റിപ്പബ്ലിക് ദിന പരേഡില്‍ നിന്ന് കേരളത്തിന്‍റെ ഫ്ലോട്ട് കേന്ദ്രം ഒഴിവാക്കി

keralanews center was excluded float from kerala from republic day parade

ന്യൂഡൽഹി:റിപ്പബ്ലിക് ദിന പരേഡില്‍ നിന്ന് കേരളത്തിന്‍റെ ഫ്ലോട്ട് കേന്ദ്ര പ്രതിരോധമന്ത്രാലയം ഒഴിവാക്കി. വൈക്കം സത്യാഗ്രഹവും ക്ഷേത്രപ്രവേശനവും ഉൾപ്പെടെയുള്ള നവോത്ഥാന ചരിത്ര സംഭവങ്ങള്‍ അടിസ്ഥാനമാക്കിയ ഫ്ലോട്ടാണ് ഇത്തവണ സംസ്ഥാനം അവതരിപ്പിക്കാനിരുന്നത്. കേരളമടക്കം 19 സംസ്ഥാനങ്ങളുടെ ഫ്‌ളോട്ടുകളാണ് പരിഗണനയിലുണ്ടായിരുന്നത്. നാല് ഘട്ടങ്ങളിലുള്ള പരിശോധനയ്ക്ക് ശേഷം ഇതില്‍ 14 സംസ്ഥാനങ്ങളുടെ ഫ്‌ളോട്ടുകളാണ് തെരഞ്ഞെടുത്തത്. ഇത്തരത്തില്‍ തിരഞ്ഞെടുക്കപ്പെട്ട സംസ്ഥാനങ്ങള്‍ 26ന് ഫ്‌ളോട്ടുകള്‍ ഹാജരാക്കണമെന്ന് ആവശ്യപ്പെട്ട് പ്രതിരോധ സെക്രട്ടറി കത്ത് നല്‍കിയിട്ടുണ്ട്. എന്നാല്‍ കേരളത്തിന് ഇത്തരത്തില്‍ യാതൊരു അറിയിപ്പും കിട്ടിയില്ല എന്ന് കേരളഹൗസ് റെസിഡന്റ് കമ്മിഷണര്‍ അറിയിച്ചു.ഇതിനു മുന്‍പ് 2015 ലും 2016 ലും കേരളം തെരഞ്ഞെടുക്കപ്പെട്ടിരുന്നില്ല. എന്നാല്‍ 2014 ല്‍ പുരവഞ്ചിയിലൂടെ സ്വര്‍ണ്ണമെഡലും 2017 ല്‍ അഞ്ചാം സ്ഥാനവും കേരളം നേടിയിരുന്നു. അവതരണാനുമതി നിഷേധിച്ചതിനു പിന്നില്‍ രാഷ്ട്രീയ സമ്മര്‍ദ്ദമെന്നാണ് സൂചന.

