കാസർകോട്ട് അയ്യപ്പജ്യോതിയിൽ പങ്കെടുക്കാനെത്തിയവരുടെ വാഹങ്ങൾക്ക് നേരെ കല്ലേറ്

keralanews stone pelted against the vehicles of those who came for ayyappajyothi

കാസർകോഡ്:കാസർകോട്ട് വിവിധയിടങ്ങളിൽ അയ്യപ്പജ്യോതിയിൽ പങ്കെടുക്കാനെത്തിയവരുടെ വാഹങ്ങൾക്ക് നേരെ കല്ലേറ്.കാസര്‍കോട് കണ്ണൂര്‍ അതിര്‍ത്തിയായ കാലിക്കടവ് ആണൂരില്‍ അയ്യപ്പ ജ്യോതിക്ക് പോയ പ്രവര്‍ത്തകര്‍ സഞ്ചരിച്ചിരുന്ന ബസിന് നേരെ കല്ലേറുണ്ടായി. കല്ലേറില്‍ പരിക്കേറ്റവരെ പയ്യന്നൂരിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.കാസര്‍കോട് മാവുങ്കാലില്‍ നിന്നുള്ള പ്രവര്‍ത്തകര്‍ക്കാണ് കല്ലേറില്‍ പരിക്കേറ്റത്.പയ്യന്നൂര്‍ കണ്ടോത്തും വാഹനത്തിനു നേരേ ആക്രമണം ഉണ്ടായി. കരിവെള്ളൂരില്‍ വച്ചും വാഹനങ്ങള്‍ക്ക് നേരെ കല്ലേറുണ്ടായി.ശബരിമലയിലെ ആചാര അനുഷ്ഠാനങ്ങളുടെ സംരക്ഷണത്തിനായാണ് ശബരിമല കര്‍മ്മ സമിതിയും ബി ജെ പിയും അയ്യപ്പജ്യോതി തെളിക്കല്‍ സംഘടിപ്പിച്ചത്.മഞ്ചേശ്വരം മുതല്‍ കളിയിക്കാവിള വരെ പാതയോരത്ത് വൈകീട്ട് ആറ് മണിയോടെയാണ് അയ്യപ്പജ്യോതി തെളിയിച്ചത്.കാസര്‍ഗോഡ് ഹൊസങ്കഡി അയ്യപ്പ ക്ഷേത്രത്തിലെ ശ്രീകോവിലില്‍ നിന്ന് തെളിയിച്ച ദീപം ക്ഷേത്രം ശാന്തി പുറത്തേക്ക് കൈമാറി. സ്വാമി യോഗാനന്ദ സരസ്വതിയും കപിലാശ്രമം ഉത്തരകാശി രാമചന്ദ്രസ്വാമിയും ചേര്‍ന്ന് ദീപം ഏറ്റുവാങ്ങി. തുടര്‍ന്ന് ഹൊസങ്കഡി നഗരത്തില്‍ എത്തിച്ച ശേഷം ശബരിമല കര്‍മ്മ സമിതി പ്രവര്‍ത്തകര്‍ അയ്യപ്പജ്യോതി തെളിയിച്ചു.കളിയിക്കാവിളയില്‍ സുരേഷ് ഗോപി എം പി, കിളിമാനൂരില്‍ മുന്‍ ഡി ജി പി ടി പി സെന്‍ കുമാര്‍, തുടങ്ങിയവരും അയ്യപ്പജ്യോതി തെളിയിച്ചു.

