ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കൽ 19 ന് അന്വേഷണസംഘത്തിന് മുൻപിൽ ഹാജരാകണമെന്ന് കാണിച്ച് നോട്ടീസ് അയച്ചു

keralanews sent notice to bishop franco mulaikkal to appear before the investigation team on 19th

കൊച്ചി:കന്യാസ്ത്രീയെ പീഡിപ്പിച്ച സംഭവത്തിൽ ആരോപണവിധേയനായ ജലന്ധർ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കല്‍ 19നു ഹാജരാകണമെന്നാവശ്യപ്പെട്ട് അന്വേഷണ സംഘം നോട്ടിസ് അയച്ചു.ഇന്നലെ ചേർന്ന അന്വേഷണ അവലോകന യോഗത്തിനു ശേഷമാണ് നടപടി. പരാതിക്കാരിയുടെയും  ആരോപണ വിധേയന്റെയും സാക്ഷികളുടെയും മൊഴികളില്‍ വൈരുധ്യമുണ്ടെന്നും വളരെ മുൻപ് നടന്നതായതിനാല്‍ ശാസ്ത്രീയ തെളിവുകള്‍ കുറവാണെന്നും അന്വേഷണ അവലോകന യോഗത്തിനു ശേഷം കൊച്ചി റേഞ്ച് ഐജി വിജയ്‌സാക്കറെ പറഞ്ഞു.കോട്ടയം എസ്പി ഹരിശങ്കര്‍, അന്വേഷണ ഉദ്യോഗസ്ഥന്‍ വൈക്കം ഡിവൈഎസ്പി കെ സുഭാഷ് എന്നിവരും യോഗത്തില്‍ പങ്കെടുത്തു. അന്വേഷണ പുരോഗതി സംബന്ധിച്ച്‌ ഇന്നു സത്യവാങ്മൂലം നല്‍കാന്‍ ഹൈക്കോടതി നിര്‍ദേശിച്ചിട്ടുണ്ട്. ബിഷപ്പിനെ കോട്ടയത്തു ചോദ്യം ചെയ്യാനാണു സാധ്യത. അറസ്റ്റ് ഉള്‍പ്പെടെയുള്ള കാര്യങ്ങളെക്കുറിച്ച്‌ ഈ ഘട്ടത്തില്‍ പറയാന്‍ കഴിയില്ലെന്നാണു പോലീസിന്റെ നിലപാട്.അതേസമയം പൊലീസ് അന്വേഷണവുമായി സഹകരിക്കുമെന്ന് ആവര്‍ത്തിച്ച് ജലന്ധര്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കല്‍. അടുത്ത ബുധനാഴ്ചയ്ക്ക് മുന്‍പായി കേരളത്തിലെത്തുമെന്നും ചോദ്യം ചെയ്യലിനായി ഹാജരാകുമെന്നും ബിഷപ്പ് അറിയിച്ചു.

എലിപ്പനി ബാധിച്ച് കോട്ടയം മെഡിക്കൽ കോളേജിൽ ചികിത്സയിലായിരുന്ന യുവാവ് മരിച്ചു

keralanews the young man who was undergoing treatment at kottayam medical college died of leptospirosis

കോട്ടയം:എലിപ്പനി ബാധിച്ച് കോട്ടയം മെഡിക്കൽ കോളേജിൽ ചികിത്സയിലായിരുന്ന യുവാവ് മരിച്ചു.നീണ്ടൂര്‍ സ്വദേശി പേമനപറമ്ബില്‍ അഖില്‍ ദിനേശ് (24) ആണ് മരിച്ചത്.വ്യാഴാഴ്ച പുലര്‍ച്ചെയായിരുന്നു മരണം.

