മുഖ്യമന്ത്രിക്കും പി.ജയരാജനുമെതിരെ വധഭീഷണി മുഴക്കിയ യുവാവ് അറസ്റ്റിൽ

keralanews man who make death threat against chief minister and p jayarajan were arrested

കണ്ണൂര്‍: മുഖ്യമന്ത്രി പിണറായി വിജയനെയും സി.പി.എം. ജില്ലാ സെക്രട്ടറി പി.ജയരാജനെയും വധിക്കുമെന്ന് ഫോണിലൂടെ ഭീഷണിപ്പെടുത്തിയ യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. ചെറുതാഴം മുണ്ടൂരിലെ കൊവ്വല്‍ കളരിയിലെ പരത്തിവീട്ടില്‍ വിജേഷി(35)നെയാണ് അറസ്റ്റ് ചെയ്തത്. സി.പി.എം. ജില്ലാ കമ്മിറ്റി ഓഫീസായ അഴീക്കോടന്‍ മന്ദിരത്തിലെ മൂന്ന് ലാന്‍ഡ് ഫോണിലേക്ക് വിളിച്ചാണ് വിജേഷ് ഭീഷണിപ്പെടുത്തിയെന്നാണ് പരാതി. ഒരുമാസം മുന്‍പാണ് സംഭവം. കോഴിക്കോട് കുളത്തൂരിലെ ഒരു ആശ്രമത്തിലെ അന്തേവാസിയാണ് ഇപ്പോള്‍ വിജേഷ്. ടൗണ്‍ എസ്.ഐ. ശ്രീജിത്ത് കൊടേരിയുടെ നേതൃത്വത്തിലുള്ള പോലീസ് ആശ്രമത്തിലെത്തിയാണ് ഇയാളെ അറസ്റ്റ് ചെയ്തത്.ഇയാൾ നേരത്തെയും പിണറായി വിജയന്‍, പി.ജയരാജന്‍, പയ്യന്നൂര്‍ ഏരിയാ സെക്രട്ടറിയായിരുന്നു ടി.ഐ.മധുസൂദനന്‍ എന്നിവര്‍ക്കുനേരെ വധഭീഷണി മുഴക്കിയ കേസിൽ പ്രതിയാണ്.

തിരുവനന്തപുരത്ത് ശക്തമായ മഴ;നെയ്യാര്‍ ഡാമിന്റെ ഷട്ടറുകള്‍ ഉയര്‍ത്തി

keralanews heavy rain in thiruvananthapuram shutters of neyyar dam opened

തിരുവനന്തപരം:സംസ്ഥാനത്ത് തുലാവർഷം കനക്കുന്നു. തിരുവനന്തപുരം ജില്ലയിൽ ശക്തമായ മഴയെ തുടർന്ന് നെയ്യാര്‍ ഡാമിന്റെ നാല് ഷട്ടറുകള്‍ ഒരടി വീതം ഉയര്‍ത്തി.അഗസ്ത്യ വനമേഖല ഉള്‍പ്പെട്ട ഡാമിന്റെ വൃഷ്ടിപ്രദേശങ്ങളില്‍ ശക്തമായ മഴയാണ് ലഭിച്ചത്. കഴിഞ്ഞ ദിവസം ആരംഭിച്ച മഴ ഇപ്പോഴും ശക്തമായി തുടരുകയാണ്. ഷട്ടറുകള്‍ തുറന്നതിനെ തുടര്‍ന്ന് നെയ്യാറിന്റെ ഇരുകരകളിലുള്ളവരും കരമനയാറിന്റെ തീരത്തുള്ളവര്‍ ജാഗ്രത പാലിക്കണമെന്ന് അധികൃതര്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.മഴ തുടരുന്ന സാഹചര്യത്തില്‍ പേപ്പാറ ഡാമിന്റെ ഒരു ഷട്ടറും തുറക്കും. തിരുവനന്തപുരത്തിന് പുറമെ കൊല്ലം, ആലപ്പുഴ, പത്തനംതിട്ട എന്നി ജില്ലകളിലും ശക്തമായ മഴ ലഭിക്കാന്‍ സാദ്ധ്യതയുണ്ടെന്ന് കാലാവസ്ഥ നീരീക്ഷണ കേന്ദ്രം അറിയിച്ചു.വരുന്ന ആറുദിവസത്തേക്ക് ഇടിമിന്നലോടുകൂടിയ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥ നിരീക്ഷണകേന്ദ്രം വ്യക്തമാക്കി.

