പത്തനംതിട്ട:ശബരിമല സ്ത്രീ പ്രവേശന വിധിയുമായി ബന്ധപ്പെട്ട് നടക്കുന്ന പ്രതിഷേധങ്ങള്‍ക്കിടെ മുഖ്യമന്ത്രി പിണറായി വിജയനെതിരെ ജാതി അധിഷേപം നടത്തിയ സ്ത്രീക്കെതിരെ പൊലീസ് കേസെടുത്തു. ചെറുകോല്‍ സ്വദേശിനി മണിയമ്മ എന്ന സ്ത്രീക്കെതിരെയാണ് കേസ്. ആറന്മുള പൊലീസാണ് കേസ്സെടുത്തത്. എസ്‌എന്‍ഡിപി യോഗം ഭാരവാഹിയായ വി. സുനില്‍ കുമാര്‍ എന്നയാള്‍ നല്‍കിയ പരാതിയിലാണ് കേസ് എടുത്തത്. ബിജെപിയുടെ നേതൃത്വത്തില്‍ നടക്കുന്ന പ്രതിഷേധ പരിപാടിക്കിടെ മുഖ്യമന്ത്രിയെ ജാതി കൂട്ടി അസഭ്യം പറയുന്ന വീഡിയോ സാമൂഹ്യമാധ്യമങ്ങളില്‍ പ്രചരിച്ചിരുന്നു. ശബരിമല സ്ത്രീപ്രവേശന വിധിയോട് എങ്ങനെ പ്രതികരിക്കുന്നുവെന്ന ചോദ്യത്തിനായിരുന്നു സ്ത്രീയുടെ അധിക്ഷേപ മറുപടി. ‘ഇതിന് മുമ്ബുള്ള കാര്യങ്ങള്‍ക്കൊക്കെ പിണറായി എന്തോ ചെയ്തു? ആ ചോ**** മോന്റെ മോന്തയടിച്ച് പറിക്കണം’ എന്നായിരുന്നു സ്ത്രീയുടെ മറുപടി.സംഭവത്തില്‍ എസ്‌എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍ ഉള്‍പ്പടെ രൂക്ഷ വിമര്‍ശനവുമായി രംഗത്ത് വന്നിരുന്നു. ഈഴവ സമുദായത്തില്‍ പെട്ട ഒരു മുഖ്യമന്ത്രി കേരളം ഭരിക്കുന്നത് സവര്‍ണ കുഷ്ഠ രോഗം പിടിച്ച മനസുള്ളവര്‍ക്ക് സഹിക്കുന്നില്ലെന്ന് വെള്ളാപ്പള്ളി തുറന്നടിച്ചു.വര്‍ഗീയ പരാമര്‍ശം(153), അസഭ്യം വിളി(294ബി), ഭീഷണി മുഴക്കല്‍(504ഴ സെക്ഷന്‍ ഒന്ന്) എന്നീ ജാമ്യമില്ലാ വകുപ്പുകള്‍ പ്രകാരമാണ് കേസ് എടുത്തിട്ടുള്ളത്.അതേസമയം, ശബരിമല വിഷയത്തില്‍ ആകെ നനഞ്ഞു നാറി നിന്ന സിപിഎമ്മിന് പിടിവള്ളിയായിരിക്കുകയാണ് മണിയമ്മയുടെ അഭിപ്രായ പ്രകടനം.സോഷ്യല്‍ മീഡിയയുടെ ശ്രദ്ധ മുഴുവന്‍ മുഖ്യമന്ത്രിയെ അസഭ്യം പറഞ്ഞ വീട്ടമ്മയുടെ ജാതീയതയിലേക്ക് തിരിച്ചു വിടാന്‍ സൈബര്‍ സഖാക്കള്‍ കിണഞ്ഞു ശ്രമിക്കുകയാണ്
ബാംഗ്ലൂർ സ്ഫോടനക്കേസ് പ്രതി കണ്ണൂരിൽ പിടിയിലായി
