കണ്ണൂർ:കണ്ണൂർ വിമാനത്താവളത്തിൽ സർവീസ് നടത്താൻ ഇ ഓട്ടോയുമെത്തി.പരിസ്ഥിതി സൗഹൃദ വിമാനത്താവളമായ കണ്ണൂരിൽ വായുമലിനീകരണമുണ്ടാക്കാത്ത വാഹനങ്ങൾ ഉപയോഗിക്കുന്നതിന്റെ ഭാഗമായാണ് ഇ.ഓട്ടോ സർവീസ് നടത്തുന്നത്.ഓട്ടോയുടെ പരീക്ഷണ ഓട്ടം കഴിഞ്ഞ ദിവസം നടത്തി.വിമാനത്താവളത്തിൽ നിന്നും വായന്തോട് വരെയാണ് ആദ്യഘട്ടത്തിൽ ഓട്ടോ സർവീസ് നടത്തുക. ഉൽഘാടന ദിവസം തന്നെ ഇ ഓട്ടോ സർവീസ് ആരംഭിക്കും.ഇ കാറുകളും വിമാനത്താവളത്തിൽ ഉടൻ സർവീസ് ആരംഭിക്കും.കാലിക്കറ്റ് ടൂർസ് ആൻഡ് ട്രാവൽസാണ് വിമാനത്താവളത്തിലെ ഗതാഗതം കൈകാര്യം ചെയ്യുന്നത്.
മുഴപ്പിലങ്ങാട് കടകളിൽ വ്യാപക മോഷണശ്രമം
തലശ്ശേരി:മുഴപ്പിലങ്ങാട് കുളം ബസാറിലും യൂത്തിലും കടകളിൽ വ്യാപക മോഷണശ്രമം. മുഴപ്പിലങ്ങാട് അഞ്ചു കടകളുടെയും യൂത്തിൽ നാലു കടകളുടെയും ഷട്ടർ തകർത്താണ് മോഷണ ശ്രമം നടന്നത്.കുളം ബസാറിലെ വിജയൻറെ മൊബൈൽ ഫോൺ ഷോപ്പിന്റെ ഷട്ടർ തകർത്ത് അകത്തുകടന്ന മോഷ്ട്ടാക്കൾ കടയിൽ നിന്നും രണ്ടു മൊബൈൽ ഫോണും 500 രൂപയും മോഷ്ടിച്ചു.വ്യാഴാഴ്ച രാവിലെ പത്രവിതരണക്കാരാണ് കടകളുടെ ഷട്ടറുകൾ തകർത്ത നിലയിൽ കണ്ടെത്തിയത്.പുലർച്ചെ രണ്ടുമണിയോടുകൂടിയാണ് മോഷണം നടന്നതെന്നാണ് കരുതുന്നു.സമീപത്തെ സിസിടിവിയിൽ രണ്ടുപേരുടെ ദൃശ്യങ്ങൾ പതിഞ്ഞിട്ടുണ്ട്. മോഷണത്തിന് പിന്നിൽ വൻസംഘം പ്രവർത്തിക്കുന്നതായി സംശയമുള്ളതായി വ്യാപാരികൾ പറഞ്ഞു.എടക്കാട് പ്രിൻസിപ്പൽ എസ്‌ഐ മഹേഷ് കണ്ടമ്പത്തിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം സ്ഥലത്തെത്തി പരിശോധന നടത്തി അന്വേഷണം ആരംഭിച്ചു.
