കൊച്ചി:ഹര്‍ത്താലിനെതിരെ നിയമനിര്‍മ്മാണം വേണമെന്ന് ഹൈക്കോടതി ഉത്തരവിട്ടു. നിയമം ഇല്ലാത്തതുമൂലമാണ് ഹര്‍ത്താല്‍ നിത്യസംഭവമാകുന്നത്. ഇക്കാര്യത്തില്‍ ഇടപെടുന്നതില്‍ കോടതിക്ക് പരിമിതിയുണ്ട്. അടിക്കടി ഹര്‍ത്താലുകള്‍ ഉണ്ടാകുന്നത് അംഗീകരിക്കാനാകില്ല. ഹര്‍ത്താല്‍ നടത്തുന്നത് ഏഴുദിവസം മുൻപ് പ്രഖ്യാപിക്കണമെന്നും ഇടക്കാല ഉത്തരവില്‍ ചീഫ് ജസ്റ്റിസ് ഋഷികേശ് റോയ് അധ്യക്ഷനായ ബെഞ്ച് വ്യക്തമാക്കി.രാഷ്ട്രീയപാര്‍ട്ടികള്‍ക്കും സംഘടനകള്‍ക്കും ഈ നിര്‍ദേശം ബാധകമാണ്. ഹര്‍ത്താലിനിടെയുണ്ടാകുന്ന നാശനഷ്ടങ്ങളുടെ ഉത്തരവാദിത്തം ആഹ്വാനം ചെയ്തവര്‍ക്കാണ്. നാശനഷ്ടമുണ്ടായാല്‍ രാഷ്ട്രീയപാര്‍ട്ടികളുടെയും സംഘടനകളുടെയും കയ്യില്‍ നിന്ന് പണം ഈടാക്കണമെന്നും ഹൈക്കോടതി ഉത്തരവിട്ടു.സമരം ചെയ്യുക എന്നത് മൗലികാവകാശത്തിന്റെ പരിധിയില്‍വരുന്നതാണ്. അതിനെ കോടതി നിരുല്‍സാഹപ്പെടുത്തുന്നില്ല. മറിച്ച് മൗലികാവകാശത്തെ ഉപയോഗിക്കുമ്ബോള്‍ അത് മറ്റുള്ളവര്‍ക്ക് എത്രകണ്ട് ബുദ്ധിമുട്ടുണ്ടാക്കുന്നു, പൊതു ജീവിതത്തെ എത്രകണ്ട് ബാധിക്കുന്നു എന്നുകൂടി ആലോചിക്കേണ്ടതുണ്ടെന്ന് കോടതി അഭിപ്രായപ്പെട്ടു.
കണ്ണൂരില്‍ നാടന്‍ ബോംബ് ശേഖരം പിടികൂടി
കണ്ണൂര്‍: ജില്ലയില്‍ നിന്ന് വന്‍ നാടന്‍ ബോംബ് ശേഖരം പിടികൂടി. കൊളവല്ലൂര്‍ ചേരിക്കലില്‍ നിന്നാണ് 18ഓളം വരുന്ന ബോംബ് ശേഖരം പിടികൂടിയത്. കല്ലുവെട്ട് കുഴിയില്‍ ബക്കറ്റിലാക്കി സൂക്ഷിച്ച നിലയിലായിരുന്ന ബോംബുകള്‍. സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു. ശബരിമല യുവതി പ്രവേശവുമായി ബന്ധപ്പെട്ട് ആഹ്വാനം ചെയ്ത ഹര്‍ത്താലില്‍ ജില്ലയില്‍ നിരവധി അക്രമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഇതിനെ തുടര്‍ന്നാണ് പൊലീസ് പരിശോധന നടത്തിയത്.
