സ്വർണ്ണാഭരണങ്ങളുമായി കടന്ന ഹോം നേഴ്സ് പിടിയിൽ

keralanews home nurse who stoled golden ornaments were arrested

കണ്ണൂർ:പയ്യന്നൂരിൽ സ്വർണ്ണാഭരണങ്ങളുമായി കടന്ന ഹോം നേഴ്സ് പിടിയിൽ.കാസർകോഡ് ബന്തടുക്ക മലാംകുണ്ട് സ്വദേശിനി രാധ എന്ന ജാനകിയെ(48) ആണ് പയ്യന്നൂർ പോലീസ് അറസ്റ്റ് ചെയ്തത്.കൊളച്ചേരി കമ്പിൽ സ്വദേശിനിയായ പ്രിയ എന്ന യുവതി നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് അറസ്റ്റ്.പയ്യന്നൂർ സുബ്രമണ്യസ്വാമി ക്ഷേത്രത്തിന് സമീപം താമസിക്കുന്ന പ്രിയയുടെ അമ്മയെ നോക്കാനായി തളിപ്പറമ്പിലെ ഹോം നേഴ്സ് സെന്റർ വഴിയാണ് ജാനകിയെ നിയമിച്ചത്.എന്നാൽ ഇക്കഴിഞ്ഞ ഒക്ടോബർ പന്ത്രണ്ടാം തീയതി വീട്ടിലെത്തിയപ്പോൾ സ്വർണ്ണാഭരണങ്ങൾ മോഷണം പോയതായി കണ്ടെത്തിയതായി പ്രിയയുടെ പരാതിയിൽ പറയുന്നു.തുർന്ന് അന്വേഷണം നടത്തിയ പയ്യന്നൂർ എസ്‌ഐ ഷൈനും സംഘവും തളിപ്പറമ്പിലുള്ള ഹോം നേഴ്സ് സെന്ററുമായി ബന്ധപ്പെട്ട് ജാനകിയെ കണ്ടെത്തുകയായിരുന്നു. പോലീസ് നടത്തിയ ചോദ്യം ചെയ്യലിൽ മോഷ്ടിച്ച ആറരപവന്റെ മാലയും ഒന്നര പവൻ വീതം വരുന്ന രണ്ട് വളകളും പയ്യന്നൂരിലെ വിവിധ സ്വകാര്യ പണമിടപാട് സ്ഥാപനങ്ങളിൽ പണയം വെച്ച് രണ്ടരലക്ഷത്തോളം രൂപ കൈപ്പറ്റിയതായി ജാനകി പോലീസിനോട് സമ്മതിച്ചു.പ്രതിയെ കോടതി റിമാൻഡ് ചെയ്തു.

