പയ്യന്നൂരിൽ സിപിഎം-ബിജെപി സംഘർഷം; സ്ത്രീകളുൾപ്പെടെ നാലുപേർക്ക് പരിക്കേറ്റു

keralanews cpm bjp conflict in payyannur four including ladies injured

കണ്ണൂർ:പയ്യന്നൂർ കോറോം നെല്യാട്ടും ആലക്കാട്ടുമുണ്ടായ സിപിഎം-ബിജെപി സംഘർഷത്തിൽ സ്ത്രീകളുൾപ്പെടെ നാലുപേർക്ക് പരിക്കേറ്റു.ഞായറാഴ്ച രാത്രി ഒന്പതരയോടെയാണ് ആക്രമണങ്ങൾക്ക് തുടക്കം.കോറോം നെല്യാട്ട് ഗവ.ഹൈസ്കൂളിന് സമീപം താമസിക്കുന്ന സിപിഎം ബ്രാഞ്ച് സെക്രെട്ടറി ചെയ്യലാട്ട് കരിപ്പത്ത് സനല്കുമാറിനും ഡിവൈഎഫ്ഐ നെല്യാട്ട് യൂണിറ്റ് വൈസ് പ്രെസിഡെന്റ് കുന്നുമ്മൽ രമേശിനും നേരെയാണ് ആക്രമണമുണ്ടായത്. ഇരുമ്പുവടികൊണ്ടുള്ള അടിയിൽ സനല്കുമാറിന്റെ ഇടതുകൈ ഒടിഞ്ഞു.പരിക്കേറ്റ ഇരുവരെയും പയ്യന്നൂർ സഹകരണ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. മാരകായുധങ്ങളുമായി വീട്ടിലെത്തിയ ആർഎസ്എസ് പ്രവർത്തകരാണ് ആക്രമണം നടത്തിയതെന്ന് ഇവർ പറഞ്ഞു.തുടർന്ന് രാത്രി പത്തരയോടെ നെല്യാട്ട് കോളനിയിലെ ബിജെപി പ്രവർത്തകൻ ജിഷാദിന്റെ വീടിനു നേരെ ആക്രമണമുണ്ടായി.അക്രമികൾ ജിഷാദിന്റെ വീട് അടിച്ചു തകർത്തു.അക്രമത്തിൽ പരിക്കേറ്റ ജിഷാദിന്റെ സഹോദരി ലീഷ്മ,ലീഷ്മയുടെ മകൾ പത്താംക്ലാസ് വിദ്യാർത്ഥിയായ അശ്വതി എന്നിവരെ പയ്യന്നൂർ താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.ബഹളം കേട്ട് നാട്ടുകാർ ഓടിയെത്തിയപ്പോഴക്കും അക്രമിസംഘം രക്ഷപ്പെട്ടു.വീട്ടിലെ ഫർണിച്ചറുകളും മുറ്റത്ത് നിർത്തിയിട്ടിരുന്ന ബൈക്കും അക്രമികൾ നശിപ്പിച്ചു.പുലർച്ചെ രണ്ടുമണിയോടെ ബിജെപി പയ്യന്നൂർ മണ്ഡലം സെക്രെട്ടറി ഗംഗാധരൻ കാളീശ്വരം,ആർഎസ്എസ് പ്രവർത്തകൻ ആലക്കാട് ബിജു എന്നിവരുടെ വീടിനു നേരെ ബോബേറുണ്ടായി.സ്ഥലത്ത് ബോംബ് സ്ക്വാർഡും ഫോറൻസിക് സംഘവും പരിശോധന നടത്തി.അക്രമവുമായി ബന്ധപ്പെട്ട് പെരിങ്ങോം പോലീസ് ഇരുപാർട്ടിയിലും പെട്ട ഏഴുപേരെ അറസ്റ്റ് ചെയ്തു.അക്രമം വ്യാപിക്കാതിരിക്കാൻ പോലീസ് സംഭവസ്ഥലത്ത് ക്യാമ്പ് ചെയ്തിട്ടുണ്ട്.

