മഞ്ചേശ്വരം: കാസര്‍ഗോട്ട് കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ വെട്ടേറ്റു മരിച്ചു. പെരിയ കല്യോട്ട് കൃപേഷാണ്(24) മരിച്ചത്. കാറിലെത്തിയ അജ്ഞാത സംഘം കൃപേഷിനെ ഇടിച്ചു വീഴ്ത്തിയശേഷം വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു. കൂടെയുണ്ടായിരുന്ന ജോഷി എന്നയാള്‍ക്കും വെട്ടേറ്റു.ഗുരുതരമായി പരിക്കേറ്റ ജോഷിയെ മംഗലാപുരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.സംഭവത്തിനു പിന്നില്‍ സിപിഎമ്മാണെന്ന് കോണ്‍ഗ്രസ് ആരോപിച്ചു. കഴിഞ്ഞ കുറച്ചു ദിവസങ്ങളായി മേഖലയില്‍ സിപിഎം കോണ്‍ഗ്രസ് സംഘര്‍ഷം നിലനിന്നിരുന്നു. സംഭവത്തിൽ പ്രതിഷേധിച്ച് കാസർകോഡ് ജില്ലയിൽ കോൺഗ്രസ് നാളെ ഹർത്താലിന് ആഹ്വാനം ചെയ്തു.
പുൽവാമ ഭീകരാക്രമണം;പാകിസ്താന്റെ കൂടുതൽ പങ്ക് വ്യക്തമാക്കുന്ന തെളിവുകൾ ലഭിച്ചു
ശ്രീനഗർ:പുൽവാമ ഭീകരാക്രമണത്തിൽ പാകിസ്താന്റെ കൂടുതൽ പങ്ക് വ്യക്തമാക്കുന്ന തെളിവുകൾ ഇന്ത്യയ്ക്ക് ലഭിച്ചു.ജെയെ്‌ഷെ മുഹമ്മദ് ഭീകരവാദി മസൂദ് അസറാണ് ഭീകരാക്രമണത്തിന്റെ ആസൂത്രകനെന്നും പാകിസ്ഥാനിലെ സൈനിക ആശുപത്രിയില്‍ വെച്ചാണ് മസൂദ് അസര്‍ ഇന്ത്യന്‍ സേനയെ ആക്രമിക്കാനുള്ള പദ്ധതി തയ്യാറാക്കിയതെന്നും വ്യക്തമാക്കുന്ന തെളിവുകള്‍ ഇന്ത്യ പുറത്ത് വിട്ടു.ഇന്ത്യയോട് പ്രതികാരം ചെയ്യണമെന്ന ശബ്ദ സന്ദേശം പാക് സൈനിക ആശുപത്രിയില്‍ നിന്നും ജെയ്‌ഷെ മുഹമ്മദ് ക്യാമ്ബിലേക്ക് മസൂദ് അയച്ചതിന്റെ തെളിവും ലഭിച്ചിട്ടുണ്ട്. ഭീകരാക്രമണത്തില്‍ പാകിസ്ഥാന്‍റെ പങ്ക് വ്യക്തമാക്കുന്ന എല്ലാ തെളിവുകളും അന്താരാഷ്ട്ര ഏജന്‍സികള്‍ക്ക് കൈമാറാനാണ് ഇന്ത്യ തീരുമാനിച്ചിരിക്കുന്നതെന്നാണ് വിവരം.ഭീകരാക്രമണത്തിനുള്ള തിരിച്ചടിയായി മിന്നലാക്രമണം മുന്നില്‍ കണ്ട് അതിര്‍ത്തിയിലെ ഭീകരവാദ ക്യാമ്ബുകള്‍ പാകിസ്ഥാന്‍ ഒഴിപ്പിക്കുന്നതായുള്ള റിപ്പോര്‍ട്ടുകളും പുറത്തുവരുന്നുണ്ട്. ജമ്മു കശ്മീരിലെ പുല്‍വാമയില്‍ സിആര്‍പിഎഫ് വാഹന വ്യൂഹത്തിന് നേരെയുണ്ടായ തീവ്രവാദി ആക്രമണത്തില്‍ മലയാളിയായ ഹവില്‍ദാര്‍ വസന്തകുമാറടക്കം 40 ജവാന്മാരാണ് വീരമൃത്യു വരിച്ചത്.
