ശബരിമല നടയടച്ച സംഭവത്തിൽ 15 ദിവസത്തിനകം റിപ്പോർട്ട് നല്കണമെന്ന് തന്ത്രിക്ക് ദേവസ്വം ബോർഡ് നിർദേശം

keralanews devaswom board ordered to give explanation in the incident of sabarimala temple closed

ശബരിമല:യുവതികൾ സന്നിധാനത്ത് പ്രവേശിച്ചതിനെ തുടർന്ന് ശബരിമല നടയടച്ച് ശുദ്ധിക്രിയ ചെയ്തതിന് തന്ത്രി 15 ദിവസത്തിനകം വിശദീകരണം നൽകണമെന്ന് ദേവസ്വം ബോർഡ് നിർദേശം.തന്ത്രി നടയടച്ച സംഭവം സുപ്രീം കോടതി വിധിയുടെ അന്തസത്തയ്ക്ക് വിരുദ്ധമാണെന്ന് ദേവസ്വം ബോർഡ് പ്രെസിഡന്റ് പദ്മകുമാര്‍ പറഞ്ഞു. ഇതുമായി ബന്ധപ്പെട്ട് ദേവസ്വം കമ്മിഷണര്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ഇതിന്റെ അടിസ്ഥാനത്തിലാണ് തന്ത്രിയോട് വിശദീകരണം ആവശ്യപ്പെട്ടതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. അതേസമയം, യുവതികള്‍ പ്രവേശിച്ചതുമായി ബന്ധപ്പെട്ട് അന്വേഷണം നടത്തേണ്ട ആവശ്യമില്ലെന്നും ഭരണഘടന സ്ഥാപനമായ സുപ്രീം കോടതിയുടെ വിധി നിലവിലുണ്ടെന്നും അക്കാര്യത്തില്‍ യാതൊരുവിട്ടുവീഴ്ചയ്ക്കും തയ്യാറല്ലെന്നും പദ്മകുമാര്‍ വ്യക്തമാക്കി.ഇക്കഴിഞ്ഞ രണ്ടാം തീയതിയാണ് യുവതികള്‍ ശബരിമലയില്‍ ദര്‍ശനം നടത്തിയത്. ദര്‍ശനത്തിന് പിന്നാലെ നടയടച്ച തന്ത്രി ശുദ്ധിക്രിയ നടത്തിയിരുന്നു. ഇതിനെതിരെ രൂക്ഷ വിമര്‍ശനവുമായി മുഖ്യമന്ത്രിയും ദേവസ്വം മന്ത്രിയും ഉള്‍പ്പെടെ രംഗത്ത് വന്നിരുന്നു.

