ശബരിമല:മണ്ഡല-മകരവിളക്ക് കാലത്ത് ശബരിമലയിൽ 51 യുവതികൾ ദർശനം നടത്തിയതായി സർക്കാർ സുപ്രീം കോടതിയിൽ.ഇവരുടെ പട്ടികയും സര്‍ക്കാര്‍ കോടതിയില്‍ സമര്‍പ്പിച്ചു. പത്തിനും അമ്ബതിനും ഇടയില്‍ പ്രായമുള്ള ഏഴായിരം സ്ത്രീകള്‍ ദര്‍ശനത്തിനായി ഓണ്‍ലൈനായി രജിസ്റ്റര്‍ ചെയ്തിരുന്നു. ഇവരില്‍ 51 പേര്‍ കയറിയതായി ഡിജിറ്റല്‍ തെളിവുകള്‍ അടക്കമാണ് റിപ്പോര്‍ട്ട് കോടതിയില്‍ നല്‍കിയത്.പട്ടികയില്‍ കൂടുതലും ആന്ധ്ര, തമിഴ്‌നാട്, തെലങ്കാന സ്വദേശികളാണ്. പട്ടികയില്‍ പേര്, വയസ്, ആധാര്‍ നമ്പർ, മൊബൈൽനമ്പർ, വിലാസം ഉള്‍പ്പെടെയുള്ള വിവരങ്ങള്‍ ഉണ്ട്.ശബരിമലയിലെത്തിയ ബിന്ദുവിനും കനകദുര്‍ഗയ്ക്കും മതിയായ പൊലീസ് സംരക്ഷണം നല്‍കണമെന്ന് ആവശ്യപ്പെട്ട് സമര്‍പ്പിച്ച ഹര്‍ജി പരിഗണിച്ചപ്പോഴാണ് സര്‍ക്കാര്‍ ഇക്കാര്യം അറിയിച്ചത്.
ബിന്ദുവിനും കനകദുർഗയ്ക്കും സുരക്ഷ നൽകണമെന്ന് സുപ്രീം കോടതി
ദില്ലി: ശബരിമല ദര്‍ശനം നടത്തിയ ബിന്ദുവിനും കനകദുര്‍ഗയ്ക്കും പൊലീസ് സംരക്ഷണം നല്‍കണമെന്ന് സുപ്രീംകോടതിയുടെ നിര്‍ദേശം.ജീവനും സ്വത്തിനും സംരക്ഷണം നല്‍കേണ്ടത് സംസ്ഥാന സര്‍ക്കാരിന്റെ ഉത്തരവാദിത്വമാണ്. ഇക്കാര്യം ഓരോ പൗരനും ഭരണഘടന ഉറപ്പ് നല്‍കുന്നതുമാണ്. ഇക്കാര്യം സംസ്ഥാന സര്‍ക്കാര്‍ ഉറപ്പാക്കണമെന്നും കോടതി നിര്‍ദ്ദേശിച്ചു. മുഴുവന്‍ സമയസുരക്ഷ ആവശ്യപ്പെട്ട് ശബരിമല ദര്‍ശനം നടത്തിയ കനകദുര്‍ഗ്ഗയും ബിന്ദുവും സുപ്രീംകോടതിയില്‍ നല്‍കിയ ഹര്‍ജിയിലാണ് നടപടി. ശബരിമലയില്‍ ദര്‍ശനം നടത്തിയ ശേഷം തങ്ങളുടെ ജീവന് ഭീഷണിയുണ്ടെന്നും മുഴുവന്‍ സമയവും സുരക്ഷവേണമെന്നും ചൂണ്ടിക്കാണിച്ചാണ് ഇവര്‍ സുപ്രീംകോടതിയില്‍ ഹര്‍ജി നല്‍കിയിരുന്നത്.ഈ ഹര്‍ജി അടിയന്തരമായി പരിഗണിക്കണമെന്ന് ബിന്ദുവിന്റേയും കനകദുര്‍ഗ്ഗയുടേയും അഭിഭാഷകര്‍ സുപ്രീംകോടതി ചീഫ് ജസ്റ്റിസ് രജ്ഞന്‍ ഗൊഗോയിയെ നേരില്‍ കണ്ട് ആവശ്യപ്പെട്ടിരുന്നു.