ഡൽഹിയിലെ അർപിത് ഹോട്ടൽ തീപിടുത്തം; ഹോട്ടലുടമ അറസ്റ്റിൽ
ന്യൂഡൽഹി:മൂന്നു മലയാളികൾ ഉൾപ്പെടെ 17 പേരുടെ മരണത്തിന് ഇടയാക്കിയ ഡൽഹിയിലെ അർപിത് ഹോട്ടൽ തീപിടുത്തവുമായി ബന്ധപ്പെട്ട് ഹോട്ടലുടമ രാകേഷ് ഗോയൽ അറസ്റ്റിൽ.ദില്ലി പൊലീസിന്റെ ക്രൈംബ്രാഞ്ച് വിഭാഗമാണ് ഇയാളെ അറസ്റ്റ് ചെയ്തത്.ദില്ലി ഇന്ദിരാഗാന്ധി എയര്‍പോര്‍ട്ടില്‍ വച്ചായിരുന്നു അറസ്റ്റ്.തീപിടുത്തം ഉണ്ടായതിനു ശേഷം ഇയാൾ ഒളിവിൽ പോയിരുന്നു.വിദേശത്തേക്ക് കടന്നതായും റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നു. ഗോയലിനെ കൂടാതെ ഹോട്ടല്‍ മാനേജറിനെയും അസിസ്റ്റന്റ് മാനേജറിനെയും പൊലീസ് നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. കോടതിയില്‍ ഹാജരാക്കി കൂടുതല്‍ ചോദ്യം ചെയ്യലിനായി പൊലീസ് കസ്റ്റഡിയില്‍ വാങ്ങും.
ധീരജവാന് ജന്മനാടിന്റെ അന്ത്യാഞ്ജലി;ഔദ്യോഗിക ബഹുമതികളോടെ യാത്രാമൊഴി
വയനാട്:കശ്മീരിലെ പുല്‍വാമയില്‍ ഭീകരാക്രമണത്തില്‍ കൊല്ലപ്പെട്ട മലയാളി ജവാന്‍ വി.വി വസന്തകുമാറിന് ജന്മനാടിന്‍റെ കണ്ണീരിൽ കുതിർന്ന അന്ത്യാഞ്ജലി. മൃതദേഹം രാത്രി പത്തുമണിയോടെ തൃക്കെപ്പറ്റയിലെ കുടുംബശ്മശാനത്തിൽ ഔദ്യോഗിക ബഹുമതികളോടെ സംസ്‌കരിച്ചു.ഉച്ചക്ക് രണ്ടരയോടെ കരിപ്പൂര്‍ വിമാനത്താവളത്തില്‍ എത്തിച്ച മൃതദേഹം മലപ്പുറം ജില്ലാ കലക്ടര്‍ അമിത് മീണ ഏറ്റുവാങ്ങി.കേന്ദ്രമന്ത്രി അല്‍ഫോണ്‍സ് കണ്ണന്താനം, മന്ത്രിമാരായ ഇ.പി ജയരാജന്‍, എ.കെ ശശീന്ദ്രന്‍ എന്നിവരും വിമാനത്താവളത്തിലെത്തിയിരുന്നു. വയനാട്ടിലേക്കുള്ള യാത്രയില്‍ വിവിധ ഇടങ്ങളില്‍ വെച്ച് നിരവധി ആളുകളാണ് അന്തിമോപചാരം അര്‍പ്പിക്കാനെത്തിയത്.