നെസ്‌ലെ കമ്പനിക്കെതിരെ സുപ്രീം കോടതിയുടെ രൂക്ഷ വിമർശനം

keralanews supreme court criticism against nestle company

ന്യൂഡൽഹി:നെസ്‌ലെ കമ്പനിക്കെതിരെ സുപ്രീം കോടതിയുടെ രൂക്ഷ വിമർശനം. വ്യാപാരത്തിലെ ക്രമക്കേട്, വഴി തെറ്റിക്കുന്ന പരസ്യങ്ങള്‍, ലേബലിലെ തെറ്റായ വിവരങ്ങള്‍ എന്നിവ ചൂണ്ടിക്കാട്ടി നെസ്‌ലെക്കെതിരെ കേന്ദ്രസർക്കാർ ഉപഭോക്തൃ കമ്മീഷനെ സമീപിച്ചിരുന്നു.എന്നാൽ 2015ല്‍ മാഗിക്കെതിരായ കമ്മീഷന്‍ നടപടികള്‍ നിര്‍ത്തിവയ്ക്കാന്‍ സുപ്രീംകോടതി ഉത്തരവിട്ടിരുന്നു. തുടര്‍ന്നു മാഗിയുടെ സാമ്പിൾ പരിശോധന നടത്തി റിപ്പോര്‍ട്ട് നല്‍കാന്‍ മൈസൂരിലെ ഫുഡ് റിസര്‍ച്ച്‌ ഇന്‍സ്റ്റിറ്റ്യൂട്ടിനു നിര്‍ദേശവും നല്‍കി.ഇവര്‍ തയ്യാറാക്കി സമര്‍പ്പിച്ച റിപ്പോര്‍ട്ടാണ് ജസ്റ്റിസുമാരായ ഡി വൈ ചന്ദ്രചൂട്, ഹേമന്ദ് ഗുപ്ത എന്നിവരടങ്ങിയ ബഞ്ച് വിശദമായി പരിശോധിച്ചത്. മാഗിയില്‍ അനുവദനീയമായ അളവില്‍ മാത്രമേ ലെഡ് അടങ്ങിയിട്ടുള്ളുവെന്നും മാത്രമല്ല എല്ലാ ഉത്പന്നങ്ങളിലും പരിമിതമായ അളവില്‍ രാസപദാര്‍ഥങ്ങള്‍ അടങ്ങിയിട്ടുണ്ടെന്നും നെസ്‌ലെക്കു വേണ്ടി ഹാജരായ മുതിര്‍ന്ന അഭിഭാഷകന്‍ മനു അഭിഷേക് സിംഗ്‌വി വാദിച്ചു.ഇതേ തുടർന്നാണ് നെസ്‌ലെ കമ്പനിക്കെതിരെ ജസ്റ്റിസ് ഡിവൈ ചന്ദ്രചൂഡ്‌ രൂക്ഷ വിമര്‍ശനം ഉന്നയിച്ചത്.ലെഡ് അടങ്ങിയ ഭക്ഷണ പദാര്‍ഥങ്ങള്‍ കുട്ടികള്‍ ഉള്‍പ്പെടെയുള്ളവര്‍ എന്തിനാണ് കഴിക്കുന്നതെന്ന് ചോദിച്ച ജസ്റ്റിസ് ലാബ് റിപ്പോര്‍ട്ടിന്‍റെ അടിസ്ഥാനത്തില്‍ ഉപഭോക്തൃ കമ്മീഷന്‍ തന്നെ നടപടിയെടുക്കട്ടെയെന്നും വ്യക്തമാക്കി.

