ശബരിമല വിഷയം:തിങ്കളാഴ്ച മുതല്‍ സെക്രട്ടറിയേറ്റിന് മുന്നില്‍ നിരാഹാര സമരം നടത്തുമെന്ന് ബി.ജെ.പി

keralanews sabarimala issue bjp plans for hunger strike infront of secretariate from monday

തിരുവനന്തപുരം:ശബരിമല യുവതീപ്രവേശന വിഷയത്തിൽ സമരം ശക്തമാക്കാനൊരുങ്ങി ബിജെപി. തിങ്കളാഴ്ച മുതല്‍ സെക്രട്ടറിയേറ്റിന് മുന്നില്‍ നിരാഹാര സമരം സംഘടിപ്പിക്കുമെന്ന് പിഎസ് ശ്രീധരന്‍ പിള്ള വ്യക്തമാക്കി. ബിജെപി നേതാവ് എഎന്‍ രാധാകൃഷ്ണന്‍ നിരാഹാരമിരിക്കും.നിരോധാനാജ്ഞ പിന്‍വലിക്കണം, സുരേന്ദ്രനെതിരെ ചുമത്തിയ കേസ് റദ്ദാക്കണം എന്നിങ്ങനെ നാല് ആവശ്യങ്ങൾ ഉന്നയിച്ച 15 ദിവസത്തെ നിരാഹാര സമരമാണ് നടത്തുക. ശബരിമലയില്‍ മനുഷ്യാവകാശ ലംഘനം നേരിടേണ്ടി  വന്നവര്‍ക്ക് രണ്ടാം തിയതി എറണാകുളത്ത് എത്തി പരാതി ബോധിപ്പിക്കാം. ശബരിമല വിഷയം പഠിച്ച്‌ ബി.ജെ.പി അഖിലേന്ത്യാ അധ്യക്ഷന് റിപ്പോര്‍ട്ട് നല്‍കാനും പാര്‍ട്ടി തീരുമാനിച്ചതായി അദ്ദേഹം പറഞ്ഞു. ശബരിമല വിഷയവുമായി ബന്ധപ്പെട്ട് സുപ്രീം കോടതി നല്‍കിയ അറസ്റ്റ് അധികാരത്തെ സംസ്ഥാന സര്‍ക്കാര്‍ ദുരുപയോഗം ചെയ്തു.നിയമവിരുദ്ധമായാണ് സുരേന്ദ്രനെ അറസ്റ്റ് ചെയ്തിരിക്കുന്നത്.എസ്പി യതീഷ് ചന്ദ്രയ്ക്ക് എതിരെ മാനനഷ്ടത്തിന് കേസ് കൊടുക്കാന്‍ കെ പി ശശികലയുടെ സഹോദരന്‍ തീരുമാനിച്ചിട്ടുണ്ടെന്നും ശ്രീധരന്‍ പിള്ള വ്യക്തമാക്കി. ശബരിമല വിഷയത്തില്‍ പിസി ജോര്‍ജ്ജിനോടൊപ്പം ചേരാന്‍ തന്നെയാണ് ബിജെപിയുടെ തീരുമാനമെന്നും ശ്രീധരന്‍ പിള്ള പറഞ്ഞു.

ചൈന ,ടിബറ്റ് നഗരങ്ങളിൽ പെട്രോൾ വാഹനങ്ങൾ നിരോധിച്ചു

ഗോൺജോ: ചൈനയിലെ പല നഗരങ്ങളിലും ടിബറ്റിലും പെട്രോൾ / ഡീസൽ ഉപയോഗിക്കുന്ന വാഹങ്ങൾ  പ്രത്യേകിച്ചും ബൈക്ക് ടാക്സികൾ വെറും പഴയ കാല ചിത്രങ്ങൾ മാത്രമായി മാറിയിരിക്കുന്നു.

