാന്‍ അവസരം
മുംബൈ:വാഹനപ്രേമികൾക്ക് കിടിലന്‍ എക്സ്ചേഞ്ച് ഓഫറുമായ് ഹീറോ.പഴയ സ്‌കൂട്ടര്‍ എക്‌സ്‌ചേഞ്ച് ചെയ്ത് പുത്തന്‍ ഹീറോ ഇലക്‌ട്രിക്ക് സ്‌കൂട്ടര്‍ സ്വന്തമാക്കാന്‍ അവസരം.കമ്പനിയുടെ നിര്‍ദേശ പ്രകാരം ഉപഭോക്താക്കളുടെ പക്കലുള്ള പഴയ സ്‌കൂട്ടര്‍ എക്‌സ്‌ചേഞ്ച് ചെയ്ത് പുത്തന്‍ ഹീറോ ഇലക്‌ട്രിക്ക് സ്‌കൂട്ടര്‍ വാങ്ങാവുന്നതാണ്.
ഇതിന് പുറമെ എക്‌സ്‌ചേഞ്ച് ചെയ്യുന്ന സ്‌കൂട്ടറിന് നിലവിലുള്ള വിപണി വിലയേക്കാള്‍ 6,000 രൂപ കമ്ബനി കൂടുതല്‍ നല്‍കുകയും ചെയ്യും. പഴയ സ്‌കൂട്ടറുകള്‍ പൊതുനിരത്തില്‍ നിന്ന് നീക്കം ചെയ്ത് അന്തരീക്ഷ മലിനീകരണം പരമാവധി കുറക്കാനായാണ് കമ്ബനിയുടെ പുതിയ നീക്കം.അഞ്ച് കോടിയോളം വരുന്ന പഴയ പെട്രോള്‍ സ്‌കൂട്ടറുകളാണ് നിരത്തുകളിലുള്ളത്. ഇവയെല്ലാം കാര്യമായ മലിനീകരണം പ്രദാനം ചെയ്യുന്നവയാണെന്ന് മാത്രമല്ല തുരുമ്ബിന് സമം ആയവയാണ്. കൂടാതെ BS IV മാര്‍ഗനിര്‍ദ്ദേശങ്ങള്‍ ഇരുചക്ര വാഹനങ്ങള്‍ നിരത്തില്‍ കുറവാണ്. നിലവിലുള്ള സ്‌കൂട്ടറുകള്‍ എത്രയും പെട്ടെന്ന് തിരിച്ച് വിളിച്ച് BS IV മാര്‍ഗനിര്‍ദ്ദേശങ്ങള്‍ പാലിക്കുന്ന സ്‌കൂട്ടറുകളെ പ്രോത്സാഹിപ്പിക്കുകയെന്ന ലക്ഷ്യവും കമ്പനിക്കുണ്ട്.ഹീറോയുടെ പുത്തന്‍ ഇലക്ട്രിക്ക് സ്‌കൂട്ടറുകള്‍ ചെലവ് കുറഞ്ഞവയാണ്. ഇതിലെ ബാറ്ററിയ്ക്ക് മൂന്ന് വര്‍ഷം വാറന്റി കമ്പനി നല്‍കുന്നുണ്ട്.നിലവില്‍ ഹീറോയുടെ നാല് ഇലക്ട്രിക്ക് സ്‌കൂട്ടറുകളാണ് വിപണിയിലുള്ളത്. ഇലക്ട്രിക്ക് ഫ്‌ളാഷ്, ഇലക്ട്രിക്ക് നിക്‌സ്, ഇലക്ട്രിക്ക് ഒപ്റ്റിമ, ഇലക്ട്രിക്ക് ഫോട്ടോണ്‍ എന്നിവയാണീ മോഡലുകള്‍.കേന്ദ്ര സര്‍ക്കാര്‍ നല്‍കുന്ന സബ്‌സിഡി കിഴിച്ച് 45,000 രൂപ മുതല്‍ 87,00 രൂപ വരെയുള്ള പ്രൈസ് ടാഗില്‍ ഇവ വിപണിയില്‍ ലഭ്യമാവും. ഇലക്ട്രിക്ക് സ്‌കൂട്ടറുകളുടെ പ്രചരാണാര്‍ഥം രാജ്യവ്യാപകമായി 20 നഗരങ്ങളില്‍ ക്യാംപയിന്‍ നടത്താനുള്ള തയ്യാറെടുപ്പിലാണ് ഹീറോ.ഇന്ത്യന്‍ വാഹന വിപണി ഇലക്ട്രിക്ക് വാഹനങ്ങളിലേക്ക് ചേക്കേറുന്നു എന്നതിന്റെ മുന്നൊരുക്കമായി വേണം ഹീറോയുടെ ഈ മുന്നേറ്റത്തെ കാണാന്‍.