ശ്രീലങ്കൻ സ്വദേശിനിയായ യുവതി ശബരിമലയിൽ ദർശനം നടത്തിയതായി പോലീസ് സ്ഥിതീകരണം

keralanews police confirmed that sreelankan lady visited sabarimala

സന്നിധാനം: ശ്രീലങ്കന്‍ സ്വദേശിനി സന്നിധാനത്തെത്തിയതിന് സ്ഥിരീകരണം. യുവതി പ്രവേശിക്കുന്നതിന്‍റെ ദൃശ്യങ്ങൾ കൈരളി പീപ്പിൾ ചാനലാണ് പുറത്തുവിട്ടത്.പൊലീസ് ഇക്കാര്യം സ്ഥിരീകരിച്ചു. ഇന്നലെ രാത്രിയാണ് 47കാരിയായ ശശികല സന്നിധാനത്തെത്തിയത്. ശശികലയുടെ സുരക്ഷയെ മുന്‍നിര്‍ത്തിയാണ് ദര്‍ശനം നടത്തിയില്ലെന്ന തരത്തില്‍ പ്രചരണം നടത്തിയതെന്നാണ് പൊലീസ് നല്‍കുന്ന വിശദീകരണം. നേരത്തെ ഇത് സംബന്ധിച്ച ചോദ്യങ്ങള്‍ക്ക്, ഇവര്‍ക്കെതിരെ പ്രതിഷേധമുണ്ടായപ്പോള്‍ തിരിച്ചിറക്കി എന്ന് മാത്രമാണ് പൊലീസ് മറുപടി നല്‍കിയിരുന്നത്.വ്യാഴാഴ്ച രാത്രി ഹരിവരാസനം പാടി നടയടയ്ക്കുന്നതിന് തൊട്ടു മുൻപാണ് ശശികല ദർശനം നടത്തിയത്.സന്നിധാനത്തെ സിസിടിവി ക്യാമറയിൽ നിന്നുള്ള ദൃശ്യങ്ങളാണ്  പുറത്തുവന്നിരിക്കുന്നത്. പോലീസിന്റെ അറിവോടെയാണ് ശശികലയും സംഘവും പമ്പയിലെത്തുന്നത്.രാത്രി പത്തുമണിയോടെ സന്നിധാനത്തെത്തിയ സംഘം പിന്നീട് വഴിപിരിയുകയായിരുന്നു.എന്നാൽ താൻ മാത്രമാണ് ദർശനം നടത്തിയതെന്നും ശശികലയ്‌ക്ക് ദർശനം നടത്താൻ സാധിച്ചില്ലെന്നുമാണ് ശശികലയുടെ ഭർത്താവ് ശരവണമാരൻ പറഞ്ഞത്.തുടർന്ന് ശരവണമാരനും മകനും മലയിറങ്ങി.പമ്പയിലെ ഔട്പോസ്റ്റിൽ ഇവർ വിശ്രമിച്ചു.അപ്പോഴൊന്നും ശശികല എവിടെയുണ്ടെന്ന് പ്രതികരിക്കാൻ ശരവണമാരൻ തയ്യാറായില്ല.അല്പസമയത്തിനു ശേഷം മാധ്യമങ്ങളുടെ ശ്രദ്ധയിൽപ്പെടാതെ ശശികലയും പമ്പയിലെത്തി. ഇവിടെവെച്ച് ശശികലയെ തിരിച്ചറിഞ്ഞ് പ്രതികരണമാരാഞ്ഞ മാധ്യമങ്ങളോട് തനിക്ക് ദർശനം നടത്താൻ സാധിച്ചില്ലെന്നാണ് ശശികല പ്രതികരിച്ചത്.പമ്പയിൽ നിന്നും മടങ്ങിയ ഇവർക്ക് പത്തനംതിട്ടവരെ പോലീസ് കനത്ത സുരക്ഷയാണ് ഒരുക്കിയത്.ഇവർ എവിടേക്കാണ് പോയതെന്ന വിവരവും പോലീസ് പുറത്തുവിട്ടിട്ടില്ല.

ഹർത്താലിനിടെ അക്രമികൾ നശിപ്പിച്ച ബസ്സുകളുമായി കെഎസ്ആർടിസിയുടെ വിലാപയാത്ര

keralanews ksrtc staged a mourning procession with buses damaged in harthal

തിരുവനന്തപുരം:ശബരിമല കർമസമിതി ഇന്നലെ സംസ്ഥാനത്ത് നടത്തിയ ഹര്‍ത്താലിനിടെ അക്രമികള്‍ തകര്‍ത്ത ബസുകളുമായി തിരുവനന്തപുരത്ത് കെഎസ്‌ആര്‍ടിസിയുടെ വിലാപയാത്ര. തിരുവനന്തപുരം സിറ്റി ഡിപ്പോയിലെയും സമീപ ഡിപ്പോകളിലേയും 15 ബസുകളാണ് പ്രതിഷേധ വിലാപയാത്രയില്‍ പങ്കെടുത്തത്. കെഎസ്‌ആര്‍ടിസിയിലെ മുതിര്‍ന്ന ഉദ്യോഗസ്ഥരും ജീവനക്കാരും പ്രതിഷേധ യാത്രയിൽ പങ്കെടുത്തു.തിരുവനന്തപുരത്ത് മാത്രം 23 ബസുകള്‍ രണ്ടു ദിവസത്തിനിടെ ആക്രമിക്കപ്പെട്ടു. 3.35 കോടിയുടെ കോടി രൂപയുടെ നഷ്ടം രണ്ടു ദിവസംകൊണ്ട് കെഎസ്‌ആര്‍ടിസിക്കുണ്ടായെന്ന് കെഎസ്ആർടിസി എംഡി ടോമിന്‍ തച്ചങ്കരി അറിയിച്ചു.

