സ്ട്രൈറ്റനിങ് ചെയ്ത ശേഷം കനത്ത മുടികൊഴിച്ചിൽ; മനംനൊന്ത് യുവതി ആത്മഹത്യ ചെയ്തു; ബ്യുട്ടീഷനെതിരെ കേസ്

keralanews hair fall after starightening-woman commited suicide charge case against beautician

ബെംഗളൂരു:സ്ട്രൈറ്റനിങ് ചെയ്ത ശേഷം കനത്ത മുടികൊഴിച്ചിൽ ഉണ്ടായതിനെ തുടർന്ന് മനംനൊന്ത് യുവതി ആത്മഹത്യ ചെയ്തു.കുടകിലെ മടിക്കേരിയിലാണ് സംഭവം.മൈസൂരുവില്‍ ഒന്നാം വര്‍ഷ ബിബിഎ വിദ്യാര്‍ത്ഥിനിയായ നേഹ ഗംഗമ്മയാണ് ജീവനൊടുക്കിയത്. കഴിഞ്ഞ മാസം 21ന് മൈസൂരുവിലെ ഒരു ബ്യൂട്ടി പാര്‍ലറില്‍ വെച്ചാണ് നേഹ മുടി സ്ട്രൈറ്റൺ ചെയ്തത്.അതിനു ശേഷം മുടി ധാരാളമായി കൊഴിയാൻ തുടങ്ങി.ഇതോടെ സൗന്ദര്യകാര്യത്തില്‍ ഏറെ ശ്രദ്ധയുണ്ടായിരുന്ന നേഹയ്ക്ക് കോളേജില്‍ പോകാന്‍ തന്നെ ബുദ്ധിമുട്ടായി.  അലര്‍ജിയെത്തുടര്‍ന്ന് ദേഹത്ത് പാടുകളും വന്നു.ബന്ധുക്കളോടും അടുത്ത സുഹൃത്തുകളോടും ഇക്കാര്യം നേഹ പറഞ്ഞിരുന്നു. വീട്ടുകാര്‍ നിര്‍ബന്ധിച്ചതിനെത്തുടര്‍ന്ന് മടിക്കേരിയിലെ വീട്ടില്‍ നിന്ന് ഒരാഴ്ച മുൻപ്  പെണ്‍കുട്ടി കോളേജിലേക്ക് പോയി. ബുധനാഴ്ച രാവിലെ ഹോസ്റ്റലില്‍ നിന്ന് ഇറങ്ങിയ ശേഷം കാണാതാവുകയായിരുന്നു.ബല്ലേലയിലെ പുഴക്കരയില്‍ നിന്നാണ് നേഹയുടെ മൃതദേഹം കണ്ടെടുത്തത്. ബ്യൂട്ടിപാര്‍ലര്‍ ജീവനക്കാരുടെ പിഴവാണ് ആത്മഹത്യക്ക് പ്രേരണയായതെന്ന രക്ഷിതാക്കളുടെ പരാതിയില്‍ പാര്‍ലര്‍ ഉടമക്കെതിരെ പൊലീസ് കേസെടുത്തു.സ്‌ട്രൈറ്റനിഗിന് രാസപദാര്‍ത്ഥങ്ങള്‍ അമിതമായി ഉപയോഗിച്ചതിലും തല ചൂടാക്കിയതിലും പറ്റിയ അബദ്ധമാണ് മുടി ധാരാളമായി കൊഴിയാന്‍ ഇടയാക്കിയതെന്നാണ് പൊലീസ് പറയുന്നത്.

മെഡിക്കൽ പ്രവേശനം;സ്പോട് അഡ്മിഷൻ ഇന്ന് നാളെയും നടക്കും

keralanews medical admission spot admission will conduct today and tomorrow

തിരുവനന്തപുരം:സംസ്ഥാനത്ത് ഒഴിവുള്ള മെഡിക്കൽ,ബിഡിഎസ് സീറ്റുകളിലേക്കുള്ള സ്പോട് അഡ്മിഷൻ ഇന്നുംനാളെയും നടത്തും.തിരുവനന്തപുരം മെഡിക്കല്‍ കോളേജ്  ഓഡിറ്റോറിയത്തിലാണ് അഡ്മിഷന്‍ നടക്കുക.എണ്ണായിരത്തോളം വിദ്യാര്‍ത്ഥികളാണ് സ്‌പോട്ട് അഡ്മിഷനായി രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. എംബിബിഎസില്‍ 715 ഒഴിവുകളും ബിഡിഎസിന് 599 സീറ്റുകളുമാണ് ഇനിയും ഒഴിഞ്ഞു കിടക്കുന്നത്. പ്രളയക്കെടുതിയെ തുടര്‍ന്ന് സ്‌പോട്ട് അഡ്മിഷന്‍ മാറ്റി വയ്ക്കാന്‍ നേരത്തെ സുപ്രിം കോടതി അനുമതി നല്‍കിയിരുന്നു.