ലോകപ്രശസ്ത സഞ്ചാരിയും സഫാരി ചാനലിന്റെ ഉടമസ്ഥനുമായ സന്തോഷ് ജോർജ്ജ് കുളങ്ങര തന്റെ ലോക പര്യടനത്തിന്റെ അനുഭവങ്ങൾ പ്രേക്ഷകരുമായി പങ്കുവെക്കുന്ന സഞ്ചാരിയുടെ ഡയറി കുറിപ്പുകൾ എന്ന പരിപാടിയിലാണ് താൻ നേരിട്ട് കണ്ടറിഞ്ഞ വിവരങ്ങൾ മലയാളി പ്രേക്ഷകർക്കായി സഫാരി ചാനലിലൂടെ പങ്കുവെച്ചത്.

ആഗോള താപനത്തിനും വായു ശബ്ദ മലിനീകരണത്തിനും എതിരെ ലോകരാജ്യങ്ങളെല്ലാം തന്നെ ഫോസിൽ ഇന്ധനങ്ങളുടെ ഉപയോഗം പരമാവധി കുറച്ച് കൊണ്ടുവരാനും സൗരോർജ്ജ മാർഗ്ഗം സ്വീകരിക്കാനും  ഇലക്ക്ട്രിക്ക് വാഹനങ്ങളടെ ഉത്പാദനം കൂട്ടാനും ബോധവൽക്കരണങ്ങൾ നടത്തുന്നുണ്ട്.

2030ൽ ഇന്ത്യയിലെ പെട്രോൾ ഡീസൽ  വാഹനങ്ങളുടെ ഉത്പാദനത്തിലും റെജിസ്ട്രേഷനലിലും നിയന്ത്രണം കൊണ്ടുവരുമെന്ന് കേന്ദ്ര സർക്കാർ പ്രഖ്യാപിച്ച് കഴിഞ്ഞിരിക്കുന്നു. മഹാരാഷ്ട്ര ഉൾപ്പടെ പല സംസ്ഥാനങ്ങളും ഇതിന്റെ ചുവട് പിടിച്ച് ഇലക്ക്ട്രിക്ക് വാഹനങ്ങൾക്ക് പൂർണ്ണ നികുതിയിളവും മറ്റ് സൗകര്യങ്ങളും നൽകി തുടങ്ങി. 2020 ന്റ ആദ്യ പകുതിയിൽ തന്നെ  ഇന്ത്യൻ വിപണിയിൽ ഇലക്ട്രക്ക് വാഹനങ്ങളുടെ കുത്തൊഴുക്ക് പ്രതീക്ഷിക്കാമെന്നാണ് വാഹന വിപണിയിലെ വിദഗ്ദർ അഭിപ്രായപ്പെടുന്നത്.

