ന്യൂഡൽഹി:കസ്റ്റഡിയിലുള്ള ഇന്ത്യൻ പൈലറ്റ് അഭിനന്ദ് വര്‍ധമാനെ നാളെ വിട്ടുനൽകുമെന്ന് പാക്കിസ്ഥാൻ.പാകിസ്ഥാന്‍ പാര്‍ലമെന്‍റിലാണ് പ്രധാനമന്ത്രി ഇമ്രാന്‍ ഖാൻ ഇക്കാര്യം വ്യക്തമാക്കിയത്. അഭിനന്ദന്‍ വര്‍ധമാനെ തിരിച്ചെത്തിക്കാന്‍ ഇന്ത്യനേരത്തെ നീക്കം ശക്തമാക്കിയിരുന്നു. പ്രധാനമായും നയതന്ത്രതലത്തിലുള്ള ശ്രമമാണ് അഭിനന്ദനെ തിരികെയെത്തിക്കാന്‍ ഇന്ത്യ നടത്തിയത്.നേരത്തെ അതിര്‍ത്തിയിലെ സ്ഥിതിഗതികള്‍ മെച്ചപ്പെട്ടാല്‍ അഭിനന്ദന്‍ വര്‍ധമാനെ വിട്ടയക്കുന്ന കാര്യം പരിഗണിക്കുമെന്നു പാക് വിദേശകാര്യമന്ത്രി ഷാ മെഹ്മൂദ് ഖുറേഷി വ്യക്തമാക്കിയിരുന്നു.അഭിനന്ദന്‍ വര്‍ധമാന്‍റെ കാര്യത്തില്‍ യാതൊരു ഉപാധിക്കും തയാറല്ലെന്ന് കേന്ദ്രസര്‍ക്കാര്‍ നേരത്തെ വ്യക്തമാക്കിയിരുന്നു. അഭിനന്ദന്‍ വര്‍ധമാനെ ജനീവ ഉടന്പടിയുടെ അടിസ്ഥാനത്തില്‍ വിട്ടയക്കണം. അഭിനന്ദനെ കസ്റ്റഡിയില്‍ വയ്ക്കുന്നത് ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള ഉടന്പടികളുടെ ലംഘനമാണെന്നും എത്രയും വേഗം അദ്ദേഹത്തെ വിട്ടയ്ക്കണമെന്നും ഇന്ത്യ ആവശ്യപ്പെട്ടിരുന്നു.അതിര്‍ത്തി ലംഘിച്ചെത്തിയ പാക് വിമാനങ്ങളെ തുരത്തുന്നതിനിടെയാണ് മിഗ് 21 വിമാനം തകര്‍ന്ന് പൈലറ്റ് അഭിനന്ദന്‍ വര്‍ധമാന്‍ പാക് സൈന്യത്തിന്‍റെ പിടിയിലായത്.
