വയലിനിസ്റ്റ് ബാലഭാസ്‌ക്കറിന്റെ മരണത്തിലെ ദുരൂഹത അന്വേഷിക്കണമെന്നാവശ്യപ്പെട്ട് അച്ഛൻ പരാതി നൽകി

keralanews father filed a petition seeking investigation in the mystery in violinist balabaskars death

തിരുവനന്തപുരം:വയലിനിസ്റ്റ് ബാലഭാസ്‌ക്കറിന്റെ മരണത്തിലെ ദുരൂഹത അന്വേഷിക്കണമെന്നാവശ്യപ്പെട്ട് അച്ഛൻ ഡിജിപിക്ക് പരാതി നൽകി. അപകടത്തില്‍ ദുരൂഹതയുണ്ടെന്ന് കാണിച്ച്‌ മൊഴിയിലെ വൈരുധ്യങ്ങള്‍ ഉള്‍പ്പെടെ പ്രത്യേക സംഘത്തെ കൊണ്ട് അന്വേഷിപ്പിക്കണമെന്ന് മുഖ്യമന്ത്രിക്കും ഡിജിപിക്കും നല്‍കിയ പരാതിയില്‍ ബാലഭാസ്‌കറിന്റെ പിതാവ് ആവശ്യപ്പെടുന്നു.അപകടസമയത്ത് വാഹനം ഓടിച്ചിരുന്നത് ബാലഭാസ്‌കറായിരുന്നില്ല ഡ്രൈവര്‍ അര്‍ജ്ജുനായിരുന്നുവെന്നായിരുന്നു ബാലഭാസ്‌കറിന്റെ ഭാര്യ ലക്ഷ്മിയുടെ മൊഴി.അപകട സമയത്ത് ബാലഭാസ്‌കര്‍ പിന്‍സീറ്റില്‍ വിശ്രമിക്കുകയായിരുന്നു. ദീര്‍ഘദൂര യാത്രയില്‍ ബാലഭാസ്‌കര്‍ വണ്ടി ഓടിക്കാറില്ലെന്നും ഭാര്യ ലക്ഷ്മി മൊഴി നല്‍കിയിരുന്നു. എന്നാല്‍ കാര്‍ ഓടിച്ചത് ബാലഭാസ്‌കര്‍ ആണെന്നായിരുന്നു അര്‍ജ്ജുന്റെ മൊഴി.കൊല്ലത്ത് എത്തി വിശ്രമിച്ച ശേഷം ബാലഭാസ്‌കര്‍ ആണ് കാര്‍ ഓടിച്ചതെന്നായിരുന്നു ഡ്രൈവര്‍ വിശദമാക്കിയത്.ബാലഭാസ്‌ക്കറും കുടുംബവും തൃശൂര്‍ വടക്കം നാഥ ക്ഷേത്രത്തില്‍ ദര്‍ശനം കഴിഞ്ഞ് മടങ്ങി വരവേയാണ് അപകടം ഉണ്ടായത്. അന്നേ ദിവസം ഇവര്‍ തൃശൂരില്‍ താമസിക്കാന്‍ റൂം ബുക്ക് ചെയ്തിരുന്നു. എന്നാല്‍ അവിടെ താമസിച്ചില്ല. വീട്ടുകാരെ പോലും അറിയിക്കാതെ ഇവര്‍ തിരിച്ചു പോരുകയായിരുന്നു. എന്തിനാണ് ഇവര്‍ ഇത്ര ധൃതിപ്പെട്ട് തിരികെ പോന്നതെന്നും വ്യക്തമല്ല. ഇതെല്ലാം മരണത്തിലെ ദുരൂഹതയിലേക്കാണ് വിരല്‍ ചൂണ്ടുന്നത്. വാഹനാപകടത്തില്‍ ഗുരുതരമായി പരിക്കേറ്റതിനെ തുടര്‍ന്ന് ഇക്കഴിഞ്ഞ ഒക്‌ടോബര്‍ രണ്ടിനാണ് ബാലഭാസ്‌കര്‍ അന്തരിച്ചത്. ദേശീയ പാതയില്‍ പള്ളിപ്പുറം സി.ആര്‍.പി.എഫ് ക്യാംപ് ജംക്ഷനു സമീപം സെപ്‌തംബര്‍ 25ന് പുലര്‍ച്ചെ നാലോടെയായിരുന്നു അപകടം. നിയന്ത്രണം നഷ്‌ടപ്പെട്ട കാര്‍ വലതുവശത്തേക്ക് തെന്നിമാറി റോഡരികിലെ മരത്തില്‍ ഇടിക്കുകയായിരുന്നു. മകള്‍ തേജസ്വിനി ബാല സംഭവസ്ഥലത്തു തന്നെ മരിച്ചു. തലച്ചോറിനും കഴുത്തെല്ലിനും നട്ടെല്ലിനും ശ്വാസകോശത്തിനും സാരമായി ക്ഷതമേറ്റ ബാലഭാസ്‌കറും പിന്നീട് മരണത്തിന് കീഴടങ്ങുകയായിരുന്നു. സാരമായി പരിക്കേറ്റ ഭാര്യ ലക്ഷ്‌മിയും ഡ്രൈവറും ഏറെ നാള്‍ ആശുപത്രിയില്‍ ആയിരുന്നു.

