ശബരിമല നടയടച്ചു

keralanews sabarimala temple closed

സന്നിധാനം:യുവതികൾ സന്നിധാനത്ത് ദർശനം നടത്തിയെന്ന് സ്ഥിതീകരിച്ചതിനു പിന്നാലെ ശബരിമല നടയടച്ചു.തന്ത്രിയും മേൽശാന്തിയും കൂടിക്കാഴ്ച നടത്തിയതിനു പിന്നാലെയാണ് നടയടച്ചത്.പരിഹാരക്രിയകൾക്കായി ശുദ്ധികലശം നടത്താനാണ് നടയടച്ചിരിക്കുന്നത്. ഒരുമണിക്കൂർ നേരം ശുദ്ധിക്രിയകൾ നടത്തിയതിനു ശേഷം നടതുറക്കുമെന്നാണ് സൂചന.ഭക്തരെ പതിനെട്ടാം പടിക്ക് താഴെ വടം കെട്ടി നിയന്ത്രിച്ചിരിക്കുകയാണ്.

പെരുമ്പാവൂരിൽ പ്ലാസ്റ്റിക് ഫാക്റ്ററിയിൽ വൻ തീപിടുത്തം

keralanews huge fire broke out in plastic factory in perumbavoor

പെരുമ്പാവൂർ:പെരുമ്പാവൂരിൽ പ്ലാസ്റ്റിക് ഫാക്റ്ററിയിൽ വൻ തീപിടുത്തം.ഉപയോഗിച്ച പ്ലാസ്റ്റിക് പാഴ്‌വസ്തുക്കൾ സൂക്ഷിച്ചിരുന്ന ഗോഡൗണിലാണ് തീപിടുത്തമുണ്ടായത്.ബുധനാഴ്ച പുലർച്ചെയാണ് അപകടം നടന്നത്.പെരുമ്പാവൂരിൽ നിന്നുള്ള നാല് യൂണിറ്റ് അഗ്നിശമനസേനയെത്തി തീയണയ്ക്കാനുള്ള ശ്രമം തുടരുന്നു.ആളപായമില്ലെന്നാണ് പ്രാഥമിക നിഗമനം.പെരുമ്പാവൂർസ്വദേശിയുടേതാണ്  ഫാക്ടറി എന്നാണ് സൂചന.

കാസർകോഡ് വനിതാമതിലിന് നേരെ ആക്രമണം;നാലു സ്ത്രീകൾക്ക് പരിക്കേറ്റു

keralanews four ladies injured in the attack against vanithamathil

കാസർകോഡ്:കഴിഞ്ഞ ദിവസം സംസ്ഥാനത്ത് നടത്തിയ വനിതാ മതിലിനു നേരെ ബിജെപി ആര്‍എസ്‌എസ് പ്രവര്‍ത്തകര്‍ നടത്തിയ ആക്രമണത്തില്‍ നാല് സ്ത്രീകൾക്ക് പരിക്കേറ്റു.ഇതിൽ രണ്ടുപേരുടെ നില ഗുരുതരമാണ്.വനിതാമതിലില്‍ പങ്കെടുത്ത് പോവുകയായിരുന്നു വാഹനത്തിന് നേരെ മായിപ്പടിയില്‍ വെച്ച്‌ ബിജെപി പ്രവര്‍ത്തകര്‍ കല്ലെറിയുകയായിരുന്നു. ആക്രമണത്തില്‍ വാഹനത്തിലുണ്ടായിരുന്ന അംഗടിമുഗര്‍ സ്വദേശികളായ ഹൗവ്വാബി, സരസ്വതി തുടങ്ങിയ നാല് പേര്‍ക്കാണ് പരിക്കേറ്റത്.കാസര്‍ക്കോട് താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്ന ഇരുവരുടെയും പരിക്ക് ഗുരുതരമായതിനെത്തുടര്‍ന്ന് മാംഗലാപുരം സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി.കല്ലേറില്‍ തലക്കും മൂക്കിനും പരിക്കേറ്റ ഇരുവരുടെയും രക്തസ്രാവം നിയന്ത്രിക്കാനായിട്ടില്ല. മറ്റ് രണ്ട് പേരുടെ പരിക്ക് നിസ്സാരമാണ്. അക്രമണവുമായി ബന്ധപ്പെട്ട് കണ്ടാലറിയാവുന്ന 10 ബിജെപി പ്രവര്‍ത്ത് നേരെ വധശ്രമത്തിന് കേസ്സെടുത്തു.