കേരള തീരങ്ങളിൽ വരും വർഷങ്ങളിൽ മത്തി ലഭ്യത കുറയുമെന്ന് കേന്ദ്ര സമുദ്രമത്സ്യ ഗവേഷണ കേന്ദ്രം
കൊച്ചി:എല്‍നിനോ പ്രതിഭാസം വീണ്ടും സജീവമാകുന്നതോടെ വരും വര്‍ഷങ്ങളില്‍ കേരളതീരങ്ങളില്‍ മത്തിയുടെ ലഭ്യതയില്‍ കുറവുണ്ടാകാന്‍ സാധ്യതയെന്ന് കേന്ദ്ര സമുദ്രമത്സ്യ ഗവേഷണ സ്ഥാപനമായ സിഎംഎഫ്‌ആര്‍ഐ.സമുദ്രജലം ചൂട്പിടിക്കുന്ന പ്രതിഭാസമാണ് എല്‍നിനോ.മത്തിയുടെ ലഭ്യതയില്‍ കുറവ് വരുന്നതോടെ വിലയും ഇരട്ടിയലധികം വര്‍ധിച്ചേക്കുമെന്നാണ് സൂചന.മുന്‍ വര്‍ഷങ്ങളില്‍ വന്‍തോതില്‍ കുറഞ്ഞ ശേഷം 2017ലാണ് മത്തിയുടെ ലഭ്യതയില്‍ നേരിയ വര്‍ധനയുണ്ടായത്. എങ്കിലും അവയുടെ സമ്പത്ത് പൂര്‍വസ്ഥിതിയിലെത്തുന്നതിന് മുൻപ് തന്നെ അടുത്ത എല്‍നിനോ ശക്തി പ്രാപിക്കാന്‍ തുടങ്ങിയതാണ് വീണ്ടും മത്തി കുറയാന്‍ കാരണമാകുന്നത്.മത്തിയുടെ ലഭ്യതയിലെ കഴിഞ്ഞ 60 വര്‍ഷത്തെ ഏറ്റക്കുറച്ചിലുകള്‍ പഠനവിധേയമാക്കിയതില്‍ നിന്നാണ് എല്‍നിനോ കേരള തീരത്തെ മത്തിയുടെ ലഭ്യതയെ കാര്യമായി സ്വാധീനിക്കുന്നുണ്ടെന്ന നിഗമനത്തില്‍ സിഎംഎഫ്‌ആര്‍ഐയിലെ ഉപരിതല മത്സ്യഗവേഷണ വിഭാഗം എത്തിയത്.കടലിന്റെ ആവാസവ്യവസ്ഥയിലെ ചെറിയ മാറ്റങ്ങള്‍ വരെ മത്തിയെ ബാധിക്കും. ഇന്ത്യന്‍ തീരങ്ങളില്‍, എല്‍നിനോയുടെ പ്രതിഫലനം ഏറ്റവും കൂടുതല്‍ അനുഭവപ്പെടുന്നത് കേരള തീരത്താണ്. അത് കൊണ്ട് തന്നെ, മത്തിയുടെ ഉല്‍പാദനത്തില്‍ ഏറ്റവും കൂടുതല്‍ ഏറ്റക്കുറച്ചിലുകള്‍ അനുഭവപ്പെടുന്നതും ഇവിടെയാണ്. മാത്രമല്ല, എല്‍നിനോ കാലത്ത് കേരള തീരങ്ങളില്‍ നിന്നും മത്തി ചെറിയ തോതില്‍ മറ്റ് തീരങ്ങളിലേക്ക് പാലായനം ചെയ്യുന്നതായി കണ്ടെത്തിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.2012ല്‍ കേരളത്തില്‍ റെക്കോര്‍ഡ് അളവില്‍ മത്തി ലഭിച്ചിരുന്നു. എന്നാല്‍ എല്‍ നിനോയുടെ വരവോടെ തുടര്‍ന്നുള്ള വര്‍ഷങ്ങളില്‍ മത്തിയുടെ ലഭ്യതയിൽ ഗണ്യമായ കുറവുണ്ടായി. 2015ല്‍ എല്‍നിനോ തീവ്രതയിലെത്തിയതിനെ തുടര്‍ന്ന് 2016ല്‍ മത്തിയുടെ ലഭ്യത വന്‍തോതില്‍ കുറഞ്ഞു. പിന്നീട് എല്‍നിനോയുടെ ശക്തി കുറഞ്ഞതോടെ 2017ല്‍ മത്തിയുടെ ലഭ്യതയില്‍ നേരിയ വര്‍ധനവുണ്ടായി. 2018ല്‍ എല്‍നിനോ സജീവമായതോടെ മത്തിയുടെ ഉല്‍പാദനത്തില്‍ വീണ്ടും മാന്ദ്യം അനുഭവപ്പെടാന്‍ തുടങ്ങി.