കടപ്പാട് : സഫാരി ചാനൽ

സംസ്ഥാനത്ത് നിപ്പ വൈറസിനെതിരെ ജാഗ്രതാ നിർദേശവുമായി സർക്കാർ

keralanews government to issue alert against nipah virus in the state

തിരുവനന്തപുരം:സംസ്ഥാനത്ത് നിപ്പ വൈറസിനെതിരെ ജാഗ്രതാ നിർദേശവുമായി സർക്കാർ.ഡിസംബര്‍ മുതല്‍ ജൂണ്‍ വരെയുള്ള കാലയളവിലാണ് നിപ്പാ വൈറസ് ബാധ കൂടുതലായും ബാധിക്കുക എന്ന ആരോഗ്യവിദഗ്ദ്ധരുടെ മുന്നറിയിപ്പിന്റെ അടിസ്ഥാനത്തിലാണ് ജാഗ്രതാ നിര്‍ദേശം.ഇക്കാലയളവില്‍  പച്ചക്കറികളും ഫലങ്ങളും കഴിക്കുമ്ബോള്‍ ജനങ്ങള്‍ ജാഗ്രത പാലിക്കണമെന്ന് അറിയിപ്പില്‍ പറയുന്നു.നന്നായി കഴുകി വൃത്തിയാക്കി മാത്രമേ ഇവ ഭക്ഷിക്കാവൂ. തുറസായ സ്ഥലങ്ങളില്‍ വളരുന്ന ഫലങ്ങള്‍ കഴിക്കുമ്പോഴും ജാഗ്രത വേണം. ഇക്കാര്യത്തില്‍ ബോധവൽക്കരണം നൽകണമെന്നും ജാഗ്രത നിര്‍ദേശത്തില്‍ പറയുന്നു.ആശുപത്രിയിൽ ചുമ പോലെയുള്ള നിപ്പാ ലക്ഷണങ്ങളോടെ വരുന്നവരെ പരിശോധനിക്കാന്‍ പ്രത്യേക മേഖല തന്നെ സജ്ജമാക്കണമെന്നും ഇവിടെ ചുമതലയിലുള്ള ഡോക്ടര്‍മാരും ജീവനക്കാരും നിര്‍ബന്ധമായും മാസ്‌കുകള്‍ ധരിക്കണമെന്നും അറിയിപ്പിലുണ്ട്. ചുമയുള്ളവര്‍ വീടിന് പുറത്തിറങ്ങുമ്ബോഴും മറ്റുള്ളവരുമായി ഇടപെടുപ്പോഴും മാസ്‌കോ ടൗവലോ ഉപയോഗിക്കണമെന്നും അറിയിപ്പില്‍ നിര്‍ദേശിക്കുന്നു. സംസ്ഥാനത്തെ മെഡി.കോളേജുകള്‍, ജില്ലാ ആശുപത്രികള്‍, താലൂക്ക് ആശുപത്രികള്‍ എന്നിവിടങ്ങളിലെല്ലാം മേല്‍നിര്‍ദേശപ്രകാരം സജ്ജീകരണങ്ങള്‍ ഒരുക്കണമെന്നും അറിയിപ്പില്‍ പറയുന്നുണ്ട്.ഇക്കഴിഞ്ഞ മെയ് മാസത്തിലാണ് ഒരു കുടുംബത്തിലെ മൂന്നുപേരടക്കം 17 പേരുടെ ജീവനെടുത്ത നിപ്പ വൈറസ് ബാധ ഉത്തരമലബാറിലെ മുൾമുനയിൽ നിർത്തിയത്.പഴംതീനി വവ്വാലുകളാണ് നിപ്പ വൈറസ് ബാധയ്ക്ക് കാരണമെന്ന് വിദഗ്ദ്ധർ പരിശോധനയിലൂടെ കണ്ടെത്തിയിരുന്നു.

