ബിഷപ്പ് ഫ്രാങ്കോ മുളക്കലിനെതിരെ പരാതി നൽകിയ കന്യാസ്ത്രീയുടെ ചിത്രം പുറത്തുവിട്ട മിഷണറീസ് ഓഫ് ജീസസിനെതിരെ കേസെടുത്തു

keralanews a case has been registered against the missionaries of jesus who released the picture of nun who filed petition against the bishop

കോട്ടയം: ജലന്ധര്‍ ബിഷപ്പിനെതിരെ പീഡനക്കുറ്റം ആരോപിച്ച്‌ പരാതി നല്‍കിയ കന്യാസ്‌‌ത്രീയുടെ ചിത്രം പ്രചരിപ്പിച്ച മിഷനറീസ് ഓഫ് ജീസസ് അധികൃതര്‍ക്കെതിരെ കേസെടുത്തു. കോട്ടയം ജില്ലാ പൊലീസ് ചീഫ് ഹരിശങ്കറിന്റെ നിര്‍ദേശപ്രകാരം കുറവിലങ്ങാട് പൊലീസാണ് കേസെടുത്തത്. ലൈംഗീകപീഡന കേസുകളില്‍ ഇരകളെ തിരിച്ചറിയുന്ന വിവരങ്ങള്‍ പുറത്തുവിടരുതെന്ന കര്‍ശനനിയമുള്ളപ്പോഴാണ് മിഷനറീസ് ഓഫ് ജീസസ് പബ്ലിക് റിലേഷന്‍സ് ഓഫീസര്‍ മാധ്യമങ്ങള്‍ക്ക് നല്‍കിയ പത്രക്കുറുപ്പിനോടൊപ്പം ചിത്രവും നല്‍കിയത്. പ്രസിദ്ധീകരിക്കുമ്ബോള്‍ തിരിച്ചറിയുന്ന വിധത്തില്‍ നല്‍കിയാല്‍ മിഷനറീസ് ഓഫ് ജീസസ് ഉത്തരവാദിയായിരിക്കില്ലെന്ന അറിയിപ്പും ചേര്‍ത്താണ് മാധ്യമങ്ങള്‍ക്ക് കൈമാറിയത്. ഇരയെ തിരിച്ചറിയുന്ന വിധം ചിത്രം പ്രചരിപ്പിച്ചതിന് മിഷനറീസ് ഓഫ് ജീസസ് പിആര്‍ഒയ്ക്ക് എതിരെ 228(എ) വകുപ്പു പ്രകാരമാണ് കേസെടുത്തിരിക്കുന്നതെന്ന് ജില്ലാ പൊലീസ് ചീഫ് അറിയിച്ചു. ബിഷപ് ഫ്രാങ്കോ മുളയ്ക്കലിനെതിരായ എം.ജെ കമ്മീഷന്റെ പ്രാഥമിക കണ്ടെത്തലുകള്‍ എന്ന പേരിലാണു വാര്‍ത്താക്കുറിപ്പ് എത്തിച്ചത്. കന്യാസ്ത്രീകള്‍ ബിഷപ്പിനെതിരെ ഗൂഢാലോചന നടത്തി. സഭയുമായി ബന്ധമില്ലാത്ത നാലുപേരുടെ സഹായം കന്യാസ്ത്രീമാര്‍ക്കു ലഭിച്ചു. യുക്തിവാദികളുടെ ചിന്തകളും പിന്തുണയും കന്യാസ്ത്രീമാരെ സ്വാധീനിച്ചെന്നും മിഷനറീസ് ഓഫ് ജീസസ് നേതൃത്വം പുറത്തിറക്കിയ വാര്‍ത്താക്കുറിപ്പില്‍ പറയുന്നു.