കണ്ണൂർ പാനൂരിൽ നിന്നും കോളേജ് വിദ്യാർത്ഥിനികളെ കാണാതായ സംഭവത്തിൽ ദുരൂഹതയേറുന്നു

keralanews there is a mystery in the case of missing college students from kannur panoor

കണ്ണൂർ:കണ്ണൂർ പാനൂരിൽ നിന്നും കോളേജ് വിദ്യാർത്ഥിനികളെ കാണാതായ സംഭവത്തിൽ ദുരൂഹതയേറുന്നു.ഈ മാസം 19 മുതലാണ് ഉറ്റ സുഹൃത്തുക്കളായ പാനൂര്‍ കുന്നോത്ത് പറമ്ബ് സ്വദേശിയായ സയനയെയും പൊയിലൂര്‍ സ്വദേശിയായ ദൃശ്യയെയും കാണാതാകുന്നത്. പാനൂരിലെ സ്ഥാപനത്തില്‍ ലാബ് ടെക്‌നീഷ്യന്‍ കോഴ്‌സ് വിദ്യാര്‍ത്ഥികളാണ് ഇരുവരും. പത്താം ക്ലാസ് മുതല്‍ ഉറ്റ സുഹൃത്തുക്കളായ ഇരുവരും തമ്മില്‍ പിരിഞ്ഞിരിക്കാനാവാത്ത വിധം കടുത്ത സൗഹൃദമുണ്ടായിരുന്നതായി വീട്ടുകാര്‍ പറയുന്നു. മണിക്കൂറുകള്‍ നീളുന്ന ഫോണ്‍ സംഭാഷണവും തമ്മിലുള്ള കൂടിക്കാഴ്ച്ചയും വീട്ടുകാര്‍ എതിര്‍ക്കുകയും ചെയ്തിരുന്നു. രാവിലെ ക്ലാസിന് പോയ സയന, സ്‌കൂട്ടറുമായി ദൃശ്യക്കൊപ്പം നില്‍ക്കുന്നതും സംസാരിക്കുന്നതും കണ്ടവരുണ്ട്. ദൃശ്യയുടെ വിവാഹം തീരുമാനിച്ചിരിക്കെയാണ് ഇരുവരെയും കാണാതായിരിക്കുന്നത്. സംഭവ ദിവസം രാവിലെ പത്തേകാലിന് അമ്മയുടെ ഫോണിലേക്കെത്തിയ മിസ്ഡ് കോളിന് ശേഷം സയനയുടെ ഫോണ്‍ സ്വിച്ച്‌ ഓഫാണ്. കണ്ണൂരിലെ റെയില്‍വെ സ്റ്റേഷന്‍ പരിസരത്ത് നിന്നാണ് ഈ ഫോണിന്റെ ലൊക്കേഷന്‍ കണ്ടെത്തിയത്. അതിനിടെ ഇരുവരും പ്രദേശത്തെ ട്രാവല്‍ ഏജന്‍സിയിലെത്തി തിരുവനന്തപുരത്തേക്കുള്ള ബസ്, ട്രെയിന്‍ വിവരങ്ങളാരാഞ്ഞിരുന്നതായും വിവരമുണ്ട്.സംഭവത്തിൽ പോലീസ് അന്വേഷണം ഊർജിതമാക്കിയിട്ടുണ്ട്.

