മുംബൈയിൽ ആശുപത്രിയിൽ തീപിടുത്തം;എട്ടുപേർ മരിച്ചു

keralanews eight died when a fire broke out in a hospital in mumbai

മുംബൈ: മുംബൈ അന്ധേരിയിലെ ഇഎസ്.ഐ.സിയുടെ (എംപ്ലോയീസ് സ്റ്റേറ്റ് ഇന്‍ഷുറന്‍സ് കോര്‍പറേഷന്‍) ചുമതലയില്‍ മാറോലില്‍ പ്രവര്‍ത്തിക്കുന്ന കാംഗാര്‍ ആശുപത്രിയില്‍ ഇന്നലെ വൈകിട്ടുണ്ടായ തീപിടുത്തത്തില്‍ എട്ടുപേർ മരിച്ചു.ആറുപേര്‍ ഇന്നലെ തന്നെ മരിച്ചിരുന്നു. രണ്ടു പേര്‍ ഇന്ന് പുലര്‍ച്ചെയാണ് മരിച്ചത്. മരിച്ചവരില്‍ രണ്ട് മാസം പ്രായമായ കുട്ടിയും ഉള്‍പ്പെടുന്നു.വൈകുന്നേരം നാല് മണിയോടെയാണ് തീപിടുത്തമുണ്ടായത്. 10 അഗ്നിശമന യൂണിറ്റുകള്‍ എത്തി മൂന്നു മണിക്കൂറിലധികം നീണ്ട പരിശ്രമങ്ങള്‍ക്ക് ശേഷമാണ് തീ നിയന്ത്രണവിധേയമാക്കിയത്. ആശുപത്രി കെട്ടിടത്തിന്‍റെ നാലാം നിലയിലാണ് തീപിടിത്തമുണ്ടായത്. ദുരന്തത്തിന് പിന്നില്‍ ഷോര്‍ട്ട് സര്‍ക്യൂട്ടാണ് കാരണമെന്നാണ് നിഗമനം. 150 ഓളം പേരെ രക്ഷപ്പെടുത്തിയതായാണ് റിപ്പോര്‍ട്ട്.ഇവരെ സമീപത്തെ മൂന്ന് ആശുപത്രികളിലേക്ക് മാറ്റി.

ബാങ്ക് അക്കൗണ്ടിനും മൊബൈല്‍ കണക്ഷനും ആധാര്‍ നിര്‍ബന്ധമല്ല;ഭേദഗതിക്ക് കേന്ദ്രം അംഗീകാരം നൽകി

keralanews aadhar is not compulsory for bank account and mobile connection and the center has approved the amendment

ന്യൂഡൽഹി:ബാങ്ക് അക്കൗണ്ടിനും മൊബൈല്‍ കണക്ഷനും ഇനി മുതൽ ആധാര്‍ നിര്‍ബന്ധമല്ല.ഇത് സംബന്ധിച്ച നിയമ ഭേദഗതിക്ക് കാബിനറ്റ് അംഗീകാരം നല്‍കി. സെപ്റ്റംബര്‍ 26ന് സുപ്രീം കോടതി പുറപ്പെടുവിച്ച വിധിയുടെ അടിസ്ഥാനത്തിലാണ് നടപടി.പുതിയ നിയമം ഭേദഗതി ചെയ്യുന്നതിലൂടെ ആധാര്‍ വിവരങ്ങള്‍ നല്‍കാതെ തന്നെ ഉപഭോക്താക്കള്‍ക്ക് സിം കാര്‍‍ഡുകള്‍ എടുക്കാനും ബാങ്ക് അക്കൗണ്ട് എടുക്കുമ്ബോള്‍ കെ വൈ സി ഓപ്ഷനില്‍ ചേര്‍ക്കുന്നതിന് ആവശ്യമുണ്ടെങ്കില്‍ മാത്രം ആധാര്‍ നല്‍കിയാല്‍ മതിയാകും.നേരത്തെ സ്വകാര്യസ്ഥാപനങ്ങളില്‍ സേവനം ലഭ്യമാകാന്‍ ആധാര്‍ നിര്‍ബന്ധമാണെന്നുള്ള ആധാര്‍ നിയമത്തിലെ  57 ആം വകുപ്പ് സുപ്രീം കോടതി റദ്ദാക്കിയിരുന്നു. സെപ്റ്റംബര്‍ 26ന് പുറപ്പെടുവിച്ച സുപ്രീം കോടതിയുടെ ബെഞ്ചിന്റെ ഭൂരിപക്ഷ വിധിയില്‍ ആധാറിന് ഭരണഘടനാപരമായി സാധുതയുണ്ടെന്ന് വ്യക്തമാക്കിയിരുന്നു.

