തിരുവനന്തപുരം:നെയ്യാറ്റിൻകര സനൽ കൊലപാതക കേസിൽ ഡിവൈഎസ്പിക്ക് കുരുക്ക് മുറുക്കി ക്രൈം ബ്രാഞ്ച്.സനലിനെ വാഹനത്തിന് മുന്നിലേക്ക് ഡിവൈ.എസ്.പി മനപ്പൂര്‍വം തള്ളിയിടുകയായിരുന്നു. കൊലപ്പെടുത്തണമെന്ന ഉദ്ദേശത്തോടെയാണ് വാഹനം വരുന്നത് കണ്ട് സനലിനെ തള്ളിയിട്ടതെന്നും ക്രൈംബ്രാഞ്ചിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നു.ഇക്കാര്യം തെളിയിക്കുന്ന സാഹചര്യ തെളിവുകളും സാക്ഷിമൊഴികളുമുണ്ട്. കൊലക്കുറ്റം നിലനില്‍ക്കുന്നതിനാല്‍ ഹരികുമാറിന് മുന്‍കൂര്‍ ജാമ്യം നല്‍കരുതെന്നും ആവശ്യപ്പെട്ട് കൊണ്ടുള്ള റിപ്പോര്‍ട്ട് ക്രൈംബ്രാഞ്ച് ഇന്ന് കോടതിയില്‍ സമര്‍പ്പിക്കും. ഹരികുമാറിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ ഇന്ന് തിരുവനന്തപുരം ജില്ലാ സെഷന്‍സ് കോടതി പരിഗണിക്കാന്‍ ഇരിക്കെയാണ് ക്രൈംബ്രാഞ്ച് റിപ്പോര്‍ട്ട് നല്‍കുന്നത്.പൊലീസിനെ കബളിപ്പിക്കല്‍, തെളിവ് നശിപ്പിക്കല്‍, സംഘംചേരല്‍, മര്‍ദ്ദനം തുടങ്ങിയ വകുപ്പുകളും ഹരികുമാറിനെതിരെ ചുമത്തിയിരിക്കുകയാണ്.സംസ്ഥാനം വിട്ട് ഒളിവില്‍ കഴിയുന്ന ഹരികുമാര്‍ കഴിഞ്ഞദിവസം കേരളത്തില്‍ എത്തിയതായും സൂചനകളുണ്ട്. അതേസമയം പ്രതിയെ പോലീസ് പിടികൂടാന്‍ അലംഭാവം കാണിക്കുന്നു എന്നാരോപിച്ച് സനലിന്റെ ഭാര്യ ചൊവ്വാഴ്ച രാവിലെ എട്ട് മണി മുതല്‍ നിരാഹാരസമരം ആരംഭിച്ചിരിക്കുകയാണ്.
ശബരിമല സ്ത്രീപ്രവേശനം;പുനഃപരിശോധനാ ഹർജികൾ സുപ്രീം കോടതി ഇന്ന് പരിഗണിക്കും
ന്യൂഡൽഹി:ശബരിമലയിലെ സ്ത്രീപ്രവേശനവുമായി ബന്ധപ്പെട്ട പുനഃപരിശോധനാ ഹർജികൾ സുപ്രീം കോടതി ഇന്ന് പരിഗണിക്കും.ഇന്ന് മൂന്ന് മണിയ്ക്ക് ചീഫ് ജസ്റ്റിസിന്റെ ചേമ്ബറിലാണ് പരിശോധന.നാല്പത്തിയൊമ്പത് പുനപരിശോധന ഹര്‍ജികളും ഇന്ന് പരിഗണിക്കും.ചീഫ് ജസ്റ്റിസ് രഞ്ജൻ ഗൊഗോയ്‌ക്ക് പുറമെ, ജസ്റ്റിസുമാരായ എഎം ഖാന്‍വില്‍കര്‍, റോഹിങ്ടണ്‍ നരിമാന്‍, ഡിവൈ ചന്ദ്രചൂഡ്, ഇന്ദു മല്‍ഹോത്ര എന്നിവരടങ്ങുന്ന ബെഞ്ചാണ് പുനഃപരിശോധനാ ഹര്‍ജികള്‍ പരിശോധിക്കുക. പരിശോധന സമയത്ത് അഭിഭാഷകര്‍ക്കും മാധ്യമപ്രവര്‍ത്തകര്‍ക്കും ചേംബറില്‍ പ്രവേശനമുണ്ടാവില്ല. പുനഃപരിശോധന ഹര്‍ജികള്‍ക്കൊപ്പം പുതിയ റിട്ട് ഹര്‍ജികളും കോടതി ഇന്ന് പരിഗണിക്കും.