ശബരിമലയിൽ കനത്ത സുരക്ഷ;ഇന്ന് അർധരാത്രി മുതൽ ആറാം തീയതി വരെ നിരോധനാജ്ഞ പ്രഖ്യാപിച്ചു

keralanews tight security in sabarimala prohibitory order from today to 6th of this month

പത്തനംതിട്ട: ചിത്തിര ആട്ടവിശേഷത്തിന് ശബരിമല നട തുറക്കുന്നതിന്റെ ഭാഗമായി ശബരിമലയില്‍ കനത്ത സുരക്ഷ ഏർപ്പെടുത്തി.ഇതിന്റെ ഭാഗമായി സന്നിധാനം, പമ്ബ, നിലയ്ക്കല്‍, ഇലവുങ്കല്‍ എന്നിവിടങ്ങളില്‍ ശനിയാഴ്ച അര്‍ധരാത്രി മുതൽ ആറാം തീയതി വരെ കലക്ടര്‍ പിബി നൂഹ് നിരോധനാജ്ഞ പ്രഖ്യാപിച്ചു.ശബരിമല യുവതി പ്രവേശനവുമായി ബന്ധപ്പെട്ട് അക്രമസംഭവങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ ലക്ഷ്യമിട്ടാണ് ജില്ലാ ഭരണകൂടം നടപടി സ്വീകരിച്ചിരിക്കുന്നത്.സംഘര്‍ഷ സാധ്യത കണക്കിലെടുത്ത് കനത്ത സുരക്ഷയാണ് ശബരിമലയില്‍ ഒരുക്കിയിരിക്കുന്നത്. അനിഷ്ടസംഭവങ്ങള്‍ ഒഴിവാക്കാന്‍ ആയിരത്തിലധികം പൊലീസുകാരെയാണ് ശബരിമലയിലും പരിസരപ്രദേശങ്ങളിലുമായി വിന്യസിക്കുക. തീര്‍ത്ഥാടകരെയും മാധ്യമപ്രവര്‍ത്തകരെയും അഞ്ചാം തീയതി രാവിലെ എട്ടുമണിയോടുകൂടി മാത്രമേ നിലയ്ക്കലില്‍നിന്ന് പമ്ബയിലേക്കും സന്നിധാനത്തേക്കും കടത്തിവിടു.സുരക്ഷാ പരിശോധനയ്ക്ക് ശേഷം മാത്രമായിരിക്കുമിത്. തീര്‍ത്ഥാടകരല്ലാതെ ആരെയും പമ്ബയിലേക്കോ സന്നിധാനത്തേക്കോ കടത്തിവിടില്ലെന്നും ജില്ലാ പൊലീസ് മേധാവി വ്യക്തമാക്കി.