ബെംഗളൂരുവിൽ വാഹനാപകടം;നാല് മലയാളികൾ മരിച്ചു

keralanews four malayalees died in an accident in bengalooru

ബെംഗളൂരു: മാറത്തഹള്ളിയിലുണ്ടായ വാഹനപകടത്തില്‍ ഒരു കുടുംബത്തിലെ മൂന്ന്‌പേര്‍ ഉൾപ്പെടെ നാല് മലയാളികള്‍ മരിച്ചു. ഇന്നലെ വൈകീട്ട് നാലിന് മാറത്തഹള്ളി ഔട്ടര്‍റിങ്ങ് റോഡില്‍ ദൊഡ്ഡെനഗുണ്ടിയിലാണ് അപകടം ഉണ്ടായത്.കൊല്ലം ചവറ സ്വദേശികളായ കുട്ടന്‍തറ മേഴ്‌സി ജോസഫ് മോറിസ് (48), മകന്‍ ലെവിന്‍ (22) മേഴ്‌സിയുടെ ഭര്‍ത്താവ് ജോസഫിന്റെ സഹോദരി എല്‍സമ്മ (54) മുബൈംയില്‍ താമസക്കാരനായ ബ്രിട്ടോ മോറിസിന്റെ ഭാര്യ റീന (52) എന്നിവരാണ് മരിച്ചത്.ഇവര്‍ക്കൊപ്പം ഉണ്ടായിരുന്ന ശ്രീജ എന്ന യുവതിക്ക് പരിക്കേറ്റു. അപകടത്തില്‍പ്പെട്ടവര്‍ സഞ്ചരിച്ചിരുന്ന കാറിലേക്ക് ബെംഗളൂരും മെട്രോപ്പൊലിറ്റന്‍ ട്രാന്‍സ്‌പോര്‍ട്ട് കോര്‍പ്പറേഷന്റെ ബസ് വന്നിടിക്കുകയായിരുന്നു. ലെവിനാണ് വാഹനം ഓടിച്ചിരുന്നത്. ജോസഫിന്റെ സഹോദരന്‍ ബേബിയുടെ മരണാനന്തര ചടങ്ങുകളില്‍ പങ്കെടുത്ത് മടങ്ങവെയാണ് അപകടം ഉണ്ടായത്.വർഷങ്ങളായി  ബെംഗളൂരുവില്‍ സ്ഥിരതാമസക്കാരാണ് ജോസഫും കുടുംബവും.

കണ്ണൂർ നടുവിലിൽ സിപിഎം പ്രവർത്തകന് വെട്ടേറ്റു

keralanews c p m worker injured in kannur naduvil

കണ്ണൂർ:കണ്ണൂർ നടുവിലിൽ സിപിഎം പ്രവർത്തകന് വെട്ടേറ്റു.മത്സ്യത്തൊഴിലാളിയായ പ്രജീഷിനാണ് വെട്ടേറ്റത്.ബുധനാഴ്ച രാത്രി നടുവിൽ ടൌണിലാണ് സംഭവം ഉണ്ടായത്.ടൗണിൽ മീന്‍ വില്‍ക്കുകയായിരുന്ന പ്രജീഷിനെ ഒരു സംഘം ആളുകള്‍ ഇരുമ്പു ദണ്ഡും വടിവാളുകളും ഉപയോഗിച്ച് ആക്രമിക്കുകയായിരുന്നു. ആക്രമണത്തില്‍നിന്നും രക്ഷപ്പെടാനായി പ്രജീഷ് സ്ഥലത്തു നിന്നും ബൈക്കില്‍ രക്ഷപ്പെട്ടെങ്കിലും സംഘം പിന്തുടർന്നെത്തി വെട്ടുകയായിരുന്നു. തലക്കും പുറത്തും വെട്ടേറ്റ പ്രജീഷിനെ തളിപ്പറമ്പ് സഹകരണ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. ആര്‍ എസ് എസ് പ്രവര്‍ത്തകരാണ് അക്രമത്തിനു പിന്നില്‍ എന്ന് സി പി എം ആരോപിച്ചു. സ്ഥലത്ത് സംഘര്‍ഷ സാധ്യത കണക്കിലെടുത്ത് പൊലീസ് ക്യാമ്പ് ചെയ്യുന്നുണ്ട്.

ടൂർ പാക്കേജിന്റെ മറവിൽ ഒന്നരക്കോടിയുടെ തട്ടിപ്പ് നടത്തിയ സംഭവത്തിലെ മുഖ്യപ്രതി കീഴടങ്ങി