കാസർകോഡ് മഞ്ചേശ്വരത്ത് മൂന്ന് ആർഎസ്എസ് പ്രവർത്തകർക്ക് വെട്ടേറ്റു

keralanews three rss workers injured in kasarkode manjeswarm

കാസര്‍ഗോഡ്: കാസര്‍ഗോഡ് മഞ്ചേശ്വരത്ത്‌ മൂന്ന് ആര്‍എസ്‌എസ് പ്രവര്‍ത്തകര്‍ക്ക് വെട്ടേറ്റു. മംഗളൂരുവില്‍ എസി ടെക്‌നീഷ്യനായ കടമ്ബാറിലെ ഗുരുപ്രസാദ് (23), സുഹൃത്തും കൂലിപ്പണിക്കാരനുമായ കിരണ്‍ കുമാര്‍ (27), കുമ്ബള ഷിറിയയിലെ വസന്തന്‍ (40) എന്നിവര്‍ക്കാണ് വെട്ടേറ്റത്. വ്യാഴാഴ്ച രാത്രി ഒൻപതുമണിയോടെയാണ് സംഭവം.കടമ്ബാര്‍ വിഷ്ണു മൂര്‍ത്തി ക്ഷേത്രത്തിനു സമീപത്തായാണ് ഗുരുപ്രസാദിനും കിരണിനും വെട്ടേറ്റത്.മൂന്ന് ബൈക്കുകളിലായി എത്തിയ ആറംഗ സംഘമാണ് ഇവരെ വെട്ടിപ്പരിക്കേല്‍പ്പിച്ചത്.ഇരുവരെയും മംഗളൂരിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.ഗുരു പ്രസാദിന് വയറിന് പിറകുവശത്തും കൈക്കുമാണ് പരിക്ക്. കിരണിന്‍റെ കൈക്കും കാലിനുമാണ് വെട്ടേറ്റത്. കുമ്ബള ഷിറിയ സ്‌കൂളിന് സമീപത്താണ് വസന്തന് കുത്തേറ്റത്.ഷിറിയ സ്കൂളിന് സമീപം താമസിക്കുന്ന ദിവാകരന്റെ മകൻ ചരൺ രാജിനെ ഒരു സംഘം മർദിക്കുന്നത് തടയാനെത്തിയപ്പോഴാണ് വസന്തന് വെട്ടേറ്റത്.കണ്ണിന് ഗുരുതരമായി പരിക്കേറ്റ ഇയാളെ മംഗളൂരുവിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

കണ്ണൂർ പുതിയതെരുവിൽ ബിജെപി ഓഫീസിന് തീയിട്ടു

keralanews bjp office fired in kannur puthiyatheru

കണ്ണൂർ:കണ്ണൂർ പുതിയതെരുവിൽ ബിജെപി ഓഫീസിന് തീയിട്ടു.റക്കല്‍ ധനരാജ് തിയേറ്ററിന് സമീപത്തുള്ള പഞ്ചായത്ത് കമ്മിറ്റി ഓഫീസിനു നേരെയാണ് ആക്രമണം ഉണ്ടായത്. ഓഫീസിനകത്തുണ്ടായിരുന്ന ബോര്‍ഡുകളും കൊടികളും കത്തിനശിച്ചു. മേല്‍ക്കൂര ഭാഗികമായി തീപിടിച്ചു. ഓഫീസിന് മുന്നില്‍ വരാന്തയില്‍ കിടന്നുറങ്ങുകയായിരുന്ന സുരേശൻ എന്നയാൾക്ക് പരിക്കേറ്റു.ഇയാളെ ആദ്യം ജില്ലാ ആശുപത്രിയിലും തുടര്‍ന്ന് പരിയാരം മെഡിക്കല്‍ കോളേജ് ആശുപത്രിയിലും പ്രവേശിപ്പിച്ചു. ബൈക്കിലെത്തിയ രണ്ടുപേർ തീയിട്ട ശേഷം ബൈക്കിൽ കയറി രക്ഷപ്പെടുകയായിരുന്നുവെന്ന് പരിക്കേറ്റയാൾ പൊലീസിന് മൊഴി നൽകി.വളപട്ടണം പോലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു.