ശബരിമലയിൽ യുവതികൾ ദർശനം നടത്തി;ദർശനം നടത്തിയത് ബിന്ദുവും കനകദുർഗയും

keralanews bindu and kanakadurga visited sabarimala

ശബരിമല:ശബരിമല സന്നിധാനത്ത് യുവതികള്‍ ദര്‍ശനം നടത്തി. കനകദുര്‍ഗയും ബിന്ദുവുമാണ് ശബരിമലയില്‍ ദര്‍ശനം നടത്തിയതെന്ന് പൊലീസ് സ്ഥീകരിച്ചു. ഇന്ന് പുലര്‍ച്ചെയാണ് ഇരുവരും ദര്‍ശനം നടത്തിയത്. നേരത്തെ ദർശനത്തിനെത്തിയ ഇവർക്ക് പ്രതിഷേധം കാരണം തിരിച്ചുപോകേണ്ടി വന്നിരുന്നു.ശബരിമല സ്ത്രീ പ്രവേശന വിവാദത്തില്‍ പുതിയ വഴിത്തിരിവായാണ് സന്നിധാനത്ത് ദര്‍ശനം നടത്തിയെന്ന അവകാശവാദവുമായി ബിന്ദുവും കനകദുര്‍ഗയും രംഗത്ത് വന്നിരിക്കുന്നത്. ന്യൂസ് 24 ചാനലിനോടാണ് ബിന്ദു ഇക്കാര്യം വെളിപ്പെടുത്തിയത്. ശബരിമലയില്‍ നിന്നുളള യുവതികളുടെ ദൃശ്യങ്ങള്‍ ചാനല്‍ പുറത്ത് വിട്ടിട്ടുണ്ട്. പോലീസ് സുരക്ഷയിലാണ് ശബരിമല ദര്‍ശനം നടത്തിയത് എന്ന് യുവതികള്‍ അവകാശപ്പെടുന്നു. മഫ്തിയിലാണ് പോലീസ് യുവതികള്‍ക്ക് സുരക്ഷയൊരുക്കിയത് എന്നാണ് റിപ്പോര്‍ട്ട്. പുലര്‍ച്ചെ 1 മണിയോടെയാണ് ബിന്ദുവും കനക ദുര്‍ഗയും പമ്പയിൽ എത്തിയത്. മൂന്ന് മണിക്ക് ഇവര്‍ സന്നിധാനത്ത് എത്തി. 3.45ന് ഇവര്‍ സന്നിധാനത്ത് ദര്‍ശനം നടത്തിയെന്നാണ് അവകാശപ്പെടുന്നത്. തുടര്‍ന്ന് 4.10ന് ബിന്ദുവും കനക ദുര്‍ഗയും മലയിറങ്ങിയെന്നും ന്യൂസ് 24 വാര്‍ത്തയില്‍ പറയുന്നു.പുലര്‍ച്ചെ നാല് മണിയോടെ വാട്‌സ്‌ആപ്പിലാണ് തങ്ങള്‍ക്ക് യുവതികള്‍ കയറിയെന്ന് അവകാശപ്പെടുന്ന ദൃശ്യങ്ങള്‍ ലഭിച്ചത് എന്ന് ചാനല്‍ പറയുന്നു. തുടര്‍ന്ന് ഇക്കാര്യം സ്ഥിരീകരിച്ച ശേഷമാണ് വാര്‍ത്ത പുറത്ത് വിട്ടത്. പതിനെട്ടാം പടി ഒഴിവാക്കിയാണ് യുവതികള്‍ സന്നിധാനത്ത് എത്തിയത്. ഇരുമുടിക്കെട്ടും യുവതികള്‍ എടുത്തിരുന്നില്ല. 5 മണിയോടെ ഇവര്‍ തിരിച്ച്‌ പമ്ബയില്‍ എത്തി.