രണ്ടു ദിവസത്തിനുള്ളിൽ കെഎസ്ആർടിസിയിൽ കണ്ടക്റ്റർമാരെ നിയമിക്കണമെന്ന് ഹൈക്കോടതി

keralanews high court ordered to appoint conductors in ksrtc within two days

കൊച്ചി: കെഎസ്‌ആര്‍ടിസിയില്‍ രണ്ടു ദിവസത്തിനകം കണ്ടക്ടര്‍മാരെ നിയോഗിക്കണമെന്ന് ഹൈക്കോടതി. അഡൈ്വസ് മെമ്മോ നല്‍കിയവര്‍ക്ക് നിയമനം നല്‍കാന്‍ എന്താണ് താമസമെന്നും പുതിയ ജീവനക്കാര്‍ക്ക് പരിശീലനത്തിന്റെ ആവശ്യമില്ലെന്നും കോടതി പറഞ്ഞു.3,091 ഉദ്യോഗാര്‍ത്ഥികള്‍ക്ക് നിയമന ഉത്തരവ് നല്‍കാനാണ് കോടതി നിര്‍ദേശിച്ചിരുക്കുന്നത്. 250 പേര്‍ക്ക് ഇന്നലെ തന്നെ നിയമന ഉത്തരവ് നല്‍കിയെന്ന് കെഎസ്‌ആര്‍ടിസി കോടതിയെ അറിയിച്ചു.എന്നാൽ പിരിച്ചുവിടപ്പെട്ട എം പാനൽ നൽകിയ ഹർജി പിന്നീട് പരിഗണിക്കുമെന്നും കോടതി വ്യക്തമാക്കി.പിഎസ്‌സി ലിസ്റ്റിലുള്ളവരെ നിയമിക്കാൻ വൈകുന്നതിന്റെ പേരിൽ ഹൈക്കോടതി ഇന്നലെ കെഎസ്ആർടിസിയെ രൂക്ഷമായി വിമർശിച്ചിരുന്നു.അതേസമയം താല്‍ക്കാലിക ജീവനക്കാരുടെ കൂട്ട പിരിച്ചുവിടലിന് പിന്നാലെ 980 സര്‍വ്വീസുകള്‍ മുടങ്ങി. 10 മണി വരെയുള്ള കണക്കനുസരിച്ച്‌ തിരുവനന്തപുരം മേഖലയില്‍ 367, എറണാകുളം- 403, കോഴിക്കോട്- 210 എന്നിങ്ങനെയാണ് കണക്ക്. പ്രതിസന്ധി പരിഹരിക്കുമെന്ന് കെഎസ്‌ആര്‍ടിസി എംഡി ടോമിന്‍ തച്ചങ്കരി അറിയിച്ചു. സ്ഥിരം ജീവനക്കാരുടെ ജോലിസമയം കൂട്ടുമെന്നും അധികജോലിക്ക് അധികവേതനം നല്‍കുമെന്നും എംഡി അറിയിച്ചു.

ശബരിമല തീര്‍ത്ഥാടകര്‍ക്ക് നേരെ മനുഷ്യാവകാശ ലംഘനം നടക്കുന്നുവെന്ന പരാതി;ദേശീയ മനുഷ്യാവകാശ കമ്മിഷന്‍ അന്വേഷണ സംഘം പത്തനംതിട്ടയിൽ

keralanews complaint that human rights violation against sabarimala pilgrims national human rights commission reached pathanamthitta

പത്തനംതിട്ട: ശബരിമല തീര്‍ത്ഥാടകര്‍ക്ക് നേരെ മനുഷ്യാവകാശ ലംഘനം നടക്കുന്നുവെന്ന പരാതി അന്വേഷിക്കാന്‍ ദേശീയ മനുഷ്യാവകാശ കമ്മിഷന്‍ അന്വേഷണ സംഘം പത്തനംതിട്ടയിലെത്തി.ഡിവൈഎസ്പിയുടെ നേതൃത്വത്തില്‍ ആറംഗ സംഘമാണ് എത്തിയത്.ബിജെപി നേതാവ് എഎന്‍ രാധാകൃഷ്ണനാണ് പരാതി നൽകിയത്. തീര്‍ത്ഥാടകരില്‍ നിന്ന് തെളിവെടുപ്പു നടത്താനായി സംഘം നിലയ്ക്കലേക്ക് തിരിച്ചു.ഭക്തര്‍ക്ക് അടിസ്ഥാന സൗകര്യങ്ങളിലെന്ന പരാതിയില്‍ പരിശോധന നടത്താനായി സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്‍ ചെയര്‍മാനും നേരത്തേ ശബരിമലയിലെത്തി പരിശോധന നടത്തിയിരുന്നു.