കണ്ണൂർ രാജ്യാന്തര വിമാനത്താവളത്തിൽ നിന്നുള്ള ടിക്കറ്റ് ബുക്കിംഗ് ഈ മാസം 9 മുതൽ ആരംഭിക്കും

keralanews ticket booking from kannur international airport will start from 9th of this month

മട്ടന്നൂർ:കണ്ണൂര്‍ രാജ്യാന്തര വിമാനത്താവളത്തില്‍ നിന്നുള്ള വിമാന സർവീസുകൾക്കുള്ള ടിക്കറ്റ് ബുക്കിങ് ഈ മാസം 9ന് ആരംഭിക്കുമെന്ന്‌ എയര്‍ ഇന്ത്യ എക്സ്പ്രസ് അധികൃതർ അറിയിച്ചു. കണ്ണൂരില്‍ നിന്നും അബുദാബിയിലേക്കാണ് ഡിസംബര്‍ 9ന് ആദ്യ സര്‍വീസ് നടത്തുകയെന്നും എയര്‍ ഇന്ത്യ വ്യക്തമാക്കി.ഡിസംബര്‍ ഒന്‍പതിന് രാവിലെ 11മണിക്ക് എയര്‍ഇന്ത്യ എക്സ്പ്രസിന്റെ ബോയിങ് 737-800 വിമാനം അബുദാബിയിലേക്ക് പറന്നുയരും. ഉച്ചക്ക് 1.30തോടെ വിമാനം അബുദാബിയില്‍ എത്തിച്ചേരും. അന്നു തന്നെ 2.30ന് പുറപ്പെട്ട് രാത്രി 8 മണിക്ക് കണ്ണുരിലേക്ക് തിരിച്ചും സര്‍വീസ് നടത്തും.വിമാനത്തിന്റെ സമയക്രമങ്ങള്‍ എയര്‍ ഇന്ത്യ നേരത്തെതന്നെ ഡി ജി സി എക്ക് സമര്‍പ്പിച്ചിരുന്നു.അബുദാബിയിലേക്ക് ആഴ്ചയില്‍ 4 സര്‍വീസുകളാണ് നടത്താന്‍ നിലവില്‍ എയര്‍ ഇന്ത്യ ഉദ്ദേശിക്കുന്നത്. മസ്കത്തിലേക്ക് ആഴ്ചയില്‍ 3 സര്‍വീസുകളും. ദോഹയിലേക്ക് ആഴ്ചയില്‍ 4 സര്‍വീസുകളും റിയാദിലേക്ക് 3 സര്‍വീസുകളുമാണ് കണ്ണൂരില്‍ നിന്നുണ്ടാവുക.

തർക്കത്തിനിടെ റോഡിലേക്ക് തള്ളിയിട്ട യുവാവ് കാറിടിച്ച് മരിച്ചു;ഡിവൈഎസ്പിക്കെതിരെ കൊലക്കുറ്റത്തിന് കേസ്

keralanews youth killed during dispute with dysp and murder case registered against dysp