കണ്ണൂർ മയ്യിലിൽ വീട്ടമ്മയെ വെട്ടിപ്പരിക്കേൽപ്പിച്ച കേസിൽ യുവാവ് അറസ്റ്റിൽ

keralanews youth arrested in the case of attacking house wife in mayyil kannur

കണ്ണൂർ:മയ്യിൽ കരിങ്കൽകുഴിയിൽ വീട്ടമ്മയെ വെട്ടിപ്പരിക്കേൽപ്പിച്ച കേസിൽ യുവാവ് പിടിയിൽ.കൂവേരി ആലത്തട്ട് സ്വദേശി വിവേക് (36) ആണ് പിടിയിലായത്.കൂവേരിയിലെ വീട്ടില്‍ നിന്നുമാണ് ഇയാളെ പിടികൂടിയത്. ഇയാൾ സഞ്ചരിച്ച ഓട്ടോയും പോലിസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.കരിങ്കല്‍ക്കുഴി കെ.സി പെട്രോള്‍ പമ്പ് ഉടമ മോഹനന്റെ ഭാര്യ ശുഭ (53) യെയാണ് പട്ടാപ്പകല്‍ വീട്ടില്‍ കയറി വെട്ടിപരിക്കേല്‍പ്പിച്ചത്.തേങ്ങ പറിക്കാനുണ്ടോ എന്നന്വേഷിച്ചാണ് ഇയാൾ ശുഭയുടെ വീട്ടിലെത്തിയത്.ഇവിടെ മൂന്നു തെങ്ങില്‍ തേങ്ങയുണ്ടെന്നും ഒന്നില്‍ കയറാന്‍ 30 രൂപവച്ച്‌ തന്നാല്‍ മതിയെന്നും പറഞ്ഞു. രണ്ടു തെങ്ങില്‍ കയറി തേങ്ങയിട്ടതിനുശേഷം ഇയാൾ ശുഭയോട് വെളളം ചോദിച്ചു.വെളളമെടുക്കാനായി ശുഭ അകത്തേക്കു കയറിയപ്പോള്‍ പിന്നാലെ ചെന്ന് കയറിപ്പിടിക്കുകയായിരുന്നുവെന്ന് പോലിസ് പറഞ്ഞു. ശുഭ ശക്തിയായി പ്രതിരോധിക്കുകയും കത്തിവാളുകൊണ്ട് വെട്ടുമ്പോൾ ഒഴിഞ്ഞുമാറുകയും ചെയ്തു. ഇതിനിടയില്‍ കത്തിവാള് ഇരുകൈയ്യും ഉപയോഗിച്ച്‌ പിടിച്ചെടുക്കുകയും ചെയ്തു.അപ്പോഴാണ് കൈയ്യില്‍ വലിയ മുറിവു പറ്റിയത്. കത്തിവാള്‍കൊണ്ട് തലയ്ക്കും പുറത്തും മാരകമായി വെട്ടേറ്റിരുന്നു. ഇതിനുശേഷം പ്രതി ഓട്ടോയില്‍ കയറി രക്ഷപ്പെടുകയും ചെയ്തു. സംഭവശേഷം ഡോഗ് സ്‌ക്വാഡ്, ഫോറന്‍സിക് വിഭാഗങ്ങള്‍ സംഭവ സ്ഥലത്ത് വന്ന് അന്വേഷണം നടത്തിയിരുന്നു. പിന്നീട് പ്രതി രക്ഷപ്പെട്ട ഓട്ടോറിക്ഷയും തൊഴിലിന്റെയും അടിസ്ഥാനത്തില്‍ മയ്യില്‍ പോലിസ് നടത്തിയ അന്വേഷണത്തിലാണ് വിവേക് പിടിയിലാകുന്നത്. എസ്.ഐ. ടി.പി മുരളീധരന്‍, എസ്.സി.പി.ഒ സതീശന്‍, സി.പി.ഒ. ഗിരീശന്‍, ഡ്രൈവര്‍ വിനോദ് എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്.