കന്യാസ്ത്രീയെ പീഡിപ്പിച്ച കേസിൽ ഫ്രാങ്കോ മുളയ്ക്കലിന് ഉപാധികളോടെ ജാമ്യം

keralanews high court granted bail for franco mulaikkal with conditions

കൊച്ചി:കന്യാസ്ത്രീയെ പീഡിപ്പിച്ച കേസിൽ ജയിൽ കഴിയുകയായിരുന്ന മുൻ ജലന്ധർ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിന് ഉപാധികളോടെ ഹൈക്കോടതി ജാമ്യം അനുവദിച്ചു.ബിഷപ്പിനെതിരായ അന്വേഷണം പൂർത്തിയായ സാഹചര്യത്തിലാണ് ജാമ്യം അനുവദിച്ചത്.പാസ്സ്‌പോർട്ട് കെട്ടിവെയ്ക്കണം,കേരളത്തിൽ പ്രവേശിക്കരുത്,ആഴ്ചയിലൊരിക്കൽ അന്വേഷണ ഉദ്യോഗസ്ഥർക്ക് മുൻപിൽ ഹാജരാകണം തുടങ്ങിയ വ്യവസ്ഥകളോടെയാണ് ജാമ്യം.ഫ്രാങ്കോ മുളയ്ക്കലിന്റെ ആദ്യ റിമാന്റ് കാലാവധി പൂര്‍ത്തിയായ സാഹചര്യത്തിലാണ് ഫ്രാങ്കോ ജാമ്യഹര്‍ജിയുമായി വീണ്ടും ഹൈക്കോടതിയെ സമീപിച്ചത്. കഴിഞ്ഞ ദിവസം ഹര്‍ജി പരിഗണിച്ച കോടതി സര്‍ക്കാരിനോട് നിലപാട് ആരാഞ്ഞിരുന്നു.ജാമ്യാപേക്ഷയെ എതിര്‍ത്ത് സര്‍ക്കാര്‍ ഇന്ന് നിലപാട് അറിയിച്ചിരുന്നു. എന്നാല്‍ കേസിന്റെ ഭാഗമായുള്ള ചോദ്യം ചെയ്യലും തെളിവെടുപ്പും പൂര്‍ത്തിയായെന്നും ഈ സാഹചര്യത്തില്‍ ജാമ്യം അനുവദിക്കണമെന്നുമായിരുന്നു ഫ്രാങ്കോയുടെ ഹര്‍ജിയിലെ ആവശ്യം.കന്യാസ്ത്രീയെ പീഡിപ്പിച്ച കേസില്‍ സെപ്റ്റംബര്‍ 21നാണ് ബിഷപ്പിനെ പൊലീസ് അറസ്റ്റ് ചെയ്തത്.

ഓൺലൈൻ വ്യാപാര ഏജന്റ് ആണെന്ന് തെറ്റിദ്ധരിപ്പിച്ച് തട്ടിപ്പ് നടത്തിയ രണ്ടു യുവാക്കൾ പിടിയിൽ

keralanews two arrested who make fraud misleading that they are online agents

കാസർഗോഡ്:ഓൺലൈൻ വ്യാപാര ഏജന്റ് ആണെന്ന് തെറ്റിദ്ധരിപ്പിച്ച് തട്ടിപ്പ് നടത്തിയ രണ്ടു യുവാക്കൾ പോലീസ് പിടിയിലായി.കോഴിക്കോട് തൊട്ടിൽപ്പാലം സ്വദേശികളായ പി.വി ആദർശ്(21),സൽമാൻ ഫാരിസ്(21),എന്നിവരെയാണ് കാസർഗോഡ് ടൌൺ പോലീസ് അറസ്റ്റ് ചെയ്തത്.ഇലക്ട്രോണിക്സ് സാധനങ്ങളുടെ ഓൺലൈൻ വിലപ്പനയുടെ ഇടനിലക്കാരാണെന്ന് തെറ്റിദ്ധരിപ്പിച്ച് സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ ഇവർ തട്ടിപ്പ് നടത്തിയിരുന്നു. തട്ടിപ്പിനിരയായ കാസർഗോഡ് സ്വദേശിയുടെ പരാതിയെ തുടർന്നാണ് അറസ്റ്റ്.തട്ടിപ്പ് നടത്തുന്നതിനായി ആദ്യം ഓൺലൈനിൽ നിന്നും ഇലക്ട്രോണിക്സ് ഉൽപ്പന്ന വ്യാപാരികളുടെ വിവരങ്ങൾ ശേഖരിക്കും.പിന്നീട് ചില ആപ്പുകൾ ഉപയോഗിച്ച് ഇലക്ട്രോണിക്സ് സാധനങ്ങൾ വിൽപ്പന നടത്തുന്നവരുടെയും വിവരങ്ങൾ ശേഖരിക്കും.ശേഷം ഇവരുടെ ഇടനിലക്കാരെന്ന് വിശ്വസിപ്പിച്ച് ഇവരിൽ നിന്നും പണം തട്ടും.ഇത്തരത്തിൽ പലരിൽ നിന്നായി ലക്ഷങ്ങൾ ഇവർ തട്ടിയെടുത്തതായി പറയപ്പെടുന്നു. സൈബർ സെൽ നൽകിയ വിവരത്തിന്റെ അടിസ്ഥാനത്തിൽ കാസർഗോഡ് ടൌൺ എസ്‌ഐ പി.അജിത്കുമാർ,എഎസ്ഐ ഉണ്ണികൃഷ്ണൻ,സിവിൽ പോലീസ് ഓഫീസർമാരായ തോമസ്,ഓസ്റ്റിൻ തമ്പി,ചെറിയാൻ എന്നിവർ ചേർന്നാണ് ഇവരെ അറസ്റ്റ് ചെയ്തത്.