ശബരിമല ദർശനത്തിനെത്തിയ രണ്ട് യുവതികളെ പോലീസ് തിരിച്ചിരിക്കുന്നു

keralanews police returned two young ladies who came to visit sabarimala

ശബരിമല:പ്രതിഷേധം ശക്തമായതിനെ തുടർന്ന് ശബരിമല ദർശനത്തിനെത്തിയ രണ്ട് യുവതികളെ പോലീസ് തിരിച്ചിരിക്കുന്നു.മരക്കൂട്ടത്തു നിന്നുമാണ് ഇവരെ തിരിച്ചിരിക്കുന്നത്. സംഘർഷ സാധ്യത കണക്കിലെടുത്താണ് തീരുമാനം.എന്നാല്‍ സ്പെഷ്യല്‍ ഓഫീസറുടെ നിര്‍ദ്ദേശത്തെ തുടര്‍ന്ന് പൊലീസ് യുവതികളുമായി പമ്ബയിലേക്ക് തിരിച്ചിറങ്ങുകയാണ്. എന്നാല്‍ തിരിച്ച്‌ അയ്യപ്പ ദര്‍ശനത്തിന് കൊണ്ടു പോകുമെങ്കില്‍ മാത്രമേ തിരിച്ചിറങ്ങുവെന്ന് ബിന്ദു അറിയിച്ചു. പൊലീസ് ഇത് അംഗീകരിച്ചതായി ബിന്ദു മാധ്യമങ്ങളോട് പറഞ്ഞു.പൊലീസ് സംരക്ഷണം ആവശ്യപ്പെടാതെയാണ് ഇരുവരും ശബരിമല ദര്‍ശനത്തിനെത്തിയത്. സന്നിധാനത്തേക്കുളള വഴിമധ്യേ പ്രതിഷേധമുണ്ടായതിനെ തുടര്‍ന്ന് പൊലീസ് സംരക്ഷണം നല്‍കുകയായിരുന്നു.മരക്കൂട്ടത്തിനും നടപ്പന്തലിനും ഇടയില്‍ യുവതികളെ പ്രതിഷേധക്കാര്‍ തടഞ്ഞു. പ്രതിഷേധം ശക്തമായതോടെ യുവതികള്‍ പിന്‍മാറാന്‍ തീരുമാനിക്കുകയായിരുന്നു. അതിനിടെ, മലപ്പുറത്ത് കനകദുര്‍ഗയുടെ വീടിനു മുന്നിലും പ്രതിഷേധമുയരുന്നുണ്ട്. ബിജെപി പ്രവര്‍ത്തകര്‍ അവരുടെ വീടിന് മുന്നില്‍ നാമജപ പ്രതിഷേധം നടത്തുകയാണ്. സംഘർഷത്തിനിടെ മാധ്യമ പ്രവര്‍ത്തകര്‍ക്ക് നേരെയും പൊലീസിന് നേരെയും കല്ലേറുണ്ടായി. ഇതിനെ പ്രതിരോധിക്കാന്‍ പൊലീസ് ശ്രമിക്കുന്നതിനിടെ മനോരമ, ന്യൂസ് 18 തുടങ്ങിയ ചാനലുകളുടെ ക്യാമറകള്‍ തകര്‍ന്നു. പ്രതിഷേധത്തിനിടെ ന്യൂസ് 18 ന്‍റെ ക്യാമറാമാന്‍റെ കൈ ഒടിഞ്ഞു.

രണ്ടു യുവതികൾ കൂടി ദർശനത്തിനായി സന്നിധാനത്തേക്ക്;ശബരിമല വീണ്ടും സംഘർഷഭരിതമാകുന്നു

keralanews two young ladies to visit sabarimala conflict in sabarimala

പത്തനംതിട്ട:രണ്ടു മലയാളി യുവതികൾ കൂടി ദർശനത്തിനായി ശബരിമലയിലേക്ക് എത്തിയതോടെ വീണ്ടും സംഘർഷം. ബിന്ദു, കനകദുര്‍ഗ എന്നിവരാണു മലകയറുന്നത്. 42ഉം 44ഉം വയസുള്ള യുവതികളാണ് ഇവര്‍.കോഴിക്കോട് കൊയിലാണ്ടി സ്വദേശിയാണ് ബിന്ദു. കനകദുര്‍ഗ്ഗ മലപ്പുറം അങ്ങാടിപ്പുറം സ്വദേശിയാണ്. പൊലീസിനെ അറിയിക്കാതെയാണ് ഇവര്‍ പമ്ബയിലെത്തിയത്. സുരക്ഷ നല്‍കണമെന്ന് ആവശ്യപ്പെട്ടിട്ടില്ലെങ്കിലും പൊലീസ് സംരക്ഷണം ഒരുക്കിയിട്ടുണ്ട്.പുലര്‍ച്ചെ 3.30 ഓടെയാണ് ഇവര്‍ പമ്ബയിലെത്തിയത്. കുറച്ചുനേരെ വിശ്രമിച്ചതിനുശേഷം ഗാര്‍ഡ് റൂം വഴി ശബരിമല കയറ്റം ആരംഭിക്കുകയായിരുന്നു ഇരുവരും. അതിനിടെ യുവതികള്‍ക്കെതിരെ അപ്പാച്ചിമേട്ടില്‍ പ്രതിഷേധം ഉണ്ടായി.അതേസമയം, എത്ര വലിയ പ്രതിഷേധമുണ്ടായാലും ദര്‍ശനം നടത്താതെ തിരിച്ചുപോകില്ലെന്ന് യുവതികള്‍ പറഞ്ഞു. ഭരണഘടനാ ലംഘനമാണ് നടക്കുന്നത്. യുവതികള്‍ക്ക് മലകയറാമെന്നാണു സുപ്രീംകോടതി വ്യക്തമാക്കിയിരിക്കുന്നത്. തങ്ങളെ സുരക്ഷിതരായി സന്നിധാനത്തെത്തിക്കേണ്ടത് പൊലീസാണെന്നും യുവതികള്‍ പ്രതികരിച്ചു.