ശബരിമലയിലെ നിരോധനാജ്ഞ നവംബർ 26 ന് അർധരാത്രി വരെ നീട്ടി

keralanews the prohibitory order in sabarimala extended to november 26th midnight

പത്തനംതിട്ട:ശബരിമലയിലെ നിരോധനാജ്ഞ നവംബർ 26 ന് അർധരാത്രി വരെ നീട്ടി.ജില്ലാ മജിസ്ട്രേട്ടും ജില്ലാ കളക്ടറുമായ പി.ബി. നൂഹ് ആണ് ഇത് സംബന്ധിച്ചുള്ള ഉത്തരവിറക്കിയത്.ഇലവുങ്കല്‍ മുതല്‍ സന്നിധാനം വരെയുള്ള പ്രദേശങ്ങളില്‍ ജനങ്ങള്‍ നിയമവിരുദ്ധമായി സംഘം ചേരുന്നതും, പ്രകടനം, പൊതുയോഗം, വഴിതടയല്‍ എന്നിവ നടത്തുന്നതും നിരോധിച്ചിട്ടുണ്ട്.ശബരിമല ദര്‍ശനത്തിന് എത്തുന്ന തീര്‍ഥാടകരുടെ സംരക്ഷണം ഉറപ്പാക്കുന്നതിനും ക്രമസമാധാനം നിലനിര്‍ത്തി ജനങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണം നല്‍കുന്നതിനും പൊതുമുതല്‍ സംരക്ഷിക്കുന്നതിനുമാണ് നിരോധനാജ്ഞ പ്രഖ്യാപിച്ചിട്ടുള്ളത്.അതേസമയം ശബരിമല ദർശനത്തിനെത്തുന്ന ഭക്തര്‍ക്ക് ഒറ്റയ്ക്കോ, സംഘമായോ ദര്‍ശനത്തിന് എത്തുന്നതിനോ, ശരണം വിളിക്കുന്നതിനോ ഈ ഉത്തരവ് മൂലം യാതൊരു തടസവും ഇല്ല. യുവതി പ്രവേശന വിധി വന്നശേഷം നടന്ന അക്രമ സംഭവങ്ങളുമായി ബന്ധപ്പെട്ട് 84 കേസുകൾ രജിസ്റ്റർ ചെയ്തതും മണ്ഡലമാസ പൂജ തുടങ്ങിയതിന് ശേഷം 72 പേരെ അറസ്റ്റ് ചെയ്തതും നിരോധനാജ്ഞ തുടരണമെന്ന ആവശ്യപ്പെട്ടുള്ള പൊലീസ് റിപ്പോർട്ടിൽ പരാമർശിച്ചിരുന്നു.ഇതോടൊപ്പം തുലാമാസ പൂജാ വേളയിലും ചിത്തിര ആട്ടവിശേഷസമയത്തും നടന്ന അക്രമസംഭവങ്ങൾ നേരിട്ട് ബോധ്യപ്പെട്ടതിന്‍റെ കൂടെ അടിസ്ഥാനത്തിലാണ് നിരോധനാജ്ഞ തുടരുന്നതെന്ന് കലക്ടറുടെ ഉത്തരവിൽ പറയുന്നു. ശബരിമലയിലെ സ്ഥിതിഗതികൾ മെച്ചപ്പെട്ടുവരികയാണെന്ന വിലയിരുത്തലിന്‍റെ കൂടെ അടിസ്ഥാനത്തിലാണ് നിരോധനാജ്ഞ നാല് ദിവസമാക്കി ചുരുക്കിയത്.

ശബരിമല ദർശനം നടത്താൻ ആഗ്രഹം പ്രകടിപ്പിച്ച് കൊച്ചിയിൽ വാർത്താസമ്മേളനം നടത്തിയ യുവതിയുടെ വീടിനു നേരെ ആക്രമണം

keralanews attack against the house of woman who held press conferance in kochi

കൊച്ചി:ശബരിമല ദർശനം നടത്താൻ ആഗ്രഹം പ്രകടിപ്പിച്ച് കൊച്ചിയിൽ വാർത്താസമ്മേളനം നടത്തിയ യുവതിയുടെ വീടിനു നേരെ ആക്രമണം.മൂന്നു യുവതികളാണ് വാർത്ത സമ്മേളനം നടത്തിയത്.ഇതിൽ എറണാകുളം സ്വദേശി അപര്‍ണ ശിവകാമിയുടെ വീടിന് നേരെയാണ് ആക്രമണം ഉണ്ടായത്. ബൈക്കിലെത്തിയ സംഘം വീടിന് നേരെ കല്ലെറിയുകയായിരുന്നു. ആക്രമണത്തില്‍ വീടിന് കാര്യമായ കേടുപാടുകള്‍ സംഭവിച്ചിട്ടുണ്ട്. ഇന്ന് പുലര്‍ച്ചെയാണ് സംഭവം.കണ്ണൂര്‍ സ്വദേശികളായ രേഷ്മ നിഷാന്ത്, ഷനില സതീഷ്, കൊല്ലം സ്വദേശി വി.എസ്. ധന്യ എന്നിവര്‍ കൊച്ചിയില്‍ വാര്‍ത്താസമ്മേളനം വിളിച്ചത് അപര്‍ണ ശിവകാമിയുടെ നേതൃത്വത്തിലായിരുന്നു.നിലവിലെ കലുഷിത സാഹചര്യത്തില്‍ ദര്‍ശനം നടത്താന്‍ ആഗ്രഹിക്കുന്നില്ല. പൂര്‍ണസുരക്ഷയോടെ അയ്യപ്പദര്‍ശനം സാദ്ധ്യമാകുംവരെ മാല ഊരില്ലെന്ന് യുവതികള്‍ വാര്‍ത്താ സമ്മേളനത്തില്‍ വ്യക്തമാക്കിയിരുന്നു.