സർക്കാർ ആശുപത്രിയിൽ നിന്നും രക്തം സ്വീകരിച്ച ഗർഭിണിക്ക് എച്.ഐ.വി ബാധ;മൂന്നുപേർക്ക് സസ്‌പെൻഷൻ

keralanews hiv infection in pregnant lady who received blood from govt hospital and three suspended

ചെന്നൈ:സർക്കാർ ആശുപത്രിയിൽ നിന്നും രക്തം സ്വീകരിച്ച ഗർഭിണിക്ക് എച്.ഐ.വി ബാധ.തമിഴ്നാട്ടിലെ വിരുദുനഗര്‍ ജില്ലയിലെ സര്‍ക്കാര്‍ ആശുപത്രിയിലാണ് സംഭവം.ഡിസംബര്‍ മൂന്നിനാണ് ആശുപത്രിയില്‍വച്ച്‌ എച്ച്‌ഐവി ബാധിച്ച യുവാവിന്‍റെ രക്തം യുവതി സ്വീകരിച്ചത്. രണ്ടു വര്‍ഷങ്ങള്‍ക്കു മുൻപ് രക്തദാനത്തിനായി സര്‍ക്കാര്‍ ലാബില്‍ നടത്തിയ പരിശോധനയില്‍ യുവാവില്‍ എച്ഐ.വിബാധ കണ്ടെത്തിയിരുന്നു. എന്നാല്‍ ലാബ് ജീവനക്കാര്‍ ഇയാളെ അക്കാര്യം അറിയിച്ചിരുന്നില്ല. ഇതിനാല്‍ യുവാവ് രക്തദാനം ചെയ്യുന്നത് തുടരുകയായിരുന്നു.കഴിഞ്ഞ മാസം യുവാവ് ബ്ലഡ് ബാങ്കില്‍ നല്‍കിയ രക്തമാണ് യുവതി സ്വീകരിച്ചത്. സംഭവത്തെ തുടര്‍ന്ന് മൂന്ന് ലാബ് ടെക്നീഷ്യന്‍മാരെ സസ്പെന്‍ഡ് ചെയ്തു.യുവതിയില്‍ എച്ച്‌ഐവി ബാധ സ്ഥരീകരിച്ചു. എന്നാല്‍ ഗര്‍ഭസ്ഥ ശിശുവിന് അണുബാധ ഏറ്റിട്ടുണ്ടോ എന്നത് ജനിച്ചതിനുശേഷം മാത്രമേ അറിയാന്‍ സാധിക്കുകയുള്ളൂ.

ഫേസ്ബുക് വഴി പരിചയപ്പെട്ട കാമുകനോടൊപ്പം ഒളിച്ചോടാൻ അമ്മ തടസ്സം നിന്നു;മകൾ അമ്മയെ കുത്തിക്കൊലപ്പെടുത്തി

keralanews girl killed her mother who stoped her from eloping with facebook boyfriend

ചെന്നൈ:ഫേസ്ബുക് വഴി പരിചയപ്പെട്ട കാമുകനോടൊപ്പം ഒളിച്ചോടാൻ തടസ്സം നിന്ന  അമ്മയെ മകൾ കുത്തിക്കൊലപ്പെടുത്തി.തമിഴ്‌നാട് തിരുവള്ളൂര്‍ സ്വദേശി ഭാനുമതിയെ(50) മകളും ബി.കോം രണ്ടാംവര്‍ഷ വിദ്യാര്‍ഥിനിയുമായ ദേവിപ്രിയ(19)യാണ് കൊലപ്പെടുത്തിയത്. ഫെയ്‌സ്ബുക്കിലൂടെ പരിജയപ്പെട്ടിരുന്ന ദേവിപ്രിയയും വിവേകും തമ്മില്‍ ഇതുവരെ നേരില്‍ കണ്ടിരുന്നില്ല.ഇരുവരുടെയും ബന്ധം വീട്ടിലറിഞ്ഞതിനിടെയാണ് ഇരുവരും ഒളിച്ചോടാന്‍ തീരുമാനിച്ചത്.ദേവിപ്രിയയെ തിരുവള്ളൂരില്‍ നിന്ന് കൊണ്ടുവരാന്‍ വിവേക് തന്റെ രണ്ടുസുഹൃത്തുക്കളായ വിഘ്‌നേഷിനെയും സതീഷിനെയും കഴിഞ്ഞദിവസം അയച്ചിരുന്നു. ഇവരോടൊപ്പം ബാഗുമായി വീട് വിട്ടിറങ്ങാന്‍നിന്ന മകളെ ഭാനുപ്രിയ തടഞ്ഞുവെച്ചതോടെ അരിശംപൂണ്ട മകള്‍ അമ്മയെ കത്തിയെടുത്ത് കുത്തിക്കൊല്ലുകയായിരുന്നു.ഗുരുതരമായി പരിക്കേറ്റ ഭാനുപ്രിയ തല്‍ക്ഷണം മരിക്കുകയായിരുന്നു. സംഭവത്തില്‍ മകളെ പോലീസ് അറസ്റ്റ് ചെയ്തു.