തലശ്ശേരിയിൽ നിയന്ത്രണംവിട്ട ബൈക്ക് ബസ്സ് ഷെൽട്ടിന്റെ തൂണിൽ ഇടിച്ച് യുവാവ് മരിച്ചു

keralanews youth died when bike lost control and hits bus shelter

കണ്ണൂർ:തലശ്ശേരിയിൽ നിയന്ത്രണംവിട്ട ബൈക്ക് ബസ്സ് ഷെൽട്ടിന്റെ തൂണിൽ ഇടിച്ച് യുവാവ് മരിച്ചു.മുഴപ്പിലങ്ങാട് മാഹി ബൈപാസ് നിർമാണ കമ്പനിയായ ഇ.കെ.കെ കമ്പനിയിലെ എൻജിനീയർ കൊല്ലം കിഴക്കുംമ്മുക്കരയിൽ ജോസഫിന്റെ മകൻ നിപ്പു ജോസഫ് (30) ആണ് മരണപ്പെട്ടത്.കൂടെ യാത്ര ചെയ്യുകയായിരുന്ന സൈറ്റ് എഞ്ചിനീയർ കൊല്ലം സ്വദേശി ജോർജ് ഉമ്മനെ (35) പരിക്കളോടെ തലശ്ശേരി ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.ഇന്നലെ അർദ്ധരാത്രിയോടെ തലശ്ശേരി കുയ്യാലിയിൽ വെച്ചാണ് അപകടം ഉണ്ടായത്.രണ്ടുപേരും തലശ്ശേരി ചോനാടത്തെ ഓഫീസിൽ നിന്നം ബൈക്കിൽ കുയ്യാലിയിലെ താമസ വീട്ടിലേക്ക് പോവുമ്പോൾ റോഡിലെ കല്ലിൽ തട്ടി ബൈക്ക് തൊട്ടടുത്തുള്ള ബസ്സ് ഷെൽട്ടിന്റെ തൂണിൽ ഇടിച്ചാണ് അപകടം നടന്നത്.ഇടിയുടെ ആഘാതത്തിൽ തലയ്ക്ക് ഗുരുതരമായി ക്ഷതമേറ്റ നിപ്പുവിനെ ഉടൻതന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.മാഹി ജനറൽ ആശുപത്രിയിലാണ് മൃതദേഹം സൂക്ഷിച്ചിരിക്കുന്നത്.

സ്ത്രീലക്ഷങ്ങൾ അണിനിരന്നു;വൻ മതിലായി വനിതാമതിൽ ഉയർന്നു

keralanews lakhs of women rallied vanithamathil raised

തിരുവനന്തപുരം: നവോത്ഥാനമൂല്യങ്ങളുടെ സംരക്ഷണത്തിനായി സംസ്ഥാന സർക്കാരിന്റെ നേതൃത്വത്തിൽ വനിതാ മതില്‍ ഉയര്‍ന്നു.കാസര്‍കോട് മുതല്‍ തിരുവനന്തപുരം വരെ നീളുന്ന മതിലില്‍ വലിയ സ്ത്രീ പങ്കാളിത്തമാണുണ്ടായത്.നാലു മണിയോടെ നവോത്ഥാന പ്രതിജ്ഞയോടെയാണ് മതില്‍ ആരംഭിച്ചത്. ദേശീയപാതയില്‍ റിഹേഴ്സലിന് ശേഷമാണ് വനിതാ മതില്‍ തീര്‍ത്തത്. മതേതര, നവോത്ഥാന പ്രതിജ്ഞ ചൊല്ലി റോഡിന്‍റെ ഇടതുവശത്തു സ്ത്രീകള്‍ അണിനിരന്നു. പതിനഞ്ചു മിനിറ്റ് ആണ് മതില്‍ നില്‍ക്കുക.ഇതിനുശേഷം ജില്ലകളിലെ പ്രധാന കേന്ദ്രങ്ങളില്‍ പൊതുസമ്മേളനം നടക്കും.മതില്‍ ചിത്രീകരിക്കാന്‍ വിദേശമാധ്യമപ്രവര്‍ത്തകരടക്കം തലസ്ഥാനത്തുണ്ട്.ഗിന്നസ് റെക്കോഡിനായി യൂണിവേഴ്‌സല്‍ റെക്കോഡ്സ് ഫോറം വിവരങ്ങള്‍ ശേഖരിക്കും.വയനാട്,ഇടുക്കി, കോട്ടയം,പത്തനംതിട്ട എന്നീ ജില്ലകളിൽ വനിതാമതിൽ ഇല്ല.കാസർകോഡ്,കണ്ണൂർ,കോഴിക്കോട്,മലപ്പുറം,പാലക്കാട്,തൃശൂർ, എറണാകുളം,ആലപ്പുഴ,കൊല്ലം, തിരുവനന്തപുരം എന്നീ ജില്ലകളിലൂടെയുള്ള ദേശീയപാതയിലാണ് വനിതാമതിൽ അണിചേർന്നത്.മറ്റുജില്ലകളിൽ നിന്നുള്ള പ്രവർത്തകരെ വനിതാമതിൽ തീർക്കുന്ന ജില്ലകളിലേക്ക് എത്തിക്കുകയായിരുന്നു.