ഹർത്താൽ;അക്രമങ്ങളിൽ അറസ്റ്റിലായവരുടെ ബാങ്ക് അക്കൗണ്ടുകൾ മരവിപ്പിക്കും;നഷ്ടപരിഹാരം നൽകിയാൽ മാത്രം ജാമ്യം

keralanews decision to freeze the bank account of protesters arrested in hartal

തിരുവനന്തപുരം:ശബരിമലയിൽ യുവതികൾ പ്രവേശിച്ചതിൽ പ്രതിഷേധിച്ച് ഇന്നലെ സംസ്ഥാനത്ത് നടന്ന ഹർത്താലിൽ അറസ്റ്റിലായവരുടെ ബാങ്ക് അക്കൗണ്ടുകൾ മരവിപ്പിക്കാൻ തീരുമാനം.പൊതുമുതല്‍ നശീകരണം തടയല്‍ നിയമപ്രകാരമാണ് അറസ്റ്റിലായവര്‍ക്കെതിരെ രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. കേസുകളില്‍ നഷ്ടപരിഹാരം കെട്ടിവച്ചാല്‍ മാത്രമേ അറസ്റ്റിലായവര്‍ക്ക് ജാമ്യം കിട്ടുകയുള്ളൂ.സംസ്ഥാന പോലീസ് മേധാവിയുടെ നേതൃത്വത്തില്‍ ചേര്‍ന്ന ഉന്നതതല പോലീസ് യോഗത്തില്‍ ഹര്‍ത്താല്‍ അനുകൂലികള്‍ പൊതുമുതല്‍ നശിപ്പിച്ചതിന്റെ കണക്ക് ശേഖരിക്കാനും തീരുമാനമായി.സംസ്ഥാനത്താകെ നിലവില്‍ അറുന്നൂറോളം കേസുകളാണ് ഹർത്താൽ അക്രമങ്ങളുമായി ബന്ധപ്പെട്ട് പോലീസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. ആക്രമത്തിന്റെ പശ്ചാത്തലത്തില്‍ കഴിഞ്ഞ രണ്ടു ദിവസങ്ങളിലായി 745 പേരെയാണ് പോലീസ് കസ്റ്റഡിയിലെടുത്തിരിക്കുന്നത്. ഇനിയും കൂടുതല്‍ പേരെ അറസ്റ്റ് ചെയ്യാനുണ്ടെന്നാണ് പോലീസ് നല്‍കുന്ന റിപ്പോര്‍ട്ട് .