തിരുവനന്തപുരം:വാഹന പാര്‍ക്കിംഗിനെച്ചൊല്ലിയുണ്ടായ തര്‍ക്കത്തിനിടെ ഡിവൈഎസ്പി റോഡിലേക്ക് തള്ളിയിട്ട യുവാവ് കാറിടിച്ച് മരിച്ചു.സംഭവത്തിൽ നെയ്യാറ്റിന്‍കര ഡി.വൈ.എസ്.പി ഹരികുമാറിനെതിരെ കൊലക്കുറ്റം ചുമത്തി കേസെടുത്തു.ജില്ലാ ക്രൈം ബ്രാഞ്ച് ഡി.വൈ.എസ്.പിക്കാണ് അന്വേഷണ ചുമതല. അന്വേഷണത്തിന്റെ ഭാഗമായി ഹരികുമാറിനെ ചുമതലകളില്‍ നിന്നും മാറ്റിയിട്ടുണ്ട്. കഴിഞ്ഞ ദിവസം രാത്രി 11 മണിയോടെ നെയ്യാറ്റിന്‍കര കൊടങ്ങാവിളയില്‍ വച്ചുണ്ടായ വാക്ക് തര്‍ക്കത്തിനൊടുവിലാണ് കൊടങ്ങാവിള കാവുവിള വീട്ടില്‍ സനല്‍ (32) മരിച്ചത്.ഡിവൈ.എസ്.പി ഹരികുമാര്‍ ജുവലറി ഉടമയായ കൊടങ്ങാവിള സ്വദേശി ബിനുവിന്റെ വീട്ടില്‍ പോയി മടങ്ങുമ്ബോഴായിരുന്നു സംഭവം. സമീപത്തെ ഒരു വീടിന് മുന്നില്‍ മറ്റ് വാഹനങ്ങള്‍ക്ക് പോകാന്‍ കഴിയാത്ത വിധം കാര്‍ പാര്‍ക്ക് ചെയ്‌ത ശേഷമാണ് ഡിവൈ.എസ്.പി പോയത്. കുറച്ച്‌ കഴിഞ്ഞ് തിരിച്ചെത്തിയ ഡിവൈ.എസ്.പിയും സമീപവാസിയായ സനലും തമ്മില്‍ ഇത് സംബന്ധിച്ച്‌ വാക്ക് തര്‍ക്കമുണ്ടായി. മഫ്‌തിയിലായതിനാല്‍ ഡിവൈ.എസ്.പിയെ തിരിച്ചറിയാന്‍ സനലിന് കഴിഞ്ഞില്ല. തര്‍ക്കത്തിനിടെ ഡിവൈ.എസ്.പി ഹരികുമാര്‍ സനലിനെ റോഡിലേക്ക് പിടിച്ച്‌ തള്ളുകയായിരുന്നു. റോഡിലേക്ക് വീണ സനലിനെ മറ്റൊരു കാര്‍ ഇടിച്ച്‌ തെറിപ്പിച്ചു.
ഗുരുതരമായി പരിക്കേറ്റ സനലിനെ നെയ്യാറ്റിന്‍കര പൊലീസും നാട്ടുകാരും ചേര്‍ന്ന് തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. സംഭവത്തില്‍ പ്രതിഷേധിച്ച്‌ ബി.ജെ.പി നെയ്യാറ്റിന്‍കര താലൂക്കില്‍ ഇന്ന് രാവിലെ ആറ് മുതല്‍ വൈകിട്ട് ആറ് വരെ ഹര്‍ത്താലിന് ആഹ്വാനം ചെയ്‌തിരിക്കുകയാണ്.

സന്നിധാനത്ത് മാധ്യമ പ്രവർത്തകർക്ക് നേരെ ആക്രമണം

keralanews attack against media workers in sannidhanam

പത്തനംതിട്ട: ശബരിമല സന്നിധാനത്ത് മാധ്യമ പ്രവര്‍ത്തകര്‍ക്കു നേരെയും കൈയേറ്റ ശ്രമം. ചൊവ്വാഴ്ച രാവിലെ മൂന്നു സ്ത്രീകള്‍ ദര്‍ശനത്തിനായി എത്തിയതിനു പിന്നാലെയാണ് പ്രതിഷേധക്കാര്‍ മാധ്യമങ്ങളെയും ആക്രമിക്കാന്‍ ശ്രമിച്ചത്.പ്രതിഷേധത്തിന്‍റെ ദൃശ്യങ്ങള്‍ പകര്‍ത്താന്‍ ശ്രമിച്ച മാതൃഭൂമി ന്യൂസ് ക്യാമറാമാൻ വിഷ്ണുവിനെ മര്‍ദിക്കാന്‍ ശ്രമിച്ചു. പ്രതിഷേധക്കാരെ ഭയന്ന് സമീപത്തുള്ള കെട്ടിടത്തിന്റെ സണ്‍ഷേഡില്‍ കയറി നിന്നാണ് വിഷ്ണു രക്ഷപ്പെട്ടത്. ഇയാള്‍ക്കുനേരെ കസേരയും തേങ്ങയും പ്രതിഷേധക്കാര്‍ വലിച്ചെറിഞ്ഞു. ന്യൂസ് 18 വാര്‍ത്താ സംഘത്തിന്‍റെ ക്യാമറ തല്ലിത്തകര്‍ത്തതായും റിപ്പോര്‍ട്ടുകളുണ്ട്.

കർണാടക ഉപതിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണൽ തുടരുന്നു;ആദ്യ ഫലസൂചനകൾ കോൺഗ്രസ്-ജെഡിഎസ് സഖ്യത്തിന് അനുകൂലം