ശബരിമല ദർശനത്തിന് സൗകര്യമൊരുക്കുമെന്ന് അറിയിച്ചതിനെ തുടർന്ന് ബിന്ദുവും കനകദുർഗയും നിരാഹാര സമരം അവസാനിപ്പിച്ചു

keralanews kanakadurga and bindhu ended hunger strike

കോട്ടയം:ശബരിമല ദർശനത്തിന് സൗകര്യമൊരുക്കുമെന്ന് സർക്കാർ അറിയിച്ചതിനെ തുടർന്ന് ബിന്ദുവും കനകദുർഗയും നിരാഹാര സമരം അവസാനിപ്പിച്ചു.ആശുപത്രി വിറ്റാൽ നേരെ ശബരിമലയ്ക്ക് പോകില്ല.മറ്റൊരു ദിവസം ദർശനം നടത്താൻ പോകുമെന്നും കോട്ടയം മെഡിക്കൽ കോളേജിൽ കഴിയുന്ന രണ്ടുപേരും അറിയിച്ചു.പോലീസ് അന്യായമായി കസ്റ്റഡിയിൽ വെച്ചിരിക്കുകയാണെന്ന് ആരോപിച്ച് ഇന്നലെ ഉച്ചയോടെയാണ് ഇവർ നിരാഹരസമരം ആരംഭിച്ചത്.തിങ്കളാഴ്ച ശബരിമല ദർശനത്തിനെത്തിയ ഇരുവരും സന്നിധാനത്തിന് 700 മീറ്റർ അകലെ വരെ എത്തിയിരുന്നെങ്കിലും ചന്ദ്രാനന്ദൻ റോഡിൽ പ്രതിഷേധക്കാർ വളഞ്ഞതോടെ ദർശനം നടത്താനാകാതെ ഇവർ മലയിറങ്ങുകയായിരുന്നു. ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ട ഇവരെ പോലീസ് ആദ്യം പമ്പ ആശുപത്രിയിലും പിന്നീട് കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിലും പ്രവേശിപ്പിക്കുകയായിരുന്നു.

തിരുവനന്തപുരത്ത് വാഹനാപകടത്തിൽ ദമ്പതികൾ മരിച്ചു

keralanews couples died in an accident in thiruvananthapuram

തിരുവനന്തപുരം:തിരുവനന്തപുരത്ത് വാഹനാപകടത്തിൽ ദമ്പതികൾ മരിച്ചു.തിരുവനന്തപുരം ബൈപാസിലെ മുക്കോലക്കലില്‍ ഇന്ന് രാവിലെയാണ് അപകടമുണ്ടായത്.ദമ്പതികൾ സഞ്ചരിച്ച ബൈക്ക് കാറുമായി കൂട്ടിയിടിക്കുകയായിരുന്നു.പൗണ്ട്കടവ് സ്വദേശികളായ സക്കീര്‍ ഹുസൈന്‍ (42) ഭാര്യ ഷബാന (38) എന്നിവരാണ് മരിച്ചത്.ഒപ്പമുണ്ടായിരുന്ന മകള്‍ പരിക്കുകളോടെ രക്ഷപ്പെട്ടു. അപകടമുണ്ടായതിന്റെ കാരണം വ്യക്തമല്ല.