മനീതി സംഘത്തെ സന്നിധാനത്തേക്ക് കൊണ്ടുപോകാനാകില്ലെന്ന് പോലീസ്

keralanews police not ready to take maniti activists to sabarimala

തിരുവനന്തപുരം: ശബരിമല ദര്‍ശനത്തിന് പമ്പയിലെത്തിയ മനിതി വനിതാ സംഘത്തെ സന്നിധാനത്തേക്ക് കൊണ്ടുപോകാനാകില്ലെന്ന് പോലീസ്.സന്നിധാനത്ത് തിരക്ക് അനിയന്ത്രിതമായതിനാല്‍ സുരക്ഷാ പ്രശ്നങ്ങള്‍ ഉണ്ടാകാന്‍ സാധ്യതയുണ്ട്. തീര്‍ഥാടകരുടെ സുരക്ഷയാണ് പ്രധാനമെന്നുമാണ് പോലീസിന്‍റെ നിലപാട്.എന്നാല്‍ മനിതി സംഘത്തോട് തിരിച്ചു പോകാന്‍ പോലീസ് ആവശ്യപ്പെടില്ല. ഇവര്‍ സ്വയം മടങ്ങിപ്പോകുന്നതുവരെ കാത്തിരിക്കാനാണ് പോലീസിന്‍റെ ശ്രമം.അതേസമയം ഔദ്യോഗികമായി അറിയിക്കാതെ സ്വയം പിന്മാറില്ലെന്ന് മനിതി സംഘം നേതാവ് ശെല്‍വി പ്രതികരിച്ചു. കഴിയില്ലെന്ന് പൊലീസ് അറിയിച്ചാല്‍ തിരിച്ച്‌ പോയി മറ്റൊരു ദിവസം എത്തും.പൊലീസ് നിലപാട് വ്യക്തമാക്കിയില്ലെങ്കില്‍ സുരക്ഷ ആവശ്യപ്പെട്ട് കോടതിയെ സമീപിക്കുമെന്നും ശെല്‍വി പ്രതികരിച്ചു.