keralanews vote counting of karnataka by election continues congress jds leading

മൈസൂരു:കര്‍ണാടകയില്‍ രണ്ടു നിയമസഭ മണ്ഡലങ്ങളിലേക്കും മൂന്നു ലോക്സഭ മണ്ഡലങ്ങളിലേക്കും ശനിയാഴ്ച നടന്ന ഉപതെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണല്‍ തുടരുന്നു. ആദ്യഫലങ്ങള്‍ കോണ്‍ഗ്രസിനും ജെ ഡി എസിനും അനുകൂലമാണ്. രണ്ടിടത്ത് കോണ്‍ഗ്രസ് ലീഡ് ചെയ്യുമ്ബോള്‍ മൂന്നിടത്ത് ജെഡിഎസും ലീഡ് ചെയ്യുന്നു.മുംബൈ-കര്‍ണാടക മേഖലയിലെ ജമഖണ്ഡി, മൈസൂരു മേഖലയിലെ രാമനഗര നിയമസഭ മണ്ഡലങ്ങളിലേക്കും ബെള്ളാരി, ശിവമൊഗ്ഗ, മാണ്ഡ്യ എന്നീ ലോക്സഭ മണ്ഡലങ്ങളിലേക്കുമാണ് ഉപതെരഞ്ഞെടുപ്പ് നടന്നത്. വോട്ടെണ്ണലിന്റെ ആദ്യമണിക്കൂറുകളില്‍ ശിവമൊഗ്ഗയിലും ബെള്ളാരിയിലും കോണ്‍ഗ്രസ് 6000 വോട്ടുകള്‍ക്ക് മുന്നിട്ടു നില്‍ക്കുകയാണ്. മാണ്ഡ്യയിലും ജമഖണ്ഡിയിലും രാമനഗരയിലും ജെ.ഡി.എസുമാണ് മുന്നിട്ടു നില്‍ക്കുന്നത്.

സന്നിധാനത്ത് യുവതികൾ എത്തിയതായി സംശയം; നടപന്തലിൽ പ്രതിഷേധം

keralanews doubt that girls reached in sannidhanam protest in nadapanthal

ശബരിമല:അമ്പതു വയസ്സിൽ താഴെയുള്ള സ്ത്രീ സന്നിധാനത്ത് ദർശനത്തിനായി എത്തിയിട്ടുണ്ടെന്ന സംശയത്തെ തുടർന്ന് നടപന്തലിൽ പ്രതിഷേധം നടന്നു.വലിയ നടപ്പന്തലിലാണ് നാമജപ പ്രതിഷേധം നടന്നത്.എന്നാല്‍, ദര്‍ശനത്തിനെത്തിയ സ്ത്രീക്ക് 50 വയസിന് മുകളില്‍ പ്രായം ഉണ്ടെന്നാണ് പൊലീസ് വ്യക്തമാക്കുന്നത്.ചൊവ്വാഴ്ച രാവിലെ ഏഴു മണിയോടെ ദര്‍ശനത്തിനായി വലിയ നടപ്പന്തല്‍ വരെയെത്തിയ തൃശ്ശൂര്‍ സ്വദേശിയായ ലളിതയുടെ പ്രായം സംബന്ധിച്ച്‌ സംശയമുണ്ടായതിനെത്തുടര്‍ന്നാണ് പ്രതിഷേധം ഉയര്‍ന്നത്. രാവിലെ അഞ്ച് മണിക്ക് നട തുറന്ന് ഏകദേശം ഏഴ് മണി വരെ സന്നിധാനത്ത് സ്ഥിതി ശാന്തമായിരുന്നു.ഇതിന് ശേഷം ഒരു സ്ത്രീ എത്തിയതോടെയാണ് പ്രശ്‌നങ്ങളുണ്ടായത്. ഇതേ തുടർന്ന് പ്രതിഷേധത്തിന് നേതൃത്വം നൽകിയ ഒരാളെ പോലീസ് അറസ്റ്റ് ചെയ്തു.തൃശ്ശൂര്‍ സ്വദേശികളായ ലളിത, ഗിരിജ, സുജാത എന്നീ മൂന്നു സ്ത്രീകളാണ് ദര്‍ശനത്തിനായി എത്തിയത്. ഇതില്‍ ലളിതയുടെ പ്രായം സംബന്ധിച്ച്‌ സംശയമുയര്‍ന്നതിനെത്തുടര്‍ന്ന് ശരണം വിളിയും ആക്രോശവുമായി 500 ലധികമാളുകള്‍ ഇവരെ വളഞ്ഞു. ഉടന്‍ പൊലീസെത്തി് പ്രായം തെളിയിക്കുന്ന രേഖകള്‍ പരിശോധിച്ചു. ഇവര്‍ക്ക് 50 വയസ്സിന് മുകളില്‍ പ്രായമുണ്ടെന്ന് പൊലീസ് അറിയിച്ചെങ്കിലും പ്രതിഷേധക്കാര്‍ പിരിഞ്ഞ് പോകാന്‍ കൂട്ടാക്കിയില്ല. പ്രായം സംബന്ധിച്ച്‌ വ്യക്തത വരുത്താതെ പിരിഞ്ഞ് പോകില്ലെന്നാണ് പ്രതിഷേധക്കാരുടെ നിലപാട്. തുടര്‍ന്ന് പൊലീസ് ഇവരെ രക്ഷിച്ച്‌ വലിയ നടപ്പന്തലിന് പുറത്തെത്തിച്ചു. ഇതില്‍ ഒരാളെ സന്നിധാനത്തെ ആശുപത്രിയിലേക്ക് മാറ്റി. ഇതിനിടെയാണ് ഒരാളെ പൊലീസ് പിടികൂടി സന്നിധാനം സ്റ്റേഷനിലേക്ക് കൊണ്ടു പോയത്. ഇതോടെ ഭക്തരെല്ലാം കൂടി സന്നിധാനം സ്‌റ്റേഷന്‍ ഉപരോധിച്ചു.ശരണം വിളികളുമായാണ് ഭക്തരെത്തിയത്. അതിവേഗം ആയിരങ്ങള്‍ തടിച്ചു കൂടി. സ്ഥിതി കൈവിട്ടു പോകുമെന്ന അവസ്ഥയുണ്ടായി. ഈ സമയം സന്നിധാനത്തുണ്ടായിരുന്ന വത്സൻ തില്ലങ്കേരിയുമായി പോലീസ് ചർച്ച നടത്തി.തുടർന്ന് പോലീസിന്റെ സാന്നിധ്യത്തിൽ വല്‍സന്‍ തില്ലങ്കേരി വയസ്സ് സംബന്ധിച്ച്‌ മൈക്കിലൂടെ അറിയിപ്പ് നല്‍കി. ഇതോടെയാണ് പ്രതിഷേധം ഒഴിവായത്. ദര്‍ശനത്തിന് എത്തിയത് 50 കഴിഞ്ഞ യുവതികളാണെന്നായിരുന്നു തില്ലങ്കേരി അറിയിച്ചത്. ഇതിന് ശേഷം സ്ത്രീകളെ ദര്‍ശനത്തിന് അനുവദിക്കുകയും ചെയ്തു.