കണ്ണൂർ വിമാനത്താവളത്തിൽ നിന്നും ആദ്യ സ്വർണ്ണക്കടത്ത് പിടികൂടി

keralanews first gold smuggling seized from kannur airport

മട്ടന്നൂർ:കണ്ണൂർ വിമാനത്താവളത്തിൽ നിന്നും ആദ്യ സ്വർണ്ണക്കടത്ത് പിടികൂടി. വിമാനത്താവളത്തിന്റെ ഉദ്ഘാടനം കഴിഞ്ഞ് ഒരുമാസത്തിനുള്ളില്‍ നടന്ന ആദ്യ സ്വര്‍ണക്കടത്ത് ശ്രമം ഡിആര്‍ഐ ആണ് പിടികൂടിയത്.അബൂദാബിയില്‍ നിന്നുള്ള എയര്‍ഇന്ത്യാ എക്‌സ്പ്രസ് വിമാനത്തില്‍ വന്നിറിങ്ങിയ പിണറായി സ്വദേശി മുഹമ്മദ് ഷാനുവില്‍ നിന്നാണ് കള്ളക്കടത്ത് സ്വര്‍ണം പിടിച്ചെടുത്തത്.ഉണ്ണിയപ്പം ഉണ്ടാക്കാനുള്ള ഇലക്‌ട്രിക് അപ്പച്ചട്ടിയുടെ ഹീറ്റര്‍ കോയിലിലിലും പ്‌ളേറ്റിലുമായി ഒളിപ്പിച്ച നിലയിലായിരുന്നു സ്വർണ്ണം.രണ്ടുകിലോ സ്വർണ്ണമാണ് പിടികൂടിയത്.കടത്തുകാരനെ കാത്ത് വിമാനത്താവളത്തിലുണ്ടായിരുന്ന കാറിലെ ആളുകളേയും പോലീസ് കസ്റ്റഡിയിലെടുത്തു.ഇവരെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യല്‍ തുടരുകയാണ്.ചൊവ്വാഴ്ച്ച വൈകീട് 9 മണിയോടുകൂടിയാണ് സ്വർണ്ണക്കടത്ത് പിടികൂടിയത്.

ഇന്ന് ദേശീയ ബാങ്ക് പണിമുടക്ക്;പത്ത് ലക്ഷത്തോളം ജീവനക്കാർ പണിമുടക്കുന്നു

keralanews national bank strike today ten lakh employees under strike

മുംബൈ: ബാങ്ക് യൂണിയനുകളുടെ സംയുക്ത സംഘടനകൾ ആഹ്വാനം ചെയ്ത പണിമുടക്ക് ആരംഭിച്ചു.പത്തുലക്ഷത്തോളം ജീവനക്കാർ പണിമുടക്കിൽ പങ്കെടുക്കുന്നുണ്ട്.പൊതുമേഖല ബാങ്കുകളുടെ ലയനത്തില്‍ പ്രതിഷേധിച്ചാണ് പണിമുടക്ക്.വിജയ ബാങ്കും,ദേന ബാങ്കും ബാങ്ക് ഓഫ് ബറോഡയില്‍ ലയിപ്പിക്കാൻ സർക്കാർ തീരുമാനിച്ചിരുന്നു.ഈ നീക്കം ഇടപാടുകാര്‍ക്കും ബാങ്കുകള്‍ക്കും ഒരുപോലെ ദോഷകരമാണെന്നാണ് യൂണിയനുകളുടെ നിലപാട്.9 യൂണിയനുകളില്‍ ഉള്‍പ്പെട്ട ജീവനക്കാരാണ് പണിമുടക്കുന്നത്. ഭീമമായ കിട്ടാക്കടങ്ങള്‍ തിരിച്ചു പിടിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ നടപടി സ്വീകരിക്കുന്നില്ലെന്നും ലയന നീക്കം യഥാര്‍ത്ഥ പ്രശ്നങ്ങളില്‍ നിന്നും ശ്രദ്ധ തിരിക്കാനുള്ള നീക്കമാണെന്നും യൂണിയനുകള്‍ ആരോപിക്കുന്നു. വെള്ളിയാഴ്ചയും ബാങ്ക് ജീവനക്കാര്‍ പണിമുടക്കിയിരുന്നു. വെള്ളിയാഴ്ച മുതല്‍ ബുധനാഴ്ച വരെയുള്ള ദിവസങ്ങളില്‍ തിങ്കളാഴ്ച മാത്രമാണ് ബാങ്കുകള്‍ തുറന്ന് പ്രവര്‍ത്തിച്ചത്.