കണ്ണൂർ:ബാംഗ്ലൂർ സ്ഫോടനക്കേസ് പ്രതി സലിം കണ്ണൂരിൽ പിടിയിലായി.ബംഗളൂരുവില്‍ നിന്നെത്തിയ ആന്‍റി ടെററിസ്റ്റ് സ്‌ക്വാഡ് അംഗങ്ങള്‍ കേരള പോലീസിന്റെ സഹായത്തോടെയാണ് പ്രതിയെ കൂത്തുപറമ്പിന് സമീപം വച്ച് പിടികൂടിയത്.ബംഗളൂരു സ്‌ഫോടനക്കേസിലെ 21ആം പ്രതിയാണ് സലീം. ഒന്നാം പ്രതി തടിയന്‍റവിട നസീറിന്‍റെ പ്രധാന കൂട്ടാളിയാണ് പിടിയിലായ സലിം.വിവിധ സ്ഥലങ്ങളിലായി ഒളിവില്‍ കഴിയുകയായിരുന്ന ഇയാളെ പത്ത് വര്‍ഷത്തിന് ശേഷമാണ് പിടികൂടുന്നത്. 2008 ജൂലൈ 25 നാണ് ബംഗളുരുവില്‍ സ്ഫോടന പരമ്പര ഉണ്ടായത്.സ്‌ഫോടനത്തില്‍ ഒരാള്‍ മരിക്കുകയും ഇരുപതോളം പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. അബ്ദുല്‍ നാസര്‍ മദനി, തടയന്റവിട നസീര്‍ തുടങ്ങിയവരാണ് കേസിലെ മറ്റു പ്രധാന പ്രതികള്‍. കേസിലെ മറ്റു പ്രതികള്‍ എല്ലാം പിടിയിലായിരുന്നു. കണ്ണൂര്‍ ജില്ലാ പൊലീസ് മേധാവിയടക്കമുള്ള ഉദ്യാഗസ്ഥര്‍ സലീമിനെ തലശ്ശേരിയില്‍ ചോദ്യം ചെയ്യുകയാണ്.
തിത്തലി കൊടുങ്കാറ്റ് ഒഡിഷ തീരത്ത് എത്തി;കനത്ത ജാഗ്രത നിർദേശം
ഭുവനേശ്വർ:തിത്തലി കൊടുങ്കാറ്റ് ഒഡിഷ തീരത്ത് എത്തി.മണിക്കൂറിൽ 165 കിലോമീറ്റർ വേഗത്തിലാണ് ഇവിടെ കാറ്റ് വീശുന്നത്.ഇതേ തുടർന്ന് ഒഡിഷ,ആന്ധ്രാ തീരത്ത് കനത്ത ജാഗ്രത നിർദേശമാണ് നൽകിയിരിക്കുന്നത്.ഗഞ്ചാം,പുരി,ഖുര, ജഗത്‌സിംഗ്പൂർ,കേന്ദ്രപ്പാറ എന്നീ അഞ്ചു ജില്ലകളിൽ നിന്നും മൂന്നു ലക്ഷത്തോളം പേരെ മാറ്റിപ്പാർപ്പിക്കുകയും ചെയ്തിട്ടുണ്ട്.ആന്ധ്രയിലെ കലിംഗപട്ടണത്തില്‍ മണിക്കൂറില്‍ 56 കിലോമീറ്ററാണ് കാറ്റിന്റെ വേഗത രേഖപ്പെടുത്തിയിട്ടുള്ളത്. ഒഡീഷയിലെ ഗോപാല്‍പൂരില്‍ ചുഴലിക്കാറ്റ് ദുരന്തമുണ്ടാക്കിയിട്ടുണ്ട്. പലയിടങ്ങളിലും മരങ്ങളും വൈദ്യുത പോസ്റ്റുകളും കടപുഴകി വീണിരിക്കുകയാണ്. ഗോപാല്‍പുരിലും ബെര്‍ഹാംപൂരിലും റോഡ് വഴിയുള്ള ഗതാഗതം തടസ്സപ്പെട്ടിട്ടുണ്ട്.പ്രദേശത്ത് കനത്ത മണ്ണിടിച്ചിലും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. തീരപ്രദേശത്തുള്ളവരെയൊക്കെ മാറ്റിപാര്‍പ്പിച്ചുകഴിഞ്ഞു. അഞ്ചുജില്ലകളിലെ അംഗനവാടികളടക്കമുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും അവധിയാണ്. ഒഡിഷ,ആന്ധ്രാ,ബംഗാൾ എന്നീ സംസ്ഥാനങ്ങളിലേക്ക് 1000 എൻടിആർഎഫ് അംഗങ്ങളെ കേന്ദ്രം അയച്ചിട്ടുണ്ട്.കരസേന,നാവികസേന,കോസ്റ്റ്ഗാർഡ് എന്നിവർ ഏതു സാഹചര്യം നേരിടാനും സന്നദ്ധരായി ഒരുങ്ങിക്കഴിഞ്ഞു.