കണ്ണൂർ വിമാനത്താവളം;ഉൽഘാടനത്തിന് മുന്നോടിയായുള്ള വിളംബര ഘോഷയാത്ര ഇന്ന് നടക്കും
മട്ടന്നൂർ:കണ്ണൂർ വിമാനത്താവളത്തിന്റെ ഉൽഘാടനത്തിന് മുന്നോടിയായുള്ള വിളംബര ഘോഷയാത്ര ഇന്ന് നടക്കും.വൈകുന്നേരം മൂന്നു മണിക്ക് പാലോട്ടുപള്ളിയിൽ നിന്നും ആരംഭിക്കുന്ന ഘോഷയാത്ര മട്ടന്നൂർ ബസ്സ്റ്റാൻഡ് പരിസരത്ത് സമാപിക്കും.വാദ്യഘോഷങ്ങൾ, പുലികളി,കരകാട്ടം, കഥകളി,മയിലാട്ടം,ബൊമ്മാനാട്ടം,പ്ലോട്ടുകൾ,കുതിരകൾ,വിവിധ സ്ഥാപനങ്ങളുടെ വിളംബര ദൃഷ്യങ്ങൾ,വിദ്യാർഥികൾ,കുടുംബശ്രീ അംഗങ്ങൾ എന്നിവർ അണിനിരക്കുന്ന കലാവിരുന്ന് എന്നിവ ഘോഷയാത്രയിൽ അണിനിരക്കും. മത്സരാടിസ്ഥാനത്തിലാണ് പ്ലോട്ടുകൾ സംഘടിപ്പിക്കുന്നത്.മികച്ച പ്ലോട്ടുകൾക്ക് ഘോഷയാത്രയുടെ സമാപന സമയത്ത് ക്യാഷ് അവാർഡും നൽകും.മന്ത്രിമാരായ ഇ.പി ജയരാജൻ,കെ.കെ ശൈലജ,രാമചന്ദ്രൻ കടന്നപ്പള്ളി,കിയാൽ എം.ഡി തുളസീദാസ്, ജനപ്രതിനിധികൾ തുടങ്ങിയവർ ഘോഷയാത്രയിൽ പങ്കെടുക്കും. മൂവായിരത്തോളം ജനങ്ങളും ഘോഷയാത്രയുടെ ഭാഗമാകാനെത്തും.
കണ്ണൂർ വിമാനത്താവളത്തിന്റെ ഉൽഘാടനത്തിൽ നിന്നും യുഡിഎഫ് വിട്ടുനിൽക്കും
തിരുവനന്തപുരം:കണ്ണൂർ വിമാനത്താവളത്തിന്റെ ഉൽഘാടനത്തിൽ നിന്നും യുഡിഎഫ് വിട്ടുനിൽക്കും.പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയാണ് ഇക്കാര്യം അറിയിച്ചത്.മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയെയും വി.എസ് അച്യുതാന്ദനെയും ഉൽഘാടനത്തിന് ക്ഷണിക്കാത്തതിൽ പ്രതിഷേധിച്ചാണ് ഇത്. വിമാനത്താവളത്തിനായി ഏറ്റവും കൂടുതല്‍ പ്രവര്‍ത്തിച്ചത് ഉമ്മന്‍ചാണ്ടിയാണെന്നും സ്ഥലമേറ്റെടുപ്പ് നടത്തിയത് വിഎസ് സര്‍ക്കാരാണെന്നും ചെന്നിത്തല പറഞ്ഞു.പ്രോട്ടോക്കോള്‍ ലംഘനം ഉണ്ടായിയെന്നും ചെന്നിത്തല കൂട്ടിച്ചേര്‍ത്തു.