നാല് ദിവസം പ്രായമുള്ള കുഞ്ഞിനെ മംഗളൂരുവില്‍ നിന്നും തിരുവനന്തപുരം ശ്രീചിത്ര ആശുപത്രിയിലെത്തിച്ച് മടങ്ങുകയായിരുന്ന ആംബുലന്‍സ് അപകടത്തിൽപ്പെട്ട് രണ്ടുപേർ മരിച്ചു
കൊല്ലം:കാസര്‍കോട്ടെ നാല് ദിവസം പ്രായമുള്ള കുഞ്ഞിനെ മംഗളൂരുവില്‍ നിന്നും തിരുവനന്തപുരം ശ്രീചിത്ര ആശുപത്രിയിലെത്തിച്ച് മടങ്ങുകയായിരുന്ന ആംബുലന്‍സ് കൊല്ലം ഓച്ചിറ ദേശീയപാതയില്‍ അപകടത്തില്‍പെട്ട് രണ്ടുപേർ മരിച്ചു.ഞായറാഴ്ച ഉച്ചയ്ക്ക് 1.15 മണിയോടെ ഓച്ചിറ പള്ളിമുക്ക് എന്ന സ്ഥലത്തു വെച്ചാണ് അപകടമുണ്ടായത്. ശനിയാഴ്ച രാത്രി 10.20 മണിയോടെയാണ് മംഗളൂരുവിലെ ആശുപത്രിയിലായിരുന്ന മേല്‍പറമ്ബിലെ ഷറഫുദീന്റെ നാലു ദിവസം പ്രായമുള്ള കുഞ്ഞിനെ ഹൃദയസംബന്ധമായ അസുഖത്തെ തുടര്‍ന്ന് തിരുവനന്തപുരം ശ്രീചിത്ര ആശുപത്രിയിലേക്ക് കൊണ്ടുപോയത്. കുട്ടിയെ ആശുപത്രിയിലെത്തിച്ച് കാസര്‍കോട്ടേക്ക് മടങ്ങുകയായിരുന്ന ശിഹാബ് തങ്ങള്‍ ചാരിറ്റബിള്‍ ട്രസ്റ്റിന്റെ ആംബുലന്‍സാണ് അപകടത്തില്‍പെട്ടത്. സൈക്കിളില്‍ പോയ ചന്ദ്രനെയും ഹോട്ടലില്‍ ചപ്പാത്തി നല്‍കിയശേഷം പുറത്തേക്കിറങ്ങിയ രണ്ട് ഒഡീഷ സ്വദേശികളെയും ഇടിച്ച ആംബുലന്‍സ് രണ്ട് സ്‌കൂട്ടറുകളും ഓട്ടോറിക്ഷയും തകര്‍ത്തു സമീപത്തെ വൈദ്യൂതത്തൂണിലിടിച്ചാണു നിന്നത്.ചന്ദ്രന്‍ (60) സംഭവസമയത്ത് തന്നെ മരണപ്പെട്ടിരുന്നു. പരിക്കേറ്റ ഒഡീഷ സ്വദേശി മനോജ്കുമാര്‍ കേത്ത (23), ഒഡീഷ ചെമ്ബദേരിപുര്‍ സ്വദേശിയുമായ രാജുദോറ (24),എന്നിവരെ ആലപ്പുഴ മെഡിക്കല്‍ കോളജ് ആശുപത്രിയിലും, ആംബുലന്‍സിലുണ്ടായിരുന്ന നഴ്‌സ് കാസര്‍കോട് സ്വദേശി അശ്വന്തിനെ കരുനാഗപ്പള്ളി താലൂക്ക് ആശുപത്രിയിലും പ്രവേശിപ്പിച്ചു.എന്നാൽ അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ രാജുദോറ പുലർച്ചയോടെ മരണത്തിനു കീഴടങ്ങുകയായിരുന്നു.രാജുദോറയുടെ മൃതദേഹം ബന്ധുക്കളെത്തിയശേഷം ഒഡീഷയിലേക്കു കൊണ്ടുപോകും. രണ്ടുവര്‍ഷം മുമ്ബാണു രാജുവും മനോജും ഓച്ചിറയിലെത്തിയത്.
