ബസ് ചാർജ് വർധിപ്പിക്കണമെന്നാവശ്യപ്പെട്ട് നവംബർ ഒന്ന് മുതൽ സ്വകാര്യ ബസ് സമരം

keralanews private bus strike from november 1st demanding charge hike

തിരുവനന്തപുരം:ബസ് ചാർജ് വർധിപ്പിക്കണമെന്നാവശ്യപ്പെട്ട് നവംബർ ഒന്ന് മുതൽ സംസ്ഥാനത്ത് സ്വകാര്യ ബസ് സമരം.മിനിമം ചാർജ് പത്തു രൂപയാക്കണമെന്നാണ് ബസുടമകളുടെ ആവശ്യം.ഡീസല്‍ വിലവര്‍ധനവിനെ തുടര്‍ന്നാണ് ചാര്‍ജ് വര്‍ദ്ധനവ് വീണ്ടും ആവശ്യപ്പെടുന്നത്. ബസ്സ് ഓര്‍ണേഴ്‌സ് കോര്‍ഡിനേഷന്‍ കമ്മറ്റിയാണ് സമരം പ്രഖ്യാപിച്ചത്. ഡീസല്‍ വിലയില്‍ കുറവ് വരുത്തില്ലെന്ന് മുഖ്യമന്ത്രിയും ഗതാഗതമന്ത്രിയും പ്രതികരിച്ചിരുന്നു. മിനിമം ചാർജ് എട്ടുരൂപയിൽ നിന്നും പത്തു രൂപയാക്കണം,മിനിമം ചാർജിൽ സഞ്ചരിക്കാവുന്ന ദൂരം അഞ്ചു കിലോമീറ്ററിൽ നിന്നും 2.5 കിലോമീറ്ററാക്കണം, വിദ്യാർത്ഥികളുടെ മിനിമം ചാർജ് അഞ്ചു രൂപയാക്കുക എന്നിവയാണ് കമ്മിറ്റിയുടെ പ്രധാന ആവശ്യങ്ങൾ. ഈ ആവശ്യങ്ങൾ അംഗീകരിച്ചില്ലെങ്കിൽ ബസ്സുകളുടെ ഡീസൽ വിലയിൽ ഇളവ് നൽകണം.വാഹന നികുതിയിൽ നിന്നും സ്വകാര്യ ബസ്സുകളെ പൂർണ്ണമായും ഒഴിവാക്കണമെന്നും ഇവർ ആവശ്യപ്പെട്ടു.

ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിന്റെ റിമാൻഡ് കാലാവധി 14 ദിവസത്തേക്ക് കൂടി നീട്ടി

keralanews the remand period of franco mulakkal extended for 14days

കോട്ടയം:കന്യാസ്ത്രീയെ പീജിപ്പിച്ച കേസിൽ ജയിലിൽ കഴിയുന്ന മുൻ ജലന്ധർ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിന്റെ റിമാൻഡ് കാലാവധി 14 ദിവസത്തേക്ക് കൂടി നീട്ടി.ഈ മാസം ഇരുപതാം തീയതി വരെയാണ് റിമാൻഡ് കാലാവധി.റിമാന്‍ഡ് കാലാവധി അവസാനിച്ചതിനെ തുടര്‍ന്ന് ബിഷപ്പിനെ ഇന്ന് രാവിലെ കോടതിയില്‍ ഹാജരാക്കി.കേസ് പരിഗണിച്ച ജഡ്ജി എന്തെങ്കിലും പറയാനുണ്ടോയെന്ന് ചോദിച്ചെങ്കിലും പരാതിയില്ലെന്നായിരുന്നു ഫ്രാങ്കോയുടെ മറുപടി. പൊലീസ് കസ്‌റ്റഡി ആവശ്യപ്പെടാത്തതിനാല്‍ തന്നെ റിമാന്‍ഡ് കാലാവധി നീട്ടുന്നതായി മജിസ്ട്രേട്ട് അറിയിക്കുകയായിരുന്നു. തുടര്‍ന്ന് ഫ്രാങ്കോയെ ജയിലിലേക്ക് മടക്കിക്കൊണ്ടുപോയി.അതേസമയം, ബിഷപ്പ് തിങ്കളാഴ്ച ഹൈക്കോടതിയില്‍ വീണ്ടും ജാമ്യാപേക്ഷ നല്‍കും.