നവകേരളം പണിയാൻ ധനസമാഹരണം;കണ്ണൂരിലെ മുഴുവൻ സർക്കാർ ഡോക്റ്റർമാരും ഒരു മാസത്തെ ശമ്പളം നൽകും

keralanews constructing new kerala govt doctors from kannur district will give their one months salary

കണ്ണൂർ:നവകേരളം പണിയാൻ ഒരു മാസത്തെ ശമ്പളം നൽകുക എന്ന മുഖ്യമന്ത്രിയുടെ ആഹ്വാനത്തിന് പിന്നാലെ തങ്ങളുടെ ഒരുമാസത്തെ ശമ്പളം ദുരിതാശ്വാസ നിധിയിലേക്ക് നൽകുമെന്ന് പ്രഖ്യാപിച്ച് കണ്ണൂർ ജില്ലയിലെ സർക്കാർ ഡോക്റ്റർമാർ.സര്‍ക്കാര്‍ മേഖലയില്‍ ആകെ 430ലേറെ ഡോക്ടര്‍മാരാണ് ജില്ലയിലുള്ളത്.ഇവരെല്ലാം ഒരു മാസത്തെ ശമ്ബളം സംഭാവനയായി നല്‍കാന്‍ തീരുമാനിച്ചതായി ഇതുസംബന്ധിച്ച്‌ ജില്ലാ കലക്ടറുടെ അധ്യക്ഷതയില്‍ ചേര്‍ന്ന േയാഗത്തില്‍ ബന്ധപ്പെട്ടവര്‍ അറിയിച്ചു. പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടര്‍ ഓഫീസിലെയും ഓഡിറ്റ് വിഭാഗത്തിലെയും മുഴുവന്‍ ജീവനക്കാരും ഒരു മാസത്തെ ശമ്ബളം ദുരിതാശ്വാസ നിധിയിലേക്ക് നല്‍കാന്‍ തീരുമാനിച്ചു. ആകെ 68 പേരാണ് ഈ ഓഫീസുകളിലായി ഉള്ളത്. ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസിലെയും ഇന്‍ഫര്‍മേഷന്‍ പബ്ലിക് റിലേഷന്‍സ് വകുപ്പ് മേഖലാ ഡെപ്യൂട്ടി ഡയറക്ടര്‍ ഓഫീസിലെയും മുഴുവന്‍ ജീവനക്കാരും ഒരു മാസത്തെ ശമ്പളം ദുരിതാശ്വാസ നിധിയിലേക്ക് നല്‍കും. ഇവര്‍ ആദ്യ ഗഡു ആഗസ്റ്റ് മാസത്തെ ശമ്ബളത്തോടൊപ്പം നല്‍കി.ജില്ലാ പഞ്ചായത്ത് ഭരണസമിതി അംഗങ്ങളും ജീവനക്കാരും ഒരു മാസത്തെ് ശമ്ബളം സംഭാവന നല്‍കുന്നതിനുളള്ള സമ്മതപത്രം കഴിഞ്ഞ ദിവസം മന്ത്രി ഇ പി ജയരാജനെ ഏല്‍പ്പിച്ചിരുന്നു. ജില്ലയിലെ പെരിങ്ങോം-വയക്കര, മുഴക്കുന്ന്, മുണ്ടേരി, എരുവേശ്ശി, കാങ്കോല്‍-ആലപ്പടമ്ബ്, അഴീക്കോട്, കണ്ണപുരം, കരിവെള്ളൂര്‍-പെരളം, കുഞ്ഞിമംഗലം എന്നീ ഒൻപതു ഗ്രാമ പഞ്ചായത്തുകളിലെ ഭരണസമിതി അംഗങ്ങളും ജീവനക്കാരും ഒരു മാസത്തെ ശമ്പളം  സംഭാവന ചെയ്യാന്‍ മുന്നോട്ട് വന്നിട്ടുണ്ട്.  ദുരിതാശ്വാസനിധിയിലേക്കുള്ള ധനസമാഹരണത്തില്‍ പരമാവധി പിന്തുണ ജീവനക്കാര്‍ നല്‍കണം. ഓരോ ഉദ്യോഗസ്ഥനും കഴിയാവുന്നവരെ സംഭാവന ചെയ്യിക്കുന്നതിന് പ്രേരിപ്പിക്കണം. ഈ സംഭാവനക്ക് 100 ശതമാനം ആദായ നികുതിയിളവ് ലഭിക്കുന്നതാണ്. ജില്ലകളില്‍ 10 മുതല്‍ 15 വരെയുള്ള ദിവസങ്ങളില്‍ വിവിധ കേന്ദ്രങ്ങളില്‍ വെച്ച്‌ മന്ത്രിമാര്‍ സംഭാവന ഏറ്റുവാങ്ങാനാണ് നിശ്ചയിച്ചിട്ടുള്ളതെന്നും അദ്ദേഹം അറിയിച്ചു. ജില്ലയില്‍ പൊതുജനങ്ങളില്‍ നിന്ന് മികച്ച പ്രതികരണമാണ് ഇതുവരെ ലഭിച്ചിട്ടുള്ളതെന്ന് ജില്ലാ കലക്ടര്‍ മീര്‍ മുഹമ്മദലി അറിയിച്ചു. ജീവനക്കാരും അവരുടെ കടമ നിറവേറ്റാന്‍ മുന്നോട്ടുവരണമെന്ന് കലക്ടര്‍ അഭ്യര്‍ഥിച്ചു.

