കോട്ടയം: ശബരിമല സ്ത്രീപ്രവേശനവുമായി ബന്ധപ്പെട്ട സുപ്രീംകോടതി വിധിക്കെതിരേ അഖില ഭാരത ഹിന്ദു പരിഷത്ത് അഹ്വാനം ചെയ്ത ഹര്‍ത്താല്‍ സംസ്ഥാനത്ത് തുടരുന്നു. കോഴിക്കോട്ടും തിരുവനന്തപുരത്തും ഹര്‍ത്താലനുകൂലികള്‍ കെഎസ്‌ആര്‍ടിസി ബസുകള്‍ക്ക് നേരെ കല്ലെറിഞ്ഞു.കോഴിക്കോട്ട് മുക്കം, കുണ്ടായിത്തോട്. കുന്നമംഗലം എന്നിവടങ്ങളിലാണ് അക്രമങ്ങള്‍ അരങ്ങേറിയത്. സ്കാനിയ ബസുകള്‍ക്ക് നേരെയായിരുന്നു അക്രമം. ആര്‍ക്കും പരിക്കില്ല. തിരുവനന്തപുരത്ത് കല്ലമ്പലത്താണ് കെഎസ്‌ആര്‍ടിസി ബസിന് നേരെ ആക്രമണമുണ്ടായത്. ഇതേതുടര്‍ന്ന് സര്‍വീസ് നിര്‍ത്തിവച്ചു.ഹര്‍ത്താലില്‍ സംസ്ഥാനത്ത് കടകമ്പോളങ്ങളെല്ലാം അടഞ്ഞുകിടക്കുകയാണ്. സ്വകാര്യ വാഹനങ്ങള്‍ നിരത്തിലിറങ്ങിയിട്ടുണ്ട്. കെഎസ്‌ആര്‍ടിസിയുടെ രാവിലെ അവസാനിക്കുന്ന രാത്രി സര്‍വീസ് ബസുകള്‍ക്ക് നേരെയാണ് കല്ലേറുണ്ടായത്. സ്വകാര്യ ബസുകളും ചരക്ക് ലോറികളും നിരത്തിലില്ല. മഹാനവമി പ്രമാണിച്ച് പൊതു അവധിയായതിനാല്‍ സ്കൂളുകളും സര്‍ക്കാര്‍ ഓഫീസുകളും സ്വകാര്യ സ്ഥാപനങ്ങളും പ്രവര്‍ത്തിക്കുന്നില്ല.ഹര്‍ത്താലിനോട് അനുബന്ധിച്ച് പോലീസ് കനത്ത സുരക്ഷയാണ് സംസ്ഥാനത്തുടനീളം ഒരുക്കിയിരിക്കുന്നത്. ശബരിമലയുമായി ബന്ധപ്പെട്ട നിലയ്ക്കല്‍, പമ്ബ എന്നിവടങ്ങളിലും എരുമേലിയിലും സുരക്ഷ ശക്തമാക്കിയിട്ടുണ്ട്.
ശബരിമല വിഷയത്തിൽ പ്രതിഷേധം ശക്തം; നാലിടങ്ങളിൽ ഇന്ന് അർധരാത്രിമുതൽ നിരോധനാജ്ഞ
പത്തനംതിട്ട: ശബരിമല വിഷയത്തില്‍ പ്രതിഷേധം ശക്തമായതിനെ തുടര്‍ന്ന് നാല് സ്ഥലങ്ങളില്‍ കളക്ടര്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചു. ഇലവുങ്കല്‍, നിലയ്ക്കല്‍, പമ്ബ, സന്നിധാനം എന്നിവിടങ്ങളിലാണ് നിരോധനാജ്ഞ.ബുധനാഴ്ച അര്‍ധരാത്രി മുതല്‍ നിരോധനാജ്ഞ നിലവില്‍ വരുമെന്നാണ് പത്തനംതിട്ട കളക്ടര്‍ പി.ബി നൂഹ് അറിയിച്ചു.ശബരിമല സ്ത്രീ പ്രവേശനത്തിനെതിരേ നടത്തുന്ന പ്രതിഷേധ സമരത്തില്‍ വ്യാപക അക്രമമാണ് അരങ്ങേറിയത്. നിലയ്ക്കലിലും പമ്ബയിലുമാണ് വ്യാപക അക്രമങ്ങള്‍ അരങ്ങേറിയത്.വനിതാ മാധ്യമപ്രവര്‍ത്തകരെ ഉള്‍പ്പെടെ സമരാനുകൂലികള്‍ ശാരീരികമായി അക്രമിച്ചു. അതേസമയം, സ്ഥിതിഗതികള്‍ നിയന്ത്രണ വിധേയമാക്കാന്‍ ശബരിമലയിലേക്ക് ഉടന്‍ കമാന്‍ഡോകളെ അയക്കുമെന്ന് ഡിജിപി ലോക്നാഥ് ബെഹ്റ അറിയിച്ചു. കമാന്‍ഡോകള്‍ ബുധനാഴ്ച വൈകുന്നേരത്തിനകം നിലയ്ക്കലിലും പമ്ബയിലും എത്തും. രണ്ട് എസ്പിമാരുടെയും നാല് ഡിവൈഎസ്പിമാരുടെയും നേതൃത്വത്തിലാണ് പോലീസിനെ വിന്യസിക്കുന്നതെന്നും ഡിജിപി അറിയിച്ചു.