പണിമുടക്ക് ദിവസം സെക്രെട്ടെറിയേറ്റിന് സമീപത്തെ എസ്ബിഐ ശാഖ അടിച്ചുതകർത്ത കേസിലെ പ്രതികളായ എൻ ജി ഓ നേതാക്കൾക്ക് സസ്‌പെൻഷൻ
തിരുവനന്തപുരം:പണിമുടക്ക് ദിവസം സെക്രെട്ടെറിയേറ്റിന് സമീപത്തെ എസ്ബിഐ ശാഖ അടിച്ചുതകർത്ത കേസിലെ പ്രതികളായ എൻ ജി ഓ നേതാക്കൾക്ക് സസ്‌പെൻഷൻ.എന്‍ജിഒ യൂണിയന്‍ സംസ്ഥാന കമ്മിറ്റി അംഗം സുരേഷ് ബാബു, യൂണിയന്‍ പ്രവര്‍ത്തകരായ സുരേഷ്, വിനുകുമാര്‍,ശ്രീവത്സന്‍ എന്നിവരെയാണ് സസ്‌പെൻഡ് ചെയ്തത്.നേരത്തെ തൈക്കാട് ഏരിയ സെക്രെട്ടറി എ.അശോകൻ,ജില്ലാ സെക്രെട്ടറിയേറ്റ് അംഗം ടി.വി ഹരിലാൽ എന്നിവരെ സസ്‌പെൻഡ് ചെയ്തിരുന്നു.പണിമുടക്ക് ദിനത്തിൽ ബാങ്ക് തുറന്നതിനെ ചോദ്യം ചെയ്തെത്തിയ സമരാനുകൂലികൾ മാനേജരുടെ മുറിയിൽ അതിക്രമിച്ചു കയറി കമ്പ്യൂട്ടർ,മേശയുടെ ചില്ല്,ഫോൺ ക്യാബിൻ എന്നിവ അടിച്ചു തകർക്കുകയായിരുന്നു.ഏകദേശം ഒന്നരലക്ഷം രൂപയുടെ നഷ്ട്ടമുണ്ടെന്നാണ് പരാതി.
തൃശൂർ മാന്ദാമംഗലം പള്ളി സംഘർഷത്തിൽ മെത്രാപൊലീത്തയടക്കം 120 പേര്‍ക്കെതിരെ കേസെടുത്തു
തൃശൂർ:മാന്ദാമംഗലം പള്ളി സംഘർഷത്തിൽ മെത്രാപൊലീത്തയടക്കം 120 പേര്‍ക്കെതിരെ കേസെടുത്തു.തൃശൂര്‍ ഓര്‍ത്തഡോക്‌സ് ഭദ്രസാനാധിപന്‍ യൂഹനാന്‍ മാര്‍ മിലിത്തിയോസാണ് ഒന്നാം പ്രതി. വധശ്രമം, കലാപശ്രമം എന്നീ വകുപ്പുകളാണ് ചുമത്തിയാണ് കേസ്.ഇന്നലെ രാത്രി 12 മണിയോടെ ഓര്‍ത്തഡോക്സ് വിഭാഗം ഗേറ്റ് തകര്‍ത്ത് പള്ളിയിലേക്ക് കടക്കാന്‍ ശ്രമിച്ചതാണ് സംഘര്‍ഷത്തിനിടയാക്കിയത്. ഇരുവിഭാഗക്കാരും പ്രാര്‍ത്ഥനാ യജ്ഞത്തില്‍ ഏര്‍പ്പെട്ടിരുന്ന സമയത്താണ് സംഘര്‍ഷമുണ്ടായത്. ഇരു വിഭാഗങ്ങളും തമ്മില്‍ കല്ലേറുണ്ടായി. പരിക്കേറ്റവരെ കുന്നംകുളത്തെ വിവിധ ആശുപത്രികളില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. തങ്ങള്‍ക്കനുകൂലമായ കോടതി വിധി ചൂണ്ടിക്കാട്ടി പാത്രിയാര്‍ക്കിസ് വിഭാഗത്തിന് കീഴിലുള്ള പള്ളിയില്‍ ആരാധന നടത്താന്‍ അനുവദിക്കണമെന്ന് ആവശ്യപ്പെട്ടാണ് ഓര്‍ത്തഡോക്സ് വിഭാഗം സമരം ചെയ്തത്.എന്നാല്‍ ഓര്‍ത്തഡോക്സ് വിഭാഗത്തെ പള്ളിയില്‍ കയറാന്‍ അനുവദിക്കാതെ യാക്കോബായ വിഭാഗവും പള്ളിയ്ക്കകത്ത് നിലയുറപ്പിക്കുകയായിരുന്നു. സമരപ്പന്തല്‍ ഒഴിപ്പിച്ചെങ്കിലും സംഘര്‍ഷ സാധ്യത കണക്കിലെടുത്ത് സ്ഥലത്ത് പൊലീസ് ക്യാംപ് ചെയ്യുന്നുണ്ട്.