കസ്റ്റഡിയിലുള്ള ഇന്ത്യൻ പൈലറ്റിനെ വിട്ടുനൽകാൻ തയ്യാറാണെന്ന് പാക്കിസ്ഥാൻ
ഇസ്ലാമാബാദ്: തങ്ങളുടെ കസ്റ്റഡിയിലുള്ള പൈലറ്റ് വിംഗ് കമാന്‍ഡര്‍ അഭിനന്ദന്‍ വര്‍ധമാനെ വിട്ടുനല്‍കാന്‍ തയ്യാറെന്ന് പാക് വിദേശകാര്യമന്ത്രി ഷാ മെഹ്മൂദ് ഖുറേഷി. അതിര്‍ത്തിയിലെ സ്ഥിതിഗതികള്‍ മെച്ചപ്പെട്ടാല്‍ ഇക്കാര്യം പരിഗണിക്കുമെന്നും അദ്ദേഹം പറഞ്ഞു. ഇന്ത്യ-പാക് ബന്ധം മെച്ചപ്പെടുത്താനുള്ള ശ്രമങ്ങല്‍ ആരംഭിക്കുമെന്നും ഖുറേഷി പാക് മാധ്യമത്തിനു നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു.ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി ടെലിഫോണിലൂടെ ചര്‍ച്ച നടത്താന്‍ ഇമ്രാന്‍ ഖാന്‍ തയാറാണെന്നും ഖുറേഷി കൂട്ടിച്ചേര്‍ത്തു. അതേസമയം അഭിനന്ദൻ വർധമാന്റെ കാര്യത്തിൽ യാതൊരു ഉപാധിക്കും തയ്യാറല്ലെന്നും ജനീവ കരാറിന്റെ അടിസ്ഥാനത്തിൽ അദ്ദേഹത്തെ വിട്ടയക്കണമെന്നും കസ്റ്റഡിയിൽ വെയ്ക്കുന്നത് ഇന്ത്യയും പാക്കിസ്ഥാനും തമ്മിലുള്ള ഉടമ്പടിയുടെ ലംഘനമാണെന്നും കേന്ദ്രം വ്യക്തമാക്കി.ഇന്ത്യൻ വ്യോമാതിർത്തി ലംഘിച്ച് പാക്കിസ്ഥാൻ നടത്തിയ വ്യോമാക്രമണം ചെറുക്കുന്നതിനിടെ ഇന്ത്യയുടെ മിഗ് 21 വിമാനം തകർന്നാണ് പൈലറ്റായ അഭിനന്ദൻ പാക് പിടിയിലാകുന്നത്.
തലശ്ശേരി നഗരത്തിൽ പൈപ്പ് ബോംബ് സ്ഫോടനം; മൂന്നുപേർക്ക് പരിക്ക്
തലശ്ശേരി:തലശേരി നഗരത്തില്‍ ബോംബ് സ്ഫോടനം. നഗരത്തിലെ മുകുന്ദ മല്ലർ റോഡിൽ ബി.ജെ.പി മണ്ഡലം കമ്മറ്റി ഓഫീസിന് എതിർവശത്തെ ഗ്രൗണ്ടിലുണ്ടായ ഇന്ന് രാവിലെ 12മണിയോടെയാണ് ഉഗ്ര ശബ്ദത്തില്‍ സ്ഫോടനം ഉണ്ടായത്.പൈപ്പ് ബോംബാണ് പൊട്ടിത്തെറിച്ചതെന്നാണ് പ്രാഥമിക നിഗമനം. സ്ഥോടനത്തിൽ മൂന്ന് പേർക്ക് ഗുരുതരമായി പരിക്കേറ്റു.കൊല്ലം സ്വദേശി സക്കീര്‍ (36), പേരാമ്പ്ര കരികുളത്തില്‍ പ്രവീണ്‍ (33), വേളം പുളിയര്‍ കണ്ടി റഫീഖ് (34) എന്നിവർക്കാണ് പരിക്കേറ്റത്.ഇവരെ തലശ്ശേരി ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.തലശേരിയിലെ പൂജാ സ്റ്റോറിലേക്ക് പച്ചിലമരുന്നുകള്‍ ശേഖരിച്ച് കടകളിൽ വിൽപ്പന നടത്തുന്ന മൂവരും അരയാൽ മൊട്ട് ശേഖരിക്കുന്നതിനിടെ അവിടെ ഉണ്ടായിരുന്ന ചെറിയ കല്ലുകൾ മാറ്റി കൂട്ടിയിട്ട കല്ലുകൾക്ക് മീതെ ഇട്ടപ്പോഴാണ് വൻ ശബ്ദത്തോടെ സ്ഫോടനം നടന്നത്.സ്ഫോടനത്തില്‍ പ്രവീണിന്റെ മൂക്ക് ചിതറിയ നിലയിലാണുള്ളത്. സക്കീറിന്റെ ഇരുകാലുകള്‍ക്കും സാരമായ പരിക്കേറ്റിട്ടുണ്ട്. റഫീഖിന്റെ കേള്‍വി ശക്തി നഷ്ടപ്പെട്ടിട്ടുണ്ട്. വിവരമറിഞ്ഞ് പോലിസ് സ്ഥലത്ത് എത്തി. പരിക്കേറ്റവരെ എ.എൻ ഷംസീർ എംഎൽഎ, നഗരസഭ ചെയർമാൻ സി.കെ രമേശൻ, വൈസ് ചെയർപേഴ്സൺ നജിമഹാഷിം, നരസഭ പ്രതിപക്ഷ നേതാവ് സാജിത ടീച്ചർ തുടങ്ങിയവർ സന്ദർശിച്ചു. സ്ഫോടനത്തിനു പിന്നില്‍ ബിജെപിയാന്നെന്ന് എ.എന്‍ ഷംസീര്‍ എംഎല്‍എ ആരോപിച്ചു.