ഡൽഹിയിൽ അന്തരീക്ഷ മലിനീകരണം രൂക്ഷം; മാസ്ക് വെച്ച് പുറത്തിറങ്ങാൻ ജനങ്ങൾക്ക് കർശന നിർദേശം

keralanews air pollusion in delhi become severe strict direction to people to wear mask

ന്യൂഡൽഹി:വേലിയിൽ അന്തരീക്ഷ മലിനീകരണം രൂക്ഷമാകുന്നു. തിങ്കളാഴ്ച മുതലാണ് പുകമഞ്ഞ് നിറ‍ഞ്ഞ് ഡല്‍ഹി ആകപ്പാടെ ആളുകള്‍ക്ക് പുറത്തിറങ്ങാന്‍ വയ്യാത്ത വിധം അന്തരീക്ഷ മലിനീകരണം കലുഷിതമായിരിക്കുന്നത്. പുറത്തിറങ്ങുമ്ബോള്‍ മാസ്ക്കുകള്‍ നിര്‍ബന്ധമായും ധരിക്കണമെന്നാണ് ജനങ്ങള്‍ക്ക് നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്. തിങ്കളാഴ്ച മുതല്‍ ഡല്‍ഹിയിലെ അന്തരീക്ഷം കൂടുതല്‍ മോശമാകുമെന്ന് സിസ്റ്റം ഓഫ് എയര്‍ ക്വാളിറ്റി ഫോര്‍കാസ്റ്റിങ് ആന്‍ഡ് റിസര്‍ച് ശനിയാഴ്ച തന്നെ പ്രവചിച്ചിരുന്നു.വായു ഗുണനിലവാര സൂചിക പ്രകാരം മന്ദിര്‍ മാര്‍ഗ്, ജവഹര്‍ലാല്‍ നെഹ്‌റു സ്റ്റേഡിയം, മേജര്‍ ധ്യാന്‍ചന്ദ് സ്റ്റേഡിയം എന്നിവിടങ്ങളിലെല്ലാം മലിനീകരണ തോത് വളരെ ഉയര്‍ന്നനിലയിലാണ്. അന്തരീക്ഷം മോശമായി തുടരുന്നതിനാല്‍ ഡല്‍ഹിയിലെ സ്‌കൂളുകളില്‍ രാവിലെ ഉള്ള അസംബ്ലികളെല്ലാം കെട്ടിടങ്ങള്‍ക്ക് അകത്തേക്കു മാറ്റി.

