തിരുവനന്തപുരം:തിരുവനന്തപുരം മണ്‍വിളയില്‍ ഫാമിലി പ്ലാസ്റ്റിക്‌സിന്റെ ഫാക്ടറിയിലുണ്ടായ തീപിടുത്തം നിയന്ത്രണ വിധേയം.നാലു നിലയുള്ള കെട്ടിടവും അസംസ്‌കൃത വസ്തുക്കളും കത്തിയമര്‍ന്നു.ഏകദേശം 500 കോടിയോളം രൂപയുടെ നഷ്ടമുണ്ടായെന്നാണ് കണക്കാക്കുന്നത്. വിശദമായ പരിശോധനകള്‍ക്കുശേഷം മാത്രമേ നാശനഷ്ടം സംബന്ധിച്ച കൃത്യമായ കണക്കുകള്‍ ലഭ്യമാകുകയുള്ളു. ഷോര്‍ട് സര്‍ക്യൂട്ട് ആണ് തീപിടിത്തത്തിന് കാരണം എന്നാണ് സൂചന. സുരക്ഷ മുന്‍ കരുതലിന്റെ ഭാഗമായി സമീപ പ്രദേശത്തെ വീടുകളില്‍ നിന്നും ആളുകളെ ഒഴിപ്പിച്ചു.മണ്‍വിള, കുളത്തൂര്‍ പ്രദേശങ്ങളിലെ സ്‌കൂളുകള്‍ക്ക് അവധി പ്രഖ്യാപിച്ചിട്ടുണ്ട്. സംഭവത്തെക്കുറിച്ച് പൊലീസും അഗ്നിശമനസേനയും സമഗ്രമായ അന്വേഷണം നടത്തും. തീ നിയന്ത്രണവിധേയമായെന്നും സംഭവത്തെക്കുറിച്ച് വിശദമായ അന്വേഷണം നടത്തുമെന്നും മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ അറിയിച്ചു. സ്ഥാപനമുടമകള്‍ക്ക് സംശയമുണ്ടെങ്കിലും ഇല്ലെങ്കിലും അന്വേഷണം നടത്തുമെന്നും മന്ത്രി വ്യക്തമാക്കി. ഇതിനിടെ സംഭവത്തില്‍ അട്ടിമറി സാധ്യത തള്ളുന്നില്ലെന്ന് കമ്ബനി അധികൃതര്‍ പറഞ്ഞു. ബുധനാഴ്ച രാത്രിയിലാണ് ഫാമിലി പ്ലാസ്റ്റിക് കന്പനിയുടെ നിര്‍മാണ യൂണിറ്റും ഗോഡൗണും ചേര്‍ന്നു പ്രവര്‍ത്തിക്കുന്ന കെട്ടിടത്തില്‍ തീപിടിത്തമുണ്ടായത്. തീ നിയന്ത്രണ വിധേയമാക്കാന്‍ അഗ്നിശമന സേനയ്ക്ക് ഏഴു മണിക്കൂര്‍ പ്രയത്നിക്കേണ്ടിവന്നു
ഉപഭോക്താക്കൾക്ക് ഇരുട്ടടി;പാചക വാതക സിലിണ്ടറുകള്‍ക്ക് വില കുത്തനെ കൂട്ടി
ന്യൂഡൽഹി:ഉപഭോക്താക്കൾക്ക് ഇരുട്ടടിയായി പാചകവാതകത്തിന്റെ വില കുത്തനെ കൂട്ടി കേന്ദ്രസർക്കാർ.സബ്സിഡിയില്ലാത്ത സിലിണ്ടറിന് 61 രൂപയും സബ്സിഡിയുള്ള സിലിണ്ടറിന് 2 രൂപ 94 പൈസയുമാണ് കൂടിയത്. ഇക്കഴിഞ്ഞ ജൂണ്‍ മുതല്‍ 6 -മത്തെ തവണയാണ് വില വര്‍ധിപ്പിച്ചത്. ദിനംപ്രതി പെട്രോള്‍ ഡീസല്‍ വില കുത്തനെ ഉയര്‍ത്തുന്നതിനോടൊപ്പമാണ് പാചക വാതകവിലയും വര്‍ധിപ്പിച്ചത്.അന്താരാഷ്ട്ര വിപണിയിലുണ്ടായ വില വ്യത്യാസവും ഡോളറിനെതിരെ രൂപയുടെ മൂല്യത്തിലുണ്ടായ ഇടിവുമാണ് വില വർദ്ധനയ്ക്ക് കാരണമെന്ന് ഇന്ത്യൻ ഓയിൽ കോർപ്പറേഷൻ അറിയിച്ചു.
