പഞ്ചാബ്:കന്യാസ്ത്രീയെ പീഡിപ്പിച്ച കേസിൽ അറസ്റ്റിലായ ബിഷപ്പ് ഫ്രാങ്കോയ്ക്കെതിരെ മൊഴി നൽകിയ വൈദികനെ മരിച നിലയിൽ കണ്ടെത്തി.ജലന്ധർ രൂപതയിലെ വൈദികനും ചേർത്തല പള്ളിപ്പുറം സ്വദേശിയുമായ ഫാ.കുര്യാക്കോസ് കാട്ടുതറയെയാണ്(62) ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തിയത്.പഞ്ചാബിലെ ഹോഷിയാർപൂർ ജില്ലയിലെ ദസൂഹയിലുള്ള പള്ളിമുറിയിൽ തിങ്കളാഴ്ച രാവിലെയാണ് വൈദികനെ മരിച്ച നിലയിൽ കണ്ടത്.വൈദികന്റെ ശരീരത്തിൽ സാരമായ പരിക്കുകളോ മുറിവുകളോ ഇല്ലായിരുന്നെന്നും എന്നാൽ കിടന്നിരുന്ന മുറിയിലെ സാധനങ്ങൾ വാരിവലിച്ചിട്ട നിലയിലായിരുന്നെന്നും നിലത്ത് ഛർദിൽ ഉണ്ടായിരുന്നതായും ഡെപ്യുട്ടി സൂപ്രണ്ട് എ.ആർ ശർമ്മ പറഞ്ഞു.രണ്ടാഴ്ച മുൻപാണ് അദ്ദേഹത്തെ ദസൂഹയിലെ പള്ളിയിലേക്ക് മാറ്റിയത്.പള്ളിയോട് ചേർന്നുള്ള മുറിയിൽ തന്നെയാണ് അദ്ദേഹത്തിന്റെ താമസം.ഞായറഴ്ച ഉച്ചഭക്ഷണത്തിനു ശേഷം മുറിയിലേക്ക് പോയ അദ്ദേഹം പിന്നീട് പുറത്തേക്ക് വന്നിരുന്നില്ല.എന്നാൽ മരണത്തിൽ അസ്വാഭാവികത ഇല്ലെന്നും ഹൃദയസ്തംഭനമാണ് മരണകരണമെന്നുമാണ് ജലന്ധർ രൂപതയുടെ വിശദീകരണം.അതേസമയം മരണത്തിൽ ദുരൂഹത ഉണ്ടെന്ന് ആരോപിച്ച് വൈദികന്റെ ബന്ധുക്കളും ഒരുവിഭാഗം വൈദികരും രംഗത്തെത്തി.ബിഷപ്പിനെതിരെ സാക്ഷി പറഞ്ഞത് മുതൽ തന്റെ സുരക്ഷയെ കുറിച്ച ഫാ.കുര്യാക്കോസിന് ആശങ്കയുണ്ടായിരുന്നതായി ബന്ധുക്കൾ പറഞ്ഞു. അദ്ദേഹത്തിന്റെ ജീവന് ഭീഷണി ഉണ്ടായിരുന്നതായും കൊലപാതകമാണെന്ന് സംശയമുള്ളതായും കാണിച്ച് വൈദികന്റെ സഹോദരൻ ജോസ് കുര്യൻ മുഖ്യമന്ത്രിക്കും ആലപ്പുഴ ജില്ലാ പോലീസ് മേധാവിക്കും പരാതി നൽകിയിട്ടുണ്ട്.