വനിതാമതിൽ ഇന്ന്;50 ലക്ഷം സ്ത്രീകൾ അണിനിരക്കും

keralanews vanithamathil today 50lakhs women will participate

തിരുവനന്തപുരം:നവോധാനമൂല്യങ്ങൾ സംറക്കുന്നതിനായി വിവിധ സംഘങ്ങളുടെ സഹകരണത്തോടെ സർക്കാർ ഒരുക്കുന്ന വനിതാമതിൽ ഇന്ന്.കാസര്‍കോട് പുതിയ ബസ്‌സ്റ്റാന്‍ഡ് മുതല്‍ തിരുവനന്തപുരം വെള്ളയമ്ബലംവരെ ദേശീയപാതയിലാണ് വനിതാമതില്‍.ദേശീയ പാതയുടെ ഇടത് വശത്ത് കൂടെ നീളുന്ന മതിൽ 10 ജില്ലകളിലൂടെ കടന്നു പോകും. 620 കി.മീ നീളുന്ന മതിലില്‍ 50 ലക്ഷത്തിലേറെ വനിതകള്‍ പങ്കെടുക്കുമെന്നാണ് സിപിഎമ്മിന്റെ കണക്കുകൂട്ടല്‍.മതിലില്‍ കാസര്‍കോട്ട് ആദ്യകണ്ണി മന്ത്രി കെ കെ ശൈലജയും തിരുവനന്തപുരത്ത് അവസാന കണ്ണി ബൃന്ദ കാരാട്ടുമായിരിക്കും.ചൊവ്വാഴ്ച ഉച്ചയ്ക്ക് മൂന്നിന് മതിലില്‍ പങ്കെടുക്കാനെത്തുന്നവര്‍ ട്രയലിനായി ദേശീയപാതയില്‍ അണിനിരക്കും. 3.45നായിരിക്കും ട്രയല്‍ നടക്കുന്നത്. നാലുമുതല്‍ 4.15 വരെ മതില്‍ തീര്‍ക്കും.തുടര്‍ന്ന്, നവോത്ഥാനമൂല്യങ്ങള്‍ ഉയര്‍ത്തിപ്പിടിക്കുമെന്ന പ്രതിജ്ഞയെടുക്കും.കേരളത്തിനകത്തും പുറത്തുമുള്ള കലാസാംസ്‌കാരിക പ്രമുഖര്‍ ഉള്‍പ്പെടെയുള്ളവര്‍ മതിലിനെത്തും. വെള്ളയമ്പലത്ത് നടക്കുന്ന പൊതുയോഗത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ, ധനമന്ത്രി ഡോ. ടി. എം. തോമസ് ഐസക്ക്, സഹകരണ ടൂറിസം മന്ത്രി കടകംപള്ളി സുരേന്ദ്രൻ എന്നിവരുടെ സാന്നിധ്യമുണ്ടാവും. നവോത്ഥാന മൂല്യ സംരക്ഷണ സമിതി കൺവീനർ പുന്നല ശ്രീകുമാർ ഉൾപ്പെടെയുള്ള ഭാരവാഹികളും ഇവിടെ പങ്കെടുക്കും.മതില്‍ ചിത്രീകരിക്കാന്‍ വിദേശമാധ്യമപ്രവര്‍ത്തകര്‍ തലസ്ഥാനത്തുണ്ട്. ഗിന്നസ് റെക്കോഡിനായി യൂണിവേഴ്‌സല്‍ റെക്കോഡ്സ് ഫോറം വിവരങ്ങള്‍ ശേഖരിക്കും.