ഉപ്പള റെയിൽവേ സ്റ്റേഷനെ തരംതാഴ്ത്തിയ നടപടിയിൽ പ്രതിഷേധിച്ച് നടത്തുന്ന അനിശ്ചിതകാല സമരം ഫലം കാണുന്നു;സമര സമിതി നേതാക്കളെ ഡി ആര്‍ എം ചര്‍ച്ചക്ക് വിളിച്ചു
കാസർകോഡ്:ഉപ്പള റെയിൽവേ സ്റ്റേഷനെ തരംതാഴ്ത്തിയ നടപടിയിൽ പ്രതിഷേധിച്ച് നടത്തുന്ന അനിശ്ചിതകാല സമരം ഫലം കാണുന്നു.’ബച്ചാവോ ഉപ്പള റെയില്‍വേ സ്റ്റേഷന്‍’ എന്ന മുദ്രാവാക്യമുയര്‍ത്തി ഹ്യൂമന്‍ റൈറ്റ്‌സ് പ്രൊട്ടക്ഷന്‍ മിഷന്‍ മഞ്ചേശ്വരം താലൂക്ക് കമ്മിറ്റിയുമാണ് സത്യാഗ്രഹ സമരം നടത്തുന്നത്. സമരം ആരംഭിച്ച് 17 ദിവസം കഴിയുമ്പോൾ സമര സമിതി നേതാക്കളെ ഡി ആര്‍ എം ചര്‍ച്ചക്ക് വിളിച്ചു.പാര്‍ലമെന്റ് സമ്മേളനം കഴിഞ്ഞു നാട്ടില്‍ തിരിച്ചെത്തുന്ന പി കരുണാകരന്‍ എം പിയുമായി ചര്‍ച്ച ചെയ്ത് ഭാവി പരിപാടികള്‍ തീരുമാനിക്കുമെന്ന് സമര സമിതി നേതാക്കള്‍ അറിയിച്ചു.മഞ്ചേശ്വരം താലൂക്ക് ആസ്ഥാനവും മംഗല്‍പാടി, പൈവളിഗെ, മീഞ്ച പഞ്ചായത്തിലെ ഒന്നേ മുക്കാല്‍ ലക്ഷത്തിലധികം വരുന്ന ജനങ്ങളുടെ യാത്രാകേന്ദ്രവുമാണ് ഉപ്പള. നേത്രാവതി, മാവേലി, ഏറനാട്, പരശുറാം എക്‌സ്പ്രസുകള്‍ക്ക് ഉപ്പളയില്‍ സ്റ്റോപ്പ് അനുവദിക്കുക, ഉപ്പള ടൗണിനെ തീരദേശ പ്രദേശമായ മണിമുണ്ടയുമായി ബന്ധിപ്പിക്കാനായുള്ള മേല്‍പാലം നിര്‍മ്മിക്കുക, റിസര്‍വേഷന്‍ കൗണ്ടര്‍ സ്ഥാപിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് അനിശ്ചിത കാല സത്യാഗ്രഹം.നിരവധി പേരാണ് ദിവസേന സമര പന്തല്‍ സന്ദര്‍ശിച്ചുകൊണ്ടിരിക്കുന്നത്.