ശബരിമലയിലെ അനധികൃത നിർമാണങ്ങൾ പൊളിച്ചു നീക്കണമെന്ന് സുപ്രീം കോടതി

keralanews supreme court says stop illegal constructions in sabarimala

ന്യൂഡല്‍ഹി: ശബരിമലയില്‍ അനധികൃത നിര്‍മ്മാണം കണ്ടെത്തിയാല്‍ പൊളിക്കണമെന്ന് സുപ്രീംകോടതി. ശബരിമലയില്‍ മാസ്റ്റര്‍ പ്ലാന്‍ അനുസരിച്ചാണ് പുനര്‍ നിര്‍മ്മാണം വേണ്ടതെന്നും സുപ്രീം കോടതി നിര്‍ദ്ദേശിച്ചു. ശബരിമല വനഭൂമിയിലെ നിര്‍മ്മാണ പ്രവര്‍ത്തനം നിര്‍ത്തിവെക്കണമെന്ന് ഉന്നതാധികാര സമിതി ഇന്നലെ ആവശ്യപ്പെട്ടിരുന്നു. ഈ കേസിലാണ് ഇന്ന് സുപ്രീം കോടതി വിധി പുറപ്പെടുവിച്ചിരിക്കുന്നത്.അനധികൃത നിര്‍മ്മാണങ്ങള്‍ക്ക് എന്തിനാണ് അറ്റകുറ്റപ്പണിയെന്നും കോടതി ആരാഞ്ഞു. അതേസമയം നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നിര്‍ത്തിവയ്ക്കുന്നതിനെതിരെ സര്‍ക്കാര്‍ രംഗത്ത് എത്തി. നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നിര്‍ത്തിവയ്ക്കരുതെന്നും ദേവസ്വം ബോര്‍ഡ് ആവശ്യപ്പെട്ടു. മറുപടി നല്‍കാന്‍ നാലാഴ്‌ച്ചത്തെ സമയം വേണമെന്നും ദേവസ്വം ബോര്‍ഡ് കോടതിയില്‍ ആവശ്യപ്പെട്ടു.ശബരിമല. പമ്ബ, നിലയ്ക്കല്‍ എന്നിവിടങ്ങളിലെ വനഭൂമിയിലുള്ള നിര്‍മ്മാണപ്രവര്‍ത്തനങ്ങള്‍ നിര്‍ത്തിവെക്കണമെന്ന് ഉത്തരവിടണമെന്നാണ് ഉന്നതാധികാര സമിതി ഇന്നലെ സുപ്രീംകോടതിയില്‍ സമര്‍പ്പിച്ച ഇടക്കാല റിപ്പോര്‍ട്ടില്‍ നിര്‍ദ്ദേശിച്ചിരുന്നത്. പ്രളയത്തില്‍ തകര്‍ന്ന പമ്ബയിലെ കെട്ടിടങ്ങള്‍ പുനര്‍നിര്‍മ്മിക്കാനോ അറ്റകുറ്റപ്പണിക്കോ അനുവദിക്കരുതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.അന്തിമ മാസ്റ്റര്‍പ്ലാനിന് സുപ്രീം കോടതി അംഗീകാരം നല്‍കുന്നതുവരെ കുടിവെള്ള വിതരണം, ശൗചാലയം എന്നിവയ്ക്കുള്ള നിര്‍മ്മാണപ്രവര്‍ത്തനങ്ങള്‍ മാത്രമേ അനുവദിക്കാവൂ എന്നാണ് റിപ്പോര്‍ട്ട് ആവശ്യപ്പെടുന്നത്. മാത്രമല്ല പമ്ബയില്‍ അനധികൃത നിര്‍മ്മാണപ്രവര്‍ത്തനങ്ങള്‍ നടത്തിയവര്‍ക്കെതിരെ കര്‍ശന നടപടികള്‍ എടുക്കണമെന്നും റിപ്പോര്‍ട്ട് ആവശ്യപ്പെടുന്നു.

പയ്യാമ്പലത്തെ നിസാര്‍ അഹമ്മദ്‌ സ‌്മൃതി സ‌്തൂപം തകര്‍ത്തു

keralanews destroyed nisar ahammed smrithi stupa in payyambalam

കണ്ണൂര്‍: ജനതാദള്‍ നേതാവ‌് അഡ്വ. നിസാര്‍ അഹമ്മദിന്റെ പയ്യാമ്പലത്തെ സ‌്മൃതി സ‌്തൂപം തകര്‍ത്തു.സംഘപരിവാറിന് സ്തൂപം തകർത്തതിന് പിന്നിലെന്നാണ് നിഗമനം.വെള്ളിയാഴ‌്ച പുലര്‍ച്ചെയാണ‌് സ‌്തുപം തകര്‍ത്തത‌്. ശനിയാഴ‌്ചയാണ‌് സ‌്തൂപത്തിന്റെ അനാഛാദനം നടക്കേണ്ടിയിരുന്നത‌്. കഴിഞ്ഞ ദിവസം സ‌്തൂപം പയ്യാമ്ബലത്ത‌് അനുവദിക്കില്ലെന്ന‌് വിശ്വഹിന്ദു പരിഷത്ത‌് ഭീഷണി മുഴക്കിയിരുന്നു. ഹിന്ദുമതക്കാരല്ലാത്തവരുടെ സ‌്മാരക സ‌്തൂപം പയ്യാമ്പലത്ത് അനുവദിക്കാനാവില്ലെന്നായിരുന്നു ഭീഷണി.നിര്‍മാണത്തിലുള്ള സ‌്തൂപത്തിന‌് ചുറ്റും കാവി കൊടികളും കുത്തിയിരുന്നു. ഇതേത്തുടര്‍ന്ന‌് ജനതാദള്‍ നേതാക്കള്‍ ബിജെപിയുടെയും ആര്‍എസ‌്‌എസിന്റെയും വിശ്വഹിന്ദുപരിഷത്തിന്റെയും നേതാക്കളുമായി സംസാരിച്ചിരുന്നു. ആലോചിച്ചു പറയാം എന്നാണ‌് ഇവര്‍ മറുപടി നല്‍കിയത‌്. എന്നാല്‍ വെള്ളിയാഴ‌്ച പുലര്‍ച്ചെയോടെ സ‌്തൂപം തകര്‍ക്കുകയായിരുന്നു.