വടകരയിൽ ബിജെപി പ്രവർത്തകന്റെ വീടിനു നേരെ ബോംബേറ്

keralanews bomb attack against the house of b j p worker in vatakara

കോഴിക്കോട്:വടകരയിൽ ബിജെപി പ്രവർത്തകന്റെ വീടിനു നേരെ ബോംബേറ്.ചോളം വയല്‍ ശ്രീജേഷിന്റെ വീടിനുനേരെയാണ് ആക്രമണം ഉണ്ടായത്. ശനിയാഴ്ച പുലര്‍ച്ചെയായിരുന്നു സംഭവം. നിലവില്‍ സിപിഎം-ബിജെപി സംഘര്‍ഷം പ്രദേശത്ത് നിലനില്‍ക്കുന്നുണ്ട്. അതേസമയം കഴിഞ്ഞ ദിവസം വടകരയില്‍ സിപിഎം ലോക്കല്‍ കമ്മിറ്റി അംഗത്തിന്റെ വീടിനുനേരെ ബോംബാക്രമണമുണ്ടായിരുന്നു. വ്യാഴാഴ്ച പുലര്‍ച്ചെ കാനപ്പള്ളി ബാലന്റെ വീടിനുനേരെയാണ് ബോംബേറുണ്ടായത്. ആര്‍ക്കും പരുക്കേറ്റിട്ടില്ല.വടകരയില്‍ യുവമോര്‍ച്ച നേതാവിന്റെ വീടിനു നേരെയും പിന്നാലെ സിപിഎം പ്രാദേശിക നേതാവിന്റെ വീടിനു നേരെയും ആക്രമണം ഉണ്ടായിരുന്നു.

ഇടുക്കി അണക്കെട്ട് ഇന്ന് 11 മണിക്ക് തുറന്നുവിടും

keralanews idukki dam will open today at 11am

ഇടുക്കി: അതിതീവ്ര മഴ മുന്നറിയിപ്പിനെ തുടര്‍ന്ന് ജലനിരപ്പ് നിയന്ത്രിക്കുന്നതിനായി ഇടുക്കി ചെറുതോണി അണക്കെട്ട് ഇന്ന് രാവിലെ 11 മണിക്ക് തുറക്കും. ഒരു ഷട്ടറിലൂടെ സെക്കന്റില്‍ 50 ഘനമീറ്റര്‍ വെള്ളമൊഴുക്കി വിടാനാണ് തീരുമാനം. ഇടുക്കി അണക്കെട്ടിലേക്കുള്ള നീരൊഴുക്ക് വര്‍ദ്ധിച്ചതിനെ തുടര്‍ന്നാണ് വീണ്ടും ഡാം തുറക്കാന്‍ തീരുമാനമായത്. ചെറുതോണി അണക്കെട്ടിന്റെ മധ്യത്തിലെ ഷട്ടറാണ് തുറക്കുക.ഇന്നലെ നാല് മണിക്ക് ഷട്ടര്‍ തുറക്കാനായിരുന്നു കെഎസ്‌ഇബിയുടെ ആദ്യ തീരുമാനം. എന്നാല്‍ പകല്‍ മഴ മാറി നിന്നതോടെ തീരുമാനം മരവിപ്പിച്ചു. തിരുവനന്തപുരത്ത് ചേര്‍ന്ന കെഎസ്‌ഇബി ബോര്‍ഡ് യോഗത്തിലാണ് വീണ്ടും ഡാം തുറക്കാന്‍ തീരുമാനമായത്.അണക്കെട്ട് തുറക്കുന്ന സാഹചര്യത്തിൽ പെരിയാറിന്റെ തീരത്ത് താമസിക്കുന്നവർ ജാഗ്രത പാലിക്കണമെന്ന് അധികൃതർ നിർദേശം നൽകിയിട്ടുണ്ട്.ഉരുള്‍പൊട്ടലിനും മണ്ണിടിച്ചിലിനും സാധ്യതയുള്ളതിനാല്‍ ജില്ലയിലെ വിനോദ സഞ്ചാരകേന്ദ്രങ്ങളിലേക്ക് സഞ്ചാരികൾക്ക് നിരോധനം ഏർപ്പെടുത്തിയിരിക്കുകയാണ്. അതേസമയം ഇടുക്കി, പത്തനംതിട്ട, പാലക്കാട്, മലപ്പുറം, വയനാട് എന്നീ ജില്ലകളില്‍ ജാഗ്രതാ നിര്‍ദ്ദേശമായി ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു. ഇടുക്കിയിലും മലപ്പുറത്തും നാളെ റെഡ് അലേർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്.അറബിക്കടലില്‍ ഇന്നലെ രൂപം കൊണ്ട ന്യൂനമര്‍ദ്ദം ഇന്ന് രാത്രിയോടെ ചുഴലിക്കാറ്റായി മാറാൻ സാധ്യതയുണ്ട്.കടല്‍ പ്രക്ഷുബ്ധമാകാന്‍ സാധ്യതയുള്ളതിനാല്‍ മത്സ്യത്തൊഴിലാളികള്‍ കടലില്‍ പോകരുതെന്ന് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.

