കണ്ണൂർ:പ്രളയ ശേഷം മത്സ്യത്തൊഴിലാളികൾക്ക് തിരിച്ചടിയായി കടലിൽ മാലിന്യ ശേഖരം. മത്സ്യത്തിന്റെ ലഭ്യതയും കുത്തനെ കുറഞ്ഞു.മാലിന്യം കുടുങ്ങി വല ഉപയോഗ ശൂന്യമാകുന്നത് മീൻപിടുത്തക്കാരെ സാരമായി ബാധിച്ചിട്ടുണ്ട്.ട്രോളിങ് നിരോധനവും പേമാരിയും കഴിഞ്ഞപ്പോൾ മാലിന്യം ഒരു വില്ലനായി എത്തിയിരിക്കുകയാണ്.ഓഖി ദുരന്തത്തിന് ശേഷവും സമാനമായ രീതിയിൽ സംഭവിച്ചിരുന്നു.തോടുകളിൽ നിന്നും പുഴകളിൽ നിന്നും മറ്റുമുള്ള മാലിന്യങ്ങൾ പ്രളയത്തെ തുടർന്ന് കടലിലേക്ക് വൻതോതിൽ ഒഴുകി എത്തുകയായിരുന്നു. പ്ലാസ്റ്റിക്കാണ് കൂട്ടത്തിലേറെയും.പരമ്പരാഗത രീതിൽ മൽസ്യബന്ധനം നടത്തുന്ന മുഴപ്പിലങ്ങാട്ടെ മത്സ്യത്തൊഴിലാളികൾക്ക് കഴിഞ്ഞ കുറച്ചു ദിവസങ്ങളായി കടലിൽ നിന്നും ലഭിക്കുന്നത് മാലിന്യങ്ങളാണ്.മുൻപ് നാലുകൊട്ട മീൻ ലഭിക്കുന്നിടത്ത് ഇപ്പോൾ ലഭിക്കുന്നത് മൂന്നു കൊട്ട മീനും ഒരുകോട്ട മാലിന്യങ്ങളുമാണെന്ന് മൽസ്യത്തൊഴിലാളികൾ പറയുന്നു.വലിയ വള്ളങ്ങളെ അപേക്ഷിച്ച് ചെറിയ വള്ളങ്ങളിൽ പോകുന്നവരുടെ വലകളിലാണ് മാലിന്യങ്ങൾ കൂടുതലായും കുടുങ്ങുന്നത്.അതേസമയം ആഴക്കടലിലും മത്സ്യത്തിന്റെ ലഭ്യത വളരെ കുറവാണെന്ന് മൽസ്യത്തൊഴിലാളികൾ സാക്ഷ്യപ്പെടുത്തുന്നു.
സംസ്ഥാനത്തെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ഇന്ന് പ്രവർത്തി ദിവസം
തിരുവനന്തപുരം:സംസ്ഥാനത്തെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ഇന്ന് പ്രവർത്തി ദിവസം.പ്രളയത്തെ തുടർന്ന് നിരവധി അധ്യയന ദിവസങ്ങൾ നഷപ്പെട്ടിരുന്നു.ഇതിനാലാണ് ഇന്ന് സ്കൂളുകൾക്ക് പ്രവർത്തി ദിനമാക്കിയത്.
സേലത്ത് വാഹനാപകടം;മലയാളികളടക്കം ഏഴുപേർ മരിച്ചു
സേലം:സേലത്ത് വാഹനാപകടത്തിൽ മലയാളികളടക്കം ഏഴുപേർ മരിച്ചു.ബസ്സുകൾ തമ്മിൽ കൂട്ടിയിടിച്ചാണ് അപകടം ഉണ്ടായത്.സേലത്തിനടുത്ത് മാമാങ്കം എന്ന സ്ഥലത്തു വെച്ചാണ് അപകടം.ബെംഗളൂരുവില്‍ നിന്ന് തിരുവല്ലയിലേക്ക് പോവുകയായിരുന്ന യാത്ര ട്രാവൽസിന്റെ ബസ്സും സേലത്ത് നിന്നും കൃഷ്ണഗിരിയിലേക്ക് പോവുകയായിരുന്ന ബസ്സും തമ്മിലാണ് കൂട്ടിയിടിച്ചത്.കൃഷ്ണഗിരിയിൽ നിന്നും പോവുകയായിരുന്ന സ്വകാര്യ ബസ് മുന്നിലുള്ള ലോറിയെ മറികടക്കാനുള്ള ശ്രമത്തിനിടെ ഡിവൈഡറിൽ തട്ടി എതിരെ വരികയായിരുന്ന യാത്ര ട്രാവൽസിന്റെ ബസ്സിൽ ഇടിക്കുകയായിരുന്നു.അപകടത്തിൽ മരിച്ചവരിൽ നാലുപേർ മലയാളികളാണെന്നണ് സൂചന.മരിച്ച ഒരാളെ തിരിച്ചറിഞ്ഞിട്ടുണ്ട്.ആലപ്പുഴ സ്വദേശി ജിമ്മി ജേക്കബിനെയാണ് തിരിച്ചറിഞ്ഞത്. ഭാര്യയോടും മകനോടുമൊപ്പമായിരുന്നു ജേക്കബ് യാത്ര ചെയ്തിരുന്നത്. അപകടത്തില്‍ പരിക്കേറ്റ ഭാര്യയും മകനും ആശുപത്രിയില്‍ ചികിത്സയിലാണ്. അപകടത്തില്‍ പരിക്കേറ്റ 31 പേര സമീപത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മരണസഖ്യ ഇനിയും കൂടാന്‍ ഇടയുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. അപകടവിവരം അറിഞ്ഞ ഉടന്‍ ജില്ലാ കലക്ടര്‍ രോഹിണിയുടെ നേതൃത്വത്തില്‍ പോലീസും ഫയര്‍ഫോഴ്‌സും സംഭവ സ്ഥലത്തെത്തി രക്ഷാപ്രവര്‍ത്തനങ്ങള്‍ നടത്തി.