ഈ വർഷത്തെ എസ്എസ്എൽസി പരീക്ഷ മാർച്ച് 13 ന് ആരംഭിക്കും

keralanews s s l c exam of this year will start from march 13th

തിരുവനന്തപുരം:ഈ വർഷത്തെ എസ്എസ്എൽസി പരീക്ഷ മാർച്ച് 13 ന് ആരംഭിക്കും.പരീക്ഷ മാര്‍ച്ച് 13ന് ആരംഭിച്ച് 27ന് അവസാനിക്കും. പരീക്ഷാ ഫീസ് പിഴ കൂടാതെ നവംബര്‍ ഏഴ് മുതല്‍ 19 വരെയും പിഴയോടുകൂടി 22 മുതല്‍ 30 വരെയും പരീക്ഷാകേന്ദ്രങ്ങളില്‍ സ്വീകരിക്കും.മാർച്ച് 13, 14, 18, 19, 20, 21, 25, 26, 27 തീയതികളിലാണ് പരീക്ഷ. എല്ലാ ദിവസവും ഉച്ചയ്ക്ക് 1.45നാണ് പരീക്ഷ. നേരത്തെ രാവിലെ പരീക്ഷ നടത്തണമെന്ന നിർദേശം പരിഗണനയിലായിരുന്നു. എന്നാൽ‌ രാവിലെ ചോദ്യപേപ്പറുകൾ സ്കൂളിലെത്തിക്കുന്നതിനുള്ള ബുദ്ധിമുട്ട് കണക്കിലെടുത്ത് മുൻ വർഷങ്ങളിലേതുപോലെ പരീക്ഷ നടത്താൻ തീരുമാനിക്കുകയായിരുന്നു.