നെടുമ്പാശ്ശേരിയിൽ വീടുകുത്തിത്തുറന്ന് അകത്തുകയറിയ മോഷ്ട്ടാക്കൾ വനിതാ ഡോക്റ്ററെ കത്തികാട്ടി ഭീഷണിപ്പെടുത്തി 90 പവൻ സ്വർണ്ണവും 50000 രൂപയും കവർന്നു
എറണാകുളം:നെടുമ്പാശ്ശേരിയിൽ വീടുകുത്തിത്തുറന്ന് അകത്തുകയറിയ മോഷ്ട്ടാക്കൾ വനിതാ ഡോക്റ്ററെ കത്തികാട്ടി ഭീഷണിപ്പെടുത്തി 90 പവൻ സ്വർണ്ണവും 50000 രൂപയും കവർന്നു.ഇന്ന് പുലർച്ചെ രണ്ടരയോടെയാണ് സംഭവം.ചെങ്ങമനാട് സാമൂഹ്യ ആരോഗ്യ കേന്ദ്രത്തിലെ ഡോ.ഗ്രെയ്‌സ് മാത്യുവിന്റെ വീട്ടിലാണ് കവർച്ച നടന്നത്.ഡോക്റ്ററുടെ ഭർത്താവ് അമേരിക്കയിലും മകൻ നേവിയിലുമാണ്.15 വർഷമായി ഇവർ തനിച്ചാണ് ഇവിടെ താമസം.വീടിന്റെ പിൻവശത്തെ വാതിൽ കുത്തിത്തുറന്ന് അകത്തുകടന്ന മോഷണ സംഘം ഡോക്റ്റർ കിടക്കുന്ന മുറിയിലെത്തി കത്തികാട്ടി ഭീഷണിപ്പെടുത്തി സ്വർണ്ണവും പണവും കവരുകയായിരുന്നു.കഴിഞ്ഞ ദിവസം ബാങ്കിലെ ലോക്കറിൽ നിന്നും എടുത്തതാണ് സ്വർണ്ണമെന്ന് ഡോക്റ്റർ പറഞ്ഞു.ബാങ്കിൽ നിന്നും സ്വർണ്ണവും പണവും പിൻവലിച്ചത് അറിയാവുന്നവരാണ് കവർച്ചയ്ക്ക് പിന്നിലെന്നാണ് സൂചന.
കള്ളപ്പണം വെളുപ്പിച്ചെന്ന കേസില്‍ റോബര്‍ട്ട് വദ്രയെയും കൂട്ടാളിയെയും അറസ്റ്റ് ചെയ്യുന്നത് മാര്‍ച്ച് 2 വരെ കോടതി തടഞ്ഞു
ന്യൂഡല്‍ഹി: കള്ളപ്പണം വെളുപ്പിച്ചെന്ന കേസില്‍ പ്രിയങ്ക ഗാന്ധിയുടെ ഭര്‍ത്താവ് റോബര്‍ട്ട് വദ്രയെയും കൂട്ടാളി മനോജ് അറോറയെയും അറസ്റ്റ് ചെയ്യുന്നത് മാര്‍ച്ച് 2 വരെ കോടതി തടഞ്ഞു.ഡെല്‍ഹി പട്യാല ഹൗസ് കോടതിയാണ് അറസ്റ്റ് തടഞ്ഞത്.ബിസിനസ് പങ്കാളികളുടെ സഹായത്തോടെ ബിനാമി ഇടപാട് വഴി ലണ്ടനില്‍ ആഡംബര വില്ല ഉള്‍പ്പെടെ സ്വത്ത് വകകള്‍ സമ്പാദിച്ചെന്ന കേസില്‍ എന്‍ഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റ് വദ്രയെ കഴിഞ്ഞ ദിവസം ചോദ്യം ചെയ്തിരുന്നു. വദ്രയുടെ ഉടമസ്ഥതയിലുള്ള റിയല്‍ എസ്റ്റേറ്റ് കമ്പനി ജീവനക്കാരന്‍ മനോജ് അറോറയുടെ പേരിലാണ് ചില സ്വത്തുക്കള്‍ വാങ്ങിയിരിക്കുന്നത്. എന്നാല്‍, ഈ പണത്തിന്‍റെ ഉറവിടം സംബന്ധിച്ച കൃത്യമായ വിവരം നല്‍കാന്‍ മനോജ് അറോറയക്ക് കഴിഞ്ഞില്ല. ഈ സാഹചര്യത്തിലാണ് വദ്രയെ ചോദ്യം ചെയ്തത്.എന്നാല്‍ ലണ്ടനില്‍ തന്റെ പേരില്‍ സ്വത്തുക്കളില്ലെന്നും മനോജ് അറോറയുമായി ബിസിനസ് ബന്ധങ്ങളില്ലെന്നുമാണ് വദ്ര അന്വേഷണ ഉദ്യോഗസ്ഥരോട് പറഞ്ഞത്.