ദേശീയ പണിമുടക്ക്;ശബരിമല സർവീസുകൾ മുടങ്ങില്ലെന്ന് കെഎസ്ആർടിസി
തിരുവനന്തപുരം: ദേശീയ പണിമുടക്ക് ദിവസങ്ങളില്‍ കെഎസ്ആർടിസി ഡിപ്പോകളില്‍ നിന്നുള്ള ശബരിമല സർവീസുകൾ മുടങ്ങില്ലെന്ന് കെഎസ്‌ആര്‍ടിസി.റ്റ് സര്‍വീസുകള്‍ ജീവനക്കാരുടെ ലഭ്യതയനുസരിച്ച് നടത്തുമെന്നും കെഎസ്‌ആര്‍ടിസി എംഡി ടോമിന്‍ തച്ചങ്കരി വ്യക്തമാക്കി.നരേന്ദ്ര മോദി സര്‍ക്കാറിന്‍റെ നയങ്ങള്‍ തൊഴിലാളി വിരുദ്ധമെന്നാരോപിച്ച് രാജ്യത്തെ തൊഴിലാളി സംഘടനകള്‍ നടത്തുന്ന 48 മണിക്കൂര്‍ പണിമുടക്ക് ഇന്ന് അര്‍ദ്ധരാത്രി മുതല്‍ ആരംഭിക്കും.
ഓസ്‌ട്രേലിയൻ മണ്ണിൽ ഇന്ത്യയ്ക്ക് ചരിത്ര വിജയം
സിഡ്‌നി:ഓസ്‌ട്രേലിയൻ മണ്ണിൽ തങ്ങളുടെ ആദ്യ ടെസ്റ്റ് പരമ്പര സ്വന്തമാക്കി ഇന്ത്യ ചരിത്രം കുറിച്ചു.അവസാന ടെസ്റ്റില്‍ ഓസീസ് ഫോളോ ഓണ്‍ ചെ്യതു കൊണ്ടിരിക്കെ അഞ്ചാം ദിനം മഴ മൂലം കളി ഉപേക്ഷിച്ചതോടെ മത്സരം സമനിലയില്‍ പിരിഞ്ഞു.ആദ്യ ഇന്നിങ്സില്‍ 622 റണ്‍സിന് ഡിക്ലയര്‍ ചെയ്ത ഇന്ത്യ ഓസീസിനെ 300 റണ്‍സിന് എറിഞ്ഞിട്ടു. അതോടെ 322 റണ്‍സിന്‍റെ ഒന്നാമിന്നിങ്സ് ലീഡ് ഇന്ത്യക്ക് ലഭിച്ചു. ഫോളോ ഓണ്‍ ചെയ്യാനായി ഇന്ത്യ ഓസീസിനെ വീണ്ടും ബാറ്റിങിനയച്ചു. രണ്ടാമിന്നിങ്സില്‍ വിക്കറ്റ് നഷ്ടമില്ലാതെ ആറ് റണ്‍സ് എന്ന നിലയില്‍ അഞ്ചാം ദിനം കളി പുനരാരംഭിക്കാനിരുന്ന ഓസീസിന് മഴ മൂലം അതിന് സാധിച്ചില്ല. ശക്തമായ മഴയായതിനാല്‍ അവസാന ദിനം ഉപേക്ഷിക്കുകയും മത്സരം സമനിലയിലാവുകയും ചെയ്യുകയായിരുന്നു.ഇതോടെ ഓസീസ് മണ്ണില്‍ ടെസ്റ്റ് പരമ്ബര വിജയിക്കുന്ന ആദ്യ ക്യാപ്റ്റനെന്ന ബഹുമതി വിരാട് കൊഹ്‌ലി സ്വന്തമാക്കി.പരമ്പരയിലെ കേമനും പുജാര തന്നെയാണ്.നാല് മത്സരങ്ങളടങ്ങിയ ടെസ്റ്റ് പരമ്പരയിൽ 2-1 നാണ് ഇന്ത്യന്‍ ജയം. അഡലെയ്ഡില്‍ നടന്ന ആദ്യ ടെസ്റ്റില്‍ 31 റണ്‍സിനും, മെല്‍ബണില്‍ നടന്ന മൂന്നാം ടെസ്റ്റില്‍ 137 റണ്‍സിനും ഇന്ത്യ ജയിച്ചപ്പോള്‍, പെര്‍ത്തില്‍ നടന്ന രണ്ടാം ടെസ്റ്റില്‍ 146 റണ്‍സിന് ഓസീസ് ജയം നേടുകയായിരുന്നു.