ബുധനാഴ്ച രാവിലെ നിലയ്ക്കലും പമ്ബയും പോലീസ് നിയന്ത്രണത്തിലായിരുന്നു. എന്നാല്‍ ഉച്ചയോടെ മൂവായിരത്തോളം വരുന്ന സമരക്കാര്‍ സമരപന്തലിലേക്ക് ഇരച്ചു കയറുകയും വഴി തടയുകയുമായിരുന്നു. പിന്നീട് പോലീസ് വാഹനങ്ങള്‍ക്കു നേരെയും മാധ്യമ വാഹനങ്ങള്‍ക്കു നേരെയും വ്യാപക കല്ലേറും അക്രമവുമാണ് അരങ്ങേറിയത്. കെഎസ്‌ആര്‍ടിസി ബസിന് നേരെയും അക്രമമുണ്ടായി.
ശബരിമല കർമസമിതി നാളെ നടത്തുന്ന ഹർത്താലിന് ബിജെപി പിന്തുണ പ്രഖ്യാപിച്ചു
പത്തനംതിട്ട:ശബരിമല സ്ത്രീപ്രവേശന വിഷയവുമായി ബന്ധപ്പെട്ട വിഷയത്തില്‍ നിയമനിര്‍മ്മാണം നടത്തില്ലെന്ന സര്‍ക്കാര്‍ തീരുമാനത്തിൽ പ്രതിഷേധിച്ച് ശബരിമല കര്‍മ്മ സമിതി നടത്തുന്ന ഹര്‍ത്താലിന് ബി.ജെ.പി പിന്തുണ പ്രഖ്യാപിച്ചു. പത്തനംതിട്ടയില്‍ ബുധനാഴ്ച വൈകിട്ട് എന്‍.ഡി.എ ചെയര്‍മാന്‍ അഡ്വ.പി.എസ്.ശ്രീധരന്‍പിള്ള നടത്തിയ വാര്‍ത്താ സമ്മേളത്തിലാണ് ഹര്‍ത്താലിന് പിന്തുണ പ്രഖ്യാപിച്ചത്. ഹര്‍ത്താല്‍ തികച്ചും സമാധാനപരമായിരിക്കണം എന്ന് എന്‍.ഡി.എ ആഹ്വാനം ചെയ്തു. വ്യാഴാഴ്ച രാവിലെ ആറ് മണി മുതല്‍ വൈകിട്ട് ആറ് മണിവരെ ആയിരിക്കും ഹര്‍ത്താല്‍. ആദ്യം പിന്തുണ നല്‍കില്ലെന്ന് അറിയിച്ചിരുന്നെങ്കിലും പിന്നീട് ബിജെപി നിലപാട് മാറ്റുകയായിരുന്നു.എന്നാല്‍, ഇതിനെ കുറിച്ച് അറിയില്ലെന്ന് ബിജെപി നേതാവും രാജ്യസഭാ എംപിയുമായ വി.മുരളീധരന്‍ നേരത്തെ പറഞ്ഞിരുന്നു. ശബരിമല വിഷയത്തെക്കുറിച്ച് പ്രതികരിക്കുന്നതിനിടെയാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്.ശബരിമല വിഷയത്തില്‍ സര്‍ക്കാര്‍ കടുംപിടുത്തം അവസാനിപ്പിക്കണമെന്നും കേരളത്തിന്റെ മനസിനൊപ്പം നില്‍ക്കണമെന്നും വി.മുരളീധരന്‍ പറഞ്ഞു
കണ്ണൂർ കുടിയാന്മലയിൽ വെള്ളച്ചാട്ടത്തിൽ കുളിക്കാനിറങ്ങിയ രണ്ടു യുവാക്കൾ മുങ്ങിമരിച്ചു
കണ്ണൂർ:കുടിയാന്‍മല പൊട്ടംപ്ലാവ് ഏഴരക്കുണ്ട് വെള്ളച്ചാട്ടത്തില്‍ കുളിക്കാനിറങ്ങിയ രണ്ട് യുവാക്കള്‍ മുങ്ങി മരിച്ചു. തളിപ്പറമ്പ് മന്ന സ്വദേശികളായ മുഹമ്മദ് യുനൈസ്, അബ്ദുള്ള എന്നിവരാണ് മരിച്ചത്. കൂട്ടുകാര്‍ക്കൊപ്പം വെള്ളച്ചാട്ടത്തില്‍ കുളിക്കാനിറങ്ങിയപ്പോഴായിരുന്നു അപകടം. മൃതദേഹങ്ങള്‍ പോസ്റ്റ്മോർട്ടത്തിനായി പരിയാരം മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.