ഉപ്പള റെയിൽവേ സ്റ്റേഷനെ തരംതാഴ്ത്താനുള്ള തീരുമാനത്തിനെതിരെ അനിശ്ചിതകാല റിലേ സത്യാഗ്രഹം നടത്തുന്നു

keralanews indefinite relay satyagraha against the decision to downgrade the uppala railway station

കാസർകോഡ്: ഒരു നൂറ്റാണ്ടായി നാടിൻറെ തുടിപ്പായിരുന്ന ഉപ്പള റെയിൽവേ സ്റ്റേഷനെ തരംതാഴ്ത്താനുള്ള തീരുമാനത്തിനെതിരെ അനിശ്ചിതകാല റിലേ സത്യാഗ്രഹം നടത്തുന്നു. എച്.ആർ.പി.എം മഞ്ചേശ്വരം താലൂക്ക് കമ്മിറ്റിയും മംഗൽപാടി പഞ്ചായത്ത് കമ്മിറ്റിയും സംയുക്തമായാണ് സത്യാഗ്രഹം നടത്തുക. 2019 ജനുവരി രണ്ടാം തീയതി മുതൽ ഉപ്പള ബസ്സ്റ്റാൻഡിന് എതിർവശം ആരംഭിക്കുന്ന അനിശ്ചിതകാല സത്യാഗ്രഹം വൈകുന്നേരം നാലുമണിക്ക് കാസറഗോഡ് എം എൽ എ  എൻ.എ നെല്ലിക്കുന്ന് എംഎൽഎ ഉൽഘാടനം ചെയ്യും. വിവിധ രാഷ്ട്രീയ കക്ഷി നേതാക്കൾ,സന്നദ്ധ സംഘടനകൾ,ക്ലബ് പ്രതിനിധികൾ,വിദ്യാർഥികൾ, പൊതുജനങ്ങൾ, യാത്രക്കാർ,വ്യാപാരികൾ എന്നിവരുടെ സഹകരണത്തോടെയാണ് പരിപാടി സംഘടിപ്പിക്കുന്നത്. റിലേ സത്യാഗ്രഹത്തിന് മുന്നോടിയായി ജനുവരി ഒന്നാം തീയതി വൈകുന്നേരം നാലുമണിക്ക് ഉപ്പള റെയിൽവേ സ്റ്റേഷൻ പരിസരത്ത് സായാഹ്‌ന ധർണ നടത്തും. ഹ്യൂമൻ റൈറ്റ്സ് പ്രൊട്ടക്ഷൻ മിഷൻ ജില്ലാ ജനറൽ സെക്രെട്ടറി കെ.ബി മുഹമ്മദ് കുഞ്ഞി ധർണ ഉൽഘാടനം ചെയ്യും.