ശബരിമല തന്ത്രി കണ്ഠര് രാജീവര്, പ്രയാര്‍ ഗോപാലകൃഷ്ണന്‍, പിസി ജോര്‍ജ് എന്നിവരുള്‍പ്പെടെ കേരളത്തില്‍ നിന്നും മറ്റു സംസ്ഥാനങ്ങളില്‍ നിന്നുമായി 20 വ്യക്തികള്‍ പുനഃപരിശോധനാ ഹര്‍ജി നല്‍കിയിട്ടുണ്ട്. ഇതിന് പുറമേ പന്തളം കൊട്ടാരം നിര്‍വാഹക സംഘം, എന്‍എസ്‌എസ്, കേരള ക്ഷേത്ര സംരക്ഷണ സമിതി, തിരുവിതാംകൂര്‍ ദേവസ്വം എംപ്ലോയീസ് ഫ്രണ്ട് തുടങ്ങിയ 29 സംഘടനകളും ഹര്‍ജി നല്‍കിയിട്ടുണ്ട്.കഴിഞ്ഞ സെപ്റ്റംബര്‍ 28നാണ് ശബരിമലയില്‍ പ്രായഭേദമന്യേ സ്ത്രീകള്‍ക്ക് പ്രവേശനം അനുവദിച്ച് സുപ്രീംകോടതി വിധി പുറപ്പെടുവിച്ചത്. വിശ്വാസത്തിനുള്ള മൗലിക അവകാശത്തിന് എതിരായാണ് സുപ്രീംകോടതി വിധിയെന്നാണ് പുന: പരിശോധന ഹര്‍ജികളിലെ പ്രധാനവാദം.
തിരുവനന്തപുരത്ത് മധ്യവയസ്ക്കൻ മർദനമേറ്റ് മരിച്ചു;മൂന്നുപേർ കസ്റ്റഡിയിൽ
തിരുവനന്തപുരം:കൊച്ചുവേളിയിൽ മധ്യവയസ്ക്കൻ മർദനമേറ്റ് മരിച്ചു.കൊച്ചുവേളി സ്വദേശി കുരിശപ്പന്‍ എന്ന എറിക്കാണ് മരിച്ചത്.സംഭവവുമായി ബന്ധപ്പെട്ട് മൂന്നുപേരെ കസ്റ്റഡിയിലെടുത്തതായി പോലീസ് അറിയിച്ചു.കൊലപാതകത്തിന്റെ കാരണം അറിവായിട്ടില്ല.നേരത്തെ കുരിശപ്പനും നാട്ടുകാരും തമ്മിൽ തർക്കം നടന്നിരുന്നതായി പൊലീസിന് വിവരം ലഭിച്ചിട്ടുണ്ട്.പോലീസ് അന്വേഷണം ആരംഭിച്ചു.
ഡിവൈഎഫ്ഐ സംസ്ഥാന സമ്മേളനത്തിന് കോഴിക്കോട് തുടക്കം
കോഴിക്കോട്:ഡിവൈഎഫ്‌ഐ പതിനാലാം സംസ്ഥാന സമ്മേളനത്തിന് കോഴിക്കോട് തുടക്കമായി.മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകന്‍ പി സായ്‌നാഥ് പ്രതിനിധി സമ്മേളനം ഉദ്ഘാടനം ചെയ്തു. സംഘാടക സമിതി ചെയര്‍മാന്‍ പി മോഹനൻ സമ്മേളത്തിന് പതാക ഉയർത്തി. സമ്മേളനത്തിന് സമാപനം കുറിച്ച് ബുധനാഴ്ച വൈകിട്ട് നാലിന് ഫിദല്‍കാസ്‌ട്രോ നഗറില്‍ ലക്ഷം യുവജനങ്ങളുടെ റാലി നടക്കും. റാലി മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനംചെയ്യും. ഡിവൈഎഫ്‌ഐ അഖിലേന്ത്യ പ്രസിഡന്റ് പി എ മുഹമ്മദ് റിയാസ്, ജനറല്‍ സെക്രട്ടറി അഭോയ് മുഖര്‍ജി, സിഐടിയു സംസ്ഥാന ജനറല്‍ സെക്രട്ടറി എളമരം കരീം എംപി, മന്ത്രി ടി പി രാമകൃഷ്ണന്‍ എന്നിവര്‍ സംസാരിക്കും.