പുല്‍വാമ ഭീകരാക്രമണത്തില്‍ വീരമൃത്യു വരിച്ച ജവാന്‍ വി വി വസന്തകുമാറിന്റെ മൃതദേഹം ജന്മനാട് ഏറ്റുവാങ്ങി
കോഴിക്കോട്:പുല്‍വാമ ഭീകരാക്രമണത്തില്‍ വീര മൃത്യു വരിച്ച ജവാന്‍ വി വി വസന്തകുമാറിന്റെ മൃതദേഹം ജന്മനാട് ഏറ്റുവാങ്ങി.എയര്‍ ഫോഴ‌്സിന്റെ പ്രത്യേക വിമാനത്തില്‍ കരിപ്പുര്‍ വിമാനത്താവളത്തില്‍ പകല്‍ രണ്ടിന‌് എത്തിച്ച മൃതദേഹം വ്യവസായ മന്ത്രി ഇ പി ജയരാജന്റെ നേതൃത്വത്തില്‍ സംസ്ഥാന ബഹുമതികളോടെ സ്വീകരിച്ചു. മന്ത്രിമാരായ എ കെ ശശീന്ദ്രന്‍, ഡോ. കെ ടി ജലീല്‍, കേന്ദ്ര മന്ത്രി അല്‍ഫോണ്‍സ് കണ്ണന്താനം എന്നിവരും അന്ത്യോപചാരം അര്‍പ്പിച്ചു.മുഖ്യമന്ത്രിക്കു വേണ്ടി മന്ത്രി ഇ പി ജയരാജനും ഗവര്‍ണര്‍ക്കായി കലക്ടര്‍ അമിത് മീണയും പുഷ‌്പചക്രം അർപ്പിച്ചു.എം പി മാരായ എം കെ രാഘവന്‍, ഇ ടി മുഹമ്മദ‌് ബഷീര്‍, പി വി അബ്ദുല്‍ വഹാബ‌് എം പി, എംഎല്‍എമാരായ സി കെ ശശീന്ദ്രന്‍, ഷാഫി പറമ്ബില്‍, പി അബ്ദുല്‍ ഹമീദ‌് എന്നിവരും എത്തി. വിമാനത്താവളത്തില്‍ 45 മിനിറ്റ‌് പൊതുദര്‍ശനം അനുവദിച്ചു. വീര ജവാന‌് പൊലീസും സിആര്‍പിഎഫും ഗാര്‍ഡ‌് ഓഫ‌് ഓണര്‍ നല്‍കി.തുടര്‍ന്ന് റോഡു മാര്‍ഗം കോഴിക്കോടുവഴി ജന്മനാടായ വയനാട്ടിലേക്ക് കൊണ്ടുപോയി.വയനാട് ലക്കിടിയിലെത്തിക്കുന്ന ഭൗതികദേഹം ലക്കിടി ഗവണ്‍മെന്റ് എല്‍ പി സ്‌കൂളില്‍ പൊതുദര്‍ശനത്തിനു വെക്കും. തുടര്‍ന്ന് ഔദ്യോഗിക ബഹുമതികളോടെ തൃക്കരിപ്പറ്റയില്‍ സംസ്‌കരിക്കും.