ശബരിമല വിഷയത്തിൽ നിലപാട് കടുപ്പിച്ച് പോലീസ്;ആക്ടിവിസ്റ്റുകൾക്ക് സുരക്ഷനൽകാനാവില്ല

keralanews police take strict decision in sabarimala issue can not give protection to activists

പത്തനംതിട്ട:ശബരിമല വിഷയത്തിൽ നിലപാട് കടുപ്പിച്ച് പോലീസ്. ക്രിമിനല്‍ പശ്ചാത്തലമുള്ളവര്‍ക്കും ആക്റ്റിവിസ്‌റ്റുകള്‍കള്‍ക്കും മല കയറാന്‍ അനുവാദം നല്‍കില്ലെന്നും വ്യക്തമാ‍ക്കി സന്നിധാനത്തെ പൊലീസ് ഡിജിപി ലോക്നാഥ് ബെഹ്‌റയ്‌ക്ക് റിപ്പോര്‍ട്ട് നല്‍കി.വരും ദിവസങ്ങളിലും കൂടുതൽ യുവതികളെത്താൻ സാധ്യതയുണ്ട്.ഇവരിൽ  പലരുടെയും ലക്ഷ്യം പ്രശസ്തിയാണ്. ഇത്തരക്കാരെ തിരിച്ചയയ്ക്കാന്‍ അനുവദിക്കണം. തിരക്കുള്ളപ്പോള്‍ യുവതികളെ പ്രവേശിപ്പിക്കുന്നത് പ്രായോഗികമല്ലെന്നും ഡിജിപിക്ക് സമർപ്പിച്ച റിപ്പോര്‍ട്ടില്‍ പറയുന്നു. ക്രിമിനല്‍ പശ്ചാത്തലമുള്ളവരെ തിരിച്ചയക്കാന്‍ അനുവദിക്കണമെന്നും ഡി ജിപിക്ക് നല്‍കിയ റിപ്പോര്‍ട്ടില്‍ ആവശ്യപ്പെടുന്നു.

പൊലീസ് അന്യായമായി കസ്റ്റഡില്‍ വച്ചിരിക്കുകയാണെന്ന് ആരോപിച്ച്‌ കനക ദുര്‍ഗയും ബിന്ദുവും ആശുപത്രിയിൽ നിരാഹാര സമരം ആരംഭിച്ചു

keralanews kanakadurga and bindu started hunger strike in hospital

കോട്ടയം:പൊലീസ് അന്യായമായി കസ്റ്റഡില്‍ വച്ചിരിക്കുകയാണെന്ന് ആരോപിച്ച്‌ കഴിഞ്ഞ ദിവസം ശബരിമല ദർശനത്തിനെത്തിയ യുവതികളായ കനക ദുര്‍ഗയും ബിന്ദുവും ആശുപത്രിയിൽ നിരാഹാര സമരം ആരംഭിച്ചു.കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിലാണ് ഇവരുള്ളത്.ഇന്ന് ഉച്ച തിരിഞ്ഞത് മുതല്‍ ഇരുവരും ഭക്ഷണം നിഷേധിച്ചിരിക്കുകയാണ്.പോലീസ് ഇവരെ അന്യായമായി കസ്റ്റഡിയില്‍ വച്ചിരിക്കുകയാണെന്നാരോപിച്ചാണ് ഇരുവരും നിരാഹാര സമരം തുടങ്ങിയത്.തിങ്കളാഴ്ച ഉച്ചയ്ക്ക് മൂന്നുമണിയോടെ കോട്ടയം മെഡിക്കൽ കോളേജിലെത്തിച്ച തങ്ങളെ പോലീസ് പോകാൻ അനുവദിക്കുന്നില്ലെന്നും ഫോൺ ഉൾപ്പെടെയുള്ളവ കസ്റ്റഡിയിൽ വെച്ചിരിക്കുകയാണെന്നും ഇവർ ആരോപിക്കുന്നു.ബന്ധുക്കളെ വിളിക്കാൻ പോലും പോലീസ് അനിവാദിക്കുന്നില്ലെന്നും രണ്ടുപേരും പറഞ്ഞു.അതേസമയം കസ്റ്റഡി വാർത്ത പോലീസ് നിഷേധിച്ചു.തിങ്കളാഴ്ച ശബരിമല ദർശനത്തിനെത്തിയ ഇരുവരും സന്നിധാനത്തിനു 700 മീറ്റർ അടുത്തെത്തിയെങ്കിലും ചന്ദ്രാനന്ദൻ റോഡിൽ വെച്ച് പ്രതിഷേധക്കാർ എത്തിയതോടെ പോലീസ് ഇവരെ തിരിച്ചിറക്കുകയായിരുന്നു. ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ട ഇവരെ പോലീസ് ആദ്യം പമ്പയിലെ ആശുപത്രിയിലും പിന്നീട് കോട്ടയം മെഡിക്കൽ കോളേജിലും പ്രവേശിപ്പിക്കുകയായിരുന്നു.