ദർശനത്തിനായി കൂടുതൽ യുവതികൾ ശബരിമലയിലേക്ക്;പ്രതിഷേധം ശക്തമാകുന്നു

keralanews more young women to sabarimala and the protest would be strong

കോട്ടയം:മനിതി സംഘത്തിനു പിന്നാലെ : ശബരിമല ദര്‍ശനത്തിനായി കൂടുതല്‍ യുവതികള്‍ ശബരിമലയിലേക്ക് പുറപ്പെട്ടു.വടക്കേ ഇന്ത്യന്‍ സംസ്ഥാനങ്ങളില്‍നിന്നുള്ള പതിനാല് പേരടങ്ങുന്ന സംഘമാണ് ശബരിമലയിലേക്ക് എത്തുന്നത്. ഇവര്‍ ഇന്ന് തൃശൂരില്‍ എത്തുമെന്നാണ് സൂചന. മനിതി സംഘത്തിലുള്‍പ്പെട്ട മലയാളികളായ മൂന്ന് യുവതികള്‍കൂടി ശബരിമലയിലേക്ക് തിരിച്ചതായായും വിവരമുണ്ട്. കോട്ടയത്തുനിന്ന് അമ്മിണിയെന്ന യുവതിയും ശബരിമലയിലേക്ക് തിരിച്ചിട്ടുണ്ട്. നാല്‍പ്പതിലേറെ യുവതികള്‍ വിവിധ സംഘങ്ങളായി ഇന്ന് ശബരിമലയില്‍ എത്തുമെന്ന് മനിതി സംഘം നേരത്തെ അറിയിച്ചിരുന്നു.അതേസമയം മനിതി സംഘാംഗങ്ങള്‍ ശബരിമല ദര്‍ശനത്തിന് എത്തിയതിനേത്തുടര്‍ന്ന് പമ്ബയില്‍ പ്രതിഷേധം ശക്തമായിരിക്കുകയാണ്. നേരത്തെ ആവശ്യത്തിന് പൊലീസുകാരില്ലാത്തതിനാല്‍ മനിതി അംഗങ്ങളോട് പ്രതിഷേധം കണക്കിലെടുത്ത് മടങ്ങി പോകണമെന്ന് പൊലീസ് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ മനിതി അംഗങ്ങള്‍ അത് തള്ളുകയായിരുന്നു.പമ്ബ എസ്‌ഐ അല്ലാതെ മറ്റ് ഉന്നത പൊലീസ് ഉദ്യോഗസ്ഥര്‍ ആരും തന്നെ ഇവിടെ എത്തിയിട്ടില്ല. പ്രതിഷേധം കനക്കുകയും മനിതി അംഗങ്ങള്‍ നിലപാടിലുറച്ച്‌ നില്‍ക്കുകയും ചെയ്യുന്ന സാഹചര്യത്തില്‍ സംഘര്‍ഷാവസ്ഥ മുന്നില്‍ കണ്ടു കൂടുതല്‍ സേന ഇവിടെ എത്തുമെന്നാണ് സൂചന.

കെ.എസ്.ആർ.ടി.സിയിലെ പ്രതിസന്ധി തുടരുന്നു;ഇന്നും സർവീസുകൾ മുടങ്ങാൻ സാധ്യത

keralanews the crisis in the ksrtc continues

തിരുവനന്തപുരം:എംപാനല്‍ ജീവനക്കാരെ പിരിച്ചുവിട്ടതിനെ തുടർന്നുള്ള കെ.എസ്.ആർ.ടി.സിയിലെ പ്രതിസന്ധി തുടരുന്നു.മുന്‍ദിവസങ്ങളിലേത് പോലെ ആയിരത്തോളം സർവീസുകൾ ഇന്നും മുടങ്ങാനാണ് സാധ്യത.പുതുതായി പി.എസ്.സി നിയമനം ലഭിച്ച 1472 പേരുടെ പരിശീലനം ഇന്നാരംഭിക്കും. പരിശീലനത്തിനു ശേഷം ഇവരെ എത്രയും പെട്ടെന്ന് ബസുകളിലേക്ക് നിയോഗിക്കുമെന്ന് അധികൃതര്‍ അറിയിച്ചു.500 പേരെങ്കിലും ഇനിയും നിയമനത്തിനായി എത്തുമെന്നാണ് കെ.എസ്.ആർ.ടി.സിയുടെ പ്രതീക്ഷ.ഇന്നലെ 998 സര്‍വ്വീസുകളാണ് സംസ്ഥാനത്ത് മുടങ്ങിയത്. തിരുവനന്തപുരം മേഖലയില്‍ 350 സര്‍വീസും എറണാകുളം മേഖലയില്‍ 448 സര്‍വീസും കോഴിക്കോട് മേഖലയില്‍ 104 സര്‍വീസുമാണ് ഇന്നലെ റദ്ദാക്കിയത്.അതേസമയം പിരിച്ചുവിട്ട എംപാനലുകാരുടെ ലോങ് മാര്‍ച്ച്‌ ഇന്ന് രാവിലെ ചാത്തന്നൂരില്‍ നിന്ന് ആരംഭിച്ച്‌ കൊല്ലം ജില്ലയില്‍ തന്നെ പര്യടനം തുടരും. 23ന് തിരുവനന്തപുരം ജില്ലയില്‍ പ്രവേശിക്കുന്ന മാര്‍ച്ച്‌ 24ന് രാവിലെ സെക്രട്ടറിയേറ്റിന് മുന്നില്‍ സമാപിക്കും.