കണ്ണൂർ സിറ്റി ജനമൈത്രി പോലീസിന്റെ ആഭിമുഖ്യത്തിൽ രക്തദാന ക്യാമ്പ് സംഘടിപ്പിക്കുന്നു
കണ്ണൂർ:കണ്ണൂർ സിറ്റി ജനമൈത്രി പോലീസിന്റെ ആഭിമുഖ്യത്തിൽ ഏകദിന രക്തദാന ക്യാമ്പ് സംഘടിപ്പിക്കുന്നു.ഈ മാസം ഇരുപത്തിയേഴാം തീയതി കണ്ണൂർ സിറ്റി പോലീസ് സ്റ്റേഷനിലാണ് ക്യാമ്പ് നടത്തുക.പരിപാടിയുടെ ഔദ്യോഗികമായ ഉൽഘാടനം ബഹു.കണ്ണൂർ ഡിവൈഎസ്പി പി.പി സദാനന്ദൻ നിർവഹിക്കും. കണ്ണൂർ ഗവ.ആശുപത്രിയിലേക്ക് നൽകുന്നതിനായാണ് രക്തം ശേഖരിക്കുന്നത്.പൊതുജനങ്ങൾക്കും ഇതിൽ പങ്കാളികളാകാം. രക്തദാനം നടത്താൻ ആഗ്രഹിക്കുന്നവർ ഇരുപത്തിയേഴാം തീയതി രാവിലെ പത്തുമണിക്ക് കണ്ണൂർ സിറ്റി ജനമൈത്രി പോലീസ് സ്റ്റേഷനിൽ എത്തിച്ചേരേണ്ടതാണ്.
ശബരിമലയിൽ സ്ത്രീകൾക്കായി പ്രത്യേക സൗകര്യങ്ങൾ ഒരുക്കില്ല;സന്നിധാനത്ത് വനിതാ പൊലീസുകാരെ നിയമിക്കുകയില്ലെന്നും ദേവസ്വം ബോർഡ്
പത്തനംതിട്ട:ശബരിമലയിൽ സ്ത്രീകൾക്കായി പ്രത്യേക സൗകര്യങ്ങൾ ഒരുക്കില്ലെന്ന് ദേവസ്വം ബോർഡ് പ്രസിഡന്റ് എ പദ്മകുമാർ.സന്നിധാനത്ത് വനിതാ പൊലീസുകാരെ നിയമിക്കുകയില്ലെന്നും അദ്ദേഹം വ്യക്തമാക്കി.തുടര്‍ നടപടികള്‍ ഹൈക്കോടതിയുടെ നിര്‍ദേശമനുസരിച്ച് ചെയ്യും എന്നും പദ്മകമാര്‍ പറഞ്ഞു.നേരത്തെ സുപ്രീംകോടതി വിധിയെ തുടര്‍ന്ന് മണ്ഡലപൂജയ്ക്ക് വനിതാ പോലീസ് ഉദ്യോഗസ്ഥരെ പതിനെട്ടാം പടിയില്‍ നിയോഗിക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചിരുന്നു. ഇത് ഏറെ വിമര്‍ശനങ്ങള്‍ക്ക് വഴിവെച്ചിരുന്നു. തുടര്‍ന്ന് പമ്ബ വരെ വനിതാ ഉദ്യോഗസ്ഥരെ നിയമിക്കാന്‍ തീരുമാനിക്കുകയും ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് ദേവസ്വം പ്രസിഡന്റിന്റെ പ്രസ്താവന.