കൊച്ചി ബ്യൂട്ടി പാർലർ വെടിവെയ്പ്പ് കേസ്;പാർലർ ഉടമയും നടിയുമായ ലീന മരിയ പോൾ മൊഴി നൽകി

keralanews beauty parlour shooting case parlour owner and actress leena maria paul give statement infront of police

കൊച്ചി:കൊച്ചി ബ്യൂട്ടി പാർലർ വെടിവെപ്പ് കേസില്‍ പാര്‍ലര്‍ ഉടമയും നടിയുമായ ലീന മരിയ പോള്‍ അന്വേഷണ സംഘത്തിന് മുമ്പാകെ മൊഴി നൽകി. ഇന്നലെ രാത്രി രഹസ്യ കേന്ദ്രത്തിൽ വെച്ചാണ് മൊഴി രേഖപ്പെടുത്തിയത്. ജീവന് ഭീഷണിയുണ്ടെന്നും പൊലീസ് സംരക്ഷണം നൽകണമെന്നുമാണ് നടിയുടെ ആവശ്യം.അധോലോക നായകൻ രവി പൂജാരി തന്നെ ഭീഷണിപ്പെടുത്തി ഫോണിൽ വിളിച്ചിരുന്നുവെന്നാണ് നടി പൊലീസിന് നൽകിയ മൊഴി.തന്റെ ഭർത്താവ് ജയിലിലാണ്. തനിക്ക് തുടർച്ചയായി നിരവധി നമ്പറുകളിൽ നിന്നും ഫോൺ വിളികൾ വരുന്നുണ്ട്. 25 കോടി ആവശ്യപ്പെട്ടും ഭീഷണിപ്പെടുത്തി. വെടിവെപ്പ് കേസിൽ മുംബെ അധോലോകത്തിന്റെ ബന്ധം അന്വേഷിക്കണമെന്നും നടി പൊലീസിനോട് ആവശ്യപ്പെട്ടു.നടിയുടെ മൊഴിയുടെ അടിസ്ഥാനത്തിൽ അന്വേഷണം ഊർജ്ജിതമാക്കാനാണ് പൊലീസ് തീരുമാനം.നടിയുടെ ഉടമസ്ഥതയിലുള്ള ‘ദി നെയിൽ ആർടിസ്റ്ററി’ എന്ന സ്ഥാപനത്തിന് നേരെയാണ് ശനിയാഴ്ച ഉച്ചയോടെ വെടിവെപ്പുണ്ടായത്.ബൈക്കിലെത്തിയ രണ്ടംഗ സംഘം ഒന്നാം നിലയിലേക്ക് കയറുന്ന പടിയുടെ സമീപമെത്തി ഭിത്തിയിലേക്ക് വെടിയുതിർക്കുകയായിരുന്നു.ശബ്ദംകേട്ട് ഓടിയെത്തിയ സെക്യൂരിറ്റിക്കാരന് നേരെ സംഘത്തിലൊരാൾ മുംബൈ അധോലോക നായകൻ രവി പൂജാരയുടെ പേരിലുള്ള ഭീഷണിക്കത്ത് വലിച്ചെറിഞ്ഞു.തുടർന്ന് സെക്യൂരിറ്റിക്കാരന് നേരെ തോക്ക് ചൂണ്ടി ബൈക്കിൽ കയറി രക്ഷപ്പെടുകയായിരുന്നു.