മണ്ഡലകാലത്ത് മാലയിട്ട് വ്രതമെടുത്ത് മലചവിട്ടുമെന്ന് ഫേസ്ബുക് പോസ്റ്റിട്ടു;കണ്ണൂർ സ്വദേശിനിയായ യുവതിക്കുനേരെ ഭീഷണി

keralanews facebook post saying plan to visit sabarimala threat against lady in kannur

കണ്ണൂർ:മണ്ഡലകാലത്ത് മാലയിട്ട് വ്രതമെടുത്ത് മലചവിട്ടുമെന്ന് ഫേസ്ബുക് പോസ്റ്റിട്ട കണ്ണൂർ സ്വദേശിനിയായ യുവതിക്കുനേരെ ഭീഷണി.കണ്ണൂർ ചെറുകുന്ന് സ്വദേശിനിയായ രേഷ്മ നിഷാന്ത് എന്ന യുവതിക്കുനേരെയാണ് ഭീഷണി.ഫേസ്ബുക് പോസ്റ്റിട്ടതിനു പിന്നാലെ സമൂഹമാധ്യമങ്ങളിലൂടെയാണ് രേഷ്മയ്ക്ക് നേരെ ഭീഷണി ഉയർന്നിരിക്കുന്നത്.സംഭവത്തെ കുറിച്ച് പോലീസിൽ പരാതിപ്പെടുമെന്ന് രേഷ്മയുടെ ഭർത്താവ് നിഷാന്ത് പറഞ്ഞു.രേഷ്മയുടെ കണ്ണപുരം അയ്യോത്തുള്ള വീട്ടിലെത്തി ചിലർ ഭീഷണിപ്പെടുത്തിയതായും ഇവർ പറയുന്നു.തന്നെ മലചവിട്ടാന്‍ സമ്മതിക്കില്ലെന്നു ഇവിടെയെത്തിയ പ്രതിഷേധക്കാര്‍ പറഞ്ഞതായി രേശ്മ നിഷാന്ത് മാധ്യമങ്ങളോട് പറഞ്ഞു.’എല്ലാവരും മദ്യലഹരിയിലായിരുന്നു. അയ്യപ്പ ഭക്തരെന്ന് തോന്നിക്കുന്ന ആള്‍ക്കൂട്ടം മുക്കാല്‍ മണിക്കൂറോളം അയ്യപ്പശരണം വിളികളുമായി വീടിന് മുന്നില്‍ പ്രതിഷേധിക്കുകയായിരുന്നു.തുടര്‍ന്ന് പൊലീസിനെ അറിയിക്കുകയായിരുന്നു’; രേഷ്മ പറഞ്ഞു.രേഷ്മ ഒറ്റയ്ക്കല്ലെന്നും ഒപ്പം വിശ്വാസികളായ കുറച്ചു സ്ത്രീകളും ശബരിമലയിലേക്ക് പോകുന്നുണ്ടെന്നും എന്നാൽ ഈ സാഹചര്യത്തിൽ ഭീഷണി ഭയന്നാണ് ഇവരുടെ പേരുവിവരം വെളിപ്പെടുത്താത്തതെന്നും നിഷാന്ത് വിശദീകരിച്ചു.