പ്രതിപക്ഷ ബഹളം രൂക്ഷമായതിനെ തുടര്‍ന്ന് നിയമസഭ ഇന്നത്തേക്ക് പിരിഞ്ഞു

keralanews the assembly was dissolved for today due to opposition party dispute

തിരുവനന്തപുരം:പ്രതിപക്ഷ ബഹളം രൂക്ഷമായതിനെ തുടര്‍ന്ന് നിയമസഭ ഇന്നത്തേക്ക് പിരിഞ്ഞു.പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ശബരിമല വിഷയം ചര്‍ച്ച ചെയ്യണമെന്ന് ആവശ്യമുയര്‍ത്തിയിരുന്നു.ശബരിമല വിഷയം ചര്‍ച്ച ചെയ്യണമെന്ന ആവശ്യമുയര്‍ത്തി നടുത്തളത്തില്‍ പ്ലക്കാർഡുകളും ബാനറുകളുമായി മുദ്രാവാക്യം വിളിക്കുകയായിരുന്നു.ബഹളം തുടര്‍ന്നതോടെ സഭാ നടപടികള്‍ വേഗത്തിലാക്കി പിരിയുകയായിരുന്നു.സഭ നടപടികളിലേക്ക് കടന്നപ്പോള്‍ തന്നെ ചോദ്യോത്തര വേള നിര്‍ത്തിവച്ച്‌ ശബരിമല വിഷയവുമായി ബന്ധപ്പെട്ട അടിയന്തര പ്രമേയം ചര്‍ച്ചചെയ്യണമെന്ന് പ്രതിപക്ഷം ആവശ്യപ്പെട്ടു. തുടര്‍ന്ന് ചോദ്യോത്തരവേള റദ്ദാക്കിയ സ്പീക്കര്‍ മറ്റ് നടപടികളിലേക്ക് കടന്നു. തുടര്‍ന്ന് ശൂന്യവേളയും സബ്മിഷനും റദ്ദാക്കി സഭ ഇന്നത്തേക്ക് പിരിഞ്ഞതായി സ്പീക്കര്‍ പി ശ്രീരാമകൃഷ്ണന്‍ പറഞ്ഞു.തുടര്‍ച്ചയായി ചോദ്യോത്തരവേള തടസപ്പെടുത്തിയാല്‍ ചെയറിന് തുടര്‍നടപടികള്‍ സ്വീകരിക്കേണ്ടി വരുമെന്നും ചോദ്യോത്തരവേള തടസപ്പെടുത്തുന്നത് അംഗീകരിക്കാനാകില്ലെന്നും സ്പീക്കര്‍ മുന്നറിയിപ്പ് നൽകി.

സമൂഹമാധ്യമങ്ങളിലൂടെ മതവികാരം വ്രണപ്പെടുത്തിയ കേസില്‍ അറസ്റ്റിലായ രഹന ഫാത്തിമയെ ഇന്ന് കോടതിയില്‍ ഹാജരാക്കും.

keralanews rehna fatima will be produced in the court today for allegedly hurting religious sentiments through the media

പത്തനംതിട്ട: സമൂഹമാധ്യമങ്ങളിലൂടെ മതവികാരം വ്രണപ്പെടുത്തിയ കേസില്‍ അറസ്റ്റിലായ രഹന ഫാത്തിമയെ ഇന്ന് കോടതിയില്‍ ഹാജരാക്കും. പത്തനംതിട്ട ചീഫ് ജുഡീഷല്‍ മജിസ്ട്രേറ്റ് കോടതിയിലാണ് ഇവരെ ഹാജരാക്കുക.രഹ്ന ഫാത്തിമയെ കസ്റ്റഡിയില്‍ വിടണമെന്ന പോലീസിന്റെ അപേക്ഷയില്‍ കോടതി ഇന്ന് വാദം കേള്‍ക്കും.മതവികാരം വ്രണപ്പെടുത്തുന്ന രീതിയില്‍ രഹന ഫേസ്ബുക്കില്‍ പ്രതികരണങ്ങള്‍ നടത്തിയത് ചൂണ്ടിക്കാട്ടി ബിജെപി നേതാവ്. ബി.രാധാകൃഷ്ണമേനോന്‍ പോലീസില്‍ പരാതി നല്‍കിയിരുന്നു. ഈ കേസിലാണ് അന്വേഷണം നടത്തി പോലീസ് രഹനയെ അറസ്റ്റ് ചെയ്തതത്. പത്തനംതിട്ട ടൗണ്‍ സിഐയുടെ നേതൃത്വത്തിലുള്ള സംഘമാണ് ഇവരെ അറസ്റ്റ് ചെയ്തത്.തുലാമാസ പൂജയ്ക്കായി  ശബരിമല നട തുറന്ന സമയത്ത് ആന്ധ്രയില്‍ നിന്നുള്ള മാധ്യമ പ്രവര്‍ത്തകയ്‌ക്കൊപ്പം ദര്‍ശനം നടത്താന്‍ രഹ്‌ന ഫാത്തിമ എത്തിയിരുന്നു.ഇവര്‍ക്ക് പോലീസ് സംരക്ഷണമൊരുക്കിയതിനെതിരെ രൂക്ഷ പ്രതിഷേധം ഉയര്‍ന്നിരുന്നു. പോലീസ് കനത്ത സുരക്ഷയൊരുക്കിയെങ്കിലും അയ്യപ്പഭക്തരുടെ കടുത്ത പ്രതിഷേധത്തെത്തുടര്‍ന്ന് നടപ്പന്തലില്‍ നിന്ന് മടങ്ങുകയായിരുന്നു.