എം പാനൽ കണ്ടക്റ്റർമാരെ പിരിച്ചുവിടൽ; സംസ്ഥാനത്ത് കെഎസ്ആർടിസി സർവീസുകൾ മുടങ്ങി

keralanews dissmisal of m panel conductors ksrtc services canceled in the state

തിരുവനന്തപുരം: ഹൈക്കോടതി വിധിയെത്തുടര്‍ന്ന് 3861 താല്‍ക്കാലിക കണ്ടക്ടര്‍മാരെ കെ.എസ്.ആര്‍.ടി.സി ഇന്നലെ പിരിച്ചുവിട്ടതോടെ സംസ്ഥാനത്ത് വിവിധ ഭാഗങ്ങളില്‍ കെ.എസ്.ആര്‍.ടി.സി സര്‍വീസുകള്‍ മുടങ്ങിയി.രാവിലെ എട്ടു മണി വരെയുള്ള ഇരുന്നൂറോളം സര്‍വീസുകളാണ് മുടങ്ങിയത്. തിരുവനന്തപുരത്ത് വിവിധ ഡിപ്പോകളില്‍ നിന്നായി മുപ്പതോളം സര്‍വീസുകള്‍ നിര്‍ത്തിവച്ചിരിക്കുകയാണ്. ടൗണ്‍ ടു ടൗണ്‍ സര്‍വീസുകളാണ് ഇതിലേറെയും.മലബാർ മേഖലയിലെ സർവീസുകളെയും പിരിച്ചു വിദാൽ സാരമായി ബാധിച്ചിട്ടുണ്ട്.വയനാട്ടില്‍ ഒട്ടേറെ സര്‍വീസുകളാണ് നിര്‍ത്തിവച്ചിരിക്കുന്നത്. വയനാട്ടിലെ എം പാനല്‍ കണ്ടക്ടര്‍മാരില്‍ 281 പേരെയാണ് പിരിച്ചുവിട്ടിരിക്കുന്നത്.കൊച്ചിയില്‍ പുലര്‍ച്ചെ മുതല്‍ ഓടേണ്ട 62 ല്‍ 24 ഓളം സര്‍വീസുകള്‍ മുടങ്ങി.കാസര്‍ഗോടും കോഴിക്കോടും 15 വീതവും മലപ്പുറത്ത് 10 ഉം പെരിന്തല്‍മണ്ണയില്‍ അഞ്ചും കണ്ണൂരില്‍ എട്ടും വയനാട്ടില്‍ 26 ഉം സര്‍വീസുകളാണ് മുടങ്ങിയിരിക്കുന്നത്. അതേസമയം ദീര്‍ഘദൂര സര്‍വീസുകള്‍ മുടക്കം കൂടാതെ നടത്താന്‍ കെ.എസ്.ആര്‍.ടി.സി എം.ഡി ടോമിന്‍ തച്ചങ്കരി നിര്‍ദേശിച്ചിട്ടുണ്ട്‌.

കൊച്ചിയിൽ മയക്കുമരുന്ന് കേസിൽ അറസ്റ്റിലായ സീരിയൽ നടിക്ക് സെക്സ് റാക്കറ്റുമായും ബന്ധം

keralanews serial actress who was arrested in the drug case in kochi is also linked with the sex racket

കൊച്ചി:കൊച്ചിയിൽ മയക്കുമരുന്ന് കേസിൽ അറസ്റ്റിലായ സീരിയൽ നടിക്ക് സെക്സ് റാക്കറ്റുമായും ബന്ധമുണ്ടെന്ന് പോലീസ്.തിരുവനന്തപുരം തുമ്ബ ആറാട്ടുവഴി പുതുവല്‍ അശ്വതി ബാബുവാണ് കഴിഞ്ഞ ദിവസം മയക്കുമരുന്നുമായി അറസ്റ്റിലായത്.ലഹരിമരുന്ന് ഉപയോഗിച്ചതിന് 2016ല്‍ ദുബായിലും ഇവര്‍ പിടിയിലായിരുന്നു.നടി മയക്കുമരുന്നിന് അടിമയാണെന്ന് പോലീസ് പറഞ്ഞു.വില്പനയെക്കാൾ ഉപരി സ്വന്തം ആവശ്യത്തിനായാണ് ഇവർ എംഡിഎംഎ മരുന്ന് എത്തിച്ചിരുന്നതെന്നും ഇതിനുള്ള പണം ഇവർ കണ്ടെത്തുന്നത് അനാശാസ്യത്തിലൂടെയാണെന്നും പോലീസ് വ്യക്തമാക്കി.സിനിമ-സീരിയല്‍ രംഗത്ത് ചെറിയരീതിയില്‍ ചുവടറുപ്പിച്ച അശ്വതി ബാബു തൃക്കാക്കരയിലെ ഫ്ളാറ്റില്‍ അതീവരഹസ്യമായാണ് മയക്കുമരുന്ന് വില്‍പനയും പാര്‍ട്ടിയും സംഘടിപ്പിച്ചിരുന്നത്. ലഹരിമരുന്ന് വില്പനയ്ക്കു പുറമേ സിനിമ സീരിയല്‍ രംഗത്തുള്ളവരെ ഉള്‍പ്പെടുത്തി ഡ്രഗ് പാര്‍ട്ടികളും പിടിയിലായവര്‍ നടത്തിയിരുന്നു. പിടിയിലാകുന്ന സമയം സെക്‌സ് ഇടപാടിനെത്തിയ മുംബൈ സ്വദേശിയും ഇവരോടൊപ്പം ഉണ്ടായിരുന്നു.നടിയുടെ ഡ്രൈവറായ ബിനോയിയാണ് ബെംഗളൂരുവിൽനിന്നും മയക്കുമരുന്ന് എത്തിച്ചു നൽകിയിരുന്നത്.ഉറവിടം കണ്ടെത്താൻ കൂടുതൽ അന്വേഷണം നടത്തുമെന്നും പോലീസ് അറിയിച്ചു.