കണ്ണൂരിലെ ഒരു സെൽഫ്  ഫൈനാൻസിംഗ് കോളേജിൽ താൽക്കാലിക അദ്ധ്യാപികയായി സേവനം അനുഷ്ഠിച്ച് വരികയാണ് രേഷ്മ.കഴിഞ്ഞ ദിവസമാണ് തനിക്ക് ശബരിമലയിലേക്ക് പോകാൻ താത്പര്യമുണ്ടെന്ന് കാണിച്ച് രേഷ്മ ഫേസ്ബുക്കിൽ പോസ്റ്റിട്ടത്.താൻ ഒരു വിശ്വാസിയാണെന്നും എല്ലാ മണ്ഡലകാലത്തും മലചവിട്ടാനാകില്ലെന്ന ഉറപ്പോടെ വ്രതമെടുക്കാറുണ്ടെന്നും രേഷ്മ പറഞ്ഞു.എന്നാൽ കോടതി വിധി അനുകൂലമായതോടെ ഇത്തവണ മാലയിട്ട് വ്രതമെടുത്ത്  അയ്യപ്പനെ കാണാൻ പോകണമെന്ന് ആഗ്രഹമുണ്ട്.ആർത്തവം എന്നത് ശരീരത്തിന് ആവശ്യമില്ലാത്തതിനെ പുറന്തള്ളുന്നത് മാത്രമായാണ് താൻ കാണുന്നത്. അതിനാൽ പൂർണ്ണ ശുദ്ധിയോടുകൂടി വ്രതം പൂർത്തിയാക്കാൻ സാധിക്കുമെന്നാണ് വിശ്വാസമെന്നും രേഷ്‌മ തന്റെ ഫേസ്ബുക് പോസ്റ്റിൽ പറയുന്നു.

സംസ്ഥാനത്തെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ബുധനാഴ്ച അവധി

keralanews wednesday holiday for educational institutions in the state

തിരുവനന്തപുരം: സംസ്ഥാനത്ത് പൊതുവിദ്യാഭ്യാസ വകുപ്പിന്റെ പരിധിയിലുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും ബുധനാഴ്ച അവധി ആയിരിക്കുമെന്ന് പൊതുവിദ്യാഭ്യാസ സെക്രട്ടറി എ ഷാജഹാന്‍ അറിയിച്ചു.പകരം ക്ലാസ് നടത്തുന്നത് പിന്നീട് അറിയിക്കുമെന്നും പൊതുവിദ്യാഭ്യാസ സെക്രെട്ടറി വ്യക്തമാക്കി.നവരാത്രിയോടനുബന്ധിച്ചുള്ള പൂജവെയ്പ്പ് ചടങ്ങ് ബുധനാഴ്ച ആരംഭിക്കുന്നത് കണക്കിലെടുത്താണ് അവധി നൽകിയിരിക്കുന്നത്.

രാജിവെയ്ക്കില്ല;ആരോപണമുന്നയിച്ചവർക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്ന് എം.ജെ അക്ബർ