പനിക്കുള്ള മരുന്നിനു പകരം കുട്ടിക്ക് പ്രമേഹത്തിനുള്ള മരുന്ന് മാറി നൽകിയതായി പരാതി

keralanews complaint that give medicine for sugar instead of giving medicine for fever

കണ്ണൂര്‍:പനിയെതുടര്‍ന്ന് കണ്ണൂര്‍ പാനൂര്‍ ഗവണ്‍മെന്റ് ആശുപത്രിയില്‍ എത്തിച്ച കുട്ടിക്ക് മരുന്ന് മാറ്റി കൊടുത്തതായി പരാതി.പനിയുടെ മരുന്നിന് പകരം കുട്ടിക്ക് പ്രമേഹത്തിനുള്ള മരുന്ന് മാറിനൽകിയതായാണ് പരാതി.സംഭവത്തിൽ മാതാപിതാക്കള്‍ ആശുപത്രി അധികൃതര്‍ക്കെതിരെ ആരോഗ്യവകുപ്പിലും പോലീസിലും പരാതി നല്‍കി.കഴിഞ്ഞ ചൊവ്വാഴ്ചയാണ് എട്ടുവയസുകാരി വൈഘയെ പനി ബാധിച്ചതിനെതുടര്‍ന്ന് പാനൂർ സാമൂഹികാരോഗ്യകേന്ദ്രത്തിലെത്തിച്ചത്.ഡോക്ടര്‍ പരിശോധിച്ച്‌ മരുന്ന് എഴുതി നല്‍കി.ആശുപത്രി ഫാര്‍മസിയില്‍നിന്ന് മരുന്ന് വാങ്ങി വീട്ടിലെത്തി.മരുന്ന് കഴിച്ച് രണ്ടുദിവസം കഴിഞ്ഞിട്ടും പനി മാറിയില്ല. തുടര്‍ന്ന് തലശേരി ജനറല്‍ ആശുപത്രിയിലെത്തിയപ്പോഴാണ് മരുന്ന് മാറി നല്‍കിയ വിവരം അറിയുന്നത്. ഡോക്ടര്‍ ശരിയായ മരുന്നാണ്  എഴുതി നല്കിയതെങ്കിലും ഫാര്‍മസിയില്‍നിന്ന് നൽകിയ മരുന്ന് മാറിപോവുകയായിരുന്നു.രണ്ട് മാസത്തിനുള്ളില്‍ ഇത് ആറാംതവണയാണ് പാനൂര്‍ ആശുപത്രി ഫാര്‍മസിയില്‍നിന്ന് മരുന്ന് മാറി നല്‍കുന്നതെന്ന് നാട്ടുകാര്‍ ആരോപിച്ചു.ഇത് ചൂണ്ടികാട്ടി ആരോഗ്യമന്ത്രിക്കും പരാതി നല്‍കിയിട്ടുണ്ട്.

നീന്തല്‍ മത്സരത്തിനിടെ വിദ്യാര്‍ത്ഥി ക്ഷേത്രക്കുളത്തില്‍ മുങ്ങിമരിച്ച സംഭവത്തില്‍ തലശ്ശേരി എ.ഇ.ഒ.യും അദ്ധ്യാപകരും അറസ്റ്റില്‍

keralanews thalasser a e o and teachers arrested in the incident of student drawned in the pond during swimming competition