കുടുംബവഴക്ക്;തലശ്ശേരിയിൽ മകന്‍ ആത്മഹത്യ ചെയ്തതിനു പിന്നാലെ അമ്മയും ജീവനൊടുക്കി
തലശ്ശേരി:കുടുംബവഴക്കിനെ തുടർന്ന് മകന്‍ ആത്മഹത്യ ചെയ്തതിനു പിന്നാലെ അമ്മയും ജീവനൊടുക്കി.തലശേരി വടക്കുമ്ബാട് ഹയര്‍ സെക്കന്‍ഡറി സ്കൂളിനു സമീപം എനിക്കോള്‍ റോഡില്‍ ഹര്‍ഷ നിവാസില്‍ രവിയുടെ ഭാര്യ ബിന്ദുവിനെ(45)യാണ് പുലര്‍ച്ചെ 2.45 ഓടെ വീട്ടില്‍ നിന്നും 200 മീറ്റര്‍ അകലെ സ്വകാര്യ വ്യക്തിയുടെ പറമ്പിലെ കിണറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്.ഫെബ്രുവരി അഞ്ചിന് ഉച്ചയോടെ ബിന്ദുവിന്‍റെ മകന്‍ അഭിന്‍ രാജ് (18) വീട്ടിനുള്ളില്‍ തൂങ്ങി മരിച്ചിരുന്നു.അഭിന്‍രാജ് മരിക്കുന്നതിന് മൂന്ന് ദിവസം മുൻപ് മാതാപിതാക്കളായ രവിയും ബിന്ദുവും തമ്മില്‍ സംഘര്‍ഷമുണ്ടാവുകയും ഇരുവര്‍ക്കും പരിക്കേല്‍ക്കുകയും ആശുപത്രിയില്‍ ചികിത്സ തേടുകയും ചെയ്തിരുന്നു. സംഭവത്തിനു ശേഷം രവി വീട്ടില്‍ വന്നിരുന്നില്ല.അഭിന്‍ രാജിന്‍റെ മരണത്തെ തുടര്‍ന്ന് നാട്ടുകാര്‍ പ്രശ്നത്തില്‍ ഇടപെടുകയും ഇരുവരുമായി സംസാരിച്ച് പ്രശ്ന പരിഹാരത്തിന് ശ്രമിക്കുകയും ചെയ്തു.ഇതിനിടെയാണ് ബിന്ദു ജീവനൊടുക്കിയത്.
കണ്ണൂർ സ്വദേശിനിയുടെ ആത്മഹത്യ; കൊടൈക്കനാലിൽ നാട്ടുകാർ റോഡ് ഉപരോധിച്ചു
കൊടൈക്കനാൽ:കൊടൈക്കനാലിൽ കണ്ണൂർ സ്വദേശിനിയായ വീട്ടമ്മ ആത്മഹത്യ ചെയ്ത സംഭവത്തിൽ പ്രതിയെ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് നാട്ടുകാർ റോഡിൽ കുത്തിയിരുന്ന് ഉപരോധം നടത്തി.കൊടൈക്കനാല്‍ എം എം സ്ട്രീറ്റ് പാസം ട്രസ്റ്റിന് സമീപം വാടകവീട്ടില്‍ താമസിക്കുന്ന മാഹി കാനോത്ത് വിട്ടില്‍ എന്‍ കെ ഷാജിന്റെ ഭാര്യ രോഹിണി നമ്ബ്യാരാ(44)ണ് വ്യാഴാഴ്ച രാത്രിയോടെ വീട്ടില്‍ തൂങ്ങി മരിച്ചത്.