‘മീ ടൂ’ ക്യാമ്പെയിനിൽ കുടുങ്ങി നടനും എംഎൽഎയുമായ മുകേഷും
ഈ മാസം 17ന് കണ്ണൂർ സിറ്റി പോലീസ് ലഹരിവിരുദ്ധ ക്യാമ്പയിൻ സംഘടിപ്പിക്കുന്നു
കണ്ണൂർ:വിദ്യാർത്ഥികൾക്കിടയിൽ വർധിച്ചുവരുന്ന ലഹരി ഉപയോഗത്തിന്റെ ദൂഷ്യവശങ്ങളെ കുറിച്ച് ബോധവൽക്കരണം നൽകുന്നതിനായി ഈ മാസം പതിനേഴാം തീയതി കണ്ണൂർ സിറ്റി ദീനുൽ ഇസ്ലാംസഭ സ്കൂളിൽ വെച്ച് ലഹരിവിരുദ്ധ ക്യാമ്പയിനും പ്രതിജ്ഞയും സംഘടിപ്പിക്കുന്നു.സ്കൂൾ കുട്ടികളെ കേന്ദ്രീകരിച്ച് വളർന്നു വരുന്ന ലഹരിമാഫിയക്കെതിരെ പോരാടുക എന്നലക്ഷ്യത്തോടെ കണ്ണൂർ ജില്ലാ പോലീസ് മേധാവിയുടെ നേതൃത്വത്തിൽ കണ്ണൂർ സിറ്റി പൊലീസാണ് പരിപാടി സംഘടിപ്പിച്ചിരിക്കുന്നത്.ലഹരിയുടെ പിടിയിലേക്ക് അറിഞ്ഞും അറിയാതെയും തെന്നിനീങ്ങുന്ന വിദ്യാർത്ഥികളെ ഇതിൽ നിന്നും രക്ഷപ്പെടുത്തി ആരോഗ്യമുള്ള ശരീരവും മനസ്സുമുള്ള ഒരു പുതുതലമുറയെ സൃഷ്ടിച്ചെടുക്കുക എന്നതാണ് പരിപാടിയുടെ ലക്‌ഷ്യം.ലഹരി അടങ്ങിയ മിട്ടായികൾ സ്കൂൾ പരിസരത്തെ കടകളിലൂടെ വില്പനനടത്തിയാണ് ലഹരി മാഫിയ വിദ്യാർത്ഥികളെ ഇതിലേക്ക് ആകർഷിക്കുന്നത്.ഇത് പിന്നീട് കഞ്ചാവിലേക്കും ലഹരി ഗുളികകളിലേക്കും വഴിമാറുന്നു.ഇത്തരത്തിൽ ലഹരിക്ക് അടിമപ്പെട്ട വിദ്യാർത്ഥികളെ ഉപയോഗിച്ച് കൂടുതൽ പേരെ ലഹരി ഉപയോഗത്തിലേക്ക് എത്തിക്കുകയാണ് ലഹരിമാഫിയ ചെയ്യുന്നത്.ഇത്തരത്തിൽ സ്കൂൾ വിദ്യാർത്ഥികളെ കേന്ദ്രീകരിച്ച് കണ്ണൂരിലും പരിസര പ്രദേശങ്ങളിലും ലഹരി മാഫിയ സജീവമാകുന്ന സാഹചര്യത്തിലാണ് ലഹരിവിരുദ്ധ ക്യാമ്പയിൻ പോലുള്ള പരിപാടിക്ക് പ്രസക്തിയേറുന്നത്.
ഫേസ്ബുക് പോസ്റ്റിന്റെ പേരിൽ കേന്ദ്ര സർവകലാശാലയിൽ നിന്നും പുറത്താക്കിയ വിദ്യാർത്ഥി ആത്മഹത്യയ്ക്ക് ശ്രമിച്ചു
കാസർകോഡ്:ഫേസ്ബുക് പോസ്റ്റിന്റെ പേരിൽ കേന്ദ്ര സർവകലാശാലയിൽ നിന്നും പുറത്താക്കിയ വിദ്യാർത്ഥി ആത്മഹത്യയ്ക്ക് ശ്രമിച്ചു.രണ്ടാം വർഷ പിജി ഇന്റർനാഷണൽ റിലേഷൻസ് വിദ്യാർത്ഥിയും തൃശൂർ ആമ്പല്ലൂർ സ്വദേശിയുമായ അഖിൽ താഴത്താണ്(22) ആത്മഹത്യയ്ക്ക് ശ്രമിച്ചത്.രക്തം കൊണ്ട് വിരലടയാളം പതിച്ച കടലാസിൽ ആത്മഹത്യാക്കുറിപ്പ് എഴുതിവെച്ച ശേഷമാണ് ആത്മഹത്യയ്ക്ക് ശ്രമിച്ചത്.ചൊവ്വാഴ്ച രാവിലെ പെരിയയിലെ ക്യാമ്പസ്സിൽ കളിക്കാനെത്തിയ സഹപാഠികൾ ഹെലിപ്പാഡിൽ അഖിലിനെ കൈഞരമ്പ് മുറിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു.ഉടൻ തന്നെ ഇവർ അഖിലിനെ ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു.