ശബരിമലയിലെ സ്ത്രീപ്രവേശനം;തന്ത്രി കുടുംബവുമായി സർക്കാർ ചർച്ച നടത്തും

keralanews sabarimala woman entry govt will hold discussion with thanthri family

തിരുവനന്തപുരം: ശബരിമലയില്‍ സ്ത്രീ പ്രവേശനവുമായി ബന്ധപ്പെട്ടു തന്ത്രി കുടുംബത്തെ സര്‍ക്കാര്‍ ചര്‍ച്ചയ്ക്ക് വിളിച്ചു. ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രനും തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്‍റ് എ.പത്മകുമാറും തന്ത്രിമാരുമായി ചര്‍ച്ച നടത്തും.കോടതി വിധി നടപ്പാക്കേണ്ട സര്‍ക്കാരിന്റെ സാഹചര്യം ബോധ്യപ്പെടുത്താനാണ് കൂടിക്കാഴ്ച. ദേവസ്വം ബോര്‍ഡ് പ്രതിനിധികളും ചര്‍ച്ചയില്‍ പങ്കെടുക്കും.തന്ത്രിമാരായ താഴമണ്‍ മഠത്തിലെ കണ്ഠരര് രാജീവര്, കണ്ഠരര് മോഹനര്, കണ്ഠരര് മഹേഷ് മോഹനര് എന്നിവരോടാണ് തിരുവനന്തപുരത്തേക്ക് ചര്‍ച്ചക്കെത്താന്‍ മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ നിര്‍ദ്ദേശിച്ചത്. സുപ്രീംകോടതിവിധി നടപ്പിലാക്കുന്നതിന് ശബരിമല ക്ഷേത്രവുമായി ബന്ധപ്പെട്ടവരുമായി ചര്‍ച്ച നടത്തി ആവശ്യമായ തീരുമാനങ്ങള്‍ എടുക്കണമെന്നും സര്‍ക്കാരിനോടു സിപിഎം ആവശ്യപ്പെട്ടിരുന്നു.