keralanews main accused in the tour package fraud case surrendered

പയ്യന്നൂർ:ടൂർ പാക്കേജിന്റെ മറവിൽ ഒന്നരക്കോടിയുടെ തട്ടിപ്പ് നടത്തിയ സംഭവത്തിലെ മുഖ്യപ്രതി കീഴടങ്ങി.ചെറുപുഴ അരിയിത്തുരുത്തിലെ അളവേലിൽ ഷമീർ മുഹമ്മദ്(32) ആണ് പയ്യന്നൂർ ജുഡീഷ്യൽ ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയിൽ കീഴടങ്ങിയത്.കേസിലെ കൂട്ടുപ്രതിയും ഇയാളുടെ സഹോദരനുമായ ഷമീം മുഹമ്മദിനെ നേരത്തെ അറസ്റ്റ് ചെയ്തിരുന്നു.2017 നവംബർ  മുതൽ 2018 ജൂലൈ വരെ ഇന്ത്യയിലേക്കും ഖത്തറിലേക്കും ടൂർ പാക്കേജിൽ കുറഞ്ഞ നിരക്കിൽ വിമാന ടിക്കറ്റ് നൽകാമെന്ന് വാഗ്ദാനം ചെയ്താണ് ഇവർ തട്ടിപ്പ് നടത്തിയത്.നിരവധി ആളുകളിൽ നിന്നായി ഒന്നരക്കോടിയിലേറെ രൂപയാണ് ഇവർ തട്ടിയെടുത്തത്.സ്കൂളുകൾ അടയ്ക്കുന്ന സമയത്താണ് ഇവർ കൂടുതലായും ടിക്കറ്റുകൾ നല്കിയിരുന്നത്എന്നാൽ ഇവർ നൽകിയ ടിക്കറ്റുമായി വിമാനത്താവളത്തിലെത്തിയപ്പോൾ യാത്ര ചെയ്യാൻ കഴിയാതെ വന്നതോടെയാണ് തട്ടിപ്പ് പുറത്തായത്.സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നും ഇവർക്കെതിരെ പരാതികളുണ്ട്.

കാസർഗോഡ് എയർ സ്ട്രിപ്പ് നിർമാണം;സാധ്യത പഠനത്തിന് സമിതിയെ നിയോഗിച്ചു

keralanews construction of air strip in kasargod committee appointed for feasibility study

കാസർഗോഡ്:കണ്ണൂർ വിമാനത്താവളത്തിന് പിന്നാലെ കാസർകോഡ് എയർ സ്ട്രിപ്പ് നിർമിക്കാനും ആലോചന.വലിയ റൺവെ ഇല്ലാതെ തന്നെ ഇറങ്ങാവുന്ന ചെറിയ വിമാനങ്ങൾക്ക് സർവീസ് നടത്താവുന്ന വിമാനത്താവളമാണ് പരിഗണനയിൽ ഉള്ളത്.പദ്ധതിയെ കുറിച്ച് സാധ്യത പഠനം നടത്താൻ വ്യോമയാനത്തിന്റെ ചുമതലയുള്ള ഗതാഗത പ്രിൻസിപ്പൽ സെക്രെട്ടറി കെ.ആർ ജ്യോതിലാലിന്റെ നേതൃത്വത്തിൽ സമിതി രൂപവൽക്കരിച്ചു കൊണ്ട് സർക്കാർ ഉത്തരവിറക്കി. കാസർഗോഡ് ജില്ലാ കലക്റ്റർ,ബേക്കൽ റിസോർട് വികസന കോർപറേഷൻ എംഡി,ധനവകുപ്പിന്റെയും കൊച്ചിൻ വിമാനത്താവള കമ്പനിയായ സിയാലിന്റെയും ഓരോ പ്രതിനിധികൾ എന്നിവരുൾപ്പെട്ടതാണ് സമിതി.ബേക്കൽ ടൂറിസം വികസനത്തിന്റെ സാദ്ധ്യതകൾ കൂടി പരിഗണിച്ചാണ് എയർ സ്ട്രിപ്പ് നിർമാണത്തിന് നടപടികൾ ആരംഭിക്കുന്നത്.ഏതാനും വർഷങ്ങൾ മുൻപ് തന്നെ ബേക്കലിൽ എയർ സ്ട്രിപ്പ് നിർമിക്കാൻ നിർദ്ദേശമുണ്ടായിരുന്നെങ്കിലും പദ്ധതി എങ്ങുമെത്തിയിരുന്നില്ല.എന്നാൽ കണ്ണൂർ വിമാനത്താവളം വരുന്നതോടെ വിനോദസഞ്ചാര വികസനം ലക്ഷ്യമിട്ടാണ് കാസർകോഡ് എയർ സ്ട്രിപ്പ് പദ്ധതിക്ക് വീണ്ടും തുടക്കമാകുന്നത്.കേന്ദ്ര സർവകലാശാല പ്രവർത്തിക്കുന്ന പെരിയയിൽ എയർ സ്ട്രിപ്പ് നിർമിക്കാനാണ് ഉദ്ദേശിക്കുന്നത്.ഇതിനു ഏകദേശം 80 ഏക്കർ സ്ഥലം ആവശ്യമായി വരും. 25 മുതൽ 40 വരെ യാത്രക്കാർക്ക് സഞ്ചരിക്കാൻ കഴിയുന്ന ചെറുവിമാനങ്ങൾക്ക് ഇറങ്ങാൻ സൗകര്യമുള്ള എയർ സ്ട്രിപ്പിൽ റൺവേയും ചെറിയ ഒരു ഓഫീസും മാത്രമാണ് ഉണ്ടാവുക.