സന്നിധാനത്ത് പോലീസ് ഏർപ്പെടുത്തിയ നിയന്ത്രണങ്ങൾ നീക്കി

keralanews the restrictions imposed by police at sannidhanam have been removed

ശബരിമല:സന്നിധാനത്ത് പോലീസ് ഏർപ്പെടുത്തിയിരുന്ന നിയന്ത്രണങ്ങൾ നീക്കി.സന്നിധാനത്ത് വിരിവയ്ക്കുന്നതിനും നാമജപത്തിനുമുള്ള നിയന്ത്രണങ്ങളാണ് നീക്കിയത്. രാത്രിയിലും പകലും വലിയ നടപ്പന്തലില്‍ വിരിവെയ്ക്കാം. നാമജപത്തിനായി കൂട്ടം കൂടുന്നതിനും വിലക്കില്ല. ജില്ലാ കളക്ടര്‍ പിബി നൂഹ് സന്നിധാനത്ത് നേരിട്ടെത്തി ദേവസ്വം ബോര്‍ഡ് അധികൃതരുമായി നടത്തിയ ചര്‍ച്ചകള്‍ക്ക് പിന്നാലെയാണ് നിയന്ത്രണങ്ങള്‍ പിന്‍വലിച്ചത്.സംഘര്‍ഷാവസ്ഥ ഉണ്ടായാല്‍ മാത്രമെ പൊലീസ് ഇടപെടുവെന്നും ജില്ലാ കലക്ടര്‍ അറിയിച്ചു.

കേരളത്തിൽ വിൽപ്പന നടത്തുന്ന രണ്ട് ബ്രാൻഡ് കുപ്പിവെള്ളത്തിൽ ഇ കോളി ബാക്ടീരിയയുടെ സാന്നിധ്യം കണ്ടെത്തിയതായി ആരോഗ്യമന്ത്രി

keralanews presence of e coli bacteria found in two brand bottled water in kerala

തിരുവന്തപുരം: കേരളത്തില്‍ വില്‍പ്പന നടത്തികൊണ്ടിരിക്കുന്ന രണ്ട് ബ്രാന്‍ഡ്‌ കുപ്പിവെള്ളത്തില്‍ ഈ കോളി ബാക്ടീരിയയുടെ സാന്നിധ്യം കണ്ടെത്തിയതായി ആരോഗ്യമന്ത്രി കെ.കെ ശൈലജ. അഞ്ച് ബ്രാന്‍ഡ്‌കളുടെ കുപ്പിവെള്ളത്തില്‍ ബാക്ടീരിയയും 13 ബ്രാന്‍ഡ്‌കളില്‍ ഫംഗസ്, യീസ്റ്റ്, പൂപ്പല്‍, എന്നിവയും കണ്ടെത്തിയിട്ടുണ്ടെന്ന് മന്ത്രി അറിയിച്ചു. കേന്ദ്രസര്‍ക്കാരിന്റെ ആരോഗ്യ ഇന്‍ഷുറന്‍സ് പദ്ധതിയായ ആയുഷ്മാന്‍ ഭാരതില്‍ സംസ്ഥാന സര്‍ക്കാര്‍ പങ്കാളി ആകുമെന്നും ആരോഗ്യമന്ത്രി നിയമസഭയില്‍ അറിയിച്ചു.കാരുണ്യ അടക്കമുള്ള നിലവിലെ പദ്ധതികളും ആയുഷ്മാന്‍ ഭാരതില്‍ ലയിപ്പിക്കാന്‍ തത്വത്തില്‍ തീരുമാനമായി. സംസ്ഥാനതാല്‍പര്യങ്ങള്‍ക്കു വിരുദ്ധമായ വ്യവസ്ഥകള്‍ മാറ്റാന്‍ കേന്ദ്രം തയാറായതിനെ തുടര്‍ന്നാണ് സര്‍ക്കാര്‍ പദ്ധതിയില്‍ അoഗമായതെന്നും മന്ത്രി പറഞ്ഞു.