ഇതോടൊപ്പം പൊതുജനങ്ങളില്‍ നിന്നും സംഘടനകളില്‍ നിന്നും സ്ഥാപനങ്ങളില്‍ നിന്നും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ധനസമാഹരണം നടത്തണമെന്നാണ് സംസ്ഥാന മന്ത്രിസഭ തീരുമാനിച്ചിട്ടുള്ളത്. ഈ പ്രവര്‍ത്തനങ്ങള്‍ക്ക് വ്യവസായ വകുപ്പ് മന്ത്രി ഇ പി ജയരാജന്‍, ആരോഗ്യ വകുപ്പ് മന്ത്രി കെ കെ ശൈലജ എന്നിവര്‍ക്കാണ് ജില്ലയുടെ ചുമതല. കണ്ണൂര്‍ ജില്ലയില്‍ കലക്ടറുടെ നേതൃത്വത്തില്‍ ‘എന്റെ ഒരു മാസം കേരളത്തിന്’ എന്ന പേരില്‍ ഒരു മാസത്തെ ശമ്പളം കേരളത്തെ പ്രളയക്കെടുതിയിൽ  നിന്ന് കരകയറ്റാനായി സംഭാവന നല്‍കാനുള്ള ക്യാമ്പയിൻ  നേരത്തെ ആരംഭിച്ചിരുന്നു. ഇതിന്റെ ഭാഗമായി നിരവധി ഉദ്യോഗസ്ഥര്‍ ആഗസ്ത് മാസത്തെ ശമ്പളം പൂര്‍ണമായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ഇതിനകം തന്നെ നൽകിയിട്ടുണ്ട്.

