തിരുവനന്തപുരം ജില്ലയിൽ നാളെ ഹർത്താൽ; പരീക്ഷകൾ മാറ്റിവെച്ചു

keralanews tomorrow hartal in thiruvananthapuram exam postponed

തിരുവനന്തപുരം:ജില്ലയിൽ നാളെ ബിജെപി  ഹർത്താൽ.ബിജെപിയുടെ സെക്രെട്ടറിയേറ്റ് മാർച്ചിനിടെ ഉണ്ടായ പോലീസ് നടപടിയിൽ പ്രതിഷേധിച്ചാണ് ഹർത്താൽ.ശബരിമല വിഷയവുമായി ബന്ധപ്പെട്ട് ബി.ജെ.പി സെക്രെട്ടറിയേറ്റിലേക്ക് നടത്തിയ മാർച്ച് അക്രമാസക്തമാവുകയായിരുന്നു. സെക്രട്ടറിയേറ്റിലേക്ക് മാർച്ച് നടത്തിയ ബി.ജെ.പി പ്രവർത്തകർ പൊലീസിനു നേരെ വ്യാപകമായി കല്ലെറിഞ്ഞു. പ്രവർത്തകരെ പിന്തിരിപ്പിക്കാൻ ജലപീരങ്കിയും കണ്ണീർവാതകവും പ്രയോഗിച്ചെങ്കിലും പിരിഞ്ഞു പോയില്ല. സംഘർഷത്തിൽ മഹിളാ മോർച്ച കഴക്കൂട്ടം മണ്ഡലം പ്രസിഡന്‍റ് ശ്രീവിദ്യയ്ക്ക് തലക്ക് പരിക്കേറ്റു. പ്രവർത്തകർ അര മണിക്കൂർ റോഡ് ഉപരോധിച്ചു.ഹർത്താൽ പ്രഖ്യാപിച്ചിരിക്കുന്ന സാഹചര്യത്തിൽ ജില്ലയിൽ നാളെ നടത്താനിരുന്ന എല്ലാ പരീക്ഷകളും മാറ്റിവെച്ചു.

സർക്കാർ വാക്കുപാലിച്ചില്ല;നെയ്യാറ്റിൻകരയിൽ കൊല്ലപ്പെട്ട സനലിന്റെ ഭാര്യയും മക്കളും സെക്രെട്ടെറിയേറ്റ് പടിക്കൽ സമരം തുടങ്ങി

keralanews the wife and children of sanal who killed in neyyattinkara started strike infront of secretariate

തിരുവനന്തപുരം:ഡിവൈഎസ്പി വാഹനത്തിന് മുൻപിൽ തള്ളിയിട്ട് കൊലപ്പെടുത്തിയ നെയ്യാറ്റിന്കറിയെ സനലിന്റെ ഭാര്യയും മക്കളും തിരുവനന്തപുരം സെക്രെട്ടെറിയേറ്റ് പടിക്കൽ സമരം നടത്തുന്നു.സര്‍ക്കാര്‍ നല്‍കിയ വാഗ്ദാനം പാലിക്കണമെന്നാണ് ആവശ്യം.അര്‍ഹമായ നഷ്ടപരിഹാരം നല്‍കുമെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ സനലിന്റെ കൊലപാതകം നടന്ന ശേഷം വ്യക്തമാക്കിയിരുന്നു. ഇക്കാര്യത്തില്‍ പോലീസ് മേധാവി സര്‍ക്കാരിന് റിപ്പോര്‍ട്ട് സമര്‍പ്പിക്കുകയും ചെയ്തിരുന്നു. എന്നാല്‍ ഇതുവരെ സര്‍ക്കാര്‍ യാതൊരു നടപടിയും എടുത്തില്ല. തുടർന്നാണ് നീതി ആവശ്യപ്പെട്ട് കുടുംബം സമരത്തിന് ഇറങ്ങിയത്. പ്രതിയായ ഡിവൈഎസ്പി ഹരികുമാര്‍ ജീവനൊടുക്കിയതോടെയാണ് നഷ്ടപരിഹാരം നല്‍കുന്നതില്‍ നിന്ന് സര്‍ക്കാര്‍ പിന്നാക്കം പോയത്. 22 ലക്ഷം രൂപ കടബാധ്യതയുള്ളവരാണ് സനലിന്റെ കുടുംബം. വായ്പാ തിരിച്ചടവ് മുടങ്ങിയതോടെ വീട് ജപ്തി ഭീഷണിയിലാണ്.സനലിന്റെ ഭാര്യ വിജിക്ക് സര്‍ക്കാര്‍ ജോലി നല്‍കണമെന്ന് പോലീസ് മേധാവി സര്‍ക്കാരിനോട് ശുപാര്‍ശ ചെയ്തിരുന്നു. ഇതൊന്നും പാലിക്കപ്പെടാതെ വന്നതോടെയാണ് ഇവർ സമരത്തിനിറങ്ങിയിരിക്കുന്നത്.