48 മണിക്കൂർ ദേശീയപണിമുടക്ക് ഇന്ന് അർധരാത്രി മുതൽ ആരംഭിക്കും
ന്യൂഡൽഹി:കേന്ദ്ര സര്‍ക്കാറിന്റെ തൊഴിലാളി വിരുദ്ധനയങ്ങൾക്കെതിരെ രാജ്യത്തെ തൊഴിലാളി സംഘടനകള്‍ നടത്തുന്ന 48 മണിക്കൂര്‍ പണിമുടക്ക് ഇന്ന് അര്‍ദ്ധരാത്രി മുതല്‍ ആരംഭിക്കും. റയില്‍വെ, ബാങ്ക്, വൈദ്യുതി ബോര്‍ഡ് ജീവനക്കാര്‍, ഓട്ടോ – ടാക്‌സി തൊഴിലാളികള്‍ തുടങ്ങിയവര്‍ പണിമുടക്കില്‍ പങ്കെടുക്കും. ബിഎംഎസ് ഒഴികെയുള്ള തൊഴിലാളി സംഘടനകളാണ് പണിമുടക്കിന് അഹ്വാനം ചെയ്തത്.ജിഎസ്ടി മൂലമുള്ള വിലക്കയറ്റം, പൊതുമേഖലാ സ്ഥാപനങ്ങളുടെ ഓഹരി വിറ്റഴിക്കല്‍ തുടങ്ങിയ വിഷയങ്ങള്‍ ഉന്നയിച്ചാണ് പണിമുടക്ക്. കാര്‍ഷിക വായ്പ എഴുതി തള്ളുമെന്നതടക്കമുള്ള ആവശ്യങ്ങളുമായി 48 മണിക്കൂര്‍ ഗ്രാമീണ്‍ ഭാരത് ബന്ദിന് കിസാന്‍ സഭയും ആഹ്വാനം ചെയ്തിട്ടുണ്ട്.ബാങ്കിങ‌്, പോസ്റ്റല്‍, റെയില്‍വേ തുടങ്ങി സമസ‌്ത മേഖലയിലും പണിമുടക്ക‌് പ്രതിഫലിക്കും. ടാക‌്സികളും പൊതുവാഹനങ്ങളും പണിമുടക്കുമെന്ന‌് ട്രാന്‍സ‌്പോര്‍ട്ട‌് തൊഴിലാളികളുടെ അഖിലേന്ത്യാ ഏകോപന സമിതി പ്രഖ്യാപിച്ചു. പിന്തുണയുമായി വടക്കുകിഴക്കന്‍ മേഖലയില്‍നിന്ന‌് നിരവധി സംഘടനകളാണ‌് രംഗത്തെത്തിയത‌്. ആള്‍ ഇന്ത്യ പോസ്റ്റല്‍ എംപ്ലോയീസ‌് യൂണിയന്‍ നാഗാലാന്‍ഡ‌് ഘടകവും സംയുക്ത സംഘടനയായ അസം മോട്ടോര്‍ വര്‍ക്കേഴ‌്സ‌് യൂണിയനടക്കമുള്ള സംഘടനകളും പണിമുടക്കിന്റെ ഭാഗമാകും.സംഘടിതമേഖലയ‌്ക്കൊപ്പം തെരുവുകച്ചവടക്കാര്‍ ഉള്‍പ്പെടെയുള്ള അസംഘടിതമേഖലയിലെ തൊഴിലാളികളും പണിമുടക്കും.ശബരിമല വിഷയത്തെ തുടര്‍ന്ന് സംസ്ഥാനത്ത് സംസ്ഥാനത്ത് അടിക്കടിയുണ്ടായ ഹര്‍ത്താലുകള്‍ക്ക് പിന്നാലെയാണ് ദേശീയ പണിമുടക്ക്, 19ഓളം തൊഴിലാളി യൂണിയനുകള്‍ പങ്കെടുക്കുന്നതിനാല്‍ പണിമുടക്ക് ഹര്‍ത്താലിന് സമാനമായി മാറാനാണ് സാധ്യത.പാല്‍, പത്രം, ആശുപത്രി, ടൂറിസം മേഖലകളെ ഹര്‍ത്താലില്‍ നിന്നും ഒഴിവാക്കിയിട്ടുണ്ട്. പണിമുടക്കിന്റെ ഭാഗമായി ഒരുതരത്തിലുള്ള ബല പ്രയോഗങ്ങളും ഉണ്ടാകില്ലെന്ന് നേതാക്കള്‍ വ്യക്തമാക്കി.