കണ്ണൂരില്‍ പൊലീസ് പഠന ക്യാമ്ബിനിടെ ഓഡിറ്റോറിയം തകര്‍ന്ന് വീണ് 70 പൊലീസുകാര്‍ക്ക് പരിക്ക്
കണ്ണൂര്‍: കണ്ണൂരില്‍ പൊലീസ് പഠന ക്യാമ്ബിനിനിടെ ഓഡിറ്റോറിയം തകര്‍ന്നു വീണ് നിരവധി പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് പരിക്ക്.തോട്ടട-കിഴുന്നപ്പാറ കടലോരത്തെ റിസോര്‍ട്ട് ഹാളാണ് തകർന്നു വീണത്. പൊലീസ് അസോസിയേഷന്‍റെ ജില്ലാ പഠന ക്യാമ്ബ് നടക്കുന്നതിനിടെയാണ് അപകടം.ആകെ 80 പൊലീസുകാരാണ് ക്യാമ്ബില്‍ പങ്കെടുത്തിരുന്നത്. എഴുപതോളം പൊലീസുകാര്‍ക്ക് പരിക്കേറ്റു. രണ്ട് പേര്‍ക്ക് സാരമായ പരിക്കുണ്ട്. തലയ്ക്കാണ് ഏറെ പേര്‍ക്കും പ്രധാനമായും പരിക്കേറ്റത്. വലിയ പഴക്കമില്ലാത്ത റിസോര്‍ട്ടിന്‍റെ മേല്‍ക്കൂരയാണ് തകര്‍ന്നത്.മരം കൊണ്ടും ഓട് കൊണ്ടും മേഞ്ഞതായിരുന്നു റിസോര്‍ട്ടിന്‍റെ മേല്‍ക്കൂര. അതുകൊണ്ട് വലിയ ദുരന്തം ഒഴിവായതായാണ് വിലയിരുത്തല്‍. ക്ലാസ് നടക്കുന്നതിനാല്‍ ക്യാമ്ബിലുള്ളവരെല്ലാം തകര്‍ന്ന് വീണ മേല്‍ക്കൂരയുടെ താഴെയുള്ള ഹാളില്‍ തന്നെയായിരുന്നു.മന്ത്രി കടന്നപ്പള്ളി രാമചന്ദ്രന്‍ മേല്‍ക്കൂര തകര്‍ന്ന് വീഴുന്നതിന് അല്‍പസമയം മുമ്ബ് ഇവിടെയെത്തി മടങ്ങിയിരുന്നു പൊലീസും ഫയര്‍ഫോഴ്സും ചേര്‍ന്നുള്ള രക്ഷാപ്രവര്‍ത്തനം നടത്തിയത്.പരിക്കേറ്റവരെ കണ്ണൂരെ വിവിധ ആശുപത്രികളില്‍ പ്രവേശിപ്പിച്ചു. നിര്‍മ്മാണത്തിലെ അപാകതയാണ് ഹാളിന്റെ തകര്‍ച്ച്‌ക്ക് കാരണമായത് എന്നാണ് വിലയിരുത്തൽ. ഇന്ന് രാവിലെ ഉത്ഘാടന ചടങ്ങ് നടക്കാനിരിക്കവേയാണ് പെട്ടെന്ന് റിസോര്‍ട്ടിന്റെ മേല്‍ക്കൂര തകര്‍ന്ന് വീണത്.ഉത്ഘാടക പ്രസംഗം നടക്കവേയാണെങ്കില്‍ അപകടത്തിന്റെ വ്യാപ്തി ഇതിലേറെ വരുമായിരുന്നു.
പഠന ക്യാമ്പിലെ അപകടം എട്ട് പോലീസ് കാർക്ക് സാരമായ പരിക്ക്
കണ്ണൂർ: ജില്ല്ലയിലെ പോലീസ്്കാർക്ക് വേണ്ടി സംഘടിപ്പിച്ച പഠന ക്യാമ്പിന്റെ മേൽകൂര തകർന്ന് വീണ് നാൽപ്പ്പതോ പോലീസുകാർക്ക് പരിക്കേറ്റു. ഇതിൽ എട്ട് പേർക്ക് സാരമായ പരിക്കാണ് സംഭവിച്ചി്ചിരിക്കുന്നത്. തോട്ടടയിലെ ഒരു സ്വകാര ഹോട്ടലിലെ കോൺഫറൻസ് ഹാളിന്റെ കോൺക്രീറ്റ് ബീമുൾപ്പടെയുള്ള മേൽക്കൂരയാണ് പരിപാടികൾക്കിടെ തകർന്ന് വീണത്.
പരിക്കേറ്റ മുഴുവൻ പേരെയും ഉടനെ തന്നെ കണ്ണൂർ ധനലക്ഷ്മി , ആശിർവാദ് ആശുപത്രികളിൽ പ്രവേശിപ്പിച്ചു. പരിക്കേറ്റവരിൽ ആരുടെയും നില ഗുരുതരമല്ലെന്ന് ആശുപത്രി വൃത്തങ്ങൾ അറിയിച്ചു.