കണ്ണൂർ വിമാനത്താവളത്തിന്റെ ഉൽഘാടന ദിവസം മുഖ്യമന്ത്രിയും മന്ത്രിമാരും നടത്തിയ വിമാനയാത്ര വിവാദത്തിലേക്ക്

keralanews the flight journey of chief minister and other ministers from kannur airport went into a controversy

കണ്ണൂർ:കണ്ണൂർ വിമാനത്താവളത്തിന്റെ ഉൽഘാടന ദിവസം മുഖ്യമന്ത്രിയും മന്ത്രിമാരും നടത്തിയ വിമാനയാത്ര വിവാദത്തിലേക്ക്.മുഖ്യമന്ത്രിയും കുടുംബവും, മന്ത്രിമാരായ ഇ.പി ജയരാജന്‍, എ കെ ശശീന്ദ്രന്‍ ഉള്‍പ്പെടെയുള്ള 63 പേരാണ് കണ്ണൂരില്‍ ഗോ എയര്‍ വിമാനത്തില്‍ തിരുവനന്തപുരത്തേക്ക് യാത്ര ചെയ്തത്.യാത്ര ടിക്കറ്റുകളും തുകയായ 2,28,000 രൂപ തൊഴില്‍ വകുപ്പിന് കീഴിലുള്ള സര്‍ക്കാര്‍ ഏജന്‍സിയായ ഒഡേപെക് വഴി അടപ്പിച്ചു എന്ന ആരോപണമാണ് വിവാദമായിരിക്കുന്നത്. അതേസമയം പെട്ടെന്നുള്ള സംവിധാനമായതിനാല്‍ കൂട്ട ബുക്കിങ്ങിനായി ഏജന്‍സി എന്ന നിലയില്‍ ഒഡേപേക്കിനെ സമീപിക്കുക മാത്രമാണ് ചെയ്തതെന്നാണ് ഔദ്യോഗിക വിശദീകരണം.