കണ്ണൂര്‍, കരുണ മെഡിക്കല്‍ കോളേജ് ഓര്‍ഡിനന്‍സ് സുപ്രീംകോടതി റദ്ദാക്കി

keralanews the supreme court has canceled the kannur and karuna medical college ordinance

കണ്ണൂര്‍, കരുണ മെഡിക്കല്‍ കോളേജ് ഓര്‍ഡിനന്‍സ് സുപ്രീംകോടതി റദ്ദാക്കി. ഓര്‍ഡിനന്‍സ് ഭരണഘടനാ വിരുദ്ധമെന്നും ക്രമവിരുദ്ധമായി എംബിബിഎസ് പ്രവേശനം നേടിയവരെ സംരക്ഷിക്കുവാനാണ് ഓര്‍ഡിനന്‍സെന്നും കോടതി വിമര്‍ശിച്ചു.ഇത് സർക്കാരിന് തിരിച്ചടിയായിരിക്കുകയാണ്.കോടതികളുടെ അധികാരത്തില്‍ ഇടപെടാനാണ് സര്‍ക്കാര്‍ ശ്രമിച്ചതെന്ന് കോടതി ആരോപിച്ചു.കോടതി ഉത്തരവ് അംഗീകരിക്കാതെ 2016, 2017 വര്‍ഷത്തെ പ്രവേശനത്തിന് വീണ്ടും അനുമതി തേടിയതിന് കണ്ണൂര്‍ മെഡിക്കല്‍ കോളേജിനോട് വിദ്യാര്‍ത്ഥികള്‍ക്ക് ഇരട്ടിഫീസ് തിരിച്ചു നല്‍കാന്‍ സുപ്രീംകോടതി ഉത്തരവിട്ടിരുന്നു. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ഒരു കോടി രൂപ സംഭാവന ചെയ്യാനും കോടതി ആവശ്യപ്പെട്ടിരുന്നു.ഈ പിഴ നടപ്പാക്കിയ ശേഷമേ ഈ വര്‍ഷത്തെ പ്രവേശനത്തിന് അനുമതി നല്‍കൂവെന്നായിരുന്നു കോടതി ഉത്തരവ്. വിദ്യാര്‍ത്ഥികള്‍ക്ക് ഇരട്ടിഫീസ് തിരിച്ചു നല്‍കിയില്ലെങ്കില്‍ കനത്ത പ്രത്യാഘാതം നേരിടേണ്ടിവരുമെന്ന് കഴിഞ്ഞ തവണ കേസ് പരിഗണിച്ചപ്പോള്‍ സുപ്രീംകോടതി മുന്നറിയിപ്പ് നല്‍കിയിരുന്നു.