ട്രാൻസ്ജെൻഡറുകൾ അയ്യനെ കാണാൻ സന്നിധാനത്തെത്തി

keralanews transgenders visit sabarimala

ശബരിമല:പോലീസ് അനുമതി നൽകിയതിനെ തുടർന്ന് ട്രാൻസ്ജെൻഡറുകൾ അയ്യനെ കാണാൻ സന്നിധാനത്തെത്തി.രഞ്ജു, അനന്യ, അവന്തിക, തൃപ്തി ഷെട്ടി എന്നിവരാണ് ഇന്ന് രാവിലെ മല ചവിട്ടിയത്.നേരത്തേ ശബരിമല ദര്‍ശനത്തിന് പുറപ്പെട്ട ഇവരെ എരുമേലി പോലീസ് തടഞ്ഞിരുന്നു.എന്നാൽ  ട്രാന്‍സ് ജെന്‍ഡറുകള്‍ക്ക് ശബരിമലയില്‍ എത്തുന്നതിന് തടസങ്ങള്‍ ഒന്നും തന്നെയില്ലെന്ന് തന്ത്രിയും പന്തളം കുടുംബാംഗങ്ങളും വ്യക്തമാക്കിയിരുന്നു.ഇതേ തുടർന്നാണ് പോലീസ് ശബരിമല ദർശനത്തിന് ഇവർക്ക് അനുമതി നൽകിയത്.തങ്ങള്‍ ദര്‍ശനം നടത്തുന്നതില്‍ ആരും ഇതുവരെ എതിര്‍പ്പ് ഉന്നയിച്ചിട്ടില്ലെന്ന് ട്രാൻസ്ജെൻഡറുകൾ പറഞ്ഞു.ഹൈക്കോടതി നിയോഗിച്ച നിരീക്ഷണസമിതി അംഗം ഡി.ജി.പി എ.ഹേമചന്ദ്രനുമായി ഇവര്‍ കൂടിക്കാഴ്ച നടത്തിയിരുന്നു.ഇന്നലെ ഐ.ജി മനോജ് എബ്രഹാമുമായും ഇവര്‍ കൂടിക്കാഴ്ച നടത്തിയിരുന്നു.