സംസ്ഥാനത്തെ മികച്ച ആശുപത്രിക്കുള്ള ‘കായകല്‍പ’ പുരസ്‌കാരം കാസര്‍കോട് ജില്ലാ ആശുപത്രിക്ക്
കാസർകോഡ്:സംസ്ഥാനത്തെ മികച്ച ആശുപത്രിക്കുള്ള ‘കായകല്‍പ’ പുരസ്‌കാരം കാസര്‍കോട് ജില്ലാ ആശുപത്രിക്ക്.സംസ്ഥാനത്തെ 50 ഓളം ജില്ലാ-ജനറല്‍ ആശുപത്രികളില്‍ നിന്നുമാണ് കാസര്‍കോട് ജില്ലാ ആശുപത്രിയെ സംസ്ഥാനത്തെ മികച്ച ആശുപത്രിയായി തിരഞ്ഞെടുത്തത്.ഗ്രാമീണ ആരോഗ്യ മിഷന്റെ ഈ പുരസ്‌കാരം ലഭിക്കുന്ന മലബാര്‍ മേഖലയിലെ ലഭിക്കുന്ന ആദ്യ ആശുപത്രിയെന്ന നേട്ടവും ഇതോടെ കാഞ്ഞങ്ങാട്ട് പ്രവര്‍ത്തിക്കുന്ന കാസര്‍കോട് ജില്ലാ ആശുപത്രി സ്വന്തമാക്കി.50 ലക്ഷം രൂപയാണ് പുരസ്‌കാര തുക.തിരുവനന്തപുരത്ത് വെച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍ അവാര്‍ഡ് വിതരണം ചെയ്യും. ക്വാളിറ്റി അഷ്വറന്‍സ് ഓഫീസറുടെ നേതൃത്വത്തിൽ വൃത്തി, പരിസര ശുചിത്വം, ഭൗതിക സാഹചര്യങ്ങള്‍, രോഗീ ബോധവത്കരണം, അണുബാധ നിയന്ത്രണം, മാലിന്യ സംസ്‌കരണം തുടങ്ങി ഒട്ടേറെ ഘടകങ്ങള്‍ പരിശോധിച്ചതിനു ശേഷമാണ് മികച്ച ആശുപത്രിയെ തിരഞ്ഞെടുത്തത്.ജില്ലയിലെ ആശുപത്രികളുടെ ചരിത്രത്തിലാദ്യമായി മൂന്നേകാല്‍ ലക്ഷം രോഗികളാണ് ഒ പി വിഭാഗത്തില്‍ കഴിഞ്ഞ വര്‍ഷം ചികിത്സ തേടിയെത്തിയത്. 16,000 രോഗികളെ കിടത്തി ചികിത്സിക്കുകയും ചെയ്തു.ആശുപത്രി സൂപ്രണ്ട് ഡോ. സ്റ്റാന്‍ലി, ആര്‍എംഒ ഡോ. റിജിത് കൃഷ്ണന്‍, ഡോ. റിയാസ്, ജില്ലാ ക്വാളിറ്റി ഓഫീസര്‍ ലിബിയ എം. സിറിയക്, നഴ്‌സിംഗ് സൂപ്രണ്ടുമാരായ ലിസി,രജനി, കോ ഓര്‍ഡിനേറ്റര്‍ ദിനേശ്, സ്റ്റാഫ് കൗണ്‍സില്‍ സെക്രട്ടറി സേതുമാധവന്‍, ഹെഡ് നഴ്‌സ് അച്ചാമ്മ എന്നിവരുടെ നേതൃത്വത്തില്‍ പൊതുജന പങ്കാളിത്തത്തോടു കൂടി നടത്തിയ പ്രവർത്തനങ്ങളാണ് ആശുപത്രിയെ ഈ നേട്ടത്തിന് അര്‍ഹമാക്കിയത്.