മുണ്ടേരിയിലെ നാരായണന്‍ നമ്ബ്യാരുടെയും ലക്ഷ്മിയമ്മയുടെയും മകളാണ് രോഹിണി നമ്ബ്യാര്‍.രോഹിണിക്ക് എട്ടു കുട്ടികളാണുള്ളത്. എട്ടുവര്‍ഷമായി കൊടൈക്കനാലിലാണ് ഇവരുടെ താമസം.അവിടെ വെള്ളംലോറി ജോലിക്കാരനായ ജയശീലന്‍ എന്നയാളുടെ ഉപദ്രവം സഹിക്കവയ്യാതെയാണ് താന്‍ ആത്മഹത്യ ചെയ്യുന്നതെന്ന് രോഹിണിയുടെ ആത്മഹത്യാ കുറിപ്പിലുണ്ട്. തന്നെ കൊടൈക്കനാലില്‍ത്തന്നെ സംസ്‌കരിക്കണമെന്നും ഭര്‍ത്താവ് ചിതയ്ക്ക് തീക്കൊളുത്തണമെന്നും രോഹിണിയുടെ കുറിപ്പിലുണ്ട്. ജയശീലനെതിരെ നേരത്തേ രോഹിണി പൊലീസില്‍ പരാതി നല്‍കിയിരുന്നു. പൊലീസ് ഇക്കാര്യത്തില്‍ നടപടി സ്വീകരിച്ചില്ലെന്നും ആക്ഷേപമുണ്ട്. രോഹിണിയുടെ ആത്മഹത്യ കുറിപ്പ് കണ്ടെത്തിയതിനെ തുടര്‍ന്നാണ് നാട്ടുകാര്‍ പ്രതിയെ അറസ്റ്റ് ചെയ്യണമെന്നാവശ്യവുമായി റോഡ് ഉപരോധിച്ചത്. ഭാര്യയെ ആത്മഹത്യയിലേക്ക് നയിച്ച സംഭവത്തെക്കുറിച്ച് അന്വേഷിക്കണമെന്നാവശ്യപ്പെട്ട് എന്‍ കെ ഷാജ് തമിഴ്‌നാട് ഡിജിപിക്ക് പരാതി നല്‍കി.പ്രതിയെ അറസ്റ്റ് ചെയ്യാതെ മൃതദേഹം സംസ്ക്കരിക്കാനാകില്ലെന്ന് പറഞ്ഞാണ് നാട്ടുകാർ റോഡ് ഉപരോധിച്ചത്. തുടര്‍ന്ന് പ്രതിയെ അറസ്റ്റ് ചെയ്യുമെന്ന് പൊലീസ് ഉറപ്പ് നല്‍കിയതിന് ശേഷമാണ് മൃതദേഹം സംസ്‌കരിക്കാന്‍ അനുവദിച്ചത്.കണ്ണുരിലെ താമസക്കാലത്ത് പേസ്റ്റ് രൂപത്തിലുള്ള ഡിറ്റര്‍ജന്റ് സ്വയം വികസിപ്പിച്ചെടുത്ത് വിപണിയിലെത്തിയതോടെ ഷാജ് എന്ന ലാലിയുടെ കുടുംബം നേരത്തേ വാര്‍ത്തകളില്‍ ഇടം നേടിയിരുന്നു.ദശരഥ് സാഗര്‍നരിമാന്‍, ഹിന്ദ്സൂരജ് നരസിംഹന്‍, റാംസപ്തേശ്വര്‍ ഋഗ്വേദ്, മയ്യഴി സ്വാതിസന്‍സ്‌കൃത, ദ്രുപദ് സന്യാസ് രക്ഷാബന്ധന്‍, ഒക്ടേവിയന്‍ സംവിദ് ഋതധ്യുമ്നന്‍, ഋതുസംയൂജ് ഏര്‍ലിമാന്‍, യാരിയ സംഗീത് നിരഞ്ജന്‍ എന്നിവരാണ് മക്കള്‍.