കേന്ദ്ര സർവകലാശാലയ്‌ക്കെതിരെ ഫേസ്ബുക് പോസ്റ്റിട്ടതിന്റെ പേരിൽ ഇക്കഴിഞ്ഞ ജൂൺ മാസം അഖിലിനെ സസ്‌പെൻഡ് ചെയ്യുകയും സെപ്റ്റംബർ ആറിന് ക്യാമ്പസ്സിൽ നിന്നും പുറത്താക്കുകയും ചെയ്തു.സെപ്റ്റംബർ പതിനെട്ടാം തീയതി പി.കരുണാകരൻ എംപിയുടെ സാന്നിധ്യത്തിൽ വിദ്യാർത്ഥി സംഘടനാ പ്രതിനിധികളുമായി നടത്തിയ ചർച്ചയിൽ അഖിലിനെ അടുത്ത എക്സിക്യൂട്ടീവ് കൗൺസിലിൽ തിരിച്ചെടുക്കാൻ അഭ്യർത്ഥിക്കാമെന്ന് സർവകലാശാല വൈസ് ചാൻസിലർ ഡോ.ജി.ഗോപകുമാർ ഉറപ്പ് നൽകി.എന്നാൽ അതിനു ശേഷവും അഖിൽ ക്യാമ്പസ്സിൽ പ്രവേശിക്കുന്നത് തടഞ്ഞ് സർവകലാശാല അധികൃതർ ഉത്തരവിറക്കി.ഈ ഉത്തരവ് കാണിച്ച് സെക്യൂരിറ്റി ജീവനക്കാരൻ അഖിൽ ക്യാമ്പസ്സിൽ പ്രവേശിക്കുന്നത് തടയുകയും ചെയ്തു.ഇതാണ് ആത്മഹത്യയിലേക്ക് നയിച്ചത്. സംഭവത്തിൽ പ്രതിഷേധിച്ച് വിദ്യാർഥികൾ ക്യാമ്പസ്സിൽ പ്രതിഷേധ പ്രകടനം നടത്തി.വൈസ് ചാൻസിലർ,പ്രൊ.വൈസ് ചാൻസിലർ,അധ്യാപകർ ഉൾപ്പെടെയുള്ള മറ്റു ജീവനക്കാർ എന്നിവരെ പ്രതിഷേധക്കാർ രാത്രി ഏഴുമണി വരെ ക്യാമ്പസ്സിൽ തടഞ്ഞു വെച്ചു.വിദ്യാർത്ഥി പ്രതിഷേധത്തെ തുടർന്ന് സർവകലാശാല അനിശ്ചിതകാലത്തേക്ക് അടച്ചു.
ഉത്തർപ്രദേശിലെ റായ്‌ബറേലിയിൽ ട്രെയിൻ പാളംതെറ്റി;അഞ്ചു മരണം
ലക്നൗ:ഉത്തര്‍പ്രദേശിലെ റായ്ബറേലിയില്‍ ട്രെയിന്‍ പാളം തെറ്റി അഞ്ചു പേര്‍ മരിച്ചു. നിരവധി പേര്‍ക്ക് പരുക്കേറ്റു.മാല്‍ഡയില്‍ നിന്നും ദില്ലിയിലേക്ക് വരികയായിരുന്ന ന്യൂ ഫറാക്ക എക്സപ്രസിന്റെ 6 കോച്ചുകളാണ് പാളം തെറ്റിയത്.പുലര്‍ച്ചെ അഞ്ച് മണിയോടെ റായ്ബറേലിയിലെ ഹര്‍ച്ഛന്ദ്പൂര്‍ റെയില്‍വേസ്റ്റേഷന് സമീപമാണ് അപകടം ഉണ്ടായത്. വാരണാസിയില്‍ നിന്നും ലക്നൗവില്‍ നിന്നുമുള്ള ദുരന്ത നിവാരണ സേനാംഗങ്ങള്‍ രക്ഷാപ്രവര്‍ത്തനത്തിനായി അപകടസ്ഥലത്ത് എത്തിയിട്ടുണ്ട്.പരുക്കേറ്റവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുന്നു.രക്ഷാപ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കാനും പരുക്കേറ്റവര്‍ക്ക് അടിയന്തിര വൈദ്യ സഹായം ലഭ്യമാക്കണമെന്നും ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്