കെ.സുരേന്ദ്രന് ഉപാധികളോടെ ഹൈക്കോടതി ജാമ്യം അനുവദിച്ചു
കൊച്ചി:കെ.സുരേന്ദ്രന് ഉപാധികളോടെ ഹൈക്കോടതി ജാമ്യം അനുവദിച്ചു.21 ദിവസത്തിനു ശേഷമാണ് സുരേന്ദ്രന്‍ ജയില്‍ മോചിതനാകുന്നത്.ചിത്തിര ആട്ടവിശേഷ സമയത്ത് ശബരിമലയിലെത്തിയ 52 വയസുകാരിയായ തീര്‍ഥാടകയെ തടഞ്ഞ സംഭവവുമായി ബന്ധപ്പെട്ട കേസിലാണ് കെ.സുരേന്ദ്രനെ പോലീസ് അറസ്റ്റ് ചെയ്തത്.ശബരിമല സ്ഥിതി ചെയ്യുന്ന പത്തനംതിട്ട ജില്ലയിൽ പ്രവേശിക്കരുതെന്നും സമാനമായ കുറ്റകൃത്യങ്ങളിൽ ഏർപ്പെടരുതെന്നുമുള്ള കർശന ഉപാധികളോടെയാണ് ജാമ്യം അനുവദിച്ചിരിക്കുന്നത്.ഒരുലക്ഷം രൂപയുടെ ബോണ്ടും രണ്ടുപേരുടെ ആൾജാമ്യവും സുരേന്ദ്രൻ നൽകണം.ഇതിനു പുറമെ പാസ്സ്പോർട്ടും നൽകണമെന്നും കോടതി ഉത്തരവിട്ടിട്ടുണ്ട്.
കെഎസ്‌ആര്‍ടിസി എംപാനല്‍ കണ്ടക്ടര്‍മാരെ പിരിച്ചുവിട്ട് പിഎസ്‌സി ലിസ്റ്റിലുള്ളവരെ ഒരാഴ്ച്ചയ്ക്കകം നിയമിക്കാന്‍ ഹൈക്കോടതി ഉത്തരവ്
കൊച്ചി:കെഎസ്‌ആര്‍ടിസി എംപാനല്‍ കണ്ടക്ടര്‍മാരെ പിരിച്ചുവിട്ട് പിഎസ്‌സി ലിസ്റ്റിലുള്ളവരെ ഒരാഴ്ച്ചയ്ക്കകം നിയമിക്കാന്‍ ഹൈക്കോടതി ഉത്തരവ്.പത്ത് വര്‍ഷത്തില്‍ താഴെ സേവന കാലാവധിയുള്ള മുഴുവന്‍ താല്‍ക്കാലിക (എംപാനല്‍) ജീവനക്കാരെയും പിരിച്ചുവിടാനാണ് നിര്‍ദേശം.ജസ്റ്റിസ് വി ചിദംബരേഷ്, ജ. ആര്‍ നാരായണ പിഷാരടി എന്നിവര്‍ ഉള്‍പ്പെട്ട ബെഞ്ചിന്റെതാണ് ഉത്തരവ്. പിഎസ്‌സി നിയമനത്തിന് അഡൈ്വസ് മെമ്മോ ലഭിച്ചവര്‍ ഉണ്ടായിരിക്കെ താല്‍ക്കാലിക ജീവനക്കാർ തുടരുന്നു എന്ന് ചൂണ്ടിക്കാട്ടി സമര്‍പ്പിച്ച ഹര്‍ജിയിലാണ് ഉത്തരവ്. അഡൈ്വസ് മെമ്മോയിലെ സീനിയോറിറ്റി അനുസരിച്ച് നിയമന ഉത്തരവ് നല്‍കി കോടതിയെ അറിയിക്കണം. ഇല്ലെങ്കില്‍ കോടതിയലക്ഷ്യ നടപടി സ്വീകരിക്കുമെന്ന് കോടതി അറിയിച്ചു.