ശബരിമല ദർശനത്തിനെത്തിയ തൃപ്തി ദേശായിയെ തടഞ്ഞ സംഭവത്തിലും കെ.സുരേന്ദ്രനെ പ്രതിയാക്കി പോലീസ് കേസെടുത്തു

keralanews police registered case against k surendran in the incident of blocking thrupthi desai

തിരുവനന്തപുരം: ശബരിമല ദര്‍ശനത്തിനായി എത്തിയ ഭൂമാതാ ബ്രിഗേഡ് നേതാവ് തൃപ്‌തി ദേശായിയെ നെടുമ്ബാശേരി വിമാനത്താവളത്തില്‍ തടഞ്ഞ സംഭവത്തിൽ ബി.ജെ.പി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.സുരേന്ദ്രനെ പ്രതിയാക്കി പൊലീസ് കേസെടുത്തു. ചിത്തിര ആട്ടവിശേഷ സമയത്ത് സന്നിധാനത്തെത്തിയ സ്ത്രീയെ ആക്രമിച്ച കേസില്‍ സുരേന്ദ്രന്റെ ജാമ്യാപേക്ഷ പത്തനംതിട്ട കോടതി പരിഗണിക്കുന്നതിനിടെയാണ് പുതിയൊരു കേസില്‍ കൂടി പൊലീസ് അദ്ദേഹത്തെ പ്രതിയാക്കിയത്. എന്നാല്‍ ജാമ്യം ലഭിക്കാവുന്ന കുറ്റങ്ങളാണ് സുരേന്ദ്രനെതിരെ ചുമത്തിയിരിക്കുന്നത്.സമരങ്ങള്‍ നിരോധിച്ച മേഖലയില്‍ പ്രതിഷേധങ്ങള്‍ സംഘടിപ്പിച്ചതിനാണ് സുരേന്ദ്രനും മറ്റ് 20 പേര്‍ക്കുമെതിരെ കേസ്. നിരോധന മേഖലയില്‍ സമരങ്ങള്‍ സംഘടിപ്പിച്ചത് സുരേന്ദ്രന്റെ നേതൃത്വത്തിലാണെന്ന് തെളിയിക്കുന്ന വീഡിയോ ദൃശ്യങ്ങള്‍ തങ്ങളുടെ പക്കലുണ്ടെന്ന് പൊലീസ് പറയുന്നു. ഈ ദൃശ്യങ്ങള്‍ കോടതിയില്‍ തെളിവായി ഹാജരാക്കും.നെയ്യാറ്റിന്‍കര തഹസില്‍ദാരെ ഉപരോധിച്ച കേസില്‍ സുരേന്ദ്രന് ഇന്ന് നെയ്യാറ്റിന്‍കര കോടതി ജാമ്യം അനുവദിച്ചിരുന്നു. എന്നാല്‍ മറ്റ് ആറ് കേസുകള്‍ കൂടി ഉള്ളതിനാല്‍ സുരേന്ദ്രന് ജയിൽ മോചിതനാകാനാവില്ല. ഇതിനിടയിലാണ് പുതിയൊരു കേസ് കൂടി പോലീസ് സുരേന്ദ്രനുമേൽ ചുമത്തിയിരിക്കുന്നത്.അതേസമയം, സുരേന്ദ്രനെതിരെ ചുമത്തിയിരിക്കുന്ന കുറ്റങ്ങളില്‍ മൂന്ന് ദിവസത്തിനകം അന്വേഷണം പൂര്‍ത്തിയാക്കണമെന്ന് ആഭ്യന്തര മന്ത്രാലയം നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.