കാസർകോട് മഞ്ചേശ്വരത്ത് ലീഗ്-എസ്‌ഡിപിഐ സംഘർഷം;നിരവധിപേർക്ക് പരിക്ക്
കാസർകോഡ്:മഞ്ചേശ്വരം പോലീസ് സ്റ്റേഷന്‍ പരിധിയില്‍പെട്ട മച്ചംപാടിയില്‍ ലീഗ് – എസ് ഡി പി ഐ പ്രവര്‍ത്തകര്‍ തമ്മിൽ സംഘർഷം.നിരവധിപേർക്ക് പരിക്കേറ്റിട്ടുണ്ട്. മൂന്നോളം വീടുകള്‍ കല്ലെറിഞ്ഞ് തകര്‍ക്കുകയും ഒരു പിക്കപ്പ് വാന്‍ തകര്‍ക്കുകയും ചെയ്തിട്ടുണ്ട്.പരിക്കേറ്റ എസ് ഡി പി ഐ പ്രവര്‍ത്തകരെ കാസര്‍കോട് ജനറല്‍ ആശുപത്രിയിലും ലീഗ് പ്രവര്‍ത്തകരെ കുമ്ബള സഹകരണ ആശുപത്രിയിലും പ്രവേശിപ്പിച്ചു.ഗുരുതരമായി പരിക്കേറ്റ ഒരു എസ് ഡി പി ഐ പ്രവര്‍ത്തകനെ മംഗൂരു ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മച്ചംപാടി ജലാലിയ നഗറിലെ അബ്ദുര്‍ റഹ് മാന്റെ മകനും വികലാംഗനുമായ ജബ്ബാറിനെ(33)യാണ് മംഗളൂരു ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഇരുമ്പ് വടികൊണ്ടുള്ള അടിയേറ്റാണ് പരിക്ക്.
മണ്ഡലകാല ഒരുക്കങ്ങൾ വിലയിരുത്താൻ മുഖ്യമന്ത്രി ശബരിമലയിലേക്ക്
തിരുവനന്തപുരം:മണ്ഡലകാലത്ത് ദർശനത്തിനെത്തുന്ന തീർത്ഥാടകർക്കായുള്ള ഒരുക്കങ്ങൾ വിലയിരുത്താൻ മുഖ്യമന്ത്രി പിണറായി വിജയൻ ശബരിമലയിലേക്ക്.മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ അവലോകനയോഗവും ശബരിമലയില്‍ നടക്കും. ഹൈക്കോടതി നിയോഗിച്ച ശബരിമല ഉന്നതാധികാര സമിതി അധ്യക്ഷന്‍ ജസ്റ്റിസ് സിരിഗജന്റെ നേതൃത്വത്തില്‍ അവലോകനയോഗം നാളെ രാവിലെയാണ് ചേരുക.നിലയ്ക്കല്‍, പമ്ബ എന്നിവിടങ്ങളില്‍ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ യുദ്ധകാലാടിസ്ഥാനത്തില്‍ പൂര്‍ത്തിയാക്കണമെന്ന് ടാറ്റ പ്രോജക്‌ട്‌സിന് മുഖ്യമന്ത്രി കര്‍ശന നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും നാളെ പമ്ബ സന്ദര്‍ശിക്കും. ഒരുക്കങ്ങള്‍ വിലയിരുത്തുകയാണ് ലക്ഷ്യം.