keralanews will not resign and will take legal actions against the accusers

ദില്ലി: മീ ടൂ ക്യാമ്ബയിനിലൂടെ ലൈംഗികാരോപണം നേരിടുന്ന കേന്ദ്ര വിദേശകാര്യ സഹമന്ത്രി എംജെ അക്ബര്‍ രാജിവെയ്ക്കില്ല. ആരോപണം കെട്ടിച്ചമച്ചതാണെന്നും, ഇതിനെതിരെ നിയമനടപടി സ്വീകരിക്കുമെന്നും അക്ബര്‍ അറിയിച്ചു. അക്ബറിന്റെ രാജി തെറ്റായ കീഴ്‌വഴക്കം സൃഷ്ടിക്കുമെന്ന നിലപാടിലാണ് കേന്ദ്രസര്‍ക്കാര്‍.പൊതുതെരഞ്ഞെടുപ്പിന് മുന്നോടിയായി തനിക്കെതിരെയുള്ള ഇത്തരം ആരോപണങ്ങൾ ആസൂത്രിതമാണെന്നും ഇത് തന്റെ പ്രതിച്ഛായയ്ക്ക് കോട്ടം വരുത്തിയെന്നും അക്ബര്‍ പറഞ്ഞു.കഴിഞ്ഞ ഒരാഴ്ചയ്ക്കിടെ മാധ്യപ്രവര്‍ത്തകരടക്കം 12 സ്ത്രീകളാണ് എംജെ അക്ബറിനെതിരെ ലൈംഗികാരോപണവുമായി രംഗത്തെത്തിയത്. മാധ്യമപ്രവര്‍ത്തകയായ പ്രിയ രമണിയായിരുന്നു അക്ബറിനെതിരെ ആദ്യം ആരോപണമുന്നയിച്ചത്.നൈജീരിയ സന്ദര്‍ശനം കഴിഞ്ഞ് ഇന്നലെ രാവിലെയോടെയാണ് അക്ബര്‍ ഇന്ത്യയില്‍ തിരിച്ചെത്തിയത്. വിദേശ പര്യടനം പൂര്‍ത്തിയാക്കി അക്ബര്‍ തിരിച്ചെത്തിയശേഷം ആരോപണങ്ങളില്‍ വിശദീകരണം തേടാനും രാജിയുള്‍പ്പെടെയുള്ള കാര്യങ്ങളിലേക്ക് കടക്കുമെന്നുമായിരുന്നു നേരത്തെയുള്ള റിപ്പോര്‍ട്ടുകള്‍. അക്ബറിനെതിരെ ഉയര്‍ന്ന ആരോപണങ്ങള്‍ പരിശോധിക്കുമെന്ന് പാര്‍ട്ടി അധ്യക്ഷന്‍ അമിത് ഷായും വ്യക്തമാക്കിയിരുന്നു.

ദീർഘനാളായി അവധിയിൽ പ്രവേശിച്ച 134 ജീവനക്കാരെ കൂടി കെഎസ്ആർടിസിയിൽ നിന്നും പിരിച്ചുവിട്ടു

keralanews 134 employees were dismissed from k s r t c who were on long leave

എറണാകുളം:ദീർഘനാളായി അവധിയിൽ പ്രവേശിച്ച 134 ജീവനക്കാരെ കൂടി കെഎസ്ആർടിസിയിൽ നിന്നും പിരിച്ചുവിട്ടു.69 ഡ്രൈവര്‍ മാരെയും 65 കണ്ടക്ടര്‍മാരെയുമാണ് പിരിച്ചുവിട്ടത്.കെ.എസ്.ആര്‍.ടി.സി എം.ഡി ടോമിന്‍ തച്ചങ്കരിയാണ് ജീവനക്കാരെ പിരിച്ചു വിട്ടതായി ഉത്തരവിറക്കിയത്.അവധിയെടുത്ത് നിന്നിരുന്ന കെ.എസ്.ആര്‍.ടി.സി ജീവനക്കാര്‍ക്ക് കഴിഞ്ഞ മെയില്‍ ജോലിക്ക് കയറണമെന്നും ,അവധി എടുത്തതിന്റെ മറുപടി അയക്കണം എന്നും കാട്ടി കത്തയച്ചിരുന്നു .എന്നാല്‍ ഇതിനൊന്നും മറുപടി ലഭ്യമാകാത്തതിനെ തുടര്‍ന്നാണ് ജീവനെക്കാരെ പിരിച്ചുവിട്ടത് എന്ന് കെ.എസ്.ആര്‍.ടി.സി മാനേജ്മെന്റ് വിശദീകരണം .