ശബരിമലയിൽ നിരോധനാജ്ഞ ഇന്ന് അവസാനിക്കും

keralanews prohibitory order in sabarimala will end today

ശബരിമല:ശബരിമലയിലും പരിസരപ്രദേശങ്ങളിലും ഏർപ്പെടുത്തിയിരിക്കുന്ന നിരോധനാജ്ഞ ഇന്ന് അവസാനിക്കും.സംഘര്‍ഷ സാധ്യത മുന്‍പില്‍ കണ്ട് നിരോധനാജ്ഞ വീണ്ടും തുടരണോ എന്ന കാര്യത്തില്‍ തീരുമാനം അറിയിക്കുമെന്ന് പോലീസ് വ്യക്തമാക്കി. സന്നിധാനം, പമ്ബ, നിലയ്ക്കല്‍, ഇലവുങ്കല്‍ എന്നിവിടങ്ങളിലാണ് നിരോധനാജ്ഞ ഏര്‍പ്പെടുത്തിയിരുന്നത്. അതേസമയം, നിയന്ത്രണങ്ങളില്‍ ഇളവ് വന്നതോടെ സന്നിധാനത്തെ പ്രതിഷേധങ്ങളും മയപ്പെട്ടു വരികയാണ്.കഴിഞ്ഞ ദിവസം രാത്രി നടന്ന നാമജപങ്ങളും പ്രതിഷേധങ്ങളിലേക്ക് കടക്കാതെ അവസാനിച്ചു. വലിയ നടപ്പന്തലിലെ അവശേഷിക്കുന്ന നിയന്ത്രണങ്ങളും മാറ്റുന്നത് പരിഗണിക്കുമെന്ന് പോലീസ് അറിയിച്ചതായി കേന്ദ്ര മന്ത്രി പൊന്‍ രാധാകൃഷ്ണന്‍ പറഞ്ഞു. കഴിഞ്ഞ ദിവസങ്ങളില്‍ നിന്ന് വ്യത്യസ്തമായി പോലീസും കാര്യമായ നിയന്ത്രണത്തിന് മുതിര്‍ന്നില്ല. ഇതോടെ പ്രതിഷേധങ്ങളില്ലാതെ സന്നിധാനം ശാന്തമായി. വലിയ നടപ്പന്തലില്‍ ഇന്നലെ രാത്രി തീര്‍ത്ഥാടകര്‍ വിശ്രമിച്ചു.ശബരിമല ദര്‍ശനത്തിന് തീര്‍ത്ഥാടകര്‍ തീരെകുറഞ്ഞതോടെ നിലക്കലിലെയും പമ്ബയിലെയും നിയന്ത്രണങ്ങള്‍ പൊലീസ് പൂര്‍ണമായി പിന്‍വലിച്ചിരുന്നു. ഹൈക്കോടതി വിമര്‍ശനത്തിനു പിന്നാലെയാണ് രാത്രിയിലെ മലകയറ്റ നിയന്ത്രണം ഉള്‍പ്പെടെ എല്ലാം പൊലീസ് ഒഴിവാക്കിയത്.