കൊട്ടിയൂർ പീഡനക്കേസ്;ഫാദര്‍ റോബിന്‍ വടക്കുംചേരി കുറ്റക്കാരനെന്ന് കോടതി
തലശ്ശേരി:കൊട്ടിയൂരില്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച കേസില്‍ പ്രതിയായ ഫാദര്‍ റോബിന്‍ വടക്കുംചേരി കുറ്റക്കാരനെന്ന് കോടതി.തലശ്ശേരി അഡീഷണല്‍ ജില്ലാ സെഷന്‍സ് കോടതിയാണ് വിധിപറഞ്ഞത്.മറ്റ് ആറ് പ്രതികളെയും വെറുതെവിട്ടു.തുടക്കത്തില്‍ 10 പ്രതികള്‍ ഉണ്ടായിരുന്ന കേസില്‍ നിന്നും മൂന്ന് പേരെ സുപ്രീം കോടതി ഒഴിവാക്കിയിരുന്നു. ബാക്കിയുള്ള 7 പേരാണ് വിചാരണ നേരിട്ടത്. ഒന്നാം പ്രതിയായ ഫാദര്‍ റോബിന്‍ വടക്കംചെറിയെ കൂടാതെ സഹായി തങ്കമ്മ നെല്ലിയാനി,ഡോ ലിസ് മരിയ,സിസ്റ്റര്‍ അനീറ്റ,സിസ്റ്റര്‍ ഒഫീലിയ,തോമസ് ജോസഫ് തേരകം,ഡോ ബെറ്റി ജോസഫ് എന്നിവരാണ് മറ്റ് പ്രതികള്‍.വിചാരണക്കിടെ പെണ്‍കുട്ടിയും രക്ഷിതാക്കളും കൂറ് മാറിയിരുന്നെങ്കിലും ശാസ്ത്രീയമായ തെളിവുകള്‍ വൈദികന് തിരിച്ചടിയാവുകയായിരുന്നു. കമ്പ്യൂട്ടർ പഠിക്കാനായി വന്ന പെണ്‍കുട്ടിയെ ഫാദര്‍ റോബിന്‍ വടക്കംചേരി പീഡിപ്പിച്ചു ഗര്‍ഭിണിയാക്കി എന്നാണ് കേസ്. പെണ്‍കുട്ടി പ്രസവിച്ചതോടെ 2017 ഫെബ്രുവരി 26 നാണ് സംഭവം പുറംലോകം അറിഞ്ഞത്.ഇതോടെ കാനഡയിലേക്ക് കടക്കാന്‍ ശ്രമിച്ച ഫാദര്‍ റോബിനെ വിമാനത്താവളത്തിലേക്കുള്ള യാത്ര മധ്യേയാണ് അന്വേഷണ സംഘം അറസ്റ്റ് ചെയ്യുകയായിരുന്നു.കഴിഞ്ഞ വര്‍ഷം ഓഗസ്റ്റ് ഒന്നിനാണ് വിചാരണ ആരംഭിച്ചത്.