ആശ,അംഗൻവാടി വർക്കർമാരുടെയും ഹെൽപ്പർമാരുടെയും പ്രതിഫലം വർധിപ്പിച്ചു

keralanews the salary of asha anganvadi workers and helpers increased

ന്യൂഡൽഹി:ആശ,അംഗൻവാടി വർക്കർമാരുടെയും ഹെൽപ്പർമാരുടെയും പ്രതിഫലം വർധിപ്പിച്ചു.കേന്ദ്രസർക്കാരാണ് പ്രതിഫലത്തിൽ വർദ്ധന വരുത്തിയത്.പരിഷ്‌ക്കരിച്ച ശമ്പളം ഒക്ടോബറിൽ നിലവിൽ വരും.ആശ,അംഗൻവാടി വർക്കർമാരുമായും മിഡ്‌വൈഫറിമാരുമായും നടത്തിയ വീഡിയോ കോൺഫെറൻസിന് ശേഷം പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ് വർധന പ്രഖ്യാപിച്ചത്.നിലവിൽ 3000 രൂപ പ്രതിഫലം വാങ്ങുന്ന അംഗൻവാടി വർക്കർമാരുടെ പ്രതിഫലം 4500 രൂപയായും 2200 രൂപ വാങ്ങുന്നവരുടെ പ്രതിഫലം 3500 രൂപയായും വർധിപ്പിച്ചു. ഹെൽപ്പർമാരുടെ പ്രതിമാസ വേതനം 1500 രൂപയിൽ നിന്നും 2250 രൂപയാക്കി.അതോടൊപ്പം കോമൺ ആപ്‌ളിക്കേഷൻ സോഫ്റ്റ്‌വെയർ ഉൾപ്പെടെ ഉപയോഗിച്ച് ജോലി ചെയ്യുന്ന വർക്കർമാർക്കും ഹെൽപ്പർമാർക്കും 250 രൂപ മുതൽ 500 രൂപ വരെ ആനുകൂല്യവും പ്രഖ്യാപിച്ചിട്ടുണ്ട്.ആശ വർക്കർമാരുടെ ആനുകൂല്യം ഇരട്ടിയാക്കും.ഇവർക്ക് പ്രധാനമന്ത്രി ജീവൻ ജ്യോതി ഭീമ യോജന,പ്രധാനമന്ത്രി സുരക്ഷാ ഭീമ യോജന എന്നിവയിൽ നാലുലക്ഷം രൂപയുടെ ഇൻഷുറന്സും ഏർപ്പെടുത്തും.

ഭാര്യയുടെ സംസ്ക്കാര ചടങ്ങിൽ പങ്കെടുക്കാൻ നവാസ് ഷെരീഫിനും മകൾക്കും പരോൾ അനുവദിച്ചു

keralanews navas shereef and daughter got parol to attend the funeral of his wife

ഇസ്ലാമാബാദ്: അഴിമതിക്കേസില്‍ ശിക്ഷിക്കപ്പെട്ട് പാക്കിസ്ഥാനില്‍ ജയിലില്‍ കഴിയുന്ന മുന്‍ പ്രധാനമന്ത്രി നവാസ് ഷരീഫിനും മകള്‍ മറിയത്തിനും പരോള്‍ അനുവദിച്ചു. ഭാര്യ കുല്‍സും നവാസിന്റെ സംസ്‌കാരച്ചടങ്ങില്‍ പങ്കെടുക്കാനാണ് സര്‍ക്കാര്‍ പരോള്‍ അനുവദിച്ചത്. കഴിഞ്ഞ കുറച്ചു നാളായി ലണ്ടനിലെ ഹാര്‍ലി സ്ട്രീറ്റ് ക്‌ളിനിക്കില്‍ തൊണ്ടയിലെ കാന്‍സര്‍ രോഗത്തിനു ചികിത്സയിലായിരുന്നു കുല്‍സും. നവാസിന്റെ രാജിയെത്തുടര്‍ന്ന് 2017ല്‍ എംപിയായി മത്സരിച്ചു ജയിച്ചെങ്കിലും ലണ്ടനില്‍ ചികിത്സയിലായതിനാല്‍ കുല്‍സുമിനു സത്യപ്രതിജ്ഞ ചെയ്യാനായിരുന്നില്ല.മൃതദേഹം ലാഹോറില്‍ കബറടക്കുമെന്ന് കുടുംബാംഗങ്ങള്‍ അറിയിച്ചിട്ടുണ്ട്.

തമിഴ്‌നാട് ഈ റോഡിലെ പടക്കനിർമ്മാണശാലയിൽ ഉണ്ടായ തീപിടുത്തത്തിൽ രണ്ടുപേർ മരിച്ചു

keralanews two died in a blast in a crackers factory in erode
ഈറോഡ്: തമിഴ്‌നാട് ഈറോഡില്‍ പടക്കനിര്‍മാണശാലയില്‍ വന്‍ തീപിടുത്തം. അപകടത്തില്‍ രണ്ട് പേര്‍ മരിച്ചു. സംഭവത്തില്‍ അഞ്ച് പേര്‍ക്ക് പരുക്കേറ്റിട്ടുണ്ട്. ഇവരെ സമീപത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.പടക്ക നിര്‍മാണശാലയ്ക്ക് സമീപത്തെ അഞ്ച് വീടുകള്‍ ഭാഗീകമായി തകര്‍ന്നുവെന്നാണ് റിപ്പോര്‍ട്ട്. കൂടുതല്‍ വിവരങ്ങള്‍ ലഭ്യമല്ല.