ശബരിമല വിഷയത്തിൽ പ്രതിപക്ഷ ബഹളം; നിയമസഭ ഇന്നത്തേക്ക് പിരിഞ്ഞു

keralanews opposite party dispute assembly dismissed for today

തിരുവനന്തപുരം:ശബരിമല വിഷയത്തിൽ പ്രതിപക്ഷ ബഹളത്തെ തുടർന്ന് നിയമസഭാ ഇന്നത്തേക്ക് പിരിഞ്ഞു.ശബരിമലയിലെ നിരോധനാജ്ഞ പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷം സഭാ നടപടികള്‍ ആരംഭിച്ചപ്പോള്‍ തന്നെ സഭയുടെ നടുത്തളത്തില്‍ ഇറങ്ങി പ്രതിഷേധം ആരംഭിച്ചു.പ്രതിപക്ഷ എംഎല്‍എമാര്‍ ബാനറുകളും പ്ലക്കാര്‍ഡുകളുമായാണ് നടുത്തളത്തില്‍ ഇറങ്ങി പ്രതിഷേധിച്ചത്. സ്പീക്കറുടെ ഡയസ് മറച്ചായിരുന്നു പ്രതിപക്ഷത്തിന്‍റെ പ്രതിഷേധം.ജനകീയ വിഷയങ്ങള്‍ കൂടി ചര്‍ച്ച ചെയ്യേണ്ട വേദിയാണ് സഭയെന്നും പ്രതിപക്ഷം ചോദ്യോത്തരവേളയോട് സഹകരിക്കണമെന്നും സ്പീക്കര്‍ ആവര്‍ത്തിച്ച്‌ ആവശ്യപ്പെട്ടു. എന്നാല്‍ പ്രതിപക്ഷം പ്രതിഷേധം ശക്തമാക്കിയതോടെ സ്പീക്കര്‍ ചോദ്യോത്തരവേള റദ്ദാക്കി സഭ നടപടികള്‍ പൂര്‍ത്തിയാക്കുകയായിരുന്നു. പ്രതിപക്ഷ എംഎല്‍എമാരുടെ സമരം ഒത്തുതീര്‍പ്പാക്കാന്‍ ഇടപെടണമെന്ന് ആവശ്യപ്പെട്ട് ഇന്ന് രാവിലെ സഭ ചേരുന്നതിനു മുന്‍പ് രമേശ് ചെന്നിത്ത സ്പീക്കറെ കണ്ട് ചര്‍ച്ച നടത്തിയിരുന്നു.

മാലൂർ ഗവ.ഹയർസെക്കണ്ടറി സ്കൂൾ ഗ്രൗണ്ടിൽ കളിച്ചുകൊണ്ടിരിക്കെ അബദ്ധത്തിൽ കിണറ്റിൽ വീണു പരിക്കേറ്റ വിദ്യാർത്ഥി മരിച്ചു

keralanews student who was under treatment after fell into well were died

കണ്ണൂർ:മാലൂർ ഗവ.ഹയർസെക്കണ്ടറി സ്കൂൾ ഗ്രൗണ്ടിൽ കളിച്ചുകൊണ്ടിരിക്കെ അബദ്ധത്തിൽ കിണറ്റിൽ വീണു പരിക്കേറ്റ വിദ്യാർത്ഥി മരിച്ചു.പത്താം ക്ലാസ് വിദ്യാര്‍ത്ഥി ആദര്‍ശ് ആണ് മരണപെട്ടത്.ഇക്കഴിഞ്ഞ ചൊവ്വാഴ്ച വൈകുന്നേരം കൂട്ടുകാരോടൊപ്പം കളിക്കവെ സ്കൂൾ പറമ്പിലെ ആഴമേറിയ കിണറ്റിലേക്ക് വീഴുകയായിരുന്നു.കോഴിക്കോട് ബേബി മെമ്മോറിയൽ ഹോസ് പിറ്റലിൽ വെന്റിലേറ്ററിൽ ചികിത്സയിലിരിക്കെയാണ് മരണം. മാലൂർ കെ.പി.ആർ.നഗറിനടുത്ത് ഓർമ്മ സ്റ്റോപ്പിൽ കുഞ്ഞും വളപ്പ് വീട്ടിൽ മീത്തലെ പുരയിൽ രമേശന്റെയും സി.രൂപയുടെയും മകനാണ്.സഹോദരൻ: സി. ആദിത്ത്.

ശ​ബ​രി​മ​ല വി​ഷ​യ​ത്തി​ല്‍ ബി​ജെ​പി സം​സ്ഥാ​ന ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി എ.​എ​ന്‍. രാ​ധാ​കൃ​ഷ്ണ​ന്‍ ആ​രം​ഭി​ച്ച അ​നി​ശ്ചി​ത​കാ​ല നി​രാ​ഹാ​ര സ​മ​രം എ​ട്ടാം ദി​വ​സ​ത്തി​ലേ​ക്ക്

keralanews the indefinite strike of a n radhakrishnan entered in to the 8th day

തിരുവനന്തപുരം:ശബരിമല വിഷയത്തില്‍ ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി എ.എന്‍. രാധാകൃഷ്ണന്‍ ആരംഭിച്ച അനിശ്ചിതകാല നിരാഹാര സമരം എട്ടാം ദിവസത്തിലേക്ക് കടന്നു.സമരം എട്ട് ദിവസം പിന്നിട്ടതോടെ രാധാകൃഷ്ണന്‍റെ ആരോഗ്യനില വഷളായി.രക്തസമ്മര്‍ദ്ദവും രക്തത്തിലെ പഞ്ചസാരയുടെ അളവും കുറഞ്ഞതിനാല്‍ സമരം ഉടന്‍ അവസാനിപ്പിക്കണമെന്നാണ് ഡോക്ടര്‍മാരുടെ നിര്‍ദേശം. രാധാകൃഷ്ണനെ ഇന്ന് ആശുപത്രിയിലേക്ക് മാറ്റിയേക്കുമെന്നും സൂചനകളുണ്ട്.കെ. സുരേന്ദ്രനെതിരായ കേസുകള്‍ പിന്‍വലിക്കുക, ശബരിമലയിലെ അടിസ്ഥാന സൗകര്യങ്ങള്‍ വര്‍ധിപ്പിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് രാധാകൃഷ്ണൻ സമരം ആരംഭിച്ചത്.രാധാകൃഷ്ണനു സമരം അവസാനിപ്പിക്കേണ്ടി വന്നാല്‍ മുതിര്‍ന്ന നേതാവ് സി.കെ. പത്മനാഭന്‍ പകരം നിരാഹാരമിരിക്കും.

സംസ്ഥാന കലോത്സവം;ഇഞ്ചോടിഞ്ച് പോരാട്ടത്തിനൊടുവിൽ കലാകിരീടം പാലക്കാടിന്

keralanews state school festival palakkad district won the title

ആലപ്പുഴ:സംസ്ഥാന സ്കൂൾ കലോത്സവം സമീപിച്ചു.ഇഞ്ചോടിഞ്ച് നടന്ന പോരാട്ടത്തിനൊടുവിൽ പാലക്കാട് ജില്ലാ കലാകിരീടം സ്വന്തമാക്കി.12 വര്‍ഷം തുടര്‍ച്ചയായി ജേതാക്കളായ കോഴിക്കോടിനെ മൂന്ന് പോയിന്റ് വ്യത്യാസത്തിൽ മറികടന്നാണ് പാലക്കാട് ജേതാക്കളായത്.പാലക്കാട് 930 പോയിന്റും കോഴിക്കോട് 927 പോയിന്റും നേടി. 903 പോയിന്റ് നേടിയ തൃശൂര്‍ ജില്ലയാണു മൂന്നാം സ്ഥാനത്ത്. അടുത്ത വര്‍ഷത്തെ സംസ്ഥാന സ്‌കൂള്‍ കലോല്‍സവം കാസര്‍കോട് ജില്ലയിൽ നടത്താൻ തീരുമാനമായി.

കണ്ണൂരിൽ നിന്നും ആദ്യവിമാനം പറന്നുയരുമ്പോൾ ചരിത്രത്തിന്റെ ഭാഗമാകാനൊരുങ്ങി കണ്ണൂർ സ്വദേശികളായ അച്ഛനും മകനും

keralanews when kannur airport opens tomorow this father and son will fly into record books

കണ്ണൂർ:ഉത്ഘാടന ദിവസമായ ഇന്ന് കണ്ണൂർ അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്നും വിമാനം പറന്നുയരുമ്പോൾ ചരിത്രത്തിന്റെ ഭാഗമാകാനൊരുങ്ങി കണ്ണൂർ കാടാച്ചിറ സ്വദേശികളായ ഒരു അച്ഛനും മകനും.ഇന്ന് കണ്ണൂരില്‍നിന്ന് തിരുവനന്തപുരത്തേക്ക് പറക്കുന്ന ഗോ എയര്‍ വിമാനത്തില്‍ പൈലറ്റാകുന്നത് കണ്ണൂര്‍ സ്വദേശി അശ്വിന്‍ നമ്പ്യാരാണ്.രണ്ട് വര്‍ഷം മുന്‍പ് കണ്ണൂര്‍ വിമാനത്താവളത്തില്‍ ആദ്യമിറങ്ങിയ ഡോണിയര്‍ വിമാനം പറത്തിയ കണ്ണൂര്‍ സ്വദേശി എയര്‍ മാര്‍ഷല്‍ രഘു നമ്പ്യാരുടെ മകനാണ് അശ്വിന്‍. വ്യോമസേനയുടെ ട്രെയിനിങ് കമാന്‍ഡിലായിരുന്ന രഘു നമ്പ്യാരാണ് അന്ന് ഡോണിയര്‍ 228 വിമാനം പറത്തിയത്. ഇപ്പോള്‍ ഷില്ലോങ്ങിലെ ഈസ്‌റ്റേണ്‍ എയര്‍ കമാന്‍ഡില്‍ എയര്‍ ഓഫീസര്‍ കമാന്‍ഡിങ് ചീഫാണ് രഘു നമ്പ്യാർ.സ്വന്തം നാട്ടിൽ നിന്നും പുറപ്പെടുന്ന ആദ്യ വിമാനത്തിന്റെ പൈലറ്റ് അകാൻ സാധിച്ചതിൽ തനിക്കും തന്റെ കുടുംബത്തിനും അഭിമാനമുണ്ടെന്ന് അശ്വിൻ പറഞ്ഞു.കണ്ണൂരിൽ നിന്നും ഉൽഘാടന ദിവസം സർവീസ് നടത്തുന്ന ഫ്‌ലൈറ്റുകളിൽ ഒന്ന് ഗോ എയർ ആണെന്നറിഞ്ഞപ്പോൾ തന്നെ അശ്വിൻ തന്നെ ഇതിന്റെ ഭാഗമാക്കണമെന്ന് ആവശ്യപ്പെട്ട് കൊണ്ട് തന്റെ  സീനിയർ ഓഫീസർക്ക് പേർസണൽ റിക്വസ്റ്റ് അയക്കുകയായിരുന്നു.തന്നെ ഇതിന്റെ ഭാഗമാക്കുകയാണെങ്കിൽ തനിക്കും തന്റെ കുടുംബത്തിനും എന്നും അഭിമാനിക്കാൻ പറ്റുന്ന ഒരു നിമിഷമായിരിക്കുമെന്നും അതെന്നും റിക്വസ്റ്റിൽ അദ്ദേഹം വ്യക്തമാക്കിയിരുന്നു.ഈ അപേക്ഷ സീനിയർ ഓഫീസർ സ്വീകരിക്കുകയായിരുന്നു. കഴിഞ്ഞ ഒന്നര വർഷമായി ഗോ എയർ ഫ്ലൈറ്റിന്റെ പൈലറ്റ് ആയി പ്രവർത്തിച്ചു വരികയാണ് അശ്വിൻ.കൂടുതലായും ന്യൂ ഡൽഹി-കൊൽക്കത്ത എയർപോർട്ടുകളിലായാണ് അശ്വിൻ ഫ്ലൈറ്റ് സർവീസ് നടത്തിയിരിക്കുന്നത്.കേരളത്തിൽ കൊച്ചി എയർപോർട്ടിലേക്ക് മാത്രവും.

അൻപത്തിയൊമ്പതാമത് സംസ്ഥാന സ്കൂൾ കലോത്സവത്തിന് ഇന്ന് തിരശീല വീഴും

keralanews 59th state school festival will end today

ആലപ്പുഴ:ആലപ്പുഴയിൽ നടക്കുന്ന അൻപത്തിയൊമ്പതാമത് സംസ്ഥാന സ്കൂൾ കലോത്സവത്തിന് ഇന്ന് സമാപനമാകും.175 ഇനങ്ങള്‍ പൂര്‍ത്തിയായപ്പോള്‍ 675 പോയിന്റുമായി കോഴിക്കോട് ജില്ല മുന്നേറ്റം തുടരുകയാണ്.673 പോയിന്റുമായി പാലക്കാട് തൊട്ടുപിറകിലുണ്ട്.ഇന്ന് 52 ഇനങ്ങള്‍ കൂടി പൂര്‍ത്തിയാകാനുണ്ട്. മിമിക്രി, സംഘനൃത്തം, മോണോ ആക്ട് തുടങ്ങിയ ഇനങ്ങളെല്ലാം ഇന്നാണ് നടക്കുന്നത്.അതേസമയം വിധികര്‍ത്താവിനെ ചൊല്ലിയുള്ള പ്രതിഷേധത്തെ തുടര്‍ന്ന് ഇന്നലെ മാറ്റിവച്ച ഹയര്‍സെക്കന്ററി വിഭാഗം കൂടിയാട്ടം ഇന്ന് രാവിലെ ടൗണ്‍ ഹാളില്‍ നടക്കും. ആലപ്പുഴ ടീമിന്‍റെ പരിശീലകന്‍ കൂടിയാട്ടത്തിന്റെ  വിധികര്‍ത്താവായി എത്തിയതോടെയാണ് വിദ്യാര്‍ത്ഥികള്‍ പ്രതിഷേധവുമായി രംഗത്തെത്തിയത്.പരിശീലകനെ മാറ്റിയില്ലെങ്കില്‍ മത്സരിക്കില്ലെന്ന് ആകെയുള്ള 17 ടീമിൽ  15 ടീമുകളും അറിയിക്കുകയായിരുന്നു.മത്സരം റദ്ദാക്കുമെന്ന് അധികൃതര്‍ പറഞ്ഞെങ്കിലും അത് അനുവദിക്കില്ലെന്ന് പറഞ്ഞ് മത്സരാര്‍ത്ഥികള്‍ മേക്കപ്പോട് കൂടി തന്നെ വേദിയില്‍ കുത്തിയിരുന്ന് പ്രതിഷേധവും നടത്തി. പ്രധാനവേദിക്ക് സമീപം മൂന്ന് മണിക്കൂറോളമാണ് വിദ്യാര്‍ത്ഥികള്‍ പ്രതിഷേധിച്ചത്. പിന്നീട് പൊലീസെത്തിയാണ് വിദ്യാര്‍ത്ഥികളെ ഇവിടെ നിന്ന് മാറ്റിയത്

കണ്ണൂരിൽ നിന്നും ആദ്യ വിമാനം പറന്നുയർന്നു

keralanews first flight take off from kannur airport

മട്ടന്നൂർ:കണ്ണൂർ രാജ്യാന്തര  നിന്നുള്ള ആദ്യ യാത്ര വിമാനം പറന്നുയർന്നു.മുഖ്യമന്ത്രി പിണറായി  വിജയനും കേന്ദ്ര വ്യോമയാന മന്ത്രി സുരേഷ് പ്രഭുവും ചേർന്ന് വിമാനം ഫ്ലാഗ് ഓഫ് ചെയ്തു.വിമാനത്താവള ടെർമിനലിന്റെ  ഉൽഘാടനവും ഇരുവരും ചേർന്ന് നിർവഹിച്ചിരുന്നു. അബുദാബിയിലേക്കുള്ള എയർ ഇന്ത്യ വിമാനമാണ് ആദ്യ വിമാനം.ആദ്യ വിമാനത്തിലെ യാത്രക്കാരെ വായന്തോട്ടിൽ നിന്നും സ്വീകരിച്ച് വിമാനത്താവളത്തിലെത്തിച്ചായിരുന്നു ചടങ്ങുകൾക്ക് തുടക്കം കുറിച്ചത്. മട്ടന്നൂർ ശങ്കരൻകുട്ടി അവതരിപ്പിച്ച കേളികൊട്ടടക്കം നിരവധി കലാപരിപാടികൾ അരങ്ങേറി.ഉച്ചയ്ക്ക് 12.30 ന്  ബെംഗളൂരുവിൽ നിന്നും തിരുവനന്തപുരത്തേക്ക് പോകുന്ന ഗോ എയർ വിമാനവും യാത്രക്കാരുമായി കണ്ണൂരിലെത്തിച്ചേരും.ഉച്ചകഴിഞ്ഞ് മൂന്നുമണിയോടുകൂടി ഉൽഘാടന ചടങ്ങിനെത്തിയ വിശിഷ്ടതിഥികൾ ഉൾപ്പെടെയുള്ള യാത്രക്കാരെയും വഹിച്ചു കൊണ്ട് ഈ വിമാനം തിരുവനന്തപുരത്തേക്ക് പുറപ്പെടും.