മീ ടൂ വിവാദം;എം.ജെ അക്ബർ രാജിവെച്ചു
ന്യൂഡൽഹി:മീ ടൂ ആരോപണത്തിൽ കുടുങ്ങിയ കേന്ദ്ര വിദേശകാര്യസഹമന്ത്രി എം.ജെ അക്ബർ രാജിവെച്ചു.ഒട്ടേറെ വനിതാ മാധ്യമ പ്രവര്‍ത്തകരാണ് അദ്ദേഹത്തിനെതിരെ ലൈംഗികാരോപണം ഉന്നയിച്ചത്. എന്നാല്‍ ആരോപണം നിഷേധിച്ച അക്ബര്‍ നേരത്തെ രാജിവെക്കാന്‍ വിസമ്മതിച്ചിരുന്നു. ഒടുവില്‍ ഏറെ സമ്മര്‍ദങ്ങള്‍ക്ക് ശേഷമാണ് ബുധനാഴ്ച വൈകുന്നേരം 4.45 മണിയോടെ അദ്ദേഹം രാജിവെച്ചത്. മാധ്യമ പ്രവര്‍ത്തകനായിരുന്ന സമയത്ത് അദ്ദേഹം തന്നെ കാണാന്‍ എത്തുന്ന മാധ്യമ പ്രവര്‍ത്തകരായ പെണ്‍കുട്ടികളെ ലൈംഗിക ചൂഷണത്തിന് ഇരയാക്കുന്നുവെന്ന ആരോപണം മീ ടുവിലൂടെ പ്രിയ രമണി എന്ന മാധ്യമ പ്രവര്‍ത്തകരാണ് ഉന്നയിച്ചത്. പിന്നീട് മറ്റു വനിതാ മാധ്യമ പ്രവര്‍ത്തകരും അത് ഏറ്റു പിടിക്കുകയായിരുന്നു.