കർണാടകയിൽ വോട്ടെണ്ണലിനിടെ ആസിഡ് ആക്രമണം;25 പേർക്ക് പരിക്ക്

keralanews acid attack in karnataka 25 injured

കർണാടക:കര്‍ണാടകയില്‍ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലേക്കു നടന്ന തെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണലിനിടെ ആസിഡ് ആക്രമണം.25 പേര്‍ക്ക് പൊള്ളലേറ്റു. തുമക്കുറിലെ വോട്ടെണ്ണല്‍ കേന്ദ്രത്തിനു മുന്നിലാണ് ആക്രമണമുണ്ടായത്.തുമക്കുറിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി ഇനിയത്തുള്ള ഖാന്റെ വിജയത്തെ തുടര്‍ന്ന് ആഹ്ലാദപ്രകടനം നടത്തിയ പ്രവർത്തകർക്കെതിരെയാണ് അക്രമികൾ ആസിഡ് ആക്രമണം നടത്തിയത്.സംഭവത്തെ തുടര്‍ന്ന് പൊലീസ് അന്വേഷണം ആരംഭിച്ചു. തുമക്കുര്‍, മൈസൂരു മുന്‍സിപ്പല്‍ കോര്‍പ്പറേഷനുകളില്‍ കോണ്‍ഗ്രസും ജനതാദള്‍ സെക്യുലറും സഖ്യത്തിലേര്‍പ്പെടാന്‍ സാധ്യതയുണ്ടെന്ന് റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നതിനു പിന്നാലെയാണ് സംഭവം.

എലിപ്പനി പ്രതിരോധ മരുന്നിനെതിരെ വ്യാജപ്രചരണം;ആരോഗ്യമന്ത്രി ഡിജിപിക്ക് പരാതി നൽകി

keralanews fake campaign againt leptospirosis vaccine health minister filed petition to d g p

തിരുവനന്തപുരം:സംസ്ഥാനത്ത് എലിപ്പനി വ്യാപകമായി പടരുന്നതിനിടെ പ്രതിരോധമരുന്നിനെതിരെ വ്യാജപ്രചരണം നടത്തുന്ന ജേക്കബ് വടക്കുംചേരിക്കെതിരെ കേസെടുക്കണമെന്ന് ആവശ്യപ്പെട്ട് ആരോഗ്യമന്ത്രി കെ.കെ.ശൈലജ ഡിജിപിക്ക് പരാതി നല്‍കി.ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്ന തരത്തില്‍ വ്യാജപ്രചരണം നടത്തുന്നുവെന്നാണ് മന്ത്രി പരാതിയില്‍ വ്യക്തമാക്കിയിരിക്കുന്നത്. പ്രളയത്തിന് പിന്നാലെയാണ് കേരളത്തിലെ ചില മേഖലകളില്‍ എലിപ്പനി പടര്‍ന്നു പിടിച്ചിരിക്കുന്നത്. തുടര്‍ന്നാണ് പ്രതിരോധ മരുന്ന് കഴിക്കാന്‍ ആരോഗ്യവകുപ്പ് പ്രചരണം ആരംഭിച്ചത്. വ്യാപകമായി പ്രതിരോധ മരുന്ന് വിതരണം ചെയ്യുകയും ബോധവത്കരണം ജനങ്ങളില്‍ നടത്തുകയും ചെയ്തിരുന്നു. ഇതിനിടെയാണ് പ്രതിരോധ മരുന്നിനെതിരെ നവമാധ്യമങ്ങളിലൂടെ വ്യാജപ്രചാരണവുമായി ജേക്കബ് വടക്കുംചേരി രംഗത്തെത്തിയത്.

ഹനാന് വാഹനാപകടത്തിൽ പരിക്ക്; ശസ്ത്രക്രിയയ്ക്കായി കൊച്ചിയിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു

keralanews hanan injured in an accident admitted in hospital for surgery

കൊച്ചി:പഠനത്തിനിടെ മീൻ വില്‍പ്പന നടത്തി സോഷ്യൽ മീഡിയയിലൂടെ ശ്രദ്ധേയയായ ഹനാന് വാഹനാപകടത്തില്‍ പരിക്ക്.കൊടുങ്ങല്ലൂരിന് അടുത്ത് വച്ച്‌ ഹനാന്‍ സഞ്ചരിച്ച വാഹനം വൈദ്യുതി തൂണിലിടിച്ചാണ് അപകടമുണ്ടായത്. കൊടുങ്ങല്ലൂരിലെ സ്വകാര്യ ആശുപത്രിയില്‍ നിന്നും പ്രാഥമിക ശുശ്രൂഷ നല്‍കിയ ശേഷം ഹനാനെ കൊച്ചി മെഡിക്കല്‍ ട്രസ്റ്റ് ആശുപത്രിയിലേക്ക് മാറ്റി. നട്ടെല്ലിന് സാരമായി പരിക്കേറ്റ ഹനാന് ഉടൻതന്നെ സത്രക്രിയ വേണമെന്ന് ഡോക്റ്റർമാർ അറിയിച്ചു. മുന്‍ സീറ്റിലിരിക്കുകയായിരുന്ന ഹനാന്റെ കാലിനും നട്ടെല്ലിനും ക്ഷതമേറ്റു. പരിശോധനയില്‍ നട്ടെല്ലിന് ഒടിവുള്ളതായി തിരിച്ചറിഞ്ഞിട്ടുണ്ട്. ഈ സാഹചര്യത്തിലാണ് ശസ്ത്രക്രിയ നടത്തുന്നത്. സ്‌പൈനല്‍ കോഡിന് പരിക്കേറ്റുവെന്നാണ് സൂചന. ഇത് മൂലം ഹനാന്റെ ഒരു വശത്തിന് ചെറിയ തളര്‍ച്ചയുമുണ്ട്. എന്നാല്‍ ബോധം നഷ്ടമായിട്ടില്ല. മെഡിക്കല്‍ ട്രസ്റ്റിലെ ന്യൂറോ സര്‍ജനായ ഡോ ഹാരൂണിന്റെ നേതൃത്വത്തിലാണ് ഹനാനെ ചികില്‍സിക്കുന്നത്. കോഴിക്കോട് ഒരു പരിപാടിക്ക് ശേഷം എറണാകുളത്തേയ്ക്ക് മടങ്ങുകയായിരുന്നു ഹനാനും സുഹൃത്തുക്കളും. ഇതിനിടെ കൊടുങ്ങല്ലൂര്‍ ഭാഗത്ത് വെച്ച്‌ എതിരെ വന്ന കാറുമായി കൂട്ടിയിടി ഒഴിവാക്കാന്‍ വെട്ടിച്ചപ്പോള്‍ ഇവരുടെ കാര്‍ മരത്തിലിടിക്കുകയായിരുന്നു.

എബിവിപി പ്രവർത്തകൻ ശ്യാമപ്രസാദ് വധം;മുഖ്യ സൂത്രധാരൻ പിടിയിൽ

keralanews murder of a b v p worker shyamaprasad main accused arrested

കണ്ണൂർ: കണ്ണവത്തെ എബിവിപി പ്രവർത്തകൻ ശ്യാമപ്രസാദിനെ വെട്ടിക്കൊലപ്പെടുത്തിയ കേസിൽ മുഖ്യസൂത്രധാരൻ പോലീസ് പിടിയിൽ.പോപ്പുലർ ഫ്രണ്ട് ഉരുവച്ചാൽ ഡിവിഷൻ പ്രസിഡന്റ് വി.എം.സലീമാണ് പിടിയിലായത്.കൊലപാതകത്തിന് ശേഷം  ഒളിവിൽ പോയ സലീം കർണാടക മഹാരാഷ്ട്ര അതിർത്തിയിലെ ഹോട്ടലിൽ ജോലി ചെയ്യുകയായിരുന്നു. ഇവിടെ നിന്നാണ് പേരാവൂർ പൊലീസ് സലീമിനെ പിടികൂടിയത്. കഴിഞ്ഞ ജനുവരി പത്തൊൻപതിനാണ് ബൈക്കിൽ സഞ്ചരിക്കുകയായിരുന്ന ശ്യാമപ്രസാദിനെ കണ്ണവത്തുവച്ച് കാറിലെത്തിയ മുഖംമൂടി സംഘം വെട്ടിക്കൊലപ്പെടുത്തിയത്. ഇതോടെ ഈ കേസിൽ അറസ്റ്റിലായ പോപ്പുലർ ഫ്രണ്ട് പ്രവർത്തകരുടെ എണ്ണം ആറായി.ആർഎസ്എസ് കണ്ണവം പതിനേഴാംമൈൽ ശാഖ മുഖ്യശിക്ഷകും കാക്കയങ്ങാട് ഗവ. ഐടിഐ വിദ്യാർഥിയുമായിരുന്നു കൊല്ലപ്പെട്ട ശ്യാമപ്രസാദ്. കൊലനടത്തിയവരെന്നു കരുതുന്ന നാലംഗ സംഘത്തെ കൊല നടന്ന അന്നു തന്നെ വയനാട് തലപ്പുഴ പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു.