ശബരിമലയിൽ സംഘർഷമുണ്ടാക്കാൻ കോടതിയെ ഉപയോഗിക്കരുതെന്ന് ഹൈക്കോടതി

keralanews do not use court to make conflict in sabarimala issue said high court

കൊച്ചി:ശബരിമലയുടെ പേരില്‍ സംഘർഷം സൃഷ്ടിക്കാൻ കോടതിയെ ഉപകരണമാക്കരുതെന്ന് ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച്. ശബരിമല അക്രമവുമായി ബന്ധപ്പെട്ട കേസുകളില്‍ പ്രതി ചേര്‍ക്കുന്നത് തെളിവുകളുടെ അടിസ്ഥാനത്തില്‍ ആയിരിക്കണമെന്ന് ഹൈക്കോടതി നിര്‍ദേശിച്ചു.ശബരിമലയിലെ പോലീസ് നടപടികള്‍ ഹൈക്കോടതിയുടെ മേല്‍നോട്ടത്തില്‍ വേണം എന്ന ആവശ്യവുമായി എസ് ജയരാജ് കോടതിയെ സമീപിച്ചിരുന്നു. ഈ ഹര്‍ജി പരിഗണിക്കുന്നതിനിടെ ളാഹയില്‍ അയ്യപ്പഭക്തന്റെ മൃതതേഹം കണ്ടെത്തിയ കാര്യം കൂടി കോടതിയുടെ ശ്രദ്ധയില്‍ പെടുത്തി. അപ്പോഴാണ് കോടതി കർക്കശ നിലപാട് സ്വീകരിച്ചത്.ശബരിമല വിഷയത്തിന്റെ പേരില്‍ കോടതിയെ അനാവശ്യമായി വിവാദങ്ങളിലേക്ക് വലിച്ചിഴക്കരുതെന്നാണ് ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍, ജസ്റ്റിസ് പി.എന്‍ രാമചന്ദ്രമേനോന്‍ എന്നിവരടങ്ങിയ ദേവസ്വം ബഞ്ച് മുന്നറിയിപ്പ് നല്കിയത്.ളാഹയിൽ കണ്ടെത്തിയ മൃതദേഹം പൊലീസ് നടപടിയിൽ കൊല്ലപ്പെട്ടയാളുടേതാണെന്ന് ഹരജിക്കാരനായ ജയരാജന് ചൂണ്ടിക്കാട്ടിയപ്പോഴാണ് ഹൈക്കോടതിയുടെ നിരീക്ഷണം. ഹരജി തിങ്കളാഴ്ച പരിഗണിക്കാൻ മാറ്റി. ശബരിമല വിഷയവുമായി ബന്ധപ്പെട്ടുള്ള കേസില്‍ വ്യക്തമായ തെളിവുകളുടെ അടിസ്ഥാനത്തിൽ മാത്രമേ പ്രതി ചേർക്കാവൂയെന്ന് കോടതി വ്യക്തമാക്കി. കുറ്റകൃത്യത്തിൽ പങ്കാളിത്തം ഉണ്ടെങ്കിൽ മാത്രമേ അറസ്റ്റ് പാടുള്ളൂവെന്നും കോടതി നിര്‍ദ്ദേശിച്ചു. അക്രമത്തിന്റെ വിഡിയോ ദൃശ്യങ്ങൾ ഹാജരാക്കാൻ പൊലീസിന് ഹൈക്കോടതി നിർദേശം നല്കി.

കണ്ണൂർ വിമാനത്താവളങ്ങളിൽ നിന്നുമുള്ള ടിക്കറ്റ് ബുക്കിംഗ് ഉടൻ ആരംഭിക്കും

keralanews the ticket booking from kannur airports will begin shortly

മട്ടന്നൂർ:കണ്ണൂർ അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്നും സർവീസ് നടത്തുന്ന വിമാനങ്ങളിലെ ടിക്കറ്റ് ബുക്കിംഗ് ഉടൻ ആരംഭിക്കും.തിങ്കളാഴ്ചയോ അതിനു മുൻപായോ ബുക്കിംഗ് തുടങ്ങാൻ സാധിക്കുമെന്നണ് കരുതുന്നതെന്ന് എയർ ഇന്ത്യ എക്സ്പ്രസ് കമ്പനി അധികൃതർ അറിയിച്ചു.എയർ ഇന്ത്യയ്ക്കാണ് ഉൽഘാടന ദിവസമായ ഡിസംബർ ഒന്പതാംതീയതി തന്നെ വിമാനത്താവളത്തിൽ നിന്നും സർവീസ് നടത്താൻ അനുമതി ലഭിച്ചിട്ടുള്ളത്.അന്ന് കണ്ണൂരിൽ നിന്നും അബുദാബിയിലേക്കും അബുദാബിയിൽ നിന്നും കണ്ണൂരിലേക്കുമാണ് സർവീസ് നടത്തുക.സർവീസിന് അനുമതി നൽകിയെങ്കിലും ടിക്കറ്റ് നിരക്കിൽ അന്തിമ തീരുമാനമായിട്ടില്ല.വിമാനത്താവളത്തിൽ നിന്നുമുള്ള വിവിധ നിരക്കുകൾ സംബന്ധിച്ച് എയർപോർട്ട് ഇക്കണോമിക് റെഗുലേറ്ററി അതോറിറ്റിയുടെ വിജ്ഞാപനം ലഭിച്ചാലേ ടിക്കറ്റ് നിരക്ക് തീരുമാനിക്കുകയുള്ളൂ.ആദ്യഘട്ടം മുതൽ എല്ലാ ഗൾഫ് രാജ്യങ്ങളിലേക്കും സർവീസ് നടത്താനാണ് എയർ ഇന്ത്യ എക്സ്പ്രസ് തയ്യാറായിട്ടുള്ളത്.അതേസമയം ഇൻഡിഗോ സർവീസ് തുടങ്ങുന്ന തീയതിയുടെ കാര്യത്തിൽ അന്തിമതീരുമാനമായിട്ടില്ല.പ്രധാനമായും ആഭ്യന്തര സർവീസാണ് ഇൻഡിഗോ നടത്തുക.