കോണ്‍ഗ്രസിന് തിരിച്ചടി; നാഷണല്‍ ഹെറാള്‍ഡ് ദിനപത്രത്തിന്റെ കെട്ടിടം ഒഴിയണമെന്ന് ഡൽഹി ഹൈക്കോടതി ഉത്തരവ്
ന്യൂഡൽഹി:നാഷണല്‍ ഹെറാള്‍ഡ് ദിനപത്രത്തിന്റെ കെട്ടിടം ഒഴിയണമെന്ന് ഡൽഹി ഹൈക്കോടതി ഉത്തരവ്.സിംഗിള്‍ ബഞ്ച് ഉത്തരവ് ഹൈക്കോടതി ഡിവിഷന്‍ ബഞ്ച് ശരിവയ്ക്കുകയായിരുന്നു. അസോസിയേറ്റഡ് ജേര്‍ണലിന്റെ ഹര്‍ജി ഡെല്‍ഹി ഹൈക്കോടതി തള്ളി.ദിനപത്രം പ്രസിദ്ധീകരിക്കാനാണ് 1962ല്‍ അസോസിയേറ്റ് ജേര്‍ണലിന് കെട്ടിടം ലീസിന് നല്‍കിയത്. അസോസിയേറ്റ് ജേര്‍ണലിന്‍റെ ഉടമസ്ഥതയിലുള്ള നാഷണല്‍ ഹെറാള്‍ഡിന്‍റെ ഓഹരികള്‍ സോണിയാഗാന്ധിയും രാഹുല്‍ ഗാന്ധിയും അംഗങ്ങളായ യംങ് ഇന്ത്യ കമ്പനിയിലേക്ക് മാറ്റിയിരുന്നു. എന്നാല്‍ ഇപ്പോള്‍ പത്രം പ്രസിദ്ധീകരിക്കുന്നില്ലെന്ന് കാണിച്ച് കേന്ദ്ര നഗരവികസന മന്ത്രാലയം കെട്ടിടം ഒഴിയാന്‍ നോട്ടീസ് നല്‍കുകയായിരുന്നു.ഇത് ചോദ്യം ചെയ്തുള്ള ഹര്‍ജി നേരത്തെ ഡെല്‍ഹി ഹൈക്കോടതി സിംഗിള്‍ ബെഞ്ച് തള്ളിയിരുന്നു. അതിനെതിരെ അസോസിയേറ്റ് ജേര്‍ണല്‍ നല്‍കിയ ഹര്‍ജിയിലാണ് ഡിവിഷന്‍ ബെഞ്ചിന്റെ വിധി.