കൊച്ചി ബ്യൂട്ടി പാർലർ വെടിവെയ്പ്പ് കേസ്;ഫോൺ ശബ്ദം രവി പൂജാരയുടേത് തന്നെയെന്ന് പോലീസ്;അന്വേഷണം വഴിത്തിരിവിലേക്ക്

keralanews kochi beauty parlour shooting case police confirmed the voice of ravi poojara

കൊച്ചി:കൊച്ചിയിലെ ബ്യൂട്ടി പാർലറിന് നേരെ നടന്ന വെടിവെയ്പ്പ് കേസിൽ പുതിയ വഴിത്തിരിവ്.ബ്യൂട്ടി പാർലർ ഉടമയും നടിയുമായ ലീന മരിയ പോളിനെ ഫോണില്‍ ഭീഷണിപ്പെടുത്തിയ ശബ്ദം അധോലോക കുറ്റവാളി രവി പൂജാരിയുടേതു തന്നെയാണെന്ന് അന്വേഷണ സംഘം നിഗമനത്തിലെത്തി.രവി പൂജാരിയുമായി ബന്ധപ്പെട്ട് കര്‍ണാടക പൊലീസ് നേരത്തെ അറസ്റ്റ് ചെയ്ത 10 പേരെ കഴിഞ്ഞദിവസം ചോദ്യം ചെയ്ത‌ിരുന്നു. ഇവരില്‍ നിന്നാണ് രവി പൂജാരിയുടെ ശബ്ദം തിരിച്ചറിഞ്ഞത്. 25 കോടി രൂപ ആവശ്യപ്പെട്ടു കഴിഞ്ഞ നവംബര്‍ മുതല്‍ രവി പൂജാരിയുടെ ഭീഷണികോളുകള്‍ വന്നിരുന്നതായി ലീന മരിയ പോള്‍ പൊലീസിനോട് പറഞ്ഞിരുന്നു.ഇത്രയും ഭീമമായ തുക ലീന മരിയ പോളില്‍ നിന്നു രവി പൂജാരി ആവശ്യപ്പെട്ടതിന്റെ കാരണം പൊലീസിനെ ആശയക്കുഴപ്പത്തിലാക്കുന്നത്. ലീനയില്‍ നിന്നും പോലീസ് വീണ്ടും മൊഴിയെടുത്തേക്കും.നടി ലീന മരിയ പോളിന്റെ ഉടമസ്ഥതയിലുള്ള കടവന്ത്രയിലെ ‘നെയ്ല്‍ ആര്‍ടിസ്ട്രി’ എന്ന സലൂണില്‍ ബൈക്കില്‍ എത്തിയ രണ്ടു പേര്‍ വെടിവച്ച ശേഷം കടന്നുകളയുകയായിരുന്നു.