ശബരിമല വിഷയത്തിൽ സെക്രട്ടേറിയറ്റ് പടിക്കൽ ബിജെപി നടത്തിവന്നിരുന്ന നിരാഹാര സമരം പിൻവലിച്ചു
തിരുവനന്തപുരം:ശബരിമല യുവതീ പ്രവേശന വിഷയത്തിൽ സെക്രട്ടേറിയറ്റ് പടിക്കൽ ബിജെപി നടത്തിവന്നിരുന്ന നിരാഹാര സമരം പിൻവലിച്ചു. ശബരിമലയിലെ നിരോധനാജ്ഞ പിന്‍വലിക്കുക, ആചാരലംഘനം തടയുക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് ഡിസംബര്‍ മൂന്നിന് ബി.ജെ.പി സെക്രട്ടറിയറ്റ് പടിക്കല്‍ നിരാഹാര സമരം ആരംഭിച്ചത്.ശബരിമലയില്‍ മണ്ഡലകാലം അവസാനിക്കാറായ സാഹചര്യത്തിലാണ് നിരാഹാര സമരം അവസാനിപ്പിക്കുന്നത്. ശബരിമലയിലെ നിയന്ത്രണങ്ങള്‍ നീക്കണമെന്നാവശ്യപ്പെട്ട് ബി.ജെ.പി നടത്തുന്ന സമരം ബി.ജെ.പി സംസ്ഥാന നേതൃത്വത്തെ പ്രതിസന്ധിയിലാക്കിയിരുന്നു. സമരം ഏറ്റെടുക്കാന്‍ നേതാക്കള്‍ തയ്യാറാവാത്തതും സര്‍ക്കാര്‍ ഒരു വിട്ടുവീഴ്ചയ്ക്കും തയ്യാറാവാത്തതും ബി.ജെ.പിയെ വെട്ടിലാക്കി. ഈ സാഹചര്യത്തില്‍ യുവതീ പ്രവേശനവുമായി ബന്ധപ്പെട്ട റിവ്യൂ ഹരജികള്‍ സുപ്രീം കോടതി പരിഗണിക്കുന്ന ജനുവരി 22ന് സമരം അവസാനിപ്പിക്കാനായിരുന്നു പാര്‍ട്ടി നീക്കം.എന്നാൽ സുപ്രീം കോടതി ഇരുപത്തിരണ്ടാം തീയതി കേസ് പരിഗണിക്കില്ലെന്ന് അറിയിച്ചതോടെയാണ് മണ്ഡലകാലം അവസാനത്തോടെ നിരാഹാര സമരം പിൻവലിക്കാൻ തീരുമാനിച്ചിരിക്കുന്നത്.
ചരിത്രം രചിച്ച് കേരളം രഞ്ജി ട്രോഫി ക്രിക്കറ്റിന്റെ സെമിയിൽ കടന്നു
കൃഷ്ണഗിരി(വയനാട്):ചരിത്രം രചിച്ച് കേരളം രഞ്ജി ട്രോഫി ക്രിക്കറ്റിന്റെ സെമിയിൽ കടന്നു. കൃഷ്ണഗിരിയില്‍ ഗുജറാത്തിനെ 113 റണ്‍സിന് തോല്‍പിച്ചാണ് കേരളം ആദ്യ സെമി പ്രവേശം സാധ്യമാക്കിയത്.ഇത്തവണത്തെ ക്വാര്‍ട്ടറില്‍ ആദ്യം ബാറ്റ് ചെയ്ത കേരളം ഒന്‍പത് വിക്കറ്റ് നഷ്ടത്തില്‍ 185 റണ്‍സ് മാത്രമാണ് എടുത്തത്.എന്നാല്‍, പേസര്‍മാര്‍ 162 റണ്‍സിന് ഗുജറാത്തിനെ എറിഞ്ഞിട്ടതോടെ കേരളത്തിന് വിജയ സാധ്യത കണ്ടുതുടങ്ങി. 195 എന്ന വിജയലക്ഷ്യത്തിലേക്ക് ബാറ്റേന്തിയ ഗുജറാത്തിനെ കേരള ബൗളര്‍മാര്‍ വരിഞ്ഞുമുറുക്കുകയായിരുന്നു. ഒരു ഘട്ടത്തില്‍ പോലും കേരള ബൗളര്‍മാരെ വെല്ലുവിളിക്കാന്‍ ഗുജറാത്തിന് ആയില്ല. 20 റണ്‍സെടുക്കുന്നതിനിടയ്ക്ക് മൂന്ന് വിക്കറ്റുകളാണ് കേരളം വീഴ്ത്തിയത്.അഞ്ച് വിക്കറ്റ് വീഴ്ത്തിയ ബേസില്‍ തമ്പിയാണ് ഗുജറാത്തിനെ തകര്‍ത്തത്. നാല് വിക്കറ്റുമായി സന്ദീപ് വാരിയര്‍ പിന്തുണകൊടുത്തു.വിദര്‍ഭയായിരിക്കും സെമിയില്‍ കേരളത്തിന്റെ എതിരാളികള്‍. വയനാട്ടില്‍ വെച്ച് തന്നെയാണ് സെമിഫൈനലും നടക്കുന്നത്.