ശബരിമല സമരം;നിലയ്ക്കലിൽ വീണ്ടും സംഘർഷം; രാഹുൽ ഈശ്വറിനെ പോലീസ് കസ്റ്റഡിയിലെടുത്തു
പത്തനംതിട്ട:തുലാമാസ പൂജയ്ക്കായി ശബരിമല നടതുറക്കാന്‍ നിമിഷങ്ങള്‍ മാത്രം ബാക്കി നില്‍ക്കെ നിലയ്ക്കലില്‍ സംഘർഷം രൂക്ഷമാകുന്നു.നിലയ്ക്കലില്‍ രണ്ടാം ഗേറ്റിന് സമീപം പൊലീസും സമരക്കാരും തമ്മില്‍ രൂക്ഷമായ ഏറ്റുമുട്ടലാണ് നടക്കുന്നത്. പൊലീസിനു നേരെ പ്രതിഷേധക്കാർ കല്ലേറ് നടത്തി. തുടര്‍ന്ന് സമരക്കാര്‍ക്ക് നേരെ പൊലീസ് ലാത്തിച്ചാര്‍ജ് നടത്തി.മാധ്യപ്രവര്‍ത്തകര്‍ക്ക് നേരെയും വ്യാപകമായ അക്രമങ്ങളാണ് നടക്കുന്നത്. അക്രമത്തിൽ റിപ്പോർട്ടർ ചാനലിന്റെ റിപ്പോര്‍ട്ടര്‍ പ്രജീഷിനും ക്യാമറാമാന്‍ ഷമീര്‍, ഡ്രൈവര്‍ ഷിജോ എന്നിവര്‍ക്കും പരിക്കേറ്റു.റിപ്പബ്ലിക് ചാനലിന്റെ റിപ്പോര്‍ട്ടര്‍ പൂജ പ്രസന്ന, ദ ന്യൂസ് മിനുട്ടിന്റെ സരിത എസ് ബാലന്‍, മാത്യൂഭൂമിയുടെ റിപ്പോര്‍ട്ടര്‍ കെബി ശ്രീധരൻ ക്യാമറാമാന്‍ അഭിലാഷ് എന്നിവർക്കും അക്രമത്തിൽ പരിക്കേറ്റു.ഇതിനിടെ ശബരിമലയില്‍ സ്ത്രീ പ്രവേശനം സംബന്ധിച്ച കോടതിവിധിക്കെതിരെ സമരം നടത്തുന്ന തന്ത്രികുടുംബാംഗം രാഹുല്‍ ഈശ്വറിനെ പോലീസ് കസ്റ്റഡിയിലെടുത്തു.പമ്പ പോലീസാണ് മുന്‍കരുതല്‍ എന്ന നിലയ്ക്ക് രാഹുലിനെ കസ്റ്റഡിയിലെടുത്തത്. ശബരിമലയിലും കാനന പാതയിലും അയ്യപ്പ ധര്‍മ സേനയുടെ സമരങ്ങള്‍ക്ക് രാവിലെ ബുധനാഴ്ച്ച മുതല്‍ നേതൃത്വം നല്‍കിയത് രാഹുലാണ്.പമ്ബയിലും നിലയ്ക്കലിലുമായി തമ്ബടിച്ച് നിരവധി വാഹനങ്ങള്‍ സമരക്കാര്‍ തടഞ്ഞിരുന്നു. സമരം അക്രമ സ്വഭാവത്തിലേക്ക് നീങ്ങിയതോടെയാണ് രാഹുലിനെ കസ്റ്റഡിയിലെടുത്തത്.
ശബരിമല സ്ത്രീപ്രവേശനം;നിലയ്ക്കലിൽ വനിതാമാധ്യമ പ്രവർത്തകയ്ക്കും ക്യമറാമാനും നേരെ കയ്യേറ്റം;കാർ അടിച്ചു തകർത്തു
പത്തനംതിട്ട:നിലയ്ക്കലിൽ വനിതാമാധ്യമ പ്രവർത്തകയ്ക്കും ക്യമറാമാനും നേരെ കയ്യേറ്റം.നിലയ്ക്കലില്‍ നിന്നും പമ്ബയിലേക്ക് പോകാനെത്തിയ റിപ്പബ്ലിക് ചാനലിന്റെ മാധ്യമ പ്രവർത്തകരായ പൂജ പ്രസന്നയ്ക്കും ക്യാമറാമാനും നേരെയാണ് കയ്യേറ്റം നടന്നത്. വാഹനത്തിന്റെ ചില്ലുകള്‍ അടിച്ചു തകര്‍ത്തു.ഓണ്‍ലൈന്‍ മാധ്യമമായ ന്യൂസ് മിനിറ്റ് റിപ്പോര്‍ട്ടര്‍ സരിത എസ്. ബാലനെ കെഎസ്‌ആര്‍ടിസി ബസില്‍നിന്നും സമരക്കാര്‍ ഇറക്കിവിട്ടു. ഇരുപതോളം വരുന്ന ആര്‍എസ്‌എസുകാരാണ് സരിതയെ ബസില്‍നിന്നും പിടിച്ചിറക്കിയത്. യുവതിയെ സംഘം മര്‍ദിക്കാന്‍ ശ്രമിച്ചതായും റിപ്പോര്‍ട്ടുണ്ട്. നിലയ്ക്കലില്‍ എത്തിയ അയ്യപ്പഭക്തരുടെ വാഹനങ്ങള്‍ക്ക് നേരെയും അതിക്രമമുണ്ടായി.രാവിലെ ശബരിമല അവലോകനയോഗത്തില്‍ പങ്കെടുക്കാനെത്തിയ വനിതാ ഉദ്യോഗസ്ഥരെയും സമരക്കാര്‍ തടഞ്ഞിരുന്നു. യോഗത്തിനെത്തിയ സിവില്‍ സപ്ലൈസിലെ രണ്ട് വനിതാ ഉദ്യോഗസ്ഥരെയാണ് ഗാര്‍ഡ് റൂമിന് മുന്നില്‍ ആര്‍എസ്‌എസുകാര്‍ തടഞ്ഞത്.സംഘർഷം ശക്തമായതിനെ തുടർന്ന് നിലയ്ക്കലിൽ കൂടുതൽ പോലീസിനെ വിന്യസിച്ചിട്ടുണ്ട്.വാഹനങ്ങൾ തടയുന്ന പ്രതിഷേധക്കാരെ പോലീസ് അറസ്റ്റ് ചെയ്ത് നീക്കി.സുപ്രീം കോടതി വിധിയുടെ അടിസ്ഥാനത്തിൽ ശബരിമലയിലെത്തുന്ന സ്ത്രീകളെ തടയുന്നവരെ ഉടൻ അറസ്റ്റ് ചെയ്യാൻ ഡിജിപി നിർദേശം നൽകിയിട്ടുണ്ട്.