ദിവസേന വിവിധ തീവണ്ടികളിലായി  വിദ്യാർത്ഥികളും പൊതു ജനങ്ങളും ചേർന്ന്  ആയിരത്തോളം പേർ യാത്രക്കായി എത്തുന്ന റെയിൽവേ സ്റ്റേഷന്റെ ഇന്നത്തെ സ്ഥിതി തികച്ചും പരിതാപകരമാണ്. സ്റ്റേഷൻ സ്ഥാപിച്ച് ഒരുനൂറ്റാണ്ട്  പിന്നിടുമ്പോൾ   പുരോഗമനവുമില്ലാത്ത റെയിൽവേ ഫ്ലാറ്റ്‌ഫോമുകളും കാടുപിടിച്ച ഇരിപ്പിടങ്ങളും പൊട്ടിപ്പൊളിഞ്ഞ തറയും ഉപയോഗശൂന്യമായ ശൗചാലയവും മാത്രമാണ് ഇവിടെ അവശേഷിക്കുന്നത്. രണ്ടു ലക്ഷത്തിലേറെ ജനസംഘ്യയുള്ള പ്രദേശത്തെ ഏക റെയിൽവേ സ്റ്റേഷന്റെ ശോച്യാവസ്ഥ പരിഹരിക്കണമെന്നാവശ്യപ്പെട്ട് നിരവധി ജനകീയ പ്രക്ഷോഭങ്ങൾ നടത്തിയിരുന്നെങ്കിലും യാതൊരു ഫലവുമുണ്ടായില്ല. ആയിരക്കണക്കിന് യാത്രക്കാർ തങ്ങളുടെ ശ്വാസവായു പോലെ കൊണ്ടു നടന്നിരുന്ന റെയിൽവേ സ്റ്റേഷനാണ് ഇപ്പോൾ അധികൃതർ മുടന്തൻ ന്യായങ്ങൾ പറഞ്ഞ് താഴിട്ട് പൂട്ടാനൊരുങ്ങുന്നത്.

ഒരുനൂറ്റാണ്ടിലേറെ പഴക്കമുള്ള ഉപ്പള റെയിൽവേ സ്റ്റേഷൻ സ്ഥിതി ചെയ്യുന്ന മഞ്ചേശ്വരം താലൂക്കിൽ എഴുപതോളം സർക്കാർ ഓഫീസുകളും വിദ്യാലയങ്ങളുമടക്കം നിരവധി സ്ഥാപനങ്ങൾ പ്രവർത്തിക്കുന്നുണ്ട്. മംഗൽപാടി,മീഞ്ച,പൈവളിഗ പഞ്ചായത്തുകളിലെ നിരവധി സാധാരണക്കാരായ യാത്രക്കാരാണ് ഈ റെയിൽവേ സ്റ്റേഷനെ നിത്യേന ആശ്രയിക്കുന്നത്. ജനകീയ പ്രക്ഷോഭങ്ങൾ ഫലം കനത്ത സാഹചര്യത്തിലാണ് നിരവധി ആവശ്യങ്ങൾ മുൻനിർത്തി അനിശ്ചിതകാല സമരത്തിന് ഹ്യൂമൻ റൈറ്റ്സ് പ്രൊട്ടക്ഷൻ മിഷൻ നിർബന്ധിതമായത്. നേത്രാവതി,എഗ്മോർ ട്രെയിനുകൾക്ക് സ്ഥിരം സ്റ്റോപ്പ് അനുവദിക്കുക, റെയിൽവേ മേൽപ്പാലം അനുവദിക്കുക,റിസർവഷൻ കൗണ്ടർ സ്ഥാപിക്കുക,മതിയായ ജീവനക്കാരെ നിയമിക്കുക,നിലവിലെ അടിസ്ഥാന സൗകര്യങ്ങൾ മെച്ചപ്പെടുത്തുക തുടങ്ങിയവയാണ് പ്രധാന ആവശ്യങ്ങൾ.

keralanews indefinite relay satyagraha against the decision to downgrade the uppala railway station

കേരളത്തിന്റെ വടക്കെ അറ്റത്തെ താലൂക്കായ മഞ്ചേശ്വരത്തിലെ റവന്യൂ , വിദ്യാഭ്യാസം, സിവിൽ സപ്ലൈസ്, ഫയർ സർവ്വീസ് ,  ലീഗൽ മെട്രൊളജി, ചരക്ക് സേവന നികുതി ചെക്ക് പോസ്റ്റ് തുടങ്ങി നിരവധി ഓഫീസുകളിലേക്ക് പോകേണ്ട സാധാരണക്കാരും ഉദ്യോഗസ്ഥരും ഏറെ പ്രതീക്ഷയോടെയാണ് ഈ സമരത്തെ കാണുന്നത്. റെയിൽവെ അധികൃതർ ഇത്തവണ തങ്ങളുടെ ന്യായമായ ആവശ്യങ്ങളുടെ മുന്നിൽ കണ്ണു തുറക്കും എന്ന് തന്നെയാണ് വ്യാപാരി സമൂഹവും പൊതുജനങ്ങളും പറയുന്നത്.