തലശ്ശേരി:നീന്തല്‍ മത്സരത്തിനിടെ വിദ്യാര്‍ത്ഥി ക്ഷേത്രക്കുളത്തില്‍ മുങ്ങിമരിച്ച സംഭവത്തില്‍ തലശ്ശേരി എ.ഇ.ഒ.യും അദ്ധ്യാപകരും അടക്കം ഒൻപതുപേർ അറസ്റ്റില്‍.തലശ്ശേരി സൗത്ത് എ ഇ ഒ സനകന്‍, അദ്ധ്യാപകരായ അബ്ദുല്‍ നസീര്‍, മുഹമ്മദ് സക്കറിയ, മനോഹരന്‍, കരുണന്‍, വി ജെ ജയമോള്‍, പി ഷീന, സോഫിയാന്‍ ജോണ്‍, സുധാകരന്‍ പിള്ള എന്നിവരെയാണ് തലശ്ശേരി പ്രിന്‍സിപ്പല്‍ എസ് ഐ അനില്‍ അറസ്റ്റ് ചെയ്തത്.മത്സര സംഘാടകരായ ഇവരുടെ അനാസ്ഥയാണ് സംഭവത്തിനിടയാക്കിയതെന്ന കണ്ടെത്തലിനെ തുടര്‍ന്ന് ഐ പി സി 304 എ പ്രകാരം മനഃപൂര്‍വ്വമല്ലാത്ത നരഹത്യ വകുപ്പിലാണ് ഇവര്‍ക്കെതിരെ കേസെടുത്തിരുന്നത്. അറസ്റ്റ് ചെയ്ത ഇവരെ പിന്നിട് ജാമ്യത്തില്‍ വിട്ടയച്ചു. കഴിഞ്ഞ ഓഗസ്റ്റ് 14 ന് രാവിലെയാണ് മാഹി എം എം ഹൈസ്‌കൂള്‍ ഒൻപതാം തരം വിദ്യാര്‍ത്ഥി കോടിയേരി പാറാലിലെ ഹ്യത്വിക് രാജ് തലശ്ശേരി ടെമ്ബിള്‍ ഗേറ്റിലെ ജഗന്നാഥ ക്ഷേത്രക്കുളത്തില്‍ മുങ്ങി മരിച്ചത്.സംസ്ഥാനത്ത് കനത്ത മഴയെയും വെള്ളപ്പൊക്കത്തെയും തുടര്‍ന്ന് റെഡ് അലര്‍ട്ട് പ്രഖ്യാപിച്ച ദിവസമാണ് മുന്നറിയിപ്പുകള്‍ അവഗണിച്ച്‌ ക്ഷേത്രക്കുളത്തില്‍ വിദ്യാഭ്യാസ അധികൃതര്‍ സബ് ജില്ലാതല നീന്തല്‍ മത്സരം സംഘടിപ്പിത്. മത്സര വിവരം പൊലീസിനേയോ, ഫയര്‍ഫോഴ്സിനേയോ അറിയിച്ചിരുന്നില്ല. സുരക്ഷാ മാനദണ്ഡങ്ങളൊന്നും പാലിച്ചില്ലെന്നും ആരോപണമുണ്ടായിരുന്നു. ഇത് സംഘാടക പിഴവായി ചൂണ്ടിക്കാണിക്കപ്പെടുന്നു. പ്രതികൂല സാഹചര്യമുണ്ടായിട്ടു പോലും അഗ്‌നിശമന സേനയേയോ മുങ്ങല്‍ വിദഗ്ദരേയോ പൊലീസിനേയോ അറിയിക്കാതെയാണ് അധികൃതര്‍ നീന്തല്‍ മത്സരം സംഘടിപ്പിച്ചത്. ഇതെല്ലാം കുട്ടിയുടെ മരണത്തിന് കാരണമായി. തലശ്ശേരി നോര്‍ത്ത്, സൗത്ത്, ചൊക്ലി എന്നീ വിദ്യാഭ്യാസ ഉപജില്ലകളില്‍ നിന്നുള്ള മത്സരാര്‍ത്ഥികളാണ് ജഗന്നാഥ ക്ഷേത്രക്കുളത്തില്‍ മത്സരിക്കാനെത്തിയിരുന്നത്. മത്സരം ആരംഭിച്ച്‌ അല്പ സമയത്തിനകം തന്നെ തലശ്ശേരി സൗത്ത് ഉപജില്ലയെ പ്രതിനിധീകരിച്ച്‌ ഋത്വിക് രാജ് നീന്തല്‍ കുളത്തില്‍ ഇറങ്ങുകയായിരുന്നു. നീന്തല്‍ ആരംഭിച്ച്‌ അല്പ സമയത്തിനകം തന്നെ ഋത്വിക് രാജ് വെള്ളത്തില്‍ താഴാന്‍ തുടങ്ങി. എന്നാല്‍ ഈ സമയം കുട്ടിയുടെ രക്ഷക്ക് നീന്തല്‍ വിഗദ്ധരായ ആരും എത്തിയില്ല.