വയനാട്ടിൽ വീണ്ടും രോഗലക്ഷണങ്ങളോടെ ഒരാൾക്ക് കൂടി കുരങ്ങുപനി സ്ഥിതീകരിച്ചു
വയനാട്: വയനാട്ടിൽ വീണ്ടും രോഗലക്ഷണങ്ങളോടെ ഒരാൾക്ക് കൂടി കുരങ്ങുപനി സ്ഥിതീകരിച്ചു കഴിഞ്ഞ ദിവസമാണ് വയനാടിന്റെ അതിര്‍ത്തിപ്രദേശമായ ബൈരക്കുപ്പ സ്വദേശിയായ യുവാവ് ജില്ലാ ആശുപത്രിയില്‍ ചികില്‍സയ്ക്കായി എത്തിയത്.ഇയാള്‍ കുരങ്ങു പനിയുടെ ലക്ഷണങ്ങള്‍ കാണിച്ചതിനാല്‍ സാമ്ബിള്‍ മണിപ്പാല്‍ വൈറോളജി ലാബില്‍ പരിശോധനയ്ക്കായി അയച്ചിരുന്നു.രോഗം സ്ഥിരീകരിച്ചെങ്കിലും നിലവില്‍ ഇയ്യാളുടെ ആരോഗ്യസ്ഥിതി തൃപ്തികരമാണെന്നും നിലവില്‍ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് അധികൃതര്‍ അറിയിച്ചു.ഇതോടെ ബൈരക്കുപ്പയിലും വയനാട്ടിലുമായി കുരങ്ങു പനി സ്ഥിരീകരിച്ചവരുടെ എണ്ണം മൂന്നായി ഉയര്‍ന്നു.ജനുവരി മാസത്തിലായിരുന്നു രോഗബാധ സ്ഥിതീകരിച്ചത്. രോഗബാധ തടയുന്നതിനായി ആരോഗ്യവകുപ്പും ജില്ലാ ഭരണകൂടവും ശക്തമായ മുന്‍കരുതലുകള്‍ സ്വീകരിച്ചിട്ടുണ്ട്.
പരിയാരം മെഡിക്കൽ കോളേജ് പൂർണ്ണമായും സർക്കാർ ഏറ്റെടുത്തു
പരിയാരം:പരിയാരം മെഡിക്കൽ കോളേജും അനുബന്ധ സ്ഥാപനങ്ങളും സർക്കാർ ഏറ്റെടുക്കുന്നതിനായി ഓർഡിനൻസ് കൊണ്ടുവരാൻ മന്ത്രിസഭാ തീരുമാനം.ഓർഡിനൻസിന് ഗവർണർ അംഗീകാരം നൽകുന്നതോടെ പരിയാരം മെഡിക്കൽ കോളേജ്,ഡെന്റൽ കോളേജ്,അക്കാദമി ഓഫ് ഫാർമസ്യൂട്ടിക്കൽ സയൻസസ്,കോളേജ് ഓഫ് നഴ്സിംഗ്,സ്കൂൾ ഓഫ് നഴ്സിംഗ്,സഹകരണ ഹൃദയാലയ,മെഡിക്കൽ കോളേജ് പബ്ലിക് സ്കൂൾ,ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് പാരാമെഡിക്കൽ സയൻസസ് എന്നീ എട്ടു സ്ഥാപനങ്ങൾ സർക്കാരിന്റെ പൂർണ്ണ നിയന്ത്രണത്തിലാകും.പ്രത്യേക നിയന്ത്രണബോർഡിനു കീഴിലായിരുന്നു കോളേജ്.മെഡിക്കൽ കോളേജിന്റെ സുഗമമായ നടത്തിപ്പിന് വേണ്ടിയാണ് സർക്കാർ ഏറ്റെടുക്കുന്നതെന്ന് ആരോഗ്യമന്ത്രി കെ.കെ ശൈലജ അറിയിച്ചു.സർക്കാർ ഏറ്റെടുക്കുന്നതോടെ കോളേജിലെ വിവിധ കോഴ്സുകളിൽ വിദ്യാർത്ഥികൾക്ക് സർക്കാർ ഫീസിൽ പഠിക്കാനാകും.മറ്റു മെഡിക്കൽ കോളേജുകളിലെ പോലെ രോഗികൾക്ക് സൗജന്യ ചികിത്സയും ലഭ്യമാകും.