സംസ്ഥാനത്ത് കോഴിയിറച്ചി വില റെക്കോർഡിലേക്ക്; പത്തു ദിവസത്തിനുള്ളിൽ 45 രൂപയുടെ വർദ്ധനവ്
തിരുവനന്തപുരം:സംസ്ഥാനത്ത് കോഴിയിറച്ചി വില റെക്കോർഡിലേക്ക് കടക്കുന്നു.ഒരു കിലോ കോഴിക്ക് 140 രൂപയാണ് ഇന്നത്തെ വില.അന്യസംസ്ഥാനങ്ങളിൽ നിന്നുള്ള കോഴികളുടെ വരവ് കുറഞ്ഞതാണ് വില വർധിക്കാൻ കാരണമെന്നാണ് വ്യാപാരികൾ പറയുന്നത്.പത്തു ദിവസം മുൻപ് വരെ 95 രൂപയായിരുന്നു ഒരുകിലോ കോഴിയുടെ വില.എന്നാൽ ദിവസങ്ങൾക്കകം കൂടിയത് 45 രൂപയും.ഒരു കിലോ കോഴിയിറച്ചി ലഭിക്കണമെങ്കിൽ ഇപ്പോൾ 230 രൂപ നൽകണം. ഇതാദ്യമായാണ് സംസ്ഥാനത്ത് കോഴിവില ഇത്രയും കൂടുന്നത്.രണ്ടരവർഷം മുൻപ് പരമാവധി 130 രൂപയിലെത്തിയിരുന്നു.പ്രളയകാലത്ത് സംസ്ഥാനത്ത് ആവശ്യക്കാർ കുറഞ്ഞതോടെ കേരളത്തിലും തമിഴ്‌നാട്ടിലും കോഴിവളർത്തൽ ഗണ്യമായി കുറഞ്ഞു.അതിർത്തി കടന്നുള്ള കോഴിവരവും കുറഞ്ഞതോടെയാണ് ചിക്കൻ വില റെക്കോർഡിലെത്തിയത്.ജിഎസ്ടി നിലവിൽ വന്നപ്പോൾ സർക്കാർ ഇടപെട്ടാണ് കോഴിവില നിയന്ത്രിച്ചത്.എന്നാൽ തുടർന്നും വിപണിയിൽ വിലനിയന്ത്രണം ഉറപ്പാക്കുമെന്ന സർക്കാർ വാഗ്ദാനം നടപ്പായില്ലെന്ന് കച്ചവടക്കാർ പറയുന്നു.ആഭ്യന്തര ഉൽപ്പാദനത്തിന് സർക്കാർ പ്രോത്സാഹനം നൽകിയില്ലെങ്കിൽ കോഴിവില ഇനിയും കൂടുമെന്ന് കച്ചവടക്കാർ പറയുന്നു.
ശബരിമല വിഷയവുമായി ബന്ധപ്പെട്ട് ഇന്ന് തിരുവനന്തപുരത്ത് തിരുവിതാംകൂർ ദേവസ്വം ബോർഡ് യോഗം
തിരുവനന്തപുരം:ശബരിമല സ്ത്രീപ്രവേശനവുമായി ബന്ധപ്പെട്ട് ഇന്ന് തിരുവനന്തപുരത്ത് തിരുവിതാംകൂർ ദേവസ്വം ബോർഡ് യോഗം ചേരും.ശബരിമലയിലെ ആചാരവും വിശ്വാസികളുടെ താത്പര്യവും സംരക്ഷിക്കാന്‍ സ്വീകരിക്കേണ്ട തുടര്‍നടപടികള്‍ക്ക് യോഗം രൂപം നല്‍കും.സുപ്രീം കോടതി വിധിയില്‍ ദേവസ്വം ബോര്‍ഡ് ഇതുവരെ വ്യക്തമായ ഒരു നടപടിയും സ്വീകരിച്ചിട്ടില്ല. ആദ്യം പുനപരിശോധനാ ഹര്‍ജി നല്‍കുമെന്ന് പറഞ്ഞ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് മുഖ്യമന്ത്രിയുടെ പിന്തുണയില്ലാത്തതിനെ തുടര്‍ന്ന് നിലപാട് മാറ്റിയിരുന്നു. തുലാമാസ പൂജാദിവസങ്ങളില്‍ പ്രതിഷേധം കടുത്തപ്പോള്‍ സാഹചര്യം വ്യക്തമാക്കി സുപ്രീംകോടതിയില്‍ റിപ്പോര്‍ട്ട് നല്‍കുമെന്നും പറഞ്ഞിരുന്നു. എന്നാല്‍ അനുകൂല വിധി പ്രതീക്ഷിക്കരുതെന്ന് നിയമ വിദഗ്ദ്ധര്‍ പറഞ്ഞതോടെ വീണ്ടും നിലപാട് മാറ്റി. ഈ സാഹചര്യത്തിലാണ് വീണ്ടും ഇന്ന് യോഗം ചേരുന്നത്.യുവതീപ്രവേശന വിധിവന്ന് മൂന്നാഴ്ച്ച പിന്നിട്ടിട്ടും പ്രവേശനത്തെ ചൊല്ലിയുള്ള പ്രതിഷേധങ്ങള്‍ അടങ്ങിയിട്ടില്ല. കനത്ത പോലീസ് സുരക്ഷയില്‍ തുലാമാസ പൂജകള്‍ക്ക് ശേഷം ശബരിമല നട ഇന്നലെ രാത്രിയോടെ അടച്ചിരുന്നു.എന്നാൽ മണ്ഡലകാലം ആരംഭിക്കാൻ ഇനി വെറും 24 ദിവസം മാത്രം ബാക്കി നിൽക്കെ ഇന്ന് ചേരുന്ന യോഗം നിർണായകമാണ്.