ടി പി വധക്കേസ് പ്രതി കിർമാണി മനോജ് വിവാഹം ചെയ്തത് തന്റെ ഭാര്യയെയാണെന്ന പരാതിയുമായി യുവാവ് രംഗത്ത്

keralanews man complained that kirmani manoj who is accused in the murder of tp murder has reportedly married his wife

വടകര: ടിപി ചന്ദ്രശേഖരന്‍ കൊലക്കേസിലെ പ്രധാന പ്രതികളിലൊരാളായ കിര്‍മാണി മനോജ് വിവാഹം ചെയ്തത് തന്റെ ഭാര്യയെയാണെന്ന പരാതിയുമായി യുവാവ് രംഗത്ത്. വടകര നാരായണ നഗര്‍ സ്വദേശിയാണ് വടകര പോലീസില്‍ പരാതി നല്‍കിയത്. തന്റെ ഭാര്യ പുതിയ ഭര്‍ത്താവിനൊപ്പം ജീവിക്കുന്നത് തന്റെ രണ്ട് മക്കളെയും കൂട്ടിയാണ്. എന്നാല്‍ തനിക്ക് മക്കളെ വിട്ടുകിട്ടണമെന്നും വിദേശത്ത് ജോലി ചെയ്യുന്ന ഇയാള്‍ പരാതിയില്‍ ആവശ്യപ്പെട്ടു.ഇയാളുടെ ഭാര്യ മനോജിനെ വിവാഹം ചെയ്തത് വിവാഹബന്ധം വേര്‍പ്പിരിയാതെ ആണെന്നും യുവാവ് പറഞ്ഞു. യുവാവിന്റെ പരാതിയെത്തുടര്‍ന്ന് പോലീസ് യുവതിയെയും മക്കളെയും വടകര സ്റ്റേഷനില്‍ വിളിച്ചുവരുത്തി. അല്‍പ്പനേരം പരാതിക്കാരന്‍ മക്കളുമായി സംസാരിച്ചു. ശേഷം യുവതിയും മക്കളും തിരിച്ചുപോയി. വിദേശത്തുനിന്ന് എത്തുന്നതിനു മുൻപേ യുവതി മക്കളേയുംകൂട്ടി അവരുടെ വീട്ടിലേക്ക് പോയിരുന്നെന്നും, കല്യാണം കഴിഞ്ഞതായി പത്രവാര്‍ത്ത കണ്ടാണ് അറിഞ്ഞതെന്നും പോലീസിന് നല്‍കിയ പരാതിയില്‍ യുവാവ് പറഞ്ഞു. നിലവില്‍ തന്റെ ഭാര്യയായതിനാല്‍ ഇക്കാര്യത്തില്‍ നിയമപരമായ നടപടി സ്വീകരിക്കണമെന്നും പരാതിയില്‍ പറയുന്നു.ടിപി വധക്കേസില്‍ ശിക്ഷിക്കപ്പെട്ട് ജയിലില്‍ കഴിയുന്ന കിര്‍മാണി മനോജ് പരോളില്‍ ഇറങ്ങിയശേഷം ബുധനാഴ്ചയാണ് വിവാഹിതനായത്.

ഇരിട്ടിയിൽ വൻ ലഹരിമരുന്ന് വേട്ട

keralanews large quantity of drugs seized in iritty
ഇരിട്ടി:ഇരിട്ടിയില്‍ വന്‍ ലഹരിമരുന്ന് വേട്ട. കര്‍ണ്ണാടകയില്‍ നിന്ന് കേരളത്തിലേക്ക് കൊണ്ടുവരികയായിരുന്ന നിരോധിത ലഹരി മരുന്നുകളാണ് എക്‌സൈസ് വകുപ്പ് പിടികൂടിയത്. 12000പാക്കറ്റ് ഹാന്‍സ്,3600പൂള്‍ എന്ന ലഹരി മരുന്ന് എന്നിവയടക്കമുള്ള രണ്ട് ക്വിന്റല്‍ ലഹരി മരുന്നുകളാണ് എക്‌സൈസ് വകുപ്പ് പിടികൂടിയത്. കാറിന്റെ രഹസ്യ അറയിലാണ് ഇത് ഒളിച്ച്‌ കടത്താന്‍ ശ്രമിച്ചത്. കടത്താന്‍ ഉപയോഗിച്ച കാറും എക്‌സൈസ് പിടിച്ചെടുത്തു.

ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നൽകുന്നവർക്ക് വാട്സാപ്പിലൂടെ രസീത് ലഭിക്കും

keralanews receipts will receive via watsapp to those who contributed to the disaster relief fund

തിരുവനന്തപുരം:മുഖ്യമന്ത്രിയുടെ പ്രളയ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നൽകിയവർക്ക് ഇനി രസീത് വാട്സാപ്പിലൂടെ ലഭിക്കും.ഓണ്‍ലൈന്‍വഴിയും ചെക്ക്, ഡിഡി, ബാങ്ക് ട്രാന്‍സ്ഫര്‍, ആര്‍ടിജിഎസ്, എന്‍ഇഎഫ്ടി, ഐഎംപിഎസ്, നെറ്റ് ബാങ്കിങ്, ഡെബിറ്റ് കാര്‍ഡ്, ക്രെഡിറ്റ് കാര്‍ഡ്, യുപിഐ, ക്യുആര്‍കോഡ്, മൊബൈല്‍ വാലറ്റ്, വിബിഎ, മൊബൈല്‍ ബാങ്കിങ് എന്നിവ വഴി പണം അയച്ചവർക്കാണ് ഈ സേവനം വഴി രസീത് ലഭ്യമാവുകയെന്ന് മുഖ്യമന്ത്രി ഫെയ്‌സ്ബുക്കില്‍ കുറിച്ചു.രസീത് വാട്സാപ്പ് വഴി ലഭ്യമാക്കാന്‍ 88600600 എന്ന നമ്പർ നിങ്ങളുടെ ഫോണില്‍ സേവ് ചെയ്തതിനു ശേഷം ആ നമ്പറിലേക്ക് ‘hi’ എന്നൊരു മെസ്സേജ് അയക്കുക. തുടര്‍ന്ന് ലഭിക്കുന്ന നിര്‍ദേശം അനുസരിച്ചു ഇടപാട് വിവരങ്ങള്‍ കൈമാറുക. ബാങ്കുമായി വിവരങ്ങള്‍ ഒത്തുനോക്കിയതിനു ശേഷം നിങ്ങള്‍ക്ക് രസീതിന്റെ സോഫ്റ്റ് കോപ്പി വാട്ട്‌സാപ്പില്‍ ലഭിക്കും.രസീത് ലഭിക്കുന്നതിന് receipts.cmdrf.kerala.gov.in എന്ന സൈറ്റും ഉപയോഗിക്കാം. ഈ വെബ് സൈറ്റില്‍ പണമടച്ച ബാങ്കിംഗ് രീതി തിരഞ്ഞെടുത്ത് സംഭാവന വിവരങ്ങള്‍ നല്‍കിയാല്‍ ടിക്കറ്റ് നമ്പർ ലഭിക്കും.ബാങ്ക് രേഖകളുമായി ഒത്തുനോക്കി രസീതുകള്‍ പ്രിന്റു ചെയ്യാനുള്ള സന്ദേശം ഇമെയില്‍ ആയി അയച്ചു കൊടുക്കും. ഈ സന്ദേശം ലഭിച്ചാല്‍ സൈറ്റില്‍ പ്രവേശിച്ച്‌ ടിക്കറ്റു നമ്പർ നല്‍കി രസീതുകള്‍ പ്രിന്റ് ചെയ്യാവുന്നതാണ്

ഐഎസ്ആർഒ ചാരക്കേസ്;നമ്പി നാരായണന് 50 ലക്ഷം രൂപ നഷ്ടപരിഹാരം നൽകണമെന്ന് സുപ്രീം കോടതി വിധി

keralanews i s r o spy case supreme court orders 50lakhs compensation for nambi narayanan