ഇന്ത്യന്‍ ക്രിക്കറ്റ് താരം സഞ്ജു സാംസണ്‍ വിവാഹിതനായി

keralanews indian cricketer sanju samson gets married

തിരുവനന്തപുരം :അഞ്ചു വര്‍ഷം നീണ്ട പ്രണയത്തിന് ഒടുവില്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരം സഞ്ജു സാംസണ്‍ വിവാഹിതനായി. തിരുവനന്തപുരം സ്വദേശിനി ചാരുലതയാണ് വധു.മാര്‍ ഇവാനിയോസ് കോളേജിലെ പഠനകാലത്താണ് ഇരുവരും പ്രണയത്തിലായത്. ഇപ്പോള്‍ തിരുവനന്തപുരം ലയോള കോളേജില്‍ രണ്ടാം വര്‍ഷ എംഎ എച്ച്‌ ആര്‍ വിദ്യാര്‍ത്ഥിനിയാണ് ചാരുലത.തിരുവനന്തപുരത്ത് അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും പങ്കെടുത്ത ചടങ്ങിലായിരുന്നു വിവാഹം. വൈകുന്നേരം വിവാഹ വിരുന്ന് നടക്കും.ഇപ്പോള്‍ രഞ്ജി ട്രോഫിയില്‍ കേരളത്തിന് വേണ്ടി കളിച്ച കൊണ്ടിരിക്കുകയാണ് സഞ്ജു.ഡല്‍ഹി പൊലീസിലെ മുന്‍ ഫുട്‌ബോള്‍ താരം സാംസണ്‍ വിശ്വനാഥിന്റെയും ലിജിയുടെയും രണ്ടാമത്തെ മകനാണ് സഞ്ജു. മാതൃഭൂമി സീനിയര്‍ ന്യൂസ് എഡിറ്റര്‍ ബി.രമേഷ് കുമാറിന്റെയും രാജശ്രീയുടെയും മകളാണ് ചാരുലത.

കണ്ണൂരിൽ യുവാവ് തലയ്ക്കടിയേറ്റ് മരിച്ച സംഭവത്തിൽ എറണാകുളം സ്വദേശി പിടിയിൽ

keralanews ernakulam native arrested in the case of killing youth in kannur

( ശ്രീഗുരുവിനെ തെളിവെടുപ്പിനായി കൊണ്ടുവന്നപ്പോൾ)