കോട്ടയത്ത് ശബരിമല തീർത്ഥാടകർ സഞ്ചരിച്ച ബസ് മറിഞ്ഞ് നിരവധിപേർക്ക് പരിക്ക്

keralanews many sabarimala pilgrims injured in an accident in kottayam

കോട്ടയം:പൊൻകുന്നത്ത് ശബരിമല തീർത്ഥാടകർ സഞ്ചരിച്ച ബസ് മറിഞ്ഞ് നിരവധിപേർക്ക് പരിക്ക്.ശാന്തി ആശുപത്രിയുടെ സമീപത്തുവെച്ച് ഇന്ന് പുലർച്ചെ ഒരുമണിയോടുകൂടിയാണ് അപകടം നടന്നത്.തൃശൂര്‍ സ്വദേശികള്‍ സഞ്ചരിച്ച വാഹനമാണ് അപകടത്തില്‍ പെട്ടത്. ബസിലുണ്ടായിരുന്ന നാല്പത്തി അഞ്ചോളം പേരില്‍ പകുതിയോളം പേര്‍ക്കും പരിക്കുകള്‍ പറ്റിയിട്ടുണ്ട് .പരുക്കേറ്റവരെ കാഞ്ഞിരപ്പള്ളി ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഗുരുതരമായി പരുക്കേറ്റവരെ കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് കൊണ്ടുപോയി.

കെ.സുരേന്ദ്രൻ ഉൾപ്പെടെ 72 പേർക്ക് ജാമ്യം

keralanews 72 including k surendran got bail

പത്തനംതിട്ട:പോലീസ് നിയന്ത്രണം ലംഘിച്ച് ശബരിമലയിലേക്കുള്ള യാത്രയ്ക്കിടെ അറസ്റ്റിലായ ബി.ജെ.പി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.സുരേന്ദ്രൻ ഉൾപ്പെടെ 72 പേർക്ക് ജാമ്യം അനുവദിച്ചു.പത്തനംതിട്ട മുന്‍സിഫ് കോടതിയാണ് ജാമ്യം അനുവദിച്ചത്.ജാമ്യം ലഭിച്ച 72 പേരും ശബരിമല ഉള്‍പ്പെടുന്ന റാന്നി താലൂക്കില്‍ പ്രവേശിക്കരുതെന്ന് കോടതിയുടെ നിര്‍ദ്ദേശമുണ്ട്. കൂടാതെ 20000 രൂപയുടെ രണ്ട് പേരുടെ ആള്‍ ജാമ്യവും നല്‍കണം.അതേസമയം, സുരേന്ദ്രന്റെ ജാമ്യഹർജിയെ പ്രോസിക്യൂഷന്‍ എതിര്‍ത്തു. സുരേന്ദ്രനും സംഘവും ശബരിമലയില്‍ എത്തിയത് ഗൂഡലക്ഷ്യത്തോടെയാണെന്നും അതിനാല്‍ ജാമ്യം നല്‍കിയാല്‍ കൂടുതല്‍ പ്രശ്നങ്ങളുണ്ടാകുമെന്നും പ്രോസിക്യൂഷന്‍ കോടതിയെ അറിയിച്ചു.ഇതിനിടെ കണ്ണൂരില്‍ പൊലീസിനെ ഭീഷണിപ്പെടുത്തിയ കേസില്‍ സുരേന്ദ്രനെതിരെ അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചു. കണ്ണൂര്‍ പൊലീസ് സ്റ്റേഷന്‍ മാര്‍ച്ചില്‍ ഡി.വൈ.എസ്.പിയെയും സി.ഐയെയും ഭീഷണിപ്പെടുത്തിയ കേസിലാണ് സുരേന്ദ്രനെതിരെ വാറണ്ട്. സുരേന്ദ്രനെ ഹാജരാക്കാനുള്ള വാറണ്ട് കൊട്ടാരക്കര ജയില്‍ സൂപ്രണ്ടിന് കൈമാറി. ഈ കേസില്‍ക്കൂടി ജാമ്യം നേടിയതിന് ശേഷമേ കെ.സുരേന്ദ്രന് ജയില്‍ മോചിതനാവാന്‍ കഴിയൂ.