എടിഎം കവർച്ചയ്ക്ക് പിന്നിൽ ഇതരസംസ്ഥാനക്കാർ; അന്വേഷണം ഊർജിതമാക്കി പോലീസ്;മോഷ്ട്ടാക്കൾ സഞ്ചരിച്ച വാഹനം കണ്ടെത്തി

keralanews other state robbers were behind the a t m theft police intensify the investigation and vehilce found

കൊച്ചി:തൃശൂർ കൊരട്ടിയിലും കൊച്ചി ഇരുമ്പനത്തും നടന്ന എടിഎം മോഷണത്തിന് പിന്നിൽ ഇത്രരസംഥാനക്കാരായ മോഷ്ട്ടാക്കളെന്ന് ഉറപ്പിച്ച് പോലീസ്. മൂന്നംഗ സംഘത്തിനായി പോലീസ് അന്വേഷണം ഊര്‍ജ്ജിതമാക്കി. ഇവരുടെ കൂടുതല്‍ സിസിടിവി ദൃശ്യങ്ങള്‍ പോലീസിന് ലഭിച്ചു.കവർച്ചയ്ക്ക് പിന്നിൽ ഒരേ സംഘമാണെന്ന് പോലീസ് സംശയിക്കുന്നു.കവര്‍ച്ചകളിലെ സമാനതകളാണ് പോലീസിനെ ഈ നിഗമനത്തില്‍ എത്തിച്ചത്.കവര്‍ച്ച നടത്തുന്നതിനു മുന്‍പ് സിസിടിവി ക്യാമറയില്‍ സ്പ്രേ പെയിന്‍റ് അടിച്ചതും കവര്‍ച്ചക്ക് ശേഷം ഷട്ടറിട്ടതും സംശയം ഉറപ്പിക്കുന്നു.മൂന്നു പേരില്‍ രണ്ട് പേരാണ് എ ടി എമ്മുകളില്‍ കയറിയത്.ഒരാള്‍ വാഹനത്തിലിരിക്കുകയായിരുന്നുവെന്നും കണ്ടെത്തിയിട്ടുണ്ട്.പ്രതികളുടെ സിസിടിവി ദൃശ്യങ്ങള്‍ പോലീസിന് ലഭിച്ചിരുന്നു.എ ടി എമ്മില്‍ നിന്നും ലഭിച്ചതിനു പുറമെ മറ്റ് സ്വകാര്യ സ്ഥാപനങ്ങളിലെ സിസിടിവിയില്‍ പതിഞ്ഞ ഇവരുടെ ദൃശ്യങ്ങളും പോലീസ് ശേഖരിച്ചിട്ടുണ്ട്. കോട്ടയം കോടിമതയില്‍ നിന്നും മോഷ്ടിച്ച പിക്കപ്പ് വാനാണ് ഇവര്‍ കവര്‍ച്ച നടത്താന്‍ ഉപയോഗിച്ചത്.ഈ വാഹനം പിന്നീട് ചാലക്കുടി ഹൈസ്ക്കൂള്‍ ഗ്രൗണ്ടില്‍ ഉപേക്ഷിച്ചതായും പോലീസ് കണ്ടെത്തിയിരുന്നു.സംഭവ സ്ഥലത്ത് നിന്ന് വിരലടയാളങ്ങള്‍ പോലീസ് ശേഖരിച്ചിട്ടുണ്ട്.നേരത്തെ പിടിക്കപ്പെട്ടവരുടെതുമായി ഈ വിരലടയാളങ്ങള്‍ താരതമ്യം ചെയ്യാനാണ് പോലീസിന്‍റെ തീരുമാനം.ക‍ഴിഞ്ഞ ദിവസം പുലര്‍ച്ചെയാണ് കോട്ടയം എറണാകുളം തൃശ്ശൂര്‍ ജില്ലകളിലെ ATM കുത്തിത്തുറന്ന് കവര്‍ച്ച നടത്തിയത്. കൊച്ചി ഇരുമ്ബനത്തെയും തൃശ്ശൂര്‍ കൊരട്ടിയിലെയും ATM കളില്‍ നിന്നായി 35 ലക്ഷം രൂപയാണ് സംഘം കവര്‍ന്നത്.