ലോക്കോപൈലറ്റുമാരില്ല;പത്തു ട്രെയിനുകൾ ഇന്ന് റദ്ദാക്കും

keralanews lack of loco pilots ten trains canceled today

തിരുവനന്തപുരം: ലോക്കോ പൈലറ്റുമാരില്ലാത്തതിനാല്‍ റെയില്‍വേ ട്രയിന്‍ സര്‍വീസുകള്‍ റദ്ദാക്കുന്നു. തിരുവനന്തപുരം ഡിവിഷനിലെ പത്ത് പാസഞ്ചര്‍ ട്രെയിനുകള്‍ പൂര്‍ണമായും രണ്ട് പാസഞ്ചറുകള്‍ ഭാഗികമായും സര്‍വീസ് റദ്ദാക്കിയതായി റെയില്‍വേ അറിയിച്ചു.  ഗുരുവായൂര്‍-തൃശൂര്‍, തൃശൂര്‍-ഗുരുവായൂര്‍, പുനലൂര്‍-കൊല്ലം, കൊല്ലം-പുനലൂര്‍,ഗുരുവായൂര്‍-പുനലൂര്‍, പുനലൂര്‍-ഗുരുവായൂര്‍, ഗുരുവായൂര്‍-തൃശൂര്‍, തൃശൂര്‍-ഗുരുവായൂര്‍, എറണാകുളം-കായംകുളം (കോട്ടയം വഴി), കായംകുളം- എറണാകുളം (കോട്ടയം വഴി) എന്നീ പാസഞ്ചറുകളാണ് പൂര്‍ണമായി റദ്ദാക്കിയത്. തൃശൂര്‍-കോഴിക്കോട് പാസഞ്ചറും കോഴിക്കോട്- തൃശൂര്‍ പാസഞ്ചറും ഷൊര്‍ണൂരില്‍ യാത്ര അവസാനിപ്പിക്കും. മാസങ്ങളായി പാളങ്ങളുടെ അറ്റകുറ്റപണികൾക്കു വേണ്ടി ട്രെയിനുകൾ റദ്ദാക്കുകയും വൈകുകയും ചെയ്തിരുന്നു.എന്നാൽ അപ്പോഴൊന്നും ജീവനക്കാരുടെ കുറവുണ്ടെന്ന വസ്തുത റെയിൽവേ അംഗീകരിച്ചിരുന്നില്ല.എന്നാൽ അറ്റകുറ്റപ്പണി നടക്കാത്ത മേഖലയിലെ തീവണ്ടികളും റദ്ദാക്കേണ്ടി വന്നതോടെയാണ് ജീവനക്കാർ കുറവുണ്ടെന്ന വസ്തുത റെയിൽവേ അംഗീകരിച്ചത്.തിരുവനന്തപുരം ഡിവിഷനിൽ 525 ലോക്കോപൈലറ്റുമാരുടെ തസ്തികയാണുള്ളത്.എന്നാൽ ഇതിൽ 420 പേർ മാത്രമാണുള്ളത്. പ്രളയബാധിത പ്രദേശങ്ങളിൽ താമസിക്കുന്ന ഇരുപതോളം പേർ ദുരിതാശ്വാസ ക്യാമ്പുകളിലാണ്.ആൾക്ഷാമത്തിനിടെ പ്രളയത്തെ തുടർന്ന് ജീവനക്കാർ അവധിയിൽ പോവുകയും ചെയ്തത് ട്രെയിനുകൾ റദ്ദാക്കാൻ അധികൃതരെ നിർബന്ധിതരാക്കുകയായിരുന്നു.

ആറളം വന്യജീവി സങ്കേതത്തിൽ ഉരുൾപൊട്ടൽ

keralanews landslide in aralam wildlife sanctuary

കേളകം: ആറളം വന്യ ജീവി സങ്കേതത്തിന്‍റെ ഉള്‍വനത്തില്‍ ഉരുള്‍പൊട്ടല്‍. ഇതോടെ ചീങ്കണ്ണിപ്പുഴയില്‍ അപ്രതീക്ഷിതമായി വെള്ളം പൊങ്ങി. ഞായറാഴ്ച വൈകുന്നേരം അഞ്ചരയോടു കൂടിയാണ് ചീങ്കണ്ണിപുഴയില്‍ പൊടുന്നനെ മലവെള്ളപാച്ചിലുണ്ടായത്. ഈ സമയത്ത് കേളകം, കണിച്ചാര്‍ പഞ്ചായത്തുകളിലായി ഈ പുഴയുടെ വിവിധ ഭാഗങ്ങളില്‍ കുട്ടികള്‍ ഉള്‍പ്പെടെയുള്ളവരുണ്ടായിരുന്നു. വെള്ളം പൊങ്ങിയതിനെ തുടര്‍ന്ന് പുഴക്കരയില്‍ ഉണ്ടായിരുന്നവര്‍ ഓടി രക്ഷപെട്ടു. കേളകം പോലിസ് നദീതീരത്തുനിന്നും ആളുകളെ ഒഴിപ്പിച്ചതിനാല്‍ അപകടം ഒഴിവായി.‌