ഹോട്ടലുകളില്‍ വിതരണം ചെയ്യാന്‍ എത്തിച്ച 1100 കിലോഗ്രാം പട്ടിയിറച്ചി പിടികൂടി

keralanews 1100kg of dog meat which brought to distribute in hotels were seized

ചെന്നൈ:ഹോട്ടലുകളില്‍ വിതരണം ചെയ്യാന്‍ എത്തിച്ച 1100 കിലോഗ്രാം പട്ടിയിറച്ചി റെയില്‍വെ സുരക്ഷാ സേന പിടികൂടി. ചെന്നൈ എഗ്മോര്‍ റെയില്‍വെ സ്റ്റേഷനിലാണ് സംഭവം. തെര്‍മോക്കോള്‍ ഐസ് പെട്ടികളിലായി സൂക്ഷിച്ചിരുന്ന മാംസം റെയില്‍വെ സ്റ്റേഷനില്‍ ഇറക്കാന്‍ ശ്രമിക്കുന്നതിനിടെയായിരുന്നു റെയില്‍വെ സുരക്ഷാ സേന പിടികൂടിയത്.ജോധ്പുർ എക്സ്പ്രസില്‍ ചെന്നൈയില്‍ എത്തിച്ച പട്ടിയിറച്ചി തെര്‍മോകോള്‍ ഐസ് പെട്ടികളില്‍ സൂക്ഷിച്ച നിലയിലായിരുന്നു. പെട്ടികളില്‍ നിന്ന് ദുര്‍ഗന്ധം വമിച്ചതോടെ പാഴ്‍സല്‍ നീക്കാന്‍ ആര്‍.പി.എഫ് അനുമതി നല്‍കിയില്ല. തുടര്‍ന്ന് പാഴ്‍സലിന്‍റെ അവകാശികളെ കുറിച്ച് അന്വേഷിച്ചു. എന്നാല്‍ അവകാശികള്‍ ആരുമില്ലെന്ന് വ്യക്തമായതോടെ പെട്ടികള്‍ തുറന്ന് പരിശോധിക്കാന്‍ പൊലീസ് തീരുമാനിക്കുകയായിരുന്നു. തുടര്‍ന്ന് ഭക്ഷ്യസുരക്ഷാ വിഭാഗത്തിന്‍റെ കൂടെ സാന്നിധ്യത്തില്‍ പൊലീസ് പെട്ടികള്‍ തുറന്ന് പരിശോധിച്ചപ്പോഴാണ് പാഴ്‍സല്‍ പട്ടിയിറച്ചിയാണെന്ന് ബോധ്യപ്പെട്ടത്.ഇറച്ചിയുടെ സാംപിള്‍ പരിശോധനക്ക് അയച്ചിട്ടുണ്ട്. പാക്കറ്റിനു പുറത്ത് ഉണ്ടായിരുന്ന വിലാസത്തിന്‍റെ അടിസ്ഥാനത്തില്‍ പൊലീസ് അന്വേഷണമാരംഭിച്ചു.

കുറ്റ്യാടിയില്‍ സി.പി.എം ബ്രാഞ്ച് സെക്രട്ടറിയുടെ വീടിന് നേരെ ബോംബേറ്; പേരാമ്പ്രയില്‍ ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകന് വെട്ടേറ്റു

keralanews bomb attackagainst the house of cpm branch secretary in kuttyadi

കോഴിക്കോട്: കുറ്റ്യാടിയില്‍ സി.പി.എം ബ്രാഞ്ച് സെക്രട്ടറിയുടെ വീടിന് നേരെ ബോംബേറ്. വിലങ്ങോട് ബ്രാഞ്ച് സെക്രട്ടറി ഗിരീഷിന്റെ വീടിനു നേർക്കാണ്  ബോംബെറിഞ്ഞത്. ബി.ജെ.പിയാണ് ആക്രമണത്തിന് പിന്നിലെന്ന് സി.പി.എം ആരോപിച്ചു.ചൊവ്വാഴ്ച്ച പാതിരാത്രിയോടെയാണ് ഗിരീഷിന്റ വീടിന് നേരെ ബോംബേറുണ്ടായത്. വിടിന്റെ മുന്‍ഭാഗത്തിന് കാര്യമായ കേടുപാടുകള്‍ സംഭവിച്ചിട്ടുണ്ട്. ജനല്‍ച്ചില്ലുകള്‍ തകര്‍ന്നുവീണു. പേരാമ്പ്രയില്‍ ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകന് വെട്ടേറ്റു. കല്ലോട് സ്വദേശി സിദ്ധാര്‍ഥിനാണ് വെട്ടേറ്റത്. ഗുരുതരമായി പരിക്കേറ്റ സിദ്ധാര്‍ഥിനെ കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പ്രദേശത്ത് സി.പി.എം-ആര്‍.എസ്.എസ് സംഘര്‍ഷം നിലനിന്നിരുന്നു.