ചിത്തിരയാട്ടത്തിരുനാളിനായി ശബരിമല നട തുറന്നു;വൻ ഭക്തജനത്തിരക്ക്

keralanews sabarimala temple open for chithirayattm

ശബരിമല:ചിത്തിരയാട്ടത്തിരുനാളിനായി ശബരിമല നട തുറന്നു.കനത്ത പോലീസ് വലയത്തിലും സുരക്ഷയിലുമാണ് സന്നിധാനമടക്കമുള്ള സ്ഥലങ്ങൾ.എന്നിരുന്നാലും വൻ ഭക്തജനത്തിരക്കാണ് ശബരിമലയിൽ അനുഭവപ്പെടുന്നത്.കെ.സുരേന്ദ്രൻ അടക്കമുള്ള ചില ബിജെപി നേത്തെക്കാളും സന്നിധാനത്തെത്തിയിട്ടുണ്ട്.പമ്പയിലേക്കെത്തിയ അയ്യപ്പ ഭക്തരെ സുരക്ഷാ പരിശോധനകൾക്ക് ശേഷം സന്നിധാനത്തേക്ക് കടത്തിവിടുന്നുണ്ട്. 2300 ഓളം പൊലീസുകാരെയാണ് സാന്നിധാനത്തും പരിസരത്തും സുരക്ഷക്കായി വിന്യസിച്ചിരിക്കുന്നത്. പമ്പക്കും സന്നിധാനത്തിനും ഇടയിൽ മാത്രം ആയിരത്തിലധികം പൊലീസുകാർ സുരക്ഷക്കായുണ്ട്.സംഘപരിവാർ സംഘടനകളുടെ പ്രതിഷേധസാധ്യത കണക്കിലെടുത്ത് പഴുതടച്ചുള്ള സുരക്ഷാസംവിധാനങ്ങളാണ് പോലീസ് ഒരുക്കിയിരിക്കുന്നത്.പമ്പയിൽ വിവിധയിടങ്ങളിൽ പോലീസ് പരിശോധനയുണ്ട്.പരിശോധന ഉണ്ടെങ്കിലും ശബരിമലയിൽ ഭക്തർക്ക് വിലക്ക് ഏർപ്പെടുത്തിയിട്ടില്ലെന്ന് മന്ത്രി എ.കെ ബാലൻ പറഞ്ഞു. മാധ്യമപ്രവർത്തകർക്ക് ഇന്നലെ മുതൽ പലയിടങ്ങളിലും വിലക്ക് നേരിട്ടിരുന്നു. ഇന്ന് രാവിലെ 9 മണിയോടെയാണ് മാധ്യമപ്രവർത്തകർക്ക് സാന്നിധാനത്തേക്ക് പ്രവേശിക്കാനായത്. കാനന പാതയിലടക്കം വലിയ സുരക്ഷ പോലീസ് ഒരുക്കിയിട്ടുണ്ട്.

പി.കെ ശ്രീമതിക്കെതിരെ സമൂഹമാധ്യമങ്ങളിൽ അപകീർത്തികരമായ പോസ്റ്റിട്ടയാൾ പോലീസ് കസ്റ്റഡിയിൽ

keralanews man arrested who write defamatory post in social media against p k sreemathi were arrested

കണ്ണൂർ:പി.കെ ശ്രീമതിക്കെതിരെ സമൂഹമാധ്യമങ്ങളിൽ അപകീർത്തികരമായ പോസ്റ്റിട്ടയാൾ പോലീസ് കസ്റ്റഡിയിൽ.നടുവില്‍ കപ്പള്ളി വീട്ടില്‍ സജിത്തിനെ (39) യാണ് പൊലീസ് അറസ്റ്റ് ചെയ്തത്.എംപിയെ മോശമായി ചിത്രീകരിച്ച്‌ മറ്റൊരാളിട്ട ഫേസ്ബുക്ക് പോസ്റ്റില്‍ കമന്‍റ് ചെയ്ത സംഭവത്തിലാണ് സജിത്തിനെ അറസ്റ്റ് ചെയ്തത്. എംപിയുടെ പരാതിപ്രകാരം നടത്തിയ അന്വേഷണത്തിലാണ് സജിത്ത് വലയിലായത്. പോസ്റ്റിട്ടയാള്‍ക്കായി അന്വേഷണം നടന്നുവരികയാണ്.