കണ്ണൂർ:പയ്യാമ്പലത്ത് യുവാവ് തലയ്ക്കടിയേറ്റ് മരിച്ച സംഭവത്തിൽ എറണാകുളം സ്വദേശി പിടിയിൽ.എറണാകുളം ഞാറയ്ക്കല്‍ പുതുവൈപ്പിലെ ശ്രീഗുരു (33) അറസ്റ്റിലായത്. കോയമ്പത്തൂരിൽ നിന്നാണ് ഇയാൾ പിടിയിലായത്.ചാലാട് ഊരത്താന്‍കണ്ടിയിലെ ഷൈജു (42) തലയ്ക്കടിയേറ്റ് മരിച്ച സംഭവത്തിലാണ് ഇയാൾ അറസ്റ്റിലായത്.ഇക്കഴിഞ്ഞ 13ന് പുലര്‍ച്ചെ പ്രഭാതസവാരിക്കിറങ്ങിയവരാണ് ഷൈജുവിനെ തലയ്ക്കടിയേറ്റ് അവശനിലയില്‍ കാണുന്നത്. തുടര്‍ന്ന് അഗ്‌നിശമനസേനയെയും പോലീസിനെയും വിവരമറിയിക്കുകയായിരുന്നു. കണ്ണൂര്‍ ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ച ഷൈജുവിനെ നില ഗുരുതരമായതിനാല്‍ കോഴിക്കോട് മെഡിക്കല്‍ കോളജില്‍ എത്തിച്ചെങ്കിലും  മരിക്കുകയായിരുന്നു.14 വര്‍ഷമായി പള്ളിയാംമൂലയില്‍ ഒരു സ്വകാര്യ വ്യക്തിയുടെ സ്ഥലംനോക്കി നടത്തിവരികയായിരുന്നു അറസ്റ്റിലായ ശ്രീഗുരു. 12ന് രാത്രി ശ്രീഗുരുവും ഷൈജുവും ഉള്‍പ്പെടെയുള്ള ആറംഗസംഘം മദ്യപിച്ചിരുന്നു. മദ്യപാനത്തിനുശേഷം ഷൈജു ഒഴികെ മറ്റുള്ളവര്‍ പോവുകയും ചെയ്തു. ഇതിനിടയില്‍ ശ്രീഗുരു പ്രകൃതിവിരുദ്ധ ബന്ധത്തിന്  ഷൈജുവിനെ പ്രേരിപ്പിക്കുകയും ചെയ്തു. ഇതിനെ ചെറുത്ത ഷൈജുവിനെ കല്ലിന് തലയ്ക്കടിക്കുകയായിരുന്നു. ഷൈജു ബോധംകെട്ടതിനെ തുടര്‍ന്ന് ശ്രീഗുരു കോയന്പത്തൂരിലേക്ക് കടന്നുകളയുകയും ചെയ്തു. അന്വേഷണം തുടരുന്നതിനിടെ കോയമ്പത്തൂരില്‍ നിന്ന് വീണ്ടും ഇയാള്‍ തിരികെ കണ്ണൂരിലെത്തുകയും ഷൈജു മരിച്ചുവെന്ന് അറിയുകയും ചെയ്തു.ഇതറിഞ്ഞ പോലീസ് ശ്രീഗുരുവിനെ പിന്തുടര്‍ന്നെങ്കിലും ഇയാള്‍ വീണ്ടും കോയമ്പത്തൂരിലേക്ക് കടന്നുകളയുകയായിരുന്നു. കോയമ്പത്തൂരില്‍വച്ച് ഇന്നലെ രാത്രിയാണ് ഇയാള്‍ അറസ്റ്റിലായത്. സവിത തിയേറ്ററിനു സമീപം ഒരാളെ തലയ്ക്കടിച്ച സംഭവം ഉള്‍പ്പെടെ നിരവധി കളവുകേസുകളിലെ പ്രതിയാണ് അറസ്റ്റിലായ ശ്രീഗുരുവെന്ന് പോലീസ് പറഞ്ഞു.

നേപ്പാളില്‍ പഠനയാത്രയ്ക്ക് പോയ വിദ്യാര്‍ഥികള്‍ സഞ്ചരിച്ച ബസ് കൊക്കയിലേക്ക് മറിഞ്ഞ് 21 മരണം

keralanews 21 people including students were killed when the bus fell into the gorge in nepal

കാഠ്‌മണ്ഡു:നേപ്പാളില്‍ പഠനയാത്രയ്ക്ക് പോയ വിദ്യാര്‍ഥികള്‍ സഞ്ചരിച്ച ബസ് കൊക്കയിലേക്ക് മറിഞ്ഞ് 21 മരണം.കോളേജ് വിദ്യാര്‍ഥികളും അധ്യാപകരും ഉള്‍പ്പെടെയാണ് മരിച്ചത്. ഡാംഗ് ജില്ലയില്‍ നിന്ന് ഘോരാഹി നഗരത്തിലേക്കുള്ള യാത്രാമധ്യേ തുള്‍സിപൂരില്‍ വച്ചാണ് അപകടം നടന്നത്.1640 അടി താഴ്‌ചയുള്ള കൊക്കയിലേയ്ക്ക് ബസ് മറിയുകയായിരുന്നു.20 പേര്‍ക്ക് പരിക്കേറ്റു.നേപ്പാളിലെ കൃഷ്‌ണ സെന്‍ലുക്ക് പോളിടെക്‌നിക്കിലെ ബോട്ടണി വിദ്യാര്‍ഥികളാണ് അപകടത്തില്‍ പെട്ടത്.