സംസ്ഥാനത്ത് ഭീതി പടർത്തി എലിപ്പനി പടരുന്നു; ഞായറാഴ്ച മാത്രം മരിച്ചത് 10 പേർ

keralanews leptospirosis spreading in the state 10 died in state on sunday

കോഴിക്കോട്:സംസ്ഥാനത്ത് ഭീതിപടർത്തി എലിപ്പനി പടരുന്നു,എലിബാധിച്ചെന്ന് സംശയിച്ച് ഇന്നലെ മാത്രം സംസ്ഥാനത്ത് പത്തുപേർ മരിച്ചു.ഇതിൽ ഒരാളുടെ മരണം എലിപ്പനിബാധ മൂലമെന്ന് ആരോഗ്യവകുപ്പ് സ്ഥിരീകരിച്ചിട്ടുണ്ട്. ഔദ്യോഗിക കണക്കുപ്രകാരം ഓഗസ്റ്റ് 20 മുതൽ എലിപ്പനി ബാധിച്ച് 43 പേർ മരിച്ചു.കോഴിക്കോട് മൂന്ന് പേരും, തൃശ്ശൂരില്‍ ഒരാളും, എറണാകുളത്ത് രണ്ടുപേരും, പാലക്കാട്ടും മലപ്പുറത്തും രണ്ടുപേരും എലിപ്പനി ബാധിച്ച് മരിച്ചു. സംസ്ഥാനത്താകെ 33 പേർക്കുകൂടി രോഗം സ്ഥിരീകരിച്ചു. 68 പേർക്ക് രോഗം ബാധിച്ചതായി സംശയിക്കുന്നു.എല്ലാ ജില്ലകളിലും അതിജാഗ്രത നിര്‍ദ്ദേശിച്ചിട്ടുണ്ട്. എലിപ്പനി പടരുന്ന സാഹചര്യത്തിൽ ഒമ്പത് ജില്ലകളിൽകൂടി ആരോഗ്യവകുപ്പിന്‍റെ അതിജാഗ്രതാ മുന്നറിയിപ്പ് നല്കിയിട്ടുണ്ട്. നേരത്തേ തൃശ്ശൂർ, പാലക്കാട്, കോഴിക്കോട്, മലപ്പുറം, കണ്ണൂർ ജില്ലകൾക്ക് മുന്നറിയിപ്പ് നൽകിയിരുന്നു.എലിപ്പനികൂടാതെ ഡെങ്കിപ്പനി, മലേറിയ, മഞ്ഞപ്പിത്തം, മെനിഞ്ചൈറ്റിസ്, വയറിളക്കം, ചിക്കൻപോക്‌സ് തുടങ്ങിയവയും പലയിടങ്ങളിലും റിപ്പോർട്ട് ചെയ്തിട്ടുണ്ട്. കഴിഞ്ഞദിവസം കോഴിക്കോട്ട് എച്ച്1 എൻ1 മരണവും റിപ്പോർട്ട് ചെയ്തു. ഈ വർഷത്തെ ആദ്യ എച്ച്1 എൻ1 മരണമാണ് കോഴിക്കോട്ടേത്.വെള്ളപ്പൊക്കത്തെത്തുടർന്ന് മലിനജലവുമായി ഏതെങ്കിലും രീതിയിൽ സമ്പർക്കമുണ്ടായവർ എലിപ്പനിസാധ്യത കണക്കിലെടുത്ത് എലിപ്പനി പ്രതിരോധ മരുന്നായ ‘ഡോക്സി സൈക്ലിൻ’ ഗുളികകൾ ആഴ്ചയിൽ രണ്ടെണ്ണം നിർബന്ധമായും കഴിക്കണമെന്ന് ആരോഗ്യവകുപ്പ് കർശന നിർദേശം നൽകിയിട്ടുണ്ട്.