ശബരിമല ദർശനത്തിനെത്തുന്നവരെ തടയുന്ന പ്രതിഷേധക്കാരെ അറസ്റ്റ് ചെയ്യാൻ ഡിജിപി നിർദേശം നൽകി
തിരുവനന്തപുരം:സുപ്രീം കോടതി വിധിയുടെ അടിസ്ഥാനത്തിൽ ശബരിമല ദർശനത്തിനെത്തുന്ന യുവതികളെ തടയുന്ന പ്രതിഷേധക്കാരെ ഉടൻ അറസ്റ്റ് ചെയ്ത് നീക്കണമെന്ന് ഡിജിപി ലോക്നാഥ് ബെഹ്‌റ നിർദേശം നൽകി.എല്ലാ ജില്ലാ എസ്പിമാര്‍ക്കും ഡിജിപി അടിയന്തര സന്ദേശം നല്‍കി. എല്ലാ ജില്ലകളിലും പ്രത്യേക പട്രോളിംഗ് നടത്തും. ശബരിമലയിലെത്തുന്ന സ്ത്രീകളെ തടയുകയോ കൈയേറ്റം ചെയ്യുകയോ ചെയ്താല്‍ കേസ് എടുക്കാനും ഡിജിപി നിര്‍ദ്ദേശം നല്‍കി. ശബരിമലയില്‍ ദര്‍ശനത്തിന് എത്തിയ ആന്ധ്രാ സ്വദേശിനിയെയും ചേര്‍ത്തല സ്വദേശിനിയെയും പ്രതിഷേധക്കാര്‍ തടഞ്ഞിരുന്നു. തടഞ്ഞ 50 പ്രതിഷേധക്കാര്‍ക്കെതിരെ പൊലീസ് കേസെടുക്കുകയും ചെയ്തിരുന്നു.