അതേസമയം പരിയാരം മെഡിക്കല്‍ കോളജും മറ്റ് എട്ട് അനുബന്ധ സ്ഥാപനങ്ങളും സര്‍ക്കാര്‍ ഏറ്റെടുത്ത വാര്‍ത്ത അത്യാഹ്ലാദത്തോടെയാണ് ജീവനക്കാർ സ്വീകരിച്ചത്.ഏറ്റെടുക്കല്‍ സംബന്ധിച്ച് ചൊവ്വാഴ്ച്ച തന്നെ വിവരം ലഭിച്ചതിനാല്‍ പാല്‍പായസം ഉള്‍പ്പെടെയുള്ള മധുരപലഹാരങ്ങളും മറ്റും നേരത്തെ തന്നെ ജീവനക്കാര്‍ എത്തിച്ചിരുന്നു.പരിയാരം മെഡിക്കല്‍ കോളജ് എംപ്ലോയീസ് യൂണിയന്‍ -സിഐടിയു-ന്റെ നേതൃത്വത്തില്‍ നൂറുകണക്കിന് ജീവനക്കാര്‍ കാമ്ബസില്‍ ആഹ്‌ളാദപ്രകടനം നടത്തി. തുടര്‍ന്ന് നടന്ന പൊതുയോഗം ടി.വി.രാജേഷ് എംഎല്‍എ ഉദ്ഘാടനം ചെയ്തു.കൂത്തുപറമ്ബില്‍ നടന്ന സമരം തന്നെ പരിയാരം മെഡിക്കല്‍ കോളജ് ഏറ്റെടുക്കാന്‍ വേണ്ടിയായിരുന്നുവെന്നും, അത് ഇപ്പോള്‍ യാഥാര്‍ഥ്യമായിരിക്കയാണെന്നും അദ്ദേഹം പറഞ്ഞു. ഒട്ടേറെ നൂലാമാലകളില്‍ കുടുങ്ങിനില്‍ക്കുന്നതിനാലാണ് ഏറ്റെടുക്കല്‍ വൈകിയതെന്നും ഇപ്പോള്‍ എല്ലാ പ്രശ്‌നങ്ങളും പരിഹരിച്ച് മെഡിക്കല്‍ കോളജ് ഏറ്റെടുക്കുക എന്ന കാല്‍ നൂറ്റാണ്ട് പിന്നിട്ട ആവശ്യം അംഗീകരിക്കപ്പെടുകയാണെന്നും അടുത്ത വര്‍ഷത്തെ എംബിബിഎസ് ഉള്‍പ്പെടെ എല്ലാ കോഴ്‌സുകളിലേക്കുമുള്ള പ്രവേശനം പുര്‍ണ്ണമായും സര്‍ക്കാര്‍ ഫീസ് അനുസരിച്ചായിരിക്കുമെന്നും ടി.വി.രാജേഷ് പറഞ്ഞു.താല്‍ക്കാലിക ജീവനക്കാര്‍ ഉള്‍പ്പെടെ ആരേയും പിരിച്ചുവിടാതെയാണ് ഏറ്റെടുക്കല്‍ പൂര്‍ത്തിയാക്കിയിരിക്കുന്നതെന്ന പ്രഖ്യാപനത്തെ വലിയ കയ്യടികളോടെയാണ് ജീവനക്കാര്‍ സ്വാഗതം ചെയ്തത്. എംപ്ലോയീസ് യൂണിയന്‍ പ്രസിഡന്റ് കെ.പത്മനാഭന്‍ അധ്യക്ഷത വഹിച്ചു. പി.ബാലകൃഷ്ണന്‍, ഡോ.ടി.കെ.ശില്‍പ്പ, സീബാ ബാലന്‍ എന്നിവര്‍ പ്രസംഗിച്ചു.