പ്രതിപക്ഷ ബഹളത്തെ തുടർന്ന് നിയമസഭ ഇന്നത്തേക്ക് പിരിഞ്ഞു
തിരുവനന്തപുരം:ശബരിമല വിഷയത്തില്‍ നിയമസഭാ കവാടത്തില്‍ സത്യഗ്രഹ സമരം നടത്തുന്ന യു ഡി എഫ് എം എല്‍ എമാരുടെ സമരം അവസാനിപ്പിക്കാന്‍ സ്പീക്കര്‍ ഇടപെടണമെന്നാവശ്യപ്പെട്ട് ഇന്നും നിയമസഭയിൽ പ്രതിപക്ഷ ബഹളം.പ്ലക്കാര്‍ഡുകളും ബാനറുകളുമായി പ്രതിപക്ഷം നടുത്തളത്തിലിറങ്ങി പ്രതിഷേധിച്ചു.പ്രതിഷേധത്തിനിടയിലും ചോദ്യോത്തരവേള തുടര്‍ന്നെങ്കിലും ബഹളം ശക്തമായതോടെ ഇത് റദ്ദാക്കി സഭ ഇന്നത്തേക്ക് പിരിഞ്ഞതായി സ്പീക്കര്‍ അറിയിക്കുകയായിരുന്നു.ശബരിമല സന്നിധാനത്ത് നിലനില്‍ക്കുന്ന നിരോധനാജ്ഞ പിൻവലിക്കണമെന്ന ആവശ്യം ഉന്നയിച്ചാണ് നിയമസഭയ്ക്ക് മുന്നില്‍ പ്രതിപക്ഷ എം എല്‍ എമാരായ വി എസ് ശിവകുമാര്‍, പാറക്കല്‍ അബ്ദുള്ള, പ്രൊ ജയരാജ് എന്നിവര്‍ സത്യാഗ്രഹ സമരം നടത്തുന്നത്.
അൻപത്തിയൊമ്പതാമത് സംസ്ഥാന സ്കൂൾ കലോത്സവത്തിന് ഇന്ന് ആലപ്പുഴയിൽ തുടക്കം
ആലപ്പുഴ:അൻപത്തിയൊമ്പതാമത് സംസ്ഥാന സ്കൂൾ കലോത്സവത്തിന് ഇന്ന് ആലപ്പുഴയിൽ തുടക്കം.പ്രളയക്കെടുതി മൂലം ചെലവ് ചുരുക്കിയാണ് ചടങ്ങുകൾ.സ്വാഗതഘോഷയാത്രയോ വന്‍സമാപനസമ്മേളനമോ കൂറ്റന്‍ വേദികളോ ഇത്തവണ ഇല്ല.30 വേദികളിലായി 188 ഇനങ്ങളിലാണ് പോരാട്ടം നടക്കുന്നത്. 15,000 കുട്ടികള്‍ മാറ്റുരയ്ക്കും.പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ രാവിലെ 8.45 ന് പതാക ഉയര്‍ത്തിയാണ് മേളയ്ക്ക് തുടക്കം കുറിക്കുക. ശേഷം 59 വിദ്യാര്‍ത്ഥികള്‍ മണ്‍ ചിരാത് തെളിയിക്കും. രാവിലെ ഒമ്പതുമണിക്ക് എല്ലാ വേദികളിലും മത്സരങ്ങള്‍ ആരംഭിക്കും.പഴയിടം മോഹനന്‍ നമ്ബൂതിരിയുടെ നേതൃത്വത്തിലുള്ള സംഘമാണ് ഭക്ഷണമൊരുക്കുന്നത്. സൗജന്യമായാണ് ഇത്തവണ പഴയിടം സദ്യയൊരുക്കുന്നത്. സദ്യയുടെ മുഴുവന്‍ ചെലവും വഹിക്കുന്നത് ഇടത് അധ്യാപക സംഘടനയായ കെഎസ്ടിഎ ആണ്.