പഴയങ്ങാടി വേങ്ങരയിൽ വീട്ടിൽ നിന്നും 12 പവൻ സ്വർണ്ണവും 6000 രൂപയും കവർന്നു

keralanews gold and cash stoled from a house in vengara pazhayangadi

കണ്ണൂർ:പഴയങ്ങാടി വേങ്ങരയിൽ വീട്ടിൽ നിന്നും 12 പവൻ സ്വർണ്ണവും 6000 രൂപയും കവർന്നു.പകൽ സമയത്ത് വീട്ടുകാർ വീടുപൂട്ടി പോയസമയത്താണ് മോഷണം നടന്നത്.സിവിൽ എൻജിനീയറായ പുതിയവീട്ടിൽ രവീന്ദ്രന്റെ വീട്ടിലാണ് കവർച്ച നടന്നത്.ചൊവ്വാഴ്ച പകൽ 12 മണിക്കും 2 മണിക്കും ഇടയിലാണ് സംഭവം.രവീന്ദ്രൻ പഴയങ്ങാടിയിലും ഭാര്യ പയ്യന്നൂരിൽ ജോലിക്കും പോയിരിക്കുകയായിരുന്നു.ഈ സമയത്ത് സ്ഥലത്തെത്തിയ മോഷ്ട്ടാവ് അടുക്കള ഭാഗത്തെ വാതിൽ പൊളിച്ച് അകത്ത് കടക്കുകയായിരുന്നു.കിടപ്പുമുറിയിലെ അലമാരയിൽ സൂക്ഷിച്ചിരുന്ന മാല,വള,മോതിരം,ഡയമണ്ട് കമ്മൽ,പണം എന്നിവയാണ് മോഷ്ട്ടാവ് കവർന്നത്.ഉച്ചയ്ക്ക് രണ്ടുമണിക്ക് ശേഷം രവീന്ദ്രൻ വീട്ടിൽ തിരിച്ചെത്തിയപ്പോഴാണ് മോഷണ വിവരം അറിയുന്നത്.ഉടൻ തന്നെ പഴയങ്ങാടി പോലീസിനെ വിവരമറിയിക്കുകയായിരുന്നു.  എസ്‌ഐ പി.എസ് ബിനുമോഹൻ,എഎസ്ഐ എം.ഉണ്ണികൃഷ്ണൻ എന്നിവരുടെ നേതൃത്വത്തിൽ പോലീസും കണ്ണൂരിൽ നിന്നും ഡോഗ് സ്ക്വാർഡും വിരലടയാള വിദഗ്ദ്ധരും സ്ഥലത്തെത്തി പരിശോധന നടത്തി.മൂലക്കീൽ ഇഎംഎസ് വായനശാലയിൽ സ്ഥാപിച്ചരിക്കുന്ന സിസിടിവിയിൽ മോഷ്ട്ടാവിന്റെതെന്ന് സംശയിക്കുന്ന ദൃശ്യം പതിഞ്ഞിട്ടുണ്ട്.ഇയാളുടെ ബാഗിൽ ഉണ്ടായിരുന്ന ഒരു കുപ്പിയും മോഷണം നടന്ന സ്ഥലത്തുനിന്നും കണ്ടെടുത്തിട്ടുണ്ട്. പോലീസ് അന്വേഷണം ആരംഭിച്ചു.