രഹ്ന ഫാത്തിമയെ ബിഎസ്എൻഎൽ സ്ഥലം മാറ്റി
കൊച്ചി:ശബരിമല കയറാനെത്തിയ ആക്ടിവിസ്റ്റ് രഹ്ന ഫാത്തിമയെ ബിഎസ്എൻഎൽ സ്ഥലം മാറ്റി.സമൂഹമാധ്യമങ്ങൾ വഴി മതവികാരം വ്രണപ്പെടുത്തുന്ന തരത്തിലുള്ള പോസ്റ്റിട്ടതിന്റെ പേരിൽ രഹ്ന ഫാത്തിമയ്‌ക്കെതിരെ പോലീസ് കേസെടുത്തിരുന്നു.ശബരിമയിൽ എത്തിയതോടെ രഹ്‌നയ്‌ക്കെതിരെ പ്രതിഷേധവും ശക്തമായിരുന്നു.നിലവിലെ സാഹചര്യങ്ങൾ പരിഗണിച്ചാണ് രഹ്നായ്ക്കെതിരെ ബിഎസ്എൻഎൽ സ്ഥലംമാറ്റ നടപടി സ്വീകരിച്ചത്. ബോട്ടുജെട്ടി ഡിവിഷനിലേക്കാണ് രഹ്നയെ സ്ഥലം മാറ്റിയത്.അതേസമയം ശബരിമല ദര്‍ശനത്തിന് പിന്നാലെ സ്ഥലം മാറ്റ ഉത്തരവ് കിട്ടിയത് അയ്യപ്പ സ്വാമിയുടെ അനുഗ്രഹം മൂലമാണെന്ന് രഹന ഫാത്തിമ പ്രതികരിച്ചു.’5 വര്‍ഷം മുന്‍പ് വീടിനടുത്തേക്ക് ഞാന്‍ ട്രാന്‍സ്ഫര്‍ റിക്വസ്റ്റ് കൊടുത്തിരുന്നു ശബരിമല കയറിയതിനു ശേഷമാണ് അത് പെട്ടന്ന് ഓഡര്‍ ആയത്. എല്ലാം അയ്യപ്പസ്വാമിയുടെ അനുഗ്രഹം.ട്രാഫിക് ബ്ലോക്കുകള്‍ക്ക് ഇടയിലൂടെ 6 കിലോമീറ്റര്‍ വണ്ടി ഓടിച്ചു 45 മിനിറ്റ് കൊണ്ട് ഓഫീസില്‍ എത്തിയിരുന്ന എനിക്കിപ്പോള്‍ ജോലിക്ക് 2മിനിറ്റു കൊണ്ട് നടന്നെത്താം. സ്വാമിയേ എനിക്ക് ട്രാന്‍സ്ഫര്‍ തരാന്‍ മുന്‍കൈ എടുത്ത ഉദ്യോഗസ്ഥര്‍ക്ക് നല്ലതുമാത്രം വരുത്തണെ’ എന്നും രഹ്ന ഫേസ്ബുക് പോസ്റ്റിൽ കുറിച്ചു.