അന്തരിച്ച സിപിഎം നേതാവ് സൈമണ്‍ ബ്രിട്ടോയുടെ മൃതദേഹം മെഡിക്കല്‍ കോളേജിന് കൈമാറും

keralanews the deadbody of cpm leader simon brito will be handed over to medical college

തൃശ്ശൂര്‍: ഹൃദയാഘാതത്തെത്തുടര്‍ന്ന് ഇന്നലെ അന്തരിച്ച സിപിഎം നേതാവ് സൈമണ്‍ ബ്രിട്ടോയുടെ മൃതദേഹം മെഡിക്കല്‍ കോളേജിന് കൈമാറും.ബ്രിട്ടോയുടെ ആഗ്രഹപ്രകാരമാണിതെന്നും ഇതുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ അദ്ദേഹത്തിന്റെ ഭാര്യ സീനയുമായി സംസാരിച്ചിരുന്നെന്നും സിപിഎം നേതാവ് പി രാജീവ് അറിയിച്ചു.അതേസമയം അന്തിമോപചാരം അര്‍പ്പിക്കാന്‍ എത്തുന്നവര്‍ റീത്ത് സമര്‍പ്പിക്കരുതെന്നും ബ്രിട്ടോയുടെ ബന്ധുക്കള്‍ അറിയിച്ചു. നിലവില്‍ തൃശ്ശൂര്‍ ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ് മൃതദേഹം.അദ്ദേഹത്തിന്റെ ഭാര്യ സീന കൊല്‍ക്കത്തയില്‍ നിന്ന് ഇന്ന് വൈകീട്ടോടെ എത്തും. കൊച്ചിയിലെ വസതിയിലും ടൗണ്‍ ഹാളിലും പൊതുദര്‍ശനത്തിന് വെച്ചതിന് ശേഷം മൃതദേഹം കളമശ്ശേരി മെഡിക്കല്‍ കോളജിന് കൈമാറും.

കോഴിക്കോട് ബോംബ് നിർമാണത്തിനിടെ സ്ഫോടനം;മൂന്നുപേർക്ക് പരിക്കേറ്റു,യുവാവിന്റെ രണ്ടു കൈപ്പത്തികളും അറ്റു

keralanews three injured in blast during bomb making two hands of youth damaged

കോഴിക്കോട്: കോഴിക്കോട് കുറ്റ്യാടിയില്‍ ബോംബ് നിര്‍മാണത്തിനിടെയുണ്ടായ സ്‌ഫോടനത്തില്‍ മൂന്ന് പേര്‍ക്ക് ഗുരുതരമായി പരിക്കേറ്റു. പറമ്പത്ത് അബ്‌ദുള്ള മുസ്‌ലിയാര്‍ എന്നയാളുടെ പറമ്പിലാണ് സ്‌ഫോടനം ഉണ്ടായത്.അബ്‌ദുള്ള മുസ്‌ലിയാരുടെ മകന്‍ സാലിമിന്റെ ഇരുകൈകളും അറ്റ് പോയ നിലയിലാണ്. കൂടെയുണ്ടായിരുന്ന മുനീർ,ആരിഫ് എന്നിവർക്കും പരിക്കേറ്റിട്ടുണ്ട്.അതേസമയം പരിക്കേറ്റവര്‍ മുസ്‌ലിം ലീഗ് പ്രവര്‍ത്തകരാണെന്നാണ് വിവരം. രാത്രി പന്ത്രണ്ട് മണിയോടെയുണ്ടായ സംഭവം ഇവര്‍ മറച്ച്‌ വച്ചതായും പൊലീസ് പറയുന്നു. രാവിലെ സംഭവം അറിഞ്ഞ് പൊലീസ് ഇവിടേക്ക് എത്തുമ്ബോഴേക്കും സ്ഥലം വൃത്തിയാക്കി തെളിവുകളെല്ലാം നശിപ്പിച്ചിരുന്നു. സംഭവത്തില്‍ കുറ്റ്യാടി പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.