വയനാട്ടിൽ നാലംഗ കർഷക കുടുംബം ആത്മഹത്യ ചെയ്തു

keralanews four member of a family committed suicide in waynad

മാനന്തവാടി:തവിഞ്ഞാല്‍ പഞ്ചായത്തിലെ വെണ്‍മണി തിടങ്ങഴിയില്‍ നാലംഗ കുടുംബം ആത്മഹത്യ ചെയ്തു.തോപ്പില്‍ വിനോദ് ,ഭാര്യ മിനി, മക്കളായ അഭിനവ്, അനുശ്രീ എന്നിവരെയാണ് രാവിലെ വീടിനുള്ളിൽ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. സാമ്പത്തിക ബാധ്യതയാണ് മരണകാരണമെന്ന് സംശയിക്കുന്നു.ആറ് പശുക്കളുമായി ഫാം നടത്തുന്നയാളാണ് വിനോദ്. കര്‍ണാടകയില്‍ വാഴകൃഷിയും ഉണ്ട്. നാട്ടുകാര്‍ വിവരമറിയിച്ചതിനെ തുടര്‍ന്ന് തലപ്പുഴ പോലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു.

കണ്ണൂർ രാജ്യാന്തര വിമാനത്താവളം ഡിസംബർ 9 ന് ഉൽഘാടനം ചെയ്യും

keralanews kannur international airport will be inaugurated on december 9

മട്ടന്നൂർ:കണ്ണൂർ രാജ്യാന്തര വിമാനത്താവളം ഡിസംബർ 9 ന് ഉൽഘാടനം ചെയ്യും. വിമാനത്താവളം വാണിജ്യാടിസ്ഥാനത്തിൽ പ്രവർത്തനം ആരംഭിക്കുന്നതിനുള്ള ഡയറക്ടർ ജനറൽ ഓഫ് സിവിൽ ഏവിയേഷന്റെ ലൈസൻസ് ലഭിച്ചതിനു പിന്നാലെയാണ് ഉൽഘാടന തീയതി പ്രഖ്യാപിച്ചത്.ലൈസസ്‌ ലഭിച്ചതോടെ 3050 മീറ്റർ റൺവേ 4000 ആക്കാനുള്ള പ്രവർത്തികൾ ആരംഭിച്ചു.ഒരേസമയം 20 വിമാനങ്ങൾ നിർത്തിയിടാനുള്ള സൗകര്യമാണ് വിമാനത്താവളത്തിനുള്ളത്.വിമാന സർവീസ് ആരംഭിക്കുന്നതിനുള്ള എല്ലാ നടപടികളും പൂർത്തിയായതായി കിയാൽ അധികൃതർ അറിയിച്ചു.കണ്ണൂർ വിമാനത്താവളത്തിൽ നിന്നും  സർവീസ് നടത്താൻ 11 രാജ്യാന്തര കമ്പനികളും 6 ആഭ്യന്തര കമ്പനികളും തയ്യാറായിട്ടുണ്ട്. എമിറേറ്റ്സ്,ഇത്തിഹാദ്,ഫ്ലൈ ദുബായ്,എയർ അറേബ്യ,ഒമാൻ എയർ,ഖത്തർ ഐർവേസ്‌,ഗൾഫ് എയർ,സൗദി എയർവേയ്‌സ്,സിൽക്ക് എയർ,എയർ ഏഷ്യ,മലിൻഡോ എയർ എന്നീ രാജ്യാന്തര കമ്പനികളും ഇന്ത്യൻ വിമാന കമ്പനികളായ എയർ ഇന്ത്യ,എയർ ഇന്ത്യ എക്സ്പ്രസ്,ജെറ്റ് എയർവേയ്‌സ്,ഇൻഡിഗോ,സ്‌പൈസ് ജെറ്റ്,ഗോ എയർ എന്നിവയുമാണ് കണ്ണൂർ വിമാനത്താവളത്തിൽ നിന്നും സർവീസ് നടത്താൻ സമ്മതം അറിയിച്ചിട്ടുള്ളത്. വിമാനത്താവളത്തിന്റെ സുരക്ഷാ ചുമതല കഴിഞ്ഞ ദിവസം മുതൽ സിഐഎസ്എഫ് ഏറ്റെടുത്തിരുന്നു.ഇന്ന് മുതൽ ഈ മാസം പന്ത്രണ്ടാം തീയതി വരെ വിമാനത്താവളം കാണാൻ പൊതുജനങ്ങൾക്ക് അവസരമൊരുക്കിയിട്ടുണ്ട്.