ന്യൂഡല്‍ഹി: ഐ.എസ്.ആര്‍.ഒ ചാരക്കേസില്‍ മുന്‍ ശാസ്ത്രജ്ഞന്‍ നമ്പി നാരായണന് സുപ്രീം കോടതിയുടെ അനുകൂല വിധി.ചാരക്കേസില്‍ കുടുങ്ങി സ്വന്തം ജീവിതവും കരിയറും വരെ നഷ്ടമായ നമ്ബിനാരാണന് 50 ലക്ഷം നഷ്ടപരിഹാരം നല്‍കണമെന്നാണ് സുപ്രീം കോടതി വിധി പുറപ്പെടുവിച്ചത്. ഐ.എസ്.ആര്‍.ഒ ചാരക്കേസില്‍ തന്നെ കുടുക്കിയവര്‍ക്കെതിരെ നടപടി ആവശ്യപ്പെട്ട് നമ്പി  നാരായണന്‍ നല്‍കിയ ഹര്‍ജിയിലാണ് സുപ്രീംകോടതി വിധി പറഞ്ഞത്.മുന്‍ ഡിജിപി സിബി മാത്യൂസ്, കെ.കെ ജ്വോഷ്വ, എസ് വിജയന്‍ എന്നിവര്‍ ചേര്‍ന്ന് ഈ നഷ്ടപരിഹാര തുക നല്‍കണം എന്ന് നമ്പി  നാരായണന്റെ അഭിഭാഷകന്‍ കോടതിയില്‍ വാധിച്ചു. ഈ വാദവും കോടതി അംഗീകരിച്ചു. അന്വേഷണ ഉദ്യോഗസ്ഥരുടെ ഭാഗത്തു നിന്നുമുള്ള പാളിച്ചയാണ്. അതിനാല്‍ അതിന്റെ ഉത്തരവാദിത്തം സര്‍ക്കാരിനില്ല. അതിനാല്‍ ഈ പണം അന്വേഷണ ഉദ്യോഗസ്ഥര്‍ തന്നെ നല്‍കണമെന്നും കോടതി വിധിക്കുകയായിരുന്നു.കേസില്‍ തന്നെ കുടുക്കിയ ഈ അന്വേഷണ ഉദ്യോഗസ്ഥന്മാര്‍ക്കെതിരെ ജുഡീഷ്യല്‍ അന്വേഷണം വേണമെന്നതായിരുന്നു നീതി തേടി സുപ്രീം കോടതി വരെ പോയ നമ്ബി നാരായണന്റെ ഹര്‍ജിയിലെ മറ്റൊരു പ്രധാന ആവശ്യം. അദ്ദേഹത്തിന്റെ ഈ വാദവും കോടതി അംഗീകരിച്ചു. 1994 നവംബര്‍ 30-നാണ് ചാരക്കേസില്‍ നമ്പി നാരായണന്‍ അറസ്റ്റിലായത്. എന്നാല്‍, അദ്ദേഹത്തിനെതിരായ കേസ് തെറ്റാണെന്ന് സിബിഐ. നല്‍കിയ റിപ്പോര്‍ട്ട് കോടതി അംഗീകരിച്ചു. കുറ്റക്കാരായ അന്വേഷണ ഉദ്യോഗസ്ഥര്‍ക്കെതിരേ നടപടിയെടുക്കണമെന്നും സിബിഐ. ശുപാര്‍ശചെയ്തിരുന്നു. എന്നാല്‍, കേസ് അവസാനിപ്പിച്ച്‌ സംസ്ഥാന സര്‍ക്കാര്‍ ഉത്തരവിറക്കുകയായിരുന്നു.

കന്യാസ്ത്രീയെ മാനഭംഗപ്പെടുത്തിയ കേസിൽ ജലന്ധർ ബിഷപ്പിനെതിരെ അന്വേഷണസംഘത്തിന് നിർണായക തെളിവുകൾ ലഭിച്ചതായി സൂചന

