
കോഴിക്കോട്:ഒഞ്ചിയത്ത് സിപിഎം നേതാവിന്റെ വീടിനു നേരെ ബോംബേറ്.സിപിഐ എം ഒഞ്ചിയം ഏരിയാ കമ്മിറ്റിയംഗവും റിട്ട അധ്യാപകനുമായ പി പി ചന്ദ്രശേഖരന്‍റെ കെ ടി ബസാറിലെ രയരങ്ങോത്തെ വീടിനുനേരെയാണ് ഞായറാഴ്ച രാത്രി ഒന്‍പതോടെ ബോംബേറുണ്ടായത്.ഉഗ്രസ്‌ഫോടന ശേഷിയുള്ള ബോംബ് പൊട്ടിത്തെറിച്ച് വീടിന്‍റെ വരാന്തയിലെ തൂണ് തകര്‍ന്നു.ആർക്കും പരിക്കേറ്റിട്ടില്ല.അക്രമത്തിനു പിന്നിൽ ആർഎസ്എസ് ആണെന്ന് സിപിഎം ആരോപിച്ചു. സംഭവമറിഞ്ഞ് വടകര പൊലീസും ബോംബ് സ്‌ക്വാഡും സ്ഥലത്തെത്തി പരിശോധന നടത്തി. വടകരയില്‍ ഇന്ന് രാവിലെ മുതല്‍ ആര്‍എസ്‌എസ് ഹര്‍ത്താല്‍ ആഹ്വാനം ചെയ്തിരിക്കുകയാണ്.