തൃശൂർ വടക്കാഞ്ചേരിയിൽ വീടിനുള്ളിൽ സ്ഫോടനത്തെ തുടർന്നുണ്ടായ തീപിടുത്തത്തിൽ രണ്ട് കുട്ടികൾ വെന്തുമരിച്ചു
തൃശൂർ: വടക്കാഞ്ചേരിയിൽ വീടിനുള്ളിൽ സ്ഫോടനത്തെ തുടർന്നുണ്ടായ തീപിടുത്തത്തിൽ രണ്ട് കുട്ടികൾ വെന്തുമരിച്ചു. വടക്കാഞ്ചേരി തെക്കുംകര പഞ്ചായത്തിലെ മലാക്കയിലാണ് അപകടം. ഇന്‍വര്‍ട്ടര്‍ പൊട്ടിത്തെറിച്ചുണ്ടായ അപകടമാണ് രണ്ട് കുട്ടികളുടെ മരണത്തിന് ഇടയാക്കിയതെന്നാണ് പ്രാഥമിക നിഗമനം.ആച്ചക്കോട്ടില്‍ ഡാന്റോസന്റെ മക്കളായ പത്തുവയസുകാരന്‍ ജാന്‍ഫലീസ് രണ്ടുവയസുള്ള സെലസ്മി എന്നിവരാണ് മരിച്ചത്. ഡാന്റോസിന്റെ ഭാര്യ ബിന്ദു മൂത്തമകന്‍ സെലസ്‌വിയ എന്നിവര്‍ക്ക് പരിക്കേറ്റിട്ടുണ്ട്.ഇവരെ തൃശൂർ ജൂബിലി ആശുപത്രിയിൽ പ്രവേശിപ്പിച്ചു.ഇന്നലെ രാത്രി പതിനൊന്നു മണിയോടുകൂടിയാണ് അപകടം നടന്നത്.കുട്ടികൾ ഉറങ്ങിക്കിടക്കുകയായിരുന്ന മുറിക്കുള്ളിലെ ഇൻവെർട്ടർ പൊട്ടിത്തെറിക്കുകയായിരുന്നുവെന്നാണ് സൂചന.തീപടരുന്നത് കണ്ട് കുട്ടികളെ പുറത്തെടുക്കാൻ ശ്രമിച്ചെങ്കിലും സാധിച്ചില്ല.മുറിക്കുള്ളിൽ കുടുങ്ങിയ കുട്ടികൾ വെന്ത് മരിക്കുകയായിരുന്നു.ബിന്ദുവിന് സാരമായ പൊള്ളലേറ്റു. അപകട കാരണം വ്യക്തമല്ല. വീട്ടിനുള്ളില്‍ മരിച്ച രണ്ട് കുട്ടികളും ബിന്ദുവും മൂത്ത മകളുമാണ് ഉണ്ടായിരുന്നത്. അപകടം നടക്കുേമ്ബാള്‍ ഡാേന്‍റാസ് വീടിന് പുറത്ത് കാര്‍ കഴുകുകയായിരുന്നു. തീപടര്‍ന്ന മുടിയോടെ ബിന്ദു വീടിന് പുറത്തേക്ക് ഓടി.തീ െകടുത്താന്‍ ഡാൻറ്റോസ് ശ്രമിച്ചെങ്കിലും പരാജയപ്പെട്ടു. ഇതോടെ അയല്‍വാസികളെ സഹായത്തിനായി വിളിച്ചു. അപ്പോഴേക്കും കുട്ടികള്‍ക്ക് ഭൂരിഭാഗവും പൊള്ളലേറ്റിരുന്നു. വടക്കാഞ്ചേരിയില്‍ നിന്ന് ഫയര്‍ഫോഴ്‌സ് എത്തിയാണ് തീയണച്ചത്.