മലകയറാൻ വീണ്ടും കോട്ടയം സ്വദേശിനിയായ യുവതി എത്തി;പ്രതിഷേധത്തെ തുടർന്ന് മടങ്ങി
പത്തനംതിട്ട:മലകയറാൻ എത്തിയ കോട്ടയം സ്വദേശിനിയായ യുവതി പ്രതിഷേധത്തെ തുടർന്ന് മടങ്ങി.കോട്ടയം കറുകച്ചാൽ സ്വദേശിനിയായ ബിന്ദു എന്ന യുവതി ഇന്ന് രാവിലെയാണ് മലകയറാൻ സംരക്ഷണം ആവശ്യപ്പെട്ട് എരുമേലി സ്റ്റേഷനിലെത്തിയത്. എരുമേലിയില്‍നിന്നാണ് ബിന്ദു ഇന്നു രാവിലെ ശബരിമലയിലേക്ക് തിരിച്ചത്. കെഎസ്‌ആര്‍ടിസി ബസിലായിരുന്നു ഇവര്‍ സഞ്ചരിച്ചിരുന്നത്. ഇവര്‍ ബസില്‍ ഉണ്ടെന്നറിഞ്ഞ് തുലാപ്പള്ളിയില്‍ വച്ച് ഒരുസംഘം ബസ് തടഞ്ഞു. തുടര്‍ന്ന് ബസില്‍നിന്നിറങ്ങിയ ബിന്ദു പോലീസ് വാഹനത്തില്‍ കയറി എരുമേലി പോലീസ് സ്റ്റേഷനിൽ എത്തുകയായിരുന്നു.എന്നാൽ ഇരുമുടിക്കെട്ടില്ലാതെ ശബരിമല കയറാനെത്തിയ യുവതിക്ക് സുരക്ഷാ നൽകാനാകില്ലെന്ന് പോലീസ് അറിയിച്ചു.തുടർന്ന് തിരിച്ചുപോകാൻ ബിന്ദു തയ്യാറാകുകയായിരുന്നു.ആന്ധ്രാ സ്വദേശികളായ മറ്റു നാല് യുവതികളെക്കൂടി നീലിമലയില്‍വെച്ച് പ്രതിഷേധക്കാര്‍ തിരിച്ചയച്ചു. ഭാഗ്യലക്ഷ്മി (47), ചിന്നമ്മ (51), മസ്താന (47), രമണ (47) എന്നിവരെയാണ് പ്രതിഷേധക്കാര്‍ തടഞ്ഞത്.
ഇന്ധന വിലവർദ്ധനവിൽ പ്രതിഷേധിച്ച് സംസ്ഥാനത്തെ സ്വകാര്യ ബസ്സുകൾ അനിശ്ചിതകാല സമരത്തിലേക്ക്;നവംബർ 15 ന് സൂചനാപണിമുടക്ക് നടത്തും
തിരുവനന്തപുരം:ഇന്ധന വിലവർദ്ധനവിൽ പ്രതിഷേധിച്ച് സംസ്ഥാനത്തെ സ്വകാര്യ ബസ്സുകൾ അനിശ്ചിതകാല സമരത്തിലേക്ക്.ഇതിനു മുന്നോടിയായി നവംബർ 15 ന് സൂചനാപണിമുടക്ക് നടത്താൻ ഡീസല്‍ വില 80 രൂപയ്ക്കും മേലെ ഉയര്‍ന്നതോടെയാണ് പണിമുടക്കിലേക്ക് തിരിയാന്‍ സ്വകാര്യ ബസ്സുടമകളുടെ സംഘടനകള്‍ തീരുമാനിച്ചത്. തിരുവനന്തപുരത്ത് നിലവിലെ ഡീസല്‍ വില 80.23 രൂപയാണ്.സംസ്ഥാനത്തെ എല്ലാ സ്വകാര്യ ബസ്സുടമകളും നവംബര്‍ 15ന് സര്‍വ്വീസ് നിര്‍ത്തി വെച്ച് സൂചനാ പണിമുടക്കിന്റെ ഭാഗമാകുമെന്ന് കേരളാ സ്റ്റേറ്റ് പ്രൈവറ്റ് ബസ് ഓപ്പറേറ്റേഴ്‌സ് ഫെഡറേഷന്‍ അറിയിക്കുന്നു. വിദ്യാര്‍ത്ഥികളുടെ കണ്‍സഷന്‍ നിരക്ക് വര്‍ധിപ്പിക്കുക, ഡീസലിന് സബ്‌സിഡി അനുവദിക്കുക, റോഡ് ടാക്‌സ് കുറയ്ക്കുക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ച് കൊണ്ടാണ് ബസ്സുടമകള്‍ സമരത്തിലേക്ക് നീങ്ങുന്നത്.പെട്രോളിനും ഡീസലിനുമുള്ള നികുതി കുറക്കാന്‍ ഡല്‍ഹി സര്‍ക്കാര്‍ തയ്യാറാകണം എന്നാവശ്യപ്പെട്ട് ഡല്‍ഹിയില്‍ ഇന്ന് പമ്പുടമകൾ സമരം നടത്തുകയാണ്.