keralanews investigating team got vital information against jalandhar bishop in the case of raping the nun
കൊച്ചി:കന്യാസ്ത്രീയെ മാനഭംഗപ്പെടുത്തിയ കേസിൽ ജലന്ധർ ബിഷപ്പിനെതിരെ അന്വേഷണസംഘത്തിന് നിർണായക തെളിവുകൾ ലഭിച്ചതായി സൂചന.പീഡനം സ്ഥിരീകരിക്കുന്നതുമായി ബന്ധപ്പെട്ട തെളിവുകളാണെന്ന് ഇതെന്നാണ് സൂചന.ബിഷപ്പിന്റെ മൊഴി തെറ്റാണെന്ന് തെളിയിക്കുന്ന വീഡിയോ ഉള്‍പ്പെടെയുള്ള തെളിവുകളാണ് ലഭിച്ചതെന്നാണ് വിവരം. കന്യാസ്ത്രീയുടെയും ബിഷപ്പിന്റെയും ലാപ്‌ടോപ്പുകളും ഹാര്‍ഡ് ഡിസ്‌കുകളും പോലീസിന്റെ കൈയ്യിലാണുളളത്.രണ്ടു ദിവസത്തിനുള്ളില്‍ തെളിവുകളുടെ പരിശോധന പൂര്‍ത്തിയാക്കും. ഫ്രാങ്കോ ചോദ്യം ചെയ്യലിന് വിധേയമാകുന്നതിന് മുൻപേ അറസ്റ്റ് ചെയ്യണമോ വേണ്ടയോ എന്ന കാര്യത്തില്‍ തീരുമാനമുണ്ടാകുമെന്ന് കോട്ടയം ജില്ലാ പൊലീസ് മേധാവി ഹരിശങ്കര്‍ പറഞ്ഞു. പരാതിക്കാരിയായ കന്യാസ്ത്രീയുടെ മൊഴിയിലെ വൈരുധ്യങ്ങള്‍ക്കു തൃപ്തികരമായ വിശദീകരണവും ലഭിച്ചിട്ടുണ്ട്. ബിഷപ്പിന്റെ മൊഴികള്‍ കളവാണെന്നു തെളിയിക്കുന്നതും പീഡനം നടന്നുവെന്നു പരാതിയില്‍ പറയുന്ന ദിവസം കുറവിലങ്ങാട് മഠത്തില്‍ എത്തിയിരുന്നുവെന്നു തെളിയിക്കുന്നതുമായ മൊഴികളാണ് ഇവ. മഠങ്ങളിലെ സന്ദര്‍ശക റജിസ്റ്ററുകള്‍, ബിഷപ്പിന്റെ കേരളത്തിലെ ടൂര്‍ പ്രോഗ്രാം, ഇടയനോടൊപ്പം പരിപാടിയുടെ റജിസ്റ്റര്‍ തുടങ്ങി 34 രേഖകളും അന്വേഷണസംഘത്തിന്റെ പക്കലുണ്ട്. ഇതിന്റെ വിശദാംശങ്ങള്‍ പൊലീസ് ഹൈക്കോടതിയെ അറിയിച്ചിരുന്നു.

മരണത്തിലും തീരാത്ത പ്രണയം;ഒരു വർഷം മുൻപ് റോഡപകടത്തിൽ മരിച്ച ഭർത്താവിന്റെ ഓർമകളുടെ വേരുറപ്പിച്ച് അവൾ ഇരക്കുട്ടികൾക്ക് ജന്മം നൽകി

keralanews she gives birth to twins a kind of memory of a husband who died in a road accident a year ago