നിരപരാധിയെ അറസ്റ്റ് ചെയ്ത സംഭവം;ചക്കരക്കൽ എസ്‌ഐയെ സ്ഥലം മാറ്റി

keralanews the incident of arresting innocent transfer for chakkarakkal s i

കണ്ണൂർ:നിരപരാധിയെ അറസ്റ്റ് ചെയ്ത സംഭവവുമായി ബന്ധപ്പെട്ട ചക്കരക്കൽ എസ്‌ഐ പി.ബിജുവിനെ സ്ഥലംമാറ്റി.കണ്ണൂർ ട്രാഫിക്കിലേക്കാണ് സ്ഥലം മാറ്റം.ഇക്കഴിഞ്ഞ ജൂലൈയിൽ വീട്ടമ്മയുടെ മാല മോഷ്ടിച്ച സംഭവവുമായി ബന്ധപ്പെട്ട കതിരൂർ സ്വദേശിയായ താജുദീൻ എസ്‌ഐ ബിജു അറസ്റ്റ് ചെയ്തിരുന്നു.സിസിടിവി ദൃഷ്യത്തിൽ താജുദീന്റെ ദൃശ്യം പതിഞ്ഞതിനെ തുടർന്നാണിത്.കേസിൽ താജുദ്ധീൻ ദിവസങ്ങളോളം റിമാൻഡിൽ കഴിഞ്ഞിരുന്നു.താജുദീന്റെ അറസ്റ്റിൽ വ്യാപകമായി പ്രതിഷേധം ഉയരുകയും ചെയ്തു.പിന്നീട് കേസിൽ അന്വേഷണം പൂർത്തിയായപ്പോൾ താജുദീൻ നിരപരാധിയാണെന്നും ആളുമറിയാണ് താജുദീനെ അറസ്റ്റ് ചെയ്തതെന്നും പോലീസ് തന്നെ വ്യക്തമാക്കുകയും ചെയ്തു.സംഭവത്തിൽ കഴിഞ്ഞ ദിവസം മുസ്ലിം ലീഗിന്റെ നേതൃത്വത്തിൽ പ്രതിഷേധവും സംഘടിപ്പിച്ചിരുന്നു. ചക്കരക്കൽ എസ്‌ഐ ആയശേഷം നിരവധി മാതൃകാപ്രവർത്തനങ്ങൾ നടത്തി ശ്രദ്ധേയനായ പോലീസ് ഉദ്യോഗസ്ഥനാണ് ബിജു.സ്പെഷ്യൽ ബ്രാഞ്ച് എസ്‌ഐ പി.ബാബുമോനാണ് ചക്കരക്കല്ലിൽ പുതിയ എസ്‌ഐ ആയി ചുമതലയേറ്റിരിക്കുന്നത്.

ഐഎസ്‌എല്ലില്‍ ഇന്ന് കേരള ബ്ലാസ്‌റ്റേഴ്‌സ്-എഫ്‌സി പൂനെ സിറ്റി മത്സരം

keralanews kerala blasters f c pune match in isl today

പൂനെ:ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ ഇന്ന് കേരള ബ്ലാസ്‌റ്റേഴ്‌സ് എഫ്‌സി പുണെ സിറ്റിയെ നേരിടും. ഇന്ന് രാത്രി 7.30നാണ് മത്സരം നടക്കുക.അവസാന മൂന്ന് മത്സരങ്ങള്‍ മൂന്ന് സമനിലകളില്‍ അവസാനിച്ച കേരള ബ്ലാസ്റ്റേഴ്‌സ് ഇന്ന് പൂനെയില്‍ എത്തുന്നത് മൂന്ന് പോയന്റും നേടി മടങ്ങാനാണ്. ഏഴാം സ്ഥാനമാണ് ബ്ലാസ്റ്റേഴ്സിന്. പുണെയാകട്ടെ മൂന്ന് തോല്‍വിയും ഒരു സമനിലയുമായി അവസാനക്കാരും.പൂനെ സിറ്റി വളരെ മോശം ഫോമിലാണ് എന്നതും കേരള ബ്ലാസ്റ്റേഴ്‌സിന് പ്രതീക്ഷ നല്‍കുന്നു.