കനത്ത മഴയ്ക്ക് സാധ്യത;ദേശീയ ദുരന്ത നിവാരണ സേനയുടെ അഞ്ചു ടീം കേരളത്തിലെത്തി

keralanews chance for heavy rain five national disaster management team reach kerala

തിരുവനന്തപുരം:കനത്ത മഴക്ക് സാധ്യത ഉണ്ടെന്ന മുന്നറിയിപ്പിന്റെ പശ്ചാത്തലത്തില്‍ ദേശീയ ദുരന്ത നിവാരണസേനയുടെ അഞ്ച് ടീം കേരളത്തിലെത്തിയതായി മുഖ്യമന്ത്രി പിണറായി വിജയന്‍ അറിയിച്ചു. വയനാട്, പാലക്കാട്,ഇടുക്കി,പത്തനംതിട്ട,കോഴിക്കോട് എന്നീ ജില്ലകളിലാണ് എന്‍ ഡി ആര്‍ എഫ് സംഘത്തെ വിന്ന്യസിക്കുന്നത്.നിലവില്‍ ദേശീയ ദുരന്ത നിവാരണ സേനയുടെ മൂന്ന് സംഘം കേരളത്തില്‍ തുടരുന്നുണ്ട്. ആവശ്യമെങ്കില്‍ കേരളത്തിലേക്ക് അയക്കാന്‍ പത്ത് ടീമിനെ കൂടി സജ്ജമാക്കാന്‍ ആവശ്യപ്പെട്ടിട്ടുണ്ടെന്നും പിണറായി വിജയന്‍ പറഞ്ഞു.

കണ്ണൂർ മെഡിക്കൽ കോളേജ് പ്രവേശനം; അന്വേഷണത്തിന് ഉത്തരവിട്ട് സുപ്രീം കോടതി

keralanews kannur medical college admission supreme court ordered for investigation

ദില്ലി: കണ്ണൂര്‍ മെഡിക്കല്‍ പ്രവേശനം സംബന്ധിച്ച വിഷയത്തില്‍ സുപ്രീംകോടതി അന്വേഷണത്തിന് ഉത്തരവിട്ടു. വിദ്യാര്‍ഥികളില്‍ നിന്ന് പ്രവേശനത്തിന് തലവരിപ്പണം വാങ്ങിയിട്ടുണ്ടോ എന്ന് പ്രവേശന മേല്‍നോട്ട സമിതി അന്വേഷിക്കണം.അന്വേഷണം സിബിഐയ്ക്ക് വിടണമെന്ന നിരീക്ഷണം കഴിഞ്ഞ തവണ സുപ്രീംകോടതി നടത്തിയിരുന്നു.എന്നാല്‍ പ്രവേശന മേല്‍നോട്ടസമിതി അന്വേഷണം നടത്തട്ടേയെന്നാണ് ജസ്റ്റിസ് അരുണ്‍ മിശ്ര, ജസ്റ്റിസ് വിനീത് ശരണ്‍ എന്നിവരടങ്ങിയ ബെഞ്ച് ഉത്തരവിട്ടിരിക്കുന്നത്. 2016- 2017 വര്‍ഷം കണ്ണൂര്‍ മെഡിക്കല്‍ കോളേജില്‍ നിന്ന് പുറത്താക്കപ്പെട്ട 150 വിദ്യാര്‍ഥികളില്‍ നിന്ന് തലവരിപണം വാങ്ങിയിട്ടുണ്ടോ വാങ്ങിയ തുക എത്രയാണ് അത് ഇരട്ടിയായി തിരികെ നല്‍കിയോ എന്നിങ്ങനെയുള്ള കാര്യങ്ങളാണ് പ്രവേശന മേല്‍നോട്ടസമിതി അന്വേഷിക്കേണ്ടത്. 2016-17 വര്‍ഷം പ്രവേശനം നേടിയ 150 വിദ്യാര്‍ഥികളെ പുറത്താക്കിയ സുപ്രീംകോടതി തന്നെ ഈ വിദ്യാര്‍ഥികളില്‍ നിന്ന് വാങ്ങിയ ഫീസ് കോളേജ് ഇരട്ടിയായി തിരിച്ചുനല്‍കണമെന്ന ഉത്തരവും പുറപ്പെടുവിച്ചിരുന്നു.വിദ്യാര്‍ഥികളില്‍ നിന്ന് വാങ്ങിയത് പത്ത് ലക്ഷം രൂപയാണെന്നും 20 ലക്ഷം രൂപ തിരികെ നല്‍കിയെന്നും കോളേജുകള്‍ അറിയിച്ചു. എന്നാല്‍ സംസ്ഥാനസര്‍ക്കാരിന്റെ മേല്‍നോട്ടസമിതി അറിയിച്ചത് വിദ്യാര്‍ഥികളില്‍ നിന്ന് 30ലക്ഷം മുതല്‍ 40 ലക്ഷം വരെ വാങ്ങിയിട്ടുണ്ട് എന്നായിരുന്നു.ഈ ആശയക്കുഴപ്പം സംബന്ധിച്ചാണ് ഇപ്പോള്‍ അന്വേഷണത്തിന് കോടതി ഉത്തരവിട്ടിരിക്കുന്നത്.