പാക്കിസ്ഥാൻ കസ്റ്റഡിയിലുള്ള പൈലറ്റിന്റെ മോചനത്തിനായി നയതന്ത്ര നീക്കങ്ങൾ സജീവമാക്കി ഇന്ത്യ
ന്യൂഡൽഹി:പാക്കിസ്ഥാൻ കസ്റ്റഡിയിലുള്ള വ്യോമസേനാ വിങ് കമാൻഡർ അഭിനന്ദൻ വർധമന്റെ മോചനത്തിനായി നയതന്ത്ര നീക്കങ്ങൾ സജീവമാക്കി ഇന്ത്യ.ജനീവ കരാർ പാലിച്ച് യുദ്ധത്തടവുകാരനായ പൈലറ്റിനെ ഉടൻ വിട്ടുനല്കണമെന്ന് ഇന്ത്യ ഔദ്യോഗികമായി പാക്കിസ്ഥാനോട് ആവശ്യപ്പെട്ടു.1949 ലെ ജനീവ കരാര്‍ പ്രകാരം യുദ്ധത്തിലോ പട്ടാള നടപടികള്‍ക്കിടയിലോ കസ്റ്റഡിയിലാകുന്ന സൈനികര്‍ യുദ്ധ തടവുകാരനാണ്. റാങ്ക് അനുസരിച്ചുള്ള പരിഗണന നല്‍കി വേണം കസ്റ്റഡിയില്‍ വയ്ക്കാന്‍. കുടുംബാംഗങ്ങളുമായി സംസാരിക്കാനുളള അവസരം, ഭക്ഷണം ചികിത്സാ സൗകര്യങ്ങള്‍ എന്നിവ നല്‍കണം. യാതൊരു തരത്തിലുളള പരിക്കും ഏല്‍പിക്കരുത്. പാക് കസ്റ്റഡിയിലുള്ള വൈമാനികനെ വിട്ടു കിട്ടാന്‍ ഈ ജനീവ കരാറാണ് ഇന്ത്യ ചൂണ്ടിക്കാണിക്കുന്നത്. എന്നാൽ ഇത് സംബന്ധിച്ച് പാക്കിസ്ഥാന്റെ ഭാഗത്തു നിന്നും പ്രതികരണങ്ങളൊന്നും വന്നിട്ടില്ല.നയതന്ത്രതലത്തില്‍ പൈലറ്റിന്‍റെ മോചനത്തിനായുള്ള ശ്രമം നടത്തുകയാണ് ഇന്ത്യയിപ്പോള്‍. പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്നലെ രണ്ട് തവണ മൂന്ന് സേനാ മേധാവികളുമായി ചര്‍ച്ച നടത്തി. പാക്കിസ്ഥാന്‍റെ സമ്മര്‍ദങ്ങള്‍ക്കു മുന്നില്‍ വഴങ്ങേണ്ടതില്ലെന്ന നിര്‍ദേശമാണ് സൈന്യത്തിന് സര്‍ക്കാര്‍ നല്‍കിയിട്ടുള്ളത്. ഇന്നലെ രാത്രി വൈകിയും പ്രധാനമന്ത്രിയുടെ വസതിയില്‍ തിരക്കിട്ട ഉന്നതതല യോഗങ്ങള്‍ നടന്നു.