കേരളത്തിലെ ആദ്യ തെയ്യം മ്യൂസിയം കണ്ണൂരിൽ സ്ഥാപിക്കും

keralanews the first theyyam museum in kerala will be set up at kannur

കണ്ണൂർ:കേരളത്തിലെ ആദ്യ തെയ്യം മ്യൂസിയം കണ്ണൂരിൽ സ്ഥാപിക്കും.കണ്ണൂര്‍ ചന്തപ്പുരയില്‍ വണ്ണാത്തി പുഴയുടെ തീരത്തുള്ള ഒന്നരയേക്കര്‍ സ്ഥലത്താണ് തെയ്യം മ്യുസിയം സ്ഥാപിക്കുന്നത്.സ്ഥലം മന്ത്രി രാമചന്ദ്രന്‍ കടന്നപ്പള്ളിയുടെ നേതൃത്വത്തിലുള്ള സംഘം സന്ദര്‍ശിച്ചു.തെയ്യമെന്ന അനുഷ്ഠാന കലയുടെ  സംരക്ഷണവും തെയ്യവുമായി ബന്ധപ്പെട്ട എല്ലാ കാര്യങ്ങളും പഠിക്കാനുള്ള കേന്ദ്രമാക്കി മാറ്റുകയുമാണ് മ്യൂസിയം കൊണ്ട് ലക്ഷ്യമിടുന്നത്.തെയ്യത്തിന്റെ കലാപരമായ ഘടകങ്ങളെ പ്രദര്‍ശിപ്പിക്കുക,തെയ്യം കെട്ടുന്നവര്‍ക്ക് പിന്തുണ നല്‍കുക തുടങ്ങിയ പ്രവര്‍ത്തികളും തെയ്യം മ്യുസിയത്തിന്റെ നേതൃത്വത്തില്‍ നടക്കും. മുഖത്തെഴുത്ത്,തോറ്റംപാട്ട്,തെയ്യത്തിന്റെ ആടയാഭരണങ്ങൾ എന്നിവ ശേഖരിക്കുകയും ഇത് പുതു തലമുറയ്ക്ക് പരിചയപ്പെടുത്തുകയുംചെയ്യും.ചായങ്ങള്‍, അണിയലം, തെയ്യം ശില്‍പ്പങ്ങള്‍, ത്രീഡി ഷോ എന്നിവ മ്യുസിയത്തില്‍ ഒരുക്കും. മ്യുസിയത്തിന്റെ രൂപകല്‍പ്പന പുരോഗമിക്കുകയാണ്. മാര്‍ച്ച്‌ മാസത്തില്‍ തറക്കല്ലിടാനാനാണ് ആലോചന.

ഹൈക്കോടതി വിധിയെ തുടർന്ന് ജില്ലയിൽ നിന്നും പിരിച്ചു വിട്ടത് 152 എം പാനൽ കണ്ടക്റ്റർമാരെ

keralanews 152 m panel conductors were dismissed from the district due to the high court order

കണ്ണൂർ:ഹൈക്കോടതി വിധിയെ തുടർന്ന് ജില്ലയിലെ മൂന്ന് ഡിപ്പോകളിൽ നിന്നായി പിരിച്ചു വിട്ടത് 152 എം പാനൽ കണ്ടക്റ്റർമാരെ.കണ്ണൂർ–56, തലശ്ശേരി–44, പയ്യന്നൂർ–52 എന്നിങ്ങനെയാണ് ഓരോ ഡിപ്പോയിൽ നിന്നും പിരിച്ചുവിട്ട താൽക്കാലിക കണ്ടക്ടർമാരുടെ എണ്ണം. കണ്ടക്റ്റർമാരുടെ കുറവ് ഉച്ചയ്ക്കു ശേഷമുള്ള സർവീസുകളെ ബാധിച്ചു. 3 ഡിപ്പോകളിൽ നിന്നായി 21 സർവീസുകളാണു ഇന്നലെ റദ്ദാക്കിയത്. ഇന്ന് ഇത് ഇരട്ടിയിലധികമാകുമെന്നു കെഎസ്ആർടിസി അധികൃതർ പറയുന്നു.സർവീസുകൾ പരമാവധി മുടങ്ങാതിരിക്കാൻ സ്ഥിരം ജീവനക്കാർ അവധിയെടുക്കുന്നതു നിയന്ത്രിക്കണമെന്നു നിർദേശം നൽകിയിട്ടുണ്ട്.ജില്ലയിലെ കെഎസ്ആർടിസി ഡിപ്പോകളിൽ നിന്നു പ്രതിദിനം 268 സർവീസുകളാണു നടത്തുന്നത്. ആവശ്യത്തിനു ബസുകൾ ഇല്ലാത്തതിനാൽ മിക്ക ദിവസങ്ങളിലും നാൽപതോളം സർവീസുകൾ റദ്ദാക്കുന്നുണ്ട്. ഇതിനു പുറമേ കണ്ടക്ടർമാരുടെ കുറവു മൂലം സർവീസുകൾ റദ്ദാക്കുന്നതോടെ  യാത്രാക്ലേശം രൂക്ഷമാകും. 112 സർവീസുകൾ ഉള്ള കണ്ണൂർ ഡിപ്പോയിൽ മുഴുവൻ ജീവനക്കാരും ജോലിക്കെത്തിയാലും 80 സർവീസുകളേ നടത്താനാകു. പയ്യന്നൂർ ഡിപ്പോയിൽ നിന്ന് 90 സർവീസുകളും തലശ്ശേരിയിൽ നിന്ന് 66 സർവീസുകളുമാണ് പ്രതിദിനം നടത്തുന്നത്. ഇതും വെട്ടിക്കുറയ്ക്കേണ്ടിവരും.