കാസർകോട്ട് കനത്ത മഴയും ചുഴലിക്കാറ്റും;വൻ നാശനഷ്ടം;മൊബൈൽ ടവറടക്കം നിലംപൊത്തി

keralanews heavy rain and storm in kasargod widespread damage mobile tower damaged

കാസർഗോഡ്:കാസർകോഡ് ഇന്ന് ഉച്ചയോടെയുണ്ടായ കനത്ത മഴയിലും ചുഴലിക്കാറ്റിലും വ്യാപക നാശനഷ്ടം.വ്യാഴാഴ്ച വൈകിട്ട് 3.15 മണിയോടെയാണ് കാസര്‍കോട് ജില്ലയിലെ പലയിടങ്ങളിലും ചുഴലിക്കാറ്റോടു കൂടിയ മഴയുണ്ടായത്. കനത്ത ഇടിമിന്നലും മഴയ്‌ക്കൊപ്പമുണ്ടായിരുന്നു.കാസര്‍കോട് പുതിയ ബസ് സ്റ്റാന്‍ഡ് മുന്‍വശത്തെ വന്‍കിട വ്യാപാര സ്ഥാപനത്തിന്റെ മേല്‍ക്കൂര പറന്നു പോയി.കെട്ടിടത്തിന്റെ മുകളില്‍ സ്ഥാപിച്ച മൊബൈല്‍ ടവറും പൂര്‍ണമായും തകര്‍ന്നു. ഈ കെട്ടിടത്തിന് തൊട്ടടുത്ത പ്രവർത്തിക്കുന്ന വസ്ത്രവ്യാപാര സ്ഥാപനത്തിനും ഷീറ്റ് വന്നു പതിച്ച നാശനഷ്ടമുണ്ടായി.ഇവിടെ സ്ഥലത്ത് നിര്‍ത്തിയിട്ടിരുന്ന മൂന്നോളം കാറുകള്‍ക്ക് ഭാഗികമായി കേടുപാട് സംഭവിച്ചു. കാസർകോഡ് പുതിയ ബസ്സ്റ്റാൻഡിന് സമീപം കോട്ടക്കണ്ണിയിൽ മരം വീണതിനെ തുടർന്ന് ഗതാഗതം സ്തംഭിച്ചു.ഫയർഫോഴ്‌സ് സ്ഥലത്തെത്തി മരം മുറിച്ചു നീക്കാനുള്ള ശ്രമം ആരംഭിച്ചു.