കൊട്ടിയൂർ പീഡനക്കേസ്;വൈദികൻ പ്രതിയായ കേസിൽ കോടതി വിധി ഇന്ന്
കണ്ണൂർ:കൊട്ടിയൂരില്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ വൈദികന്‍ പീഡിപ്പിച്ചു ഗര്‍ഭിണിയാക്കിയെന്ന കേസില്‍ വിധി ഇന്ന്.തലശ്ശേരി അഡീഷനല്‍ സെഷന്‍സ് കോടതിയാണ് വിധിപറയുക.ഫാ. റോബിന്‍ വടക്കുംചേരി (49)യാണ് കേസിലെ മുഖ്യപ്രതി.പീഡനത്തിനിരയായ പെൺകുട്ടി കൂത്തുപറമ്പ് തൊക്കിലങ്ങാടി ക്രിസ്തുരാജ ആശുപത്രിയില്‍ വച്ച് പ്രസവിച്ചിരുന്നു. ഇതിനു ശേഷം നവജാത ശിശുവിനെ വയനാട്ടിലെ കേന്ദ്രത്തിലേക്കു മാറ്റുന്നതിനു ഗൂഢാലോചന നടത്തുകയും കാറില്‍ കുട്ടിയെ കടത്തിക്കൊണ്ടു പോകുകയും ചെയ്ത കൊട്ടിയൂര്‍ നെല്ലിയാനി വീട്ടില്‍ തങ്കമ്മ എന്ന അന്നമ്മ (56), സിസ്റ്റര്‍ ലിസ് മരിയ, സിസ്റ്റര്‍ അനീറ്റ, സിസ്റ്റര്‍ ഒഫീലിയ മാത്യു, വയനാട് ജില്ലാ ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റി മുന്‍ ചെയര്‍മാന്‍ ഫാ. തോമസ് ജോസഫ് തേരകം, മുന്‍ അംഗം സിസ്റ്റര്‍ ബെറ്റി ജോസഫ് എന്നിവരാണു കേസിലെ മറ്റു പ്രതികള്‍.ആശുപത്രിയില്‍ കുട്ടിയെ ചികിത്സിച്ച ഡോക്ടര്‍മാരും ആശുപത്രി അഡ്മിനിസ്ട്രേറ്ററും കേസില്‍ പ്രതികളായിരുന്നുവെങ്കിലും ഇവര്‍ നല്‍കിയ ഹര്‍ജി പരിഗണിച്ച സുപ്രീം കോടതി കേസില്‍ നിന്ന് ഒഴിവാക്കിയിരുന്നു.
കരിഞ്ചന്തയിലേക്ക് കടത്താന്‍ സൂക്ഷിച്ചിരുന്ന രണ്ട് ലോഡ് റേഷനരി പിടിച്ചെടുത്ത സംഭവത്തില്‍ എട്ട് ഭക്ഷ്യവകുപ്പ് ഉദ്യോഗസ്ഥർക്കെതിരെ നടപടി
നെയ്യാറ്റിൻകര:കരിഞ്ചന്തയിലേക്ക് കടത്താന്‍ സൂക്ഷിച്ചിരുന്ന രണ്ട് ലോഡ് റേഷനരി പിടിച്ചെടുത്ത സംഭവത്തില്‍ എട്ട് ഭക്ഷ്യവകുപ്പ് ഉദ്യോഗസ്ഥർക്കെതിരെ നടപടി.ഡിപ്പോകളുടെ ചുമതലയുള്ള സീനിയര്‍ അസിസ്റ്റന്റ് ബാബുരാജിനെ സസ്‌പെന്‍ഡ് ചെയ്യുകയും വില്‍ സപ്ലൈസിലേയും സപ്ലൈകോയിലേയും ഏഴ് ഉദ്യോഗസ്ഥരെ സ്ഥലമാറ്റുകയും ചെയ്തു.കൊല്ലത്ത് പൊലീസ് പിടിച്ചെടുത്ത മൂന്ന് ലോഡ് റേഷനരിയും നെയ്യാറ്റിന്‍കരയില്‍ നിന്ന് കടത്തിയതാണന്ന് തെളിഞ്ഞതോടെയാണ് ഉദ്യോഗസ്ഥര്‍ തന്നെ റേഷനരി കടത്തുന്നതായി സൂചന ലഭിച്ചത്. റേഷന്‍കടകളിലേക്ക് കൊടുക്കേണ്ട അരിയുടെ തൂക്കത്തില്‍ കുറവ് വരുത്തിയാണ് ഇവര്‍ പുറത്തേക്ക് കടത്താനുള്ള അധിക അരി കണ്ടെത്തിയതെന്ന് പരിശോധനയില്‍ തെളിഞ്ഞിരുന്നു.ഇതിന്റ അടിസ്ഥാനത്തിലാണ് ഡിപ്പോകളുടെ ചുമതലയുള്ള സിവില്‍ സപ്ലൈസ് വകുപ്പിലെ സീനിയര്‍ അസിസ്റ്റന്റ് സി ബാബുരാജിനെ സസ്‌പെന്‍ഡ് ചെയ്തത്.