ചിറ്റൂരിൽ യുവാവ് ഭാര്യയെയും മക്കളെയും വെട്ടിക്കൊലപ്പെടുത്തി
പാലക്കാട്:ചിറ്റൂരിൽ യുവാവ് ഭാര്യയെയും മക്കളെയും വെട്ടിക്കൊലപ്പെടുത്തി.ചിറ്റൂര്‍ സ്വദേശി മാണിക്യനാണ് ഭാര്യ കുമാരി, മക്കളായ മേഘ, മനോജ് എന്നിവരെ വെട്ടിക്കൊലപ്പെടുത്തിയ ശേഷം, പൊലീസ് സ്റ്റേഷനില്‍ കീഴടങ്ങിയത്.ഇന്നലെ രാത്രിയോടെ ഭാര്യയെയും മക്കളെയും വെട്ടിക്കൊലപ്പെടുത്തിയതായി ഇയാള്‍ പറഞ്ഞതായി പൊലീസ് വ്യക്തമാക്കി. കുടുംബവഴക്കിനെ തുടര്‍ന്നാണ് കൊലപാതകമെന്ന് പ്രഥമിക നിഗമനം.പോലീസ് അന്വേഷണം ആരംഭിച്ചു.
ഇന്ധന വില വർധന;ഡൽഹിയിൽ ഇന്ന് പെട്രോൾ പമ്പുകൾ അടച്ചിടും
ദില്ലി: ഇന്ധന നികുതിയില്‍ ദില്ലി സര്‍ക്കാര്‍ ഇളവ് നല്‍കാത്തതില്‍ പ്രതിഷേധിച്ച് ദില്ലിയില്‍ ഇന്ന് പമ്പുടമകളുടെ സമരം. രാജ്യതലസ്ഥാനത്തെ 400ഓളം പമ്പുകൾ ഇന്ന് പ്രവര്‍ത്തിക്കില്ല. തിങ്കളാഴ്ച രാവിലെ ആറ് മണി മുതല്‍ 23 മണിക്കൂറാണ് സമരം. പെട്രോള്‍ ഡീലേഴ്സ് അസോസിയേഷന്റെ നേതൃത്വത്തിലാണ് പ്രതിഷേധം.ധനമന്ത്രി അരുണ്‍ ജെയ്റ്റ്ലിയുടെ അഭ്യര്‍ത്ഥന പ്രകാരം രാജ്യത്തെ 13 സംസ്ഥാനങ്ങള്‍ പെട്രോളിയം ഉല്‍പ്പന്നങ്ങളുടെ നികുതിയില്‍ ഇളവ് നല്‍കിയിരുന്നു. ദില്ലി സര്‍ക്കാര്‍ ഇതിന് തയാറാകാത്തതിനെ തുടര്‍ന്നാണ് പമ്ബുടമകളുടെ പ്രതിഷേധം. സമീപ സംസ്ഥാനങ്ങളായ ഹരിയാനയിലു ഉത്തര്‍പ്രദേശിലും നികുതി കുറഞ്ഞതിനാല്‍ ഇന്ധനവിലയില്‍ വലിയ വ്യത്യാസമാണുള്ളത്. ഇതോടെ ദില്ലിയില്‍ വില്‍പ്പന കുറഞ്ഞെന്നും പമ്ബുടമകള്‍ ആരോപിക്കുന്നു.