ഇലക്ട്രിക്ക് വാഹനങ്ങൾ 2025 ൽ ഇന്ത്യൻ റോഡുകൾ കൈയ്യടക്കും
മുംബൈ:എക്സൈഡ്, എക്സികോം, ആമറോൺ, ഗ്രീൻ ഫ്യൂവൽ എനർജി സൊല്യൂഷൻസ്, ട്രോൻടെക്,കോസ്‌ലൈറ്റ് ഇന്ത്യ, നാപിനൊ ഓട്ടോ ആൻഡ് ഇലക്ട്രോണിക്സ്, അമരാ രാജ ബാറ്ററീസ്, BASF കാറ്റലിസ്റ്റ്, ട്രിനിറ്റി എനർജി സിസ്റ്റംസ്, വെർസാറ്റൈൽ ഓട്ടോ തുടങ്ങിയവ കമ്പനികൾ പ്രാദേശികമായി ലിഥിയം അയോൺ ബാറ്ററികൾ നിർമിക്കാനുള്ള പദ്ധതിയുമായി രംഗത്ത്.പ്രകൃതി സൗഹൃദ വാഹനങ്ങൾ പ്രോത്സാഹിപ്പിക്കുക എന്ന ലക്ഷ്യത്തോടെ ഇന്ത്യ ഗവണ്മെന്റ് ആരംഭിച്ച ഫെയിം(FAME-Faster Adoption and Manufacturing of Hybrid and Electric Vehicles) ന്റെ രണ്ടാം ഘട്ടത്തിനായി അനുവദിച്ചിട്ടുള്ള ആനുകൂല്യത്തിൽ ഏറിയപങ്കും ലിഥിയം അയോൺ ബാറ്റെറികളുടെ പ്രാദേശിക നിർമാണത്തെ സഹായിക്കാനാണ് ഉപയോഗിക്കുക എന്ന പ്രധാനമന്ത്രിയുടെ ഓഫീസിന്റെ പ്രഖ്യാപനത്തെ തുടർന്നാണ് കമ്പനികൾ പദ്ധതിയുമായി മുന്നോട്ട് വന്നിരിക്കുന്നത്. ഇന്ത്യയിലെ ഒരു ഡസനിലേറെ വരുന്ന വാഹന നിർമാണ കമ്പനികൾ ഇപ്പോൾ തന്നെ ചൈന ,തായ്‌വാൻ,കൊറിയ എന്നിവിടങ്ങളിൽ നിന്നും ലിഥിയം അയോൺ ബാറ്ററികൾ ഇറക്കുമതി ചെയ്യാൻ ആരംഭിച്ചിട്ടുണ്ട്.പ്രാദേശികമായി ഇത്തരം ബാറ്ററികൾ നിർമിക്കുന്നതിന് ചിലവ് കൂടുതലാണെങ്കിലും ചൈനയിൽ നിന്നും മറ്റും ഇറക്കുമതി ചെയ്യുന്ന ബാറ്ററികളെക്കാൾ ഇവയ്ക്ക് ഗുണനിലവാരം കൂടുതലായിരിക്കുമെന്ന് സൊസൈറ്റി ഓഫ് മാനുഫാക്ച്ചററേഴ്സ് ഓഫ് ഇലക്ട്രിക്ക് വെഹിക്കിൾസ്(SMEV) ന്റെ ഡയറക്റ്റർ ജനറൽ സോഹിന്ദർ ഗിൽ അഭിപ്രായപ്പെട്ടു.ഉയർന്ന ചിലവിന്റെയും ബാറ്ററി ചാർജ് ചെയ്യുന്നതിനുള്ള അടിസ്ഥാന സൗകര്യങ്ങളുടെയും അഭാവം കാരണം ഇലക്ട്രിക്ക് വാഹനങ്ങളുടെ വിൽപ്പന കഴിഞ്ഞ കാലങ്ങളിൽ തടസ്സപ്പെട്ടിരുന്നു. ഇത് പ്രാദേശികമായി ബാറ്ററി ഉല്പാദിപ്പിക്കുന്നതിലൂടെ പൂർണ്ണമായും മറികടക്കാനാവും. പ്രധാനമന്ത്രിയും ബന്ധപ്പെട്ട മന്ത്രാലയങ്ങളും ഇലക്ട്രിക്ക് വാഹനങ്ങളുടെ ഉത്പാദനത്തിനും പ്രചാരണത്തിനും വലിയ പ്രാധാന്യമാണ് നൽക്കുന്നതെന്ന് ഇലക്ട്രിക്ക് വാഹന വസായരംഗത്തുള്ളവർ അഭിപ്രായപ്പെടുന്നു.