പയ്യന്നൂരിൽ ഇലക്ട്രിക്ക് കടയിൽ വൻ തീപിടുത്തം
കണ്ണൂര്‍: പയ്യന്നൂര്‍ പെരുമ്പയിൽ ഇലക്‌ട്രിക് കടയില്‍ വന്‍ തീപിടിത്തം. ഞായറാഴ്ച രാവിലെ 7.15 ഓടെ തീപിടുത്തമുണ്ടായത്.കെട്ടിടത്തിന്റെ മുകളിലത്തെ നിലയില്‍ നിന്ന് തീയും പുകയും ഉയരുന്നത് കണ്ട വാഹനയാത്രക്കാരാണ് പോലീസിലും ഫയര്‍ഫോഴ്‌സിലും വിവരമറിയിച്ചത്. അസിസ്റ്റന്റ് ഫയര്‍സ്റ്റേഷന്‍ ഓഫീസര്‍ ഗോകുല്‍ദാസിന്റെ നേതൃത്വത്തില്‍ മൂന്ന് യൂണിറ്റ് ഫയര്‍എഞ്ചിന്‍ മണിക്കൂറുകളോളം നീണ്ട പ്രയത്‌നത്തിനൊടുവിലാണ് തീ അണച്ചത്. കട പൂര്‍ണ്ണമായും കത്തിനശിച്ചു. വൈദ്യുതി ഷോര്‍ട്ട് സര്‍ക്യൂട്ടാണ് തീപിടുത്തത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം.പഴയങ്ങാടി മുട്ടം സ്വദേശിയും പെരുമ്പയിൽ താമസക്കാരനുമായ മൊയ്‌നുദ്ദീന്റെ ഉടമസ്ഥതയിലുള്ള സ്ഥാപനമാണ് കത്തി നശിച്ചത്. അരകോടി രൂപയുടെ നാശനഷ്ടമുണ്ടായതായി കണക്കാക്കുന്നു.
കണ്ണൂർ ജില്ലയിൽ അക്രമങ്ങൾ തുടരുന്നു;വീണ്ടും ബോംബേറ്;തലശ്ശേരിയിൽ നിരോധനാജ്ഞ പ്രഖ്യാപിച്ചു
കണ്ണൂർ:ശബരിമല യുവതീ പ്രവേശനത്തെ തുടർന്നുണ്ടായ അക്രമങ്ങൾ കണ്ണൂരിൽ തുടരുന്നു.. കൊളശേരിയില്‍ വീടുകള്‍ക്കു നേരെ ബോംബേറുണ്ടായി. ആക്രമണത്തില്‍ വീടുകള്‍ക്ക് കേടുപാട് സംഭവിച്ചു.പുലര്‍ച്ചെ ഒരു മണിയോടെയാണ് സംഭവം.അക്രമവിവരം അറിഞ്ഞ ഉടന്‍ തന്നെ വന്‍ പോലീസ് സംഘം സ്ഥലത്ത് എത്തുകയും പട്രോളിംഗ് ശക്തമാക്കുകയും ചെയ്തു. സ്ഥലത്ത് ഇപ്പോഴും പോലീസിനെ വിന്യസിച്ചിട്ടുണ്ട്. കണ്ണൂരില്‍ ഇന്നലെത്തേക്കാള്‍ അക്രമങ്ങള്‍ കുറഞ്ഞിട്ടുണ്ടെങ്കിലും ഒറ്റപ്പെട്ട രീതിയിലുള്ള അക്രമസംഭവങ്ങള്‍ തുടരുന്നത് പോലീസിനെ വലയ്ക്കുന്നുണ്ട്.കഴിഞ്ഞ നാല് ദിവസമായി തുടരുന്ന അക്രമ സംഭവങ്ങളുടെ പശ്ചാത്തലത്തില്‍ തലശ്ശേരിയില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചു. തിങ്കളാഴ്ച വരെയാണ് നിരോധനാജ്ഞ. തലശ്ശേരി- ന്യൂ മാഹി പൊലീസ് സ്റ്റേഷന്‍ പരിധിയിലാണ് നിരോധനാജ്ഞ പ്രഖ്യാപിച്ചത്.അതേ സമയം സംസ്ഥാനത്ത് അക്രമ സംഭവങ്ങളെ തുടര്‍ന്നുള്ള അറസ്റ്റുകള്‍ തുടരുന്നുണ്ട്. ഇതുവരെ 3,282 പേരെ അറസ്റ്റ് ചെയ്തതായി പൊലീസ് മേധാവി അറിയിച്ചു. ഇവരില്‍ 487 പേര്‍ റിമാന്‍ഡില്‍ ആണ്. ഹര്‍ത്താലുമായി ബന്ധപ്പെട്ട് സംസ്ഥാനത്ത് രജിസ്റ്റര്‍ ചെയ്ത 1,286 കേസുകളിലാണ് അറസ്റ്റുകള്‍ തുടരുന്നുത്. കൂടുതല്‍ അറസ്റ്റ് ഇന്നുണ്ടായേക്കും.