നയതന്ത്ര ഇടപെടല്‍ ഉണ്ടായാല്‍ പിടിയിലായ സൈനികനെ ഒരാഴ്ചയ്ക്കം വിട്ടയക്കണമെന്നാണ് ജനീവ കരാര്‍ നിര്‍ദേശം. വിംഗ് കമാന്‍ഡര്‍ അഭിനന്ദന്‍ വര്‍ധമാന്‍റെ കരാര്‍ പാലിച്ച് വിട്ടയ്ക്കണമെന്നാണ് ഇന്ത്യ പാകിസ്ഥാനോട് ആവശ്യപ്പെടുന്നത്. വ്യോമസേനയുടെ പ്രത്യേക പരിശീലനം നേടിയ സുര്യ കിരണ്‍ അംഗമാണ് വിംഗ് കമാന്‍ഡര്‍ അഭിനന്ദന്‍ വര്‍ധമാന്‍. ഇന്നലെ രാവിലെയോടെ വ്യോമാതിര്‍ത്തി കടന്നു വന്ന പാക് പോര്‍വിമാനങ്ങളെ തുരത്തുന്നതിനിടെയാണ് ഇന്ത്യന്‍ വ്യോമസേനയുടെ മിഗ്-21 വിമാനം അതിര്‍ത്തിയില്‍ തകര്‍ന്നു വീണത്. അപകടത്തില്‍ നിന്ന് പൈലറ്റ് അഭിനന്ദന്‍ വര്‍ധന്‍ രക്ഷപ്പെട്ടെങ്കിലും അദ്ദേഹവും വിമാനവും ചെന്നു പതിച്ചത് പാക് അധീന കശ്മീരിലാണ്. പിന്നീട് ഇദ്ദേഹത്തെ പ്രദേശവാസികളും പാക് സൈനികരും പിടികൂടി സുരക്ഷാ ഏജന്‍സികള്‍ക്ക് കൈമാറുകയാണ് ഉണ്ടായത്.
നിയന്ത്രണരേഖയിൽ വീണ്ടും പാക് വെടിവെയ്പ്പ്; തിരിച്ചടിച്ച് ഇന്ത്യ
ശ്രീനഗർ:നിയന്ത്രണരേഖയിൽ വീണ്ടും പാക് വെടിവെയ്പ്പ്.പൂഞ്ചിലെ കൃഷ്ണഘട്ടി സെക്ടറിലെ ഇന്ത്യന്‍ സൈനിക പോസ്റ്റുകള്‍ക്ക് നേരെയാണ് പാക് സൈന്യം വീണ്ടും വെടിയുതിര്‍ത്തത്. രാവിലെ 6 മുതല്‍ 7 മണി വരെയാണ് വെടിവെപ്പ് ഉണ്ടായത്.അതേസമയം ഇന്ത്യന്‍ സൈന്യം ശക്തമായി തിരിച്ചടിച്ചു.ഏറ്റുമുട്ടൽ ഇപ്പോഴും തുടരുകയാണ്.കഴിഞ്ഞ ദിവസം രാവിലെ പാകിസ്താന്‍റെ ഭാഗത്ത് നിന്ന് പ്രകോപനം ഉണ്ടായിരുന്നു.അതിര്‍ത്തിയിലെ ആറ് ഇടങ്ങളില്‍ സൈനിക പോസ്റ്റുകള്‍ക്ക് നേരെ വെടിവെപ്പ് നടത്തിയിരുന്നു. ഇതിനെല്ലാം ഇന്ത്യ ശക്തമായ തിരിച്ചടിയും നൽകിയിരുന്നു.കൃഷ്ണഗട്ടിയിലടക്കം 12 ഇടങ്ങളില്‍ പാകിസ്താന്‍ വെടി നിര്‍ത്തല്‍ കരാര്‍ ലംഘിച്ചു.സിയാല്‍കോട്ട് ഉള്‍പ്പെടെയുള്ള പ്രദേശങ്ങളില്‍ പാക് സൈന്യം ആയുധ സന്നാഹങ്ങള്‍ കൂട്ടുന്നുണ്ടെന്ന് റിപ്പോര്‍ട്ടുണ്ട്. കറാച്ചി മേഖലയില്‍ യുദ്ധവിമാനങ്ങളും പറക്കുന്നുണ്ട്. ഇതോടെ ഇന്നും അതിര്‍ത്തിയില്‍ കനത്ത ജാഗ്രത തുടരുകയാണ്.