ശബരിമല നട ഇന്ന് തുറക്കും;കർശന സുരക്ഷയൊരുക്കി പോലീസ്;സന്നിധാനത്ത് വനിതാപോലീസിനെ വിന്യസിച്ചു

keralanews sabarimala temple open today police arranged tight security women police reached in sannidhanam
ശബരിമല:ചിത്തിരയാട്ടത്തിനായി ശബരിമല നട ഇന്ന് തുറക്കും.സംഘർഷ സാധ്യത കണക്കിലെടുത്ത് പോലീസ് സുരക്ഷ കർശനമാക്കിയിട്ടുണ്ട്.അനിഷ്ട സംഭവങ്ങള്‍ ഒഴിവാക്കാന്‍ 20 കിലോമീറ്റര്‍ മുന്‍പു മുതല്‍ പൊലീസ് കാവല്‍ അതിശക്തമായിത്തന്നെ സജ്ജീകരിച്ചിട്ടുണ്ട്. സന്നിധാനത്ത് ആറുമേഖലകളിലായി 3000 പൊലീസുകാരെയാണ് നിയോഗിച്ചിട്ടുള്ളത്.ശബരിമലയില്‍ യുവതീപ്രവേശം തടയാന്‍ അൻപത് വയസ്സിന് മുകളില്‍ പ്രായമുള്ള സ്ത്രീകളെ അണിനിരത്തി പ്രതിഷേധത്തിന് സാധ്യതയുണ്ടെന്ന് പൊലീസ് രഹസ്യാന്വേഷണവിഭാഗം റിപ്പോര്‍ട്ട് ചെയ്ത സാഹചര്യത്തിലാണ് ഇത്തരത്തിലുള്ള സുരക്ഷ ശക്തമാക്കിയിരിക്കുന്നത്. വിശ്വാസത്തെ വ്രണപ്പെടുത്തുന്നതിന് ബോധപൂര്‍വമെത്തുന്ന യുവതികളെ കടത്തിവിടില്ലെന്നും തുലാമാസ പൂജാസമയത്തുണ്ടായ ഭക്തരുടെ വാഹനപരിശോധനയും പ്രതിഷേധവും അനുവദിക്കില്ലെന്ന നിലപാടിലുമാണ് പൊലീസ്. ഇരുമുടിക്കെട്ടില്ലാതെ വരുന്നവരെ പ്രത്യേകം പരിശോധിച്ചേ മലകയറാന്‍ അനുവദിക്കൂ. ദര്‍ശനത്തിന് വരുന്നവരുടെ കൈയില്‍ ഏതെങ്കിലും ഐഡികാര്‍ഡുകള്‍ അത്യാവശ്യമാണ്.അതേസമയം ശബരിമലയുടെ ചരിത്രത്തില്‍ ആദ്യമായി വനിതാ പൊലീസ് സംഘം സന്നിധാനത്തെത്തി. 50 വയസ്സ് പിന്നിട്ട 15 പേരടങ്ങിയ സംഘമാണ് സന്നിധാനത്തെത്തിയത്. സ്ത്രീകള്‍ എത്തിയാല്‍ സുരക്ഷാ ക്രമീകരണങ്ങള്‍ നല്‍കാനാണ് വനിതാ പൊലീസ് സംഘത്തെ നിയോഗിച്ചിരിക്കുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍.സിഐ- എസ്‌ഐ റാങ്കിലുളള വനിതാ പൊലീസ് ഉദ്യോഗസ്ഥര്‍ക്കാണ് ചുമതല ലഭിച്ചിരിക്കുന്നത്. ഇന്നലെ തന്നെ വനിതാ പൊലീസ് ഉദ്യോഗസ്ഥര്‍ പമ്ബയിലെത്തിയിരുന്നു. ഇന്ന് രാവിലെയാണ് അവര്‍ സന്നിധാനത്തേക്ക് എത്തിയത്.