തുലാമാസ പൂജകൾക്ക് ശേഷം ശബരിമല നട ഇന്നടയ്ക്കും;കൂടുതൽ യുവതികൾ എത്താനുള്ള സാധ്യത കണക്കിലെടുത്ത് സുരക്ഷ ശക്തമാക്കി
പത്തനംതിട്ട:തുലാമാസ പൂജകൾക്ക് ശേഷം ശബരിമല നട ഇന്നടയ്ക്കും.ഈ അവസരത്തിൽ കൂടുതൽ യുവതികളെത്താനുള്ള സാധ്യത കണക്കിലെടുത്ത് സുരക്ഷ ശക്തമാക്കി.നട അടയ്ക്കുന്ന ദിവസമായ തിങ്കളാഴ്ചയും യുവതികള്‍ മല കയറാന്‍ എത്താനുള്ള സാധ്യത മുന്നില്‍കണ്ട് പോലീസ് സുരക്ഷ ശക്തമാക്കിയിരിക്കുകയാണ്. ശബരിമലയില്‍ തിങ്കളാഴ്ച വരെ നിരോധനാജ്ഞ പ്രഖ്യാപിച്ചിട്ടുണ്ട്. യുവതികള്‍ എത്തുന്നത് തടയുന്നതിനായി സന്നിധാനത്തടക്കം പ്രതിഷേധക്കാര്‍ തമ്പടിച്ചിരിക്കുകയാണ്. സുപ്രീം കോടതിയില്‍ നിന്നും അനുകൂല വിധിയുണ്ടായെങ്കിലും 50 വയസില്‍ താഴെയുള്ള സ്ത്രീകള്‍ക്ക് ശബരിമലയില്‍ ഇതുവരെ ദര്‍ശനം സാധ്യമായില്ല. നാലുദിവസത്തിനിടെ 10 സ്ത്രീകളാണ് സന്നിധാനത്തേയ്ക്കെത്താന്‍ മുന്നോട്ട് വന്നെതെങ്കിലും സമരക്കാരുടെ പ്രതിഷേധം കാരണം ആർക്കും ദർശനം നടത്താൻ ആയിട്ടില്ല.പ്രതിഷേധങ്ങള്‍ക്കിടയിലും വന്‍ ഭക്തജനത്തിരക്കാണ് ഇക്കുറിയും ശബരിമലയില്‍ അനുഭവപ്പെട്ടത്. അതേസമയം പൂജാ അവധികള്‍ക്ക് ശേഷം സുപ്രീം കോടതി ഇന്ന് തുറക്കുമ്പോൾ ശബരിമല വിധി പുന: പരിശോധിക്കണമെന്നാവശ്യപ്പെട്ട് ഇരുപതോളം ഹര്‍ജികളാണ് കോടതിക്ക് മുന്നിലുള്ളത്.സുപ്രീംകോടതി വിധിക്കെതിരെ അയ്യപ്പസേവാസംഘം റിവ്യൂ ഹര്‍ജി നല്‍കുമെന്ന് അറിയിച്ചിരുന്നു. അതേസമയം ശബരിമലയില്‍ അന്യമതസ്ഥര്‍ കയറുന്നത് തടയണമെന്നാവശ്യപ്പെട്ട് അയ്യപ്പ പ്രചാരസഭ കോടതിയെ സമീപിക്കുമെന്ന് റിപ്പോര്‍ട്ടുകളുണ്ട്.
ആന്ധ്രാ സ്വദേശിനികളായ യുവതികൾ ശബരിമലയിലേക്ക്;പമ്പയിൽ വീണ്ടും പ്രതിഷേധം ശക്തമാകുന്നു
പമ്പ:ആന്ധ്രാസ്വദേശിനികളായ രണ്ടു യുവതികൾ കൂടി ശബരിമലയിലേക്ക് പോകാനായി എത്തിയതിനെ തുടർന്ന് പമ്പയിൽ വീണ്ടും പ്രതിഷധം ശക്തമാകുന്നു.ആന്ധ്രാ സ്വദേശികളായ വാസന്തിയും ആദിശേഷിയുമാണ് ഇന്ന് ശബരിമലയില്‍ എത്തിയിരിക്കുന്നത്. ഇവര്‍ക്ക് 50 വയസില്‍ താഴെയാണ് പ്രായം. രാവിലെ 10 മണിയോടെയാണ് ഒരു പുരുഷനൊപ്പം ഇവർ പമ്പയിലെത്തിയത്.കാനനപാതയിലൂടെ ശബരിമലയിലേക്ക് പോകാന്‍ അവര്‍ ശ്രമിച്ചതോടെ ഭക്തര്‍ പ്രതിഷേധവുമായി രംഗത്തെത്തി. ഇവരുടെ പ്രായം പരിശോധിക്കണമെന്നായിരുന്നു ആവശ്യം. തുടര്‍ന്ന് പൊലീസെത്തി സ്ത്രീകളെ ഗാര്‍ഡ് റൂമിലേക്ക് കൊണ്ടുപോയി.തിരിച്ചറിയല്‍ രേഖകള്‍ പരിശോധിച്ചപ്പോള്‍ സ്ത്രീകള്‍ക്ക് 45 വയസ് മാത്രമെയുള്ളൂവെന്ന് കണ്ടെത്തി. തുടര്‍ന്ന് അവരോട് മടങ്ങിപ്പോകാന്‍ നിര്‍ദ്ദേശിക്കുകയായിരുന്നു.