തിരുവനന്തപുരം മൺവിളയിൽ പ്ലാസ്റ്റിക്ക് ഫാക്റ്ററിയിൽ വൻ തീപിടുത്തം
തിരുവനന്തപുരം: മൺവിളയിൽ പ്ലാസ്റ്റിക്ക് ഫാക്റ്ററിയിൽ വാൻ തീപിടുത്തം.ബുധനാഴ്ച്ച വൈകിട്ട് ഏഴേ കാലോടെ ആണ് ഫാമിലി പ്ലാസ്റ്റിക്കിന്റെ ഗോഡൗണിൽ തീപിടുത്തമുണ്ടായത്.ഇന്ന് പുലർച്ചെയും തീ അണയാതെ തുടരുകയാണ്. ഫാക്ടറിക്കുള്ളില്‍ ഗ്യാസ് സിലിന്‍ഡറുകളും വന്‍തോതിലുള്ള പ്ലാസ്റ്റിക് ശേഖരവുമുള്ളതിനാല്‍ കെട്ടിട്ടത്തിലേക്ക് പ്രവേശിച്ച് തീ അണയ്ക്കാന്‍ സാധിക്കാത്ത അവസ്ഥയാണുള്ളത്. മണിക്കൂറുകളോളം കത്തിയ കെട്ടിട്ടത്തിന്‍റെ പലഭാഗങ്ങളും ഇതിനോടകം തകര്‍ന്നു വീണിട്ടുണ്ട്. ഒന്നാം നിലയുടെ എല്ലാ ഭാഗവും ഏതാണ്ട് കത്തി കരിഞ്ഞ് ഇടിഞ്ഞു വീണു കൊണ്ടിരിക്കുകയാണ്. ഫാമിലി പ്ലാസ്റ്റികിന്‍റെ മൂന്ന് കെട്ടിട്ടങ്ങളില്‍ ഒന്നിലാണ് തീപിടുത്തമുണ്ടായത്.ഷോര്‍ട്ട് സര്‍ക്യൂട്ടാണ് തീപിടുത്തത്തിന് കാരണം എന്നാണ് പ്രാഥമിക നിഗമനം. മൂന്നാമത്തെ നിലയില്‍ നിന്ന് തീ കെട്ടിടത്തിന്റെ മറ്റ് ഭാഗങ്ങളിലേക്ക് പടര്‍ന്ന് പിടിക്കുകയായിരുന്നു. തീ പടരുമ്ബോള്‍ കെട്ടിടത്തില്‍ 120 തൊഴിലാളികളാണ് ഉണ്ടായിരുന്നത്. ആദ്യം ഇവര്‍ കേട്ടത് ഒരു പൊട്ടിത്തെറി ശബ്ദമായിരുന്നു.പിന്നാലെ തീയും കറുത്ത പുകയും പടര്‍ന്നു. ഇതോടെ തൊഴിലാളികളെല്ലാം ജീവനും കൊണ്ട് പുറത്തേക്ക് ഓടി. ഇവരില്‍ ഒരാള്‍ക്ക് പോലും പൊള്ളലേല്‍ക്കുകയോ പരിക്ക് പറ്റുകയോ ചെയ്തിട്ടില്ല എന്നത് അത്ഭുതകരമാണ്. നിമിഷ നേരം കൊണ്ട് വിഷപ്പുക ആകാശം മുട്ടെ ഉയര്‍ന്നു. ചുറ്റുപാടുള്ള കെട്ടിടങ്ങളില്‍ നിന്നടക്കം ആളുകള്‍ ചിതറിയോടി. അഗ്നിശമന യൂണിറ്റുകളും പോലീസും സ്ഥലത്ത് കുതിച്ചെത്തി. ഫാക്ടറിയില്‍ നിന്ന് വന്‍ശബ്ദത്തോടെ പൊട്ടിത്തെറികള്‍ ഉണ്ടായതോടെ അഗ്നിശമനാ സേനാംഗങ്ങള്‍ക്ക് കെട്ടിടത്തിന് അകത്തേക്ക് പോകാന്‍ പറ്റാതായി.ആളുകളോട് സ്ഥലത്ത് നിന്ന് ഒഴിയാന്‍ അധികൃതര്‍ ആവശ്യപ്പെട്ടു. അതിനിടെ വിഷപ്പുക ശ്വസിച്ച് ജയറാം രഘു, ഗിരീഷ് എന്നിവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇവര്‍ക്ക് കാര്യമായ ആരോഗ്യപ്രശ്‌നങ്ങള്‍ ഇല്ലെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു. കെട്ടിടത്തിലെ പെട്രോ കെമിക്കല്‍ ഉല്‍പ്പന്നങ്ങള്‍ക്ക് തീപിടിച്ചതാണ് സ്ഥിതി രൂക്ഷമാക്കിയത്. അന്‍പതോളം ഫയര്‍ എഞ്ചിനുകളാണ് തീ അണയ്ക്കുന്നതിന് വേണ്ടി രാതിയില്‍ പ്രയത്‌നിച്ചത്. പന്ത്രണ്ട് മണിക്കൂറുകള്‍ക്ക് ശേഷം പുലര്‍ച്ചയോടെ ആണ് തീ നിയന്ത്രണ വിധേയമായത്. ഫാക്ടറിയും ഗോഡൗണും സമീപത്തുളള തൊഴില്‍ പരിശീലന കേന്ദ്രവും കത്തി നശിച്ചു.നിരവധി വ്യവസായ ശാലകളും കെല്‍ട്രോണും സമീപത്തുണ്ട് എന്നത് ആശങ്ക വര്‍ധിപ്പിച്ചു. എന്നാല്‍ തീ ഈ ഭാഗത്തേക്ക് പടര്‍ന്നില്ല എന്നത് ആശ്വാസകരമായി.