ആദ്യമായി കുറ്റകൃത്യം ചെയ്യുന്നവർക്ക് ഇനി ശിക്ഷയിൽ;പകരം നല്ലനടപ്പ്

keralanews no punishment for first offence and probation for that

തിരുവനന്തപുരം:ആദ്യമായി കുറ്റകൃത്യം ചെയ്തവർക്ക് കുറ്റം ചെയ്തിട്ടുണ്ടെന്ന് തെളിഞ്ഞാലും ഇനി മുതൽ ജയിൽ ശിക്ഷ നൽകില്ല.പകരം ഇവരെ നല്ലനടപ്പിന് വിടും.ചെറുപ്പക്കാർ കുറ്റവാളികളായി മാറാതിരിക്കാൻ 2016 ഇൽ സുപ്രീം കോടതി ഇറക്കിയ ഉത്തരവിന്റെ അടിസ്ഥാനത്തിലാണ് തീരുമാനം.ഇത് ഉടൻ നടപ്പിലാക്കാൻ എല്ലാ ജില്ലാകോടതികൾക്കും ഹൈക്കോടതികൾക്കും നിർദേശം നൽകിയിട്ടുണ്ട്.കേസിന്റെ സാഹചര്യം,കുറ്റകൃത്യത്തിന്റെ സ്വഭാവം,കുറ്റവാളിയുടെ പ്രായം,കുടുംബപശ്ചാത്തലം എന്നിവ പരിഗണിച്ചാണ് നല്ലനടപ്പ് അനുവദിക്കുക.1958 ലെ പ്രൊബേഷൻ ഓഫ് ഒഫൻഡേർസ് ആക്ട്(നല്ലനടപ്പ് നിയമം) പൂർണ്ണമായും നടപ്പിലാക്കാനുള്ള സംസ്ഥാനതല ഉപദേശക സമിതി യോഗം ഓഗസ്റ്റ് മാസം എട്ടാം തീയതി നടന്നിരുന്നു.ഈ സമിതിയുടെ തീരുമാനത്തിന്റെ കൂടി അടിസ്ഥാനത്തിലാണ് തീരുമാനം.കേസുമായി ബന്ധപ്പെട്ട് പോലീസ് നൽകുന്ന കുറ്റപത്രം ജില്ലാ ജഡ്ജിയുടെയോ മറ്റ് ക്രിമിനൽ കോടതി ജഡ്ജിയുടെയോ മുന്പിലെത്തുമ്പോഴാണ് നല്ലനടപ്പ് നിയമമ നടപ്പിലാക്കുന്നതിനുള്ള നടപടികൾ ആരംഭിക്കുന്നത്. കോടതി പോലീസിന്റെയും പ്രൊബേഷനറി ഓഫീസറുടെയും സഹായത്തോടെ കുറ്റവാളിയുടെ വിവരങ്ങൾ ശേഖരിക്കുകയും കുറ്റകൃത്യം ചെയ്യാനുണ്ടായിരുന്ന സാഹചര്യം വേഗത്തിൽ വിലയിരുത്തുകയും ചെയ്യും.കുറ്റം ചെയ്തിട്ടുണ്ടെന്നും എന്നാൽ ആദ്യ കുറ്റകൃത്യമായതിനാൽ ശിക്ഷിക്കുന്നില്ലെന്നും കോടതി അറിയിക്കും.ഒപ്പം നിശ്ചിത വ്യവസ്ഥകളുടെ അടിസ്ഥാനത്തിൽ നല്ലനടപ്പിന് വിടുന്നതായും മേലിൽ കുറ്റകൃത്യം ആവർത്തിക്കരുതെന്ന് നിർദേശം നൽകുകയും ചെയ്യും.തുടർന്ന് ജില്ലാ പ്രൊബേഷനറി ഓഫീസർ നൽകുന്ന വ്യവസ്ഥകളുടെ അടിസ്ഥാനത്തിൽ കുറ്റവാളിയെ വിട്ടയക്കും.എന്നാൽ ഇയാളെ കൃത്യമായി നിരീക്ഷിക്കുകയും വ്യവസ്ഥകൾ ലംഘിച്ചെന്ന് കണ്ടെത്തിയാൽ അതെ കോടതിയിൽ തന്നെ ഹാജരാക്കി ജയിലിലടയ്ക്കുകയും ചെയ്യും.വ്യവസ്ഥകൾ പാലിക്കുന്നയാളെ പൂർണ്ണമായും സ്വാതന്ത്രരാക്കും.