ജെയ്‌ഷെ മുഹമ്മദ് തലവന്‍ മസൂദ് അസ്ഹറിനെ ആഗോളഭീകരനായി പ്രഖ്യാപിക്കണമെന്ന ആവശ്യവുമായി ലോകരാജ്യങ്ങൾ
കസ്റ്റഡിയിലുള്ള പൈലറ്റിനെ സുരക്ഷിതമായി തിരിച്ചെത്തിക്കണമെന്ന് പാക്കിസ്ഥാനോട് ഇന്ത്യ
ന്യൂഡൽഹി:കസ്റ്റഡിയിലുള്ള പൈലറ്റിനെ സുരക്ഷിതമായി തിരിച്ചെത്തിക്കണമെന്ന് പാക്കിസ്ഥാനോട് ഇന്ത്യ.സൈനികന്റെ ഫോട്ടോയും വീഡിയോയും പുറത്തുവിട്ട പാക്കിസ്ഥാന്റെ നടപടിയെയും പാകിസ്താന്‍ ഡെപ്യൂട്ടി ഹൈക്കമ്മീഷണര്‍ സയ്യിദ് ഹൈദര്‍ഷായെ വിളിച്ചുവരുത്തി ഇന്ത്യ അറിയിച്ചു.പുല്‍വാമ ഭീകരാക്രമണത്തില്‍ ജെയ്ഷെ മുഹമ്മദിന്റെ പങ്ക് വ്യക്തമാക്കുന്ന തെളിവുകളും ഡെപ്യൂട്ടി ഹൈക്കമ്മീഷണര്‍ക്ക് ഇന്ത്യ കൈമാറി. കസ്റ്റഡിയിലെടുത്ത സൈനികന്റെ ചിത്രങ്ങളും വീഡിയോയും പാക്കിസ്ഥാൻ പുറത്തുവിട്ടിരുന്നു.അതിർത്തി കടന്ന് പാക്കിസ്ഥാനിലെത്തിയ ഇന്ത്യൻ വിമാനം വെടിവെച്ചിട്ട് പൈലറ്റിനെ കസ്റ്റഡിയിലെടുത്തെന്ന അവകാശവാദം ഉറപ്പിക്കാനായിരുന്നു ഇത്.ഇതിലൂടെ രാജ്യാന്തര മനുഷ്യാവകാശ നിയമങ്ങളുടെയും ജനീവ ഉടമ്പടിയുടെയും ലംഘനമാണ് പാകിസ്ഥാൻ നടത്തിയതെന്ന് ഇന്ത്യൻ വിദേശകാര്യ മന്ത്രാലയം ആരോപിച്ചു. എതിര്‍രാജ്യത്തിന്റെ കൈയില്‍പ്പെടുന്ന സൈനികന്റെ ദൃശ്യവും ചിത്രവും പരസ്യപ്പെടുത്തരുതെന്ന നിയമം പൈലറ്റിന്റെ ദൃശ്യങ്ങള്‍ പുറത്തുവിട്ടുകൊണ്ട‌് പാകിസ്ഥാന്‍ ലംഘിച്ചു.ബാലാകോട്ടില്‍ ജയ‌്ഷെ കേന്ദ്രം ആക്രമിച്ചതിന്റെ തെളിവുകള്‍ ഇന്ത്യ ഔദ്യോഗികമായി നല്‍കിയിട്ടില്ല. അതേസമയം പാകിസ്ഥാന്‍ ഈ സ്ഥലത്തിന്റെ ചിത്രങ്ങള്‍ പുറത്തുവിട്ടു. സ്ഥലം സന്ദര്‍ശിക്കാനായി അന്താരാഷ‌്ട്ര മാധ്യമങ്ങളെ ക്ഷണിക്കുകയും ചെയ‌്തു.