വെളിച്ചെണ്ണയിൽ ഇതര ഭക്ഷ്യഎണ്ണകൾ ചേർക്കാനുള്ള ബ്ലെൻഡിങ് ലൈസൻസിന്റെ മറവിൽ വൻ തട്ടിപ്പ് നടക്കുന്നതായി പരാതി
കണ്ണൂർ:വെളിച്ചെണ്ണയിൽ ഇതര ഭക്ഷ്യഎണ്ണകൾ ചേർക്കാനുള്ള അനുമതിയായ ബ്ലെൻഡിങ് ലൈസൻസിന്റെ മറവിൽ വൻ തട്ടിപ്പ് നടക്കുന്നതായി കണ്ടെത്തൽ.വെളിച്ചെണ്ണയിൽ മറ്റ് ഭക്ഷ്യഎണ്ണകൾ ചേർത്ത ശേഷം വെളിച്ചെണ്ണയാണെന്ന് തെറ്റിദ്ധരിപ്പിച്ച് വില്പന നടത്തിയാണ് ഇവർ തട്ടിപ്പ് നടത്തുന്നത്.കേന്ദ്ര സർക്കാരിൽ നിന്നും നേടുന്ന ബ്ലെൻഡിങ് ലൈസൻസിന്റെ മറവിലാണ് ഈ തട്ടിപ്പ് നടത്തുന്നത്.വെളിച്ചെണ്ണയിൽ മറ്റ് ഭക്ഷ്യ എണ്ണകൾ ചേർത്താൽ പിന്നെ വെളിച്ചെണ്ണ എന്ന പേര് നൽകരുത്.ഇതിനു സസ്യഎണ്ണ എന്ന് പേരുനൽകണമെന്നാണ് നിയമം.എന്നാൽ കവറിനു പുറത്ത് നാളികേരത്തിന്റെ ചിത്രവും ഒറ്റനോട്ടത്തിൽ വെളിച്ചെണ്ണ എന്ന് തോന്നിക്കുന്ന ബ്രാൻഡ് നെയിമും നൽകിയാണ് കമ്പനികൾ ഈ എണ്ണകൾ വിപണിയിലെത്തിക്കുന്നത്.സംസ്ഥാനത്ത് വെളിച്ചെണ്ണ വില വൻ തോതിൽ ഉയർന്നപ്പോഴാണ് മായം ചേർക്കൽ വ്യാപകമായത്.ഇതിനെതിരെ ഭക്ഷ്യ സുരക്ഷാ വകുപ്പ് കർശന നടപടി സ്വീകരിച്ചതോടെ മായം ചേർത്തുള്ള കച്ചവടം കുറഞ്ഞു.പിന്നീടാണ് നിയമം മറികടക്കാൻ വെളിച്ചെണ്ണയിൽ ഇതര ഭക്ഷ്യ എണ്ണ ചേർത്ത് വിൽക്കാൻ അനുമതി നൽകുന്ന ബ്ലെൻഡിങ് ലൈസൻസുകൾക്കായി കമ്പനികൾ ശ്രമം തുടങ്ങിയത്.സംസ്ഥാനത്ത് വെളിച്ചെണ്ണ വില വൻ തോതിൽ ഉയർന്നപ്പോഴാണ് മായം ചേർക്കൽ വ്യാപകമായത്. ഇതിനെതിരെ ഭക്ഷ്യ സുരക്ഷാ വകുപ്പ് കർശന നടപടി സ്വീകരിച്ചതോടെ മായം ചേർത്തുള്ള കച്ചവടം കുറഞ്ഞു.പിന്നീടാണ് നിയമം മറികടക്കാൻ വെളിച്ചെണ്ണയിൽ ഇതര ഭക്ഷ്യ എണ്ണ ചേർത്ത് വിൽക്കാൻ അനുമതി നൽകുന്ന ബ്ലെൻഡിങ് ലൈസൻസുകൾക്കായി കമ്പനികൾ ശ്രമം തുടങ്ങിയത്.നിയമപരമായ ലൈസൻസുള്ളതിനാൽ ഭക്ഷ്യസുരക്ഷാ വിഭാഗത്തിന് ഇതിനെതിരെ നടപടിയെടുക്കാനുമാകില്ല. കേരളത്തിലെ വെളിച്ചെണ്ണ വ്യാപാരത്തിനും നാളികേര കർഷകർക്കും തിരിച്ചടിയാണെന്നും ഈ വിഷയത്തിൽ സർക്കാർ ഇടപെടണമെന്നും കേരള ഓയിൽ മെർച്ചന്റ്സ് അസോസിയേഷൻ പ്രസിഡന്റ് തലത്ത് മുഹമ്മദ് ആവശ്യപ്പെട്ടു.