ജീവന് ഭീഷണി;മുഴുവൻ സമയ സുരക്ഷ ആവശ്യപ്പെട്ട് ബിന്ദുവും കനകദുർഗയും സുപ്രീം കോടതിയെ സമീപിച്ചു
ന്യൂഡൽഹി:ജീവന് ഭീഷണിയുണ്ടെന്ന് കാണിച്ച് മുഴുവൻ സമയ സുരക്ഷ ആവശ്യപ്പെട്ട് ശബരിമല ദർശനം നടത്തിയ ബിന്ദുവും കനകദുർഗയും സുപ്രീം കോടതിയെ സമീപിച്ചു.ഈ ഹര്‍ജി അടിയന്തിരമായി പരിഗണിക്കണമെന്ന് ബിന്ദുവിന്റെയും കനകദുര്‍ഗയുടെയും അഭിഭാഷകര്‍ സുപ്രീംകോടതി ചീഫ് ജസ്റ്റീസ് രഞ്ജന്‍ ഗൊഗോയിയെ നേരില്‍ കണ്ട് ആവശ്യപ്പെട്ടിരുന്നു. തുടര്‍ന്ന് കേസ് നാളെ തന്നെ പരിഗണക്കാമെന്ന് ചീഫ് ജസ്റ്റിസ് അറിയിച്ചു. ശബരിമല ദര്‍ശനത്തിന് പിന്നാലെ ഇരുവര്‍ക്ക് നേരെയുണ്ടായ ആക്രമങ്ങളും മറ്റ് സുരക്ഷാ ഭീഷണിയെയും വിശദീകരിച്ചു കൊണ്ടുള്ള ഹര്‍ജിയാണ് സുപ്രീം കോടതിയില്‍ സമര്‍പ്പിച്ചിരിക്കുന്നത്. ഭരണഘടന ഉറപ്പ് നല്‍കുന്ന അവകാശങ്ങളുടെ പുറത്ത് ശബരിമല ദര്‍ശനം നടത്തിയ തങ്ങള്‍ക്ക് ഇപ്പോള്‍ കേരളത്തില്‍ ജീവിക്കാന്‍ സാധിക്കാത്ത അവസ്ഥയാണെന്നും ഇരുവരും ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടുന്നു.ജനുവരി രണ്ടിനാണ് കൊയിലാണ്ടി സ്വദേശിനി കനകദുര്‍ഗയും കൊയിലാണ്ടി സ്വദേശിനി ബിന്ദുവും ശബരിമല ക്ഷേത്ര ദര്‍ശനം നടത്തിയത്. ഇതിനു ശേഷം വധഭീഷണിയെ തുടര്‍ന്ന് കുറെ നാള്‍ രണ്ടുപേരും ഒളിവിലായിരുന്നു. കഴിഞ്ഞ ദിവസം വീട്ടിലെത്തിയ കനകദുര്‍ഗ്ഗയെ ഭര്‍തൃമാതാവ് മര്‍ദ്ദിച്ചതും വലിയ വാര്‍ത്തയായിരുന്നു.