അംഗൻവാടിയിൽ ഫുഡ് സേഫ്റ്റി വിഭാഗം നടത്തിയ റെയ്‌ഡിൽ കാലാവധി കഴിഞ്ഞ പോഷകാഹാര പാക്കറ്റുകള്‍ പിടിച്ചെടുത്തു

keralanews expired nutritional packets seized by food and safety raid in anganvadi

കാസർഗോഡ്:അംഗൻവാടിയിൽ ഫുഡ് സേഫ്റ്റി വിഭാഗം നടത്തിയ റെയ്‌ഡിൽ കാലാവധി കഴിഞ്ഞ പോഷകാഹാര പാക്കറ്റുകള്‍ പിടിച്ചെടുത്തു.ബദിയടുക്ക ചെടേക്കാലില്‍ പ്രവര്‍ത്തിക്കുന്ന അംഗണ്‍വാടിയിലാണ് ഫുഡ് ആന്‍ഡ് സേഫ്റ്റി വിഭാഗം പരിശോധന നടത്തിയത്.കുട്ടികള്‍ക്കും ഗര്‍ഭിണികള്‍ക്കും നല്‍കേണ്ടിയിരുന്ന പഴകിയ അമൃതം പോഷകാഹാര പാക്കറ്റുകളാണ് കണ്ടെത്തിയത്. ഇതുസംബന്ധിച്ച്‌ സാമൂഹ്യ ക്ഷേമ വകുപ്പ് അധികൃതര്‍ റിപോര്‍ട്ട് ആവശ്യപ്പെട്ടിട്ടുണ്ട്.

ഡ്രൈവറെ മർദിച്ചു;കണ്ണൂർ-അഴീക്കൽ റൂട്ടിൽ ബസ്സുകൾ മിന്നൽ പണിമുടക്ക് നടത്തി

keralanews bus driver beaten bus strike in kannur azhikkal route today

കണ്ണൂർ:ഡ്രൈവറെ മർദിച്ച സംഭവത്തിൽ പ്രതിഷേധിച്ച് കണ്ണൂർ-അഴീക്കൽ റൂട്ടിൽ ബസ്സുകൾ മിന്നൽ പണിമുടക്ക് നടത്തി.ഇന്നലെയാണ് പണിമുടക്കിനാധാരമായ സംഭവം നടന്നത്.കണ്ണൂർ-അഴീക്കൽ റൂട്ടിൽ സർവീസ് നടത്തുന്ന ലക്ഷ്മിഗോപാൽ എന്ന ബസ്സിന്‌ വായിപ്പറമ്പിൽ വെച്ച് ഒരു സ്ത്രീ കൈകാണിക്കുകയും എന്നാൽ ബസ് നിർത്താതെ പോവുകയും ചെയ്തു.ഇതിൽ പ്രതിഷേധിച്ച് ബസ് ഡ്രൈവർ അഖിലിനെ നാലുപേർ ചേർന്ന് മർദിക്കുകയായിരുന്നു.ഡ്രൈവറെ മർദിച്ചവരെ അറസ്റ്റ് ചെയ്യാത്ത നടപടിയിൽ പ്രതിഷേധിച്ചാണ് ഇന്ന് രാവിലെ മുതൽ ബസ് ജീവനക്കാർ മിന്നൽ പണിമുടക്ക് നടത്തിയത്. സംഭവത്തിൽ വായിപ്പറമ്പ് സ്വദേശികളായ ശ്രീകേഷ് , യദുൻ , കിരൺ പ്രകാശ് , അർജുൻ എന്നിവരെ വളപട്ടണം പോലീസ് അറസ്റ്റ് ചെയ്തതിനെ തുടർന്ന് ബസ്സുകൾ നടത്തിവന്ന പണിമുടക്ക് പിൻവലിച്ചു.