കണ്ണൂർ വിമാനത്താവളത്തിന്റെ ഉൽഘാടനം അന്താരാഷ്ട്ര നിലവാരത്തിൽ നടത്തും
മട്ടന്നൂർ:കണ്ണൂർ വിമാനത്താവളത്തിന്റെ ഉൽഘാടനം അന്താരാഷ്ട്ര നിലവാരത്തിൽ നടത്തും.ഉദ്ഘാടനത്തിനായി അധികൃതരും കണ്ണൂരും സജ്ജമായി കഴിഞ്ഞു.ഇതിനായുള്ള നീക്കങ്ങള്‍ മട്ടന്നൂരില്‍ ആരംഭിച്ചു കഴിഞ്ഞു. മുഖ്യമന്ത്രിയും വ്യോമയാന മന്ത്രിയും ചേര്‍ന്ന് അബുദാബിയിലേക്കുള്ള എയര്‍ ഇന്ത്യ വിമാനം ഫ്‌ലാഗ് ഓഫ് ചെയ്തായിരിക്കും ഉദ്ഘാടനം. എയര്‍പോര്‍ട്ടിനുള്ളില്‍ തന്നെയാണ് ഉദ്ഘാടന വേദിയും സദസും സജ്ജീകരിക്കുക.ഒരു ലക്ഷം പൊതുജനങ്ങള്‍ ഉദ്ഘാടനത്തിന് എത്തുമെന്നാണ് അധികൃതരുടെ വിലയിരുത്തല്‍. ഇവര്‍ക്കായി പ്രത്യേക പാസും ഏര്‍പ്പെടുത്തിയിട്ടുണ്ട്. ഉദ്ഘാടന ദിവസം മട്ടന്നൂര്‍ ടൗണിലും മറ്റും ഗതാഗത നിയന്ത്രണവുമുണ്ടാകും. വിളംബര ജാഥയടക്കം പരമാവധി പൊതുജനങ്ങളെ പങ്കെടുപ്പിച്ച് ഉദ്ഘാടനം ആഘോഷമാക്കാനാണ് ജനപ്രതിനിധികളുടെയും സംഘാടക സമിതിയുടെയും തീരുമാനം.ആദ്യദിവസം പുറപ്പെടുന്ന വിമാനം കണ്ണൂരില്‍ നിന്ന് അബുദബിയിലേക്കും തിരിച്ചും പറന്നിറങ്ങും. റിയാദിലേക്കും അന്ന് വിമാനമുണ്ടാകും. ഇതിലേക്കുള്ള ടിക്കറ്റ് ബുക്കിംഗ് ഇന്നാരംഭിക്കുമെന്നാണ് ലഭിക്കുന്ന വിവരം.ആദ്യ ദിവസം തന്നെ വാണിജ്യാടിസ്ഥാനത്തിലുള്ള സര്‍വ്വീസ് തുടക്കവും ഉദ്ഘാടനവും ചേര്‍ന്ന് വരുന്നതിനാല്‍ പിഴവില്ലാത്ത ഒരുക്കങ്ങളാണ് നടക്കുന്നത്.
കേന്ദ്രമന്ത്രി അനന്ത്കുമാർ അന്തരിച്ചു
ബംഗളൂരു:കേന്ദ്ര പാര്‍ലിമെന്ററികാര്യ മന്ത്രി അനന്ത്കുമാര്‍ (59) അന്തരിച്ചു. അര്‍ബുദ രോഗ ബാധയെ തുടര്‍ന്ന് ബംഗളൂരു ബസവനഗുഡിയിലെ ശ്രീ ശങ്കരാചാര്യ ക്യാന്‍സര്‍ സെന്ററില്‍ ചികിത്സയിലായിരുന്നു. ഇന്ന് പുലര്‍ച്ചെ 1.40ഓടെയായിരുന്നു അന്ത്യം.ലണ്ടനില്‍ വിദഗ്ധ ചികിത്സക്ക് ശേഷം കഴിഞ്ഞ മാസം 20നാണ് അദ്ദേഹം ബംഗളൂരുവില്‍ തിരിച്ചെത്തിയത്. പാര്‍ലിമെന്ററികാര്യത്തിന് പുറമെ രാസവള വകുപ്പിന്റെ ചുമതലയും അനന്ത്കുമാര്‍ വഹിച്ചിരുന്നു. എബിവിപിയിലൂടെ രാഷ്ട്രീയത്തില്‍ പ്രവേശിച്ച അദ്ദേഹം പിന്നീട് ബിജെപിയില്‍ സജീവമായി.1996 മുതല്‍ ലോക്‌സഭയില്‍ തെക്കന്‍ ബംഗളൂരു മണ്ഡലത്തെ പ്രതിനിധീകരിച്ചുവരുന്നു. തുടര്‍ച്ചയായി ആറ് തവണയാണ് അദ്ദേഹം തിരഞ്ഞെടുക്കപ്പെട്ടത്. അടല്‍ ബിഹാരി വാജ്പയ് മന്ത്രിസഭയില്‍ സിവില്‍ ഏവിഷേയന്‍ മന്ത്രിയായി പ്രവര്‍ത്തിച്ചു. ബിജെപി കര്‍ണാടക സംസ്ഥാന പ്രസിഡന്റ്, ദേശീയ ജനറല്‍ സെക്രട്ടറി, എബിവിപി ദേശീയ പ്രസിഡന്റ്, ഭാരതീയ ജനതാ യുവമോര്‍ച്ച സംസ്ഥാന പ്രസിഡന്റ് തുടങ്ങിയ പദവികള്‍ വഹിച്ചിട്ടുണ്ട്.