ശ്രീലങ്കൻ യുവതി ദർശനത്തിനെത്തിയതായി അഭ്യൂഹം;ശബരിമലയിൽ വീണ്ടും സംഘർഷം

keralanews doubt that sreelankan lady came to visit again conflict in sabarimala

ശബരിമല:ശ്രീലങ്കന്‍ യുവതി മലകയറിയെന്ന അഭ്യൂഹം സന്നിധാനത്ത് വീണ്ടും പ്രതിഷേധത്തിന് ഇടയാക്കി.ഭര്‍ത്താവിനും മകനുമൊപ്പം ശശികല എന്ന യുവതിയാണ് ശബരിമല ദര്‍ശനത്തിനായി എത്തിയത്. ശശികല മലകയറുന്നു എന്ന വിവരം ലഭ്യമായതിനെ തുടര്‍ന്ന് നടപ്പന്തലില്‍ വലിയ സംഘമാളുകള്‍ നാമജപ പ്രതിഷേധവുമായി കാത്ത് നില്‍ക്കുകയും ചെയ്തു.എന്നാല്‍ ഇവര്‍ ദര്‍ശനം നടത്തിയിട്ടില്ലെന്നും പോലീസ് തിരിച്ചയക്കുകയാണ് ഉണ്ടായത് എന്നും ശശികലയുടെ ഭർത്താവ് അറിയിച്ചു.രാത്രി ഒന്‍പതരയോടെ, കുടുംബമായെത്തിയ യുവതി ദര്‍ശനം നടത്തിയെന്നും പതിനൊന്നു മണിയോടെ, മടങ്ങിയെന്നും മുഖ്യമന്ത്രിയുടെ ഓഫീസ് സ്ഥിരീകരിച്ചതായാണ് റിപ്പോര്‍ട്ടുകള്‍ വന്നത്.എന്നാല്‍, പതിനൊന്നിന് നടയടച്ച ശേഷം യുവതിയുടെ ഭര്‍ത്താവിനെയും മകനെയും സന്നിധാനത്തു വച്ച് മാധ്യമപ്രവര്‍ത്തകര്‍ കണ്ടു.ചോദ്യങ്ങളോടു പ്രതികരിയ്ക്കാതെ മാധ്യമപ്രവര്‍ത്തകരോടു തട്ടിക്കയറിയ ശശിയുടെ ഭർത്താവ് ശരവണമാരൻ പിന്നീട് പൊലിസ് കണ്‍ട്രോള്‍ റൂമില്‍ എത്തിയശേഷമാണ് മാധ്യമങ്ങളോട് സംസാരിച്ചത്.ഞങ്ങള്‍ ഒരുമിച്ചാണ് മല കയറിയത്. എന്നാല്‍, ഭാര്യ പകുതിക്കുവെച്ച് യാത്ര അവസാനിപ്പിച്ചുവെന്നും അദ്ദേഹം പറഞ്ഞു.അതേസമയം ദര്‍ശനം നടത്തിയോ എന്ന ചോദ്യത്തിന് അതിരൂക്ഷമായിട്ടായിരുന്നു ശശികലയുടെ പ്രതികരണം. ‘’48 ദിവസം പൂര്‍ണവ്രതമെടുത്താണ് താൻ ദർശനം നടത്താനെത്തിയത്.എന്നാല്‍ എനിയ്ക്ക് ദര്‍ശനം നടത്താന്‍ പൊലീസ് അനുമതി നല്‍കിയില്ല. എന്തിനാണ് എന്നെ തടഞ്ഞതെന്ന് അറിയില്ല. പൊലീസ് എന്നെ തിരിച്ചിറിക്കുകയായിരുന്നു. ഞാന്‍ അയ്യപ്പന്റെ ഭക്തയാണ്. മറ്റുള്ളവരെ പോലെയല്ലെന്നും’’ ശശികല പറഞ്ഞു.

സംസ്ഥാനത്ത് വീണ്ടും സംഘർഷസാധ്യതയെന്ന് ഇന്റലിജൻസ് റിപ്പോർട്ട്

keralanews intelligence report says chance for violence in the state again

തിരുവനന്തപുരം:ശബരിമല യുവതീ പ്രവേശനത്തെ തുടർന്ന് സംസ്ഥാനത്ത് പൊട്ടിപ്പുറപ്പെട്ട സംഘർഷം തുടരുന്നു.അക്രമസംഭവങ്ങൾ തുടരുമെന്ന് ഇന്റലിജൻസ് റിപ്പോർട്ട് നൽകിയിട്ടുണ്ട്.ചുരുങ്ങിയത് രണ്ട് ദിവസം കൂടിയെങ്കിലും സംസ്ഥാനത്ത് സംഘർഷം തുടരുമെന്നാണ് രഹസ്യാന്വേഷണ വിഭാഗത്തിന്റെ റിപ്പോർട്ടിൽ പറയുന്നത്. കോഴിക്കോട്, തൃശൂർ, പാലക്കാട്,കൊല്ലം,കണ്ണൂർ ജില്ലകളിൽ അതീവ ജാഗ്രത പാലിക്കണമെന്നാണ് റിപ്പോർട്ടിൽ പറയുന്നത്.ഡിജിപിയുടെ നിർദ്ദേശ പ്രകാരം ഈ ജില്ലകളിൽ കനത്ത സുരക്ഷാ ക്രമീകരണങ്ങളാണ് ഒരുക്കിയിരിക്കുന്നത്.ഇന്നലെ നടന്ന സംഘർഷത്തിൽ കണ്ടാലറിയാവുന്ന അയ്യായിരത്തോളം പേർക്കെതിരെയാണ് പോലീസ് കേസെടുത്തിരിക്കുന്നത്. പ്രതികളെ തിരിച്ചറിയാനും അറസ്റ്റ് ചെയ്യാനുമായി ഓരോ പോലീസ് സ്റ്റേഷനിലും നാലു പേരടുങ്ങുന്ന പ്രത്യേക സംഘത്തെ നിയോഗിച്ചു. ജില്ലാ തലത്തിൽ എസ്പിയുടെ നേതൃത്വത്തിൽ പ്രത്യേക സംഘമുണ്ട്. അക്രമണങ്ങളുടെ ദൃശ്യങ്ങൾ പരിശോധിച്ച് പ്രതികളുടെ ഫോട്ടോ ആൽബം തയാറാക്കും.അക്രമങ്ങളിൽ നേരിട്ട് പങ്കെടുത്തവരെ കൂടാതെ സമൂഹമാധ്യമങ്ങളിലൂടെ പ്രകോപനപരമായ സന്ദേശങ്ങൾ പ്രചരിപ്പിച്ചവർക്കെതിരെയും കേസെടുക്കാനാണ് പോലീസ് നീക്കം.