കണ്ണൂർ അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്നും സർവീസ് നടത്താൻ സ്‌പൈസ് ജെറ്റും
കണ്ണൂർ:കണ്ണൂർ അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്നും സർവീസ് നടത്താൻ സ്‌പൈസ് ജെറ്റും തയ്യാറെടുക്കുന്നു.ഇതിനു മുന്നോടിയായി കമ്പനി പ്രതിനിധികൾ കണ്ണൂർ വിമാനത്താവളത്തിൽ സന്ദർശനം നടത്തി.സർവീസ് ആരംഭിക്കുന്നത് സംബന്ധിച്ച് ഇവർ കിയാൽ പ്രതിനിധികളുമായി ചർച്ച നടത്തി.കണ്ണൂരിൽ നിന്നും അന്താരാഷ്ട്ര-ആഭ്യന്തര സർവീസുകൾ നടത്താനാണ് സ്‌പൈസ് ജെറ്റ് ലക്ഷ്യമിടുന്നത്.സർവീസ് നടത്തുന്ന തീയതികളും കേന്ദ്രങ്ങളും ഉടൻതന്നെ പ്രഖ്യാപിക്കും.ഉഡാൻ പദ്ധതിയിൽ ഉൾപ്പടുത്തിയുള്ള സർവീസുകളും ആരംഭിക്കാം പദ്ധതിയുണ്ട്.ഉഡാൻ പദ്ധതിയിൽ ഉൾപ്പെടുത്തി അഞ്ചു കേന്ദ്രങ്ങളിലേക്ക് ഇൻഡിഗോയുടെ ആഭ്യന്തര സർവീസുകളും ഈ മാസം 25 ന് ആരംഭിക്കും.ഫെബ്രുവരി ഒന്ന് മുതൽ ഗോ എയർ അബുദാബി,മസ്‌ക്കറ്റ് എന്നിവിടങ്ങളിലേക്ക് അന്താരാഷ്ട്ര സർവീസുകളും തുടങ്ങും.ജനുവരി അവസാനത്തോടെ ഇൻസ്ട്രുമെന്റ് ലാൻഡിംഗ് സിസ്റ്റം സജ്ജമാകുന്നതോടെ എയർ ഇന്ത്യയുടെ വൈഡ് ബോഡി വിമാനങ്ങൾക്കും കണ്ണൂരിൽ ഇറങ്ങാൻ സാധിക്കും.ഇതോടെ ഡൽഹി ഉൾപ്പടെയുള്ള കേന്ദ്രങ്ങളിലേക്ക് എയർ ഇന്ത്യയും സർവീസ് തുടങ്ങുമെന്നാണ് കരുതുന്നത്.
കൂത്തുപറമ്പ് ബിഎസ്എൻഎൽ ഓഫീസ് കോമ്പൗണ്ടിൽ തീപിടുത്തം
കൂത്തുപറമ്പ്:കൂത്തുപറമ്പ് ബിഎസ്എൻഎൽ ഓഫീസ് കോമ്പൗണ്ടിൽ തീപിടുത്തം.ഇന്നലെ വൈകുന്നേരം നാലുമണിയോടെയാണ് ഉണ്ടായത്.ഓഫീസ് കോമ്പൗണ്ടിലെ ജനറേറ്റർ റൂമിനോട് ചേർന്ന് കേബിളുകളും പഴയ ഫോണുകളും കൂട്ടിയിട്ടിടത്താണ് തീപിടുത്തമുണ്ടായത്.വലിയ പുക ഉയരുന്നത് ശ്രദ്ധയിൽപ്പെട്ട ജീവനക്കരും നാട്ടുകാരും ചേർന്ന് ഉടൻ തന്നെ തീയണച്ചതിനാൽ തൊട്ടടുത്ത ജനറേറ്റർ മുറിയിലേക്കും ഡീസൽ ടാങ്കിലേക്കും തീ പടരുന്നത് തടയാനായി. തൊട്ടടുത്ത് തന്നെയാണ് ബിഎസ്എൻഎൽ ടവർ,കെഎസ്ഇബി ട്രാൻസ്‌ഫോർമർ എന്നിവയും.കൂത്തുപറമ്പ്,പാനൂർ എന്നിവിടങ്ങളിൽ നിന്നെത്തിയ ഫയർഫോഴ്‌സാണ് തീയണച്ചത്.