ഫിറ്റ്‌നസ് സെന്ററുകളില്‍ ശരീര പുഷ്ടിക്കായി നല്‍കുന്നത് മൃഗങ്ങള്‍ക്കുള്ള മരുന്നുകൾ;ഞെട്ടിക്കുന്ന റിപ്പോർട്ട് പുറത്ത്
കൊച്ചി:ഫിറ്റ്‌നസ് സെന്ററുകളില്‍ ശരീര പുഷ്ടിക്കായി നല്‍കുന്നത് മൃഗങ്ങള്‍ക്കുള്ള മരുന്നുകളെന്ന് റിപ്പോർട്ട്.12 ജില്ലകളില്‍ ഡ്രഗ്‌സ് കണ്‍ട്രോള്‍ വിഭാഗം നടത്തിയ റെയ്ഡിലാണ് ഞെട്ടിക്കുന്ന വിവരങ്ങള്‍ പുറത്തുവന്നത്. പരിശോധനയില്‍ നിരോധിത മരുന്നുകള്‍ പിടിച്ചെടുത്തു.കേരളത്തിലെ പല ജിമ്മുകളിലും ശരീര പുഷ്ടിക്കായി മൃഗങ്ങള്‍ക്കുള്ള മരുന്നുകള്‍ പ്രയോഗിക്കുന്നതായി ആരോപണമുയര്‍ന്നിരുന്നു. മാസങ്ങള്‍ക്ക് മുൻപ് എറണാകുളത്ത് നിന്ന് ഇത്തരത്തിലുള്ള മരുന്നുകള്‍ പിടിച്ചെടുത്തു. ഇതോടെയാണ് ഡ്രഗ്‌സ് വിഭാഗം പരിശോധന ശക്തമാക്കിയത്.തിരുവനന്തപുരം, പാലക്കാട് ഒഴികെയുള്ള ജില്ലകളിലാണ് പരിശോധന നടത്തിയത്. തൃശ്ശൂര്‍ പടിഞ്ഞാറെ കോട്ടയിലെ ഫോര്‍ച്യൂണ്‍ ഫിറ്റ്‌നസ് എന്ന സ്ഥാപനത്തില്‍ നിന്ന് മരുന്നുകളും സിറിഞ്ചും കണ്ടെടുത്തു. തൂക്കം കൂട്ടാന്‍ കോഴികളിലും പന്നികളിലും ഉപയോഗിക്കുന്ന ട്രെന്‍ബൊലോന്‍, മെത്തനോളന്‍, കുതിരകള്‍ക്ക് കൊടുക്കുന്ന സ്റ്റനസൊലോള്‍ എന്നീ രാസമൂലകങ്ങള്‍ അടങ്ങിയതാണ് മരുന്നുകള്‍.മരുന്നുകളെത്തുന്നത് ഓണ്‍ലൈന്‍ വഴിയാണെന്നാണ് അനുമാനം. ബള്‍ഗേറിയ, സൈപ്രസ് എന്നിവിടങ്ങളില്‍ നിര്‍മിച്ചതെന്ന് രേഖപ്പെടുത്തിയിരുന്ന ഇവ മരുന്നുകളുമായി ഒരു ബന്ധവുമില്ലാത്ത പാക്കറ്റുകളിലാണ് എത്തിയിരുന്നതെന്ന് അസിസ്റ്റന്റ് ഡ്രഗ്‌സ് കണ്‍ട്രോളര്‍ പിഎം ജയന്‍ പറഞ്ഞു.
കുംഭമാസ പൂജകൾക്കായി ശബരിമല നടതുറക്കാനിരിക്കെ ശബരിമലയിൽ വീണ്ടും നിയന്ത്രണങ്ങൾ ഏർപ്പെടുത്താനൊരുങ്ങി പോലീസ്
പത്തനംതിട്ട:കുംഭമാസ പൂജകൾക്കായി ശബരിമല നടതുറക്കാനിരിക്കെ ശബരിമലയിൽ വീണ്ടും നിയന്ത്രണങ്ങൾ ഏർപ്പെടുത്താനൊരുങ്ങി പോലീസ്.കുംഭമാസ പൂജകള്‍ക്കായി ഫെബ്രുവരി 12 ചൊവ്വാഴ്ച മുതല്‍ 17 ഞായറാഴ്ച വരെയാണ് ശബരിമല നടതുറക്കുക. യുവതീ പ്രവേശന വിഷയത്തിലുണ്ടായ പ്രതിഷേധങ്ങള്‍ കണക്കിലെടുത്ത് ഭക്തര്‍ക്ക് സുഗമമായ ദര്‍ശനം ഉറപ്പ് വരുത്താനാണ് നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുന്നതെന്ന് പത്തനംതിട്ട ജില്ലാ പൊലീസ് മേധാവി വാര്‍ത്താ കുറിപ്പില്‍ അറിയിച്ചു.സുരക്ഷ ഉറപ്പാക്കുന്നതിന്റെ ഭാഗമായി ചൊവ്വാഴ്ച ഭക്തര്‍, മാധ്യമ പ്രവര്‍ത്തകര്‍ അടക്കമുള്ളവരെ രാവിലെ പത്തിന് ശേഷം മാത്രമേ നിലയ്ക്കലില്‍ നിന്നും പമ്പ,സന്നിധാനം എന്നിവിടങ്ങളിലേക്ക് കടത്തിവിടൂ.