സംഘർഷം തുടരുന്നു;മലബാര്‍ ദേവസ്വം ബോര്‍ഡംഗം കെ ശശികുമാറിന്റെ വീടിന് നേരെ ബോംബേറ്

keralanews violence continues bomb attack against the house of devaswom board member k sasikumar

കോഴിക്കോട്:ശബരിമല യുവതീ പ്രവേശനത്തിൽ പ്രതിഷേധിച്ച് സംസ്ഥാനത്തുടനീളം പൊട്ടിപ്പുറപ്പെട്ട സംഘർഷം തുടരുന്നു. മലബാര്‍ ദേവസ്വം ബോര്‍ഡംഗം കെ ശശികുമാറിന്റെ വീടിന് നേരെ ബോംബേറുണ്ടായി.കോഴിക്കോട് പേരാമ്പ്ര കല്ലോടുള്ള വീടിനു നേരെയാണ് ആക്രമണമുണ്ടായത്.പുലർച്ചെ രണ്ടുമണിയോടു കൂടിയാണ് ബോംബേറുണ്ടായത്. രണ്ട് സ്റ്റീല്‍ ബോംബുകള്‍ എറിഞ്ഞു. ഒന്ന് നിലത്ത് വീണ് പൊട്ടി.പേരാമ്പ്ര പൊലീസ് കേസെടുത്തു. അതേസമയം സംസ്ഥാനത്തുണ്ടായ അക്രമങ്ങള്‍ അന്വേഷിക്കാന്‍ ഓപ്പറേഷൻ ബ്രോക്കൺ വിൻഡോ എന്ന പേരിൽ പ്രത്യേക പദ്ധതിയുമായി പൊലീസ് രംഗത്തെത്തിയിട്ടുണ്ട്. അക്രമികളെ അറസ്റ്റ് ചെയ്യാനും കരുതല്‍ നടപടി സ്വീകരിക്കാനും ഓരോ ജില്ലയിലും പ്രത്യേക സംഘങ്ങളെ എസ്പിമാരുടെ കീഴില്‍ രൂപീകരിക്കും. അക്രമികളുടെ വിവരങ്ങള്‍ ഇന്‍റലിജന്‍സ് തയ്യാറാക്കും, കുറ്റക്കാരുടെ ഫോട്ടോ പതിച്ച ഡേറ്റാ ആല്‍ബം തയ്യാറാക്കുകയും ചെയ്യും.അക്രമികളുടെ ഫോണ്‍ പിടിച്ചെടുക്കുകയും ആയുധ ശേഖരമുണ്ടോയെന്ന് അറിയാനായി വീടുകളില്‍ പരിശോധന നടത്തുകയും വേണമെന്നാണ് ഡിജിപിയുടെ നിര്‍ദ്ദേശം