ശബരിമലയിൽ ദർശനത്തിനെത്തിയ യുവതികളെ പ്രതിഷേധക്കാർ തടഞ്ഞു
പത്തനംതിട്ട:ശബരിമലയിൽ ദർശനത്തിനെത്തിയ യുവതികളെ പ്രതിഷേധക്കാർ തടഞ്ഞു.ചേർത്തല സ്വദേശിനി ലിബി,ആന്ധ്രാ സ്വദേശിനിയായ മാധവി എന്നിവരെയാണ് പ്രതിഷേധക്കാർ മലചവിട്ടാൻ അനുവദിക്കാതെ തടഞ്ഞത്.ശബരിമലയില്‍ സുപ്രീംകോടതി വിധി നടപ്പാക്കാത്തതിലും ലിംഗനീതി അംഗീകരിക്കിക്കാത്തതിലും പ്രതിഷേധിച്ച് താനടക്കമുള്ള നാലംഗം സംഘം മല ചവിട്ടുമെന്ന് ഫേസ്‌ബുക്കില്‍ പ്രഖ്യാപിച്ചാണ് ലിബിയും സംഘവും പത്തനംതിട്ടയില്‍ എത്തിയത്. എന്നാല്‍ അവിടെ പൊലീസ് തടഞ്ഞപ്പോള്‍ താന്‍ വിശ്വാസിയാണ് എന്നാണ് ലിബി പറഞ്ഞത്. വ്രതം ഉണ്ടോ എന്ന ചോദ്യത്തിനും ഇല്ല എന്ന മറുപടിയാണ് അവര്‍ നല്‍കിയത്.ചേര്‍ത്തല സ്വദേശിയായ ഡോ. ഹരികുമാറിന്റെ ഭാര്യയായ ലിബി അദ്ധ്യാപികയും യുക്തിവാദ ആശയങ്ങള്‍ പ്രചരിപ്പിക്കുന്ന ഒരു ഓണ്‍ലൈന്‍ പത്രത്തിന്റെ എഡിറ്റുമാണ്.പത്തനംതിട്ട ബസ് സ്റ്റാന്‍ഡില്‍ വച്ചാണ് ലിബിയെ ശബരിമല പ്രക്ഷോഭകര്‍ തടഞ്ഞത്. ജനം ഇവര്‍ക്ക് നേരെ തിരിഞ്ഞതിനെ തുടര്‍ന്ന് പൊലീസ് വലയത്തില്‍ ഇവരെ അവിടെ നിന്നും മാറ്റി. ലിബിക്കൊപ്പം അഭിഭാഷക ദമ്ബതികളും ഒരു അദ്ധ്യാപികയും ഉണ്ടായിരുന്നുവെങ്കിലും ഇവര്‍ പിന്നീട് യാത്രയില്‍ നിന്നും പിന്മാറി.എന്നാൽ ക്ഷേത്രദർശനത്തിൽ നിന്നും പിന്മാറില്ലെന്ന് ലിബി മാധ്യമ പ്രവർത്തകരോട് പറഞ്ഞു.നിലവിൽ പോലീസ് സംരക്ഷണയിലാണ് ലിബി.അതേസമയം പ്രതിഷേധത്തെ മറികടന്ന്, ശബരിമല ദര്‍ശനത്തിനെത്തിയ ആന്ധ്ര സ്വദേശിനിയും കുടുംബവും പ്രതിഷേധം ശക്തമായതിനെ തുടർന്ന് തിരിച്ചിറങ്ങി.പൊലീസ് സുരക്ഷ നല്‍കിയെങ്കിലും പ്രതിഷേധം ശക്തമായതിനെത്തുടര്‍ന്നാണ് മുന്നോട്ട് പോകാനാകാതെ ഇവര്‍ തിരിച്ചിറങ്ങിയത്.
അപകടസമയത്ത് വാഹനമോടിച്ചിരുന്നത് ബാലഭാസ്‌ക്കർ ആയിരുന്നുവെന്ന് ഡ്രൈവറുടെ മൊഴി
തിരുവനന്തപുരം:അപകടസമയത്ത് വാഹനമോടിച്ചിരുന്നത് ബാലഭാസ്‌ക്കർ ആയിരുന്നുവെന്ന് ഡ്രൈവറുടെ മൊഴി.തൃശൂര്‍ മുതൽ കൊല്ലം വരെ മാത്രമേ താൻ വാഹനം ഓടിച്ചിരുന്നുള്ളൂ. പിന്നീട് ബാലഭാസ്കറാണ് ഓടിച്ചത്. ലക്ഷ്മിയും മകൾ തേജസ്വിനിയും മുൻസീറ്റിലാണിരുന്നത്. പിന്നിലെ സീറ്റിൽ വിശ്രമിക്കുകയായിരുന്നു താനെന്നും അർജുൻ മൊഴി നൽകി. സെപ്റ്റംബർ ഇരുപത്തഞ്ചാം തീയതി പുലർച്ചെ പള്ളിപ്പുറം സിആർപിഎഫ് ക്യാമ്പിന് സമീപത്തുവെച്ചാണ് ബാലഭാസ്‌ക്കറും കുടുംബവും സഞ്ചരിച്ച കാർ അപകടത്തിൽപ്പെട്ടത്.അപകടത്തിൽ ബാലഭാസ്‌ക്കറും മകളും മരിച്ചിരുന്നു. ബാലഭാസ്‌ക്കറിന്റെ ഭാര്യ ലക്ഷ്മിയും ഡ്രൈവർ അർജുനും ഇപ്പോഴും തിരുവനന്തപുരം അനന്തപുരി ആശുപത്രിയിൽ ചികിത്സയിലാണ്.