പയ്യന്നൂര്‍: ശബരിമല കര്‍മസമിതി സംഘടിപ്പിച്ച അയ്യപ്പ ജ്യോതിക്കിടെ പയ്യന്നൂര്‍ മേഖലയിലുണ്ടായ സംഘര്‍ഷവുമായി ബന്ധപ്പെട്ട് രണ്ടുപേരെ കൂടി പോലീസ് അറസ്റ്റ് ചെയ്തു. കരിവെള്ളൂര്‍ സ്വദേശികളായ വിപിന്‍, സജിത്കുമാര്‍ എന്നിവരാണ് അറസ്റ്റിലായത്. ഇവരെ പയ്യന്നൂര്‍ ജുഡീഷല്‍ മജിസ്‌ട്രേറ്റ് കോടതി രണ്ടാഴ്ചത്തേക്ക് റിമാന്‍ഡ് ചെയ്തു.കരിവെള്ളൂര്‍ ആണൂര്‍ വി.വി സ്മാരക വായനശാലക്ക് സമീപമുണ്ടായ അക്രമത്തില്‍ പരിക്കേറ്റ് ചികിത്സയിലായിരുന്ന കാഞ്ഞങ്ങാട് പറക്കളായിയിലെ ടി.വി.ഗീത(44) യുടെ പരാതിയില്‍ കണ്ടാലറിയാവുന്ന പതിനഞ്ചോളം സിപിഎം പ്രവര്‍ത്തകര്‍ക്കെതിരെ പോലീസ് വധശ്രമത്തിന് കേസെടുത്തിരുന്നു.ഈ കേസിലാണ് രണ്ടുപേർകൂടി അറസ്റ്റിലായിരിക്കുന്നത്.അയ്യപ്പ ജ്യോതിയുമായി ബന്ധപ്പെട്ട് വിവിധ അക്രമ സംഭവങ്ങളില്‍ 162 പേര്‍ക്കെതിരെ കേസെടുത്ത പോലീസ് രണ്ട് സംഭവങ്ങളിലായി 16 പേരെ നേരത്തെ അറസ്റ്റ് ചെയ്തിരുന്നു.
കോഴിക്കോട് ബൈക്ക് വൈദ്യുതി തൂണിലിടിച്ച് രണ്ട് യുവാക്കൾ മരിച്ചു
കോഴിക്കോട്: ചേളന്നൂരില്‍ ബൈക്ക് വൈദ്യുതി തൂണിലിടിച്ച് രണ്ടു യുവാക്കൾ മരിച്ചു.കണ്ണങ്കര സ്വദേശികളായ നിജിന്‍(21), അഭിഷേക്(21) എന്നിവരാണ് മരിച്ചത്. പുലര്‍ച്ചെ ഒന്നരയോടെയായിരുന്നു അപകടം.ബൈക്കിന്റെ നിയന്ത്രണം തെറ്റിയതാണ് അപകടകാരണമായി കരുതുന്നത്. മൃതദേഹങ്ങള്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.
ആന്ധ്രയില്‍ കാറും ലോറിയും കൂട്ടിയിടിച്ച് നാല് എന്‍ജിനീയറിംഗ് വിദ്യാര്‍ഥികള്‍ മരിച്ചു
ഹൈദരാബാദ്:ആന്ധ്രയില്‍ കാറും ലോറിയും കൂട്ടിയിടിച്ച് നാല് എന്‍ജിനീയറിംഗ് വിദ്യാര്‍ഥികള്‍ മരിച്ചു.ഗുണ്ടൂര്‍ ലാലൂര്‍ ദേശീയ പാതയില്‍ ഇന്നലെ രാത്രിയില്‍ ആയിരുന്നു അപകടം നടന്നത്.എന്‍ജിനീയറിങ് വിദ്യാര്‍ത്ഥികള്‍ സഞ്ചരിച്ചിരുന്ന കാറാണ് അപകടത്തില്‍പ്പെട്ടത്. അഞ്ച് പേര്‍ക്ക് പരിക്ക് പറ്റിയിട്ടുണ്ട്.അമിത വേഗത്തിലായിരുന്നു കാര്‍ ലോറിയില്‍ ചെന്ന് ഇടിക്കുകയായിരുന്നു. അപകടം പറ്റിയവരെ ഉടനെ ആശുപത്രിയില്‍ എത്തിച്ചങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. പുതുവല്‍സരാഘോഷത്തിനായി വിജയവാഡയിലേക്ക് പോയ കുട്ടികള്‍ ആണ് മരിച്ചത്.
കാസര്‍ഗോഡ് ബേക്കലില്‍ എ എസ് ഐയ്ക്ക് വെട്ടേറ്റു
കാസര്‍ഗോഡ്:കാസര്‍ഗോഡ് ബേക്കലില്‍ എ എസ് ഐയ്ക്ക് വെട്ടേറ്റു.ഗുരുതരമായി പരിക്കേറ്റ ബേക്കല്‍ സ്റ്റേഷനിലെ എ എസ് ഐ ജയരാജനെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ചൊവ്വാഴ്ച പുലര്‍ച്ചേ മൂന്നരയോടെയാണ് സംഭവം നടന്നത്. പട്രോളിംഗിനായി കളനാട് ജംഗ്ഷനിൽ എത്തിയപ്പോൾ ജീപ്പിൽ എസ്‌ഐയും ഡ്രൈവറും മാത്രമാണ് ഉണ്ടായിരുന്നത്. പുതുവത്സരാഘോഷത്തിന്റെ ഭാഗമായി ഗതാഗതം തടസ്സപ്പെടുത്തി എട്ടംഗ സംഘം റോഡിൽ നൃത്തം ചെയ്യന്നത് കണ്ട് ഇവരെ പിടിച്ചുമാറ്റാൻ ചെന്നപ്പോഴാണ് പോലീസുകാർക്ക് നേരെ യുവാക്കൾ അക്രമമഴിച്ചുവിട്ടത്.അക്രമത്തിൽ നിന്നും പരിക്കുകളോടെ ഓടിരക്ഷപ്പെട്ട പോലീസ് ജീപ്പ് ഡ്രൈവർ ഇൽഷാദ് സ്റ്റേഷനിൽ വിവരമറിയിക്കുകയായിരുന്നു. ബേക്കൽ എസ്‌ഐ കെ.പി വിനോദ് കുമാറും സംഘവും സ്ഥലത്തുമ്പോൾ വെട്ടേറ്റ് ചോരയിൽകുളിച്ച് കിടക്കുകയായിരുന്നു ജയരാജൻ.ഉടൻതന്നെ ഉദുമയിലെ ആശുപത്രിയിൽ എത്തിച്ച് പ്രഥമ ശുശ്രൂഷ നൽകിയ ശേഷം അവിടെ നിന്നും കാസർകോട്ടെ ആശുപത്രിയിലേക്ക് മാറ്റി.എന്നാൽ പരിക്ക് ഗുരുതരമായതിനാൽ മംഗളൂരുവിലെ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു.