തിരുവനന്തപുരം: സംസ്ഥാനത്ത് നാളെ ബിജെപി ഹർത്താൽ.തിരുവനന്തപുരം സെക്രട്ടേറിയറ്റിന് മുന്നിലെ ബിജെപി സമരപ്പന്തലില്‍ തീകൊളുത്തി ആത്മഹത്യയ്ക്ക് ശ്രമിച്ചയാള്‍ മരിച്ച സംഭവത്തെ തുടര്‍ന്നാണ് ഹര്‍ത്താല്‍ പ്രഖ്യാപിച്ചിരിക്കുന്നത്. രാവിലെ ആറ് മണി മുതല്‍ വൈകിട്ട് ആറ് മണി വരെയാണ് ഹര്‍ത്താല്‍. ശബരിമല തീര്‍ത്ഥാടകരെ ഹര്‍ത്താലില്‍ നിന്ന് ഒഴിവാക്കിയതായി ബിജെപി നേതൃത്വം അറിയിച്ചു. കൂടാതെ ഹര്‍ത്താല്‍ സമാധാനപരമായിരിക്കുമെന്നും ബിജെപി നേതൃത്വം വ്യക്തമാക്കി.വ്യാഴാഴ് പുലര്‍ച്ചെ രണ്ടുമണിയോടെയാണ് മുട്ടട സ്വദേശി വേണുഗോപാലന്‍ നായര്‍ സെക്രട്ടറിയേറ്റിന് മുന്നിലെ ബിജെപി സമരവേദിയിലേക്ക് ദേഹത്ത് പെട്രോള്‍ ഒഴിച്ച് ശരണമന്ത്രം ചൊല്ലി ഓടിക്കയറിയത്. ഗുരുതരമായി പരിക്കേറ്റ ഇയാളെ തിരുവനന്തപുരം കോളേജിൽ പ്രവേശിപ്പിച്ചെങ്കിലും ഇന്ന് വൈകുന്നേരത്തോടെ മരണത്തിന് കീഴടങ്ങുകയായിരുന്നു.
ബാഗേജ് ലഭിച്ചില്ല;കണ്ണൂർ വിമാനത്താവളത്തിൽ യാത്രക്കാരുടെ പ്രതിഷേധം
മട്ടന്നൂർ:മണിക്കൂറുകളോളം കാത്തിരുന്നിട്ടും ബാഗേജ് ലഭിക്കാത്തതിനെ തുടർന്ന് കണ്ണൂർ വിമാനത്താവളത്തിൽ യാത്രക്കാരുടെ പ്രതിഷേധം.എയര്‍ ഇന്ത്യ എക്‌സ്‌പ്രസില്‍ ദോഹയില്‍ നിന്നും ഇന്നലെ എത്തിയ 14 യാത്രക്കാര്‍ക്കാണ് ബാഗേജ് ലഭിക്കാതിരുന്നത്. യാത്രക്കാര്‍ ഒരു മണിക്കൂറോളം വിമാനത്താവളത്തില്‍ കാത്തിരുന്നു. തുടര്‍ന്ന് ബാഗേജ് കിട്ടാത്തതിനെ തുടര്‍ന്ന് പ്രതിഷേധിക്കുകയായിരുന്നു.എന്നാല്‍ വിമാനത്തില്‍ മൊത്തം കയറ്റാവുന്ന ഭാരം വന്നതുകൊണ്ടാണു 14 പേരുടെ ബാഗേജ് വിമാനം പുറപ്പെടുന്നതിന് മുന്‍പ് ദോഹയില്‍ ഇറക്കിവെക്കേണ്ടി വന്നതെന്നും ഇന്നത്തെ വിമാനത്തില്‍ ഇവ കൊണ്ടുവരുമെന്നും എയര്‍ഇന്ത്യ എക്‌സ്‌പ്രസ് പ്രതിനിധി പറഞ്ഞു. 14 പേരുടെയും വീടുകളില്‍ സാധനങ്ങള്‍ എത്തിച്ചു നല്‍കുമെന്നും അദ്ദേഹം വ്യക്തമാക്കി.
സെക്രെട്ടറിയേറ്റിന് മുൻപിലെ ബിജെപി സമരപ്പന്തലിനു സമീപം തീകൊളുത്തി ആത്മഹത്യയ്ക്ക് ശ്രമിച്ചയാൾ മരിച്ചു
തിരുവനന്തപുരം:സെക്രെട്ടറിയേറ്റിന് മുൻപിലെ ബിജെപി സമരപ്പന്തലിനു സമീപം മണ്ണെണ്ണ ഒഴിച്ച് തീകൊളുത്തി ആത്മഹത്യയ്ക്ക് ശ്രമിച്ചയാൾ മരിച്ചു.മുട്ടട അഞ്ചുമുക്ക് സ്വദേശി വേണുഗോപാലന്‍ നായരാണു (49) മരിച്ചത്.ഗുരുതരമായി പൊള്ളലേറ്റ ഇയാള്‍ തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയില്‍ കഴിയവെയാണ് മരണം സംഭവിച്ചത്. വ്യാഴാഴ്ച പുലര്‍ച്ചെ രണ്ടു മണിയോടെ ബിജെപി നേതാവ് സി.കെ. പത്മനാഭന്റെ സമരപന്തലിന്റെ എതിര്‍ ഭാഗത്തു റോഡരികില്‍ നിന്ന് ശരീരത്തില്‍ മണ്ണെണ്ണ ഒഴിച്ച് തീകത്തിച്ചു സമരപന്തലിനു സമീപത്തേക്ക് വേണുഗോപാല്‍ ഓടി വരികയായിരുന്നു. ഉടന്‍തന്നെ പോലീസും ബിജെപി പ്രവര്‍ത്തകരും ചേര്‍ന്ന് തീയണച്ച് ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു. വേണുഗോപാലന്‍ നായര്‍ ബിജെപി അനുഭാവിയാണെന്നു പോലീസ് പറഞ്ഞു. തീ കത്തുന്ന സമയത്തും ശരണം വിളിച്ചുകൊണ്ടാണ് ഇയാള്‍ ഓടിയത്. ശരീരത്തില്‍ എഴുപത് ശതമാനത്തോളം പൊള്ളലേറ്റിരുന്നു.മൃതദേഹം പോസ്റ്റ്മോർട്ടത്തിന് ശേഷം ബന്ധുക്കൾക്ക് വിട്ടുകൊടുക്കും.
മായം കലർത്തിയതിന്റെ പേരിൽ മൂന്നു വട്ടം നിരോധിച്ച ഡയറിയിൽ നിന്നുള്ള പാൽ വീണ്ടും കേരളത്തിലേക്ക്
കൊച്ചി:മായം കലർത്തിയ പാൽ വിട്ടതിന്റെ പേരിൽ ക്ഷീരവകുപ്പ് മൂന്നു വട്ടം നിരോധിച്ച ടയറിൽ നിന്നുള്ള പാൽ വീണ്ടും കേരളത്തിലേക്ക് ഒഴുകുന്നതായി റിപ്പോർട്ടുകൾ.15 കള്ള ബ്രാന്‍ഡുകളിലാണ് പാല്‍ വിതരണം നടക്കുന്നത്.ഗുരുതരരോഗങ്ങള്‍ക്ക് വരെ ഇടയാക്കാവുന്ന മായം കലര്‍ന്ന പാലാണ് തമിഴ്‌നാട്ടില്‍ നിന്ന് കേരളത്തിലെ വിലാസമുള്ള കവറിലാക്കി അതിര്‍ത്തി കടത്തി നല്‍കുന്നത്.മായം കലര്‍ത്തിയ പാല്‍ ഓരോതവണ ക്ഷീരവകുപ്പ് പിടികൂടി നിരോധിക്കുമ്ബോഴും പേര് മാറ്റി കവര്‍ പാല്‍ പുറത്തിറക്കുന്നതാണ് ഇവരുടെ രീതി.ചേരുവയും മായവുമെല്ലാം പഴയ അളവില്‍ തന്നെ. അര്‍ബുദത്തിനും കരളിന്റെ പ്രവര്‍ത്തനം നിലയ്ക്കാനും കാരണമായേക്കാവുന്ന മായമുണ്ടെന്നാണ് ക്ഷീരവകുപ്പിന്റെ പരിശോധനയില്‍ കണ്ടെത്തിയിരിക്കുന്നത്.മനോരമ ന്യൂസാണ് ഇത് സംബന്ധിച്ച വാര്‍ത്ത പുറത്ത് വിട്ടിരിക്കുന്നത്. പിണറായില്‍ നിന്നാണ് വരുന്നതെന്നും മുഖ്യമന്ത്രിയുടെ പേരില്‍ പാലിറക്കാമോ എന്ന് ചോദിച്ചയുടന്‍ തന്നെ ഇടപാടുറപ്പിക്കുകയും ചെയ്തുവെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു.മായം കലര്‍ത്തിയതിന്റെ പേരില്‍ പലതവണ നിരോധിച്ച ബ്രാന്‍ഡില്‍ എങ്ങനെ കവര്‍ പാല്‍ വിപണിയിലിറക്കാനാകും എന്ന് പിന്നീട് സംശയമായി. ഇടപാടുറപ്പിക്കാന്‍ തെളിവായി തന്നത് വിവിധ ജില്ലകളിലെ കടകളിലേക്ക് പ്ലാന്റില്‍ നിന്ന് പതിവായി പോകുന്ന വ്യത്യസ്തയിനം പേരുകളിലുള്ള പാല്‍ കവറുകളായിരുന്നു.പിണറായി മില്‍ക്കിന്റെ കവര്‍ തയാറാക്കാന്‍ പാലക്കാട് നഗരത്തിലെ ഒരു പ്രമുഖ ഡിസൈനിങ് സെന്ററിന്റെ മേല്‍വിലാസം നല്‍കി. സ്ഥലത്തെത്തി ഏജന്‍സിയുടെ പേരറിയിച്ചപ്പോള്‍ തന്നെ എല്ലാ വ്യാജ രേഖകളും ചേര്‍ത്ത് പുതിയ കവര്‍ തയാറാക്കി നൽകിയതായും റിപ്പോർട്ടിൽ പറയുന്നു.പാലിന്റെ നിലവാരത്തെക്കുറിച്ച് വഴിയിലൊരിടത്തും പരിശോധിക്കാറില്ല. കുറഞ്ഞ നിരക്കില്‍ തമിഴ്‌നാട്ടില്‍ നിന്ന് പാലെത്തിച്ച് പാല്‍പൊടി ചേര്‍ത്ത് വിറ്റാല്‍ നല്ല ലാഭം കിട്ടുമെന്നും പ്ലാന്റ് റിപ്പോർട്ട് വ്യക്തമാക്കുന്നു.
ഓട്ടോ,ടാക്സി നിരക്കുവർധന പ്രാബല്യത്തിൽ വന്നു
തിരുവനന്തപുരം:സംസ്ഥാനത്ത് ഓട്ടോ,ടാക്സി നിരക്കുവർധന പ്രാബല്യത്തിൽ വന്നു.ഓട്ടോറിക്ഷ മിനിമം നിരക്ക് 25 രൂപയാക്കിയും ടാക്‌സി മിനിമം നിരക്ക് 150ല്‍നിന്ന് 175 രൂപയായി ഉയർത്തിയും വിജ്ഞാപനം പുറത്തിറക്കി.ഓട്ടോറിക്ഷയ്ക്ക് മിനിമം നിരക്കില്‍ ഒന്നര കിലോമീറ്റര്‍ യാത്ര ചെയ്യാം.ടാക്സിക്ക് മിനിമം നിരക്കിൽ അഞ്ചുകിലോമീറ്റര്‍ യാത്ര ചെയ്യാം.ഓട്ടോറിക്ഷക്ക് മിനിമം നിരക്കുകഴിഞ്ഞുള്ള ഓരോ കിലോമീറ്ററിനും 13 രൂപ നല്‍കണം. ടാക്‌സിക്ക് കിലോമീറ്ററിന് 17 രൂപ നല്‍കണം.
പൊതുനിരത്തിൽ പൊലീസുകാരെ എസ്എഫ്‌ഐക്കാർ വളഞ്ഞിട്ട് മർദിച്ചതായി പരാതി
തിരുവനന്തപുരം:സിഗ്നൽ ലംഘിച്ചതിന് ബൈക്ക് തടഞ്ഞതിന്റെ പേരിൽ പൊലീസുകാരെ എസ്എഫ്ഐ പ്രവർത്തകർ പൊതുനിരത്തിൽ വളഞ്ഞിട്ട് മർദിച്ചു.വിനയചന്ദ്രന്‍, ശരത് എന്നിവര്‍ക്കാണ് മര്‍ദനമേറ്റത്. ഇവര്‍ക്ക് സാരമായ പരിക്കുകള്‍ പറ്റിയിട്ടുണ്ട്.പാളയം യുദ്ധസ്മാരകത്തിനു സമീപം ബുധനാഴ്ച വൈകീട്ട് ആറിനാണ് സംഭവം നടന്നത്. ഇരുപതോളം എസ്‌എഫ്‌ഐ പ്രവര്‍ത്തകര്‍ വളഞ്ഞിട്ടാണ് പൊലീസുകാരെ മര്‍ദിച്ചത്.ട്രാഫിക് സിഗ്നൽ ലംഘിച്ച് ‘യു ടേൺ’ എടുത്ത ബൈക്ക് ട്രാഫിക് പൊലീസുകാരനായ അമൽ കൃഷ്ണ തടഞ്ഞതാണ് പ്രശ്നത്തിന് തുടക്കം.പോലീസുകാരനുമായി തർക്കിച്ച ബൈക്ക് യാത്രക്കാരനായ യുവാവ് പോലീസിനെ യൂണിഫോമിൽ പിടിച്ചു തള്ളി.ഇതുകണ്ട് സമീപത്ത് നിൽക്കുകയായിരുന്ന പോലീസുകാരായ വിനയചന്ദ്രനും ശരത്തും പ്രശ്നത്തിൽ ഇടപെട്ടു.പിന്നീട് ബൈക്ക് യാത്രക്കാരനും പോലീസുകാരും തമ്മിൽ ഏറ്റുമുട്ടി.ഇതിനിടയിൽ യുവാവ് ഫോൺ ചെയ്ത് കൂട്ടുകാരെ വിളിച്ചു വരുത്തി.യൂണിവേഴ്സിറ്റി കോളേജിന് സമീപത്തു നിന്നും ഇരുപതോളം വരുന്ന എസ്എഫ്ഐ പ്രവർത്തകർ എത്തി രണ്ടുപോലീസുകാരെയും വളഞ്ഞിട്ട് മർദിക്കുകയായിരുന്നു. വിദ്യാർത്ഥികളുടെ ആക്രമണത്തിൽ നിന്നും രക്ഷപ്പെട്ട ട്രാഫിക് പോലീസ് അമൽ കൃഷ്ണയാണ് കൺട്രോൾ റൂമിൽ വിളിച്ച് വിവരം നൽകിയത്.പോലീസ് എത്തിയപ്പോഴേക്കും വിദ്യാർഥികൾ രണ്ടുപോലീസുകാരെയും തല്ലി അവശരാക്കിയിരുന്നു. എഴുനേൽക്കാൻ പോലും കഴിയാതെ നിലത്തു കിടക്കുകയായിരുന്നു രണ്ടുപേരും.പോലീസ് അക്രമികളെ പിടികൂടി ജീപ്പിൽ കയറ്റി കൊണ്ടുപോകാൻ ശ്രമിക്കുന്നതിനിടെ എസ്എഫ്ഐ നേതാക്കൾ സ്ഥലത്തെത്തി പോലീസിനെ ഭീഷണിപ്പെടുത്തി. കസ്റ്റഡിയിലെടുത്തവരെ വിട്ടയക്കണമെന്ന് ഇവർ ആവശ്യപ്പെട്ടു.കൂടുതൽ പ്രവർത്തകർ സ്ഥലത്തെത്തിയതോടെ പോലീസുകാർ പിന്മാറി.പിന്നീട് അവശരായ പൊലീസുകാരെ മറ്റൊരു ജീപ്പിൽ ജനറൽ ആശുപത്രിയിലേക്ക് മാറ്റി.അതേസമയം പൊലീസുകാരെ അക്രമിച്ച സംഭവത്തില്‍ എസ്‌എഫ്‌ഐ പ്രവര്‍ത്തകര്‍ക്ക് ബന്ധമില്ലെന്ന് എസ്.എഫ്.ഐ. ജില്ലാ പ്രസിഡന്റ് ഷിജിത്ത് പറഞ്ഞു. യൂണിവേഴ്‌സിറ്റി കോളെജിലെ വിദ്യാര്‍ത്ഥികള്‍ സംഭവത്തില്‍ ഉള്‍പ്പെട്ടിട്ടുണ്ട് എന്നാല്‍ അവര്‍ എസ്‌എഫ്‌ഐ പ്രവര്‍ത്തകര്‍ അല്ലെന്നും അദ്ദേഹം പറഞ്ഞു.
അടിയന്തിരാവശ്യങ്ങൾക്കായി ഇനി വിളിക്കാം 112 എന്ന ഒറ്റ നമ്പറിലേക്ക്
തിരുവനന്തപുരം:അടിയന്തരാവശ്യത്തിന് പോലീസ്, ആംബുലന്‍സ്, അഗ്‌നിരക്ഷാ സേന എന്നിവരെ വിളിക്കാന്‍ ഇനി വ്യത്യസ്ത നമ്പറുകൾ ഓര്‍ത്തു വയ്ക്കേണ്ട.ഈ ആവശ്യങ്ങൾക്കെല്ലാം ഇനി 112 എന്ന ഈ ഒറ്റ നമ്പറിലേക്ക് വിളിച്ചാല്‍ മതിയാവും.രാജ്യത്താകമാനം സഹായത്തിനായി ഒറ്റ നമ്പർ എന്ന കേന്ദ്ര സര്‍ക്കാര്‍ പദ്ധതിയുടെ ഭാഗമായിട്ടാണ് ഇത്. ഇതുവരെ ഉപയോഗിച്ചിരുന്ന 100, 101, 108, 181 എന്നീ നമ്പറുകൾ പതിയെ ഇല്ലാതെയാവും.ഒറ്റ നമ്പർ വരുന്നതോടെ സംസ്ഥാനത്തെ എല്ലാ ജില്ലകളിലുമായി 19 കണ്‍ട്രോള്‍ റൂമുകള്‍ പ്രവര്‍ത്തിക്കും.സഹായം ആവശ്യപ്പെട്ട് വിളിക്കുന്ന വ്യക്തികളുടെ ലൊക്കേഷന്‍ അറിയാന്‍ സാധിക്കുന്ന വിധത്തിലാണ് കണ്‍ട്രോള്‍ റൂമിലെ ക്രമീകരണങ്ങള്‍. ഫോണ്‍ കോള്‍, എസ്‌എംഎസ്, ഇമെയില്‍, വെബ് റിക്വസ്റ്റ് എന്നിവ വഴി 112ലൂടെ സഹായം തേടാം.അഞ്ച് ജില്ലകളിലാണ് ആദ്യം ട്രയല്‍ റണ്‍ നടത്തുക.ഈ മാസം 31 മുതലാണ് ട്രയല്‍.കേരള പോലീസാണ് പദ്ധതിയുടെ നോഡല്‍ ഏജന്‍സി.
ഐഎസ്സിൽ ചേരാൻ കണ്ണൂരിൽ നിന്നും പത്തുപേർ കൂടി നാടുവിട്ടതായി സൂചന
കണ്ണൂർ:ഐഎസ്സിൽ ചേരാൻ കണ്ണൂരിൽ നിന്നും പത്തുപേർ കൂടി നാടുവിട്ടതായി സൂചന. അഴീക്കോട് പൂതപ്പാറയിലെ രണ്ടു കുടുംബങ്ങളും സിറ്റി കുറുവയിലെ ഒരാളുമാണ് പോയതെന്ന് പോലീസ് വൃത്തങ്ങള്‍ നല്‍കുന്ന സൂചന. മൈസൂരുവിലേക്കെന്നുപറഞ്ഞാണ് രണ്ടു കുടുംബങ്ങളും മറ്റൊരാളും പോയത്. എന്നാല്‍ മടങ്ങിവരാത്തതിനെത്തുടര്‍ന്ന് പോലീസ് നടത്തിയ അന്വേഷണത്തിലാണ് യു.എ.ഇ.യിലേക്ക് പോയതായും അവിടെനിന്ന് മുങ്ങിയതായും വിവരം ലഭിച്ചത്.സിറിയയില്‍ കൊലപ്പെട്ട ഷമീറിന്റെ അടുത്ത സുഹൃത്താണ് ഇപ്പോള്‍ നാടുവിട്ട പൂതപ്പാറ സ്വദേശി സജ്ജാദ്. സജ്ജാദിന്റെ ഭാര്യ ഷാഹിന കുടക് സ്വദേശിയാണ്. മതംമാറി ഷാഹിനയെന്ന പേര് സ്വീകരിച്ച ശേഷമായിരുന്നു ഇവരുടെ വിവാഹം. സജ്ജാദിനു പുറമെ ഭാര്യ ഷാഹിന, രണ്ട് മക്കള്‍, പൂതപ്പാറയിലെതന്നെ അന്‍വര്‍, ഭാര്യ അഫ്‌സീല,ഇവരുടെ മൂന്നുമക്കള്‍,കുറുവയിലെ ടി.പി. നിസാം എന്നിവരാണ് നവംബര്‍ 20ന് വീടുവിട്ടത്.സിറിയയിലോ അഫ്ഗാനിസ്താനിലോ ഉള്ള ഐ.എസ്. കേന്ദ്രത്തിലേക്കാണ് ഇവര്‍ പോയതെന്നാണ് പോലീസ് നിഗമനം. ഇവരുടെ ബന്ധുക്കളും സുഹൃത്തുക്കളും നേരത്തേ ഐ.എസില്‍ ചേരാന്‍ പോയിരുന്നു. പാപ്പിനിശ്ശേരിയില്‍നിന്നുപോയി ഐ.എസില്‍ ചേര്‍ന്ന് സിറിയയില്‍ കൊല്ലപ്പെട്ട ഷമീറിന്റെ ഭാര്യ ഫൗസിയയുടെ അനുജത്തിയാണ് അന്‍വറിന്റെ ഭാര്യ അഫ്‌സീല.ഡിവൈ.എസ്.പി. പി.പി. സദാനന്ദനാണ് കേസിന്റെ അന്വേഷണ ചുമതല.
തിരുവനന്തപുരത്ത് വൈദികനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി
തിരുവനന്തപുരം:തിരുവനന്തപുരത്ത് വൈദീകനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. വേറ്റികോണം മലങ്കര കാത്തലിക് പള്ളിയിലെ ഫാദര്‍ ആല്‍ബിനാണ് മരിച്ചത്.പള്ളിമേടയിലെ ഫാനില്‍ തൂങ്ങിയ നിലയിലായിരുന്നു വൈദികനെ കാണപ്പെട്ടത്.വാഹനാപകടത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്നു ഫാദർ ആൽബിൻ. പോലീസ് സ്ഥലത്തെത്തി ഇന്‍ക്വസ്റ്റ് നടപടികള്‍ ആരംഭിച്ചു.ആത്മഹത്യയുടെ കാരണം വ്യക്തമല്ല.അടുത്ത സുഹൃത്തുക്കളോട് അപകടം ഉണ്ടായതിനെ തുടർന്ന് വിശ്രമത്തിനായി സ്വന്തം സ്വദേശമായ കൊട്ടാരക്കരയില്‍ പോകുമെന്ന് അറിയിച്ചിരുന്നു.പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി.
സെക്രെട്ടറിയേറ്റിന് മുൻപിലെ ബിജെപി സമരപ്പന്തലിനു സമീപം യുവാവിന്റെ ആത്മഹത്യാ ശ്രമം;ഗുരുതരമായി പൊള്ളലേറ്റ യുവാവിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു
തിരുവനന്തപുരം:സെക്രെട്ടറിയേറ്റിന് മുൻപിലെ ബിജെപി സമരപ്പന്തലിനു സമീപം യുവാവിന്റെ ആത്മഹത്യാ ശ്രമം.മുട്ടട അഞ്ചുവയല്‍ സ്വദേശി വേണുഗോപാലന്‍ നായര്‍ ആണ് ആത്മഹത്യയ്ക്ക് ശ്രമിച്ചത്.പുലർച്ചെ ഒന്നരമണിയോട് കൂടിയാണ് സംഭവം.ഇയാള്‍ സമരപ്പന്തലിലേക്ക് ഓടികയറുകയും ദേഹത്ത് മണ്ണെണ്ണ ഒഴിച്ച് ആത്മഹത്യാ ശ്രമം നടത്തുകയും ചെയ്യുകയായിരുന്നു.പൊലീസും സമരപന്തലിലുണ്ടായിരുന്ന ബിജെപി പ്രവര്‍ത്തകരും ചേര്‍ന്നാണ് തീയണച്ചത്. ഗുരുതരമായി പൊള്ളലേറ്റ ഇയാളെ തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു.നഗരത്തിലെ ഓട്ടോ ഡ്രൈവര്‍ ആണ് വേണുഗോപാലന്‍ നായര്‍.