ശബരിമല ദർശനത്തിനായി വിവിധ സംസ്ഥാനങ്ങളിൽ നിന്നായി യുവതികളടങ്ങുന്ന 45 അംഗ സംഘം നാളെയെത്തും

keralanews 45 including young ladies will come to visit sabarimala tomorrow

ചെന്നൈ:ശബരിമല ദർശനത്തിനായി വിവിധ സംസ്ഥാനങ്ങളിൽ നിന്നും യുവതികളടങ്ങുന്ന 45 അംഗ സംഘം നാളെയെത്തും. ചെന്നൈ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന മനിതി സംഘടനയുടെ നേതൃത്വത്തിലാണ് തമിഴ്‌നാട്ടിൽ നിന്നുള്ള സംഘം കേരളത്തിലേയ്ക്ക് യാത്ര തിരിക്കുന്നത്.പല സംസ്ഥാനങ്ങളില്‍ നിന്നും യാത്ര തിരിച്ചിരിക്കുന്ന സ്ത്രീകള്‍ കോട്ടയത്ത് എത്തിയ ശേഷം ഒരുമിച്ച്‌ പമ്ബയിലേക്ക് പോകുമെന്നാണ് സൂചന.തമിഴ്‌നാട്ടില്‍ നിന്ന് പതിനൊന്നു പേരുടെ സംഘമാണ് എത്തുന്നത്. ഇതില്‍ ഒൻപത് പേര്‍ ചെന്നൈയില്‍ നിന്നും രണ്ട് പേര്‍ മധുരയില്‍ നിന്നുമാണ് എത്തുന്നത്. മധുരയില്‍ നിന്നെത്തുന്ന രണ്ട് പേരും യുവതികളാണ്. ഇവര്‍ ഇന്ന് വെകിട്ടോടെ ട്രെയിന്‍ മാര്‍ഗം കോട്ടയത്തേക്ക് തിരിക്കും. അതേസമയം ഒഡീഷയില്‍ നിന്ന് അഞ്ച് യുവതികളും ഛത്തീസ്ഗഡില്‍ നിന്ന് ഒരു യുവതിയും ഇന്നലെ രാത്രി യാത്ര തുടങ്ങിയിട്ടുണ്ട്. കര്‍ണാടകയില്‍ നിന്നുള്ള ഒരു സംഘം ബസ്സിലാണ് കോട്ടയത്തേക്ക് എത്തുക. വയനാട്ടില്‍ നിന്നടക്കം ഇരുപത്തിയഞ്ചോളം യുവതികള്‍ ഞായറാഴ്ച  രാവിലെ എട്ട് മണിയോടെ കോട്ടയത്ത് എത്തിചേരുമെന്നും മനിതി സംഘടനാ കോര്‍ഡിനേറ്റര്‍ സെല്‍വി പറഞ്ഞു. അതേസമയം പ്രതിഷേധങ്ങള്‍ ഉയര്‍ന്നാലും പോലീസ് സുരക്ഷയില്‍ ശബരിലയില്‍ എത്താനാകുമെന്നാണ് പ്രതീക്ഷയെന്ന് മനിതി സംഘടനാ പ്രവര്‍ത്തക പ്രമുഖ വാര്‍ത്താ ചാനലിനോട് പറഞ്ഞു.ആക്ടിവിസ്റ്റുകളായിട്ടല്ല അയപ്പഭക്തരായിട്ടാണ് സന്നിധാനത്തേക്ക് സംഘം പോകുന്നതെന്നും സുരക്ഷ ഒരുക്കണമെന്ന് ആവശ്യപ്പെട്ട് സര്‍ക്കാരിന് അയച്ച ഇ-മെയിലിന് അനുകൂല മറുപടി ലഭിച്ചതിന്റെ ഉറപ്പിലാണ് യാത്ര തിരിക്കുന്നതെന്നും മനിതി സംഘടനാ പ്രവര്‍ത്തകര്‍ പറഞ്ഞു.