കണ്ണൂർ:ഒരുവർഷം മുമ്പ് റോഡപകടത്തിൽ ജീവൻ നഷ്ട്ടപ്പെട്ട തന്റെ ഭർത്താവിന്റെ ഓർമകൾക്ക് വേരുറപ്പിച്ച് ഷിൽന ഇന്നലെ രണ്ടു കുഞ്ഞുകൾക്ക് ജന്മം നൽകി.തലശ്ശേരി ബ്രണ്ണന്‍ കോളജ് അധ്യാപകനായിരുന്ന കെവിസുധാകരന്റെ മരണശേഷം ഭാര്യ ഷില്‍നയുടെ ഗര്‍ഭപാത്രത്തില്‍ ഐവിഎഫ് ചികില്‍സയിലൂടെ നിക്ഷേപിച്ച അദ്ദേഹത്തിന്റെ ബീജത്തില്‍ ഇരട്ടപ്പെണ്‍കുട്ടികള്‍ പിറന്നു.2017 ഓഗസ്റ്റ് 15നു നിലമ്പൂരിലെ അധ്യാപക ക്യാമ്ബിനുശേഷം കോഴിക്കോട്ടേക്കു യാത്ര പുറപ്പെടുമ്ബോഴായിരുന്നു ലോറിയിടിച്ചു കെവി സുധാകരന്റെ മരണം. കോഴിക്കോട് എആര്‍എംസി ചികില്‍സാ കേന്ദ്രത്തില്‍ സൂക്ഷിച്ചിരുന്ന സുധാകരന്റെ ബീജം മരണശേഷം ഭാര്യ ഷില്‍നയുടെ ഗര്‍ഭപാത്രത്തില്‍ നിക്ഷേപിച്ചു നടത്തിയ ചികില്‍സയാണു ഫലം കണ്ടത്.കോഴിക്കോട്ടെ ചികില്‍സാ കേന്ദ്രത്തിലേക്കുള്ള യാത്രയ്ക്കിടയിലാണ് നിലമ്ബൂരില്‍ വെച്ച്‌ അപകടമുണ്ടായത്. സുധാകരന്റെ മരണശേഷവും ഷില്‍നയുടെ തീരുമാനത്തിന് ഇളക്കമുണ്ടായില്ല. ബന്ധുക്കളെയും സുഹൃത്തുക്കളെയും അമ്പരപ്പിച്ചു കൊണ്ട് ചികില്‍സ തുടരാന്‍ തീരുമാനിച്ചു.ഒടുക്കം ശിലനയ്ക്ക് എല്ലാ പിന്തുണയും നല്‍കി ബന്ധുക്കളും സുഹൃത്തുക്കളും കൂടെ നിന്നു.വിവാഹശേഷം ഇരുവരും കുഞ്ഞുങ്ങള്‍ക്കായി കാത്തിരുന്നു. എന്നാല്‍ വിധി കനിഞ്ഞില്ല. അങ്ങനെ ഇരുവരും നാലുവര്‍ഷം മുൻപാണ് ഇവർ കുഞ്ഞുങ്ങള്‍ക്കായി ചികില്‍സ തുടങ്ങിയത്. 2016ലും 2017 തുടക്കത്തിലും ഐവിഎഫ് വഴി ഷില്‍ന ഗര്‍ഭം ധരിച്ചെങ്കിലും ഫലം കണ്ടില്ല. സുധാകരന്റെ മരണശേഷം പലരുടെയും എതിര്‍പ്പുകള്‍ മറികടന്ന്, മൂന്നാമത്തെ പരീക്ഷണത്തിനൊരുങ്ങിയ ഷില്‍നയെ വീട്ടുകാര്‍ പിന്തുണച്ചു. ഡോ.ഷൈജസ് നായരുടെ നേതൃത്വത്തിലായിരുന്നു ചികില്‍സ.

നിയന്ത്രണംവിട്ട ക്രെയിൻ പെട്രോൾ പമ്പിലേക്ക് പാഞ്ഞുകയറി യുവാവ് മരിച്ചു

keralanews crane lost control and crashed into petrol pump killed youth in kochi

കൊച്ചി:നിയന്ത്രണംവിട്ട ക്രെയിൻ പെട്രോൾ പമ്പിലേക്ക് പാഞ്ഞുകയറി യുവാവ് മരിച്ചു.അരൂര്‍ സ്വദേശി റിയാസ് ഇബ്രാഹിം (21) ആണ് മരിച്ചത്.വ്യാഴാഴ്ച രാത്രി 10.30നായിരുന്ന അപകടം സംഭവിച്ചത്.റിയാസും സുഹൃത്തും പെട്രോള്‍ പമ്പിൽ ഇന്ധനം നിറച്ചുകൊണ്ടിരിക്കുമ്പോൾ നിയന്ത്രണം വിട്ട ക്രെയിൻ പമ്ബിലേക്ക് ഇടിച്ച്‌ കയറുകയായിരുന്നു.അപകടത്തില്‍ പരിക്കേറ്റ ഒരാളെ ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.